എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടവുമായാണ് 2014 . വിട പറയുന്നത്. കഴിഞ്ഞ അഗസ്റ്റ് 1 നു ആയിരുന്നു അമ്മയുടെ മരണം. 2015 ജനുവരി 1 നു 5 മാസം ആകുന്നു..... ഒരുപക്ഷെ മാതൃ സ്നേഹത്തിനും വൽസല്യങ്ങൽക്കും അപ്പുറം എവിടെയോ മറന്നു വച്ച പിതൃ വാത്സല്യവും സംരക്ഷണവും പകര്ന്നു തരാനും അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നലെ അറിഞ്ഞവര്ക്കും , ഇന്ന് അറിയുന്നവര്ക്കും , നാളെ അറിയനിരിക്കുന്നവർക്കും മുന്നില് തുറക്കപ്പെടാത്ത ഒരു ഏട് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും . തീര്ച്ചയായും അത്തരം സ്വകാര്യ ദുഖങ്ങൾ നമ്മളിൽ തുടങ്ങി നമ്മളിൽ അവസാനിക്കുകയാണ് നല്ലത്. ഏറെ മുറിവേറ്റ തു കൊണ്ടാകകം പെയ്യാൻ വിതുമ്പി നില്ക്കുന്ന മഴമേഘം പോലെ ആയിരുന്നു ബാല്യത്തിൽ എപ്പോഴും മനസ്സ്. ഒരു തുള്ളി പോലും തുളുംബാതെ വീര്പ്പു മുട്ടുന്ന മഴ മേഘത്തിന്റെ വേദന എന്റെ വേദന തന്നെ ആയിരുന്നു. ഈ കുറിപ്പ് എഴുതുമ്പോൾ എന്റെ കണ്ണുകൾ സജലങ്ങൾ ആകുന്നു എങ്കിൽ എനിക്ക് അത് ആശ്വസ്സമാണ് . എങ്കിലും ഇക്കാല ജീവിത യാത്രയിൽ മുഴുവനും മറ്റുള്ളവര്ക്ക് സന്തോഷം പകര്ന്നു കൊടുക്കുവനെ ശ്രമിച്ചിട്ടുള്ളൂ. സ്വയം ഉരുകി തീരുംബോളും ചുറ്റുപാടും പ്രകാശം ചൊരിയുന്ന മെഴുകു തിരിയുടെ സാഫല്യം തന്നെ ആയിരുന്നു എന്റെ ജീവിത ദര്ശനം. നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൽ. ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്നാ ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........
2014 ഡിസംബർ 29, തിങ്കളാഴ്‌ച
പിക്കറ്റ് 43.....
ഇതൊരു പട്ടാള കഥയോ യുദ്ധ ചിത്രമോ അല്ല.........
പട്ടാളക്കാരന്റെ സ്വപ്നങ്ങളും ഹൃദയതുടിപ്പുമാണിത്.......
രണ്ടു രാജ്യങ്ങളുടെ അതിര്ത്തി കാക്കാൻ വിധിക്കപ്പെട്ട രണ്ടു രാജ്യക്കാരായ രണ്ടു പട്ടാളക്കാരുടെ ഹൃദയത്തിൽ വിരിയുന്ന തീവ്ര സൌഹൃദത്തിന്റെ കഥയാണ് .ഇവിടെ യുദ്ധവും യുദ്ധഭീതിയും അവസാനിക്കുന്നു.......
സമാധാനത്തിന്റെ പുലരിയെ വരവേൽക്കുകയാണ്, ഒരു ചരിത്ര നിയോഗം പോലെ.......
മേജര്* രവിയുടെ പൃഥ്വിരാജ് ചിത്രം 'പിക്കറ്റ് 43' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്ന നായ ആണ് ബക്കാര്*ഡി . ആറു വര്*ഷം ഇന്ത്യന്* പട്ടാളത്തില്* സേവനമനുഷ്ഠിച്ച നായയാണിത്. ലാബ്രഡോര്* ഇനത്തില്* പെട്ട പരിശീലനം സിദ്ധിച്ച നായായിരുന്നു ബക്കാര്*ഡി.
ചിത്രത്തില്* അതിര്*ത്തിയിലെ ഏകാന്തതയില്* പൃഥ്വിരാജിന് കൂട്ടായെത്തുകയാണ് ബക്കാര്*ഡി.
ഈ അടുത്ത് ബക്കാർഡി ഈ ലോകത്തോട് വിട പറഞ്ഞു. പൂർണ്ണ സൈനിക ബഹുമതികളോടെ ആണ് ബക്കാർഡി ക്ക് അന്ത്യ വിശ്രമം നല്കിയത്.......
ഇന്ത്യാ-പാക്ക് അതിര്*ത്തിയില്* കഴിയുന്ന പട്ടാളക്കാരന്റെ കഥയാണ് പിക്കറ്റ് 43 പറയുന്നത്. തങ്ങളുടെ ബാരക്കുകളില്* ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യന്* പട്ടാളക്കാരനും പാക്കിസ്ഥാന്* പട്ടാളക്കാരനും തമ്മില്* ഉടലെടുക്കുന്ന സൗഹൃദമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2014 ഡിസംബർ 25, വ്യാഴാഴ്‌ച
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015
സ്നേഹഗീതം ജനപക്ഷം ഫിലിം അവാര്‍ഡ്സ് 2015വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ കേരളത്തിലും, ഇന്ത്യയിലും മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്. എല്ലാ നിര്ടെശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........
മികച്ച സംവിധായകന്‍ - രഞ്ജിത് ( ഞാൻ )
മികച്ച ചിത്രം - ഹൗ ഓൾഡ് ആർ യു
മികച്ച രണ്ടാമത്തെ ചിത്രം - മുന്നറിയിപ്പ്
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം - അപ്പോത്തിക്കിരി
ജനപ്രിയ ചിത്രം - സപ്തമശ്രീ തസ്കരഹ
മികച്ച നടന്‍ - മമ്മൂട്ടി ( മുന്നറിയിപ്പ് , വര്ഷം )
മികച്ച നടി - മഞ്ജു വാര്യർ ( ഹൗ ഓൾഡ് ആർ യു )
പ്രത്യേക പരാമര്ശം - ജയസുര്യ ( അപ്പോത്തിക്കിരി , ഇയ്യോബിന്റെ പുസ്തകം )
ദുൽഖർ സൽമാൻ ( ഞാൻ )
ഭാമ ( ഒറ്റ മന്ദാരം )
ജനപ്രിയ താരം - നിവിൻ പോളി , നസ്രിയ
അഭിമാന താരം - പ്രിഥ്വിരാജ് ( ബഹു ഭാഷ പ്രകടനം )
മികച്ച തിരക്കഥ - ബോബി സഞ്ജയ് ( ഹൗ ഓൾഡ് ആർ യു )
രഞ്ജിത് ശങ്കർ ( വര്ഷം )
മികച്ച പുതുമുഖ സംവിധാനം - ശ്യാം ധർ (7th ഡേ )
മികച്ച സഹനടൻ - രണ്‍ജി പണിക്കർ ( ഞാൻ )
മികച്ച സഹനടി - സജിത മഠത്തിൽ ( ഞാൻ , ഒറ്റ മന്ദാരം )
മികച്ച ചായാഗ്രഹണം - അമൽ നീരദ് ( ഇയ്യോബിന്റെ പുസ്തകം )
മികച്ച എഡിറ്റിംഗ് - ജോണ്‍ കുട്ടി ( 7th ഡേ )
മികച്ച ഗായകൻ - ഹരിചരണ്‍ ( ബാംഗ്ലൂർ ദയ്സ് , ലണ്ടൻ ബ്രിഡ്ജ് )
മികച്ച ഗായിക - സുജാത ( ഒറ്റ മന്ദാരം )
മികച്ച ഗാനരചന - റഫീഖ് അഹമ്മദ് ( ഞാൻ , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ് ആർ യു )
മികച്ച സംഗീതം - ഗോപി സുന്ദർ ( 1983 , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ് ആർ യു )
മികച്ച ഗാനം - വിജനതയിൽ ( ഹൗ ഓൾഡ് ആർ യു
ജനപ്രിയ ഗാനം - തുടക്കം മാന്ഗല്യം ( ബംഗ്ലൂർദയ്സ് )
പുതുമുഖ താരങ്ങൾ - ഫര്ഹാൻ ഫാസിൽ ( ഞാൻ സ്റ്റീവ് ലോപ്പസ് )
അഹാന കൃഷ്ണ ( ഞാൻ സ്റ്റീവ് ലോപ്പസ് )
മികച്ച ബാല താരം - പ്രജ്വൽ പ്രസാദ് ( വര്ഷം )
അമൃത അനിൽ ( ഹൗ ഓൾഡ് ആർ യു )

2014 ഡിസംബർ 23, ചൊവ്വാഴ്ച
ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ.......
“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം” .
സ്നേഹത്തിന്റെയും സഹനത്തിന്റെയും നന്മയുടെയും സന്ദേശവുമായി വീണ്ടുമിതാ ക്രിസ്ത്മസ് വന്നെത്തി...........
പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ.......
സ്നേഹത്തിന്റെയും സഹനത്തിന്റെയും നന്മയുടെയും സന്ദേശവുമായി വീണ്ടുമിതാ ക്രിസ്ത്മസ് വന്നെത്തി...........
പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ.......
2014 ഡിസംബർ 20, ശനിയാഴ്‌ച
നന്ദി സച്ചിൻ, നന്ദി കേരള ബ്ലാസ്റെര്സ്....... അഭിനന്ദനങ്ങൾ ഗാംഗുലി , അഭിനന്ദനങ്ങൾ കൊൽക്കത്ത.........
ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് തിരശീല വീണു. കൊൽക്കത്ത ആദ്യ ഐ എസ് എൽ ചാമ്പ്യന്മാർ ആയി. ആദ്യം തന്നെ അഭിനന്ദനങ്ങൾ..... പിന്നെ നമ്മുടെ സ്വന്തം കേരള, തീര്ച്ചയായും പൊരുതി തന്നെയാണ് കീഴടങ്ങിയത്. ആദ്യ കളി മുതൽ ഇങ്ങു ഫൈനൽ വരെയും ഒട്ടും കുറയാത്ത പോരാട്ട വീര്യം തന്നെയാണ് നമ്മുടെ കേരള പുറത്തെടുത്തത്. ഫൈനലിലും കേരളം തന്നെയാണ് നന്നായി കളിച്ചത്, പക്ഷേ വീണു കിട്ടിയ അവസ്സരം കല്ക്കട്ടക്ക് കിരീടം നേടിക്കൊടുത്തു. ഒരു പാട് നന്ദിയുണ്ട് സച്ചിനോടും കേരള ബ്ലാസ്റെര്സിനോടും കാരണം കേരളത്തിലെ ഫുട്ബാൾ മാത്രമല്ല ഇന്ത്യയിലെ ഒന്നാകെ ഫുട്ബാൾ ഉണര്വ്വിനു കേരള ബ്ലാസ്റെര്സ് നിര്ണായക പങ്കു വഹിച്ചു. ഒരു പക്ഷെ ലോക കപ്പു ഫുട്ബാളിൽ ഒരുനാൾ ഇന്ത്യയും കളിക്കും എന്ന് ആത്മ വിശ്വസ്സത്തോടെ പറയാൻ എതൊരു ഇന്ത്യക്കാരനും കഴിയും എന്നാ നിലയിലേക്ക് ഇന്ത്യൻ ഫുട്ബാളിനെ ഉയരങ്ങളിൽ എത്തിക്കാൻ ഐ എസ് എൽ നു സാധിച്ചു. അതിൽ സച്ചിന്റെയും കേരളയുടെയും പങ്കു തന്നെയാണ് ഏറ്റവും പ്രധാനം. അത് കൊണ്ട് തന്നെയാണ് ആദ്യ ഐ എസ് എൽ ലെ പുരസ്കാരങ്ങൾ ഒക്കെയും കേരള നേടിയെടുത്തത്. തീര്ച്ചയായും കേരള ബ്ലാസ്റെര്സ് , നിങ്ങളെ ഓര്ത് , നിങ്ങളുടെ പ്രകടനത്തിൽ നമ്മൾ ഓരോ മലയാളിയും അഭിമാനിക്കുന്നു. ഇത്തവണ നമുക്കെ നേടാൻ സാധിക്കാത്തത് അടുത്ത തവണ നമ്മൾ നേടും . തീര്ച്ചയായും ഓരോ മലയാളിയും കേരള ബ്ലാസ്റെര്സിനു ഒപ്പം തന്നെ ഉണ്ടാകും. തളരാത്ത ആത്മ വിശ്വസ്സവും ചോരാത്ത പോരാട്ടവീര്യവുമായി മറ്റൊരു പോരാട്ടത്തിനായി നമുക്ക് മുന്നോട്ടു പോകാം , ഒപ്പം ഓരോ മലയാളിയും ഉണ്ടാകും, ഇതേ സ്നേഹവായ്പോടെ , ഇതേ പിന്തുണയോടെ,........... ആശംസകൾ........
2014 ഡിസംബർ 18, വ്യാഴാഴ്‌ച
കേരള ബ്ലാസ്റെര്സിനു സ്നേഹപൂര്വ്വം.........
തീര്ച്ചയായും ആദ്യ ഐ എസ് എൽ കിരീടത്തിൽ മുത്തമിടാൻ കേരള ബ്ലാസ്റെര്സ് ഒരുങ്ങി കഴിഞ്ഞു. അതിനായി ഇനി ഒരു കളി അകലം മാത്രം, ഒരു ഗോൾ അകലം മാത്രം. തീര്ച്ചയായും നമ്മൾ അത് നേടും. കൊൽക്കത്തയുമായി നടന്ന രണ്ടു ലീഗ് മാച്ചുകളിൽ കൊച്ചിയിൽ 2-1 നു നമ്മൾ വിജയിച്ചു. കൊൽക്കത്ത യിൽ 1-1 നു സമനില പിടിക്കാനുമായി. ആക്രമണ ഫുട്ബാൾ തന്നെയാകണം നമ്മുടെ ആയുധം. ചെന്നയിൽ നമ്മുടെ തന്ത്രങ്ങൾ പൂർണ്ണമായും നടപ്പാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. എന്നാൽ ഇനി മുന്നോട്ട് മറ്റൊരു മത്സരം ഇല്ല അത് കൊണ്ട് തന്നെ കടുത്ത ആക്രമണത്തിലൂടെ ആദ്യം തന്നെ ഗോൾ കണ്ടെത്തി മേധാവിത്വം നേടണം. ഇയാൻ ഹുമിനു നന്നായി തിളങ്ങാൻ കഴിയുന്ന ഒരു മത്സരമായിരിക്കും കൊൽക്കത്ത യുമായുള്ള ഫൈനൽ. തീര്ച്ചയായും സച്ചിന്റെ ജന്മ നാട്ടിൽ നമ്മൾ അഥിതി കൾ അല്ല ആഥിഥെയർ തന്നെയാണ്. അതുകൊണ്ട് നമുക്ക് കിട്ടുന്ന പിന്തുണ വളരെ വലുതായിരിക്കും . സച്ചിനെ പോലെയുള്ള അതുല്യ പ്രതിഭയ്ക്ക് കേരളത്തിന് നല്കാൻ കഴിയുന്ന മഹത്തായ സമ്മാനമായിരിക്കും ആദ്യ ഐ എസ് എൽ കിരീടം. സച്ചിന് വേണ്ടി നമ്മൾ അത് നേടണം. കാരണം ലീഗ് ഘട്ടത്തിൽ തന്നെ കേരളം പുറത്താകും എന്ന് പലരും വിധിയെഴുതിയ നിമിഷത്തിലും അടുത്ത വര്ഷവും താൻ കേരളത്തോട് ഒപ്പം ഉണ്ടാകും , കളിക്കൂ കേരള .....എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കേരള ടീമിന് ആത്മവിശ്വാസം നല്കിയ സച്ചിന് ആദ്യ ഐ എസ് എൽ കിരീടം അല്ലാതെ എന്താണ് പകരമായി നമുക്ക് നല്കാൻ കഴിയുക. തീര്ച്ചയായും അത്മവിശ്വസ്സത്തോടെ പോരാടൂ കേരള, നമ്മൾ അത് നേടുക തന്നെ ചെയ്യും......... എല്ലാ ആശംസകളും........ പ്രാർത്ഥനയോടെ.....................
2014 ഡിസംബർ 16, ചൊവ്വാഴ്ച
മാ നിഷാദ ............
തീവ്രവാദമെ നിന്റെ ദുഷിച്ച മനസ്സിന്
സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക് തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കൂട്ടിനായി കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....

ദൈവത്തിനു നന്ദി .......കേരള ബ്ലാസ്റെര്സിനും ........
നെഞ്ചിടിപ്പ്കൂടിയ നിമിഷങ്ങൾക്ക് ഒടുവിൽ നമ്മൾ അത് സാധിച്ചു.ആദ്യത്തെ ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റെര്സ് കടന്നിരിക്കുന്നു . ദൈവത്തിനു നന്ദി, ഒപ്പംകേരള ബ്ലാസ്റെര്സിനും നന്ദിയും, അഭിനന്ദനങ്ങളും, തങ്ങളുടെ ആരാധകരുടെ പ്രതീക്ഷകൾ കാത്തതിന്. ലീഗ് മത്സരങ്ങളിൽ ഒന്നാം സ്ഥാനത് നിന്ന കരുത്തരായ ചെന്നയെ രണ്ടു പാദ സെമി ഫൈനൽ മത്സരങ്ങളിൽ കീഴടക്കിയാണ് കേരള ഫൈനലിൽ എത്തിയത്. ഇനി ആദ്യ കിരീടത്തിൽ മുത്തമിടാൻ ഒരു കളി അകലം മാത്രം , ഒരു ഗോൾ അകലം മാത്രം....... തീര്ച്ചയായും നമുക്ക് അതിനു സാധിക്കും....... നമ്മുടെ പ്രിയപ്പെട്ട സച്ചിന് വേണ്ടി അദ്ധേഹത്തിന്റെ സ്വന്തം മണ്ണിൽ കേരളം അദ്ദേഹത്തിന് നല്കുന്ന മഹത്തായ സമ്മാനമാകും ആദ്യ ഐ എസ് എൽ കിരീടം ....... കാത്തിരിക്കാം ആ നിമിഷത്തിനായി........... പ്രാർഥനയോടെ............
2014 ഡിസംബർ 14, ഞായറാഴ്‌ച
കേരള ബ്ലാസ്റെര്സിനു സ്നേഹപൂര്വ്വം..........
ചെന്നയുമായുള്ള ആദ്യ സെമിഫൈനലിൽ തകർപ്പൻ വിജയം നേടിയ കേരള ബ്ലാസ്റെര്സിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
ഇനി നമ്മുടെ ലക്‌ഷ്യം ഒന്ന് മാത്രമാണ് ആദ്യ ഐ എസ് എൽ കിരീടം. തീര്ച്ചയായും നമുക്ക് അതിനു കഴിയും. ഇപ്പോൾ നമ്മളിൽ നിറഞ്ഞു നില്ക്കുന്ന പോരാട്ടവീര്യം കെടാതെ സൂക്ഷിച്ചാൽ , ആത്മവീര്യം അതെ അളവിൽ നിലനിർത്തിയാൽ , തീര്ച്ചയായും ആദ്യ ഐ എസ് എല്ലിന്റെ കിരീട അവകാശികൾ കേരള ബ്ലാസ്റെര്സ് തന്നെയാകും.തീര്ച്ചയായും ഇനി ചെന്നയിൽ ചെന്നയുയ്മായി രണ്ടാം പാദ സെമി ഉണ്ട് . നമ്മൾ ഇപ്പോൾ സുരക്ഷിതരാണ്. എന്ന് കരുതി ചെന്നയുമായുള്ള രണ്ടാം മത്സരം ലാഘവത്തോടെ കാണാൻ പാടില്ല. ചെന്നയുമായുള്ള രണ്ടാം സെമിയിലും ഇതേ ആക്രമണ ഫുട്ബാൾ തന്നെ അനുവര്തിക്കണം. ഒന്നാം പകുതിയിൽ നിരന്തരം ആക്രമണം അഴിച്ചുവിട്ടു കൊണ്ട് ചെന്നെയെ പിടിച്ചു കെട്ടണം. ഒരു പക്ഷെ ചെന്നെയുടെ പ്രത്യാക്രമണം കൂടുതൽ ശക്തമായാൽ രണ്ടാം പകുതി മുതൽ പ്രതിരോധത്തിലേക്ക് നീങ്ങണം. എന്ത് തന്നെ ആയാലും ഒരു ഗോളും വഴങ്ങാതെ എന്നാൽ ആദ്യ നിമിഷങ്ങളിൽ തന്നെ ഒരു ഗോൾ എങ്കിലും നേടുക എന്നതായിരിക്കണം നമ്മുടെ പ്രധാന ലക്‌ഷ്യം. തീര്ച്ചയായും നമുക്ക് അതിനു കഴിയും. പിന്നെ ഇതിൽ എല്ലാം ഉപരിയായി നമുക്ക് മറ്റൊരു കടമയും ഉത്തര വാദിത്വവും ഉണ്ട് . എന്താണെന്നു ചോദിച്ചാൽ നമ്മെ വിശ്വസിക്കുകയും അകമഴിഞ്ഞ് സ്നേഹിക്കുകയും പിന്തുണ നല്കുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട സച്ചിന്, ആ അതുല്യ പ്രതിഭയ്ക്ക് നമ്മൾ കേരളീയര്ക്ക് നല്കാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കും ആദ്യ ഐ എസ് എൽ കിരീടം. ആ ഒരൊറ്റ ചിന്ത മാത്രം മതി നമുക്ക് ആവേശത്തോടെ പോരാടാൻ , ആദ്യ കിരീടത്തിൽ മുത്തമിടാൻ..... എന്തായാലും ആ ഒരു നിമിഷത്തിനു ഇനി അധികം കാത്തിരിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കാം.......... പ്രാർത്ഥനയോടെ........................

2014 ഡിസംബർ 10, ബുധനാഴ്‌ച
കേരള ബ്ലാസ്റെര്സിനു സ്നേഹപൂര്വ്വം...........
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനലിൽ എത്തിയതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ. ഇനി ചെന്നയുമായുള്ള രണ്ടു സെമി ഫൈനൽ മത്സരങ്ങൾ. ചെന്നയുമായുള്ള ആദ്യ സെമി പോരാട്ടം 13.12.14 ശനിയാഴ്ച കൊച്ചിയിലും ചെന്നെയുമായുള്ള കേരളത്തിന്റെ രണ്ടാമത്തെ പോരാട്ടം 16.12.14 നു ചെന്നയിലും നടക്കും. ഈ രണ്ടു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഫൈനലിൽ കടക്കുവാൻ സാധിക്കുക ഉള്ളു. ഇതിനു മൂൻപു ലീഗ് റൌണ്ടിൽ രണ്ടു തവണ ചെന്നയുമായി ഏറ്റുമുട്ടിയപ്പോഴും ചെന്നയിൽ 2-1 നും കൊച്ചിയിൽ 1-0 നും കേരളം പരാജയപ്പെട്ടിരുന്നു. എന്നാൽ ലീഗിലെ റൌണ്ടിലെ പരാജയങ്ങൾ ഇപ്പോൾ പ്രസ്കതമല്ല. ഇനി മുന്പോട്ടുള്ള രണ്ടു മത്സരങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. തീര്ച്ചയായും പ്രതിഭ കൊണ്ടും മികവു കൊണ്ടും ചെന്നെയ്ക്ക് ഒപ്പം നില്ക്കുന്ന ടീം തന്നെയാണ് കേരളം. എന്നാൽ കൂടുതൽ സാങ്കേതിക മികവും ഫിനിഷിങ്ങിലെ പോരായ്മ പരിഹരിക്കലും ഒക്കെ ചെയ്താൽ കേരളം ഫൈനലിൽ എത്തും. കേരളവുമായി ലീഗ് റൌണ്ടിൽ നടന്ന ചെന്നയുടെ മത്സരങ്ങളുടെ വീഡിയോ പരിശോധിച്ചാൽ ചെന്നയുടെ മികവും പോരായ്മയും നമുക്ക് തിരിച്ചറിയാൻ സാധിക്കും. ചെന്നയുടെ ദൌർബല്യങ്ങൾ എത്രത്തോളം മുതലാക്കാൻ സാധിക്കും എന്നിടത്താണ് നമ്മുടെ സാധ്യത. പിന്നെ ആദ്യ മത്സരം ഹോം ഗ്രൌണ്ടായ കൊച്ചിയിൽ നടക്കുന്നത് കൊണ്ട് ആ അവസ്സരം പരമാവധി മുതലാക്കി ഉയര്ന്ന മാർജിനിൽ വിജയിച്ചാൽ മാനസികമായും നമ്മൾ മുന്നിലെത്തും. കൂടാതെ കേരളത്തിന്റെ ഇനിയുള്ള രണ്ടു സെമി പോരട്ടങ്ങല്ക്കും നമ്മുടെ പ്രിയപ്പെട്ട സച്ചിന്റെ സാന്നിധ്യവും ഉണ്ട് എന്നത് നമുക്ക് കൂടുതൽ പ്രോത്സാഹനവും പ്രചോദനവും നല്കും എന്ന കാര്യത്തിൽ സംശയമില്ല........... കേരള ബ്ലാസ്റെര്സിനു എല്ലാ വിജയാശംസകളും നേരുന്നു........ പ്രാർത്ഥനയോടെ......................
2014 ഡിസംബർ 9, ചൊവ്വാഴ്ച
മോഹൻലാലിന് സ്നേഹപൂര്വ്വം ................
സെലിബ്രിടി ക്രികെറ്റ് ലീഗിന്റെ പുതിയ എഡിഷന് തുടക്കമാവുന്നു. കേരളത്തിന്റെ പ്രതീക്ഷയായി കേരള സ്ട്രയികെര്സ് വീണ്ടും തയ്യാറെടുക്കുന്നു, എന്നാൽ പുറത്തു വരുന്ന വാർത്ത ഏറെ നിരാശാജനകമാണ് . കേരള സ്ട്രയികെര്സ് ടീമിൽ നിന്നും മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ പിന്മാറുന്നു എന്നാ റിപ്പോർട്ടുകൾ പുറത്തു വരുന്നു. ആരാധകര്ക്ക് ഏറെ നിരാശ ഉണ്ടാക്കുന്ന വാർത്തയാണ് ഇത്. തീര്ച്ചയായും മോഹൻലാൽ എന്ന അതുല്യ പ്രതിഭ കേരള സ്ട്രയികെര്സ് ടീമിനും ആരാധകര്ക്കും ഒരു പോലെ പ്രചോദനവും ആത്മ വിശ്വാസ്സവും നല്കുന്ന വ്യക്തിത്വമാണ്. തീര്ച്ചയായും ആഭ്യന്തരമായ പ്രശ്നങ്ങൾ ഉണ്ടാവും . അത് എല്ലാ രംഗത്തും സ്വാഭാവികവുമാണ്. എന്നിരുന്നാലും അതൊക്കെ മാറ്റി വച്ച് കളിക്കളത്തിൽ മലയാളത്തിന്റെ മഹാനടൻ ഉണ്ടാവണം എന്നുതന്നെയാണ് എല്ലാ മലയാളികളും ആഗ്രഹിക്കുന്നത്. ...... ഉണ്ടാവും എന്ന പ്രതീക്ഷയോടെ...........
സഖാവ് പിണറായി വിജയനും , ശോഭനയ്ക്കും അഭിനന്ദനങ്ങൾ ........
ചുംബന സമരത്തിനെതിരെയും സദാചാര പോലീസിനു എതിരെയും പരസ്യമായി പ്രസ്താവന നടത്തിയ സഖാവ് പിണറായി വിജയനും , മലയാളത്തിന്റെ പ്രിയ താരം ശോഭനയ്ക്കും അഭിനന്ദനങ്ങൾ. ഏറെ വൈകി ആണെങ്കിലും തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിൽ സാംസ്‌കാരിക കേരളം സന്തോഷിക്കുന്നു. ചുംബന സമരവും സദാചാര പോലീസിങ്ങും ഒരേ സമയം എതിര്ക്കപ്പെടെണ്ടത് തന്നെയാണ് . ഒരുപക്ഷെ വളരെ മുൻപ് തന്നെ നമ്മുടെ നേതാക്കളിൽ നിന്നും സാംസ്‌കാരിക പ്രവർത്തകരിൽ നിന്നും ഇത്തരം പ്രതികരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാ വില്ലായിരുന്നു . ഇനിയും കൂടുതൽ നേതാക്കളും സാംസ്‌കാരിക പ്രവര്ത്തകരും ചുംബന സമരത്തിനും സദാചാര പോലീസിങ്ങിനും എതിരെ പ്രസ്താവനകൾ നടത്തും എന്ന് പ്രതീക്ഷിക്കാം..........
1 . ഭാര്യയും ഭര്‍ത്താവും മുറിയില്‍ വച്ച് കാണിക്കുന്നത് തെരുവില്‍ വച്ച് കാണിച്ചാല്‍ ജനം അംഗീകരിക്കില്ല. സദാചാര പോലീസിനെതിരെയുള്ള സമരരീതിയില്‍ മാറ്റം വരുത്തണോ എന്ന് സംഘാടകര്‍ തന്നെ ആലോചിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
2 സ്വന്തം മകള്‍ പരസ്യമായി ചുംബിച്ചാല്‍ അംഗീകരിക്കാനാവുമോ എന്ന് പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭന. ബാംഗളൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭന.
ചുംബനം തികച്ചും വ്യക്‌തിപരവും സ്വകാര്യവുമായ കാര്യമാണെന്നും എന്തിനാണ് ഇവര്‍ ഇത് പരസ്യമാക്കുന്നതെന്ന് അറിയില്ലെന്നും ശോഭന പറഞ്ഞു.
സമരം ശരിയാണെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ സ്വന്തം മകള്‍ ഇങ്ങനെ ചെയ്‌താന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിങ്ങള്‍ക്ക് അതിനെ അംഗീകരിക്കാനാവുമോ ശോഭന ചോദിച്ചു.

2014 ഡിസംബർ 8, തിങ്കളാഴ്‌ച
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015
നിർദേശങ്ങൾ ക്ഷണിക്കുന്നു..........
മികച്ച ചിത്രം- ഇതിലുണ്ടോ അതോ മറ്റേതെങ്കിലും ചിത്രമോ.....?
അപ്പോത്തിക്കരി, വര്ഷം , മുന്നറിയിപ്പ് , ഞാൻ , സപ്തമാശ്രീ തസ്കരഹ , 1983, ഹൌ ഓൾഡ് ആർ യു , ഒറ്റ മന്ദാരം , ഞാൻ സ്റ്റീവ് ലോപ്പെസ് , ഇയ്യോബിന്റെ പുസ്തകം , ബാംഗ്ലൂർ ഡയസ് , 7th ഡേ , മരം കൊത്തി ........
മികച്ച സംവിധായകൻ- ഇതിലുണ്ടോ അതോ മറ്റാരെങ്കിലുമോ .....?
രഞ്ജിത്ത് , രഞ്ജിത്ത് ശങ്കർ, വേണു , റോഷൻ ആണ്ട്രൂസ് , മാധവ് രാം ദാസ് , അമൽ നീരദ് , ശ്യംധർ , അനിൽ രാധാകൃഷ്ണ മേനോൻ , അഞ്ജലി മേനോൻ, വിനോദ് മങ്കര , അബ്രിദ് ഷൈൻ , രാജീവ് രവി , ബേബി തോമസ് ..........
മികച്ച നടൻ- ഇതിലുണ്ടോ അതോ മറ്റാരെങ്കിലുമോ.......?
ശ്രീജിത്ത് രവി (മരം കൊത്തി ) സുരാജ് വെഞ്ഞരമൂട് (പേടി തൊണ്ടൻ) , ജയ സുര്യ ( അപ്പോത്തിക്കരി , ഇയ്യോബിന്റെ പുസ്തകം ) , മമ്മൂട്ടി (വര്ഷം , മുന്നറിയിപ്പ് ) പ്രിഥ്വിരാജ് ( സപ്തമാശ്രീ തസ്കരഹ , 7th ഡേ ) ദുൽഖർ സല്മാൻ ( ഞാൻ , വിക്രമാദിത്യൻ ) ഫഹദ് ഫാസിൽ ( ഇയ്യോബിന്റെ പുസ്തകം, വൻ ബൈ ടു ) ഇന്ദ്രജിത്ത് (എന്ജെല്സ്) മുരളി ഗോപി ( വൻ ബൈ ടു ), നിവിൻ പോളി ( 1983, ഓം ശാന്തി ഓശാന ), സുരേഷ് ഗോപി ( അപ്പോത്തിക്കരി )........................
മികച്ച നടി ഇതിലുണ്ടോ അതോ മറ്റാരെങ്കിലുമോ .................?
ആശ ശരത് ( വര്ഷം , എന്ജെല്സ് ) ഭാമ ( ഒറ്റ മന്ദാരം ) മഞ്ജു വാര്യര് ( ഹൌ ഓൾഡ് ആർ യു ) അപർണ ( മുന്നറിയിപ്പ് ), നസ്രിയ ( ഓം ശാന്തി ഓശാന , ബാംഗ്ലൂർ ഡയസ് ).....................

2014 ഡിസംബർ 7, ഞായറാഴ്‌ച
കേരള ബ്ലാസ്റെര്സ് ധീരമായി പൊരുതൂ , നമുക്ക് സെമിയിലെത്താം.............
ഇന്ത്യൻ സൂപ്പർ ലീഗ് സെമിയോടു അടുക്കുന്നു. 09/12 /14 ചൊവ്വ കേരളം അവസാന ഹോം മേച്ചിൽ പുനയെ നേരിടുന്നു. എന്നാൽ കേരള - പൂനെ മത്സരത്തിനു മുൻപ് ചെന്നയും- ഡൽഹിയും തമ്മിലുള്ള മലസരമാണ്, ആ കളിക്ക് ശേഷമാണ് കേരളത്തിന്റെ കളി. ആ കളിയിൽ ഡല്ഹി ജയിച്ചാൽ കേരളത്തിന്റെ വഴി അടയും എന്നാൽ ചെന്നെ - ഡല്ഹി മത്സരം ഒന്നുകിൽ ചെന്നെ ജയിക്കും അല്ലെങ്കിൽ സമനിലയിൽ ആകാനാണ് കൂടുതൽ സാധ്യത .അങ്ങനെ വന്നാൽ നാളെ നടക്കുന്ന രണ്ടാം മലസര്തിൽ പൂനയെ തോല്പിച്ചാൽ കേരളത്തിന് സെമിയിൽ എത്താം . തീര്ച്ചയായും ധീരമായി പോരാടിയാൽ നമുക്ക് അതിനു സാധിക്കും. തീര്ച്ചയായും അവസാന പോരാട്ടത്തിനു കേരളം കൊച്ചിയിൽ ഇറങ്ങുമ്പോൾ നമ്മുടെ പ്രിയപ്പെട്ട സച്ചിനും ഒപ്പം ഉണ്ടാവും , കേരളത്തിന്റെ സെമി പ്രവേശനത്തിന് സാക്ഷിയായി........... പ്രാർഥനയോടെ
2014 ഡിസംബർ 5, വെള്ളിയാഴ്‌ച
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015
സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015
നിർദേശങ്ങൾ ക്ഷണിക്കുന്നു..........
2014 ഇൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങൾ ആണ് പരിഗണിക്കുന്നത്. എന്നാൽ 2013 ഇൽ ദേശിയ സംസ്ഥാന അവാർഡിന് പരിഗണിക്കപ്പെട്ട ശേഷം 2014 ഇൽ പുറത്തിറങ്ങിയ ചിത്രങ്ങൾ പരിഗണിക്കുന്നതല്ല ..........
മികച്ച ചിത്രം , മികച്ച സംവിധയകാൻ , മികച്ച നടൻ, മികച്ച നടി.............

2014 ഡിസംബർ 3, ബുധനാഴ്‌ച
പ്രൗഡം, പ്രോജ്ജ്വലം , ഭാവതീവ്രമീ നടനം.................
പ്രിഥ്വിരാജ് തന്റെ അഭിനയ മികവിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു . ശ്രീ വസന്ത ബാലൻ സംവിധാനം ചെയ്താ കാവിയ തലൈവൻ എന്നാ ചിത്രത്തിലെ ഗോമതി നായകം പിള്ള എന്നാ കഥാപാത്രം വളരെ ഉജ്ജ്വലമായി പ്രിഥ്വിരാജ്അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ ആണ് , കാളിയും ഗോമതിയും. നിരൂപകരും വിമർശകരും ഒരേ പോലെ പറയുന്നതുപോലെ കാളിയെ അവതരിപ്പിക്കാൻ എതൊരു നടനും അനായാസം കഴിയും എന്നാൽ ഏറെ സങ്കീർണ്ണമായ ഗോമതി എന്നാ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉൾക്കരുതാർന്ന അഭിനയ മികവിലൂടെ മാത്രമേ സാധിക്കൂ, അതിൽ പൂർണ്ണമായും വിജയിക്കാൻ കഴിഞ്ഞു എന്നതാണ് പ്രിഥ്വിരാജ് എന്ന അഭിനേതാവിനെയും അതിലുപരി കാവിയ തലൈവൻ എന്ന ചിത്രതിനെയും ഏറെ ഉയരങ്ങളിൽ പ്രതിഷ്ട്ടിക്കുന്നതും. തീര്ച്ചയായും വളരെ ശരിയാണ്. അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളിൽ പോലും നൂറു ശതമാനവും അർപ്പണ ബോധത്തോടെ യും നീതിപൂര്ർവ്വകവും ആണ് പ്രിഥ്വിരാജ് പ്രകടനം നടത്തുന്നത്. തന്റെ കണ്ണുകളുടെ , പേശികളുടെ ചെറു ചലനങ്ങൾ കൊണ്ട് പോലും നൂറു അര്ത തലങ്ങൾ ഒരുക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. ഇത്രയും ഭാരമേറിയ ഒരു വേഷം കൈകാര്യം ചെയ്യുക എതൊരു നടനെ സംബന്ധിച്ചും തികച്ചും ദുഷ്കരമായ കാര്യം തന്നെയാണ്. ഒരുപക്ഷെ ഗോമതി എന്ന കഥാപാത്രത്തിന്റെ ഭാരം പ്രേക്ഷകന് പോലും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് എന്നാൽ വളരെ തന്മയത്തത്തോടെ ആത്മ സമർപ്പനതിലൂടെ ഗോമതിയുടെ സ്വത്വം പൂർണ്ണമായും പ്രേക്ഷകർക്ക് മുന്നില് എത്തിക്കാൻ പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയ്ക്ക് സാധിച്ചിരിക്കുന്നു. തീര്ച്ചയായും എതൊരു മലയാളിക്കും അഭിമാനിക്കാം. പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയെ ഓർത്ത്. അത്ര ഗംഭീരമായാണ് ഗോമതി പ്രേക്ഷക മനസ്സില് ഇടം പിടിക്കുന്നത്. വാക്കുകൾ കൊണ്ട് വിവരിക്കുന്നതിലും അപ്പുറത്ത് പ്രത്യക്ഷത്തിൽ അനുഭവിച്ചു അറിയുക തന്നെ വേണം ആ അഭിനയ മികവ്. തീര്ച്ചയായും ഈ അഭിനയ നിറവിന് ദേശിയ പുരസ്കാരം തന്നെയാണ് അര്ഹമായിട്ടുള്ളത്. തീര്ച്ചയായും മികച്ച നടനുള്ള ദേശീയ പുരസ്കാരം ഗോമതി നായകം പിള്ള എന്ന കരുത്തുറ്റ വേഷത്തിലൂടെ മലയാളികളുടെ സ്വന്തം പ്രിഥ്വിരാജ് നേടുന്ന നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം....... പ്രാർത്ഥനയോടെ..................
2014 ഡിസംബർ 2, ചൊവ്വാഴ്ച
കാവിയ തലൈവൻ - ഗംഭീരം, വിസ്മയം , അവർണ്ണനീയം..........
കാവിയ തലൈവൻ തിരുവനതപുരം ന്യൂ തെയെറെരിൽ നിന്ന് കണ്ടു...... തീര്ച്ചയായും വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുന്നന്തിനും വളരെ മുകളിലാണ് ചിത്രത്തിന്റെ സ്ഥാനം. ഇളയ ദളപതി വിജയ് പറഞ്ഞത് പോലെ ആഘോഷിക്കപെടെണ്ട ഒരു ചിത്രമാണ് കാവിയ തലൈവൻ . ഒരു യദാർത്ഥ ക്ലാസ്സിക് ചിത്രം. ഈ ചിത്രത്തിന്റെ ഓരോഅണിയറ പ്രവര്ത്തകരും പ്രതേകം അഭിനന്ദനനം അര്ഹിക്കുന്നു. ഒരു പീരിയെദ് സിനിമ എന്നാ മുൻ വിധിയോടെ ചിത്രത്തെ സമീപിക്കുന പ്രേക്ഷകനെ പോലും അത്ഭുതപെടുതിക്കൊണ്ട് ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പൂര്ണമായും ത്രുപ്തിപ്പെടുതുന്നതിൽ കാവിയതലൈവൻ. വിജയിച്ചിരിക്കുന്നു. അത്തരത്തിൽ നോക്കുകയാണെങ്കിൽ ഒരു പാഠപുസ്തകം തന്നയാണ് ഈ ചിത്രം. ഓരോ സിനിമ പ്രവർത്തകനും ഓരോ സിനിമാ പ്രേമിയും തീര്ച്ചയായും കണ്ടിരിക്കേണ്ട ചിത്രം. ഓരോ മലയാളിക്കും അഭിമാനിക്കാം , പ്രിഥ്വിരാജ് എന്നാ നടനെ ഓർത്ത്. കാരണം അത്രയ്ക്ക് ഗംഭീര പ്രകടനമാണ് പ്രിഥ്വിരാജ് കാഴ്ചവച്ചിരിക്കുന്നത്. പ്രിത്വി മാത്രമല്ല സിദ്ദാര്ത് , നാസ്സര് , വേദിക തുടങ്ങി എല്ലാവരും അവരവരുടെ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ദേശിയ തലത്തിലും അന്തര് ദേശിയ തലത്തിലും നിരവധി പുരസ്കാരങ്ങൾ കാവിയ തലവനെ തേടി എത്തും എന്നാ കാര്യം ഉറപ്പാണ്. മികച്ച ചിത്രം, സംവിധയകാൻ , സംഗീതം , ഗാനരചന , സഹനടന് (നാസ്സര്) എന്നീ ദേശിയ പുരസ്കാരങ്ങല്ക്ക് ഒപ്പം മികച്ച നടനുള്ള ദേശിയ പുരസ്കാരം പ്രിഥ്വിരാജും സിധാര്തും പങ്കിടും എന്ന് ഉറപ്പിക്കാം . കാരണം ഇവര എല്ലാം തന്നെ ഈ ബഹുമതികല്ക്ക് തികച്ചും അർഹരാണ്. അവരുടെ കഠിന പ്രയത്നത്തിനു , പരിശ്രമത്തിനു , അര്ഹമായ പുരസ്കാരം അവരെ തേടി എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം........ പ്രാർത്ഥനയോടെ.............
2014 ഡിസംബർ 1, തിങ്കളാഴ്‌ച
തെരുവ് നായ്ക്കളുടെ നഗരം..........
തിരുവനന്തപുരം നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പലവട്ടം ഇതിനെ കുറിച്ച് എഴുതുകയും ശ്രദ്ധയിൽ കൊണ്ട് വരുകയും ചെയ്തിട്ടുള്ളതാണ് . തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റേഷൻ എന്നിവിടങ്ങളിൽ എല്ലാം തെരുവ് നായ്ക്കളുടെ ശല്യമാണ്. ഇന്നലെയുണ്ടായ അനുഭവമാണ് വീണ്ടും ഇത്തരത്തിൽ എഴുതാൻ പ്രരണ ആയതു. സാധാരണ ട്രെയിനിൽ ആണ് യാത്രചെയ്യുന്നത്, ഇന്നലെ ഉദേശിച്ച ട്രെയിൻ കിട്ടാത്തത് കൊണ്ട് ബസിൽ പോകാം എന്ന് കരുതി കൊല്ലം ഫാസ്റ്റ് പിടിക്കുന്ന സ്ഥലത്തേക്ക് ചെന്ന് അപ്പോഴാണ് അറിയുന്നത്. പുതുതായി പണികഴിപ്പിച്ച ടെർമിനലിൽ ഒരു ഭാഗത്താണ് ഇപ്പോൾ കൊല്ലം ഭാഗത്തേക്ക് ഉള്ള ബസ് പിടിക്കുന്നത് എന്ന്. നേരെ അങ്ങോട്ടേക്ക് നടന്നു. ആ ഭാഗത്ത് ആളുകളുടെ എണ്ണത്തേക്കാൾ തെരുവ് നായ്ക്കൾ ആണ് കൂടുതൽ , നായ്ക്കളുടെ കടി ഏല്ക്കാതെ ആ ഭാഗത്ത് കൂടി പോകാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്. ഈ അടുത്ത് തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തെ കുറിച്ചും പട്ടി പിടുതത്തെ കുറിച്ചും ഒക്കെ വാർത്തകൾ കണ്ടു പക്ഷെ ഫലപ്രദമായ നടപടികൾ ഉണ്ടായതായി കാണുന്നില്ല. ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ ആണോ ആ ഭാഗത്ത് കാണുന്നത് എന്നറിയില്ല, ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ കടിക്കില്ല എന്ന് അധികാരികൾ കരുതുന്നുണ്ടോ എന്തോ. എന്തായാലും നായകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം വന്ധ്യംകരണം ചെയ്തിട്ടുണ്ടോ, കടിക്കാതിരിക്കണോ എന്നൊന്നും തീരുമാനിക്കാനുള്ള വകതിരിവ് അവയ്ക്ക് ഇല്ലലൊ. ..........
" എന്തായാലും തെരുവ് നായ്ക്കളുടെ കടി ഏല്ക്കാതെ ഞാൻ രക്ഷപ്പെട്ടു എന്ന് കരുതി എന്നെ കടിക്കുമ്പോൾ മാത്രമേ ഞാൻ പ്രതികരിക്കൂ എന്നൊരു മനോഭാവം എനിക്കില്ല"
2014 നവംബർ 27, വ്യാഴാഴ്‌ച
ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്........
മുംബൈ ഭീകരാക്രമണത്തിൽ സ്വരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ അനുസമരിചു കൊണ്ട് 2008 നവംബർ 29 , ശനി ആഴ്ച ബ്ലോഗില ഞാൻ എഴുതിയ കുറിപ്പ് ചുവടെ........
മേജര്‍ സന്ദീപ് നീ രാജ്യത്തിന് വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എന്ന സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്ഹതയും ഉള്ളു .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധികളിലും പതറാതെ നില്ക്കാൻ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോദാത്തമായ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ് .........
2014 നവംബർ 25, ചൊവ്വാഴ്ച
കാവിയ തലൈവൻ ............
തമിഴകം കാത്തിരിക്കുന്ന വസന്തബാലൻ ചിത്രം കാവ്യ തലൈവൻ നവംബർ 28 ന് വെള്ളിത്തിരയിലെത്തും .പൃഥ്വിരാജ് പ്രഥാനവേഷത്തില്‍ ചിത്രത്തിൽ സിദ്ധാര്‍ഥ്, വേദിക, നാസര്‍, അനൈക സോതി എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു . ചിത്രത്തിന് വേണ്ടി പുതുമയാർന്ന ശൈലിയിൽ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്മാനാണ് . സംഗീത സാന്ദ്രമായ കാവിയ തലൈവനിലാണ് പ്രഗല്ഭ ഗാനരചയിതാവ് വാലി അവസാനമായി ഗാന രചന നിര്വ്വഹിച്ചത്.
1920- കളിലെ തമിഴ്‌നാട്ടിലെ നാടക ചരിത്രവുമായി ബന്ധപ്പെട്ടതാണ് കഥ. ശിവാജി ഗണേശനെപ്പോലെ കുട്ടിക്കാലം മുതല്‍ നാടകക്കളരിയില്‍ പഠിച്ച്, ജീവിച്ച കുറേ കലാപ്രേമികള്‍. അത്തരം നടന്മാരുടെ ജീവിത പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വള്ളി തിരുമണം പോലെ മുരുകന്റെയും വള്ളിയുടെയും കഥാ സംബന്ധമായ , തമിഴ് നാടക ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദ്രിശ്യങ്ങൾ ചിത്രത്തിൽ പകർത്തിയിട്ടുണ്ട്.........
.റിപ്പോർട്ടുകൾ പ്രകാരം കെ. ബി . എസ സുന്ദരംബാളിന്റെയും , എസ ജി കിട്ടപ്പയുടെയും ജീവിത കഥയുമായി ചിത്രം ബന്ധപ്പെട്ടിരിക്കുന്നു....... ഗോമതി നായകം പിള്ള എന്നാ കഥാപാത്രമായി പ്രിഥ്വിരാജ് ഗംഭീര പ്രകടനം കഴ്ച്ചവചിരിക്കുന്ന കാവിയ തലൈവൻ പ്രതിനയകാൻ എന്നാ പേരില് മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്യുന്നു........

2014 നവംബർ 24, തിങ്കളാഴ്‌ച
പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................
2011 മണ്ഡല കാല സമയത്ത് സ്നേഹഗീതം എന്നാ ബ്ലോഗിൽ എഴുതിയ കുറിപ്പ് ചുവടെ..........
വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ഡല കാലവും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................

2014 നവംബർ 23, ഞായറാഴ്‌ച
പ്രിയപ്പെട്ട മെസ്സിക്ക്......
ലയണൽ മെസ്സി ചരിത്രം കുറിച്ചു. സെവില്ലക്കു എതിരെയുള്ള മത്സരത്തിൽ ബാര്സിലോനക്ക് വേണ്ടി ഹാട്രിക് നേടി 5-1 നു തന്റെ ടീമിന് വിജയം നേടിക്കൊടുത്തപ്പോൾ റ്റെല്മൊ സാരസിന്റെ251 ഗോളുകളുടെ റെക്കോർഡ് ആണ് മെസ്സി തിരുത്തി എഴിതിയതു. ലാലിഗയിലെ റെക്കോർഡ് ഗോളുകൾ നേടിയ മെസ്സിക്ക് അഭിനന്ദനങ്ങൾ. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ ജെർമനിയോടു ഒരു ഗോളിന് പരാജയപ്പെട്ടപ്പോൾ സ്നേഹപൂര്വ്വം മെസ്സിക്ക് ...... എന്നാ തലക്കെട്ടിൽ സ്നേഹഗീതം എന്ന \ബ്ലോഗില ഞാൻ എഴുതിയ കുറിപ്പ് ചുവടെ........
നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ് നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു. നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ മുന്നിലെ പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ ഉണ്ടാകും..........

2014 നവംബർ 20, വ്യാഴാഴ്‌ച
ആശങ്കയുടെ വിള്ളലുകള്‍.................
2011, നവംബർ 27, ഞായറാഴ്‌ച സ്നേഹഗീതം എന്ന എന്റെ ബ്ലോഗിൽ ഞ എഴുതിയ കുറിപ്പാണ് ചുവടെ. ഇന്നിപ്പോൾ 2014 നവംബർ മാസ്സത്തിൽ വീണ്ടും വലിയ ചര്ച്ചകളും വിവാദങ്ങളുമായി മുല്ലപ്പെരിയാർ തുടരുമ്പോൾ അന്ന് എഴുതിയ കുറിപ്പ് ഇന്നും ഒട്ടും പ്രസക്തി ചോരാതെ നിലനില്ക്കുന്നു. ഒരു പക്ഷെ ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ കിട്ടിയ ഒരു പോസ്റ്റു കൂടി ആയിരുന്നു ആശങ്കയുടെ വിള്ളലുകൾ...... വായിക്കാം.........
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള്‍ സൃഷ്ട്ടിചിരിക്കുന്നു. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ചില്‍ ബ്രിടിഷുകാരനായ ജോണ് പെന്നി കികിന്റെ മേല്‍നോട്ടത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അന്ന് ഡാമിന്റെ കാലപ്പഴക്കം അന്പത് വര്‍ഷമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്ന് മുല്ലപ്പെരിയാര്‍ നൂറ്റി പതിനാറു വര്ഷം പിന്നിട്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഡാമുകള്‍ പോലും അന്‍പതോ, അറുപതോ വര്ഷം മാത്രം നിലനില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ ഇന്നും നിലനില്‍ക്കുന്നത് അവിസ്സ്വസ്സനീയമാണ് . കാലാകാലങ്ങളില്‍ ഉണ്ടായ ബലക്ഷയങ്ങള്‍ക്കും, വില്ലലുകള്‍ക്കും ഉപരിയായി തുടര്‍ തുടരെ ഉണ്ടാകുന്ന ഭൂ ചലനങ്ങള്‍ ഡാമിനെ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ എത്രയും വേഗം പുതിയ ഡാം നിര്മിക്കെണ്ടാതാണ്. ബഹുഭൂരിപക്ഷം വരുന്ന മലയാളികളുടെ ജീവന് ഭീഷണിയായി ഈ പഴയ ദാമിനെ ഇനിയും നിലനിര്‍ത്തുന്നത് ശുദ്ധ അബദ്ധമാണ്. ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. നമ്മുടെ സംസ്ഥാനത്തിന്റെയും, സഹോദരങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. പുതിയ ഡാം പണിയുമ്പോള്‍ നിലവിലുള്ള കരാര്‍ അട്ടിമരിക്കപ്പെടുമോഎന്നതാണ് തമിഴ്നാട് ആശങ്കയോടെ കാണുന്നത്. പുതിയ ഡാം നിലവില്‍ വന്നാലും കരാര്‍ നിലവില്‍ ഉള്ളിടത്തോളം അത് പാലിക്കപ്പെടുമെന്നതും, കേരളത്തിനും, ജനങ്ങള്‍ക്കും ഉണ്ടായിരുക്കുന്ന അരക്ഷിതാവസ്ഥയും തമിഴ്നാടിനെയും, കേന്ദ്രത്തെയും ബോധ്യപ്പെടുത്തി സമവയങ്ങളിലൂടെ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കേണ്ടതാണ്. സുപ്രീം കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ ആവില്ല എന്ന് പറഞ്ഞു ആര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കുകയില്ല. സുപ്രീം കോടതിയുടെ പരഗനയില്‍ ആണെങ്കില്‍ പോലും അടിയതിരമായ വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനു അധികാരമുണ്ട്, ഒരു പക്ഷെ പരിമിത്കള്‍ ഉണ്ടെങ്കില്‍ സുപ്രീം കോടതി തന്നെ എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാക്കട്ടെ. ഒരു ജനതയെ പാടെ തുടച്ചു മാറ്റിയതിനു ശേഷം പ്രശ്ന പരിഹാരം നടത്തിയിട്ട് കാര്യമില്ല. അതിനാല്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും അടിയതിരമായി മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കേണ്ടതാണ്. സമീപ പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ജനങ്ങള്‍ മാനസ്സികമായി ഏറെ വിഷമതകള്‍ നേരിടുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്, ആശങ്കയും ഭീതിയും കുട്ടികളുടെ മാനസ്സിക നിലയെ തളര്‍ത്തുന്നു എന്നും പഠനങ്ങള്‍ കാണിക്കുന്നു. വളരെ ഗൗരവമുള്ള ഈ വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണ്.കക്ഷി രാഷ്ട്രീയ വ്യ്ത്യസ്സമില്ലാതെ നേതാക്കളും ജനങ്ങളും ഈ പ്രശ്നത്തെ ഒരു മനസ്സോടെ സമീപിക്കുന്നത് പ്രതീക്ഷയുനര്തുന്നു. ബഹുമാന്യനായ മന്ത്രി പി. ജെ. ജോസഫു പറഞ്ഞു- മന്ത്രി സ്ഥാനം പോയാലും ഈ പ്രശനത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നു, ഈ വാക്കുകള്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ നേതാക്കളില്‍ നിന്നും ഇത്തരം ഉറച്ച ശബ്ദം ഉയരട്ടെ, കാരണം ജനപക്ഷത് ആത്മാര്‍ഥമായി നിലകൊള്ളുന്നത് കൊണ്ട് സ്ഥാനമാനങ്ങള്‍ പോയാല്‍ പോകട്ടെ എന്ന് വൈക്കണം എന്തെന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി നഷ്ട്ടപ്പെടുതുന്ന സ്ഥാനമാനങ്ങള്‍; ജനങ്ങള്‍ തിരികെ നല്‍കും കാരണം അവരാണ് അന്തിമ വിധി കര്‍ത്താക്കള്‍...........

2014 നവംബർ 19, ബുധനാഴ്‌ച
എബോള ....... നമുക്കും കരുതിയിരിക്കാം........
ഒരു പ്രത്യേക തരം വൈറസ്മൂലം നമ്മുടെ രോഗപ്രതിരോധ ശേഷി തകരുമ്പോളുണ്ടാകുന്ന രോഗമാണ്. ഇംഗ്ലീഷില്‍ ഇത് എബോള വൈറസ് ഡിസീസ് അല്ലെങ്കില്‍ എബോള ഹെമോറേജിക് ഫീവര്‍ (EHF) എന്നൊക്കെ പറയുന്നു. ഈ എബോള രോഗം മനുഷ്യനില്‍ വരുത്തുന്ന വൈറസ് അഞ്ചു തരത്തില്‍ പെടുന്നവയാണ്. ഇവയില്‍ ഒരെണ്ണമൊഴികെ മറ്റ് നാല് വിഭാഗം വൈറസുകള്‍ക്കും മനുഷ്യനില്‍ രോഗബാധയുണ്ടാക്കാന്‍ പര്യാപ്തമായവയാണ്.
1976 ലാണ് എബോള വൈറസ് കണ്ടെത്തുന്നത്.ബുണ്ടിബുഗ്യോ വൈറസ് (BDBV), എബോള വൈറസ്(EBOV), സുഡാന്‍ വൈറസ്(SUDV), തായ് ഫോറസ്റ്റ് വൈറസ്(TAFV) എന്നി വൈറസുകള്‍ രോഗത്തിന് ഹേതുവാകുന്നു. അഞ്ചാമത്തെ റെസ്റ്റോണ്‍ വൈറസ് മനുഷ്യരില്‍ രോഗമുണ്ടാക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടീല്ല.
എബോളക്ക് കാരണമാകുന്ന ഈ വൈറസുകളില്‍ ഏതെങ്കിലുമൊന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലരില്‍ പേശീ വേദന, തളര്‍ച്ച, ഛര്‍ദി, വയറിളക്കം തുടങ്ങിയവ്യും സംഭവിക്കാറുണ്ട്. രോഗം തിരിച്ചറിയാതെ അസുഖ ബാധ മൂര്‍ഛിക്കുമ്പോള്‍ ചിലരില്‍ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ചൊറിഞ്ഞു പൊട്ടല്‍, വൃക്ക-കരള്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറാകല്‍ തുടങ്ങിയവയും സംഭവിക്കാം.
ഈ രോഗം മനുഷ്യരില്‍ ഉണ്ടായതല്ല .മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിപ്പെട്ട വൈറസ് രോഗമാണ് എബോള. മേല്‍പ്പറഞ്ഞ വൈറസുകള്‍ ബാധിച്ച് രോഗം വന്ന മൃഗങ്ങളില്‍ നിന്നാണ് മനുഷ്യന് ഈ രോഗം പകര്‍ന്ന് ലഭിച്ചത്. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. ഈ രോഗം ബാധിച്ച വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും രോഗം പകരും.
നിലവില്‍ ഈ വൈറസുകള്‍ക്കെതിരെ പ്രതിരോധ മരുന്നുകള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് രോഗത്തേ നേരിടുന്നതില്‍ നിന്ന് മനുഷ്യന്‍ പരാജയപ്പെടുന്നത്. അസുഖത്തിന് നിലവില്‍ ചികിത്സകളും ഇല്ല. ശരീരത്തിലെ ധാതുലവണങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനായി ഓറല്‍ റീഹൈഡ്രേഷന്‍ ചികിത്സ നല്കാവുന്നതാണ്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കാം.
ഈ രോഗം ബാധിച്ച് മരണപ്പെട്ടവരില്‍ ഭൂരിഭാഗവും രക്തസ്രാവവും നിര്‍ജലീകരണവും മൂലമാണ് എന്ന് അറിയുമ്പോള്‍ ഈ പരിചരണത്തിന് പ്രാധാന്യമേറുന്നു. എന്നാല്‍ രോഗം എബോള തന്നെയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും എബോളക്കു തുല്യമായ രോഗ ലക്ഷണങ്ങളാണ് ഉള്ളത്. അതിനാല്‍ എബോള ആണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഈ മേല്‍പ്പറഞ്ഞ രോഗങ്ങള്‍ അല്ല എന്ന് ഉറപ്പു വരുത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തി മാറ്റി പാര്‍പ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാര്‍ഗം.
932 പേരുടെ മരണമാണ് ഈ വൈറസ് ബാധമൂലം നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രോഗം വ്യാപിക്കാന്‍ തുടങ്ങിയത് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നിന്നാണ്. തുടര്‍ന്ന് ഇത് സമീപ രാജ്യങ്ങളായ ലൈബീരിയ, നൈജീരിയ തുടസ്ങ്ങിയ രാജ്യങ്ങളിലേക്കും പടര്‍ന്നു.
നിലവില്‍ രോഗബാധമൂലം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലൈബീരിയയിലാണ്. നിലവില്‍ ഈ രാജ്യങ്ങളിലായി ഏകദേശം മൂവായിരത്തോളം ആളുകള്‍ രോഗബാധയേറ്റ് ചികിത്സയിലാണ്.
നിലവില്‍ റിപ്പൊര്‍ട്ട് ചെയ്തിരിക്കുന്ന മെഡിക്കല്‍ കേസുകളില്‍ ഭൂരിഭാഗവും മരണപ്പെട്ടിരിക്കുന്നതായാണ് വിവരം. എന്നാല്‍ ഇവയെല്ലാം മോശമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. രോഗത്തിന് വ്യക്തമായ പ്രതിവിധികളില്ലെങ്കിലും മറ്റ് വൈറസ് രോഗങ്ങളെന്നപോലെ രോഗലക്ഷണങ്ങളെ ചികിത്സിച്ച് രോഗിയെ സുഖപ്പെടുത്താന്‍ സാധിക്കും.
എന്നാല്‍ ഇത് രോഗം ബാധിച്ച് ആദ്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ തന്നെ തുടങ്ങണം. എന്നാല്‍ മാത്രമേ രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കു. രോഗ ലക്ഷണങ്ങള്‍ ഇല്ലാതായാലും പ്രതിരോധ വ്യവസ്ഥയേ കബളിപ്പിച്ച് ശരീരത്തില്‍ ഈ വൈറസുകള്‍ കുറച്ചുകാലം കൂടി നിലനില്‍ക്കും. അതിനാല്‍ രോഗിയുമായി 40 ദിവസത്തിനുള്ളിലെ ലൈഗിക ബന്ധം ഒഴിവാക്കുകയാണ് നല്ലത്.
മെര്‍സിനെ അപേക്ഷിച്ചു എബോള പിടിപെട്ടാല്‍ രക്ഷപ്പെടാനുള്ള സാധ്യത ഏറെ കുറവാണ്. മെര്‍സ് പിടിപെട്ടാല്‍ 40 ശതമാനംവരെ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും എബോള പിടിപ്പെട്ടാല്‍ 10 ശതമാനം മാത്രമാണു രക്ഷപ്പെടാനുള്ള സാധ്യത. നമുക്കും കൂടുതൽ മുന്നോരുക്കങ്ങൾക്ക് സമയായി..........

2014 നവംബർ 18, ചൊവ്വാഴ്ച
റിയാലിറ്റി ഷോ...........
ഓരോ സെക്കന്റും ഓരോ യുഗങ്ങളായി രാഹുലിനു തോന്നി. എത്രയും പെട്ടെന്ന് ഇതൊന്നു അവസ്സാനിചിരുന്നെങ്കിൽ ,ഏറ്റവും ജന പ്രീതി ആര്‍ജിച്ച റിയാലിറ്റി ഷോയുടെ സെമിഫൈനലിന്റെ എലിമിനേഷൻ റൌണ്ട് പുരോഗമിക്കുകയാണ്. ഇനി താനും അരവിന്ദും മാത്രം ,അതിലൊരാള്‍ പുറത്താകും ഒരാള്‍ ഫൈനലില്‍ എത്തും . പുറത്തായവരുടെ കണ്ണുനീരും ഫൈനലില്‍ എത്തിയവരുടെ സന്തോഷവും ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .കാരണം താന്‍ പുറത്തായി എന്ന പ്രഖ്യാപനം കേൾക്കാൻ മാത്രമായി അവന്‍ മനസ്സിനെ പാകപ്പെടുതുകയായിരുന്നു .അരവിന്ദുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റെ പാട്ടു അത്ര മികച്ചതോന്നുമല്ല എന്ന് രാഹുലിന് തന്നെ അറിയാം . അവതാരക രഞ്ജിനി ആശ്വസിപ്പിക്കാൻ പറഞ്ഞതൊന്നും രാഹുല്‍ കേട്ടതേ ഇല്ല. അവസ്സാനം സെലിബ്രിടി ഗസ്റ്റ് ആയി വന്ന മഞ്ജു വാര്യർ റിസള്‍ട്ട് കവര്‍ തുറന്നു .ഫൈനലില്‍ എത്തിയത് രാഹുല്‍. പ്രേക്ഷകരുടെ എസ് എം എസ്സുകളുടെ പിന്‍ബലത്തില്‍ അരവിന്ദിനെ പിന്തള്ളി രാഹുല്‍ ഫൈനലില്‍ കടന്നു . രാഹുലിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, . അരവിന്ദിന്റെ ദുഖം കണ്ണ് നീരായി ഒഴുകിയപ്പോള്‍ രാഹുല്‍ അരവിന്ദിനെ കെട്ടിപ്പിടിച്ചു. താനല്ല യഥാര്‍ത്ഥ വിജയി അരവിന്ദ് തന്നെയാണ് എന്ന് പറയുകയും ചെയ്തു. പക്ഷെ കാര്യം ഇല്ലല്ലോ. പ്രേക്ഷകര്‍ രാഹുലിന് നല്കിയ പിന്തുണ അത്ര ശക്തം ആയിരുന്നു...
വീട്ടിലേക്കു ഉള്ള മടക്ക യാത്രയില്‍ രാഹുലിന്റെ മനസ്സില്‍ സന്തോഷം തിര തല്ലുക ആയിരുന്നു. സ്റ്റുഡിയോ കടന്നു രാഹുലിന്റെ ബൈക്ക് മെയിന്‍ റോഡിലേക്ക് കടന്നു. ഫൈനലില്‍ എത്തിയ ആഹ്ലാദത്തില്‍ എതിരെ വന്ന വാഹനങ്ങള്‍ ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . പെട്ടെന്നാണ് എതിരെ വന്ന ടിപ്പര്‍ ലോറി രാഹുലിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. അമ്മേ എന്ന നിലവിളി ഓടെ രാഹുല്‍ റോഡിലേക്ക് തെറിച്ചു വീണു. വീഴ്ചയിൽ തല പൊട്ടി രക്തം ഒഴുകാന്‍ തുടങ്ങി . രാഹുലിന്റെ ബോധം നശിച്ചു തുടങ്ങിയിരുന്നു. അര്‍ദ്ധ ബോധ അവസ്ഥയില്‍ അവന്‍ വിളിച്ചു പറഞ്ഞു -ആരെങ്കിലും എന്നെ ഹോസ്പിറ്റലില്‍ എത്തിക്കണേ അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും. ചുറ്റും കുടി നിന്നവര്‍ ഓരോ അഭിപ്രായം പറഞ്ഞതല്ലാതെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ നിരങ്ങി നിരങ്ങി രാഹുല്‍ ഓരോ ആളുകളുടെ മുന്നിലും കൈ കൂപ്പി യാചിച്ചു. തന്റെ ജീവന്‍ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരണേ എന്ന് പൊട്ടി ക്കരഞ്ഞുകൊണ്ട് പറഞ്ഞു. കണ്ടവര്‍ കണ്ടവര്‍ അയ്യോ പാവം എന്ന് പറഞ്ഞതല്ലാതെ ഒരു സഹായവും ചെയ്തില്ല. ഒരല്‍പം വെള്ളം എങ്കിലും തരണേ എന്ന് പറഞ്ഞു കൊണ്ടു രാഹുല്‍ ബോധം അറ്റ് റോഡില്‍ നിലം പതിച്ചു. ഏതോ റിയാലിറ്റി ഷോ കണ്ടു രസിക്കുന്ന മട്ടില്‍ ആളുകള്‍ അപ്പോഴും രാഹുലിന് ചുറ്റും കൂടി നില്‍ക്കുന്നുണ്ടായിരുന്നു.........

2014 നവംബർ 17, തിങ്കളാഴ്‌ച
ജയൻ- അന്നും ഇന്നും എന്നും ........
നവംബര്‍ 16 പിന്നിടുന്പോള്‍ മലയാളികളുടെ പ്രിയങ്കരനായ നടൻ ജയന്‍ നമ്മളില്‍ നിന്ന് അകന്നിട്ട് 34 വര്‍ഷം പിന്നിടുന്നു.
പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.
ജയന്‍റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, രാഘവന്‍, സുകുമാരന്‍, സുധീര്‍, വിന്‍സന്‍റ്, രവികുമാര്‍, മധു, മോഹന്‍, കമലഹാസന്‍ തുടങ്ങി നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷെ, ജയനിലെ വില്ലന്മാര്‍ പലപ്പോഴും പ്രക്ഷേകരുടെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയ ശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ടുമായിരുന്നു.
വില്ലനായും ഉപനായകനായും നായകനായും തിളങ്ങിയ ജയന്‍ വേഷം എത്ര ചെറുതായാല്‍ പോലും അതിന് തന്‍റേതായ ഒരു മിഴിവ് നല്‍കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു.
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്ന് പറഞ്ഞുകൊണ്ട് നിര്‍ത്താവുന്ന നടനായിരുന്നു ജയന്‍.
പോസ്റ്റുമാനെ കാണ്‍മാനില്ല എന്ന ചിത്രമാണ് ജയന്‍റെ ആദ്യ ചിത്രം. എന്നാല്‍ ജയന്‍ എന്ന പേര് സ്വീകരിച്ച് അഭിനയിച്ചത് 1974ല്‍ പുറത്തിറങ്ങിയ ജേസിയുടെ ശാപമോക്ഷമാണ്. 70കളുടെ മധ്യത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി ആദ്യമായി നായകവേഷമിട്ടത് പുതിയ വെളിച്ചത്തിലായിരുന്നു. ആദ്യ വടക്കന്‍പാട്ട് സിനിമ കണ്ണപ്പനുണ്ണിയായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ തച്ചോളി അന്പുവാണ് ആദ്യ ഡബിള്‍ റോള്‍ ചിത്രം. മൊത്തം നാല് ഡബിള്‍ റോള്‍ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പ്രശസ്ത നടി ഷീല സംവിധാനം ചെയ്ത ശിഖരങ്ങളിലും അഭിനയിച്ചു. പ്രേംനസീറിനൊപ്പമായിരുന്നു ജയന്‍ കൂടുതലും അഭിനയിച്ചത്. സീമയ്ക്കൊപ്പം പത്ത് ചിത്രങ്ങളില്‍ നായകനായി.
ശാരദ, ഷീല, ജയഭാരതി, ശ്രീവിദ്യ, വിധുബാല, ഭവാനി, സറീന വഹാബ്, നന്ദിതാ ബോസ്, വടിവുകരശി (തമിഴ്നടി), ശോഭന, ജയമാലിനി, ശുഭ തുടങ്ങിയ പ്രമുഖ നടിമാര്‍ക്കൊപ്പം അഭിനയിച്ചു.
1978ല്‍ ജയന്‍റെ 30 ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. 1980ല്‍ ഇറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി പണം തൂത്തുവാരിയ ചിത്രമായിരുന്നു. 125 ദിവസമാണ് ഈ ചിത്രം തിയേറ്ററുകളില്‍ ഓടിയത്. പൂട്ടാത്ത പൂട്ടുകള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സഞ്ചാരി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ആറ് വര്‍ഷം കൊണ്ട് 116 സിനിമകളിലാണ് അഭിനയിച്ചത്.
ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്‍റെ കടന്നുവരവോടുകൂടിയായിരുന്നു. ജയന്‍റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെ പോലും തിരുത്തിയെഴുതുകയായിരുന്നു. അഭിനയത്തോടൊപ്പം ശരീരത്തിന്‍റെ കരുത്തും വഴക്കവും കൂടിച്ചേര്‍ന്ന് ജയന്‍ അവതരിപ്പിച്ച പുതിയ സന്പ്രദായം ആവേശപൂര്‍വ്വം കാണികള്‍ നെഞ്ചിലേറ്റി. ജയന്‍റെ ശബ്ദവും ഗാംഭീര്യമുള്ളതായിരുന്നു. ജയന്‍റെ അഭിനയത്തിന് ആ ശബ്ദം തീക്ഷ്ണത നല്‍കി.
കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ട് തന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ഹീറോയും സൂപ്പര്‍സ്റ്റാറുമായി. ജയന്‍റെ ആരാധകര്‍ ശബ്ദവും വേഷവും അനുകരിക്കുന്നത് പതിവായിരുന്നു.
കാസര്‍കോട്ടെ മിലന്‍ തിയേറ്ററിലാണ് ജയന്‍റെ കൂടുതല്‍ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയിരുന്നത്. അക്കാലത്ത് ജയന്‍റെ ചിത്രങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്പ് തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. സ്ത്രീകളും വൃദ്ധരും കുട്ടികളും ഒരുപോലെ സ്നേഹിച്ച അപൂര്‍വ്വം നടന്മാരിലൊരാളാണ് ജയന്‍.
34വര്‍ഷങ്ങള്‍ക്ക് മുന്പ് മലയാള സിനിമക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ജയന്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ഈ നടന്‍.
സിനിമക്കുവേണ്ടി ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചുവെന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്‍റേതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍. മലയാളം കണ്ട ഏറ്റവും കരുത്തനായ നടന്‍ തന്നെയായിരുന്നു.
അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.
1980 നവംബര്‍ 16ന് 42-ാം വയസ്സില്‍ മദ്രാസ് ഷോളവാരത്തുവെച്ച് പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തില്‍ അതിസാഹസിക രംഗമായ ഹെലികോപ്റ്ററില്‍ തൂങ്ങി ബാലന്‍ കെ. നായരെ വലിച്ച് താഴെയിടുന്ന രംഗത്തില്‍ അഭിനയിക്കുന്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് തീപിടിച്ചായിരുന്നു ജയന്‍റെ മരണം.
സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ഈ നടന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് സാഹിസിക രംഗങ്ങളോടുള്ള അടങ്ങാത്ത ആവേശം മൂലമായിരുന്നു.
ചിത്രത്തിന്‍റെ പേരുപോലെ തന്നെ മലയാള സിനിമയില്‍ ജയന്‍റെ മരണം കോളിളക്കമുണ്ടാക്കി.
അതിസാഹസികനായ നടന്‍ നമ്മെ വിട്ട് കടന്നുപോയിട്ടും ഇന്നും പകരംവെക്കാനില്ലാത്ത നടനാണ് ജയന്‍.
2014 നവംബർ 16, ഞായറാഴ്‌ച
അടൂർ വിമർശിക്കപ്പെടുമ്പോൾ.........
കേരള ചലച്ചിത്രോൽസവവുമായി ബന്ടപ്പെട്ടു ശ്രീ അടൂർ ഗോപാലകൃഷ്ണനെ വിമര്ശിച്ചു കൊണ്ടുള്ള ചിലരുടെ പ്രസ്താവനകൾ കേട്ട് ലജ്ജ തോന്നി........ ന്യൂ ജെനരെശന്റെ അപോസ്തലന്മാർ എന്ന് സ്വയം ചമയൽ നടത്തുന്ന ഇത്തരക്കാരുടെ പ്രസ്താവനകൾ സാംസ്കാരിക കേരളം അര്ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയും. ചുംബന സമരത്തെ പോലുള്ള ആഭാസ പ്രകടനങ്ങളെ പോലും പുത്തൻ തലമുറയുടെ അവകാശം എന്ന് പറഞ്ഞു പിന്തുണയ്ക്കുന്ന ഇത്തരം വിമർശകർ ഇംഗ്ലീഷ് അറിയണം എന്ന് പറഞ്ഞു എന്നതിന്റെ പേരില് ഉന്നയിക്കുന്ന വിമർശനങ്ങൾ എത്ര തരം താണത് ആണ്. ഇംഗ്ലീഷ് സിനിമകളിൽ നിന്ന് കോപ്പി ചെയ്യുന്നത് ആണ് ഇന്നത്തെ ന്യൂ ജെനരേശൻ മലയാള സിനിമകൾ എന്ന് ആര്ക്കാണ് അറിയാത്തത്. മലയാള സിനിമയോ , ഇന്ത്യൻ സിനിമയോ എന്നല്ല ലോക സിനിമയുടെ ചരിത്ര പുസ്തകത്തില പോലും രേഖപ്പെടുത്തിയിട്ടുള്ള പേരുകളിൽ ഒന്നാണ് ശ്രീ അടൂരിന്റെത് . ഇനി എത്ര തലമുറകള വന്നു പോയാലും അദേഹത്തിന്റെ ചിത്രങ്ങൾ പഠന വിധേയവുമാണ്. അത്തരത്തിൽ മലയാള സിനിമയെ ലോക ശ്രദ്ധയിൽ കൊണ്ട് വന്ന ഒരു മഹദ് വ്യക്തിത്വത്തെ പുത്തൻ തലമുറയ്ക്ക് മുന്നില് അപഹസ്സ്യനാക്കുന്നത് പ്രയസ്സകാരം തന്നെ...........
ദേശീയ അവാർഡ് ഏഴു തവണ ലഭിച്ചു
അന്താരാഷ്ട്ര സിനിമാ നിരൂപകരുടെ അവാർഡ് (FIPRESCI) അഞ്ചു തവണ തുടർച്ചയായി ലഭിച്ചു.
ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ - സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, ഒരു പെണ്ണും രണ്ടാണും.
എലിപ്പത്തായത്തിന് 1982-ൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ സതർലാന്റ് ട്രോഫി ലഭിച്ചു
ഏറ്റവും മൗലികവും ഭാവനാപൂർണ്ണവുമായ ചിത്രത്തിന് 1982 ഇൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു.
ആജീവനാന്ത സംഭാവനകളെ മുന്നിർത്തി ഇന്ത്യാ ഗവർണ്മെന്റിൽനിന്നു പത്മശ്രീ ലഭിച്ചു.
ആജീവനാന്ത സംഭാവനകളെ മുന്നിർത്തി ഇന്ത്യാ ഗവർണ്മെന്റിന്റെ ദാദാ സാഹെബ് ഫാൽകെ അവാർഡ് (2005
മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
മികച്ച സംവിധായകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
National Film Awards
1973 - Best Film - Swayamvaram
1995 - Best Film - Kathapurushan
1973 - Best Director - Swayamvaram
1985 - Best Director - Mukhamukham
1988 - Best Director - Anantharam
1990 - Best Director - Mathilukal
2008 - Best Director - Naalu Pennungal
1978 - Best Feature Film in Malayalam - Kodiyettam
1982 - Best Feature Film in Malayalam - Elippathayam
1985 - Best Feature Film in Malayalam - Mukhamukham
1990 - Best Feature Film in Malayalam - Mathilukal
1994 - Best Feature Film in Malayalam - Vidheyan
2003 - Best Feature Film in Malayalam - Nizhalkkuthu
1985 - Best Screenplay - Mukhamukham
1988 - Best Screenplay - Anantharam
1980 - National Film Award – Special Jury Award / Special Mention (Non-Feature Film) - The Chola Heritage
1984 - Best Book on Cinema - Cinemayude Lokam
Kerala State Film അവാര്ട്സ്
1977 - Best Film - Kodiyettam
1981 - Best Film - Elippathayam
1984 - Best Film - Mukhamukham
1993 - Best Film - Vidheyan
2008 - Best Film - Oru Pennum Randaanum
1977 - Best Director - Kodiyettam
1984 - Best Director - Mukhamukham
1987 - Best Director - Anantharam
1993 - Best Director - Vidheyan
2008 - Best Director - Oru Pennum Randaanum
1977 - Best Story - Kodiyettam
1993 - Best Screen Play - Vidheyan
2008 - Best Screen Play - Oru Pennum Randaanum
1982 - Best Documentary Film - Krishnanattam
1999 - Best Documentary Film - Kalamandalam Gopi
2005 - Best Short Film - Kalamandalam Ramankutty Nair
2004 - Best Book on Cinema - Cinemanubhavam
അടൂരിന്റെ ചലച്ചിത്രങ്ങൾ
സ്വയംവരം (1972) - (സംവിധാനം), കഥ, തിരക്കഥ (കെ.പി.കുമാരനുമൊത്ത് രചിച്ചു).
കൊടിയേറ്റം (1977) - കഥ, തിരക്കഥ, സംവിധാനം
എലിപ്പത്തായം (1981) - കഥ, തിരക്കഥ, സംവിധാനം
മുഖാമുഖം (1984) - കഥ, തിരക്കഥ, സംവിധാനം
അനന്തരം (1987) - കഥ, തിരക്കഥ, സംവിധാനം
മതിലുകൾ (1989) - തിരക്കഥ, സംവിധാനം
വിധേയൻ (1993) - തിരക്കഥ, സംവിധാനം
കഥാപുരുഷൻ (1995) - കഥ, തിരക്കഥ, സംവിധാനം
നിഴൽക്കുത്ത് (2003) - കഥ, തിരക്കഥ, സംവിധാനം
നാല് പെണ്ണുങ്ങൾ (2007) - തിരക്കഥ, സംവിധാനം
ഒരു പെണ്ണും രണ്ടാണും (2008) - തിരക്കഥ, സംവിധാനം
അടൂരിന്റെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും
ദി ലൈറ്റ്
എ ഗ്രേറ്റ് ഡേ (1965)ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഫിലിം
ദ് മിത്ത് (1967)
എ ഡേ അറ്റ് കോവളം
എ മിഷൻ ഓഫ് ലൗ
ആന്റ് മാൻ ക്രിയേറ്റഡ് (1968)
മൺതരികൾ
ഡേഞ്ജർ അറ്റ് യുവർ ഡോർസ്റ്റെപ്പ് (1968)
മോഹിനിയാട്ടം
പ്രതിസന്ധി
ഗംഗ
കിളിമാനൂരിൽ ഒരു ദശലക്ഷാധിപതി
ഗുരു ചെങ്ങന്നൂർ
ടുവേർഡ്സ് നാഷണൽ എസ്.ടി.ഡി (1969)
പാസ്റ്റ് ഇൻ പെർസ്പെക്ടീവ് (1975)
യക്ഷഗാനം (1979)
ദ് ചോള ഹെറിറ്റേജ് (1980)
കൃഷ്ണനാട്ടം (1982)
റോമാൻസ് ഓഫ് റബ്ബർ
ഇടുക്കി
കലാമണ്ഡലം ഗോപി (ഡോക്യുമെന്ററി) (2000)
കൂടിയാട്ടം
കലാമണ്ഡലം രാമൻകുട്ടിനായർ
അടൂരിന്റെ ഗ്രന്ഥങ്ങൾ
സിനിമയുടെ ലോകം - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
സിനിമാനുഭവം - മാതൃഭൂമി ബുക്ക്സ്
സിനിമ, സാഹിത്യം, ജീവിതം - കറന്റ് ബുക്ക്സ്
പ്രസിദ്ധീകരിച്ചിട്ടുള്ള തിരക്കഥകൾ
കൊടിയേറ്റം - പൂർണ്ണ പബ്ലിക്കേഷൻസ്
എലിപ്പത്തായം - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
മുഖാമുഖം - ഡി. സി. ബൂക്ക്സ്
മതിലുകൾ - മാതൃഭൂമി ബുക്ക്സ്
വിധേയൻ - എം. ജി. യൂണിവേഴ്സിറ്റി കോ-ഓ സൊസൈറ്റി
കഥാപുരുഷൻ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
നിഴൽക്കുത്ത് - ഡി.സി. ബുക്സ്
ഇംഗ്ലീഷിലുള്ള തിരക്കഥകൾ
Rat-trap - Seagull Books
Face to Face - Seagull Books
Monologue - Seagull Books

2014 നവംബർ 14, വെള്ളിയാഴ്‌ച
ധോണി ഉൾപ്പെടെയുള്ള എല്ലാ പേരുകളും പുറത്തു വിടണം........
മുദഗൽ കമ്മിറ്റി സമര്പ്പിച്ച റിപ്പോർട്ടിൽ ശ്രീനിവസ്സനും മെയ്യപനും ഉള്പ്പെടെ ഉള്ളവരുടെ പേരുകൾ പരമോന്നത നീതി പീഠം പുറത്തു വിട്ടു. ഏതൊരു കൊച്ചു കുട്ടിക്കും അറിയാവുന്നത് പോലെ ശ്രീനിവാസ്സൻ - ധോണി - മെയ്യപ്പൻ ത്രയങ്ങൾ തന്നെയാണ് ഈ വത് വൈപ് കേസിലെ മുഖ്യ പ്രതികൾ. കളിക്കാരുടെ പേരുകൾ പുറത്തു വിടുക തന്നെ വേണം. കാരണം ശ്രീശാന്ത് ഉള്പ്പെടയുള്ള ചിലരുടെ പേരുകൾ മാത്രം ബി സി സി ഐ തന്നെ പുറത്തു വിടുകയും അവര്ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. നിസ്സഹായരായ കുറച്ചു പേരുടെ തലയില കെട്ടി വച്ച് രക്ഷപ്പെടാൻ ആയിരുന്നു ബി സി സി ഐ യുടെ ശ്രമം. അത്തരം ഒരു സാഹചര്യത്തിൽ നിയമത്തിന്റെ മുന്നില് എല്ലാവരും തുല്യർ ആണെന്ന യാദര്ത്യം ഉറപ്പിക്കാനും നീതി അത് എല്ലാ വിഭാഗങ്ങല്ക്കും തുല്യമാണ് എന്ന് ബോധ്യപ്പെടുത്താനും ധോണി ഉള്പ്പെടെയുള്ള കളിക്കാരുടെ പേരുകൾ എത്രയും വേഗം വെളിപ്പെടുത്തുക തന്നെ വേണം......
2014 നവംബർ 10, തിങ്കളാഴ്‌ച
സച്ചിന്റെ സാന്നിധ്യം അനിവാര്യം.........
കേരള ബ്ലാസ്റെര്സിന്റെ മൂന്നാം ഹോം മാച്ച് 12/11/14 ബുധനാഴ്ച കൊച്ചിയിൽ നടക്കുമ്പോൾ സച്ചിന്റെ സാന്നിധ്യം അനിവാര്യമാണ്. മുംബൈ എഫ് സി യുമായുള്ള മത്സരം വളരെ നിർണായകമാണ്. ഒരു പക്ഷെ ഈ മത്സരത്തിന്റെ ഫലമാകും കേരളയുടെ കിരീട സാധ്യതകൾക്ക് വിധി പറയുക. അത് കൊണ്ടുതന്നെ നമ്മുടെ പ്രിയപ്പെട്ട സച്ചിന്റെ സാന്നിധ്യം കേരളം ഒന്നടങ്കം ആഗ്രഹിക്കുന്നു. സച്ചിന്റെ സാന്നിധ്യം ടീമിനും കേരള ആരാധകര്ക്കും നല്കുന്ന മാനസ്സിക കരുത്തു വളരെ വലുതാണ് . മാത്രമല്ല സച്ചിന്റെ ജന്മ നാടായ മുംബൈയുംയാണ് കേരളത്തിന്റെ ഏറ്റുമുട്ടൽ, അത് കൊണ്ട് തന്നെ ഏതു വിധത്തില നോക്കിയാലും സച്ചിന്റെ സാന്നിധ്യം നിർണയകവും അനിവാര്യവുമാണ്..... പ്രിയപ്പെട്ട സച്ചിൻ നമ്മൾ കാത്തിരിക്കുന്നു. തീര്ച്ചയായും നാളെ സച്ചിനെ പ്രതീക്ഷിച്ചു കൊണ്ട് വലിയൊരു ആരധകകൂട്ടം സ്റെടിയത്തിൽ ഉണ്ടാവും ഒപ്പം കേരള ബ്ലാസ്റെര്സിന്റെ വിജയവും.......
2014 നവംബർ 9, ഞായറാഴ്‌ച
ഇലയും മുള്ളും........
ഡൽഹിയിലെ പെണ്‍കുട്ടിയും , സൌമ്യ യും ഒക്കെ ആക്രമിക്കപ്പെട്ടപ്പോൾ അതിനെതിരെ ഉറക്കെ ശബ്ദിച്ച ജയരാജ് എന്ത് കൊണ്ട് ചുംബന സമരത്തെ എതിർത്തു, അതുവഴി സദാചാര പോലിസിനെ ന്യായീകരിക്കുകയും, സ്ത്രീപക്ഷത്തിൽ നിന്ന് വിട്ടുനില്ക്കുകയും അല്ലെ ചെയ്തത് എന്നാ എന്റെ പെണ് സുഹൃത്തിന്റെ ചോദ്യമാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതാൻ കാരണം. ചോദ്യം ന്യായമാണ് , പക്ഷെ അതിനു എന്റെ പക്ഷവും അറിയേണ്ടതുണ്ട്. തീര്ച്ചയായും എന്നും ഞാൻ സദാചാര പോലീസിനു എതിരാണ്, സ്ത്രീപക്ഷതു നിന്ന് നിലപാടുകൾ പറയാറുമുണ്ട്. പക്ഷെ ചുംബന സമരം പോലുള്ള ഒരു സമര രീതിയെ ഒരിക്കലും ഞാൻ അനുകൂലിക്കുന്നില്ല. ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന് പറയാറുണ്ട്. പക്ഷെ ഇവിടെ മാര്ഗ്ഗം സാധൂകരിക്കപ്പെടുന്നതല്ല എന്ന് തന്നെയാണ് എന്റെ പക്ഷം. ഈ സമരത്തെ എതിർത്തു കൊണ്ടുള്ള എന്റെ പോസ്റ്റിൽ ഞാൻ കെട്ടി പിടിക്കാറുണ്ട് , ച്ചുംബിക്കാറുണ്ട്, സെക്സിൽ ഏര്പ്പെടാറുണ്ട് പക്ഷെ പൊതു നിരത്തിൽ പ്രദർശിപ്പിക്കുവനല്ല എന്ന് വ്യക്തമായി പറയുന്നുണ്ട്. അതിൽ തന്ന്നെ എല്ലാം ഉണ്ട്. കാമുകനും കാമുകിയും ചുംബിക്കുന്നതിൽ തെറ്റുണ്ട് എന്ന് ഞാൻ പറഞ്ഞിട്ടില്ല , എന്റെ യാത്രാ വേളകളിലും മറ്റും ഇത്തരത്തിലുള്ള രംഗങ്ങൾ ധാരാളം കണ്ടിട്ടും ഉണ്ട്. അവരെ ഒന്നും വിളിച്ചു ഞാൻ സദാചാര പ്രസംഗം നടത്തിയിട്ടില്ല അത് അവരുടെ സ്വാതന്ത്ര്യം . പക്ഷെ ഞാൻ എതിര്ത്തത് പൊതു സ്ഥലത്ത് എല്ലാവരെയും വിളിച്ചു കൂട്ടി ഇത്തരത്തിൽ നടത്തുന്ന ഒരു സമര രീതിയെ ആണ്.പിന്നെ എല്ലാക്കാലത്തും ഇലയും മുള്ളും എന്നാ ഒരു കാഴ്ചപ്പാട് തന്നെയാണ് സമൂഹത്തിൽ കാണുന്നത്. ചുംബന സമരത്തിന്റെ കാര്യത്തിലും അത് തന്നെ ആണ് പ്രകടമായത്. നമുക്കെല്ലാം അറിയുന്ന ഒരു പെണ്‍കുട്ടി ഈ സമരവുമായി ബന്ടപ്പെട്ടു തന്റെ സുഹൃത്തുക്കളെ ചുംബിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വന്നിരുന്നു. അതിൽ ഒരു ചിത്രം ആ പെണ്‍കുട്ടിയും സുഹൃത്തും ചുണ്ടോടു ചുണ്ട് ചേർത്ത് ചുംബിക്കുന്നത് ആയിരുന്നു. അത് പലരും പോസ്റ്റു ചെയ്യുകയും , കമന്റ് പറയുകയും ചെയ്തു. അവിടെ ആ പെണ്‍കുട്ടിയെ പരാമര്ഷിച്ചു വന്ന കമന്റുകൾ 1 ഇവൾ ഇത്തരക്കരിയോ ? 2 ഇവള്ക്ക് ചോദിക്കാനും പറയാനും ആരുമില്ലേ ? 3 ഇവളുടെ വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ ? ...... അതെ സമയം ആ ചെറുപ്പക്കാരനെ പരാമർശിച്ച് വന്ന കമന്റുകൾ 1 അളിയാ ബെസ്റ്റ് ടൈം 2 അവൻ മൊതലാക്കി 3 നിന്റെ സമയം തന്നടാ , നമുക്കും കിട്ടുമോ ? . എന്ത് കൊണ്ട് ഇങ്ങനെ ? ഒരേ കാര്യം ചെയ്താ ആണ്‍ കുട്ടിയേയും പെണ്‍കുട്ടിയെയും വേര്തിരിച്ച് അഭിപ്രായം പറഞ്ഞ കൂട്ടത്തില പഴയ തലമുറ അല്ല പുതിയ തലമുറയാണ് കൂടുതൽ. ചുംബന സമരത്തിൽ പങ്കെടുത്ത ഒരു ആണ്‍കുട്ടിക്കും പഴി കേള്ക്കേണ്ടി വന്നില്ല കേട്ടതും മുഴുവൻ പെണ്‍കുട്ടികള ആണ്. എന്ത് കൊണ്ട് നമ്മുടെ സമൂഹത്തിന്റെ ഘടന അതായിപോയി. ആ കാഴ്ചപാടിനെ ആണ് മാറ്റേണ്ടത്. അവിടെയാണ് ഇലയും മുള്ളും എന്നാ വിഷയത്തിന്റെ പ്രാധാന്യം . വാക്കുകൾ കൊണ്ടായാലും പീഡനം പീഡനം തന്നെ അല്ലെ. ചുംബന സമരം പോലുള്ള ഒരു സമരത്തിന്റെ അന്തര ഫലം അല്ലെങ്കിൽ അത് വഴി ഉണ്ടാകുന്ന പ്രതികരണങ്ങൾ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് പെണ്‍കുട്ടികളെ തന്നെ ആയിരിക്കും എന്നാ തിരിച്ചറിവിൽ നിന്ന് കൊണ്ടാണ് ഞാൻ അതിനെ എതിര്ത്തത്. കാരണം അപ്പോഴും സ്ത്രീ പക്ഷത് നിന്ന് തന്നെയാണ് ഞാൻ ചിന്തിച്ചത്. എന്നാൽ ഇത്തരത്തിലുള്ള ഓർമ്മപെടുതലുകൾ നടത്തേണ്ട സാംസ്കാരിക ജിഹ്വകൾ നിശബ്ദത പാലിച്ചപ്പോൾ എന്നെപോലെ ദീര്ഘാ വീഷനത്തോടെ ചിന്തിച്ച ഒരാള്ക്കു ഇങ്ങനെയേ പ്രതികരിക്കാൻ കഴിയുമായിരുന്നുള്ളൂ. പ്രകൃതി നല്കിയിരിക്കുന്ന ഒരു പരിരക്ഷ യുടെ ചട്ടക്കൂടിലാണ് പുരുഷന പലപ്പോഴും ഇത്തരം കാര്യങ്ങളിൽ നിന്ന് രക്ഷ നേടുന്നത്. ഒരു പക്ഷെ ഗര്ഭം ധരിക്കാനുള്ള ശേഷി പുരുഷനും സ്ത്രീക്കും തുല്യം ആയിരുന്നെങ്കിൽ ഞാൻ ഉള്പ്പെടെയുള്ള പുരുഷ സമൂഹത്തിലെ എത്ര പുരുഷന്മാർ അവിഹിത ഗര്ഭം ധരിക്കാതവരായി ബാക്കി ഉണ്ടാവുമായിരുന്നു. അത് കൊണ്ട് ഇത്തരം കാര്യങ്ങളിൽ സ്ത്രീ സമൂഹം തന്നെയാണ് കുരിശിൽ ഏറ്റപ്പെടുന്നത്. അതിനു മാറ്റം ഉണ്ടാകത്തിടത്തോളം ഇത്തരം സമരമുറകൾ ചെയ്യുമ്പോൾ അവൾ തന്നെയാണ് അവളുടെ പരിരക്ഷ ഉറപ്പു വരുത്തേണ്ടതും. സദാചാര പോലീസിനോട് എന്നും ഞാൻ എതിര്പ്പ് പ്രകടമാക്കിയിട്ടുണ്ട് അത് ഇനിയും തുടരുകയും ചെയ്യും അതെ സമയം തന്നെ ചുംബന സമരം പോലുള്ള സമരരീതികളുടെ അനന്തര ഫലങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ അവയോടുള്ള വിയോജിപ്പും രേഖപ്പെടുത്താതെ വയ്യ. പിന്നെ മറ്റൊരു കാര്യം സോഷ്യൽ മീഡിയ യിൽ സജീവമായി ഇടപെടുന്ന ആൾ എന്നാ നിലയില ഒരു കാര്യം ആര്ജ്ജവത്തോടെ പറയാൻ എനിക്ക് കഴിയും എന്തെന്നാൽ നാളിതുവരെ ആയി ആരുടേയും പോസ്റ്റുകളിൽ ഒരു മോശപ്പെട്ട കമന്റ് പോലും ഞാൻ ചെയ്തിട്ടില്ല , ആരുടേയും എഴുത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയിട്ടും ഇല്ല, മറിച്ച് എന്റെ നിലപാടുകൾ വ്യക്തമായി എന്റെ പോസ്റ്റുകളിൽ പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. അങ്ങനെ ആല്ല എന്ന് ആരെങ്കിലും ചൂണ്ടി കാണിക്കുന്ന പക്ഷം സോഷ്യൽ മീഡിയയിലെ എന്റെ സാന്നിധ്യം ആ നിമിഷം അവസാനിപ്പിക്കുവാൻ ഞാൻ തയ്യാറുമാണ്.........
2014 നവംബർ 6, വ്യാഴാഴ്‌ച
നന്ദി സച്ചിൻ........
കേരള ബ്ലാസ്റെര്സിന്റെ ആദ്യ ഹോം മാച്ചിനു കുടുംബ സമേതം കൊച്ചിയിൽ എത്തുകയും, പ്ലയിംഗ് ഇറ്റ് മൈ വേ യുടെ പ്രകാശനം നിര്വ്വഹിക്കുകയും ചെയ്ത സച്ചിന് ഹൃദയം നിറഞ്ഞ നന്ദി.........
ഫുട്ബാളിന്റെ ആവേശം അതിന്റെ വാനോളം ഉയര്ത്താൻ സച്ചിന്റെ സാന്നിധ്യത്തിന് കഴിഞ്ഞു. ആ ആവേശ തേരിലേറി കേരള ബ്ലാസ്റെര്സ് വിജയം നേടുകയും ചെയ്തു...... നന്ദി സച്ചിൻ , കേരളത്തെ ഹൃദയത്തോട് ചേർത്ത് വച്ചതിനു, ഫുട്ബാളിന്റെ ആവേശം പകര്ന്നു നല്കിയതിനു ............ ഒരായിരം നന്ദി.........

2014 നവംബർ 4, ചൊവ്വാഴ്ച
സച്ചിൻ എത്തുന്നു... കേരളവും കൊച്ചിയും ആവേശത്തിൽ........
കേരള ബ്ലാസ്റെര്സിന്റെ ആദ്യ ഹോം മാച്ച് 06/11/14 വ്യാഴാഴ്ച കൊച്ചിയിൽ നടക്കുമ്പോൾ ആവേശമായി സച്ചിനും ഉണ്ടാകും. കൂടാതെ സച്ചിന്റെ ആത്മ കഥയായ പ്ലയിംഗ് ഇറ്റ് മൈ വേ യുടെ പ്രകാശനവും കൊച്ചിയിൽ നടക്കും.
വളരെ അഭൂതപൂര്വ്വമായ ജനക്കൂട്ടം മത്സരം കാണാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിനു വേണ്ടി കേരള ബ്ലാസ്റെര്സും എഫ് സി ഗോവയും എത്തി കഴിഞ്ഞു. കേരള ബ്ലാസ്റെര്സിന്റെ ആദ്യ മത്സരങ്ങൾ എല്ലാം തന്നെ എവേ മാച്ചുകൾ ആയിരുന്നു. വളരെ പ്രയാസകരമായ സാഹചര്യങ്ങളിലും ഒരു വിജയവും ഒരു സമനിലയുമായി എല്ലാ കളികളിലും മികച്ച പ്രകടനം നടത്താൻ കേരള ബ്ലാസ്റെര്സിനു സാധിച്ചിട്ടുണ്ട്. മിക്ക മാച്ചുകളിലും കേരള തന്നെയാണ് മികച്ച കളി പുറത്തു എടുത്തത് എങ്കിലും ഫിനിഷിങ്ങിൽ ഉണ്ടാകുന്ന ചില പിഴവുകൾ ആണ് കേരളത്തിന്റെ വിജയം അകറ്റി നിരത്തിയത്. എന്തായാലും ഇനി ഹോം മാച്ചുകൾ ആണ് . പുതിയൊരു തുടക്കം ഇവിടെ നിന്ന് ആരംഭിക്കാം. തീര്ച്ചയായും നമ്മുടെ പ്രിയപ്പെട്ട സച്ചിന്റെയും കേരളത്തിന്റെ മുഴുവൻ പിന്തുണയും കേരള ബ്ലാസ്റെര്സിനു പുതാൻ ഊര്ജ്ജം പകര്ന്നു നല്കുക തന്നെ ചെയ്യും. വിജയത്തിന്റെ പുത്തൻ ഏടുകൾ എഴുതാൻ കേരള ബ്ലാസ്റെര്സ് തയ്യാറെടുത്തു കഴിഞ്ഞു....... ആശംസകൾ..... പ്രാർത്ഥനയോടെ......

2014 ഒക്‌ടോബർ 31, വെള്ളിയാഴ്‌ച
തെറ്റും ശരിയും.......
തെറ്റ് ചൂണ്ടി കാണിച്ചത് തങ്ങളുടെ എതിരാളികൾ ആയിപോയി എന്നത് കൊണ്ട് മാത്രം ആ തെറ്റിനെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് തികച്ചും ദൌര്ഭാഗ്യകരമാണ്. മറിച്ചു സ്വന്തം ആദർശങ്ങളിലും നിലപാടുകളിലും ഉറച്ചു നിന്ന് കൊണ്ട് തന്നെ തെറ്റിനെ തെറ്റായി കാണുവാനുള്ള ആര്ജ്ജവമാണ് നമ്മുടെ യുവ നേതൃത്വം പ്രകടമാക്കേണ്ടത്........
2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച
ലിവിംഗ് ടുഗതര്‍ ...................
സദാചാര ലംഘനത്തിന് പിടിക്കപ്പെട്ട യുവതിയോടും , യുവാവിനോടും എസ്സ് ഐ , നിങ്ങള്‍ വിവാഹിതരാണോ? . അത് കേട്ട യുവതി , അല്ല സാറേ ഞങ്ങള്‍ ലിവിംഗ് ടുഗതരിലാണ് . അപ്പോള്‍ എസ്സ് ഐ , പിന്നെ കഴിഞ്ഞ ആഴ്ച നിങ്ങളെ മറ്റൊരാളുടെ കൂടെയല്ലേ പിടിക്കപ്പെട്ടത്. അപ്പോള്‍ യുവതി അത് ശരിയാ സാറെ ഒരാഴ്ച അങ്ങേരുടെ കൂടെ കഴിഞ്ഞപ്പഴാ മനസ്സിലായത് അങ്ങേരത്ര പോര എന്ന്, അത് കൊണ്ട് ഞാന്‍ ഇങ്ങേരുടെ കൂടെ കൂടി , ഇനിയിപ്പോ ഇങ്ങേരും പോരെന്നു കണ്ടാല്‍ വേറെ ആളെ കണ്ടു പിടിക്കണം, അതല്ലേ സാറേ ഈ ലിവിംഗ് ടുഗതര്‍ കൊണ്ടുള്ള ഗുണം, നമ്മുടെ കാര്യവും നടക്കും, സാറമ്മാരുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുകയും ചെയ്യാം. ഇത് കേട്ട എസ്സ് ഐ ഈ ഏര്‍പ്പാടാണോ ലിവിംഗ് ടുഗതര്‍ , ഇതിനു പച്ച മലയാളത്തില്‍ മറ്റെന്തോ അല്ലെ പറയുന്നത്..........................
2014 ഒക്‌ടോബർ 28, ചൊവ്വാഴ്ച
സദാചാരത്തിന്റെ കാണാപ്പുറങ്ങൾ ........
സദാചാര സംരക്ഷണവും , പ്രതിക്ഷേധങ്ങളും ഒക്കെ ചേർന്ന് വളരെ കലുഷിതമായ ഒരു ചുറ്റുപാടിൽ കൂടിയാണ് നാം കടന്നു പോകുന്നത്. സദാചാര സംരക്ഷണത്തിന്റെ പേരിൽ കാട്ടി കൂട്ടുന്നതിനെക്കാളും അപഹാസ്സ്യമാണ് അതിനെതിരെയുള്ള പ്രേതിക്ഷേധങ്ങളിൽ കാണുന്നത്. പരസ്യമായി ചുംബിച്ചാലോ, കെട്ടിപ്പിടിച്ചാലോ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടും എന്ന് കരുതുന്നത് എത്ര ലജ്ജാകരമാണ്. ദീപാവലിക്ക് ഇറങ്ങിയ കത്തി എന്നാ ചിത്രത്തിൽ വിജയ് ചോദിക്കുന്ന ചോദ്യം ഉണ്ട് " യാതൊരു ഉളുപ്പും ഇല്ലാതെ സ്ട്രാബെറി കോണ്ടം പരസ്സ്യ്പ്പെടുതുകയും വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമകാലിക ഇന്ത്യൻ കച്ചവട വ്യവസ്ഥ, എന്നാൽ അതെ ഇന്ത്യയിലെ എത്ര കുട്ടികൾ ആ പഴം രുചിച്ചു നോക്കിയിട്ടുണ്ട് " എന്ന് . എത്ര പ്രസക്തമായ ചോദ്യമാണ് അത്. ഇന്ന് സമൂഹം നേരിടുന്ന എത്രയോ അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ട് . എന്നാൽ അതൊന്നുമല്ല പരസ്യമായി ചുംബിക്കുവാനും, കെട്ടിപിടിക്കുവാനും ഉള്ള അവകാശം സ്ഥാപിചെടുക്കൽ ആണ് എല്ലാത്തിനും ഉപരിയായി ഉള്ള പ്രധാന പ്രശ്നം എന്ന് ഒരു യുവ സമൂഹം ചിന്തിക്കുന്നത് എത്ര പരിഹസ്സ്യ്മാണ്. ഇവിടെ ഓരോ നിമിഷവും എത്ര മാത്രം പീഡനങ്ങൾ നടക്കുന്നു, ഒരു നാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനു വേണ്ടി ചെയ്യാവുന്ന എത്രയോ കാര്യങ്ങൾ ഇവിടെ ഉണ്ട്. എന്നാൽ അതൊന്നും കാണാതെ ഉപരിപ്ലവമായ ചുംബിക്കലും കെട്ടിപിടുതവുമായി മുന്നോട്ടു പോകുന്നത് ആപത്കരമാണ്. ഇനിയിപ്പോൾ പരസ്യ ചുംബനത്തിനു ആഖ്യാനം ചെയ്യുന്നവർ അതിനായി വീട്ടില് നിന്ന് ഇറങ്ങുമ്പോൾ സ്വന്തം കൂടപിറപ്പിനോടോ, സഹോദരിയോടോ നാളെ നീയും വന്നു പരസ്യമായി പൊതു നിരത്തിൽ ചുംബിക്കണം എന്ന് ഉപദേശിക്കുമോ. സ്വന്തം കൂട പിറപ്പോ, സഹോദരിയോ പൊതു ഇടങ്ങളിൽ ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്നത് കാണുമ്പോൾ നിര്വ്വികരനായി നില്ക്കാൻ മാത്രം ശീതരക്ത വാഹികളാണോ ഇന്നത്തെ പുത്തൻ തലമുറ. ഇത്തരം പ്രവണതകൾക്ക് എതിരെ ഇനിയും ശബ്ദം ഉയരാത്തത്തിൽ അത്ഭുതം തോന്നുന്നു. ഇവിടെ ഓരോ വിഷയങ്ങല്ക്കും ശബ്ദം ഉയര്ത്താൻ ഓരോ ബിംബങ്ങളെ പ്രതിഷ്ട്ടിച്ചിട്ടുണ്ട്, സ്ത്രീ പീഡനം ആയാൽ ഇന്നയാൾ , പരിശ്ഥിതി ആയാൽ ഇന്നയാൾ , സദാചാരം ആയാൽ മറ്റൊരാൾ , സോഷ്യൽ മീഡിയ ആയാൽ ഇനി വേറെ ഒരാൾ ..... എന്നാൽ ഈ ബിംബങ്ങൾ ഒന്നും ഇതുവരെയും പ്രതികരിച്ചു കണ്ടില്ല. എന്തും രാഷ്ട്രീയ കണ്ണോടെ കാണുന്ന ഇക്കാലത്ത് അത്തരം പ്രതികരണങ്ങൾക്ക് കാത്തു നിന്നിട്ട് കാര്യമില്ല. ചില കാര്യങ്ങളിൽ നിലവിളിക്കും മറ്റു ചില കാര്യങ്ങളിൽ നിസ്സന്ഗത പാലിക്കും .
അവനവന്റെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യത്തെയും മാനിക്കുകയും വിലമതിക്കുകയും ചെയ്യുക തന്നെ വേണം എന്നാൽ അവ സ്ഥാപിച്ചു കിട്ടുന്നതിനായി അത്തരം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നിടത്താണ് പ്രശനം..........
വാൽകഷ്ണം - എത്ര ന്യൂ ജെനരേശൻ എന്ന് പറഞ്ഞാലും തന്നെ കെട്ടാൻ വരുന്ന പുരുഷനോട് താൻ പരസ്യമായി ചുംബിക്കാറുണ്ട് എന്നും, മദ്യപിക്കാറുണ്ട് എന്നും വിവാഹ പൂര്വ്വ ബന്ധത്തിൽ എര്പ്പെട്ടിട്ടുണ്ട് എന്നും തുറന്നു പറയാൻ ധൈര്യമുള്ള എത്ര പെണ്‍കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട് , ഒരു പക്ഷെ ഒരു പെണ്‍കുട്ടി അങ്ങനെ തുറന്നു പറഞ്ഞാൽ പൂർണ്ണ മനസ്സോടെ അവളെ സ്വീകരിക്കാൻ തയ്യാറുള്ള എത്ര പുരുഷന്മാർ ഈ ന്യൂ ജെനെരെഷനിൽ ഉണ്ട്......... ഇനി അതുമല്ലെങ്കിൽ സ്വന്തം മകനെയോ മകളെയോ പരസ്യ ചുംബനത്തിനു ആശീർവാദവും കൊടുത്തു വിടാൻ തയ്യാറുള്ള എത്ര മാതാപിതാക്കൾ നമ്മുടെ ഇടയിൽ ഉണ്ട്....... ചിന്തിക്കുക........

2014 ഒക്‌ടോബർ 27, തിങ്കളാഴ്‌ച
കാമമോഹിതം ...........
പ്രണയത്തിന്‍ ആഴങ്ങളില്‍ ഞാന്‍ അറിഞ്ഞു..
അരികില്‍ നീ ഉണ്ടെന്നാല്‍ പ്രണയം വസന്തമാണ്..
അകലെ നീ എന്നാലോ പ്രണയം കൊടും വേനലാണ്..
എന്നില്‍ നീ ചായുമ്പോള്‍ പ്രണയം മഴ തന്‍ കുളിരാണ്..
നിന്നില്‍ ഞാന്‍ അലിയുമ്പോള്‍ പ്രണയം തീ ജ്വാലയാണ് ..
ഒരു നാളില്‍ പ്രണയം കാമത്തിന് കീഴ്പ്പെട്ടു...
കാമത്തിന്‍ ചൂടില്‍ ഞാന്‍ പ്രണയം മറന്നു..
പ്രണയം കാമത്തിന്‍ മേലങ്കി അണിഞ്ഞപ്പോള്‍..
എന്‍ കാമം അന്ഗ്നിയായ് നിന്നില്‍ കത്തി പടര്‍ന്നപ്പോള്‍ ..
പ്രണയത്തിനായി നീ ദാഹിച്ചു കേണപ്പോള്‍ ...
പിന്നെയും പ്രണയം തേടി ഞാന്‍ യാത്രയായി..
കാമത്തിന്‍ തീ ജ്വാല കെട്ടടങ്ങുമ്പോഴും ...
പ്രണയം മനസ്സില്‍ കുളിര്‍ മഴയായി നിറയുമ്പോള്‍ ..
ഞാനറിയുന്നു, പ്രണയം അത് തന്നെ സത്യം...
പ്രണയം അത് മാത്രം അനശ്വരം.....
കാമം വെറും ക്ഷണിക ഭോഗം മാത്രം........

2014 ഒക്‌ടോബർ 26, ഞായറാഴ്‌ച
അത് ഞാൻ തന്നെയാണ്...........
ദിനം പ്രതി വര്ദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ.അതിലേറെ വിഷമകരം ഈ വാഹനാപകടങ്ങളിൽ പെട്ട് സമയത്ത് വൈദ്യ സഹായം ലഭിക്കാതെ നിരത്തുകളിൽ പൊലിയുന്ന ജീവനുകൾ അനവധി എന്നുള്ളതാണ്. ഇത്തരം അനവധി കേസുകൾ ഓരോ ദിവസ്സവും കേരളത്തില അങ്ങോളം ഇങ്ങോളം റിപ്പോർട്ട് ചെയ്യപ്പെടുന്നു. നമ്മുടെ സമൂഹ മനസാക്ഷിക്ക് എന്ത് പറ്റി ? . അപകടത്തിൽ പെടുന്നവരെ കാണുമ്പോൾ അത് നമ്മൾ തന്നയാണ് അല്ലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവർ തന്നെയാണ് , അല്ലെങ്കിൽ നാളെ നമുക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകാം എന്നാ നിസ്സ്വര്തമായ ചിന്ത നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു... ഇനിയും വിലപ്പെട്ട ഒരു ജീവൻ കൂടി നഷ്ട്ടമാകാതെ നമുക്ക് പ്രവര്ത്തിക്കാം.....
വാഹനാപകടങ്ങളിൽ പരുക്കേറ്റു വഴിയിൽ കിടക്കുന്നവരെ കണ്ടാൽ പോലീസിൽ അറിയിക്കാനുള്ള ടോൾ ഫ്രീ നംബര് - 1099
ഹൈവേ സുരക്ഷാ ഹെല്പ് ലൈൻ - 9846100100
എസ് എം എസ് നമ്പർ - 94979 00000
പോലീസ് ആസ്ഥാനം - 0471 - 3244000, 3245000
തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................

2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച
ധോണിയെ ആജീവനാന്തം വിലക്കുക............
ഐ പി എൽ ഒത്തുകളിയുമായി ബന്ധപ്പെട്ടു മുംബൈയിലെ ഫോരെന്സിക് ലബോരടരി നടത്തിയ ശബ്ദ പരിശോധനയിൽ വാതു വൈപുകാരനായ വിന്ദൂ ധാരസിങ്ങുമായുള്ള ടെലെഫോണ്‍ സംഭാഷണത്തിലെ ശബ്ദം ചെന്നൈ ടീമിന്റെ ഉടമയും അന്നത്തെ ബി സി സി ഐ പ്രസിഡന്റ് ശ്രീനിവാസ്സന്റെ മരുമകനുമായ മേയ്യപ്പന്റെത് എന്ന് തെളിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ ധോണി - മേയ്യപ്പാൻ - വിന്ദൂ - സാക്ഷി ധോണി , തുടങ്ങിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് പുറത്തു വന്നിരിക്കുന്നത്. ശ്രീശാന്ത് ഉള്പ്പെടെയുള്ള ചില താരങ്ങളെ തിരെഞ്ഞു പിടിച്ചു അവര്ക്കെതിരെ ഗൂഢാലോചന നടത്തി അവരെ വിലക്കിയ ബി സി സി ഐ ചങ്കൂറ്റം ഉണ്ടെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും അഴിമതിക്കാരനും സ്വാർത്ഥനുമായ കളിക്കാരനായ ധോണിയെ ആജീവനാന്തം വിലക്കുകയാണ് വേണ്ടത്. ഒരർത്ഥത്തിൽ ഇന്ത്യൻ ടീമിന്റെ എന്നല്ല ഇന്ത്യ ക്രിക്കെട്ടിന്റെ തന്നെ ശാപമാണ് ധോണി എന്നാ അഴിമതിക്കാരനായ കളിക്കാരൻ. ക്രിക്കെട്ടിനെ അത്രമേൽ സ്നേഹിച്ചിരുന്ന എന്നപോലെയുള്ള ആയിരങ്ങളെ ഇത്രമേൽ വെറുപ്പിച്ച ഒരു കളിക്കാരാൻ ലോക ക്രിക്കെട്ടിൽ തന്നെ വേറെ ഇല്ല.............
ഐ പി എൽ ഒത്തുകളി പുറത്തു വന്ന സമയത്ത് ഞാൻ എഴുതിയ കുറിപ്പുകള ചുവടെ ..... അതെല്ലാം ശരിയാണ് എന്ന് തെളിയുന്നതിൽ സന്തോഷമുണ്ട്.............
1 ധോണി - ശ്രീനിവസ്സൻ അവിശുദ്ധ കൂട്ട് കെട്ട്.............
http://jrjsnehageetham.blogspot.in/2014/03/blog-post_25.html
2ബി സി സി ഐ ക്ക് ഓര്മ്മയുണ്ടോ ...?
http://jrjsnehageetham.blogspot.in/2013/09/blog-post_19.html
3ശ്രീ ഒപ്പം ഞങ്ങളുണ്ട്..........
http://jrjsnehageetham.blogspot.in/2013/09/blog-post_13.html
4ഇന്ത്യൻ ക്രിക്കെട്ടിനെ രക്ഷിക്കാൻ........
http://jrjsnehageetham.blogspot.in/2013/05/blog-post_6468.html
5മുംബൈ പോലീസ് @ ഡല്ഹി പോലീസ്
http://jrjsnehageetham.blogspot.in/2013/05/blog-post_4480.html
6 ശ്രീശാന്തിനെ കുടുക്കി ശ്രീനിവാസൻ കുടുങ്ങി.........
http://jrjsnehageetham.blogspot.in/2013/05/blog-post_3135.html
7 അവിശുദ്ധ കൂട്ട്.........
http://jrjsnehageetham.blogspot.in/2013/05/blog-post_3604.html
8 ദൈവത്തിന്റെ കരങ്ങൾ...........
http://jrjsnehageetham.blogspot.in/2013/05/blog-post_24.html
9 വാതു വൈപ്പുകാരനോട് ഒപ്പം സാക്ഷി ധോണി...............
http://jrjsnehageetham.blogspot.in/2013/05/blog-post_366.html
10 ശ്രീക്കെതിരെ ആസൂത്രിത നീക്കം........
http://jrjsnehageetham.blogspot.in/2013/05/blog-post_21.html

2014 ഒക്‌ടോബർ 22, ബുധനാഴ്‌ച
കേരള ബ്ലാസ്റെര്സിനു സ്നേഹപൂര്വ്വം .........
ഇന്ത്യൻ സൂപ്പർ ലീഗ് തരംഗമായി കഴിഞ്ഞു. കേരള ബ്ലാസ്റെര്സിനെ മലയാളികള് അകമഴിഞ്ഞ് പിന്തുണക്കുകയും ചെയ്യുന്നു. പക്ഷെ ആരാധകരുടെ പിന്തുണയ്ക്ക് ഒത്തു ഉയരാൻ കേരള ബ്ലാസ്റെര്സിനു കഴിഞ്ഞോ എന്ന് സംശയമാണ്. രണ്ടു മത്സരങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂഅത് രണ്ടും എവേ മാച്ചുകളും ആയിരുന്നു. എങ്കിൽ പോലും അത്മവിശ്വാസ്സ കുറവ് ഈ മത്സരങ്ങളിൽ പ്രകടമാണ്. മത്സരങ്ങൾ തുടങ്ങുന്നതിനു വളരെ മുൻപ് തന്നെ എവേ മാച്ചുകൾ ബുദ്ധിമുട്ടാകും എന്ന് കോച്ചും കളിക്കാരും പറഞ്ഞിരുന്നു. അത്തരം ഒരു മാനസ്സിക നിലയോടെ മലസരങ്ങളെ സമീപിച്ചതും പരാജയ കാരണമായേക്കാം. കാരണം എവേ മാച്ചുകൾ ബുദ്ധിമുട്ടാണ് എന്നത് യാഥാര്ത്യം ആണെങ്കിലും കൂടുതൽ അത്മവിശ്വസ്സത്തോടെ ഈ മത്സരങ്ങളെ സമീപിക്കാൻ കളിക്കാർക്ക് മാനസികമായ ഉത്തേജനം നല്കേണ്ടത് വളരെ അത്യാവശ്യം ആയിരുന്നു. എവേ മാച്ചുകൾ തോറ്റാലും ഹോം മാച്ചുകൾ വിജയിച്ചു തിരിച്ചു വരാം എന്നാ കണക്കു കൂട്ടൽ പിഴക്കാൻ ഇടയുണ്ട് . കാരണം കേരളത്തിന്റെ ആദ്യ മത്സരങ്ങൾ എവേ മാച്ചുകൾ ആയതു കൊണ്ട് അവ ജയിച്ച എതിർ ടീമുകൾക്ക് തങ്ങള് ഒരിക്കൽ കീഴടിക്കിയ ടീം എന്നാ ഒരു മാനസ്സിക മുൻതൂക്കം ലഭിച്ചേക്കാം. അത് കേരളക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും . അതിനാൽ എവേ മാച്ചുകൾ കൂടുതൽ പ്രാധാന്യത്തോടെ കാണണം. അതിനായി കളിക്കാർക്ക് മാനസ്സികമായി ഉത്തേജനം നല്കണം. ശാരീരികമായ ട്രെയിനിങ്ങിനു ഒപ്പം തന്നെ ആത്മ വിശ്വസ്സവും മാനസ്സിക കരുതും നല്കുന്ന പദ്ധതികൾ ആവിഷ്കരിക്കണം. പ്രതിഭ കൊണ്ടും പിന്തുണ കൊണ്ടും എതൊരു ടീമിനും മുകളില തന്നെ ആണ് കേരള ടീമിന്റെ സ്ഥാനം . പക്ഷെ ആത്മ വിശ്വാസം ഇല്ലെങ്കിൽ മറ്റെന്തു ഉണ്ടായിട്ടും കാര്യമില്ല. കേരള ടീമിന്റെ ഉടമ കൂടിയായ പ്രിയപ്പെട്ട സച്ചിനോട് പറയാനുള്ളത് ടീമിന് അത്മവിശ്വസ്സവും മാനസ്സിക കരുത്തും ഉയര്ത്ന്നതിനു ആവശ്യമുള്ള ട്രെയിനിംഗ് കൂടി നല്കണം എന്നതാണ്. എങ്കിൽ മാത്രമേ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട കേരളക്ക് തിരിച്ചു വരവിനു സാധിക്കുക ഉള്ളു. തീര്ച്ചയായും ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ ആത്മ വിശ്വാസ്സത്തോടെ കൂടുതൽ കരുത്തോടെ കേരള ബ്ലാസ്റെര്സ് വിജയത്തിലെത്തും എന്ന് ഉറച്ച പ്രതീക്ഷ ഉണ്ട്....... പ്രാർത്ഥനയോടെ........
2014 ഒക്‌ടോബർ 20, തിങ്കളാഴ്‌ച
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........
മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്ണ്നീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ...
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍....
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2014 ഒക്‌ടോബർ 19, ഞായറാഴ്‌ച
കണ്ണാടി മനസ്സ് .........
കണ്ണാടിയില്‍ നോക്കി നില്‍ക്കെ എനിക്ക് എന്റെ സൌന്ദര്യത്തില്‍ അഭിമാനം തോന്നി . എല്ലാവരുടെയും മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ചു നിന്നു . കവലകളില്‍ നിന്നുള്ള നോട്ടങ്ങള്‍ എന്റെ നേരെ മാത്രമായി . പെണ്‍കിടാങ്ങള്‍ അവരുടെ നോട്ടം എനിക്കായി മാത്രം മാറ്റി വച്ചു . ഞാന്‍ എന്നെ തന്നെ മറന്നു . ഞാന്‍ ഏറ്റവും കുടുതല്‍ ഇഷ്ടപ്പെടുന്ന ഭുമിയിലെ വസ്തു കണ്ണാടി ആയി മാറി . എന്നാല്‍ അധികം താമസിയാതെ ഞാനൊരു സത്യം മനസ്സിലാക്കി . എന്റെ സൌന്ദര്യത്തിനു ഇളക്കം സംഭവിച്ചിരിക്കുന്നു . എന്റെ പ്രതിബിംബതിലാകെ കറുപ്പ് പടര്‍ന്നിരിക്കുന്നു . ചുളിവുകളും വരകളും നിറഞ്ഞ എന്റെ മുഖവും നര കയറിയ തല മുടിയും ,എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി . കണ്ണാടി എറിഞ്ഞു ഉടക്കണമെന്ന് തോന്നി . പലവട്ടം കണ്ണാടി തുടച്ചു വൃത്തിയാക്കുകയും എന്റെ മുഖം മിനുക്കുകയും ചെയ്തിട്ടും എന്റെ വൈരുപ്യത്തിനു മാറ്റമുണ്ടായില്ല . ഏറെ ആലോചിച്ചപ്പോള്‍ എനിക്ക് സത്യം മനസ്സിലായി . കണ്ണാടിയുടെ പുറമെ അല്ല അകത്താണ് കറുപ്പ് അടിഞ്ഞിരിക്കുന്നത് . ഞാന്‍ കണ്ണാടി പതുക്കെ കൈയിലെടുത്തു . അതിന്റെ പുറം ചട്ട പൊളിച്ചു മാറ്റി . വെറുപ്പും വിദ്വേഷവും ,അഹന്കാരവും ,അഹംഭാവവും എല്ലാം കുടിചെര്‍ന്നു അഴുക്കു പിടിച്ചിരിക്കുന്നു . അത്തരം മാലിന്യങ്ങളൊക്കെ പതുക്കെ തുടച്ചു മാറ്റി .അവിടെ നന്മയുടെ ,സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ , ദയയുടെ മിശ്രിതം കൊണ്ടു ഒരു പുതിയ പുറം ചട്ട പ്രതിഷ്ഠിച്ചു . വെറുപ്പും വിദ്വേഷവും , അഹന്കാരവും , അഹംഭാവവും ,അകന്ന നന്മയും, സ്നേഹവും, കാരുണ്യവും, ദയയും നിറഞ്ഞ മനസ്സുമായി വളരെ ആശന്കയോടെ ഞാന്‍ കണ്ണാടിയിലേക്ക് പാളി നോക്കി . എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല , കാരണം ഞാന്‍ മുന്പതെതിലും സുന്ദരനായിരിക്കുന്നു. .പിന്നെയും ഞാന്‍ കണ്ണാടിയെ സ്നേഹിക്കാന്‍ തുടങ്ങി, നന്മനിറഞ്ഞ മനസ്സുമായി ...........
2014 ഒക്‌ടോബർ 16, വ്യാഴാഴ്‌ച
തുലാമഴ..................
രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക് പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ തുലാ മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയായിരുന്നോ ?. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........
2014 ഒക്‌ടോബർ 15, ബുധനാഴ്‌ച
അത് ഞാൻ തന്നെയാണ് .....
തിങ്ങി നിറഞ്ഞ ജനക്കൂട്ടം
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................
ഒത്ത നടുവിലായി ചോര -
വാര്‍ന്നൊലിച്ച ഒരന്നാഥ ജന്മം
ഞരങ്ങുന്നു, പിടയുന്നു പ്രാണവേദനയാല്‍
നീട്ടിയ മൊബയിലില്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍
കേള്‍ക്കുന്നില്ലാരുമേ ബധിര കർണങ്ങളാൽ
ഞാനുമെന്‍ മൊബൈല്‍ സൂം ചെയ്തു ഫോക്കസ് ചെയ്യവേ
ഒരു മാത്ര ആ മുഖം കണ്ടു ഞാന്‍ ഞെട്ടി തരിച്ചു പോയി
മൊബൈല്‍ എന്‍ കൈയില്‍ നിന്ന് ഊര്‍ന്നു പോയി
കാരണം അത് ഞാന്‍ തന്നെ ആയിരുന്നു...................
2014 ഒക്‌ടോബർ 13, തിങ്കളാഴ്‌ച
പ്രണയവര്‍ണങ്ങള്‍.........
കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന ,നിരനിരയായി നിറയെ പുത്ത് നില്ക്കുന്ന വാക മരങ്ങള്‍ നിറഞ്ഞ പാതയോരത്ത് അന്ന് ആദ്യമായി അവര്‍ കണ്ടുമുട്ടി. യാദ്രിശ്ചികമായോ അതോ മനപൂര്‍വമാണോ എന്തായാലും പിന്നീടും പല തവണകള്‍ അവര്‍ തമ്മില്‍ കാണാനിടയായി . ആ കണ്ടുമുട്ടലുകള്‍ക്കിടയില്‍ എപ്പോഴോ അവന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി, അവള്‍ അവനെയും. പിന്നീടെപ്പൊഴോ കണ്ടുമുട്ടിയപ്പോള്‍ , വാക മരത്തിലെ ചുവന്ന പൂക്കള്‍ മെല്ലെ താഴേക്ക് അടര്‍ന്നു വീഴുന്നത് പോലെ അവന്റെ പ്രണയം അവളോട് പറഞ്ഞു "എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. .അത് കേട്ട് അവളുടെ മുഖം വാകപൂവ് പോലെ ചുവന്നു. അവളുടെ ചുണ്ടുകള്‍ വിറച്ചു . എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,അവള്‍ അത് പറഞ്ഞപ്പോള്‍ അവളുടെ മുഖത്തുണ്ടായ തിളക്കം അത് നാളിതുവരെ മറ്റൊരിടത്തും അവന്‍ കണ്ടിരുന്നില്ല. ഈ ലോകം തന്നെ തന്റെ കാല്‍ ചുവട്ടില്‍ എന്ന് അവന് തോന്നി. അവരുടെ സ്നേഹ പ്രകടനത്തില്‍ പങ്കു ചേര്‍ന്നത് പോലെ വാകമരങ്ങള്‍ ചുവന്ന പൂക്കള്‍ പൊഴിച്ചു കൊണ്ടേയിരുന്നു. പിന്നെയും പല തവണകള്‍ അവര്‍ കണ്ടുമുട്ടി .അപ്പോഴെന്നോ ഒരിക്കല്‍ കൂടി അവന്‍ പറഞ്ഞു . എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. അത് കെട്ട് അവള്‍ ചിരിക്കാന്‍ തുടങ്ങി. എനിക്കും ഇഷ്ടമാണ് ചിരി നിര്‍ത്താതെ തന്നെ അവള്‍ പറഞ്ഞു. അവളുടെ സ്നേഹത്തിന്റെ ആഴം കുറഞ്ഞു വരന്നത് പോലെ അവന് തോന്നി . പിന്നെയും വാകമരങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. അപ്പോഴും അവരുടെ സമാഗമങ്ങള്‍ തുടര്‍ന്ന് കൊണ്ടേ യിരുന്നു. എങ്കിലും അവളുടെ സ്നേഹത്തിന്റെ മാറ്റ് ഒന്നു കൂടി അറിയണമെന്ന് അവന് തോന്നി . ഒരിക്കല്‍ കൂടി അവന്‍ അവളോട് പറഞ്ഞു എന്ക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. പതിവുപോലെ അവള്‍ ചിരിക്കാന്‍ തുടങ്ങി , എനിക്കും എന്ന്ന ഒറ്റ വാക്കില്‍ ഉത്തരം ഒതുക്കുകയും ചെയ്തു. അവളുടെ സ്നേഹത്തെ ക്കുറിച്ചുള്ള അവന്റെ ആശങ്കകൾക്ക് ഒന്നു കൂടി കനം വച്ചു. എന്നായാലും അവളുടെ സ്നേഹം പൂര്‍ണമായി തനിക്ക് തിരികെ കിട്ടും എന്ന് അവന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന നിരനിരയായി നിറയെ പൂത്തുനില്‍ക്കുന്ന വാകമരങ്ങള്‍ നിറഞ്ഞ പാതയോരത്ത് ഒരിക്കല്‍ കൂടി അവര്‍ കണ്ടുമുട്ടി. അവളുടെ സ്നേഹത്തെ കുറിച്ചുള്ള ആശങ്കകള്‍ എങ്ങനെ അവളെ അറിയിക്കും അവള്‍ തെറ്റി ധരിച്ചാലോ .അവളുടെ സ്നേഹം പൂര്‍ണമായി തിരികെ കിട്ടുമെന്ന് അവന്റെ മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു. വാകപൂക്കള്‍ നിറഞ്ഞ പാതയോരത്ത് നിന്നുകൊണ്ട് അവന്‍ ഒരിക്കല്‍ കൂടി അവളോട് പറഞ്ഞു എനിക്ക് നിന്നെ ഒരുപാടു ഇഷ്ട്ടമാണ്. അവളുടെ മറുപടി എന്താകും , അവന്റെ ഹൃദയതാളം വേഗത്തിലായി, ഇളം മഞ്ഞിലും അവന്‍ വിയര്‍ക്കാന്‍ തുടങ്ങി ,അവന്‍ കണ്ണുകള്‍ മെല്ലെ അടച്ചു അവളുടെ മറുപടിക്കായി കാതോര്‍ത്തു. പെട്ടെന്നാണ് അവളുടെ മറുപടി അവന്റെ കാതുകളില്‍ മുഴങ്ങിയത്. എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,പ്രണയത്തിന്റെ തീവ്രതകളെല്ലാം ആവാഹിച്ച മറുപടിയില്‍ അവളുടെ സ്നേഹത്തിന്റെ ആഴം അവന്‍ തിരിച്ചറിഞ്ഞു. അവന് തന്നെത്തന്നെ വിശ്വസിക്കാന്‍ ആയില്ല . അവന്‍ പതിയെ കണ്ണുകള്‍ തുറന്നു , എന്നാല്‍ അവള്‍ അടുത്തുണ്ടായിരുന്നില്ല . അവന്‍ ചുറ്റും നോക്കി, അവളെ കാന്നുന്നില്ല , വാകപ്പൂക്കള്‍ നിറഞ്ഞ പാതയിലേക്ക് കണ്ണോടിച്ചപ്പോള്‍ മറ്റൊരാളുടെ കൈയും പിടിച്ചു കൊണ്ടു അവള്‍ നടന്നകലുന്നത് അവന്‍ കണ്ടു, അവളുടെ സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറ്റു വാങ്ങാന്‍ എത്തിയ പുതിയ അതിഥി യോട് അപ്പോഴും അവള്‍ പറയുന്നുണ്ടായിരുന്നു എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ് ,അപ്പോഴും വാക മരങ്ങളില്‍ നിന്നു ചുവന്ന പൂക്കള്‍ അടര്‍ന്നു വീഴുന്നുണ്ടായിരുന്നു............
2014 ഒക്‌ടോബർ 12, ഞായറാഴ്‌ച
കേരള ബ്ലാസ്റെര്സിനു വിജയാശംസകൾ......
ഇന്ത്യൻ ഫുട്ബാളിന് പുതിയ ദിശാ ബോധം നല്കിക്കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിന് തുടക്കമായി കഴിഞ്ഞു. സച്ചിൻ ടെണ്ടുൽക്കറിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന കേരള ബ്ലാസ്റെര്സ് ഇന്ന് 13.010.14 ആദ്യ മത്സരത്തിനു ഇറങ്ങുമ്പോൾ മലയാളികള് ഒന്നടങ്കം ഒപ്പമുണ്ട്. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്ക്ക് ഊര്ജ്ജം പകരാൻ കേരള ബ്ലാസ്റെര്സിനു സാധിക്കും എന്നാ കാര്യത്തില തര്ക്കമില്ല. കേരള ബ്ലാസ്റെര്സിനു ഹൃദയം നിറഞ്ഞ വിജയാശംസകൾ.......
2014 ഒക്‌ടോബർ 8, ബുധനാഴ്‌ച
കൊച്ചി പൂരത്തിന്റെ ബാക്കിപത്രം ...........
ജയിച്ചവനും തോറ്റവനും കീശ നിറച്ചു പോയപ്പോൾ ഒരു ദിവസ്സതേക്ക് എങ്കിലും സ്വന്തം കടമകളും കര്തവ്വ്യ ങ്ങളും ഒഴിവാക്കി വിലപ്പെട്ട സമയവും കാശും കളഞ്ഞു ഇളിഭ്യരായി മടങ്ങേണ്ടി വന്ന മലയാളി യുവത്വത്തിന്റെ ദയനീയ മുഖഭാവം ........
തീര്ച്ചയായും ഇത് തന്നെയാണ് കൊച്ചിയിലെ പൂരം, കൊച്ചി കളിക്കട്ടെ , തുടങ്ങി വിബിധ തലക്കെട്ടുകളിൽ മാധ്യമങ്ങൾ ആഘോഷിച്ച കൊച്ചി പൂരത്തിന്റെ ബാക്കി പത്രം . സർക്കാരിനോ, കേന്ദ്ര കായിക മന്ത്രാലയത്തിനോ ഒരു നിയന്ത്രണവും അധികാരവുമില്ലാത്ത ഒരു ബോര്ഡിന്റെ കീഴിൽ ഇന്ത്യ എന്നാ പേരില് കളിക്കുന്നത് കൊണ്ട് മാത്രം ഇത്ര ആവേശം കാണിക്കേണ്ട കാര്യം ഉണ്ടോ. രണ്ടു ദിവസ്സമായി നമ്മുടെ മാധ്യമങ്ങളുടെ ആവേശം കണ്ടാൽ കൊച്ചിയിൽ ഈ പൂരം നടന്നാൽ നമ്മൾ മലയാളികളുടെ എല്ലാ പ്രശ്നങ്ങളും തീര്ന്നു കിട്ടും എന്നാ മട്ടിലാണ്. മലയാളി സമൂഹം നേരിടുന്ന എത്രയോ പ്രശ്നങ്ങൾ സജീവമായി നമ്മുടെ മുന്നില് ഉണ്ട് . തീര്ച്ചയായും നമ്മുടെ മാധ്യമങ്ങൾ അതിലൊക്കെ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്. എന്നാൽ കൊച്ചിയിലെ പൂരത്തിന് വേണ്ടി ഒരു ദിവസ്സതെക്ക് എങ്കിലും അതൊക്കെ മാറ്റി വൈക്കുന്നത് അനീതി അല്ലെ. ഇവിടെ രാജ്യത്തിൻറെ അഭിമാനമായി ടിന്റു ലൂക്കാ , ശ്രീജേഷ് തുടങ്ങിയ മലയാളികള് വരുമ്പോൾ അവര്ക്ക് വേണ്ടി യോ അവരെ പോലെ പ്രതിഭ ശാലികൾ ആയ മറ്റു കളിക്കാർക്ക് വേണ്ടിയോ നമ്മൾ എത്ര പേജുകൾ അല്ലെങ്കിൽ എത്ര സ്ലോട്ടുകൾ മാറ്റി വയ്ക്കുന്നു. പൂരത്തിന് വന്ന താരങ്ങളുടെ താടി, മീശ , തലമുടി എന്ന് വേണ്ട കാണാൻ പറ്റുന്നതും അല്ലാത്തതുമായ എല്ലാ സംഭവങ്ങളുടെയും അളവുകളും വർണ്ണനകളും നമ്മുടെ മാധ്യമങ്ങൾ എഴുതി നിറക്കുന്നത് കണ്ടു ദുഖം തോന്നി. തീര്ച്ചയായും എത്രയൊക്കെ വർണ്ണനകൾ ചാരത്തി കൊടുത്താലും ഒഴിഞ്ഞ ഇരിപ്പിടങ്ങൾ ഒന്ന് സാക്ഷ്യപ്പെടുത്തുന്നു. വാതു വൈപ്പും ഗൂഡാലോച്ചന്യും ഒക്കെ ചേർന്ന് നശിപ്പിച്ച ഈ പൂരത്തിന്റെ വിശ്വാസ്യത ജനങ്ങൾക്ക് നഷ്ട്ടമായിരിക്കുന്നു. അത് മറ്റാരെക്കാളും അറിയാവുന്നത് ഇന്ത്യ കണ്ട ഏറ്റവും സ്വാർത്ഥനും അഴിമതിക്കരനുമായ കളിക്കാരനായ ധോണിക്ക് തന്നെ ആണ് അത് കൊണ്ടാണല്ലോ അവസാന നിമിഷം ചെന്നൈ ഫുട് ബാൾ ക്ലബിന്റെ ഉടമസ്ഥത ഇരന്നു വാങ്ങിയത്. തീര്ച്ചയായും നമ്മൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത് കൊച്ചിയിൽ ഇനി അരങ്ങേറുന്ന യാദര്ത പൂരമായ ഫുട്ബാൾ ലീഗിനെ ആണ്. തീര്ച്ചയായും അത് കൊണ്ട് നമ്മുടെ രാജ്യത്തിന് നേട്ടമേ ഉണ്ടാകു. തീര്ച്ചയായും നമ്മുടെ മാധ്യമങ്ങൾ മതിയായ പോത്സാഹനം നല്കണം. ഒരു ജനത നിങ്ങള്ക്ക് ഒപ്പം ഉണ്ടാകും........
വാൽകഷണം- ഇന്നലെ കൊച്ചി പൂരത്തോട് അനുബന്ധിച്ച് ഉള്ള വാർത്തകളിൽ ഒരു ചനെലിൽ കണ്ട വാര്ത്ത ഏറെ ശ്രദ്ധിച്ചു. പൂരത്തിന്റെ ആവേശത്തിൽ മാധ്യമങ്ങളും യുവാക്കളും സ്വന്തം കടമകളും ഉത്തരവാദിത്വങ്ങളും സമയവും പാഴാക്കിയപ്പോൾ ഒരു ചെറു ബാലൻ അതൊന്നും ശ്രദ്ധിക്കാതെ പാഴായ കുപ്പികളും പ്ലസ്ടിക്കുകളും തന്റെ ചാക്കിൽ നിറക്കുന്നതും, ജീവിത ഭാരം ചുമലിൽ ഏറ്റി നടന്നു നീങ്ങുന്നതും . തീര്ച്ചയായും ഈ ചെറു ബാലന്റെ ഉത്തരവാദിത്വ ബോധം പോലും നമ്മുടെ യുവാക്കളും മാധ്യമങ്ങളും ഒരു ദിവസ്സതെക്ക് എങ്കിലും മറന്നു പോയത് ഖേദകരം തന്നെ.......

2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച
ഈ മഴ എനിക്ക് സ്വന്തം .............
സ്നിഗ്ധമാം നിന്‍ മേനി തന്‍
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന്‍ തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍ ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന്‍ തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍ ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........
2014 ഒക്‌ടോബർ 6, തിങ്കളാഴ്‌ച
മഴ പെയ്യണം ...........
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നാളെ- 08/10/2014 മഴ തകർത്തു പെയ്യണം , പ്രതേകിച്ചു കൊച്ചിയിൽ...... ശ്രീശാന്തും സഞ്ജു സാംസനുമൊക്കെ ദൈവത്തിന്റെ സ്വന്തം മക്കളാണ് എന്ന് ചില സ്വാർത്ഥന്മാരായ ചെകുത്താന്മാർ തിരിച്ചറിയട്ടെ...........
2014 ഒക്‌ടോബർ 3, വെള്ളിയാഴ്‌ച
ടമാർ പടാർ - ചിരിയും ചിന്തയും .......
വളരെ സാധാരണ വിമർശനങ്ങൾക്ക് അപ്പുറം ആഴത്തിൽ ചിന്തിക്കാൻ വക നല്കുന്ന ചിത്രമാണ് ശ്രീ രഞ്ജിത്ത് നിർമ്മിച്ച് ശ്രീ ദിലീഷ് നായര് സംവിധാനം നിര്വ്വഹിച്ച ടമാർ പടാർ . വളരെ കുറച്ചു കഥാപാത്രങ്ങളിലൂടെ വരുടെ വീക്ഷനങ്ങളിലൂടെ കഥ പരയുംബോഴം വളരെ വിശാലമായ ഉൾക്കാഴ്ചയുടെ, ചിന്താ ധാരയുടെ ലോകം ചിത്രം തുറന്നിടിന്നുണ്ട്.......
മൂടി വൈക്കപ്പെടുന്ന സത്യങ്ങളുടെയും തിരിച്ചറിയാതെ പോകുന്ന യാദര്ത്യങ്ങളുടെയും ഭിന്ന മുഖങ്ങൾ ചിത്രം വരച്ചു കാട്ടുന്നു. അലസ്സമയി പറഞ്ഞു പോകുന്ന കഥാഗതിയിൽ പറയപ്പെടുന്ന പല പരാമര്ശങ്ങളും ആഴത്തിൽ ചിന്തിക്കപ്പെടെണ്ടത് തന്നെ ആണ്. നമ്മൾ മനസ്സിലാക്കി എന്ന് കരുതുന്ന ഓരോ വ്യക്തികളും പുറമേ കാണുന്നതിൽ നിന്നും എത്ര ഭിന്നരന് എന്ന് അവരുടെ അസ്ഥിത്വതിലേക്ക് ഇറങ്ങി ചെന്നാൽ മാത്രമേ വെളിവാകൂ എന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.......
ചിത്രത്തിൽ താടി ഒരു പ്രതീകമാണ്. ബാബുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം താടി മുറിക്കുനതിൽ
നിന്ന് തുടങ്ങുന്ന ചിത്രം ബാബുരാജ് താടി വളര്ത്തുന്ന രംഗത്ത് അവസാനിക്കുകയാണ് . ഇവിടെ താടി ഒരു മറയാണ്,. ചില തത്വ സംഹിതകല്ക്ക് വേണ്ടി സ്വന്തം വിശാവ്സ്സങ്ങൾ അമര്ത്തി വയ്ക്കുന്ന ചിലര്ക്ക് വൈപ്പ് താടിയെങ്കിലും രക്ഷകനായി എത്തുന്നുന്നുട്.
അതുപോലെ ഒരു പക്ഷെ ചിത്രം സ്ത്രീ പക്ഷത് നിന്ന് സംസാരിക്കുന്നുണ്ട്. ശ്രിന്ദ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തേടി എത്തുന്ന ചെമ്ബനോട് കണക്കു പറഞ്ഞു കാശു വാങ്ങി അവനെ സമീപിക്കുമ്പോൾ എനിക്ക് നിന്റെ പ്രേമം മതി എന്ന് പറയുന്ന ചെമ്പന്റെ കഥാപാത്രം സ്ത്രീയെ ഒരു ഭോഗ വസ്തുവായി മാത്രം കാണുന്ന ആധുനിക സമൂഹത്തിന്റെ മുഖമടിച്ചു കിട്ടുന്ന ഒരു അടിയാണ്. അതുപോലെ ഒരു ദിവസ്സം സ്ത്രീയായി വേഷം ഇടേണ്ടി വന്ന ബാബുരാജ് പറയുകയാണ് ഒരു ദിവസ്സം സ്ത്രീയായി കഴിഞ്ഞപ്പോൾ തനിക്കു നേരിടേണ്ടി വന്ന പീടന്ങ്ങൾ ഇത്ര വലുതാണെങ്കിൽ ഒരു ജന്മം സ്ത്രീയായി ജീവിക്കേണ്ടി വരുന്നതിലെ അപകടം എത്രെ വലുതാണ് എന്ന്. അതുപോലെ തന്നെ മലാല , ഡൽഹിയിലെ പെണ്‍കുട്ടി തുടങ്ങിയ പെണ്‍കുട്ടികളെ ഓര്ത് ഈ കഥാപാത്രങ്ങൾ വിഷമിക്ക്ന്നു.ഏതു
സാധാരണക്കാരനും ഇത്തരം പ്രശനങ്ങൾ വിഷമകരമാണ് എന്ന് അവർ അത് ചര്ച്ച ചെയ്യപ്പെടുന്നുണ്ട് എന്നും നമ്മൾ തിരിച്ചറിയണം. എന്നാൽ മറ്റൊരു വശത്ത് സ്ത്രീയോട് ഐക്യ ദാര്ട്ട്യം പ്രകടിപ്പിക്കുന്ന പുരുഷൻ അവൾക്കു കീഴടങ്ങുകയാണ് എന്ന് സ്ത്രീ സമൂഹത്തിലെ തന്നെ ചെറിയൊരു വിഭാഗം വിളിച്ചു പറയുന്നതിലെ പോരായ്മയും ചിത്രം എടുത്തു കാട്ടുന്നു.
അതുപോലെ നമ്മൾ അറിയാതെ നമുക്കിടയിൽ കഴിയുന്ന മാന്യതയുടെ മുഖം മൂടി അണിഞ്ഞ കുറ്റവാളികളെയും എന്നാൽ കുറ്റ വാളികൾ ആയി മുദ്രകുത്തപ്പെടുന്ന നിഷ്കളങ്കരുടെയും അവസ്ഥകളും ചിത്രം എടുത്തു കാട്ടുന്നുണ്ട്........
അതുപോലെ പ്രിത്വിരാജ് അവതരിപ്പിച്ച പൗരൻ എന്നാ പോലീസ് കഥാപാത്രം. പൗരൻ എന്നാ പേരില് ജീവിക്കേണ്ടി വരുമ്പോഴും സ്വന്തം പൗര ബോധവും , പൗര ധര്മ്മവും എത്ര വലിയ മതില്ക്കെട്ടിനു ഉള്ളിലാണ് നില്കുന്നത് എന്നും അതിൽ നിന്നും പുറത്തു കടക്കാൻ എത്ര ബുദ്ധിമുട്ട് ആണെന്നും ആ കഥാപാത്രം നമ്മെ ബോധ്യപ്പെടുത്തുന്നു...
ചുരുക്കത്തിൽ സാധാരണ വിമർശനങ്ങൾക്ക് അപ്പുറം ആക്ഷേപ ഹാസ്യത്തിന്റെ വർണ്ണക്കടലാസ്സിൽ ആഴമേറിയ ചിന്തക്ക് വഴിയൊരുക്കുന്ന ശരാശരിയിലും മുകളില നില്ക്കുന്ന ചിത്രം തന്നെ ആണ് ടമാർ പടാർ. ആഖ്യാന രീതി തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്........ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ......

2014 സെപ്റ്റംബർ 29, തിങ്കളാഴ്‌ച
സ്നേഹഗീതം @ 7.........
പ്രിയപ്പെട്ടവരേ സ്നേഹഗീതം എന്ന എന്റെ ചെറിയ ബ്ലോഗ് 6 വർഷങ്ങൾ പൂര്ത്തിയാക്കി 7 ആം വര്ഷത്തിലേക്ക് കടക്കുകയാണ്..... ഈ യാത്രയിൽ ഇതുവരെ തന്ന എല്ലാ പ്രോത്സഹനങ്ങല്ക്കും ഹൃദയം നിറഞ്ഞ നന്ദി............. ഇനി മുന്പോട്ടുള്ള യാത്രകളിലും പ്രിയപ്പെട്ടവർ കൂടെ ഉണ്ടാകും എന്ന പ്രാർത്ഥനയോടെ മുന്നോട്ടു......
2014 സെപ്റ്റംബർ 28, ഞായറാഴ്‌ച
റിപ്പോര്‍ട്ടര്‍............
സെന്‍സേഷനല്‍ ന്യൂസ് കണ്ടെത്തുന്നതിന്റെ സമ്മര്‍ദം താങ്ങനാകാതെ സ്വന്തം ചരമക്കുറിപ്പ് സീല്‍ ചെയ്താ കവര്‍ ന്യൂസ് ഡെസ്കില്‍ ഏല്‍പ്പിച്ചിട്ട് ആരുമറിയാത്ത വാര്‍ത്തകളുടെ അനന്തതയിലേക്ക് അയാള്‍ നടന്നു മറഞ്ഞു.........
2014 സെപ്റ്റംബർ 26, വെള്ളിയാഴ്‌ച
പ്രണയ ദുഖം ...
പ്രണയത്തിനു എത്ര മുഖങ്ങളാണ്, . മഴവില്ല് കാണുന്ന കൌതുകത്തോടെ പ്രണയത്തെ നോക്കികണ്ടവര്‍, പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍പീലി തുണ്ട് പോലെ ആരോടും പറയാതെ മനസ്സില്‍ പ്രണയം കാത്തു സൂക്ഷിച്ചവര്‍, പ്രണയത്തിന്റെ ആഴങ്ങളില്‍ മുങ്ങി മറഞ്ഞവര്‍, പ്രണയത്തിന്റെ വിഹായസ്സില്‍ പറന്നുയര്‍ന്നവര്‍, പ്രണയത്തിന്റെ തീ നാളത്തില്‍ ചിറകു അറ്റവര്‍, പ്രണയ മഴയില്‍ അലിഞ്ഞു ചേര്‍ന്നവര്‍, പ്രണയം കണ്ണ് നീര്‍ തുള്ളികള്‍ മാത്രം സമ്മാനിച്ചവര്‍, പ്രണയം നല്‍കിയ ഊര്‍ജ്ജം ഒന്ന് കൊണ്ട് മാത്രം ജീവിതം വെട്ടി പിടിച്ചവര്‍, ജീവിതയാധര്ത്യങ്ങള്‍ക്ക് മുന്നില്‍ പ്രണയം അടിയറ വച്ചവര്‍ , പ്രണയം ത്യാഗമാനെന്നു തിരിച്ചറിഞ്ഞു തിരിഞ്ഞു നടന്നവര്‍, പ്രണയം എന്നാ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് നെഞ്ചു വിരിച്ചു നടന്നു പോയവര്‍ , അങ്ങനെ പ്രണയം യാത്ര തുടരുന്നു. കുറവുകളും, പരിമിതികളും പരസ്പരം അന്ഗീകരിച്ചുകൊണ്ട് സത്യസന്ധമായ , ആത്മാര്‍ത്ഥ പ്രണയം നിലാവിൽ കുളിച്ചു നില്‍ക്കുന്ന താജ് മഹാളിനെക്കളും സുന്ദരവും, ദീപ്തവും, മൂല്യം ഉള്ളതുമാണ്. പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്ക്ന്നവര്‍ക്ക്, ഇപ്പോഴും പ്രണയിക്കുന്നവര്‍ക്ക്, ഇനിയും പ്രണയിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രണയ ദുഖം എന്നാ എന്റെ ഈ കവിത സമര്‍പ്പിക്കുന്നു,
ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്കാമായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ, നമുക്ക് പ്രണയിക്കാമായിരുന്നു
ഗാഡമായി പുണരാമായിരുന്നു
ചുടു ചുംബനങ്ങൾ ഏകാമായിരുന്നു
നഗ്നത ആവോളം ആസ്സ്വദിക്കാമായിരുന്നു
തമ്മില്‍ അലിഞ്ഞു ചേരാമായിരുന്നു....
ഇന്നും നാം പ്രണ യിക്കുന്നു
പക്ഷെ നമ്മുടെ പ്രണയം എന്തിനെയൊക്കെയോ പേടിക്കുന്നു
പൂര്‍വ്വികര്‍ ചെയ്താ ക്രൂരത
ഗാഡമായി പുണരാന്‍ ആകാതെ
ചുടു ചുംബനങ്ങള്‍ ഏകാനകാതെ
നഗ്നത ആവോളം ആസ്സ്വദിക്കാൻ ആവാതെ
തമ്മില്‍ അലിഞ്ഞു ചേരാന്‍ ആകാതെ
മുട്ടത്തോട് പൊട്ടിചു പുറത്തു വരാന്‍ ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില്‍ വച്ച് തന്നെ മരിക്കുന്നു ...............................

2014 സെപ്റ്റംബർ 25, വ്യാഴാഴ്‌ച
ഒളിക്യാമറ ................
ഉറക്കത്തിൽ അയാൾ ഞെട്ടി ഉണര്ന്നു , വല്ലാത്ത കിതപ്പ്, വിയര്ത് കുളിച്ചിരിക്കുന്നു. ഇപ്പോൾ കുറെ നാളായി അങ്ങനെയാണ്. ഉറങ്ങാൻ കഴിയുന്നില്ല, ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല വല്ലാത്ത ഒരു ഭയം അയാളെ പിടികൂടിയിരിക്കുന്നു. ഏതോ ഒളിക്യമാരകൾ തന്റെ ചുറ്റും ഉള്ളത് പോലെ , തന്നെ പിന്തുടരുന്നത് പോലെ ഒരു തോന്നൽ. താൻ എന്തിനു ഇങ്ങനെ ഭയക്കുന്നു എന്ന് എത്ര ചിന്തിച്ചിട്ടും അയാള്ക്ക് മനസ്സിലായില്ല . ഒടുവില അയ്യാൾ തീരുമാനിച്ചു ,ജീവിതം അവസാനിപ്പിക്കുക. അയാൾ വിജനമായ മലഞ്ചെരുവിൽ ചെന്ന് അഗാധമായ കൊക്കയിലേക്ക് നോക്കി , ഇല്ല ആരും ഇല്ല അയാൾ താഴേക്ക് ചാടി.......
അപ്പോൾ ചനെലുകളിൽ യുവാവിന്റെ ആത്മഹത്യാ ലൈവ് ആയി ആഘോഷിക്കപ്പെടുകയായിരുന്നു............
അപ്പോൾ ചനെലുകളിൽ യുവാവിന്റെ ആത്മഹത്യാ ലൈവ് ആയി ആഘോഷിക്കപ്പെടുകയായിരുന്നു............
2014 സെപ്റ്റംബർ 24, ബുധനാഴ്‌ച
കൊയ്ത്തുകാലം.......
ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു . കതിരുകള്‍ നിറഞ്ഞു നില്ക്കുന്ന പാടം. കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക് . പുഴയില്‍ തോര്‍ത്തുമുണ്ട് കൊണ്ടു മീന്‍ പിടിക്കുന്ന കുട്ടികള്‍ . പുഴയുടെ ഇരു വശങ്ങളിലുമായി വിശാലമായ നെല്‍പ്പാടങ്ങള്‍. കാട്ടു ചേമ്പിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍ . ഒളി കണ്ണിട്ടു നോക്കുന്ന മാനത് കണ്ണികൾ . ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍ . കൂട്ടമായി വന്നെത്തുന്ന കുളക്കോഴികൾ . തെങ്ങോലതുംബുകളില്‍ ഇളകിയാടുന്ന തൂക്കണാം കുരുവി ക്കൂട്ടം , നെല്‍കതിരുകള്‍ കൊത്തി പറക്കുന്ന പനം തത്തകള്‍ . കൊയ്തുകഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കുട്ടം . അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ടവാലനും കൊറ്റികളും, പുഴയുടെ ഒരു ഓരത്ത് കുളിക്കുകയും തുണി അലക്കുകയുംചെയ്യുന്ന പെണ്‍കൊടികള്‍ . തലയില്‍ കറ്റയുമായി പോകുംമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കാർ . അവരെ കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന ചിലര്‍ . തൊപ്പി പാളയുമായി പൊരിവെയിലില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകര്‍ . വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി കാത്തു നില്ക്കുന്ന സ്ത്രീകളും കുട്ടികളും . വരമ്പോരതിരുന്നു കഞ്ഞി കുടിക്കുന്നവര്‍ കുറച്ചുകൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്‍ ....
ചേന്നനും അവരിൽ ഒരാളാണ് . ആവണി പാടവും പുഴയോരവും ആത്മാവിന്റെ അംശമായി മാത്രം കരുതുന്ന സാത്വികൻ . ഇപ്പൊ തീരെ അവശനാണ് . എന്നാലും ചേന്നന്റെ സ്വപ്നങ്ങളില്‍ ആവണി പാടവും കാതുകളില്‍ തെക്കുപാട്ടിന്റെ ഈരടികളും ആണ് എപ്പോഴും . പെട്ടെന്നാണ് വെളിപാട് ഉണ്ടായതു പോലെ ചേന്നൻ ചാടി എഴുന്നേറ്റത് . പ്രായത്തിന്റെ അവശത തളര്തുമ്പോഴും എവിടെ നിന്നോ പകര്ന്നു കിട്ടിയ ഊര്ജ്ജവുമായി മേല്ക്ക്‌ുരയില്‍ തിരുകി വച്ചിരുന്ന കൊയ്ത്തരിവാള്‍ ഊരിയെടുത്തു . എന്തോ നിശ്ചയിച്ചു ഉറപ്പിച്ചത് പോലെ പോലെ ആവണി പാടത്തേക്കു നടന്നു . വഴിയില്‍ കണ്ടവരൊന്നും ചേന്നനെ തടഞ്ഞില്ല , അവർ ഓരോരുത്തരും ചേന്നനു ബഹുമാനപൂര്വ്വം വഴിമാറിക്കൊടുത്തു . കാരണം ഇതു ആദ്യമായല്ല ചേന്നൻ ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍ കണ്ടവരെ ഒന്നും ശ്രദ്ധിക്കാതെ ചേന്നൻ ആവണി പാടത്തു എത്തി . കൊയ്തരിവാളുമായി ചേന്നൻ പാടത്തേക്കു ഇറങ്ങി , പെട്ടെന്ന് സോബോധം തിരിച്ചു കിട്ടിയതുപോലെ ചേന്നൻ കാല് പുറകോട്ടു വച്ചു . യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ കവിളിലേക്കു ഒഴുകിയിറങ്ങി . തന്റെ മുന്നില്‍ ആവണി പാടം ഇല്ല പകരം നിര നിര ആയി വാനോളം ഉയര്ന്നു നില്ക്കുന്ന ഫ്ലാറ്റുകള്‍ . തന്റെ കൈയിലിരിക്കുന്ന തുരുമ്പു പിടിച്ച കൊയ്തരി വാളിലും മുന്നില്‍ ഉയര്ന്നു നില്ക്കുന്ന ഫ്ലാട്ടുകളിലുമായി നോക്കി നെടുവീര്‍പ്പിട്ടു . പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്കയ്യാത്ര . കുടിലില്‍ തിരിച്ചെത്തിയ ചേന്നൻ തുരുമ്പു പിടിച്ച കൊയ്തരി വാൾ വളരെ ഭദ്രമായി മേല്‍ക്കൂരയില്‍ തിരികിവച്ചു . കാരണം സ്വബോധം നഷ്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്ത്തരിവാള്‍ താന്‍ വീണ്ടും തേടുമെന്ന് ചേന്നനു അറിയാം ......എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു....... .
2014 സെപ്റ്റംബർ 22, തിങ്കളാഴ്‌ച
സ്നേഹമഴ...........
മഴ പെയ്യണം.........
വരണ്ട മണ്ണിലും
ഇരുണ്ട മനസ്സിലും
മഴ പെയ്യണം.........
വിദ്വേഷത്തിന്റെ കനലുകള്‍ കെടാന്‍
പകയുടെ ചോരപ്പാടുകള്‍ കഴുകിടാന്‍
മഴ പെയ്യണം.........
പുകയുന്ന മനസ്സിലും
വിങ്ങുന്ന ഹൃത്തിലും
മഴ പെയ്യണം........ഭീതിയില്‍ വിയര്‍ക്കാതെ ഉറങ്ങുവാന്‍ണം.......
കാഹളങ്ങള്‍ക്ക് മേല്‍
ശുദ്ധ സംഗീതമാവാന്‍
വിരഹാഗ്നി ജ്വാലയില്‍
പ്രണയ നീര്‍ തൂകാന്‍
മഴ പെയ്യണം.......
ക്ഷണിക ജീവിത നീര്‍ക്കുമിള പൊട്ടും മുന്‍പേ
ചേര്‍ത്ത് പിടിച്ച കൈ വിരലുകള്‍ നിശ്ചലമാവും മുന്‍പേ
മതിയാവോളം നനഞ്ഞിടാന്‍
മഴ പെയ്യണം .......... സ്നേഹ മഴ.

2014 സെപ്റ്റംബർ 21, ഞായറാഴ്‌ച
ഞാൻ .....
ശ്രീ രഞ്ജിത് നെ കുറിച്ച് അദേഹത്തിന്റെ ചിത്രങ്ങളെ കുറിച്ച് പലപ്പോഴായി എഴുതിയിട്ടുണ്ട്. ഞാൻ എന്നാ ചിത്രത്തെ കുറിച്ചും പരാമർശിക്കാതെ വയ്യ. കാരണം സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രം തന്നെയാണ് ഞാൻ. ഒരു തിരക്കഥ കൃതിനു, ഒരു സംവിധായകന് ഒരു ചിത്രത്തിന്റെ പശ്ചാത്തലം എപ്രകാരം നിശ്ച്ചയിക്കുവാനുമുള്ള പൂര്ണ്ണമായ സ്വാതന്ത്ര്യം ഉള്ളപ്പോൾ തന്നെ തന്റെ ഉള്ളിലുള്ള കലാപരതയെ വാണിജ്യ താല്പര്യങ്ങൾക്ക് അപ്പുറം മൂല്യം നിലനിര്ത്തി സൃഷ്ട്ടി നടത്തുന്നതിൽ ശ്രീ രഞ്ജിത് അഭിനന്ദനം അര്ഹിക്കുന്നു. ചലച്ചിത്ര മേളകളിലും മറ്റും കിം കി ദുകിനെ പോലെ സ്വയം പ്രഖ്യാപിതമോ, സ്വയം നിർമ്മിതമോ ആയ വിഗ്രഹങ്ങള്ക്ക് പിന്നാലെ പായുന്ന അഭിനവ സമൂഹം ഇത്തരത്തിൽ ഞാൻ പോലെയുള്ള മണ്ണിന്റെ മണവും ചൂരും നിറഞ്ഞ ചിത്രങ്ങൾ കാണുക തന്നെ വേണം. ആസ്വാദന തലത്തിൽ ആഴത്തിൽ സ്പർശിക്കുമ്പോഴും, അത്തരം അനുഭവം സിരകളിൽ നിറയുമ്പോഴും അത് മനസ്സിലായി എന്നോ ,മികച്ചത് എന്ന് പറയുന്നതോ , കുറവായി കാണുന്ന ഒരു പൊതു സമൂഹം എപ്പോഴും കുറ്റങ്ങളും കുറവുകളും തേടിക്കൊണ്ടിരിക്കും. വളരെ വിശാലമായ വെളുത്ത പ്രതലത്തിലെ വളരെ സൂക്ഷ്മമായ കറുത്ത പൊട്ടിൽ മാത്രം കണ്ണുകൾ ഉടക്കുന്നവർ . പാൽ പായസത്തിനു എരിവു കൂടുതൽ എന്നും ചിക്കൻ കറി യിൽ മധുരം കൂടിപ്പോയി എന്നും ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ഒരു പൊതു സമൂഹത്തിനു മുൻപിൽ വളരെ ധീരമായി ഇത്തരം ഒരു ചിത്രം നല്കിയ ശ്രീ രഞ്ജിത് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ........
2014 സെപ്റ്റംബർ 19, വെള്ളിയാഴ്‌ച
പറയാതെ വയ്യ ........
നമ്മുടെ റോഡുകളുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കാലം തെറ്റി എത്തുന്ന കാലവര്ഷം ഉള്പ്പെടെ ഒട്ടേറെ കാരണങ്ങൾ ഇത്തരം ഒരു അവസ്ഥക്ക് പിന്നിൽ ഉണ്ട് . ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്ന കണിയാപുരം - മുരുക്കുംപുഴ - ചിറയിന്കീഴ് റോഡിന്റെ അവസ്ഥ തന്നെ വളരെ ദയനീയമാണ്. പൊട്ടിപൊളിഞ്ഞ റോഡിൽ കൂടിയുള്ള യാത്ര പലപ്പോഴും അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. പ്രസ്തുത റോഡിനെ കുറിച്ച് ഒരു ഉദാഹരണമായി പറഞ്ഞു എന്നേയുള്ളു. എന്നാൽ ധാരാളം യാത്രകൾ ചെയ്യുന്ന ആൾ എന്നാ നിലയിൽ നമ്മുടെ പല റോഡുകളുടെയും ഇന്നത്തെ അവസ്ഥ ഇത് പോലെയോ അല്ലെങ്കിൽ ഇതിലും എത്രയോ ദയനീയമാണ് എന്ന് അറിയുകയും ചെയ്യുന്നു. സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകളും പരിഹാര മാര്ഗ്ഗങ്ങളും ഉണ്ടാകുന്നുണ്ട് എങ്കിലും കൂടുതൽ ദീര്ഘാ വീക്ഷണത്തോടെ ഉള്ള പ്രവർത്തനങ്ങൾക്ക് സമയമായിരിക്കുന്നു. തീര്ച്ചയായും ഇത്തരം പ്രശ്നങ്ങള്ക്ക് വളരെ വേഗം പരിഹാരം ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.........
2014 സെപ്റ്റംബർ 17, ബുധനാഴ്‌ച
വര്‍ത്തമാനത്തിന്റെ ഭാവി ............
കാറ്റാടി മരക്കൊമ്പിലെ ബിഗ് ഷൊപ്പെരില്
പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........

2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച
നിറമുള്ള സ്വപ്‌നങ്ങള്‍ .....
അയാള്‍ ഡയറി യിലെ അവസാന കുറിപ്പ് എഴുതാന്‍ തുടങ്ങി. ഇതു എന്റെ അവസാന കുറിപ്പാണ്. നാളെ ഞാനെന്ന വ്യക്തി ഈ ഭുമിയില്‍ ഉണ്ടാകില്ല. ഞാന്‍ ആത്മഹത്യ ചൈയ്യുകയാണ്. ജീവിച്ചു കൊതി തീര്‍ന്നത് കൊണ്ടല്ല. പിന്നെ എന്താണെന്ന് ചോദിച്ചാല്‍ താന്‍ ഈയിടെയായി കാണുന്ന സ്വപ്നങ്ങള്ക്കൊന്നും നിറമില്ല. നിറമില്ലാത്ത സ്വപ്‌നങ്ങള്‍ കണ്ടു മടുത്തു. ജീവിതത്തില്‍ ഇനി ഒരു പ്രതീക്ഷയും ഇല്ല . എല്ലായിടത്തും അവഗണന മാത്രം. ഒന്നിലും വിജയം കണ്ടെത്താന്‍ ആകുന്നില്ല. മടുത്തു, ഒരു സിനിമ പാട്ടില്‍ പറയുന്നതുപോലെ 'നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു',എല്ലാവര്ക്കും നന്ദി, ഇനി വിട പറഞ്ഞോട്ടെ, ഡയറി എഴുത്ത് മതിയാക്കി , മേശപ്പുറത്തു വച്ചിരുന്ന വിഷക്കുപ്പി കൈയില്‍ എടുത്തു. ഇനി ഒന്നിനെപ്പറ്റിയും വിചാരിച്ചു സമയം കളയാന്‍ ഇല്ല. അയാള്‍ കുപ്പിയുടെ അടപ്പ് തുറന്നു, അതിലെ വിഷം കുടിക്കാനായി തുടങ്ങിയതും അയാളുടെ മൊബയില്‍ ഫോണ്‍ ശബ്ദിച്ചു. മരിക്കാൻ പോകുന്നയാള്‍ക്ക് ആരുടെ ഫോണ്‍ ആയാലെന്ത്, അത് അവിടെ കിടന്നു അടിക്കട്ടെ, പക്ഷെ തുടരെതുടരെയുള്ള കോളുകള്‍ കെട്ട് അയാളുടെ സഹികെട്ടു. സമാധാനമായി മരിക്കാനും സമ്മതിക്കില്ല എന്ന് പിറ് പിറുത്തു കൊണ്ട് അയാള്‍ ഫോണ്‍ കൈയിലെടുത്തു. ഹലോ ആരാണ് ,അയാള്‍ ചോദിച്ചു. അപ്പുറത്ത് നിന്നു ഒരു പെണ്‍കുട്ടിയുടെ ശബ്ദം, അവള്‍ പറഞ്ഞു, ഹലോ ദീപക് ഇനി നമ്മള്‍ കാണില്ല ,ഞാന്‍ മരിക്കാന്‍ പോകുകയാണ്, ഗുഡ് ബെ . ഹലോ ഞാന്‍ ദീപക് അല്ല ബാലു ആണ്, അയാള്‍ പ്രതിവചിച്ചു. അപ്പോഴേക്കും മറുതലക്കല്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു. എന്തായാലും ആ കുട്ടിയെ ഒന്നു വിളിച്ചിട്ട് തന്നെ കാര്യം, ബാലു തനിക്ക് വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചു. ഭാഗ്യം അങ്ങേ തലക്കല്‍ ഫോണ്‍ എടുത്തു. ,ഹലോ കുട്ടീ ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ അല്ല .എന്റെ പേരു ബാലു എന്നാണ്, . അത് കേട്ട് പെണ്കുട്ടി പറഞ്ഞു സോറി, പെട്ടെന്ന് വിളിച്ചപ്പോള്‍ നമ്പര്‍ മാറി പോയതാണ്. അത് കേട്ട് അയാള്‍ പറഞ്ഞു കുട്ടീ ദയവു ചെയ്തു ഫോണ്‍ കട്ട് ചൈയ്യരുത്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്, അപ്പോള്‍ പെണ്കുട്ടി പറഞ്ഞു എനിക്ക് ഒന്നും കേള്‍ക്കണ്ട ,ഒന്നും കേള്‍ക്കാനുള്ള മാനസ്സിക അവസ്ഥയിലല്ല ഞാന്‍ ,ഞാന്‍ മരിക്കാന്‍ പോകുകയാണ്. അപ്പോള്‍ ബാലു ചോദിച്ചു കുട്ടി എന്തിന് മരിക്കണം അതും ഈ പ്രായത്തില്‍ , പ്രേമനൈരാശ്യം വല്ലതുമാണോ. ആണെങ്കില്‍ തന്നെ നിങ്ങള്‍ക്കെന്താ ഇതില്‍ കാര്യം എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല പെണ്‍കുട്ടി മറുപടിയായി പറഞ്ഞു , അപ്പോള്‍ ബാലു പറഞ്ഞു കുട്ടീ നീ മരിച്ചാല്‍ നഷ്ട്ടം നിനക്കു മാത്രം അല്ലെ, നിന്നെ പ്രണയിച്ചവാൻ സുഖമായി ജീവിക്കുകയും ചെയ്യും. നിന്റെ മരണം അറിഞ്ഞു ആദ്യം അവന്‍ വിഷമിച്ചാലും പിന്നെ പതിവു പോലെ ആകും അവന്റെ ദിവസ്സങ്ങള്‍ , അവന്റെ കാര്യം മാത്രം അല്ല നിന്റെ ബന്ധുക്കളും കൂട്ടുകാരും ഉള്പ്പെടെ ഉള്ളവര്‍ നിന്റെ മരണത്തില്‍ ദുഖിക്കും പക്ഷെ അവര്ക്കു മുന്നോട്ടുള്ള വഴിയില്‍ നിന്നെ മറന്നേ പറ്റൂ . നാളെ പ്രഭാതത്തിലും സുര്യന്‍ ഉദിക്കും , പക്ഷികള്‍ പാടും, പൂക്കള്‍ വിരിയും , പക്ഷെ നിന്റെ മരണം നിന്റെ മാത്രം നഷ്ട്ടം ആയിരിക്കും. നിന്നെക്കാള്‍ ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ പേര്‍ ഈ ഭുമിയില്‍ ഉണ്ട് , നീ ജീവിക്കണം , നിന്നെ തോല്‍പ്പിച്ച വിധിയെ ജീവിതം കൊണ്ടു നീ കീഴ്പ്പെടുത്തണം , നിന്നെ ദ്രോഹി ചവര്‍ക്ക് നിന്നെ പരിഹസ്സിച്ചവര്‍ക്ക് നിന്റെ ജീവിതം കൊണ്ടു നീ മറുപടി നല്‍കണം . നിനക്കു ഈ ഭുമിയില്‍ ചെയ്തു തീര്‍ക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ട് , അത്മവിസ്വസ്സത്തോടെ അവ ചെയ്തു തീര്‍ക്കു, അതിനാല്‍ മരണത്തെപ്പറ്റി ഇപ്പോള്‍ ചിന്തിക്കേണ്ട . എന്ത് പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടല്ലോ. പെട്ടെന്ന് മറുതലക്കല്‍ നിന്നും ഒരു തേങ്ങല്‍ ഉയര്ന്നു. തേങ്ങിക്കൊണ്ട് തന്നെ പെണ്കുട്ടി പറഞ്ഞു നിങ്ങള്‍ ആരാണ്, ഇത്രയും സ്നേഹപൂര്ന്നമായ വാക്കുകള്‍ എന്നെ തോല്‍പ്പിച്ചുകളഞ്ഞു, ഒരു നിമിഷത്തിന്റെ ദുര്‍ബലതയില്‍ തോന്നിയ അപരാധം , ഇല്ല ഞാന്‍ മരിക്കില്ല, എനിക്ക് ജീവിക്കണം , എന്നെ തോല്‍പ്പിച്ച വിധിക്ക് എന്റെ ജീവിതം കൊണ്ടു ഞാന്‍ മറുപടി നല്കും , എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന നിങ്ങള്‍ എന്റെ ദൈവമാണ്, എനിക്ക് നിങ്ങളെ കാണണം നാളെത്തന്നെ , നിങ്ങളെ നേരില്‍ കണ്ടു എനിക്ക് നന്ദി പറയണം , നാളെ ഞാൻ വിളിക്കാം , പെണ്കുട്ടി ഫോണ്‍ കട്ട് ചെയ്തു, മൊബൈല് ഓഫ് ആക്കിയ ശേഷം ബാലു ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു, പിന്നെ പതിയെ വിഷക്കുപ്പി കൈയിലെടുത്തു, പിന്നെ താനെഴുതിയ ഡയറി കുറിപ്പില്‍ കണ്ണോടിച്ചു, താന്‍ മരിക്കാന്‍ പോകുകയാണ്, പക്ഷെ താന്‍ എന്തൊക്കെയാണ് ആ പെണ്‍കുട്ടിയോട് പറഞ്ഞതു, ഇത്രയും ഉപദേശങ്ങള്‍ നല്കിയ താനും അതെവഴി തെരഞ്ഞെടുത്തിരിക്കുന്നു, ഇല്ല എനിക്ക് മരിക്കാന്‍ കഴിയില്ല എന്റെ മരണം എന്റെ മാത്രം നഷ്ടമാണ്. ബാലു ജനല്‍ പാളി കള്‍ക്ക് ഇടയിലുടെ വിഷക്കുപ്പി വലിച്ചെറിഞ്ഞു, എന്നിട്ട് ഡയറി ഇല താന്‍ അവസാനം എഴുതിയ കുറിപ്പ് കീറിക്കളഞ്ഞു, എന്നിട്ട് ഉറങ്ങാന്‍ തുടങ്ങി, പതിവു പോലെ ഉറക്കത്തില്‍ ബാലുവിന് കൂട്ടായി സ്വപ്‌നങ്ങള്‍ എത്തി , പക്ഷെ ഒരു വ്യത്യാസം അന്ന് ബാലു കണ്ട സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടായിരുന്നു , പ്രതീക്ഷയുടെ നിറങ്ങള്‍ ..................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...