ലോക ക്രിക്കെറ്റ് കണ്ടിട്ടുള്ള മികച്ച താരങ്ങളിൽ ഒരാളായ മാർട്ടിൻ ക്രോ അന്തരിച്ചു!
പ്രതിഭാധനനായ ആ കളിക്കാരനെ കുറിച്ച് പ്രിയപ്പെട്ട മാർട്ടിൻ എന്ന പേരില് 2015 മാർച്ച് 29 നു സ്നേഹഗീതം എന്ന എന്റെ ബ്ലോഗിൽ എഴുതിയ കുറിപ്പ് ചുവടെ !!!!
ഒരു ലോകകപ്പ് മല്സരം കൂടി കടന്നു പോയി... നുസീലണ്ടിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കപ്പു നേടി. പക്ഷെ ഈ മത്സരങ്ങൾക്ക് ഇടയിൽ വീണ്ടും ലോകം ശ്രദ്ധിച്ച പേരാണ് മാർട്ടിൻ ക്രോ . തീര്ച്ചയായും ഇത് കാലത്തിന്റെ കാവ്യ നീതി തന്നെയാണ് . മാർട്ടിൻ ക്രോ എന്നാ അതുല്യ പ്രതിഭയെ ഇന്നത്തെ തലമുറയ്ക്ക് കൂടി അടുത്തറിയാൻ കാലം ഒരുക്കിയ സന്ദര്ഭം. ഇത്തവണ ന്യൂ സീലണ്ട് ഉജ്ജ്വലമായി തന്നെ കളിച്ചു. ചരിത്രം പരിശോധിച്ചാൽ അറിയാം 1992 ലോകകപ്പ് മാർട്ടിൻ ക്രൌയുടെ നേതൃത്വത്തിൽ ന്യൂസീലണ്ട് അത്ഭുതകരമായ പ്രകടനം ആണ് ക്ഴ്ച്ചവച്ചത്. ആരും പ്രതീക്ഷിക്കാത്ത വിധം ലീഗിലെ എല്ലാ മത്സരങ്ങളും വിജയിച്ച അവർ സെമിയിൽ പരാജയപ്പെടുക ആയിരുന്നു. മാർട്ടിൻ ക്രോ എന്നാ മികച്ച നായകൻ മുന്നില് നിന്ന് നയിച്ചപ്പോൾ അവർ ചരിത്രം എഴുത്ക ആയിരുന്നു. ഇന്നിപ്പോൾ ന്യൂ സീലണ്ട് ആദ്യമായി ഫൈനൽ കളിച്ചപ്പോൾ അത് കാണാൻ മാർട്ടിൻ എത്തി. കാൻസർ ബാധിതനായി മരണത്തിന്റെ കാലപരിധി നിശ്ചയിക്കപ്പെട്ടു എങ്കിലും ഒരിക്കൽ താൻ മുന്നില് നിന്ന് നയിച്ച രാജ്യത്തിൻറെ അന്തിമ പോരാട്ടം കാണാൻ ആ അതുല്യ പ്രതിഭ എത്തി. തീര്ച്ചയായും മാർട്ടിൻ അങ്ങയോടു വൈകാരികമായ ഒരു അടുപ്പവും ആരാധനയും ഇപ്പോഴും ഉണ്ട് . കാരണം കുട്ടിക്കാലത്ത് ക്രിക്കെറ്റ് കളിക്കുമ്പോൾ പലപ്പോഴും മടൽ കൊണ്ട് ഉണ്ടാക്കിയ ബാറ്റും ടെന്നീസ് ബാളും ഉപയോഗിച്ചകും കളി അപ്പോഴൊക്കെ ഞങ്ങൾ ടീമിലെ ഓരോരുത്തരും ഓരോ പ്രമുഖ കളിക്കാരന്റെ പേര് ആകും സ്വീകരിക്കുക. അതിൽ ഗവാസ്കർ , കപിൽ ദേവ് , ദിലീപ് വെങ്ങ്സർക്കാർ ,സച്ചിൻ , ഗാംഗുലി ( ഇന്ത്യ ) , അലൻ ബോര്ടെർ , ഡേവിഡ് ബൂണ്‍ ( ഓസ്ട്രേലിയ ) , ഗ്രഹം ഗൂച് , ഇയാൻ ബോതം, അലൻ ലാംബ് (ഇംഗ്ലണ്ട് ) , ഡേവിഡ് ഹ്യുട്ടാൻ, ആന്റി ഫ്ലവർ , ഗ്രാന്റ് ഫ്ലവർ ( സിംബാബ്വേ ), കേപ്ലെർ വെസ്സ്ല്സ് , ഹാൻസി ക്രോന്യേ , ഡോണാലദ് ( സൌത്ത് ആഫ്രിക്ക ), മാർട്ടിൻ ക്രോ , റിച്ചാർഡ് ഹാഡ്‌ലി ( ന്യൂ സീലണ്ട്), അര്ജുന രണതുങ്ങ , അരവിന്ദ ദിസില്വ, ജയസുര്യ ( ശ്രീ ലങ്ക ) വിവ് റിച്ചാർഡ് ,കൊട്നേ വാല്ഷ് , അംബ്രോസ് , ലാറ ( വെസ്റ്റ് ഇന്ടീസ് ) തുടങ്ങി എല്ലാവരും ഉണ്ടാകും. തീര്ച്ചയായും അന്നൊക്കെ ഞാൻ പ്രതിനിധാനം ചെയ്യുന്ന പേര് മാർട്ടിൻ ക്രൌയുടെത് ആയിരുന്നു. അദേഹത്തിന്റെ കളി , നേത്രുത്വ പാടവം ഒക്കെ വല്ലാതെ അകര്ഷിച്ചിരുന്നു. കാലം ഏറെ കഴിഞ്ഞിട്ടും ഓർമ്മകളിൽ ഇന്നും ആ കളിയഴക് നിറഞ്ഞു നില്ക്കുന്നു. കാലപരിധി നിശ്ചയിച്ചാലും ഇല്ലെങ്കിലും മരണം അത് ആര്ക്കും എപ്പോഴും സംഭവിക്കാം. പക്ഷെ കാലപരിധി നിശ്ചയിക്കാൻ കഴിയാത്ത പ്രതിഭാ വിലാസം അത് ലോകം ഉള്ളിടത്തോളം നിലനില്ക്കുക തന്നെ ചെയ്യും ......... പ്രാർത്ഥനയോടെ......
വാൽ കഷ്ണം - ഓക്ലണ്ടിലെ ഈദെൻ പാർകിൽ 1992 ഫെബ്രുവരി 22 ആം തീയതി നടന്ന 5 മത് ലോകകപ്പ് ക്രിക്കെറ്റ് മത്സരത്തിലെ ആദ്യ കളിയിൽ ഓസ്ട്രലിയയെ 37 റണ്‍സിനു പരാജയപ്പെടുത്തിയ ന്യൂസീലണ്ട് ക്യപ്ടാൻ മാർട്ടിൻ ക്രോവ്യുടെ പിന്നാലെ ആരാധകര് തടിച്ചു കൂടുകയായിരുന്നു . മാർട്ടിൻ ക്രോ പുറത്താകാതെ നേടിയ 100 രണ്‍സ് ആണ് ന്യൂ സീലണ്ടിനു വിജയം സമ്മാനിച്ചത് . ഇത് ഒരു തുടക്കം മാത്രം ആയിരുന്നു .മാർട്ടിൻ ക്രൌയുടെ പ്രൊചൊദനകരമായ മികവുറ്റ നേതൃത്വത്തിൽ പിന്നീടുള്ള മത്സരങ്ങൾ എല്ലാം ആധികാരികമായി വിജയിച്ച ന്യൂസീലണ്ട് സെമി ഫൈനലിൽ പരാജയപ്പെടുക ആയിരുന്നു....സെമി ഫൈനൽ മത്സരത്തിനിടയിൽ പരുക്കേറ്റ മാർട്ടിൻ ക്രോ ഫീൽഡ് ക്യപ്ടന്സി ജോണ്‍ റൈറ്റിനു കൈമാറുക ആയിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ