2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

പ്രണയ ദുഖം ...

 പ്രണയത്തിനു എത്ര മുഖങ്ങളാണ്, . മഴവില്ല് കാണുന്ന കൌതുകത്തോടെ പ്രണയത്തെ നോക്കികണ്ടവര്‍, പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍‌പീലി തുണ്ട് പോലെ ആരോടും പറയാതെ മനസ്സില്‍ പ്രണയം കാത്തു സൂക്ഷിച്ചവര്‍, പ്രണയത്തിന്റെ ആഴങ്ങളില്‍ മുങ്ങി മറഞ്ഞവര്‍, പ്രണയത്തിന്റെ വിഹായസ്സില്‍ പറന്നുയര്‍ന്നവര്‍, പ്രണയത്തിന്റെ തീ നാളത്തില്‍ ചിറകു അറ്റവര്‍, പ്രണയ മഴയില്‍ അലിഞ്ഞു ചേര്‍ന്നവര്‍, പ്രണയം കണ്ണ് നീര്‍ തുള്ളികള്‍ മാത്രം സമ്മാനിച്ചവര്‍, പ്രണയം നല്‍കിയ ഊര്‍ജ്ജം ഒന്ന് കൊണ്ട് മാത്രം ജീവിതം വെട്ടി പിടിച്ചവര്‍, ജീവിതയാധര്ത്യങ്ങള്‍ക്ക് മുന്നില്‍ പ്രണയം അടിയറ വച്ചവര്‍ , പ്രണയം ത്യാഗമാനെന്നു തിരിച്ചറിഞ്ഞു തിരിഞ്ഞു നടന്നവര്‍, പ്രണയം എന്നാ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക്‌ നെഞ്ചു വിരിച്ചു നടന്നു പോയവര്‍ , അങ്ങനെ പ്രണയം യാത്ര തുടരുന്നു. കുറവുകളും, പരിമിതികളും പരസ്പരം അന്ഗീകരിച്ചുകൊണ്ട് സത്യസന്ധമായ , ആത്മാര്‍ത്ഥ പ്രണയം നിലാവിൽ കുളിച്ചു  നില്‍ക്കുന്ന താജ് മഹാളിനെക്കളും സുന്ദരവും, ദീപ്തവും, മൂല്യം ഉള്ളതുമാണ്. പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്ക്ന്നവര്‍ക്ക്, ഇപ്പോഴും പ്രണയിക്കുന്നവര്‍ക്ക്, ഇനിയും പ്രണയിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രണയ ദുഖം എന്നാ എന്റെ ഈ കവിത സമര്‍പ്പിക്കുന്നു,

ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്കാമായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ, നമുക്ക് പ്രണയിക്കാമായിരുന്നു
ഗാഡമായി പുണരാമായിരുന്നു
ചുടു ചുംബനങ്ങൾ  ഏകാമായിരുന്നു
നഗ്നത ആവോളം ആസ്സ്വദിക്കാമായിരുന്നു
തമ്മില്‍ അലിഞ്ഞു ചേരാമായിരുന്നു....

ഇന്നും നാം പ്രണ യിക്കുന്നു
പക്ഷെ നമ്മുടെ പ്രണയം എന്തിനെയൊക്കെയോ പേടിക്കുന്നു
പൂര്‍വ്വികര്‍ ചെയ്താ ക്രൂരത

ഗാഡമായി പുണരാന്‍ ആകാതെ
ചുടു ചുംബനങ്ങള്‍ ഏകാനകാതെ
നഗ്നത ആവോളം ആസ്സ്വദിക്കാൻ ആവാതെ
തമ്മില്‍ അലിഞ്ഞു ചേരാന്‍ ആകാതെ
മുട്ടത്തോട് പൊട്ടിചു പുറത്തു വരാന്‍ ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില്‍ വച്ച് തന്നെ മരിക്കുന്നു ...............................


അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️