2016, ഫെബ്രുവരി 28, ഞായറാഴ്‌ച

അഭിനയ സപര്യയുടെ ലളിത സ്പർശം !!!!





ഇക്കഴിഞ്ഞ ദിവസ്സം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റെടിയത്തിൽ നടന്ന വനിതാ ഫിലിം അവാർഡ്‌ ചടങ്ങ് കാണാൻ പോയിരുന്നു. പ്രിഥ്വിരാജ്, പാർവതി , വിമൽ , ജയസുര്യ , നിവിൻ പോളി തുടങ്ങി എല്ലാവരും അവാർഡുകൾ വാങ്ങുകയും സംസാരിക്കുകയും ചെയ്തു. കൂട്ടത്തിൽ ലൈഫ് ടൈം അചീവ്മെന്റ്റ് പുരസ്‌കാരം നേടിയ കെ പി എ സി ലളിത ചേച്ചിയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടി. ലൈഫ് ടൈം നല്കി തന്നെ ഒഴിവാക്കരുത്‌ എന്നും ഇനിയും ഏറെ അഭിനയിക്കണമെന്നും പറഞ്ഞപ്പോൾ അത് ഉള്ളിൽ തട്ടുന്നതായി. പുതുമുഖ താരങ്ങളുടെ പേരുകൾ എടുത്തു പറഞ്ഞു അവരുടെയൊക്കെ അമ്മയും അമ്മുമ്മയുമായി അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ അഭിനയം സപര്യയാക്കിയ ഒരു കലാകാരിയുടെ ആത്മ നൊമ്പരം കൂടിയായി അത്. കാരണം പുത്തൻ തലമുറ ചിത്രങ്ങൾ എന്ന ഗണത്തിൽ പുറത്തിറങ്ങുന്ന ഭൂരിപക്ഷം ചിത്രങ്ങളിലും ലളിത ചേച്ചിയെ പോലുള്ള അഭിനയപ്രതിഭകൾക്ക് അർഹിക്കുന്ന അവസ്സരം ലഭിക്കുന്നില്ല എന്നത് യാദാർത്ഥ്യം തന്നെയാണ്. മതിലുകൾ എന്ന ചിത്രത്തിൽ നാരായണി എന്ന കഥാപാത്രത്തിന്റെ ശബ്ദം കേൾക്കുമ്പോൾ കഥാപാത്രത്തിന്റെ ഭൌതിക അസാന്നിധ്യം പ്രേക്ഷകർ അറിയുന്നേയില്ല. അത്തരത്തിൽ ശബ്ദ സാന്നിധ്യം കൊണ്ട് പോലും കഥാപാത്രത്തിന്റെ രൂപവും ഭാവവും പ്രേക്ഷകരിലേക്ക് പൂർണ്ണമായും പകർന്നു കൊടുത്ത അനുഗ്രഹീത കലാകാരിയുടെ വാക്കുകൾ നമ്മുടെ പുതുതലമുറ സിനിമ വേണ്ട പ്രാധാന്യത്തോടെ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
പ്രാർത്ഥനയോടെ!!!!

2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ശ്രീ മോഹൻലാലിന് സ്നേഹപൂര്വ്വം !!!!




ശ്രീ മോഹൻലാലിന്റെ ബ്ലോഗ്‌ പോസ്റ്റ്‌ കടുത്ത വിമര്ശനം നേരിടുന്ന സാഹചര്യത്തിൽ ആ പോസ്റ്റ്‌ പല ആവര്തി വായിച്ചു . അപകടകരമായതോ , അസ്വഭാവികമായതോ ആയ ഒന്ന് അതിൽ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. പിന്നെ എന്തിനാണ് ഇത്തരത്തിൽ ഉള്ള ഒരു കടന്നാക്രമണം എന്ന് പിടി കിട്ടുന്നില്ല. നമ്മൾ എന്ത് കഴിക്കണം  നമ്മൾ എന്ത് എഴുതണം എന്നത് തീരുമാനിക്കുവാനുള്ള അവകാശം നമുക്കുണ്ട് എന്ന് ധീരമായി വിളിച്ചു പറഞ്ഞ ഒരു വിഭാഗത്തിന്റെ ജിഹ്വയിൽ നിന്ന് തന്നെ മോഹൻലാൽ എഴുതിയതിനു എതിരെ പ്രതികരണം ഉണ്ടായപ്പോൾ അത്ഭുതം തോന്നി. സ്വന്തം മകളെ പോലും ഒരു നോക്ക് കാണാൻ കഴിയാതെ വീര ചരമം പ്രാപിച്ച ഒരു ധീര ജവാനെ അനുസ്മരിച്ചു കൊണ്ട് വികാരപരമായി എഴുതിയ ഒരു പോസ്റ്റിനെ  അതിലെ രാഷ്ട്രീയ നിറം ചികഞ്ഞു കൊണ്ടാണ് പലരം ആക്രമിച്ചത്. വൈകാരികമായി ഹൃദയത്തിൽ നിന്ന് വരുന്ന വേദനയുടെ , കണ്ണുനീരിൽ കുതിര്ന്ന അക്ഷരങ്ങള്ക്ക് പോലും കൊടിയുടെ നിറം തേടുന്ന സമകാലിക ലോകത്തെ കുറിച്ച് ഓർക്കുമ്പോൾ തീരാത്ത വേദനയുണ്ട്. വളരെ  വിശാലമായ വെളുത്ത പ്രതലത്തിൽ കാണുന്ന അതിസൂക്ഷ്മമായ കറുത്ത പൊട്ടിൽ മാത്രം കണ്ണുകൾ ഉടക്കുകയും അതിനെ കുറിച്ച് നിശിതമായി  വിമര്ശിക്കുകയും ചെയ്യുന്ന ഇടുങ്ങിയ മനസ്സുള്ളവരായി നമ്മൾ മാറി കഴിഞ്ഞിരിക്കുന്നു.
ഇന്നലെ  വീര ചരമ അടഞ്ഞ മേജർ  പവൻ കുമാർ അവസാനമായി കുറിച്ച വാക്കുകൾ നോക്കുക " കുറച്ചു പേര്ക്ക് സംവരണം വേണം, മറ്റു ചിലര്ക്ക് ആസാദിയും... ഞങ്ങള്ക്ക് ഒന്നും വേണ്ട സഹോദരാ ഞങ്ങളുടെ പുതപ്പു മാത്രം മതി" . രാജ്യത്തിൻറെ ദേശിയ പതാക പുതച്ചു ജീവൻ വെടിഞ്ഞ ആ ധീര ജവാന്റെ വാക്കുകൾ കണ്ണീരോടെ ഉള്ളിൽ ഒരു ഗദ്ഗതത്തോടെ അല്ലാതെ നമ്മുക്ക് ഒര്ക്കാൻ കഴിയുമോ. പവൻ പറഞ്ഞ കാര്യത്തിൽ നിന്നും എന്താണ് വ്യതാസമായി മോഹൻലാൽ പറഞ്ഞതിൽ ഉള്ളത്. ഇന്നലെ വീര ചരമം പ്രാപിച്ച പവൻകുമാർ എന്നാ 23 കാരനായ ധീര ജവാന് ഒരു രാഷ്ട്രീയവും ഇല്ലായിരുന്നു.ജാട്ട് സമുദായക്കാരൻ കൂടിയായ പവൻകുമാർ  ജെ എൻ യു വിദ്യാർത്ഥിയും ആയിരുന്നു.പവന്റെ ലക്‌ഷ്യം ദേശ സേവനം മാത്രം ആയിരുന്നു.പട്ടാളക്കാരുടെ ജീവിതം അടുത്തറിഞ്ഞത് കൊണ്ട് മോഹൻലാലിനെ പോലെ ഹൃദയ നൈർമല്യം  ഒരാൾക്ക് അയാളുടെ ഉള്ളിലെ വികാരം, വേദന അക്ഷരങ്ങളിലൂടെ എങ്കിലും പങ്കിടേണ്ട അവകാശമില്ലേ ? പ്രിയപ്പെട്ട മോഹൻലാൽ  താങ്കളുടെ ഉദ്ദേശ ശുദ്ധിയെ തിരിച്ചറിയാതെ അപക്വമായി വരുന്ന പ്രതികരണങ്ങളെ ഓർത്ത് വിഷമിക്കേണ്ട. അത് തിരിച്ചരിയുന്നവരും ഈ സമൂഹത്തിൽ ഉണ്ട്. മറ്റെല്ലാം കാലത്തിനു വിടുക ........

2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 23 നു !







ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.
  ഫെബ്രുവരി 23 നു  ആണ് ആറ്റുകാൽ പൊങ്കാല. ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുന്ന പൊങ്കാല മഹോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മുൻവർഷങ്ങളിൽ ഉണ്ടായതിനെക്കാളും പതിന്മടങ്ങ്‌ തിരക്ക് ഇത്തവണ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ......

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തവും വലുതുമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി ആറ്റുകാൽ എന്ന സ്ഥലത്ത് കിള്ളിയാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാൽ പൊങ്കാല പ്രശസ്തമാണ്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. . അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരിക്കൽ കിള്ളിയാറ്റിൽ കുളിക്കുമ്പോൾ ആറിന് അക്കരെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാൻ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവർ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾക്കായി അകത്തേക്ക് പോയ കാരണവർ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർക്ക് സ്വപ്നദർശനം ഉണ്ടായി. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവിൽ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താൻ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തിൽ ദർശനമുടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുർബാഹുവായ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാർവ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.

അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.

ഡാർവിന്റെ പരിണാമം മാർച്ച് 18ന് !





പൃഥ്വിരാജ് നായകനായി എത്തുന്ന ഡാർവിന്റെ പരിണാമം മാർച്ച് 18ന് തിയറ്ററുകളിലെത്തും. ജിജോ ആന്റണിയാണ്സംവിധാനം. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ഒരുക്കുന്ന ചിത്രമാണിത്....

ആഗസ്റ്റ് സിനിമാസ് ആണ് നിർമാണം. ജീവിതത്തെ നിസാരമായി കണ്ട് തമാശയും വില്ലത്തരവും മാത്രം കാണിച്ച്  ജീവിച്ച ഒരാള്‍, മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ആകെ മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം....

ചാൾസ് ഡാർവിന്റെ 'പരിണാമ സിദ്ധാന്ത'വുമായി യാതൊരു ബന്ധവുമില്ല ഈ ചിത്രത്തിന്. ഡാർവിൻ എന്ന ഗുണ്ട നേതാവിനെ ഒരു സാധാരണ ചെറുപ്പക്കാരൻ ചില 'കുരുട്ട് വഴികളിലൂടെ' നല്ല ഒരു മനുഷ്യനാക്കി മാറ്റുന്നതാണ് കഥയുടെ പശ്ചാത്തലം. 

2016, ഫെബ്രുവരി 17, ബുധനാഴ്‌ച

മെസ്സി @300 !!!!




സ്പാനിഷ് ലീഗില്‍ ചരിത്രം രചിച്ച് ലയണല്‍ മെസ്സി. ലീഗിന്റെ ചരിത്രത്തില്‍ മുന്നൂറ് ഗോള്‍ നേടുന്ന ആദ്യതാരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തമാക്കിയിരിക്കുന്നത് !!!!
സ്‌പോര്‍ട്ടിങ്ങിനെതിരായ മത്സരത്തിലാണ് മെസ്സി തന്റെ മുന്നൂറാം ഗോള്‍ നേടിയത്. 25-ാം മിനിറ്റില്‍ മെസ്സി നേടിയ ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തിയെങ്കിലും മുന്നിലെത്തിയെങ്കിലും നിമിഷങ്ങള്‍ക്കകം തിരിച്ചടിച്ച് സ്‌പോര്‍ട്ടിങ് സമനില പിടിച്ചു. എന്നാല്‍ 31-ാം മിനിറ്റില്‍ മെസ്സി തന്റെ 301-ാം ഗോള്‍ കണ്ടെത്തി ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു. മെസ്സിയുടെ ഈ ഗോള്‍ ബാഴ്‌സയുടെ ഗോളുകളുടെ എണ്ണം പതിനായിരത്തില്‍ എത്തിച്ചു.......

രണ്ടാം പകുതിയില്‍ സുവാരസ് കൂടി സ്‌കോര്‍ ചെയ്തതോടെ മത്സരത്തില്‍ ബാഴ്‌സ 3-1ന് ജയിച്ചു.  ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സക്ക് 24 മത്സരങ്ങളില്‍ നിന്ന് 60 പോയന്റായി. 54 പോയന്റോടെ അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള റയലിന് 53 പോയന്റുണ്ട്. 11 വര്‍ഷത്തിനിടെ 335 മത്സരത്തില്‍ നിന്നാണ്  മെസ്സി മൂന്നൂറ് ഗോളുകള്‍ എന്ന നേട്ടത്തിലെത്തിയത്. 251 ഗോളുകളുള്ള ടെല്‍മോ സാറയാണ് മെസ്സിക്ക് പിന്നിലുള്ളത്. 246 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാംസ്ഥാനത്തുണ്ട്.......


2016, ഫെബ്രുവരി 14, ഞായറാഴ്‌ച

പ്രണയദിന ആശംസകള്‍!!!!

🌹💕പ്രണയം എന്നത്  ഒരിക്കലും അവസ്സാനിക്കാത്ത യാത്ര പോലെയാണ്! വിവാഹം പ്രണയത്തിന്റ പുര്‍ത്തീകരണം എന്ന ചിന്തയാണ് പലപ്പോഴും വേര്‍പിരിയലുകള്‍ക്ക് വഴിയൊരുക്കുന്നത്. അത് കൊണ്ടാണ് നീയില്ലാതെ ഞാനില്ല എന്ന് പറഞ്ഞു കൊണ്ട് ഒത്തു ചേരുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍  പതറി പോകുന്നതും പ്രണയത്തെ ശപിച്ച് കൊണ്ട് മറുവഴി തേടുന്നതും. വിവാഹം പ്രണയത്തിന്റ പൂര്‍ത്തീകരണം അല്ല, മറിച്ച് പാതിവഴി പിന്നിടല്‍ മാത്രമാണ്. കൂടുതല്‍ തീവ്രവും വേദനയും മധുരവും നൊമ്പരവും കുടിക്കലര്‍ന്ന പ്രണയാനുഭവങ്ങളുടെ തുടക്കം മാത്രമാണ് വിവാഹം. വിവാഹത്തോടെ പ്രണയം എന്ന പളുങ്കു പാത്രം അലസമായി കൈകര്യം ചെയ്യുമ്പോഴാണ് അത് എളുപ്പത്തില്‍ വീണുടയുന്നത്. എന്നാല്‍ മൂന്നോട്ടുളള വഴികള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണെന്ന യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രണയം എന്ന പളുങ്ക് പാത്രത്തെ കൈകാര്യം ചെയ്യുമ്പോഴാണ് അത് പൂര്‍ണ്ണത കൈവരിക്കുന്നത്. അതിനെ മാത്രമേ പ്രണയം എന്ന് വിളിക്കാന്‍ കഴിയൂ . മറ്റെല്ലാം പ്രണയത്തിന്റ അവസ്ഥാഭേദങ്ങള്‍ മാത്രം. നീയില്ലാതെ ഞാനില്ല എന്ന് പറഞ്ഞ പ്രണയത്തില്‍ നിന്ന് വേദനയോടെ കുതറിമാറേണ്ടി വരുമ്പോള്‍ ഒാര്‍ക്കുക, മുന്നോട്ടുളള വഴികളില്‍ പൂവായ് കിളിയായ് മഞ്ഞായ് മഴയായ് മാരിവില്ലായ് പ്രണയം നമ്മെ തേടുന്നുണ്ടാവും ! നഷ്ട് പ്രണയത്തിന്റ ആഴങ്ങളിലലയാതെ ജീവിതത്തെ പ്രണയിക്കൂ  എന്ന ഓര്‍മ്മപ്പെടുത്തലുമായി🌹💕
🌟പ്രണയദിന ആശംസകള്‍!!!!🌟

2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

2016, ഫെബ്രുവരി 3, ബുധനാഴ്‌ച

നാഗ്ജി ആവേശത്തിന് 05/02/16 വെള്ളി ആഴ്ച കിക്കോഫ്







ആദ്യകളി അര്‍ജന്‍റീന അണ്ടര്‍ 23 ടീമും ബ്രസീലിയന്‍ ടീം അത്ലറ്റികോ പരാനെയും തമ്മില്‍
 കാത്തിരിപ്പിന്‍െറ ആവേശത്തിനൊടുവില്‍ കാല്‍പ്പന്തിന്‍െറ നഗരത്തില്‍ നാഗ്ജി ഫുട്ബാളിന് നാളെ മുതല്‍ പന്തുരുളും. 21 വര്‍ഷത്തെ ഇടവേളക്കുശേഷം പുനരാരംഭിക്കുന്ന സേട്ട് നാഗ്ജി അമര്‍സി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാളിന്‍െറ രണ്ടാം പതിപ്പില്‍ ഫുട്ബാളിലെ രാജാക്കന്മാരെന്നറിയപ്പെടുന്ന യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള ക്ളബുകളാണ് പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പിലായി 12 ലീഗ് മത്സരങ്ങളും സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും. ആരാധകര്‍ക്കിടയിലെ ബദ്ധവൈരികളായ അര്‍ജന്‍റീനയുടെ അണ്ടര്‍ 23 ടീമും ബ്രസീലിലെ അത്ലറ്റികോ പരാനെയും തമ്മിലാണ് വെള്ളിയാഴ്ച ആദ്യകളി. ഫെബ്രുവരി 18, 19 ദിവസങ്ങളില്‍ സെമി ഫൈനലും 21ന് ഫൈനലും നടക്കും. ബ്രസീലില്‍നിന്നുള്ള ക്ളബ് അത്ലറ്റികോ പരാനെ, ജര്‍മനിയില്‍ നിന്നുള്ള ടി.എസ്.വി 1860 മ്യൂണിക്, അര്‍ജന്‍റീനയുടെ അണ്ടര്‍ 23 ടീം, യുക്രെയിനില്‍ നിന്നുള്ള എഫ്.സി വോളിന്‍ ലുറ്റ്സ്ക്ക്, എഫ്.സി ഡിന്‍പ്രോ, ഇംഗ്ളണ്ടില്‍നിന്നുള്ള വാട്ട്ഫോര്‍ഡ് എഫ്.സി, അയര്‍ലന്‍ഡില്‍നിന്നുള്ള ഷംറോക് റോവേഴ്സ് എഫ്.സി   റുമാനിയയില്‍ നിന്നുള്ള എഫ്.സി റാപിഡ് ബുകാറ എന്നിവയാണ് ടീമുകള്‍.
അയര്‍ലന്‍ഡില്‍നിന്നുള്ള ഷംറോക് റോവേഴ്സ് എഫ്.സി ബുധനാഴ്ച  രാവിലെ എത്തി. യുക്രെയിന്‍ ടീം എഫ്.സി ഡിന്‍പ്രോ, റുമാനിയന്‍ ടീം എഫ്.സി റാപിഡ് ബുകാറ എന്നിവ വ്യാഴാഴ്ച എത്തും. ടൂര്‍ണമെന്‍റിന്‍െറ ടിക്കറ്റ് വില്‍പന വ്യാഴാഴ്ച മുതല്‍ തുടങ്ങും. സൗജന്യ പാസുകള്‍ ഇല്ല. ഉദ്ദേശിച്ച സ്പോണ്‍സര്‍ഷിപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സംഘാടക സമിതി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ കളി കാണുന്നതിന് പണം മുടക്കി ടിക്കറ്റ് വാങ്ങാമെന്ന തീരുമാനത്തിലത്തെിയത്.
കടപ്പാട് - മാധ്യമം 

Finding the "CAN" in Cancer

Finding the "CAN" in Cancer
By Nancy Emerson, Pam Leight, Susan Moonan,Terri Schinazi

A compelling handbook for cancer patients, their families, and friends. Four long-term survivors, with more than 70 years of collective experience dealing with cancer, have put together a guidebook to help others who face this illness. The authors combine personal stories and experiences with practical tips for coping with side effects, information on tests and procedures, emotional and spiritual encouragement, and advice on how to let others help during this difficult time. "This book is many things: a pragmatic and practical handbook on dealing with the details of cancer treatment; a book with helpful and inspirational vignettes; and most of all, a story of friends...each exemplifies a depth of resourcefulness and optimism that has sustained them through the roughest of times." P. Kelly Marcom, MD Director, Breast Medical Oncology and Hereditary Cancer Clinic Duke University Comprehensive Cancer Center

കാന്‍സറിനെ ഭയക്കേണ്ട കരുതലോടെ ജീവിക്കാം




ഒരു വര്‍ഷം 50,000 ത്തോളം പേര്‍ക്ക്‌ കാന്‍സര്‍ രോഗം പിടിപെടുന്നു.
ഈവര്‍ഷം ആഗോളതലത്തില്‍ ഏകദേശം 120 ലക്ഷം ആളുകള്‍ പുതുതായി കാന്‍സര്‍ രോഗബാധിതരാവുകയും, 70 ലക്ഷം പേര്‍ മരണമടയുകയും ചെയ്യാം എന്ന്‌ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത്‌ ഈ വര്‍ഷം 10 ലക്ഷം പേര്‍ക്ക്‌ കാന്‍സര്‍ വരുവാനുള്ള സാധ്യതയുണ്ട്‌.
കേരളത്തിലും ഗണ്യമായ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്‌. ഇപ്പോള്‍ ഒരു വര്‍ഷം 50,000 ത്തോളം പേര്‍ക്ക്‌ കാന്‍സര്‍ രോഗം പിടിപെടുന്നു. നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന 30 ശതമാനം കാന്‍സര്‍ രോഗങ്ങളും വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ നമുക്ക്‌ സാധിക്കും.
കൂടാതെ മൂന്നിലൊന്ന്‌ കാന്‍സറുകള്‍ നേരത്തേയുള്ള രോഗനിര്‍ണയത്തിലൂടെയും ശരിയായ രോഗചികിത്സയിലൂടെയും പൂര്‍ണമായും ഭേദമാക്കുവാന്‍ സാധിക്കും. എന്നാല്‍ നമ്മുടെ നാട്ടിലുണ്ടാകുന്ന ഭൂരിപക്ഷം കാന്‍സറുകളുടെയും കാരണങ്ങള്‍ വൈദ്യശാസ്‌ത്രത്തിന്‌ അറിവുള്ളതിനാല്‍ കാന്‍സര്‍ പ്രതിരോധം താരതമ്യേന എളുപ്പമാണ്‌.
പുകയില വില്ലന്‍
കാന്‍സറിന്‌ മുഖ്യ കാരണം പുകയിലയാണ്‌. 30-35 ശതമാനം കാന്‍സര്‍ രോഗത്തിനുള്ള ഹേതു പുകയിലയ്‌ക്കാണ്‌. പുകവലിക്കുക, മുറുക്കുക, പൊടിവലിക്കുക തുടങ്ങി ഏത്‌ വിധത്തിലുമുള്ള ഉപയോഗം കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പുകയില വിവിധ തരത്തിലുള്ള പതിമൂന്ന്‌ കാന്‍സറുകള്‍ ഉണ്ടാക്കുവാന്‍ കാരണമാകുന്നു.
വായ, തൊണ്ട, മൂക്ക്‌, ശ്വാസകോശം, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്‌, വൃക്ക, മൂത്രാശയം എന്നീ അവയവങ്ങളെയാണ്‌ പുകയിലയുടെ ഉപയോഗം കൂടുതല്‍ ബാധിക്കുന്നത്‌. 85-90 ശതമാനം ശ്വാസകോശ കാന്‍സര്‍ രോഗികളും പുകവലിക്കുന്നവരാണ്‌.
വായിലെ കാന്‍സറിന്റെ പ്രധാന കാരണം പുകയില ചവയ്‌ക്കുന്നതോ മറ്റ്‌ ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നതോ മൂലമാണ്‌. പുകയില ഉപയോഗിക്കാതിരുന്നാല്‍ രാജ്യത്തുണ്ടാകുന്ന കാന്‍സര്‍ രോഗികളില്‍ 30-35 ശതമാനം കുറവ്‌ വരും എന്നുള്ളത്‌ തീര്‍ച്ചയാണ്‌. പുകയിലയില്‍ നാലായിരത്തോളം രാസവസ്‌തുക്കള്‍ ഉണ്ട്‌.
ഇതില്‍ 70 ഓളം കാന്‍സര്‍ പ്രേരിത വസ്‌തുക്കളാണ്‌. 15 ശതമാനം സ്‌ക്കൂള്‍ വിദ്യാര്‍ഥികളും പുകയില എപ്പോഴെങ്കിലും രുചിച്ചിട്ടുള്ളവരാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. കൗമാരത്തില്‍ പുകയില രുചിച്ച്‌ നോക്കുന്നവരില്‍ നല്ലൊരു ശതമാനവും ഈ ദുശീലം അവരുടെ പിന്നീടുള്ള ജീവിതത്തില്‍ തുടരുന്നു. തുടര്‍ന്ന്‌ അകാല മരണത്തിന്‌ കീഴ്‌പ്പെടുന്നു.
പുകവലിക്കാത്തവരില്‍ ഉണ്ടാവുന്ന 15 ശതമാനം ശ്വാസകോശ അര്‍ബുദത്തിന്റെയും കാരണം നിഷ്‌ക്രിയ പുകവലിയാണ്‌. രാജ്യത്ത്‌ ഒരിക്കലും പുകവലിക്കാത്തവരില്‍ 45 ശതമാനവും നിഷ്‌ക്രിയ പുകവലിക്ക്‌ വിധേയരാകുന്നതാണ്‌. കുട്ടികള്‍, സ്‌ത്രീകള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ്‌ മറ്റുള്ളവരുടെ പുകവലികൊണ്ടുള്ള ദോഷഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നവര്‍.
പൂസാകുമ്പോള്‍ ഓര്‍മ്മിക്കുക
കേരളീയരുടെ മറ്റൊരു ദുശീലമായ മദ്യപാനം 5 ശതമാനം കാന്‍സറുകള്‍ക്കും കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മാരകമായ ലിവര്‍ കാന്‍സര്‍ വരവാന്‍ മദ്യം സഹായിക്കുന്നു.
കൂടാതെ വായ്‌, തൊണ്ട, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലും കാന്‍സര്‍ വരുവാന്‍ മദ്യം കാരണമാകുന്നു. രോഗാണുക്കള്‍ ഏകദേശം 18 ശതമാനം കാന്‍സറുകളേയുടേയും കാരണമാകുന്നു.
അന്തരീക്ഷ മലിനീകരണവും തൊഴില്‍ ജന്യ കാന്‍സറും
വായു, മണ്ണ്‌, ജലം എന്നിവ മലിനീകരിക്കുന്ന രാസവസ്‌തുക്കള്‍ പല വിധത്തിലുള്ള കാന്‍സറുകള്‍ക്ക്‌ കാരണമാകുന്നു. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന 5 ശതമാനം കാന്‍സറും തൊഴിലുമായി ബന്ധപ്പെട്ടവയാണ്‌. കാന്‍സര്‍ പ്രേരിത വസ്‌തുക്കളുമായി ഇടപഴകുന്നവരില്‍ വിവിധ തരത്തിലുള്ള അര്‍ബുദങ്ങള്‍ വരുവാനുള്ള സാധ്യതയുണ്ട്‌.



പ്രതീക്ഷയുടെ നീലാകാശം നിറയെ

കാന്‍സര്‍ രോഗ ചികിത്സ അത്രമാത്രം പുരോഗമിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റ്‌ രോഗങ്ങളെ അപേക്ഷിച്ച്‌ കാന്‍സര്‍ ചികിത്സയുടെ ഫലം, രോഗം ഏത്‌ അവസ്‌ഥയില്‍ കണ്ടു പിടിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌. ഇവിടെയാണ്‌ കാന്‍സര്‍ സ്‌ക്രീനിങ്ങിന്റെ പ്രാധാന്യം.
എന്നാല്‍ പലരും ഇക്കാര്യം വിസ്‌മരിക്കുന്നു .
പ്രതീക്ഷകളാണ്‌ ചുറ്റും. ഡോക്‌ടര്‍മാരുടെ വാക്കുകളില്‍, രോഗിയുടെ കണ്ണുകളില്‍, ബന്ധുക്കളുടെ ഹൃദയങ്ങളില്‍ എല്ലാം പ്രതീക്ഷകള്‍. ആ പ്രതീക്ഷകളൊന്നും അസ്‌ഥാനത്താകുന്നില്ല എന്നതാണ്‌ പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചനകള്‍.
കാന്‍സര്‍ രോഗ ചികിത്സ അത്രമാത്രം പുരോഗമിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റ്‌ രോഗങ്ങളെ അപേക്ഷിച്ച്‌ കാന്‍സര്‍ ചികിത്സയുടെ ഫലം, രോഗം ഏത്‌ അവസ്‌ഥയില്‍ കണ്ടു പിടിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌.
ഇവിടെയാണ്‌ കാന്‍സര്‍ സ്‌ക്രീനിങ്ങിന്റെ പ്രാധാന്യം. എന്നാല്‍ പലരും ഇക്കാര്യം വിസ്‌മരിക്കുന്നു. അതിന്റെ ഫലമായി രോഗം ഏറ്റവും അവസാന നിമിഷം മാത്രം തിരിച്ചറിയാന്‍ സാധിക്കുകയും ചികിത്സയുടെ ഗുണം വേണ്ടവിധം ഫലിക്കാതെ പോവുകയും ചെയ്യുന്നു.
മൂന്‍കൂട്ടിയുള്ള പരിശോധനയിലൂടെ കാന്‍സറിന്റെ ഭീകരത വളരെയേറെ കുറയ്‌ക്കാനാവും. പ്രത്യേകിച്ച്‌ സ്‌തനാര്‍ബുദം പോലെ സാധാരണ കണ്ടുവരുന്ന കാന്‍സറിന്റെ കാര്യത്തില്‍.
സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്
സ്‌തനാര്‍ബുദം അല്ലെങ്കില്‍ ഭാവിയില്‍ സ്‌തനാര്‍ബുദമായി മാറിയേക്കാവുന്ന വ്യതിയാനങ്ങള്‍ സ്‌തനങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നും (പ്രത്യേകിച്ചും പാരമ്പര്യമായി കുടുംബത്തില്‍ സ്‌തന - അണ്ഡാശയ കാന്‍സറുകള്‍ ഉള്ള ആളുകളില്‍) തിരിച്ചറിയുവാന്‍ സ്‌ത്രീനിംങ്‌ ടെസ്‌റ്റ് കൊണ്ട്‌ സാധിക്കുന്നു.
മാമ്മോഗ്രാം എന്നാണീ പരിശോധനാ രീതിയുടെ പേര്‌. പ്രത്യേകതരത്തില്‍ ഏറ്റവും റോഡിയേഷന്‍ കുറഞ്ഞ രീതിയിലാണ്‌ മാമ്മോഗ്രാം എടുക്കുന്നത്‌. ഇതുവഴി സ്‌തനങ്ങളിലുണ്ടാകുന്ന ഏറ്റവും പ്രാരംഭ മാറ്റങ്ങള്‍ പോലും കണ്ടുപിടിക്കപ്പെടുന്നു. ഇപ്പോള്‍ എം.ആര്‍. ഐ സ്‌കാനിങ്‌ വഴിയും (എം.ആര്‍. മാമ്മോഗ്രാം) സ്‌തനങ്ങളിലെ മാറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും.
ഇന്നത്തെ അംഗീകരിക്കപ്പെട്ടിട്ടുള്ള ചികിത്സാവിധിയനുസരിച്ച്‌ 40 വയസു കഴിഞ്ഞ എല്ലാ സ്‌ത്രീകളും വര്‍ക്ഷത്തില്‍ ഒരിക്കല്‍ മാമ്മോഗ്രാം ചെയ്യേണ്ടതാണ്‌. പാരമ്പര്യമായി സ്‌തന - അണ്ഡാശയ കാന്‍സര്‍ രോഗമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ ഇത്‌ നിര്‍ബന്ധമായും ചെയ്യേണ്ടതാണ്‌.
അമ്മ, സഹോദരി, മകള്‍, അച്‌ഛന്‍, സഹോദരന്‍ (പുരുഷന്മാര്‍ 100 ല്‍ ഒരാള്‍ക്ക്‌ സ്‌തനാര്‍ബുദം കണ്ടുവരുന്നു.) എന്നിവരില്‍ ആര്‍ക്കെങ്കിലും സ്‌തനാര്‍ബുദം വന്നിട്ടുണ്ട്‌ എങ്കില്‍ ആ വ്യക്‌തിയക്ക്‌ സ്‌തനാര്‍ബുദം വരുവാനുള്ള സധ്യത ഇരട്ടിയോളമാണ്‌. അങ്ങിനെയെങ്കില്‍ ഇങ്ങനെയുള്ള ആളുകള്‍ വളരെ കൃത്യമായിതന്നെ സ്‌ക്രീനിങ്‌ ടെസ്‌റ്റുകള്‍ നടത്തേണ്ടതാണ്‌.
അതുപോലെ മലത്തിലെ രക്‌തത്തിന്റെ അളവ്‌ വച്ച്‌ വന്‍കുടലിലെ കാന്‍സര്‍,ൗ രക്‌തത്തിലെ പി.എസ്‌.എ എന്നതിന്റെ അളവ്‌ വച്ച്‌ പ്രോസ്‌റ്റേറ്റ്‌ കാന്‍സറും പാപ്പ്‌ സ്‌മിയര്‍ പരിശോധനയിലൂടെ ഗര്‍ഭാശയമുഖയെത്ത കാന്‍സറിന്റെ സാന്നിധ്യ, നമുക്ക്‌ വളരെ മുമ്പേ തന്നെ കണ്ടുപിടിക്കാം എന്നത്‌ നാം എല്ലാവരും അറിയേണ്ടതുണ്ട്‌. വന്‍കുടലിന്റെ കാന്‍സര്‍ പാമ്പര്യമായി ഉള്ള ഒരു വ്യക്‌തി എന്‍ഡോസ്‌കോപി പരിശോധന 50 വയസിലോ അല്ലെങ്കില്‍ അതിനു മുമ്പുതന്നെയോ ആരംഭിക്കേണ്ടതാണ്‌.
ചികിത്സയിലെ പ്രതീക്ഷകള്‍
സര്‍ജറി, റേഡിയേഷന്‍ എന്നിവ കാന്‍സര്‍ ചികിത്സയുടെ നെടും തൂണായി കണക്കാക്കപ്പെടുന്നു. കാന്‍സറിനെ രണ്ട്‌ ഘട്ടങ്ങളായായണ്‌ തിരിച്ചിരിക്കുന്നത്‌. കാന്‍സര്‍, അതിനെ ബാധിച്ച അവയവത്തില്‍ തന്നെ നില്‍ക്കുന്നത്‌ ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടമായി കണക്കാക്കാം. അടുള്ള കഴലകളിലേക്കോ ആ അവയവത്തിന്റെ മുഴുവന്‍ ഭാഗത്തോ അസുഖം കാണുകയാണെങ്കില്‍ അത്‌ മൂന്നാം ഘട്ടമായി കണക്കാക്കുന്നു.



കാന്‍സര്‍...? കാന്‍സറിന്റെ ചികിത്സാരിതികളും



 നമ്മുടെ ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഉയര്‍ന്ന തോതില്‍ കാണുന്ന പൂര്‍ണ പരിഹാരമില്ലാത്തതും സങ്കീര്‍ണമായ ചികിത്സ വേണ്ടി വരുന്നതുമായ അര്‍ബുദം (കാന്‍സര്‍ ) എന്ന രോഗം നമ്മുടെ നാടുകളില്‍ ഇത്ര അധികരിക്കാനുള്ള മുഖ്യ കാരണം. പണ്ട് ഈ രോഗത്തെ കുറിച്ച് കേട്ടുകേള്‍വി മാത്രമായിരുന്നു. ഭക്ഷണത്തില്‍ നമ്മുടെ നാടന്‍ ശൈലികള്‍ എല്ലാം കൈവിട്ട് കൊഴുപ്പും രാസവസ്തുക്കളും അടങ്ങിയ റെഡിമെയ്ട് രുചിക്ക് മാത്രം പരിഗണന നല്‍കുകയും കായികാധ്വാനം തീരെ ഇല്ലാത്തതുമായ ജീവിത ജീവിത ശൈലിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഈ ജീവിത ശൈലി നാം തുടര്‍ന്നാല്‍ നമ്മുടെയും നമ്മുടെ നാടിന്റെയും അവസ്ഥ എന്താകും എന്ന് ആലോചിച്ചു ഭയപ്പെടേണ്ടി ഇരിക്കുന്നു. എന്താണ് കാന്‍സര്‍...? നമ്മുടെ ശരീരം പരശ്ശതം കോശങ്ങള്‍ കൊണ്ടാണല്ലോ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണയായി ശാരീരിക ധര്‍മങ്ങള്‍ക്കനുസൃതമായി ഒരു മാതൃകോശം വളര്‍ന്ന് രണ്ടു പുത്രീകോശങ്ങളായി വിഭജിക്കപ്പെടുന്നു. ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഈ പ്രക്രിയയുടെ താളം തെറ്റുന്നു. ശരീരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് വിഭജിക്കപ്പെട്ടുണ്ടാകുന്ന പുതിയ കോശങ്ങള്‍ ഒന്നുചേര്‍ന്ന് മുഴകള്‍ (തടിപ്പോ, വളര്‍ച്ചയോ, പാടുകളോ ആകാം) രൂപം കൊള്ളുന്നു. ഇവയെ അപായകരമായ മുഴകള്‍ (Malignant Tumours)എന്നും, അപായകരമല്ലാത്ത മുഴകള്‍ (Benign Tumours) എന്നും രണ്ടായി തരം തിരിക്കാം. അപായകരമല്ലാത്ത മുഴകള്‍ ശസ്ത്രക്രിയ കൊണ്ട് നീക്കം ചെയ്യപ്പെടാവുന്നവയാണ്. സാധാരണയായി ഒരിക്കല്‍ നീക്കം ചെയ്യപ്പെട്ടാല്‍ അവ വീണ്ടും പ്രത്യക്ഷപ്പെടാറില്ല. തന്നെയുമല്ല അവ തൊട്ടടുത്തുള്ള കോശങ്ങളെ ബാധിക്കുകയോ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പടര്‍ന്നുകയറുകയോ ചെയ്യുന്നുമില്ല. എന്നാല്‍ അപായകരമായ മുഴകള്‍ കാന്‍സര്‍ ആയി പ്രത്യക്ഷപ്പെടുന്നു. അവ ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. ഈ മുഴകളിലെ കോശങ്ങള്‍ മറ്റു ശരീര ഭാഗങ്ങളിലേയ്ക്കു പടര്‍ന്നുപിടിക്കുന്നു. അങ്ങനെ കാന്‍സര്‍ ഉണ്ടായ ഭാഗത്തുനിന്നും ഇവ രക്തസഞ്ചാരപഥത്തിലേയ്‌ക്കോ, കോശ സമൂഹത്തിലേയ്‌ക്കോ കടന്നുചെല്ലുന്നു. തുടര്‍ന്ന് മറ്റവയവങ്ങളെ ആക്രമിച്ച് അവയെ നശിപ്പിച്ച് പുതിയ മുഴകള്‍ ഉണ്ടാക്കുന്നു. ഇത്തരമുള്ള കാന്‍സര്‍ വ്യാപനത്തിന് Metastasis എന്നു പറയുന്നു. മനുഷ്യശരീരത്തില്‍ ഏകദേശം 250-ഓളം തരം കാന്‍സര്‍ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിയിലും കാന്‍സര്‍ ബാധിച്ചിരിക്കുന്ന ഭാഗത്തിന്റേയും കാന്‍സറിന്റെ തരവും രോഗത്തിന്റെ ഘട്ടവും അനുസരിച്ച് രോഗലക്ഷണങ്ങളും രോഗപുരോഗതിയും, ചികിത്സാരീതിയും ചികിത്സിച്ചുഭേദമാക്കാമോ എന്ന വസ്തുതയും വിഭിന്നങ്ങളാണ്. ലോകത്ത് പ്രതിവര്‍ഷം ഒരുകോടിയില്‍പരം ആളുകള്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരുണത്തില്‍ ലോകാരോഗ്യ സംഘടനയുടെ 2005-ലെ പ്രസിദ്ധീകരണത്തില്‍ Mouth, Stomach, Liver, Lung, Breast തുടങ്ങിയ അവയവങ്ങളില്‍ കണ്ടുവരുന്ന common cancer-ന്റെ ചികിത്സാവിധികളുടെ സംഗ്രഹവും സാംക്രമിക രോഗങ്ങളല്ലാത്ത രോഗങ്ങള്‍ വരുന്നതിനു സാധ്യതയുള്ള അപായ ഘടകങ്ങളെപ്പറ്റിയും കൊടുത്തിട്ടുള്ള പൊതു വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഇത് സാധാരണ അവയവങ്ങളില്‍ കണ്ടുവരാറുള്ള കാന്‍സറിന്റെ ചികിത്സാവിധികളെപ്പറ്റിയും,കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരുന്നതിനു കാരണമായ അപായസാധ്യതാഘടകങ്ങളെപ്പറ്റിയും പ്രയോജനപ്രദമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലാകട്ടെ ഏതാണ്ട് 25 ലക്ഷത്തില്‍പരം കാന്‍സര്‍ രോഗികളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഓരോ വര്‍ഷവും ഉദ്ദേശം എട്ടുലക്ഷത്തില്‍പരം ആളുകള്‍ കാന്‍സര്‍ രോഗബാധിതരാകുന്നു. കേരളത്തിലാണെങ്കില്‍ പ്രതിവര്‍ഷം 35000 ത്തോളം ആളുകള്‍ക്ക് കാന്‍സര്‍ ബാധിക്കുന്നുണ്ട്. അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവരുടെ സംഖ്യ ഇരട്ടി ആയേക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഓരോ വര്‍ഷവും കാന്‍സര്‍ രോഗികളുടെ എണ്ണം അഞ്ചുശതമാനമെന്ന കണക്കില്‍ പെരുകുന്നു. ഇന്ത്യയില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ശിരോഗള കാന്‍സറുകള്‍ ആണ് (Head and Neck Cancer).സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭാശയഗളകാന്‍സര്‍ (Cervical Cancer) ആണ് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തിലാകട്ടെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് സ്തനാര്‍ബുദമെന്നതാണ് കൗതുകകരമായ വസ്തുത. പുരുഷന്മാരില്‍ കണ്ടുവരുന്ന കാന്‍സറില്‍ പകുതിയിലധികവും, സ്ത്രീകളില്‍ എഴുപതുശതമാനത്തിലധികവും കാലേകൂട്ടി കണ്ടുപിടിച്ചാല്‍ തടയാവുന്നവയോ സുഖപ്പെടുത്താവുന്നവയോ ആണ്. കാന്‍സറിന്റെ സൂചനകള്‍ 1. ഉണങ്ങാത്ത വ്രണങ്ങള്‍ (പ്രത്യേകിച്ച് വായില്‍), വായില്‍ കാണപ്പെടുന്ന വെളുത്ത പാട. 2. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പുകളും (പ്രത്യേകിച്ചും സ്ത്രീകളുടെ സ്തനങ്ങളില്‍). 3. അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം; പ്രത്യേകിച്ച് ശാരീരിക ബന്ധത്തിനുശേഷവും, മാസക്കുളി നിലച്ച സ്ത്രീകളിലും. 4. തുടരെത്തുടരെയുള്ള ദഹനക്കേട്, വയറുകടി ഇല്ലാത്തപ്പോള്‍ ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം. 5. തുടര്‍ച്ചയായുള്ള ശബ്ദമടപ്പും, ചുമയും. (പ്രത്യേകിച്ചും പുകവലിക്കാര്‍). 6. മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ (രക്തം, പഴുപ്പ് മുതലായവ, പലതവണ വിസര്‍ജ്ജനത്തിനുള്ള ത്വര; ചിലപ്പോള്‍ തടസ്സം തോന്നല്‍ തുടങ്ങിയവ). 7.മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം. ഇവയൊന്നും തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം. കാന്‍സര്‍ തടയാന്‍ പത്തു മാര്‍ഗങ്ങള്‍ 1.ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുക. 2.500 മുതല്‍ 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (പച്ചക്കറികള്‍ നല്ലവണ്ണം കഴുകി ശുചിയാക്കിവേണം ഉപയോഗിക്കാന്‍). 3.മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം. കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക. 4.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക. മിതമായ തോതില്‍ സസ്യഎണ്ണ ഉപയോഗിക്കാം. ഭക്ഷണത്തില്‍ മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകങ്ങളുടെ അളവ് കൂട്ടുക. 5.അമിത ഉപ്പ്കലര്‍ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക. 6.പതിവായി സ്വയം സ്തനപരിശോധന നടത്തുക; ആവശ്യമെങ്കില്‍ മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകണം. 7.35 വയസ്സു കഴിഞ്ഞ സ്ത്രീകള്‍ പാപ്‌സ്മിയര്‍ ടെസ്റ്റിനു വിധേയരാകണം. 8.പുകവലി,മദ്യപാനം ഇവ പൂര്‍ണമായും ഒഴിവാക്കുക. 9.ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്. 10.പതിവായി വ്യായാമം ചെയ്യുക. ഭക്ഷണരീതിയും കാന്‍സറും ഇന്ത്യയില്‍ പത്തുമുതല്‍ പതിനഞ്ചു ശതമാനം വരെയുള്ള കാന്‍സറുകള്‍ക്കു കാരണം ഭക്ഷണരീതിയാണ്. പാശ്ചാത്യനാടുകളില്‍ ഇത് 33% വരെയാണ്. ശരീരത്തിന് വളരെക്കുറഞ്ഞ അളവില്‍ മാത്രം വേണ്ട മൈക്രോന്യൂട്രിയന്റ്‌സ് എന്ന പോഷകഘടകത്തിന്റെ കുറവ് കാന്‍സറിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂരിത കൊഴുപ്പുകളും എരിവും മധുരവും ഉള്ള ഭക്ഷണവും അമിതമായ ഉപ്പിന്റെ ഉപയോഗവും കാന്‍സറിന് കാരണമായേക്കാം. സ്ത്രീകളില്‍ കാണപ്പെടുന്ന ഈസ്ട്രജന്റെ അളവു കൂട്ടാന്‍ പൂരിതകൊഴുപ്പടങ്ങിയ ഭക്ഷണത്തിനു കഴിയുന്നു. കൊഴുപ്പു കൂടിയ ഭക്ഷണം സ്തനങ്ങളില്‍ മുഴകളുണ്ടാകാനുള്ള സാധ്യത കൂട്ടുമ്പോള്‍ പേരയ്ക്ക, മുന്തിരിങ്ങ, തക്കാളി, തണ്ണിമത്തന്‍ ഇവയുടെ ഉപയോഗം അര്‍ബുദ സാധ്യത ആറിലൊന്നായി കുറയ്ക്കുന്നു എന്നതാണ് നിഗമനം. ഭക്ഷണത്തിലെ നിരോക്‌സീകാരികള്‍ (antioxidants) അര്‍ബുദസാധ്യത കുറയ്ക്കുന്നു എന്നതാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുത. ഭക്ഷ്യനാരുകളുടെ പ്രാധാന്യം നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പചന പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും പിന്നീട് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു. ദഹനപ്രക്രിയയില്‍ ഈ മൃദുനാരുകള്‍ ദഹനപഥത്തിലെ മാലിന്യങ്ങളെ തുടച്ചുമാറ്റി പുറത്തുകളയാന്‍ വഴിയൊരുക്കുന്നു. ഇവ വെള്ളം വലിച്ചെടുത്ത് വീര്‍ക്കുകയും ഉദരപേശികളുടെയും രാസാഗ്നികളുടെയും പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷ്യനാരുകള്‍ ആഹാരവസ്തുക്കളുടെ ദഹനപഥത്തിലൂടെയുള്ള സഞ്ചാരത്തെ സുഗമമാക്കി ഇവയുടെ സഞ്ചാരസമയം കുറയ്ക്കുകയും ശരീരത്തിലടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ നീക്കി അവയുടെ വിസര്‍ജ്ജനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് കുടലിലെ അര്‍ബുദബാധയുടെ സാധ്യത കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവും പഞ്ചസാരയുടെ ആഗിരണവും ക്രമീകരിക്കുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ നമ്മുടെ ഭക്ഷണത്തില്‍ നാരുകളുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ഇലകള്‍, കൂണുകള്‍ തുടങ്ങിയവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ഭക്ഷണത്തില്‍ ഇവ ആവശ്യമായ തോതില്‍ ഉള്‍പ്പെടുത്തി നാരുകളുടെ ലഭ്യത ഉറപ്പുവരുത്തണം. നാരുകള്‍ക്കു പുറമേ പച്ചക്കറികളും പഴങ്ങളും പതിവായി ഉപയോഗിക്കുന്നതും ജീവകം എ, സി, ഇ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതും കാന്‍സറിനെതിരായ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. പച്ച, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പഴങ്ങളിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ ഒരു ശക്തമായ കാന്‍സര്‍ പ്രതിരോധ വസ്തുവാണ്. ഒരാള്‍ക്ക് ഏതാണ്ട് 5 മില്ലിഗ്രാം ബീറ്റാകരോട്ടിന്‍ പതിവായി ലഭിക്കണം. നമുക്കു ചിരപരിചിതങ്ങളായ ചീര,മധുരക്കിഴങ്ങ്, പപ്പായ, മുരിങ്ങയില, കാരറ്റ്, കാബേജ് എന്നിവയില്‍ ബീറ്റാകരോട്ടിനും, ജീവകം എ യും ധാരാളം അടങ്ങിയിരിക്കുന്നു. ഓറഞ്ച്, നെല്ലിക്ക, ചെറുനാരങ്ങ തുടങ്ങിയവയ്ക്കു കാന്‍സര്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാബേജ്, കോളിഫ്ലവര്‍ എന്നിവ ആമാശയ കാന്‍സറും സ്തന കാന്‍സറും, വെളുത്തുള്ളിയിലടങ്ങിയിട്ടുള്ള ഗന്ധകപ്രധാനമായ ഘടകങ്ങള്‍ സ്തനകാന്‍സര്‍, ആമാശയ കാന്‍സര്‍, കുടലിലെ കാന്‍സര്‍ എന്നിവയും തടയുന്നു. സോയാബീനില്‍ ഉള്ള ഹലരശവേശി, ശീെളഹമ്ീില െഎന്നീ വസ്തുക്കളും എള്ളിലുള്ള രണ്ടു പ്രധാനപ്പെട്ട കൊഴുപ്പമ്ലങ്ങളും കാന്‍സറിനു കാരണമായ രാസവസ്തുക്കളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ ഇപ്പോഴുണ്ടാകുന്ന പല കാന്‍സറുകളും തടയാന്‍ സാധിക്കുന്നതാണ്. സമീകൃതാഹാരം ജീവിതത്തിന്.. ആരോഗ്യകരമായ ജീവിതത്തിന് വേണ്ട പോഷകപദാര്‍ത്ഥങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നതിന് സഹായകരമായ ജീവിതശൈലി നാം സ്വീകരിച്ചേ മതിയാകൂ. ഭക്ഷണത്തില്‍ തവിടുകളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യം ഉറപ്പാക്കണം. ആഹാരത്തില്‍ക്കൂടി അന്നാംശം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങള്‍, കാത്സ്യം, ഫോസ്ഫറസ്, മൈക്രോ ന്യൂട്രിയന്റ്‌സ് ആയ അയണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ജീവകങ്ങള്‍ (A, B, C, D, E), ചെറിയ തോതില്‍ സിങ്ക്,കോപ്പര്‍, മാംഗനീസ്, അയഡിന്‍, സെലിനിയം എന്നിവയും ലഭിക്കണം. കൊഴുപ്പില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജത്തിന്റെ അളവ് 30% ല്‍ കൂടാന്‍ പാടില്ല. ഇതുകൂടാതെ അരി, ഗോതമ്പ്, മുതലായ ധാന്യങ്ങള്‍ തവിടുകളയാതെയും, ചെറുപയര്‍, കടല മുതലായവ തൊലികളയാതെ മുളപ്പിച്ചും ഉപയോഗിക്കേണ്ടതാണ്. ഈ വിധത്തില്‍ ശാസ്ത്രീയമായി ക്രമീകരിച്ച ഒരു ഭക്ഷണശൈലി സ്വീകരിക്കുന്നത് കാന്‍സര്‍ തടയുന്നതു കൂടാതെ ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാനും സഹായിക്കും. സമീകൃതാഹാരം, കൃത്യമായ വ്യായാമം, പുകയില ഒഴിവാക്കല്‍ ഇവ കാന്‍സറിനുള്ള സാധ്യത നാല്‍പ്പതു ശതമാനം കുറയ്ക്കാം. കാന്‍സറിനു കാരണമായേക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ 1. മൃഗക്കൊഴുപ്പുകളുടെ അമിതമായ ഉപയോഗം കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നു; പ്രത്യേകിച്ച് സ്തനങ്ങളിലും കുടലിലും ഉണ്ടാകുന്ന കാന്‍സര്‍. 2. വറുത്തതും പൊരിച്ചതുമായ ഭക്ഷണം. 3.ഒരേ എണ്ണ വറുക്കുന്നതിനും പൊരിക്കുന്നതിനും വീണ്ടുംവീണ്ടും ഉപയോഗിക്കുന്നത് അപകടകരമാണ്. പാത്രത്തില്‍ നിന്നു മാറ്റാതെ ഒരേ എണ്ണ തന്നെ ദിവസങ്ങളോളം വീണ്ടും തിളപ്പിക്കുന്നത് കാന്‍സറിനു കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ ഉണ്ടാകുന്നതിന് ഇടയാകുകയും അങ്ങനെ തയ്യാറാക്കുന്ന ഭക്ഷണം കാന്‍സറിന് ഇടവരുത്തുകയും ചെയ്യുന്നു. 4. ഉപ്പിന്റെ അമിതമായ ഉപയോഗവും പുകച്ച് തയ്യാറാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന nitrosamine എന്ന രാസവസ്തുവും കാന്‍സറിനു കാരണമാകാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാംസം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ിശൃേമലേ എന്ന രാസവസ്തു ആമാശയത്തിലെ അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച് nitrosamine ആയി മാറുകയും ഇത് ആമാശയ കാന്‍സറിന് വഴിതെളിക്കുകയും ചെയ്യുന്നു. 5.ധാന്യങ്ങള്‍ കേടുവരാതിരിക്കാനും പച്ചക്കറികള്‍, ഇലക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍ ഇവ കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതുമായ കീടനാശിനികള്‍ വളരെയധികം അപകടകാരികളാണ്. ഏതാണ്ട് രണ്ടു ശതമാനത്തോളം കാന്‍സറിന്റെ ഉത്ഭവം ഇതുമൂലമാകാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ആയതിനാല്‍ പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വൃത്തിയായി കഴുകി മാലിന്യങ്ങള്‍ നിശ്ശേഷം മാറ്റിയതിനുശേഷമേ ഉപയോഗിക്കാവൂ. 6.നിലക്കടലയില്‍ കണ്ടുവരുന്ന പൂപ്പല്‍ (Aflotoxine) കാന്‍സറിനു കാരണമായേക്കാം. 7.കൃത്രിമ മധുരസാധനങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലര്‍ത്തിയിട്ടുള്ള കൃത്രിമ നിറങ്ങള്‍ എന്നിവ കാന്‍സര്‍കാരകരാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു. കൃത്രിമ മധുരസാധനങ്ങളായ ഊഹലശി, ഇ്യരഹമാമലേ, സാക്കറിന്‍, എന്നിവയും കൃത്രിമ നിറങ്ങളും കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളവയാണെന്നറിഞ്ഞ് ബോധപൂര്‍വം വര്‍ജ്ജിക്കേണ്ടതാണ്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ഈ കൃത്രിമ മധുര പദാര്‍ത്ഥങ്ങള്‍, മൂത്രസഞ്ചിയില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ഇവ കാന്‍സര്‍ ഉണ്ടാക്കുമെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് അധുനാതന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വീട്ടിലെ ഫര്‍ണിച്ചറുകളും തറയും മിനുസപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഹൈട്രോബെന്‍സീനും ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മല്‍ ഡീഹൈഡും കാന്‍സറിലേക്കു നയിക്കാം. ഗൃഹനിര്‍മാണത്തിനുപയോഗിക്കുന്ന ആസ്ബസ്റ്റോസിന്റെ പൊടി ശ്വാസകോശകാന്‍സറിനു കാരണമായേക്കാമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാംസാഹാരത്തിന്റെ അമിതമായ ഉപയോഗം കാന്‍സറിനെ വിളിച്ചുവരുത്തും. മാംസാഹാരപ്രിയരില്‍ ആമാശയകാന്‍സര്‍ സാധ്യത കൂടുതലാണെന്ന് കേംബ്രിഡ്ജിലെ ഹ്യൂമന്‍ റിസോഴ്‌സസ് യൂണിറ്റിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചുവന്നമാംസ(Red meat) ത്തിലെ ഘടകങ്ങള്‍ ഉചഅ യ്ക്കു തകരാറുണ്ടാക്കുന്നു വെന്നാണ് കണ്ടെത്തല്‍. മാംസാഹാരികളുടെ കുടലില്‍ കാണുന്ന നൈട്രോസോ സംയുക്തങ്ങള്‍ ഉചഅ യുമായി ചേരുന്നു. ഇതു കോശഘടനയില്‍ അസ്ഥിരതയുണ്ടാക്കുന്നതാണ് കാന്‍സറിനു കാരണം. ദിവസം രണ്ടു നേരം മാംസം പതിവാക്കിയവരില്‍ കാന്‍സര്‍സാധ്യത മുപ്പത്തഞ്ചു ശതമാനം കൂടുതലാണെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരു കാരണവശാലും ഒരുദിവസം എണ്‍പതു ഗ്രാമില്‍ കൂടുതല്‍ മാംസം കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. പൊതുവെ ശാരീരികാദ്ധ്വാനം കുറഞ്ഞ വിഭാഗക്കാരായ സ്ത്രീകളില്‍ അന്‍പതു ഗ്രാമാണ് അനുവദനീയമായ അളവ്. കാന്‍സര്‍ - മുന്‍കൂട്ടി അറിയാന്‍ ലോകജനതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മാരകരോഗങ്ങളില്‍ ഒന്നായി കാന്‍സര്‍ മാറിക്കഴിഞ്ഞു. കാന്‍സര്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതമാണെങ്കിലും, കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കപ്പെട്ടാല്‍ പൂര്‍ണരോഗ വിമുക്തിയ്ക്കും ചികിത്സയുടെ തീവ്രത കുറയ്ക്കുന്നതിനും ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഒട്ടൊക്കെ ലഘൂകരിക്കുന്നതിനും ഇതു സഹായിക്കുമെന്നുള്ളതില്‍ രണ്ടുപക്ഷമില്ല. കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള വഴികള്‍ എന്തൊക്കെയെന്നു നോക്കാം. പലരും ധരിച്ചിരിക്കുന്നതുപോലെ, പ്രമേഹം കണ്ടുപിടിക്കുന്നതുപോലെയോ, 'ഹെപ്പറ്റൈറ്റിസ്'കണ്ടുപിടിക്കുന്നതുപോലെയോ ഉള്ള ഒരു ടെസ്റ്റ് കാന്‍സറിന് നിലവിലില്ല. മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളിലെ പല കലകളിലായി ഉദ്ദേശം ഇരുന്നൂറ്റി അന്‍പതില്‍ പരം കാന്‍സറുകള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നോ ഒരു ഡസന്‍ തന്നെയോ ടെസ്റ്റുകളോ പരിശോധനയോ വഴി ശരീരത്തിലുണ്ടാകാന്‍ സാധ്യതയുള്ള കാന്‍സറുകളെ മുഴുവന്‍ നേരത്തെ നിര്‍ണയിക്കാന്‍ എളുപ്പമല്ല. ഓരോ രോഗിയുടേയും വിശദമായ ശരീരപരിശോധന കുടുംബചരിത്രവും ജീവിതശൈലിയും മനസ്സിലാക്കിയതിനുശേഷം അയാള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ഒന്നോ രണ്ടോ തരം കാന്‍സറുകള്‍ ഉണ്ടോ എന്നറിയാനുള്ള പരിശോധനകളാണ് സാധാരണ നേരത്തേയുള്ള കാന്‍സര്‍ രോഗനിര്‍ണയത്തിനായി ചെയ്യുന്നത്. കാന്‍സര്‍ നേരത്തെ നിര്‍ണയിക്കാന്‍ ഏറ്റവും പ്രധാനമായ പ്രക്രിയ പരിചയ സമ്പന്നനായ ഒരു ഡോക്ടര്‍ നടത്തുന്ന ശാരീരിക പരിശോധനയാണ്. ശരീരത്തിന്റെ പുറമേ ഉള്ളവയും അന്നപഥം,ശ്വാസകോശങ്ങള്‍, മൂത്രസഞ്ചി മുതലായ ഭാഗങ്ങളിലുണ്ടാകുന്ന കാന്‍സറുകളും കണ്ടുപിടിക്കാന്‍ ഈ ഭാഗങ്ങള്‍ നേരിട്ടുകാണാന്‍ ഉപയോഗിക്കുന്ന endoscope-കള്‍ ഉപയോഗപ്പെടുത്തുന്നു. ശാരീരിക പരിശോധനയ്ക്കുശേഷം സംശയരഹിതമായി കാന്‍സര്‍ ഉണ്ടോ എന്നു നിര്‍ണയിക്കുന്നതിനുള്ള പ്രസക്തമായ ടെസ്റ്റുകള്‍ നടത്തുന്നു. കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനുള്ള പ്രധാന പരിശോധന Biopsy ആണ്. സംശയം തോന്നുന്ന ഭാഗത്തു നിന്നും ദശ നീക്കം ചെയ്ത് പരിശോധനയ്ക്കു വിധേയമാക്കുന്നു. ഈ പരിശോധനയോടെ കാന്‍സറിന്റെ തരവും ഉപവിഭാഗവും മറ്റു പ്രത്യേകതകളും മനസ്സിലാക്കാന്‍ സാധിക്കും. ചികിത്സ നിര്‍ണയിക്കുന്നത് പലപ്പോഴും ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്. ശരീരത്തിലുണ്ടാകുന്ന മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു പരിശോധിക്കുന്നതിനു പകരം ഒരു സൂചി ഉള്ളില്‍ കടത്തി മുഴയില്‍ നിന്ന് ആവശ്യമായ കലകളോ, ദ്രാവകമോ വലിച്ചെടുത്ത് പരിശോധിക്കുന്ന പ്രക്രിയയ്ക്ക് Fine Needle Aspiration Cytology (FNAC) എന്നു പറയുന്നു. പല ഘട്ടങ്ങളിലും എചഅഇ ചെയ്താല്‍ ഒരു ആശീു്യെ പരിശോധന ഒഴിവാക്കാന്‍ കഴിയും. ഗര്‍ഭാശയഗളകാന്‍സറോ, കാന്‍സറിനു മുന്നോടിയായി കോശങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങളോ കണ്ടുപിടിക്കാന്‍ ചെയ്യുന്ന പരിശോധനയാണ് Pap Smear Test. ഗര്‍ഭാശയഗളത്തില്‍ നിന്നും കൊഴിഞ്ഞുവീഴുന്ന കോശങ്ങളെ spatulaഉപയോഗിച്ച് വടിച്ചെടുത്ത് നിറങ്ങള്‍ നല്‍കി നിരീക്ഷിക്കുന്ന ഈ ടെസ്റ്റ് ഗര്‍ഭാശയഗളത്തില്‍ ബാധിക്കുന്ന പല രോഗങ്ങളും നിര്‍ണയിക്കുന്നതിനുതകുന്നതാണ്. രക്തത്തിലെ കാന്‍സര്‍ (ഘൗസലാശമ) കണ്ടുപിടിക്കാന്‍ സാധാരണ രക്ത പരിശോധന കൊണ്ടു കഴിയും. രക്തത്തിലെ കാന്‍സറിന്റെ അനന്തര വിഭാഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് മജ്ജ എടുത്ത് പരിശോധിക്കേണ്ടതായി വരും. രക്തത്തിന്റെ ചില ഘടകങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാന്‍സര്‍ കണ്ടുപിടിക്കാന്‍ വളരെ സഹായകരമാണ്. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സര്‍രോഗമുള്ളവരില്‍ മൈലോമ പ്രോട്ടീനുകള്‍ കൂടുതലായി കാണപ്പെടുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ചവര്‍ക്ക് Prostate Specific Antigen (PSA)ഉം അസ്ഥിയിലെ കാന്‍സര്‍ ഉള്ളവര്‍ക്ക് അഹസമഹശില ഫോസ്‌ഫേറ്റ്‌സും ക്രമാതീതമായി വര്‍ധിക്കുന്നു. പ്രതിരൂപപഠനരംഗത്തുണ്ടായിട്ടുള്ള (Imageology) നൂതന സമ്പ്രദായങ്ങള്‍ കാന്‍സര്‍ രോഗത്തിന്റെയും രോഗവ്യാപ്തിയുടെയും നിര്‍ണയത്തിന് വളരെ ഉപയോഗപ്രദമാണ്. സാധാരണ തൃമ്യ ഉപയോഗിച്ച് ശ്വാസകോശത്തിലും അസ്ഥിയിലും കാന്‍സര്‍ ബന്ധിതമായ പല മാറ്റങ്ങളും കണ്ടുപിടിക്കാന്‍ സാധിക്കും. C.T. സ്‌കാനുകള്‍ ഉപയോഗിച്ചുള്ള പരിശോധന ട്യൂമറിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുപകരിക്കുന്നു. കാന്തവീചികളുപയോഗിച്ചുള്ള പരിശോധന (MRI)മാംസളമായ ശരീരഭാഗങ്ങളിലെ വ്യതിയാനങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാണ്. PET (Positron Emission Tomography) Scan എന്ന നൂതന സമ്പ്രദായം കാന്‍സര്‍ ബാധിച്ച കോശങ്ങളെ പ്രാരംഭദശയില്‍ത്തന്നെ കണ്ടുപിടിക്കുന്നതിനും അവയുടെ പ്രത്യേക സ്വഭാവവൈശിഷ്ട്യങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. രോഗവ്യാപ്തി നിര്‍ണയിക്കാന്‍ പലതരം കാന്‍സറുകള്‍ക്കും റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ നല്‍കി, ഗാമാകാമറയുടെ സഹായത്തോടുകൂടി പഠനങ്ങള്‍ നടത്താം. കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു വ്യാപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ പഠനങ്ങള്‍ സഹായകമാണ്. അതിവേഗത്തില്‍ വിഭജിച്ചുകൊണ്ടിരിക്കുന്ന കാന്‍സര്‍ കോശങ്ങള്‍ ചില അവസരത്തില്‍ പ്രത്യേകതരം രാസപദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ Tumour Markers എന്നു പറയുന്നു. ഇവയെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സയുടെ പ്രതികരണം (Treatment Response) മനസ്സിലാക്കുന്നതിനും സാധിക്കും. മേല്‍ വിവരിച്ച മാര്‍ഗങ്ങള്‍ കൂടാതെ ഗവേഷണാടിസ്ഥാനത്തിലുപയോഗിക്കുന്ന അനേകതരം രോഗനിര്‍ണയമാര്‍ഗങ്ങളുണ്ട്. ഇവയില്‍ പലതും കാന്‍സര്‍ ഉണ്ടോ എന്ന് പരോക്ഷമായി കണ്ടുപിടിക്കുന്നതിന് സഹായിക്കുന്നവയാണ്. രോഗചികിത്സയുടെ ഫലം പ്രവചിക്കുന്നതിന് ഇവയില്‍ ചിലവ ഉപയോഗപ്പെടുത്തുന്നു. ഇതില്‍ നിന്നും കാന്‍സര്‍ നേരത്തെ അറിയുന്നതിന് ഒരൊറ്റ പരിശോധന മാത്രമായി നിലവിലില്ല എന്നു വ്യക്തമാണല്ലോ. എന്നിരുന്നാലും ഓരോ തരം കാന്‍സറിനും പരക്കെ അംഗീകരിക്കപ്പെട്ട പരിശോധനകള്‍ നടത്തുകയാണെങ്കില്‍ കാന്‍സര്‍ ഏറെക്കുറെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് പറയാം. പൊതുവേ പറഞ്ഞാല്‍ മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞ സ്ത്രീകളും നാല്‍പ്പത് വയസ്സുകഴിഞ്ഞ പുരുഷന്മാരും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി തുടര്‍നടപടി കൈക്കൊള്ളേണ്ടതാണ്. നാല്‍പ്പതു വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ വര്‍ഷത്തിലൊരിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട ശാരീരിക പരിശോധനയ്ക്കു വിധേയരാകണം. ഗര്‍ഭാശയഗളകാന്‍സര്‍ കണ്ടുപിടിക്കാന്‍ മുപ്പത്തിയഞ്ചു വയസ്സുകഴിഞ്ഞ വിവാഹിതരായ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ ജമു ടാലമൃ ഠലേെ നടത്തണം. കൂടാതെ അമിതമായ വെള്ളപോക്ക്, രക്തം കലര്‍ന്ന വെള്ളപോക്ക്,സംഭോഗാനന്തര രക്തസ്രാവം എന്നീ ലക്ഷണങ്ങളുള്ള സ്ത്രീകളും പാപ്പ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്.

2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

ജനുവരിയിലെ വിജയി പാവാട




2015ല്‍ തുടര്‍ച്ചയായി മൂന്ന് ഹിറ്റുകള്‍ സ്വന്തമാക്കിയ പൃഥ്വിരാജ് 2016ലും വിജയം ആവര്‍ത്തിക്കുകയാണ്. പുതുവര്‍ഷത്തിലെ പൃഥ്വിയുടെ ആദ്യ റിലീസ് ആയ പാവാട ബോക്‌സ് ഓഫീസില്‍ പത്ത് കോടി പിന്നിട്ടു. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ അനൂപ് മേനോനാണ് ചിത്രം പത്ത് കോടി ഗ്രോസ് കളക്ഷനായി നേടിയതായി അറിയിച്ചത്.

ബിപിന്‍ ചന്ദ്രന്റെ തിരക്കഥയില്‍ ജി മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്ത പാവാട ഈ വര്‍ഷത്തെ ആദ്യ വിജയ ചിത്രവുമാണ്. പതിമൂന്ന് ചിത്രങ്ങളാണ് ജനവരിയില്‍ തിയറ്ററുകളിലെത്തിയത് ഉണ്ണി മുകുന്ദന്റെ സ്റ്റൈല്‍, ഫഹദ് ഫാസിലിന്റെ മണ്‍സൂണ്‍ മാംഗോസ്,അനൂപ് മേനോന്റെ മാല്‍ഗുഡി ഡേയ്‌സ് എന്നിവയായിരുന്നു ജനുവരിയിലെ മറ്റ് പ്രധാന റിലീസുകള്‍. മണ്‍സൂണ്‍ മാംഗോസ് പുതുമയുള്ള ചിത്രമായിരുന്നുവെങ്കിലും ബോക്‌സ് ഓഫീസില്‍ സ്വീകാര്യത നേടിയില്ല. സമാന്തര സിനിമാനിരയില്‍ നിന്നെത്തിയ സിനിമകളില്‍ സി വി  പ്രേംകുമാറിന്റെ ആൾരൂപങ്ങൾ 25 ദിവസ്സങ്ങൾ പിന്നിട്ടു . സര്‍ക്കാര്‍ തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. മനോജ് കാനയുടെ അമീബ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. എം.പത്മകുമാറിന്റെ ജലം, കഥാന്തരം, 2 പെണ്‍കുട്ടികള്‍ എന്നീ സിനിമകളും ഭേദപ്പെട്ട അഭിപ്രായം നേടിയവയാണ്.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️