2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

ജനുവരിയിലെ വിജയി പാവാട




2015ല്‍ തുടര്‍ച്ചയായി മൂന്ന് ഹിറ്റുകള്‍ സ്വന്തമാക്കിയ പൃഥ്വിരാജ് 2016ലും വിജയം ആവര്‍ത്തിക്കുകയാണ്. പുതുവര്‍ഷത്തിലെ പൃഥ്വിയുടെ ആദ്യ റിലീസ് ആയ പാവാട ബോക്‌സ് ഓഫീസില്‍ പത്ത് കോടി പിന്നിട്ടു. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ അനൂപ് മേനോനാണ് ചിത്രം പത്ത് കോടി ഗ്രോസ് കളക്ഷനായി നേടിയതായി അറിയിച്ചത്.

ബിപിന്‍ ചന്ദ്രന്റെ തിരക്കഥയില്‍ ജി മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്ത പാവാട ഈ വര്‍ഷത്തെ ആദ്യ വിജയ ചിത്രവുമാണ്. പതിമൂന്ന് ചിത്രങ്ങളാണ് ജനവരിയില്‍ തിയറ്ററുകളിലെത്തിയത് ഉണ്ണി മുകുന്ദന്റെ സ്റ്റൈല്‍, ഫഹദ് ഫാസിലിന്റെ മണ്‍സൂണ്‍ മാംഗോസ്,അനൂപ് മേനോന്റെ മാല്‍ഗുഡി ഡേയ്‌സ് എന്നിവയായിരുന്നു ജനുവരിയിലെ മറ്റ് പ്രധാന റിലീസുകള്‍. മണ്‍സൂണ്‍ മാംഗോസ് പുതുമയുള്ള ചിത്രമായിരുന്നുവെങ്കിലും ബോക്‌സ് ഓഫീസില്‍ സ്വീകാര്യത നേടിയില്ല. സമാന്തര സിനിമാനിരയില്‍ നിന്നെത്തിയ സിനിമകളില്‍ സി വി  പ്രേംകുമാറിന്റെ ആൾരൂപങ്ങൾ 25 ദിവസ്സങ്ങൾ പിന്നിട്ടു . സര്‍ക്കാര്‍ തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. മനോജ് കാനയുടെ അമീബ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ തിയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. എം.പത്മകുമാറിന്റെ ജലം, കഥാന്തരം, 2 പെണ്‍കുട്ടികള്‍ എന്നീ സിനിമകളും ഭേദപ്പെട്ട അഭിപ്രായം നേടിയവയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️