2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ശ്രീ മോഹൻലാലിന് സ്നേഹപൂര്വ്വം !!!!




ശ്രീ മോഹൻലാലിന്റെ ബ്ലോഗ്‌ പോസ്റ്റ്‌ കടുത്ത വിമര്ശനം നേരിടുന്ന സാഹചര്യത്തിൽ ആ പോസ്റ്റ്‌ പല ആവര്തി വായിച്ചു . അപകടകരമായതോ , അസ്വഭാവികമായതോ ആയ ഒന്ന് അതിൽ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. പിന്നെ എന്തിനാണ് ഇത്തരത്തിൽ ഉള്ള ഒരു കടന്നാക്രമണം എന്ന് പിടി കിട്ടുന്നില്ല. നമ്മൾ എന്ത് കഴിക്കണം  നമ്മൾ എന്ത് എഴുതണം എന്നത് തീരുമാനിക്കുവാനുള്ള അവകാശം നമുക്കുണ്ട് എന്ന് ധീരമായി വിളിച്ചു പറഞ്ഞ ഒരു വിഭാഗത്തിന്റെ ജിഹ്വയിൽ നിന്ന് തന്നെ മോഹൻലാൽ എഴുതിയതിനു എതിരെ പ്രതികരണം ഉണ്ടായപ്പോൾ അത്ഭുതം തോന്നി. സ്വന്തം മകളെ പോലും ഒരു നോക്ക് കാണാൻ കഴിയാതെ വീര ചരമം പ്രാപിച്ച ഒരു ധീര ജവാനെ അനുസ്മരിച്ചു കൊണ്ട് വികാരപരമായി എഴുതിയ ഒരു പോസ്റ്റിനെ  അതിലെ രാഷ്ട്രീയ നിറം ചികഞ്ഞു കൊണ്ടാണ് പലരം ആക്രമിച്ചത്. വൈകാരികമായി ഹൃദയത്തിൽ നിന്ന് വരുന്ന വേദനയുടെ , കണ്ണുനീരിൽ കുതിര്ന്ന അക്ഷരങ്ങള്ക്ക് പോലും കൊടിയുടെ നിറം തേടുന്ന സമകാലിക ലോകത്തെ കുറിച്ച് ഓർക്കുമ്പോൾ തീരാത്ത വേദനയുണ്ട്. വളരെ  വിശാലമായ വെളുത്ത പ്രതലത്തിൽ കാണുന്ന അതിസൂക്ഷ്മമായ കറുത്ത പൊട്ടിൽ മാത്രം കണ്ണുകൾ ഉടക്കുകയും അതിനെ കുറിച്ച് നിശിതമായി  വിമര്ശിക്കുകയും ചെയ്യുന്ന ഇടുങ്ങിയ മനസ്സുള്ളവരായി നമ്മൾ മാറി കഴിഞ്ഞിരിക്കുന്നു.
ഇന്നലെ  വീര ചരമ അടഞ്ഞ മേജർ  പവൻ കുമാർ അവസാനമായി കുറിച്ച വാക്കുകൾ നോക്കുക " കുറച്ചു പേര്ക്ക് സംവരണം വേണം, മറ്റു ചിലര്ക്ക് ആസാദിയും... ഞങ്ങള്ക്ക് ഒന്നും വേണ്ട സഹോദരാ ഞങ്ങളുടെ പുതപ്പു മാത്രം മതി" . രാജ്യത്തിൻറെ ദേശിയ പതാക പുതച്ചു ജീവൻ വെടിഞ്ഞ ആ ധീര ജവാന്റെ വാക്കുകൾ കണ്ണീരോടെ ഉള്ളിൽ ഒരു ഗദ്ഗതത്തോടെ അല്ലാതെ നമ്മുക്ക് ഒര്ക്കാൻ കഴിയുമോ. പവൻ പറഞ്ഞ കാര്യത്തിൽ നിന്നും എന്താണ് വ്യതാസമായി മോഹൻലാൽ പറഞ്ഞതിൽ ഉള്ളത്. ഇന്നലെ വീര ചരമം പ്രാപിച്ച പവൻകുമാർ എന്നാ 23 കാരനായ ധീര ജവാന് ഒരു രാഷ്ട്രീയവും ഇല്ലായിരുന്നു.ജാട്ട് സമുദായക്കാരൻ കൂടിയായ പവൻകുമാർ  ജെ എൻ യു വിദ്യാർത്ഥിയും ആയിരുന്നു.പവന്റെ ലക്‌ഷ്യം ദേശ സേവനം മാത്രം ആയിരുന്നു.പട്ടാളക്കാരുടെ ജീവിതം അടുത്തറിഞ്ഞത് കൊണ്ട് മോഹൻലാലിനെ പോലെ ഹൃദയ നൈർമല്യം  ഒരാൾക്ക് അയാളുടെ ഉള്ളിലെ വികാരം, വേദന അക്ഷരങ്ങളിലൂടെ എങ്കിലും പങ്കിടേണ്ട അവകാശമില്ലേ ? പ്രിയപ്പെട്ട മോഹൻലാൽ  താങ്കളുടെ ഉദ്ദേശ ശുദ്ധിയെ തിരിച്ചറിയാതെ അപക്വമായി വരുന്ന പ്രതികരണങ്ങളെ ഓർത്ത് വിഷമിക്കേണ്ട. അത് തിരിച്ചരിയുന്നവരും ഈ സമൂഹത്തിൽ ഉണ്ട്. മറ്റെല്ലാം കാലത്തിനു വിടുക ........

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️