2010 ഫെബ്രുവരി 14, ഞായറാഴ്ച
മൂവന്തി താഴ്വരയില്..........................
കാവ്യാത്മക രചനകളിലുടെമലയാളി മനസ്സുകളെ കീഴടക്കിയ ശ്രീ ഗിരിഷ് പുത്തെന്ചേരിയുടെ വിട വാങ്ങലോടെ മലയാളത്തിനു മറ്റൊരു നഷ്ട്ടം കൂടി. അദ്ദേഹം തൂലിക ചലിപ്പിച്ച എല്ലാ ഗാനങ്ങളും മികച്ചവ തന്നെ ,എങ്കിലും അദ്ധേഹത്തിന്റെ ഗാനങ്ങളിളുടെ കടന്നു പോകുമ്പോള് എനിക്ക് ഏറ്റവും പ്രിയമുള്ളത് കന്മദം എന്നാ ചിത്രത്തിലെ മൂവന്തി താഴ്വരയില് എന്നാ ഗാനമാണ്. ഒരു നോവ് പാട്ടായി മനസ്സില് ആഴ്ന്നിരങ്ങുമ്പോഴും ഞാന് എന്റെ ഹൃദയത്തോട് ചേര്ത്ത് വയ്ക്കുന്ന പാട്ടാണ് മൂവന്തിതാഴ്വരയില്. എന്ത് കൊണ്ട് എന്ന് ചോദിച്ചാല് , ഒരു പക്ഷെ ഒരിക്കലും ആരോടും പറയാതെ ആര്ക്കും ബാധ്യത ആകാതെ എന്റെ മനസ്സില് സൂക്ഷിക്കുന്ന സ്വകാര്യ ദുഖങ്ങളുടെ കൂട്ടത്തില് ഈ പാട്ടിനു ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. ഒരു പൂവിതള് അടര്ന്നു വീഴുന്നതുപോലെ ചില സ്വകാര്യ നൊമ്പരങ്ങള് ചില സന്ദര്ഭങ്ങളില് നാമറിയാതെ നമ്മുടെ മനസ്സില് നിന്ന് അടര്ന്നു വീഴാറുണ്ട്.ജീവിതത്തിന്റെ ചില ഘട്ടങ്ങളില് നമ്മളെ തേടിയെത്തുന്ന ചില പാട്ടുകള് ജീവിത അവസാനം വരെ നമ്മളെ പിന്തുടര്ന്ന് കൊണ്ടേയിരിക്കും. അത്രമേല് എന്നില് സ്വാധീനം ചെലുത്തിയ പാട്ടാണ് അത്. കന്മദം എന്നാ ചിത്രം പുറത്തിറങ്ങുന്നതിനു മുന്പേ അതിലെ പാട്ടുകള് ഹിറ്റായിരുന്നു. പഠനത്തിന്റെ കൈ വഴികളില് ആയിരുന്ന ഞാന് വീട്ടിലും ,കോളേജിലും എപ്പോഴുംമൂളി നടന്നിരുന്ന പാട്ട് ആയിരുന്നു മൂവന്തി താഴ്വരയില്. എന്നാല് ചിത്രം റിലീസ് ആയ സമയം ഞാന് മറ്റൊരു രാജ്യത്തില് ആയിരുന്നു. പൊള്ളുന്ന ജീവിത യാധര്ത്യങ്ങള്ക്ക് മുന്പില് , ഒരു കൈതാങ്ങിനു ആരുമില്ലാതെ, അതിജീവനത്തിന്റെ പാതയില് പ്രാരാബ്ധങ്ങളുടെ ഭാണ്ടവും പേറി നേപ്പാള് എന്നാ ചെറിയ രാജ്യത്തിലെ ഹെട്ടുട എന്നാ വലിയ നഗരത്തിലെ ഒരു ഇന്ത്യന് സ്കൂളില് അധ്യാപകനായി ഞാന് ജോലിയില് പ്രവേശിച്ചു. സ്കൂള് ഹോസ്ടലിന്റെ മട്ടുപ്പാവില് നിലാവില് നക്ഷത്രങ്ങളെയും നോക്കി ഇരിക്കുമ്പോള് അറിയാതെ മനസ്സില് നിറയുന്നതും ചുണ്ടില് മൂളിപ്പാട്ടായി വിടരുന്നതും ഈ പാട്ട് ആയിരുന്നു. അപ്രതീക്ഷിതമായി നാടും ,വീടും , സൌഹൃധങ്ങളും , പ്രണയങ്ങളും ഉപേക്ഷിക്കാന് നിര്ബന്ധിതനായി ജീവിതത്തിന്റെ മറ്റൊരു തുരുത്തില് എത്തപ്പെട്ടപ്പോള് , ഒരു സ്നേഹ വാക്കിനോ, സാന്ത്വന സ്പര്ശതിണോ, ഒരു തലോടലിനോആരുമില്ലാത്ത ആ നാളുകളില് സ്വയം സ്നേഹിക്കുകയും, ആസ്വസ്സിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും മാത്രമേ എനിക്ക് സാധിക്കുമായിരുന്നുല്ല്. അപ്പോഴൊക്കെ ഒരു സ്നേഹഗീതം പോലെ ആ പാട്ട് എന്നെ തഴുകിയിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും ഇന്നും ആ പാട്ട് കേള്ക്കുമ്പോള് എന്നിലെ വേദനകള് അലിഞ്ഞില്ലതാവാരുണ്ട്. അനുഭവങ്ങളുടെ തീച്ചൂളയില് ഞാന് പാകപ്പെടുമ്പോള് , എനിക്കെപ്പോഴോക്കെയോ നഷ്ട്ടമായ സ്നേഹവാക്കുകളും, സൌഹൃധങ്ങളും, പ്രണയങ്ങലുമൊക്കെ ഈ പാട്ട് എന്നെ ഓര്മ്മപ്പെടുതിക്കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ഞാന് ഏറ്റവും കൂടുതല് എഴുതുന്നത് സ്നേഹതെക്കുരിച്ചാണ്, സൌഹൃതങ്ങളെക്കുറിച്ചാണ്, പ്രണയതെക്കുരിച്ചാണ്. സാമ്പത്തികമായി സഹായിക്കാന് കഴിഞ്ഞില്ലെങ്കിലും ഒരു പുഞ്ചിരി, ഒരു, സ്നേഹവാക്ക്, ഒരു തലോടല്, ഒരു സാന്ത്വനസ്പര്ശം, എപ്പോഴും ഞാന് മറ്റുള്ളവര്ക്കായി കരുതി വയ്ക്കാറുണ്ട്. ഞാന് എഴുതുന്ന വരികളില് ഒന്നിലെങ്കിലും പ്രചോദനം നല്കുന്ന എന്തെങ്കിലും തിരികി വയ്ക്കാറുണ്ട്. കാരണം അവയുടെ വില മറ്റാരേക്കാളും എനിക്കറിയാന് കഴിഞ്ഞിട്ടുണ്ട്, . വാടിക്കരിഞ്ഞ ഒരു ചെടിക്ക് നല്കുന്ന ഒരു തുള്ളി വെള്ളം കൊണ്ട് ഒരു വസന്തം സൃഷ്ട്ടിക്കുന്നതുപോലെ , ഒരു സ്നേഹവാക്കിനു ചിലപ്പോള് ഒരു ജീവിതത്തെ തന്നെ തളിരനിയിക്കാന് സാധിക്കും. എന്നാലും ചില നിമിഴങ്ങളില് എന്റെ മനസ്സില് അഹങ്കാരം നിറയുന്നതായി തോന്നുമ്പോള്, അഹന്ത തല പോക്കുന്നതായി അറിയുമ്പോള്, ഞാനെന്ന ഭാവം എന്നെ ഭരിക്കാന് തുടങ്ങുമ്പോള് ഞാന് ആദ്യം ചെയ്യുന്നത് മൂവന്തി താഴ്വരയില് എന്നാ പാട്ട് കേള്ക്കുകയാണ്. ആ പാട്ട് ഒരു തവണ കേള്ക്കുമ്പോള് തന്നെ ഞാന് യാധര്ത്യ ബോധത്തിലേക്ക് മടങ്ങി വരും, അഹങ്കാരവും, അഹങ്തയുമില്ലാത്ത ഒരു പച്ച മനുഷ്യനായി ഈ ഭൂമിയിലേക്ക് ഇറങ്ങി വരും. അത് കൊണ്ട് തന്നെ ആ പാട്ടിനെ ഞാന് വല്ലാതെ പ്രണയിക്കുന്നു.അപ്പോഴു പിന്നെയും സ്വകാര്യ ദുഖങ്ങള് ബാക്കി. ആ പാട്ട് എഴുതിയ ശ്രീ ഗിരിഷ് പുത്തെന്ചേരി സാറും, അതിനു ഈണമിട്ട ശ്രീ രവീന്ദ്രന് മാഷും, ആ പാട്ട് ചിത്രീകരിച്ച ശ്രീ ലോഹിതദാസ് സാറും, അകാലത്തില് വിടപറഞ്ഞിരിക്കുന്നു.....................................
2010 ഫെബ്രുവരി 5, വെള്ളിയാഴ്ച
പ്രണയ ദുഖം ...
പൂവണിഞ്ഞ പ്രണയങ്ങളുടെ ആഹ്ലാദവും , നഷ്ട്ട പ്രണയങ്ങളുടെ നൊമ്പരങ്ങളും പേറി മധുരമൂറുന്ന ഓര്മ്മയായി , സുഖമുള്ള നോവായി ഇതാ പ്രണയ ആഘോഷത്തിന്റെ മറ്റൊരു ദിനം കൂടി ആഗതമായി. പ്രണയത്തിനു എത്ര മുഖങ്ങളാണ്, . മഴവില്ല് കാണുന്ന കൌതുകത്തോടെ പ്രണയത്തെ നോക്കികണ്ടവര്, പുസ്തക താളില് ഒളിപ്പിച്ച മയില്പീലി തുണ്ട് പോലെ ആരോടും പറയാതെ മനസ്സില് പ്രണയം കാത്തു സൂക്ഷിച്ചവര്, പ്രണയത്തിന്റെ ആഴങ്ങളില് മുങ്ങി മറഞ്ഞവര്, പ്രണയത്തിന്റെ വിഹായസ്സില് പറന്നുയര്ന്നവര്, പ്രണയത്തിന്റെ തീ നാളത്തില് ചിറകു അറ്റവര്, പ്രണയ മഴയില് അലിഞ്ഞു ചേര്ന്നവര്, പ്രണയം കണ്ണ് നീര് തുള്ളികള് മാത്രം സമ്മാനിച്ചവര്, പ്രണയം നല്കിയ ഊര്ജ്ജം ഒന്ന് കൊണ്ട് മാത്രം ജീവിതം വെട്ടി പിടിച്ചവര്, ജീവിതയാധര്ത്യങ്ങള്ക്ക് മുന്നില് പ്രണയം അടിയറ വച്ചവര് , പ്രണയം ത്യാഗമാനെന്നു തിരിച്ചറിഞ്ഞു തിരിഞ്ഞു നടന്നവര്, പ്രണയം എന്നാ യാഥാര്ത്ഥ്യത്തിനു നേര്ക്ക് നെഞ്ചു വിരിച്ചു നടന്നു പോയവര് , അങ്ങനെ പ്രണയം യാത്ര തുടരുന്നു. കുറവുകളും, പരിമിതികളും പരസ്പരം അന്ഗീകരിച്ചുകൊണ്ട് സത്യസന്ധമായ , ആത്മാര്ത്ഥ പ്രണയം നിലവില് കുളിച്ചു നില്ക്കുന്ന താജ് മഹാളിനെക്കളും സുന്ദരവും, ദീപ്തവും, മൂല്യം ഉള്ളതുമാണ്. പ്രണയം മനസ്സില് കാത്തു സൂക്ഷിക്ക്ന്നവര്ക്ക്, ഇപ്പോഴും പ്രണയിക്കുന്നവര്ക്ക്, ഇനിയും പ്രണയിക്കാന് കാത്തിരിക്കുന്നവര്ക്ക് വേണ്ടി പ്രണയ ദുഖം എന്നാ എന്റെ ഈ കവിത സമര്പ്പിക്കുന്നു,
ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്ക മായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ, നമുക്ക് പ്രണയിക്ക മായിരുന്നു
ഗാഡമായി പുണരമായിരുന്നു
ചുടു ചുമ്പനങ്ങള് ഏകാമായിരുന്നു
നഗ്നത ആവോളം ആസ്സ്വധിക്കമായിരുന്നു
തമ്മില് അലിഞ്ഞു ചേരാമായിരുന്നു
ഇന്നും നാം പ്രണ യിക്കുന്നു
പക്ഷെ നമ്മുടെ പ്രണയം എന്തിനെയൊക്കെയോ പേടിക്കുന്നു
പൂര്വ്വികര് ചെയ്താ ക്രൂരത
ഗാഡമായി പുണരാന് ആകാതെ
ചുടു ചുംബനങ്ങള് ഏകാനകാതെ
നഗ്നത ആവോളം അസ്സ്വധിക്കാന് ആവാതെ
തമ്മില് അലിഞ്ഞു ചേരാന് ആകാതെ
മുട്ടത്തോട് പൊട്ടിചു പുറത്തു വരാന് ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില് വച്ച് തന്നെ മരിക്കുന്നു ...............................
ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്ക മായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ, നമുക്ക് പ്രണയിക്ക മായിരുന്നു
ഗാഡമായി പുണരമായിരുന്നു
ചുടു ചുമ്പനങ്ങള് ഏകാമായിരുന്നു
നഗ്നത ആവോളം ആസ്സ്വധിക്കമായിരുന്നു
തമ്മില് അലിഞ്ഞു ചേരാമായിരുന്നു
ഇന്നും നാം പ്രണ യിക്കുന്നു
പക്ഷെ നമ്മുടെ പ്രണയം എന്തിനെയൊക്കെയോ പേടിക്കുന്നു
പൂര്വ്വികര് ചെയ്താ ക്രൂരത
ഗാഡമായി പുണരാന് ആകാതെ
ചുടു ചുംബനങ്ങള് ഏകാനകാതെ
നഗ്നത ആവോളം അസ്സ്വധിക്കാന് ആവാതെ
തമ്മില് അലിഞ്ഞു ചേരാന് ആകാതെ
മുട്ടത്തോട് പൊട്ടിചു പുറത്തു വരാന് ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില് വച്ച് തന്നെ മരിക്കുന്നു ...............................
2010 ഫെബ്രുവരി 1, തിങ്കളാഴ്ച
എ. ആര്. റഹുമാന് ഒരു പാഠപുസ്തകം ...........
വീണ്ടും എ.ആര്. റഹുമാന്. രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്ത്തിക്കൊണ്ട് ഗ്രാമി പുരസ്കാരത്തിലൂടെ എ. ആര്. റഹുമാന് വീണ്ടും. ഗോള്ടെന് ഗ്ലോബ് , ബാഫ്ഫ്ട, ഓസ്കാര് എന്നീ പുരസ്കാരങ്ങള്ക്ക് പിറകെ സംഗീത ലോകത്തെ അത്യുന്നത ബഹുമതിയായ ഗ്രാമിയുടെ രണ്ടു പുരസ്കാരങ്ങള് നേടി റഹുമാന് സംഗീത ലോകത്തിന്റെ നെറുകയില്. ഒരാള് രണ്ടു തരത്തില് മഹത്വ വല്ക്കരിക്കപ്പെടാം, ഒരു മഹാന്റെ മകനോ ,മകളോ ആയി ജനിക്കുക വഴി ജന്മന മഹത്വവല്ക്കരിക്കപ്പെടുന്നവരും , സ്വന്തം കഴിവുകളില് കൂടി മഹത്വം ആര്ജ്ജിക്കുന്നവരും. ഇതില് രണ്ടാമത്തെ ഗണത്തിലാണ് രഹുമാന്റെ സ്ഥാനം. പ്രശസ്ത സന്ഗീതഞ്ഞനായ ആര്. കെ . ശേഖരിന്റെ മകനായി പിറന്നിട്ട്ടും , പട്ടിണിയും, ദാരിദ്രവും നിറഞ്ഞ പൊള്ളുന്ന ജീവിത യാധര്ത്യങ്ങള്ക്ക് മുന്നില് പകച്ചു നില്ക്കാതെ, ഒരു കുടുംബത്തിന്റെ ഭാരം മുഴുവന് ചുമലിലേറ്റി പകല് മുഴുവന് വിവിധ ട്രൂപ്പുകളില് പണി ചെയ്തും , രാവിന്റെ നിശബ്ദ യാമങ്ങളില് തന്റെ കീ ബോര്ഡില് തീര്ത്ത താളലയങ്ങള് ലോകം കീഴടക്കാനായി അദ്ദേഹം കരുതി വയ്ക്കുകയുമാണ് ചെയ്തത്. ഒരിക്കല് അദ്ദേഹം പറയുകയുണ്ടായി തന്റെ സംഗീതത്തില് അലിഞ്ഞു ചേര്ന്നിരിക്കുന്ന വിഷാദം ബാല്യകാലത്തെ നൊമ്പരങ്ങള് ആണെന്ന്. നമ്മള് സ്വയം പരിമിതികള് കല്പ്പിച്ചു അതിന്ള്ളില് തളക്കപ്പെടുമ്പോള് ,പരിമിതികള്ക്ക് അപ്പുറം എത്രത്തോളം വളരാന് കഴിയുമെന്ന് റഹുമാന് കാട്ടി തരുന്നു. കഠിനദ്വാനവും, പരിശ്രമവും കൊണ്ട് ലോകത്തിന്റെ നെറുകയില് നില്ക്കുംപോളും പിന്നിട്ട വഴികള് അദ്ദേഹം മറക്കുന്നില്ല. വയറു നിറയെ കഴിക്കുന്നവന് വിശപ്പിന്റെ വില അറിയുന്നില്ല , വിശപ്പിന്റെ വില അറിയുന്നവനെ മറ്റുള്ളവരുടെ വിശപ്പടക്കാന് മനസ്സ് ഉണ്ടാവൂ, എന്നധേഹം പറയുന്നു. സംഗീതലോകത്ത് ഒരു വ്യക്തിക്ക് ഉയരാന് കഴിയുന്നതിന്റെ പരംമാവധി ഉയരത്തില് നില്ക്കുമ്പോഴും വിനയം കൊണ്ട്, അദ്ധേഹത്തിന്റെ തല കുനിയുന്നു. ഒരു കവി പാടിയത് പോലെ ഫലങ്ങള് നിറയുമ്പോള് വൃക്ഷത്തിന്റെ കൊമ്പ് താഴുന്നതുപോലെ ഓരോ പുരസ്കാരങ്ങളും അദ്ധേഹത്തെ കൂടുതല്, കൂടുതല് വിനയാന്നിതന് ആക്കി തീര്ക്കുന്നു. ചെറിയൊരു സ്ഥാന ലബ്ധിയില് പോലും സ്വയം മറക്കുകയും, അഹന്തയും ഗര്വ്വുമോക്കെയായി മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാന് പോലും സാധിക്കാത്ത ഞാനുള്പ്പെടെയുള്ള സമൂഹത്തിനു വിലയേറിയ ഒരു പാഠപുസ്തകമാണ് എ.ആര്. റഹുമാന്. ........................................
2010 ജനുവരി 28, വ്യാഴാഴ്ച
ഇന്ത്യന് ഐ. ടി രംഗവും അമേരിക്കന് ഭീക്ഷണിയും
അമേരിക്ക ഇന്ത്യയെ ഭയപ്പെടുന്നുവോ...? അമേരിക്കന് പ്രസിഡന്റ് ബാരക്ക് ഒബാമയുടെ പ്രഖ്യാപനങ്ങള് കേട്ടാല് ഏതൊരുകൊച്ചു കുട്ടിക്കും അത് സത്യമാണെന്ന് മനസ്സില് ആകും . സെനെറ്റ് തെരഞ്ഞെടുപ്പില് ഉണ്ടായ പരാജയവും, ജനപിന്തുണയില് ഉണ്ടായ ഇടിവും ഭയന്ന് ഒബാമ പ്രഖ്യാപന പെട്ടി പൊട്ടിക്കുമ്പോള് , ഇന്ത്യ ഒരു പേടി സ്വപ്നമായി മനസ്സിലുന്ടെന്ന കാര്യം വ്യക്തമാകുന്നു. അടുത്ത പത്തു വര്ഷത്തിനുള്ളില് ഇന്ത്യ അമേരിക്ക യെ മറി കടന്നു ഒന്നാം സ്ഥാനത് എത്തും എന്നും ഒബാമ ഭയക്ക്ന്നു. ഐ ടി രംഗത്ത് പുറം കരാര് നല്കുന്ന കമ്പനികള്ക്ക് നികുതി ഇളവുകള് നിര്ത്തല് ചെയ്യുക വഴി ഒബാമ ലക്ഷ്യമിടുന്നത് ഇന്ത്യയെ പോലെ പുറം കരാറുകള് ഉള്പ്പെടെയുള്ള മേഘലകളില് മുന്നിട്ടു നില്ക്കുന്ന രാജ്യങ്ങള്ക്ക് നിയന്ത്രണം കൊണ്ട് വരുക എന്നതാണ്. മറ്റു ഏതൊരു രാജ്യത്തെ ഐ ടി പ്രോഫെഷനുലുകളെ കളും ഇന്ത്യന് യുവാക്കള് വളരെ മുന്നില് തന്നെയാണ്. ഒരു പക്ഷെ ഇന്ത്യന് യുവാക്കളുടെ തലച്ചോറിന്റെ മിടുക്ക് കൊണ്ടാണ് അമേരിക്ക പോലും പിടിച്ചു നില്കുന്നത്. ഇന്ത്യന് യുവാക്കളെ അവഗണിച്ചു കൊണ്ട് അമേരികായ്ക്ക് എന്നല്ല ലോകത്ത് ഒരു രാജ്യങ്ങള്ക്കും വലിയ നേട്ടങ്ങള് കൊയ്യാന് കഴിയില്ല . പക്ഷെ നമ്മള് കുടുതല് ജാഗ്രത പുലര്ത്തേണ്ട സമയം ആയിരിക്കുന്നു. പുറം കരാര് ജോലികള് ഏറ്റു എടുക്കുന്നതിനോടൊപ്പം കുടുതല് സ്വയം പര്യാപ്തമായ തൊഴില് അവസ്സരങ്ങള് സൃഷ്ട്ടിക്കേണ്ട സമയം ആഗതമായിരിക്കുന്നു. നമ്മുടെ ഐ .ടി. രംഗത്തെ കുട്ടികള് ഒരു കാരണത്താലും പിന്തള്ളപ്പെടാന് ഇടയാകരുത്. മിടുക്കും പ്രോഫെഷനളിസ്സവും കൊണ്ട് വളരെ മുന്നില് നല്കുന്ന ഇന്ത്യന് ഐ. ടി യുവാക്കളെ തളര്ത്താന് ഒബാമയുടെ ചിലറ പ്രഖ്യാപനങ്ങള്ക്ക് കഴിയില്ല . തന്റെ പ്രസ്സംഗത്തില് ഒബാമ പറയുന്നു, "ഞാന് വിട്ടു ഒഴിയില്ല ഞങ്ങളും ", പക്ഷെ ഒബാമ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, എല്ലാക്കാലത്തു എല്ലാവര്ക്കും ഒന്നും പിടിച്ചു വൈക്കാന് കഴിയില്ല , കാലം ആവശ്യപ്പെടുമ്പോള് എല്ലാം വിട്ടു കൊടുക്കേണ്ടി വരും ,ഇന്നല്ലെങ്കില് നാളെ. അത് കൊണ്ട് ഇന്ത്യന് യുവാക്കളോട് പ്രതേകിച്ചു ഐ. ടി യുവാക്കളോട് പറയാനുള്ളത്, നിങ്ങള് ഒരിക്കലും തളരാന് പാടില്ല , നിരാശാര്ആകാനും കാരണം ഒരു രാജ്യം മുഴുവനും നിങ്ങളോടൊപ്പം ഉണ്ട് ..............................
2010 ജനുവരി 22, വെള്ളിയാഴ്ച
പുണ്യം അഹം നല്കുന്ന പ്രതീക്ഷകള്...............
പ്രശസ്ത എഴുത്തുകാരനും തകഴിയുടെ ചെറു മകനുമായ ശ്രീ രാജ്നായരുടെ പുണ്യം അഹം എന ചിത്രം മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകള് നല്കുന്നു. പുണ്യം അഹം എന്നാ ചിത്രതിളുടെ രാജ് നായര് തന്റെ സാന്നിധ്യം അറിയിക്കുമ്പോള് മലയാള സിനിമക്ക് പ്രതീക്ഷ അര്പ്പിക്കാവുന്ന മറ്റൊരു സംവിധായകന്റെ പിറവി കൂടി. ആദ്യ ചിത്രത്തില് തന്നെ തന്റെ കൈയൊപ്പ് പതിപ്പിക്കാന് അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഒട്ടേറെ ബിംബങ്ങളിലൂടെ മനസ്സിന്റെ സങ്കീര്ണ്ണ അവസ്ഥകളെ, ജീവിത യാധര്ത്യങ്ങളെ, സ്നേഹത്തിന്റെ ശക്തിയെ, നിസഹായ അവസ്ഥകളെ അതി ശക്തമായി ചിത്രീകരികാന് പുണ്യം അഹതിലൂടെ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ആവര്ത്തിക്കപ്പെടുന്ന തെറ്റുകളും , അവ തെറ്റാണെന്ന് തിരിച്ചറിയുമ്പോള് ഉണ്ടാകുന്ന ആകുലതകളും തീവ്രമായ ആവിഷ്കാരത്തിലൂടെ പുണ്യം അഹം കാട്ടി തരുന്നു. ആഗോളവല്ക്കരണം സൃഷ്ടിച്ച മാറ്റങ്ങളും , കുടുംബ ബന്ധങ്ങളില് സ്നേഹ പൂര്ണ്ണമായ ഒരു വാക്കിനു പോലുമുള്ള പ്രാധാന്യവും , ഒക്കെ ചിത്രം പറയുന്നുണ്ട്. നാരായണനുണ്ണി എന്നാ കഥാപാത്രമായി പ്രിതിരജും, ജയശ്രീ ആയി സംവൃതയും മനോഹരമായ അഭിനയ മുഹൂര്ത്തങ്ങള് കാഴ്ചവയ്ക്കുന്നു. അവരെ കൂടാതെ മറ്റു കഥാപാത്രങ്ങള് എല്ലാവരും തന്നെ തങ്ങളുടെ റോളുകള് ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.പ്രിത്വിരാജിനെയും , സംവൃതയും പോലുള്ള യുവതാരങ്ങള് ഇത്തരം വ്യത്യസ്ത വേഷങ്ങള് ധൈര്യപൂര്വ്വം തിരഞ്ഞെടുകുന്നത് പ്രശംസനീയം തന്നെ. കഥാപാത്രങ്ങളുടെ സൂഷ്മ ഭാവങ്ങള് പോലും പ്രിത്വിരജും സംവൃതയും ,കെ. പി. എ സി ലളിതയും, നെടുമുടിവേണുവും , ഗോപകുമാറും, ഉള്പ്പെടെയുള്ള താരങ്ങള് വളരെ ശ്രദ്ധിച്ചിരിക്കുന്നു. ഒരു ചിത്രത്തിന്റെ നിര്മാണ ഘട്ടതില്ടന്നെ വാണിജ്യ ചിത്രമെന്നോ, സമാന്ധര സിനിമയെന്നോ ഉള്ള ലെബലുകളിലോടെ മാറ്റി നിര്ത്തപ്പെടുന്ന ഇക്കാലത്ത് ഇത് പോലൊരു നല്ല ചിത്രം പ്രേക്ഷകര്ക് മുന്നില് എത്താനും അവ ചര്ച്ച ചെയപ്പെടാനും സാധിക്കുന്നത് തന്നെ വലിയ കാര്യം ...............................
2010 ജനുവരി 11, തിങ്കളാഴ്ച
ഒഴുകും നിണതിന് നിറം ഒന്ന് തന്നെ .........
ഈ അടുത്ത കാലത്തായി അസ്ട്രലിയില് ഇന്ത്യന് വംശജര്ക്ക് നേരെ നടക്കുന്ന തുടര്ച്ചയായ ആക്രമണങ്ങള് ആശങ്കപ്പെടുതുന്നതാണ്. വംശീയമായോ, അല്ലാതെയോ ഉള്ള ഇത്തരം ആക്രമണങ്ങള് ഇന്ത്യയെ പോലെ മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു രാജ്യത്തിലെ പൌരന്മാര്ക്ക് നേരെ ആണെന്നത് വേദനാജനകമാണ്. ആസ്ട്രേലിയ ഉള്പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സാംസ്കാരിക അന്തസത്തയെ പൂര്ണ്ണ അര്ത്ഥത്തില് ഉള്ക്കൊള്ളുകയും അതിന്റെ നല്ല വശങ്ങള് സ്വംശീകരിക്കപ്പെടുകയും ചെയ്യാന് ഇന്ത്യ ഒരു കാലത്തും മടി കാണിചിട്ടില. ഐ ടി മേഘലയിലും ആരോഗ്യ മേഘലയിലും ഒട്ടനവധി ഇന്ത്യന് യുവാക്കള് ആസ്ട്രേലിയയില് ജോലി ചെയ്യുന്നുണ്ട്. ഇത്തരം ആക്രമണങ്ങള് നമ്മുടെ യുവാക്കളുടെ ജീവനെക്കുറിച്ചു ആശങ്കപെടാന് കാരണമാക്കുന്നു. എന്തിനാണ് ഇത്തരം ആക്രമണങ്ങള് എന്ന് ചിന്തിക്കുമ്പോള് ക്രിക്കെറ്റില് ആസ്ട്രേലിയയുടെ ആധിപത്യം ചോദ്യം ചെയ്യാന് തക്ക ശക്തിയായി ഇന്ത്യ മാറിയത് ഉള്പ്പെടെയുള്ള കാര്യങ്ങള് ഇതിനു ഉപോല്ബലകമായി ഉണ്ടായിരിക്കാം. നമ്മുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. അതിനാല് ബഹുമാനപ്പെട്ട പ്രസിഡന്റും , പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയും , മറ്റു മന്ത്രിമാരുല്പ്പെടെയുള്ളവര് ഇക്കാര്യത്തില് കുടുതല് ശ്രദ്ധ പതിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. അതോടൊപ്പം നമ്മുടെ സാംസ്കാരിക നായകന്മാരും ഇത്തരം ആക്രമണങ്ങളെ അപലപിക്കെണ്ടാതാണ്. അനാവശ്യ വിവാദങ്ങളും, വാദ പ്രതിവാധങ്ങളും മാറ്റി നിര്ത്തി ഇത്തരം ഗൌരവമേറിയ വിഷയങ്ങള് ഒറ്റക്കെട്ടായി നേരിടെണ്ടാതുണ്ട്, കാരണം , ദേശവും , ഭാഷയും, വേഷവും വ്യത്യസ്തം ആണെങ്കിലും മുറിവുകളില് നിന്ന് ഇറ്റു വീഴുന്ന ചോരതുള്ളികള്ക്കു ചുവപ്പ് നിറം തന്നെയാണ്.................
2010 ജനുവരി 1, വെള്ളിയാഴ്ച
മോഹന്ലാലും , കപട ആസ്വാധനങ്ങളും...........
മലയാളത്തിന്റെ മഹാനടന് മോഹന്ലാല് ഈ അടുത്ത് മലയാള സിനിമ രംഗത്തെക്കുറിച്ച് നടത്തിയ ചില പരാമര്ശങ്ങള് വളരെ യാഥാര്ത്യ ബോധത്തോട് കൂടി ഉള്ളവ ആയിരുന്നു. താരങ്ങളുടെ പ്രതിഫലത്തെ ക്കുറിച്ച്, സിനിമ നിര്മാണ ചെലവിനെക്കുറിച്ച് , എല്ലാം അദ്ദേഹം പറഞ്ഞത് വളരെ സത്യസന്ധമായ കാര്യങ്ങളാണ്. അതില്ത്തന്നെ അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്, ഉത്സവ സീസണുകളിലും മറ്റും അന്യ ഭാഷ ചിത്രങ്ങളുടെ കടന്നു കയറ്റത്തെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഈ അടുത്ത ദിവസ്സം ഇവിടം സ്വര്ഗമാണ് എന്നാ ചിത്രം കാണാന് പോയപ്പോള് ഉണ്ടായ അനുഭവം തന്നെ ഇതിനു ഉദാഹരണമാണ്. റോഷന് ആന്ദൃസ് , മോഹന്ലാല് ടീമിന്റെ ഈ ചിത്രം സാധാരണ ജീവിത യധാര്ത്യങ്ങളിലെക്കുള്ള ഒരെത്തിനോട്ടമാണ്.ചിത്രത്തിന്റെ പ്രമേയവും ലാളിത്യവും കൊണ്ട് ഏറെ മികച്ചുനില്ക്കുന്ന ചിത്രം . ഈ ചിത്രം കാണാന് നില്ക്കുമ്പോള് തൊട്ടു അടുത്ത തിയേറ്ററില് ഒരു ഹിന്ദി ചിത്രം ഓടുന്നു. എന്റെ അടുത്ത് നില്ക്കുന്ന ഒന്പതോളം പേരടങ്ങുന്ന സംഘം ,പെണ്കുട്ടികളും, ആണ്കുട്ടികളും , അവര് ഏതു സിനിമ കാണണം എന്നാ ചര്ച്ചയിലാണ്. അതില് ഭുരി ഭാഗം പേരും ഇവിടം സ്വര്ഗമാണ് കാണണം എന്നാ അഭിപ്രായക്കാര് ആണ്. എന്നാല് ഒന്ന് രണ്ടു പേര്ക്ക് ഹിന്ദി ചിത്രം തന്നെ കാണണം . അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ ആസ്വാദനത്തിന്റെ ഇഷ്ട്ടം എന്ന് കരുതി, അപ്പോഴാണ് അതില് ഒരു യുവാവ് പറയുന്നത് കേട്ടത്, എടാ നമുക്ക് ഹിന്ദി സിനിമ തന്നെ കാണാം , മലയാളവും കണ്ടു അങ്ങ് ചെന്നാല് അവന്മാര് കളിയാക്കും , ഒന്നും മനസ്സില് ആയില്ലെങ്കിലും ഹിന്ദി കണ്ടെന്നു പറഞാല് ഒരു വെയിട്ടല്ലേ, . അവസാനം അവരെലാം ഹിന്ദി കാണാന് പോയി . എത്ര കപടമായ ആസ്വാദനത്തിന്റെ മുഖമാണ് അവിടെ വെളിപ്പെട്ടത്, ഒന്നും മനസ്സില് ആയില്ലെങ്കിലും വെയിറ്റ് കളയാതിരിക്കാന് ഹിന്ദി ചിത്രം കാണുന്ന ഒരു കൂട്ടം യുവാക്കള് . തന്നെ തന്നെ വില കുറച്ചു കാണുന്ന മലയാളിയുടെ സംസ്കാരത്തിന്റെ പ്രതിനിധികളായ ആ യുവ സംഘത്തോട് സഹതാപം തോന്നി. മറ്റു ഭാഷകളില് ഒരു ആഴ്ച പോലും തികച്ചു ഓടാത്ത ചിത്രങ്ങള്ക്ക് സൂപ്പര് ഹിറ്റ് പരിവേഷം ചാര്തിക്കൊടുക്കുന്നതില് ഈ കപട അസ്സ്വാ ദാനമാണ് പ്രധാന പങ്കു വഹിക്കുന്നത്. അതിനാല് ഇത്തരം ചിത്രങ്ങള്ക്ക് കേന്ദ്രങ്ങള് അനുവദിക്കുന്നതില് നിയന്ത്രനഗല്ആവശ്യമാണ്. കപട ആസ്വാദനത്തിന്റെ ഒരു കഥ തന്നെ ഉണ്ട്, ഒരു മലയാളിയും , ഒരു തമിഴനും ഒരു തെലുങ്ങനും കൂടി മൂന്നു ഭക്ഷയിലെയും മികച്ച ഓരോ ചിത്രങ്ങള് കാണാന് പോയി . തെലുങ്ക് ചിത്രം കണ്ടു ഇറങ്ങിയപ്പോള് മൂന്നു പേര്ക്കും സന്തോഷമായി, തെലുങ്ങനു വളരെ സന്തോഷം, . തമിള് ചിത്രം കണ്ടു ഇറങ്ങിയപ്പോള് മൂന്നു പേര്ക്കും പിന്നെയും സന്തോഷം , തമിഷന് വളരെ സന്തോഷം, അവസാനം മലയാള ചിത്രം കണ്ടു , തമിഷനും തെലുങ്കനും സന്തോഷം മലയാളിക്ക് വലിയ നിരാശയും ദുഖവും , അയ്യോ എന്താ കാര്യം , ചോദിച്ചപ്പോള് മലയാളി പറഞ്ഞു പടം നല്ലത് തന്നെ പക്ഷെ അതിനെ ക്കുറിച്ച് എന്ത് കുറ്റം പറയും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല അതാണ് വിഷമം, ഇതാണ് മലയാളിയുടെ കപട അസ്സ്വധന രീതിക്ക് ഉദാഹരണം. എന്നാല് എല്ലാ യുവാക്കളും അങ്ങനെ അല്ല സിനിമയെ ഗൌരവമായി സംമീപിക്കുന്ന യുവാക്കളാണ് അധികം പേരും അവര് ക്ഷമിക്കുക . അതിനാല് നല്ല സിനിമയെ കുറ്റം പറയാന് വഴികള് ആലോചിക്കാതെ നല്ലതിനെ നല്ലതെന്ന് പറയാനുള്ള ആര്ജ്ജവം ഉണ്ടാവട്ടെ, . എന്തിനു ഇങ്ങനെ എഴുതി കൂട്ടുന്നു എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്, ഇവിടം സ്വര്ഗമാണ് എന്നാ ചിത്രത്തില് സ്രീനിവാസ്സന് പ്രസ്സങ്ങിച്ചു നില്ക്കുമ്പോള് അര്രും കേള്ക്കാനില്ല എന്ന് കളിയാക്ക്ന്ന മോഹന് ലാലിനോട് പറയുന്ന ദയലോഗ് -- സമൂഹത്തോട് എനിക്ക് പറയാന് തോന്നുന്ന കാര്യങ്ങള് ഞാന് വിളിച്ചു പറയുന്നു, അത് ആരും കേള്ക്കണം എന്നില്ല , എന്നാലും ഒരാളെങ്കിലും ശ്രദ്ധിച്ചാല് അത്രയുമായി..............
2009 ഡിസംബർ 27, ഞായറാഴ്ച
ഒരു സ്നേഹഗീതം പോലെ .............
കലണ്ടറില് ഡിസംബറിന്റെ അവസാന താളും മറിയുമ്പോള് പുത്തന് പ്രതീക്ഷകളും സ്വപ്നങ്ങളുമായി മുന്നില് മറ്റൊരു പുതു വര്ഷം കൂടി. ഇന്നലെയുടെ തെറ്റുകളില് നിന്നും പാഠം ഉള്ക്കൊണ്ടു കൊണ്ട് ശുഭ പ്രതീക്ഷയോടെ പുതിയൊരു വര്ഷത്തിലേക്ക് പദമുന്നാം. സ്നേഹത്തില് അധിഷ്ടടിതമായ ജീവിത ചര്യയിലുടെ നാളെകള് കൂടുതല് സുന്ദരമാക്കി മാറ്റാം. തെറ്റുകള് തിരുത്താനും പൊറുക്കാനും മറക്കാനും സ്നേഹം വഴിയൊരുക്കുന്നു. സ്നേഹം പ്രകടിപ്പിക്കാന് വിമുഖത കാണിക്കുന്നവരാണ് നമ്മിലധികംപേരും. പ്രകടിപ്പിക്കാത്ത സ്നേഹം ഇല്ലാത്ത സ്നേഹത്തിനു തുല്യമാണ്. പങ്കു വൈക്കാത്ത സ്നേഹം അപൂര്ണവുമാണ്. ഒരിക്കലും ഈ ലോകത്ത് വിദ്വേഷം കൊണ്ട് വിദ്വേഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വേഷം ഇല്ലാതകുന്നുള്ള്. ആധുനിക ലോകത്ത് വ്യക്തി ബന്ധങ്ങള് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബങ്ങള്ക്ക് ഉള്ളില് തന്നെ അസ്സമാധാനം വളര്ന്നു കഴിഞ്ഞു . മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദുര്ബലമാകുന്നു. വിവാഹം, കുടുംബം തുടങ്ങിയ സാമൂഹ്യ സങ്കല്പ്പങ്ങള് കാലഹരനപ്പെട്ടെന്നും ആധുനിക ജീവിതത്തില് അവയ്ക്ക് പ്രസ്സക്തി ഇല്ല എന്നും ചിലര് കരുതുന്നു. കുടുംബ ബന്ധങ്ങളില് നടക്കുന്ന ഈ ആധുനിക വല്ക്കരണത്തിന്റെ ഫലമായി കുടുംബ ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും തകരുന്നു. ഇവയ്ക്കുള്ള പരിഹാരം മനസ്സില് സ്നേഹം നിറയ്ക്കുക എന്നത് മാത്രമാണ്. മനസ്സില് സ്നേഹം നിറയുമ്പോള് നാമറിയാതെ നമ്മുടെ വ്യക്തി ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും ശക്തിപ്പെടുന്നു. മനസ്സില് സ്നേഹം നിറയുമ്പോള് നമുക്കും നമുഉടെ ചുറ്റു പാടുകള്ക്കും മാറ്റം സംഭവിക്കുന്നു. നമ്മുടെ ചുറ്റുപാടുകള് കൂടുതല് സുന്ദരമായി തോന്നുന്നു. പൂക്കള് കൂടുതല് മനോഹരവും സുഗന്ധം ഉള്ളവയായും, പക്ഷികളുടെ കൊഞ്ചല് മധുരതരമായും അനുഭവപ്പെടുന്നു. സൌഹൃദങ്ങള് ഇളം കാറ്റുപോലെ ആസ്സ്വസമാകുന്നു. , വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും കൂടുതല് ദ്ധ്രിടം ആകുന്നു. അതുകൊണ്ടുതന്നെ ആധുനിക വല്ക്കരണവും വികസ്സനവും മാറ്റങ്ങളും സ്വാഗതം ചെയ്യുന്നതിനൊപ്പം മനസ്സുകള് സ്നേഹം കൊണ്ട് നിറയ്ക്കാം . സ്നേഹമുണ്ടെങ്കില് എല്ലാമുണ്ട്, എല്ലാമുണ്ടെങ്കിലും സ്നേഹമില്ലെങ്കില് ഒന്നുമില്ല. അതിനാല് ഈ പുതുവര്ഷം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമായി നമുക്ക് മാറ്റി വയ്ക്കാം. എല്ലാ പ്രിയ സുഹൃത്തുക്കള്ക്കും സ്നേഹം നിറഞ്ഞ നവവത്സര ആശംസകള്...............
2009 ഡിസംബർ 16, ബുധനാഴ്ച
രഞ്ജിത് - മലയാളസിനിമയുടെ മാണിക്യം
മലയാളത്തിന്റെ പ്രിയ സംവിധായകന് രഞ്ജിത് അണിയിച്ചൊരുക്കിയ പാലേരിമാണിക്യം പ്രേക്ഷകര്ക്ക് പുതിയ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. കഥ പറച്ചിലില് പുത്തന് സംബ്രധായങ്ങളിലൂടെ ,പരീക്ഷണങ്ങളില്ലൂടെയുള്ള യാത്രകളില് രഞ്ജിത് എന്നാ സംവിധായകന് എന്നും വേറിട്ട് നില്ക്കുന്നു. ടി. പി. രാജീവന്റെ നോവല് സിനിമയാക്കിയപ്പോള് അതിന്റെ ശക്തിക്ക് ഒട്ടും കോട്ടം സംഭവിക്കാത്ത തരത്തില് ,എന്നാല് തന്റേതായ ശൈലിയില് കൈയ്യടക്കത്തോടെ സിനിമയെ അതിന്റെ പൂര്ണ്ണതയില് എത്തിക്കാന് ശ്രീ രഞ്ജിത്നു കഴിഞ്ഞിരിക്കുന്നു. പതിവ് സംബ്രധയങ്ങളില് നിന്ന് വ്യത്യസ്തമായി ഒരു കൂട്ടം പുത്തന് പ്രതിഭകളെ സമ്മാനിക്കാനും അദ്ദേഹത്തിന് സാധിച്ചു. മമ്മൂട്ടി എന്നാ മഹാ നടന്റെ താര പകിട്ടില്ലാത്ത വ്യത്യസ്തമായ പാത്ര സൃഷ്ട്ടി പ്രേക്ഷകര്ക്ക് നവ്യാനുഭവമായി. ഒട്ടേറെ പരിമാതികള്ക്ക് ഇടയിലും പ്രേക്ഷകന്റെ അഭിരുചിക്ക് പ്രാധാന്യം നല്കി പുത്തന് പരീക്ഷണങ്ങളിലൂടെ മലയാള സിനിമയില് പുതിയ ഒരു ഉണര്വ്വ് സമ്മാനിച്ച ശ്രീ രഞ്ജിത് അങ്ങേക്ക് ഒരായിരം അഭിനന്ദനങള് . അങ്ങയെ പോലുള്ള സംവിധായകര് ഇത്തരം ചിത്രങ്ങള് ഒരുക്കുമ്പോള് അവ വിജയിപ്പിക്കേണ്ട കടമ ഞങ്ങള് പ്രേക്ഷകര്ക്കുണ്ട്. അതുകൊണ്ടുതന്നെ ഇനിയം നല്ല ചിത്രങ്ങള്ക്കായുള്ള അങ്ങയുടെ ശ്രമങ്ങള്ക്ക് ഞങ്ങള് പ്രേക്ഷകരുടെ പൂര്ണ്ണ പിന്തുണ ഉണ്ടാകും. മലയാള സിനിമയുടെ മാണിക്യമായി തിളങ്ങുന്ന ശ്രീ രഞ്ജിത്നു ഒരായിരം അഭിനന്ദനങള്.
2009 ഡിസംബർ 7, തിങ്കളാഴ്ച
പ്രിത്വിരാജും, ശ്രീശാന്തും യുവത്വത്തിനു നല്കുന്ന സന്ദേശം ............................
പ്രിത്വി രാജിനെയും ശ്രീശാന്തിനെയും തമ്മില് ബന്ധിപ്പിക്കുന്ന പൊതുവായ കാര്യം എന്താണ്.പ്രിത്വി രാജും ശ്രീശാന്തും ഏറെ പ്രതി സന്ധികള് തരണം ചെയ്താണ് വിജയത്തില് എത്തിച്ചേര്ന്നത്. മാനുഷിക വിചാര വികാരങ്ങളില് ഒരു പക്ഷെ ഭിന്നത ഉണ്ടെങ്കിലും ഇരുവരെയും തമ്മില് കൂട്ടി യോജിപ്പിക്കുന്ന ഒന്നിലേറെ കാര്യങ്ങള് ഉണ്ട് . ജോലിയോടുള്ള ആത്മാര്ത്ഥത , കഠിന അദ്വാനം , ആത്മ സമര്പ്പണം, ലക്ഷ്യബോധം തുടങ്ങി ഒട്ടനവധി കാര്യങ്ങള് ഈ ചെറുപ്പക്കാരെ തമ്മില് ബന്ധിപ്പിക്കുന്നു. ഒരു പക്ഷെ രണ്ടു മേഘലയില് ആണെങ്കില് കൂടി അടിസ്ഥാന പരമായി വിജയത്തിന് അവരെ പ്രാപ്തര് ആക്കുന്നത് ഈ ഘടകങ്ങള് തന്നെ ആണ്. പ്രിത്വി രാജിന്റെ തുടക്ക കാലം ശ്രദ്ധിച്ചാല് അറിയാം ഒട്ടേറെ പ്രധിസന്ധികളും, വെല്ലുവിളികളും നേരിട്ടാണ് ആ ചെറുപ്പക്കാരന് ഇന്നത്തെ നിലയില് എത്തിച്ചേര്ന്നത്. തികഞ്ഞ ആത്മ സമര്പ്പണത്തിലൂടെ എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റാന് പ്രിത്വിരാജിനു കഴിഞ്ഞിട്ടുണ്ട്. ഇന്നു പ്രേഷകര് ഒന്നടങ്കം പ്രിത്വിരജിനെ അന്ഗീകരിചിരിക്കുന്നു. അതുപോലെ മലയാളികളില് നിന്നു പോലും ഏറെ എതിര്പ്പുകള് നേരിടേണ്ടി വന്നിട്ടുള്ള കളികാരനാണ് ശ്ര്രീശാന്ത്. ഒരു പക്ഷെ ഇനി ക്രിക്കെട്ടില് ശ്രീശാന്ത് ഉണ്ടാകില്ല എന്ന് വരെ പറഞ്ഞവരെ അത്ഭുതപ്പെടുതിക്കൊണ്ട് ആ ചെറുപ്പാക്കാരന് ഗംഭിരമായി തിരിച്ചു വന്നു. ഇന്നത്തെ യുവാക്കള് ഈ രണ്ടു ചെറുപ്പക്കാരെയും കണ്ടു പഠിക്കാന് ഏറെ ഉണ്ട്. ആത്മ വിശ്വാസം കൈവിടാതെ, പ്രതിസന്ധികളില് തളരാതെ , ലക്ഷ്യം നേടുവാന് ഉള്ള കഠിനമായ പരിശ്രമത്തിനു രണ്ടു ഉത്തമ ഉധഹരണങ്ങള് ആണ് ഈ രണ്ടു ചെറുപ്പക്കാര്. ഒരാളെ ബഹുമാനിക്കാന് പ്രായം ഒരു ഘടകം മാത്രമെ ആകുന്നുള്ളൂ. എന്നാല് ഓരോരുത്തരും അവരവരുടെ കര്മ മേഘലകളിലും ജീവിതത്തിലും നേടുന്ന വിജയങ്ങള് തന്നെയാണ് ഒരാളിനെ ബഹുമാനിതന് ആക്കുന്ന മുഖ്യ ഘടകം .അങ്ങനെ നോക്കുമ്പോള് എന്നെക്കാളും ചെറുപ്പമായ പ്രിത്വിരജിനെയും, ശ്രീശാന്തിനെയും സ്നേഹിക്കുന്നതിനോപ്പം തന്നെ ഞാന് അവരെ ബഹുമാനിക്ക്കയും ചെയ്യുന്നു . നമ്മുടെ കര്മ്മ മേഘല ഏത് ആയിരുന്നാലും വിജയത്തിന് മാതൃക ആക്കാന് പറ്റിയ രണ്ടു വ്യക്തിത്വങ്ങള് ആണ് പ്രിത്വിരാജും ശ്രീശാന്തും എന്നതില് തര്ക്കമില്ല, ഈ ചെറുപ്പക്കാരുടെ നിശ്ചയ ധര്ട്ട്യം കുടുതല് കുടുതല് ഉയരങ്ങളില് ഇവരെ എത്തിക്കുക തന്നെ ചെയ്യും കാലം സാക്ഷി ..............................................................................
2009 ഡിസംബർ 2, ബുധനാഴ്ച
വിരിയട്ടെ ഇനിയും ഒരായിരം നീലത്താമരകള്................
എം. ടി . , ലാല് ജോസ് കൂട്ടുകെട്ടിലുടെ മുപ്പതു വര്ഷങ്ങള്ക്കു ഇപ്പുറം വീണ്ടും മലയാളസിനിമയ്ക്ക് തിരുമുല്കഴ്ചയോരുക്കി നീലത്താമര വിരിരിഞ്ഞു. നീലത്താമരയുടെ ഭംഗിയും, സുഗന്ധവും ആസ്വദിക്കാന് എത്തുന്ന കാണികള്ക്ക് നിരാശപ്പെടേണ്ടി വരുന്നില്ല. കെട്ട് കാഴ്ചകള് ഇല്ലാത്ത ഗ്രാമജീവിതത്തിന്റെ നിഷ്കളങ്കതയും , നന്മകളുമായി നീലത്താമര കാഴ്ചക്കാരുടെ മനം കവരുന്നു. എപ്പോഴും കാണാന് ആഗ്രഹിക്കുന്ന കിനാവ് പോലെ , എപ്പോഴും കേള്ക്കാന് ആഗ്രഹിക്കുന്ന സംഗീതം പോലെ മനോഹരമാണ് നീലത്താമര. ദ്രിശ്യ ചാരുതയോടെ, ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ നീലത്താമര സുഗന്ധം പരത്തിക്കൊണ്ട് ചിരി തൂകി നില്ക്കുന്നു. മലയാള സിനിമയ്ക്ക് പൂക്കാലമൊരുക്കി ഇനിയും ഒരായിരം നീല താമരകള് വിരിയട്ടെ .........................................................................................
2009 നവംബർ 10, ചൊവ്വാഴ്ച
മഴ പെയ്യുകയാണ്..............................
മഴ പെയ്യുകയാണ്. വരണ്ട മണ്ണിനെ കുളിരനിയിച്ചുകൊണ്ട് മഴ പെയ്യുകയാണ്. ഓരോ മഴയും ഓരോ അനുഭവങ്ങളാണ്. ഹൃദയം നിറയുന്ന സന്തോഷമോ തിരിച്ചറിയാനാകാത്ത നൊമ്പരമോ സമ്മാനിച്ചു കൊണ്ടാണ് ഓരോ മഴയും പെയ്തു ഒഴിയുന്നത്. ബാല്യത്തിന്റെ ഓര്മ്മ ചെപ്പ് തുറക്കുമ്പോള് , ജാലകങ്ങള്ക്കപ്പുറത്ത് മഴയുടെ ഈണം അമ്മയുടെ താരാട്ട് പാട്ടായി ലയിച്ചതും , ഒഴുകുന്ന ചെളി മണ്ണില് ചാടിക്കളിച്ചതും , മഴചാലില് കളി വഞ്ചികള് ഒഴുക്കിയതും , പുതുമഴ നനയാന് മുറ്റത്തേക്ക് ഇറങ്ങുമ്പോള് അമ്മയുടെ ശകാരവും ഇന്നലെപ്പോലെ തോന്നുന്നു. നിറഞ്ഞു ഒഴുകുന്ന പുഴയും, വരമ്പുകള് കാണാനാകാതെ വയലുകളെല്ലാം ഒന്നായ പോലെ വെള്ളം കൊണ്ടു നിറയുന്നു. , നനഞ്ഞൊട്ടിയ തൂവലുകലുമായി തെങ്ങോലതലപ്പുകളില് മഴ കൊണ്ടിരിക്കുന്ന കൊറ്റികൂട്ടങ്ങള് , കാട്ടുചെമ്ബിന്റെ ഇലകളില് മുത്തുമണികള് പോലെ തിളങ്ങുന്ന മഴത്തുള്ളികള്, മഴയും കാറ്റും ഒന്നു അടങ്ങുമ്പോള് മറ്റു കുട്ടികള് കൈവശപ്പെടുതും മുന്പേ മാമ്പഴങ്ങള് സ്വന്തമാക്കാന് മാവിന് ചുവട്ടിലെക്കുള്ള ഓട്ടങ്ങള്, ................... പിന്നീടെപ്പൊഴോ എനിക്ക് മഴ ഒരു പ്രണയിനി ആയി മാറി, . മഴയുടെ കൊണ്ജ്ജലും ചിനുങലും , പിറു പിറുകലുമൊക്കെ ഒരു പ്രണയിനിയുടെ സാമീപ്യം പകര്ന്നു തന്നു, . ചിലപ്പോള് സന്തോഷം പകര്ന്നു തന്നു കൊണ്ടു, മറ്റു ചിലപ്പോള് വേദനകള് സമ്മാനിച്ചു കൊണ്ടു ഞാന് കാത്തിരിക്കുന്ന , എന്നെ കാത്തിരിക്കുന്ന പ്രണയിനിയുടെ സാമീപ്യം. ......... എന്നാലും പ്രണയത്തെ ക്കളും ആര്ദ്രമായ സ്നേഹമായി മഴയെ കാണാനാണ് എനിക്കിഷ്ട്ടം . വരണ്ട മണ്ണിനെ കുളിരണിയിക്കുന്ന മഴ പോലെയാണ് വരണ്ട മനസ്സിലേക്ക് പകര്ന്നു കൊടുക്കുന്ന സ്നേഹവും. ......... സുരക്ഷിതമായ കൂരക്കു താഴെ നിന്നു മഴയുടെ സൌന്ദര്യം അസ്വധിക്കുമ്പോഴും ഒന്നു ഞാന് ഓര്ക്കാറുണ്ട് , ചെറിയൊരു ചാറ്റല് മഴയില് പോലും ചോര്ന്നൊലിക്കുന്ന കൂരയ്ക്ക് താഴെ സ്വന്തം കുടുംബത്തിന്റെ സുരക്ഷ തേടുന്ന വലിയൊരു വിഭാഗത്തിന്റെ നിസ്സഹായ ചിത്രം. കാല്പ്പനിക ഭാവങ്ങളില് നിന്നു മാറി , ജീവിത യാഥാര്ത്ഥ്യങ്ങളുടെ ഈ ഓര്മ്മപ്പെടുതലാകാം , ഒരു പക്ഷെ മഴ എനിക്ക് നല്കുന്ന ഏറ്റവും വലിയ അനുഭവം...........................................
2009 നവംബർ 2, തിങ്കളാഴ്ച
കേരള കഫെ -ശക്തവും ധീരവുമായ ചുവടുവയ്പ്.
ശ്രീ രഞ്ജിത്തിന്റെ മേല്നോട്ടത്തില് പത്തു സംവിധായകര് ചേര്ന്നൊരുക്കിയ പത്തു കഥകളുടെ മനോഹരമായ ആവിഷ്കാരമാണ് കേരള കഫെ എന്ന ചിത്രം. ഈ പത്തു കഥകളില് കൂടി സമകാലിക സമൂഹത്തിലെ മനുഷ്യരുടെ ജീവിതാവസ്ഥകള് അതിശയോക്തി കലരാതെ, വളരെ തന്മയത്വമായി ചിത്രീകരിച്ചിരിക്കുന്നു. വ്യക്തി എന്ന നിലയില് നാം നമ്മളില് തന്നെ പൂര്ണ ശ്രദ്ധയും കേന്ദ്രികരിക്കുമ്പോള് നമ്മള് കാണാതെ പോകുന്ന ഒരു പിടി ജീവിത യാഥാര്ത്ഥ്യങ്ങള് ഈ ചിത്രത്തില് നമുക്കു കാണാന് കഴിയും. മലയാള സിനിമയിലെ കൂട്ടായ്മയുടെ ഈ വിജയം തികച്ചും അര്ഹിചതു തന്നെ. നാമൊഴികെ മറ്റെല്ലാം മോശമാണെന്ന വിമര്ശനവുമായി വരുന്ന നമ്മള് പ്രേഷകര് ഉള്പ്പീടെയുള്ള പൊതു സമുഹം കണ്ടിരിക്കേണ്ട ചിത്രമാണ് കേരള കഫെ,. കാരണം മാറ്റവും പുതുമയും വേണമെന്നു മുറവിളി കൂട്ടുമ്പോഴും ഇത്തരം നല്ല ചിത്രങ്ങളോട് മുഖം തിരിക്കാനുള്ള പ്രവണത അല്ലെങ്കില് മോശം ചിത്രം എന്ന് പറഞ്ഞു കൊണ്ടു ഇത്തരം നല്ല സംരഭങ്ങളെ തലരതാനുള്ള ശ്രമങ്ങള് നമ്മള് പ്രേഷകരുടെ ഭാഗത്ത് നിന്നു ഒരിക്കലും ഉണ്ടാകാന് പാടില്ലാത്തതാണ്. ഇത്തരം നല്ല ചിത്രങ്ങളെ അവയ്ക്ക് അര്ഹിക്കുന്ന വിജയം നല്കി , കൂടുതല് നള ചിത്രങ്ങളുടെ പിറവിക്കു വേണ്ടി നമുക്കു ശ്രമിക്കാം. പ്രിത്വിരാജ് പ്രധാന കഥാപാത്രമായ ഐലാദ് എക്സ്പ്രസ്സ് കണ്ടു പ്രേക്ഷകര് നിര്ത്താതെ കയ്യടിക്കുമ്പോള് , മമ്മൂട്ടിയുടെ പുറം കാഴ്ചകള് കണ്ടു കണ്ണ് നിറയുമ്പോള് ഈ ചിത്രം അതിന്റെ ലക്ഷ്യം നേടി എന്ന് സംവിടയകന് അഭിമാനിക്കാം. ഇത്രയും മനോഹരമായ ഈ ചിത്രം പനോരമയില് നിന്നും ഒഴിവാക്കപ്പെട്ടത് തികച്ചും നിര്ഭാഗ്യകരം തന്നെ, കവിത പോലെ മനോഹരമായ കേരള കഫെ പ്രേക്ഷകര് നെഞ്ചിലേറ്റി കഴിഞ്ഞു . ഇനിയും ഇത്തരം ചിത്രങ്ങള് ഉണ്ടാകട്ടെ, .ഇത്രയും ധീരവും ശക്തവുമായ ചുവടു വയ്പിനു ചുക്കാന് പിടിച്ച രഞ്ജിത്ത് സാറിന് ഒരായിരം അഭിനന്ദനങ്ങള് .
2009 ഒക്ടോബർ 19, തിങ്കളാഴ്ച
ചരിത്രത്തിന്റെ നേര്കാഴ്ച്ചയായി പഴശ്ശി രാജ
എം. ടി ., ഹരിഹരന് ടീമിന്റെ പഴശ്ശിരാജാ ഒരു കാലഘട്ടത്തിലെ ചരിത്രത്തിന്റെ നേര് കാഴ്ചയാണ്. തലശ്ശേരിയില് കോട്ടയം താവഴിയിലെ പടിഞ്ഞാറെ കോവിലകത്തെ കേരളവര്മ പഴശ്ശി രാജയുടെ ധീരോദാത്തമായ ജീവിത കഥ അതിന്റെ വീര്യം ഒട്ടും ചോര്ന്നു പോകാതെ പ്രേഷകര്ക്ക് പകര്ന്നു കൊടുക്കാന് എം. ടി , ഹരിഹരന് ടീമിന് കഴിഞ്ഞിരിക്കുന്നു.ആയിരത്തി എഴുന്നുറ്റിതോന്ന്നുട്ടി മൂന്നിലെ ഒന്നാം പഴശ്ശി വിപ്ലവം മുതല് ആയിരത്തി എണ്ണൂറ്റി അഞ്ചില് മാവിലായി തോടിന്റെ കരയില് വെടിയേറ്റു വീഴുന്നത് വരെയുള്ള കേരളസിംഹം എന്ന്ന പഴശ്ശി രാജയുടെ കഥ പറയുന്ന ചിത്രം ചരിത്രം പകര്ന്നു തരുന്നതിനോടൊപ്പം പ്രേഷക സിരകളില് ദേശസ്നേഹം നിറയ്ക്കുകയും ചെയ്യുന്നു. സാങ്കേതിക തികവില് ഹോളിവുഡ് ചിതരങ്ങളോട് കിടപിടിക്കുന്ന ഈ ചിത്രം മലയാളത്തിന്റെ പരിമിതിയും കടന്നു വിദേശങ്ങളില് പോലും ചര്ച്ച ചെയ്യപ്പെടുന്നു എന്നത് അഭിമാനകരം തന്നെ, . പഴശ്ശി രാജാ, തലക്കല് ചന്ദു, എടച്ചേരി കുംങ്കന് , പഴയവീടന്ച്ചന്ദു , നീലി, മാക്കം , തുടങ്ങി ഓരോ കഥാപാത്രങ്ങളും വ്യക്തിത്വം പുലര്ത്തുന്നവയാണ്. എം.ടി. യുടെ തിരക്കഥ, ഹരിഹരന്റെ സംവിധാനം, രസ്സൂല് പൂക്കുട്ടിയുടെ ശബ്ധമിശ്രണം, ഇളയരാജയുടെ സംഗീതം ഇതെല്ലം ചിത്രത്തിന്റെ വിജയ ഘടകങ്ങള് ആണ്. അന്യ ഭാഷ ചിത്രങ്ങള്ക്കുള്ള വിഭാഗത്തില് ഓസ്കാര് നോമിനെഷ നോ, ഒരു പക്ഷെ ഓസ്കാര് പുരസ്കാരം തന്നെയോ പഴശ്ശി രാജക്ക് ലഭിച്ചേക്കാം.
2009 ഒക്ടോബർ 14, ബുധനാഴ്ച
നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്
കുന്നിന്ചെരുവിലെ പുല്ത്തകിടിയില് നീലാകാശത്തിലെ നക്ഷത്രങ്ങളുടെ സൌന്ദര്യം നോക്കി കിടക്കുകയാണ് അയാള് . കുട്ടിക്കാലം മുതല് നക്ഷത്രങ്ങള് അയാളെ ആകര്ഷിച്ചിരുന്നു, അവയുടെ തിളക്കം അയാളെ വല്ലാതെ മോഹിപ്പിച്ചിരുന്നു. അതിലൊരു നക്ഷത്രമായി മാറാന് എന്നും അയാള് കൊതിച്ചിരുന്നു. ഇളം കാറ്റു വീശുന്നുണ്ട്, മഴ പെയ്യാന് സാദ്യത ഉണ്ട്, . നക്ഷത്രങ്ങളെ നോക്കി കിടക്കും തോറും അയാളുടെ ചിന്തകള് ഉണര്ന്നു. വായുവിലുടെ അയാള് സാവധാനം നക്ഷത്രങ്ങളുടെ അടുത്തേക്ക് പറന്നു ചെന്നു. നക്ഷതങ്ങളോട് അടുക്കുംതോറും അയാള്ക്ക് അസഹനീയമായ ചുടു അനുഭവപ്പെട്ടു, ഒരു പരിധിക്കപ്പുറം നക്ഷത്രങ്ങളെ സമീപിക്കാന് തനിക്ക് കഴിയില്ല എന്ന് അയാള്ക്ക് മനസ്സിലായി. അയാളുടെ വിഷമം കണ്ടു നക്ഷത്രത്തില് ഒരാള് ചോദിച്ചു, നിങ്ങള് ആരാണ്, എന്തിനിവിടെ വന്നു, ?. നക്ഷത്രത്തിന്റെ ചോദ്യം കെട്ട് അയാള് പറഞ്ഞു , എനിക്കും നിങ്ങളെ പോലെ ഒരു നക്ഷത്രമാകണം , . അയാളുടെ മറുപടി കെട്ട് ആ നക്ഷത്രം ചെറുതായി പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു നിങ്ങള് പുറമെ നിന്നു നോക്കുമ്പോള് ഞങ്ങള്ക്ക് തിളക്കം ഉണ്ട്, പക്ഷെ ഞങളുടെ പൊള്ളുന്ന ചുടു നിങ്ങള്ക്ക് മനസ്സിലായില്ലെ , ഈ ചുടു സഹിച്ചു കൊണ്ടാണ് നമ്മള് പ്രകാശിക്കുന്നത്, വെട്ടി തിളങ്ങുന്നത്, ഇതിനെക്കാള് ച്ചുടാണ് ഞങ്ങളുടെ മനസ്സിന്, ഇനി പറയു നിങ്ങള്ക്ക് ഒരു നക്ഷത്രമാകണോ? തങ്ങളുടെ വേദന മറ്റൊരാളോട് പങ്കിട്ടപ്പോള് നക്ഷത്രങ്ങളുടെ കണ്ണ് നിറഞ്ഞു, കണ്ണ് നീര്ത്തുള്ളികള് ഒഴുകാന് തുടങ്ങി ...... മഴ തുള്ളികള് മുഖത്ത് പതിച്ചപ്പോള് അയാള് ചിന്തയില് നിന്നും ഉണര്ന്നു, . മഴത്തുള്ളികള് വീഴുന്നുന്ടെന്കിലും ആകാശത്തില് അപ്പോഴും നക്ഷത്രങ്ങള് തിളങ്ങി നില്പ്പുണ്ടായിരുന്നു..............
2009 ഒക്ടോബർ 7, ബുധനാഴ്ച
ഇന്ത്യയില് ഉസ്സൈന് ബോള്ട്ട്മാര് ഉണ്ടാകാത്തത് ..........?
ഇന്ത്യയെപ്പോലെ വന് ജന സംഖ്യയുള്ള ഒരു രാജ്യത്ത് ഉസൈന് ബോള്ടിനെ പോലുള്ള ഒരു കായികതാരം ഉണ്ടാകാത്തത് എന്ത് കൊണ്ടു എന്ന് ഗവേഷണം നടത്തുന്നവര്ക്ക് ഇന്നലെ ഉത്തരം ലഭിച്ചിരിക്കുന്നു,പി. ടി.ഉഷ എന്ന ലോകോത്തര താരത്തിന്റെ കണ്ണ് നീരിലുടെ. അടിസ്ഥാന സൌകര്യങ്ങള് പോലും ചെയ്തു കൊടുക്കാതെ കായിക താരങ്ങളെ തീര്ത്തും അവഗണിക്കുന്ന സ്ഥിതി ഇന്ത്യയില് മാത്രമാണ് ഉള്ളത്. ക്രിക്കറ്റ് താരങ്ങള്ക്ക് കൊടുക്കുന്ന പരിഗണനയുടെ നുറില് ഒരംശമെങ്കിലും മറ്റു കായിക വിഭാഗത്തില് പെടുന്നവര്ക്ക് നല്കിയിരുന്നെങ്കില് എത്രയോ പ്രതിഭയുള്ള കളിക്കാര് ഉയര്ന്നു വന്നേനെ. ക്രിക്കറ്റിന്റെ വലിയ ആരാധകനാണ് ഞാന് , അതുപോലെ ഗവാസ്കര്, കപില്ദേവ്, സച്ചിന്റെണ്ടുല്കര്, സൌരവ് ഗംഗുലി തുടങിയവരെ ബഹുമാനവുമാണ് എങ്കിലും സത്യം തുറന്നു പറയാതെ വയ്യ, വ്യക്തിഗത ഇനങ്ങളില് മികവു തെളിയിക്കുന്ന താരങ്ങള്ക്ക് അവര് അര്ഹിക്കുന്ന പരിഗണന നാം നല്കുന്നില്ല, ഈ അടുത്ത കാലത്തു വ്യക്തിഗത ഇനങ്ങളില് ഒരുപിടി താരങ്ങള് ഉയര്ന്നു വന്നിട്ടുണ്ട്, ട്ടെന്നിസ്സില് സോം ദേവ് വര്മന്, ബട്ട്ടുമിന്ടാനില് സയിന നൈവാല് , ബോകസിങ്ങില് വിജെ ന്ധര്സിംഗ് , ബില്യര്ദ്ട്സില് പങ്കജ് അദ്വാനി, ഷൂട്ടിങ്ങില് അഭിനവ് ബിന്ദ്ര , ഗുസ്തിയില് സുശീല്കുമാര് ,തുടങ്ങി അനേകം പേര്, ക്രിക്കെട്ട്ടുമായി താരതമ്യം ചെയ്യുമ്പോള് ഈ കായിക താരങ്ങളുടെ നേട്ടങ്ങള്ക്ക്, പത്തര മാറ്റ് തിളക്കമുണ്ട്. ക്രിക്കെട്ടിനു നല്കുന്ന പരിഗണനായുടെ ഒരംശമെങ്കിലും ഈ കായിക താരങ്ങള്ക്ക് നല്കുക അല്ലെങ്കില് അവരെ അപമാനിക്കതിരിക്കുക എങ്കിലും ചെയ്യുക, . പി. ടി. ഉഷയെപ്പോലുള്ള ലോകോത്തര താരങ്ങളുടെ കണ്ണുനീര് വീഴുന്ന അവസ്ഥ നിലനില്ക്കുന്ന കാലത്തോളം ഇന്ത്യയില് നിന്നു ഒരു ഉസൈന് ബോള്ടിനെ നമ്മള് പ്രതീക്ഷിക്കേണ്ട കാര്യമില്ല,......................
2009 ഒക്ടോബർ 1, വ്യാഴാഴ്ച
സ്നേഹം മുഴക്കുന്ന ലൗഡ് സ്പീക്കര്
ശ്രീ ജയരാജ് സംവിധാനം ചെയ്താ ലൗഡ് സ്പീക്കര് എന്ന ചിത്രം വളരെ മനോഹരമായിരിക്കുന്നു. സ്നേഹം , കരുണ , നന്മ തുടങ്ങി ഇന്നത്തെക്കാലത്ത് നമ്മില് നിന്നും അന്യമായി കൊണ്ടിരിക്കുന്ന ആര്ദ്ര ഭാവങ്ങള് ഒര്മപ്പെടുതുകയാണ് ഈ ചിത്രം . നിഷ്കളങ്ക മായ സ്നേഹവും വിസ്മ്രിതിയില് ആകുന്ന ഗ്രാമീണ ഭാവങ്ങളുടെ പകര്ത്തിയെഴുതും ഈ ചിത്രത്തിന്റെ വിജയത്തില് നിര്ണായക പങ്കു വഹിക്കുന്നു. സ്നേഹിക്കുന്നവനും സ്നേഹിക്ക പ്പെടുന്നവനും തമ്മിലുള്ള സംഖര്ഷം എത്ര വലുതാണെന്ന് ചിത്രം കാട്ടി തരുന്നു. സ്നേഹം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല , നമ്മളെല്ലാം സ്നേഹിക്കുന്നു, പക്ഷെ നമ്മുടെ സ്നേഹത്തിനു പിന്നില് സ്വാര്ത്ഥതയുടെ അംശങ്ങള് ഉണ്ട് , നമ്മള് ഒരാളെ സ്നേഹിക്കുമ്പോള് നമ്മള് തിരിച്ചു എന്തെക്കെയോ പ്രതീക്ഷിക്കുന്നുട്, അത്തരം പ്രതീക്ഷകള് തകരുമ്പോള് നമ്മുടെ സ്നേഹബന്ധങ്ങളും അതോടൊപ്പം അവസ്സനിക്കുകയാണ് പതിവു, എന്നാല് തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത നിസ്വാര്ത്ഥ സ്നേഹത്തിന്റെ കണികകള് ഈ ലോകത്ത് ഇനിയും അവസ്സനിച്ചിട്ടില്ല എന്ന് ഈ ചിത്രം നമ്മെ ഓര്മപ്പെടുത്തുന്നു , അതൊരു പ്രതീക്ഷയാണ് ഇനിയും ഉറവ വറ്റാത്ത സ്നേഹത്തിന്റെ , നന്മയുടെ , കാരുണ്യത്തിന്റെ , ദയയുടെ സ്പര്ശത്തിനു വേണ്ടി കാത്തിരിക്കാനുള്ള പ്രതീക്ഷ, . ഈ പ്രപഞ്ചം തന്നെയാണ് അതിനുള്ള ഉത്തരവും, വൃഷങ്ങള് ഫലം നല്കുന്നത് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല, പക്ഷികള് പാടുന്നത് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടല്ല , സുര്യന് വെളിച്ചം നല്കുന്നത്, ചന്ദ്രന് നിലാവ് പൊഴിക്കുന്നത്, കുളിര്കാറ്റു വീശുന്നത്, തൂ മഞ്ഞു പൊഴിയുന്നത്, മഴ പെയ്യുന്നത്, ഒരിക്കലും ഒന്നും പ്രതീക്ഷിച്ചിട്ടല്ല. നിസ്വാര്ത്ഥ സ്നേഹത്തിന്റെ മഹനീയ ആശയങ്ങള് ചിരിയും നൊമ്പരവുമായി ലൗഡ് സ്പീക്കര് നമുക്കു കാട്ടി തരുന്നു. പുല്ക്കൊടി തുമ്പില് നിന്നും ഇട്ടുവീഴാന് വെബിനില്ക്കുന്ന മഞ്ഞിന് തുള്ളി പോലെ സ്നേഹവും നന്മയുമൊക്കെ നമ്മുടെ ഹൃദയത്തില് തുളുമ്പി നില്കട്ടെ , .
2009 സെപ്റ്റംബർ 25, വെള്ളിയാഴ്ച
ഞാന് ഒരു ഇന്ത്യക്കാരനാണ്................
ചന്ദ്രയാനിലുടെ ചന്ദ്രനില് ജലത്തിന്റെ സാന്നിത്യം കണ്ടെത്തിയതോടെ ഭാരതം ലോകത്തിന്റെ നെറുകയില് എത്തിയിരിക്കുന്നു. രണ്ടായിരതിഎട്ടു ഒക്ടോബര് ഇരുപത്തിരണ്ടാം തീയതി വിക്ഷേപിച്ച ചന്ദ്രയാന് മുന്നുറ്റി പന്ത്രണ്ടു ദിവസത്തെ പ്രവര്ത്തന ഫലമായി മനുഷ്യന് ചന്ദ്രനില് കാല് കുത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. ചന്ദ്രനില് ജലമുണ്ടോ എന്നറിയാനുള്ള നാല്പതു വര്ഷത്തെ ലോകത്തിന്റെ കാത്തിരിപ്പിന് ഇന്ത്യ മറുപടി നല്കിയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയില് ഇന്ത്യ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളര്ന്നിരിക്കുന്നു. ഇതില് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം . നൂറ്റിപ്പത്ത് കോടി ഇന്ത്യക്കാര്ക്കും അഭിമാനിക്കാനുള്ള മുഹൂര്ത്തം നല്കിയ ഇസ്രോയിലെ എല്ലാ ജീവനക്കാരെയും പ്രണമിക്കുന്നു, അതോടൊപ്പം ഒരായിരം അഭിനന്ദനങ്ങള് നേരുകയും ചെയ്യുന്നു. ജാതി, മത , കക്ഷി, രാഷ്ട്രിയ ഭേദമന്യേ നാമെല്ലാവരും ഇന്ത്യയുടെ മക്കള് എന്ന് അഭിമാനപൂര്വ്വം വിളിച്ചു പറയാം. അനാവശ്യ വിവാദങ്ങളും വാധപ്രതിവാധങ്ങളും വലിയ വാര്ത്തകള് ആകുന്ന ഇക്കാലത്ത് അവയെല്ലാം മാറ്റി വച്ചു കൊണ്ടു ഇത്തരം ചരിത്ര പരമായ നേട്ടങ്ങള് ആഘോഴങ്ങള് ആക്കി മാറ്റാം . ഓരോ ഇന്ത്യക്കാരന്റെയും മനസ്സു ആഹ്ലാദവും അഭിമാനവും കൊണ്ടു നിറയുന്ന ഇത്തരം നിമിഴങ്ങള് ആഘോഴിക്കപ്പെടെണ്ടത് തന്നെയാണ്, നമുക്കും ആഘോഴിക്കാം ഒപ്പം അഭിമാനത്തോടെ , തല ഉയര്ത്തിപ്പിടിച്ചു ലോകത്തോട് ഉച്ചത്തില് വിളിച്ചു പറയാം ഞാന് ഒരു ഇന്ത്യക്കാരനാണ് ...............
2009 സെപ്റ്റംബർ 17, വ്യാഴാഴ്ച
സ്നേഹനിരവിന്റെ ഒരുവര്ഷം
സ്നേഹഗീതം എന്ന എന്റെ ബ്ലോഗ് ഇന്നു ഒരു വര്ഷം പൂര്തിയാക്കുകയാനു . ആദ്യ പോസ്റ്റ് ആയ ആര്ദ്രം മുതല് നിങ്ങള് എനിക്ക് നല്കിയ സ്നേഹം എത്ര വലുതാണ്. ആദ്യ പോസ്റ്റ് ആയ ആര്ദ്രത്തില് ആദ്യമായി കമന്റ് നല്കിയ ശിവാജി എന്ന് ഞാന് വിളിക്കുന്ന ശിവ മുതല് ഇന്നിതുവരെ എനിക്ക് പിന്തുണ നല്കിയ ആയിരക്കണക്കിന് വായനക്കാര്ക്ക് എന്റെ നന്ദി അറിയിക്കുന്നു. സ്നേഹം എല്ലാ മാനുഷിക ബന്ധങ്ങളെയും വിമലീകരിക്കുകയും സംബന്നമാക്കുകയും ചെയ്യുന്നു. ഒരിക്കലും ഈ ലോകത്ത് വിധ്വോഷം കൊണ്ടു വിദ്വോഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വോഷം ഇല്ലാതകുന്നുല്ല്ല് . എല്ലാ ജീവിതത്തെയും ഒരുമിച്ചു നിര്ത്തുകയും നിയന്ത്രിക്കുകയും പ്രേരിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് സ്നേഹമാണ് . സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് നാം ധന്യര് ആയി തീരുന്നത്. ജീവിതത്തിനു അര്ത്ഥം അല്കുന്നത് സ്നേഹമാണ്. സ്നേഹം ദൈവത്തില് നിന്നാണ് വരുന്നതു എന്തെന്നാല് സ്നേഹം ദൈവം തന്നെ ആണ്. തകര്ന്ന ജീവിതത്തെ പുനരുധരിക്കുകയും വീണ്ടും പണിയുകയും ചെയ്യുക എന്നതാണ് സ്നേഹത്തിന്റെ ധര്മം . പ്രശസ്ത ചിന്തകനായ ബെര്ട്രന്റ്റ് റസ്സല് പറഞ്ഞതു ലോകത്ത് നാം ആദരിക്കേണ്ട രണ്ടു കാര്യങ്ങള് മാത്രമെ ഉള്ളു ഒന്നു ജ്ഞാനം രണ്ടു - സ്നേഹം, . അതുപോലെ പ്രകടിപ്പിക്കാത്ത സ്നേഹം അപൂര്ണമാണ് , . നമുക്കുള്ള സ്നേഹം മനസ്സില് അടക്കി വയ്ക്കാതെ അത് മറ്റുള്ളവര്ക്ക് പകര്ന്നു കൊടുക്കുക , പലപ്പോഴും ശരിയായ സമയത്തു സ്നേഹം പകര്ന്നു കൊടുക്കാന് മടിക്കുന്നതു പിന്നീട് വലിയ വേദന ആയി മാറാറുണ്ട്. നമുക്കു പരസ്പരം സ്നേഹിക്കാം , സ്നേഹിക്കാന് നാമെന്തിനു മടിക്കണം , സ്നേഹത്തിന്റെ ശക്തിക്ക് മുന്നില് തോല്ക്കാത്ത ഒന്നും തന്നെ ഈ ഭുമിയിലില്ല , അതിനാല് സ്നേഹം മനസ്സുകളില് നിന്നു മനസ്സുകളിലേക്ക് ഹൃദയങ്ങളില് നിന് ഹൃദയങ്ങളിലേക്ക് സ്നേഹഗീതമായി നിറയട്ടെ, . സ്നേഹഗീതത്തിന്റെ മുന്നോട്ടുള്ള യാത്രയിലും നിങ്ങളുടെ സ്നേഹം എന്നോടൊപ്പമുണ്ടാവും എന്ന പ്രതീക്ഷയോടെ ...................................................സ്നേഹത്തോടെ ജയരജ്മുരുക്കുംപുഴ, 9349025945
2009 സെപ്റ്റംബർ 10, വ്യാഴാഴ്ച
ഹെ വോട്ടര് മാരെ ലജ്ജിക്കുക.............
ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഴ്ട്ടപ്പെടുന്ന പട്ടിണിപ്പാവങ്ങളുടെ വോട്ടും വാങ്ങി പഞ്ചനക്ഷത്ര ഹോടലുകള് താവളമാക്കി മാറ്റിയ ഭരണാധികാരികളെ നിങ്ങളുടെ കപടമുഖം ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്റര്നെറ്റും , ട്വിട്റെരും , ബ്ലോഗും , പഞ്ചനക്ഷത്ര ഹോടലുകളും മാത്രമല്ല ഇന്ത്യ, പട്ടിണിപ്പാവങ്ങളുടെ, തൊഴില്തേടി അലയുന്നവരുടെ,ജീവിതത്തിന്റെ രണ്ടു ആറ്റങ്ങളും കുട്ടി മുട്ടിക്കാന് പെടപ്പടുപെടുന്നവരുടെ രാജ്യമാണ് ഇന്ത്യ. ഒന്നോ രണ്ടോ മാന്ദ്യമങ്ങളെ വിലക്കെടുത്തു അവയില്കുടി തങ്ങളുടെ മഹത്വം വിളമ്പുന്ന കാപട്യം എല്ലാക്കാലത്തും വിജയിക്കുകയില്ല. പഞ്ചനക്ഷത്ര ഹോടലുകളിലെ ശീതീകരിച്ച മുറി താവളം ആക്കി മാറ്റിയ നിങ്ങള്ക്ക് സാധാരണക്കാരന്റെ ജീവിതത്തിന്റെ പൊള്ളുന്ന ചുടു മനസ്സിലാക്കന് എങ്ങനെ കഴിയും. ലളിതജീവിതം മാതൃക ആക്കാന് പറഞ്ഞ ഗാന്ധിജി ഇപ്പോള് ഇല്ലാത്തതു ഭാഗ്യം, അല്ലെങ്കില് അദ്ദേഹം എത്ര വേദനിചെനെ . ഹെ വോറെര്മാരെ നിങ്ങള് ജയിപ്പിച്ച ഇത്തരം നേതാക്കളെ ഓര്ത്തു ലജ്ജിക്കുക ..................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ശ്രീ അമല് നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്വര് തിയെടരുകളില് അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില് ...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...