2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വികസ്സനത്തിന്റെ ജനപക്ഷം................

ഇപ്പോള്‍ വികസ്സനത്തിന്റെ പേരില്‍ ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണല്ലോ. അത് കൊണ്ട് തന്നെ ഇവിടെയും ചര്‍ച്ച ചെയ്യുന്നത് വികസ്സനം തന്നെയാണ്. പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യുന്ന വികസ്സനത്തിനു പക്ഷമോ, രാഷ്ട്രീയമോ, നിറമോ ഇല്ല പകരം സാധാരണകാരന്റെ പക്ഷത് നിന്നുള്ള കാഴ്ചപ്പാടുകളാണ്. നാടിന്‍റെ വളര്‍ച്ചക്ക് ഉപയോഗ പ്രദവും, കോട്ടം ഇല്ലാത്തതുമായ വികസ്സന പ്രവര്‍ത്തനങ്ങള്‍ നല്ലത് തന്നെ , പക്ഷെ ഇത്തരം വികസ്സന ചര്‍ച്ചകളില്‍ നാം ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്ന അടിസ്ഥാന വികസ്സന കാര്യങ്ങള്‍ ഏറെയാണ്‌. ഒന്നാമതായി റോഡു വികസ്സനം തന്നെ എടുക്കാം. നമുക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ കാണുന്ന റോഡുകള്‍ അതെ അവസ്ഥയില്‍ തന്നെ ഇപ്പോഴും തുടരുന്നു, എന്നാല്‍ വാഹനങ്ങളുടെ എണ്ണം എത്രയോ മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. മണിക്കൂറുകള്‍ റോഡുകളില്‍ കുടിങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവരാണ് മലയാളികള്‍. ഇടുങ്ങിയ റോഡുകളും, വര്‍ധിച്ച വാഹനങ്ങളും കാരണം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. അപകടത്തില്‍ പെട്ടവരെ സമയത്ത് ആശുപത്രിയില്‍ എത്തിക്കുവാന്‍ പോലും സാധിക്കാതെ പൊലിഞ്ഞ ജീവനുകള്‍ എണ്ണിയാല്‍ ഒടുങ്ങാത്ത താണ്‌. ബാലരാമപുരം, കഴക്കൂട്ടം പോലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം റോഡുകളില്‍ മണിക്കുറുകള്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത വിലപ്പെട്ട സമയം റോഡുകളില്‍ തള്ളിനീക്കേണ്ടി വരുന്നു. എന്നിട്ടും ഇനി വരുന്ന തലമുറയുടെ തോളില്‍ കെട്ടി വെച്ച് തടി തപ്പാനാണ് നമ്മുടെ ശ്രമം. നമ്മള്‍ അല്ലാതെ ആരാണ് ഇത്തരം പ്രശ്നത്തിന് പരിഹാരം കാണുക. വരും തലമുറയെ കൂടുതല്‍ അപകടപ്പെടുതാതെ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം കണ്ടു കൂടെ.
റോഡു വികസ്സനം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു വിഷയം ആണ് മാലിന്യ സംസ്കരണം. കേരളത്തിന്റെ അത്ര പോലും വലുപ്പമിലാത്ത രാജ്യങ്ങള്‍ പോലും ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നമ്മള്‍ ഈ വിഷയത്തില്‍ നിന്നും ഒളിച്ചോടുകയാണ് ചെയ്യുന്നത്. ഇത്രയും ബുദ്ധിയും, വിവേകവുമുള്ള ഒരു ജന വിഭാഗത്തിന് ഈ പ്രശ്നന്തിനു പരിഹാരം കാണാന്‍ സാധിക്കാത്തത് ലജ്ജാകരമാണ്. ശാസ്ത്രീയമായ മാലിന്യ സംസ്കരണവും വികസ്സന പ്രവര്തങ്ങളുടെ ഭാഗം തന്നെയാണ്. പരസ്പരം പഴിചാരുന്ന പ്രവണത അവസാനിപ്പിച്ചു കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണുക തന്നെ വേണം. മാലിന്യ പ്രശ്നം പരിഹരിക്കുമ്പോള്‍ തന്നെ ആരോഗ്യ മേഘലയിലും നമുക്ക്ക് കൂടുതല്‍ നീടം ഉണ്ട്ടക്കുവാന്‍ സാധിക്കും.
കുടിവെള്ള പ്രശനം, കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കല്‍, ഖാദി കൈത്തറി പോലുള്ളവ സംരക്ഷിത മേഘലയില്‍ കൊണ്ട് വരുക, അത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക, പീഡിത വ്യ്വസ്സയങ്ങള്‍ക്ക് അവശ്യ സഹായം നല്‍കുക , ഭാഷാ പരമായ വികസ്സനത്തിനു മലയാളത്തെയും ക്ലാസ്സിക്‌ പദവിക്ക് അര്‍ഹാമാക്കുക , കായല്‍ ,കടല്‍ തീരങ്ങള്‍ കൂടുതല്‍ ആകര്ഷമാക്കുവാനും സഞ്ചാരികളെ ആകര്ഷിക്കുവാനുമുള്ള പദ്ധതികള്‍ തയ്യാറാക്കുക. വേണ്ടയിടങ്ങളില്‍ എല്ലാം ബസ്‌ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക, ടോയിലേറ്റ് സൌകര്യങ്ങള്‍ വ്യാപിപ്പിക്കുക , പൊതു നിരത്തുകളില്‍ മാലിന്യ നിക്ഷേപിക്കാന്‍ വലിയ പെട്ടികള്‍ സ്ഥാപിക്കുക, തമ്പാനൂര്‍ പോലുള്ള സ്ഥലങ്ങളിലെ വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം കാണുക, ട്രാഫിക് സിഗ്നലുകള്‍ കാര്യ ക്ഷമമാക്കുക , പാര്‍വതി പുത്തനാര്‍ പോലെ മാലിന്യങ്ങള്‍ നിറഞ്ഞ നദികള്‍ ശുദ്ധീകരിക്കുക , പാര്‍വതി പുത്തനാര്‍ പോലെ റോഡു ചേര്‍ന്ന് വരുന്ന നദികള്‍ക്ക് സൈഡ് വാള്‍ പണിയുക തുടങ്ങി നമുക്ക് ചെയ്യാന്‍ ഏറെ വികസ്സന പ്രവര്‍ത്തനങ്ങള്‍ ബാക്കിയാണ്. വമ്പന്‍ പദ്ധതികല്‍ക്കൊപ്പം ഇത്തരം അടിസ്ഥാന വികസ്സന കാര്യങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്യണം.കുതിച്ചുയരുന്ന കേരളത്തിനൊപ്പം ഇത്തരം ജനകീയ വികസ്സന പ്രവത്തനങ്ങള്‍ കൂടി മെച്ചപ്പെട്ടാല്‍ മാത്രമേ നമ്മള്‍ ഉദേശിക്കുന്ന ഫല പ്രാപ്തി കൈവരിക്കാന്‍ കഴിയുകയുള്ളൂ..........................

16 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

ചര്‍ച്ചകളുടെ കുറവ് കൊണ്ടൊന്നും അല്ല കാര്യങ്ങള്‍ നടക്കാതിരിക്കുന്നത്.

നാച്ചി (നസീം) പറഞ്ഞു...

മുട്ടിനു മുട്ടിനു ചര്‍ച്ച ഉണ്ട് പഷേ ,എല്ലാം തതെയിവ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് രാം ജി സര്‍ ....... വളരെ ശരിയാണ്. എവിടെ നോക്കിയാലും ചര്‍ച്ചകള്‍ തന്നെ പക്ഷെ ഫലം മാത്രം ഉണ്ടാകുന്നില്ല...... ഈ സ്നേഹ വരവിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് നസീം ജി. ....... വളരെ ശരിയാണ്. എവിടെ നോക്കിയാലും ചര്‍ച്ചകള്‍ തന്നെ പക്ഷെ ഫലം മാത്രം ഉണ്ടാകുന്നില്ല...... ഈ സ്നേഹ വരവിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............

ദീപ എന്ന ആതിര പറഞ്ഞു...

ചര്‍ച്ചക്കൊടുവില്‍ ഫലം ഉണ്ടാകുമോ ആവോ? കാത്തിരുന്നു കാണാം

K A Solaman പറഞ്ഞു...

നെല്ലിയാമ്പതിയും വാഗമണ്ണും വിറ്റുതുലച്ചുള്ള വികസനം നമുക്കുവേണ്ട. ടൂറിസത്തിന്റെ പേരിലുള്ള കായല്‍ മലിനീകരണം തടയണം. മല്‍സ്യമാര്‍ക്കറ്റില്‍ നിന്നു ഹൈവേയിലേക്കു കച്ചവടം മാറ്റി തെരുവ് നാറ്റിക്കുകയും യാത്രാതടസ്സം സൃഷ്ടിക്കുകയുംചെയ്യുന്ന മീന്‍ കച്ചോടക്കാരെ അവര്‍ ഇരിക്കേണ്ട സ്ഥലത്തേക്ക്
ഓടിക്കാനുള്ള ആര്‍ജവം കാണിച്ചാല്‍ അതാണ് വലിയ വികസന മുന്നേറ്റം. സ്വന്തം കീശ വീര്‍പ്പിക്കാനുള്ളതാകരുതു സംസ്ഥാന വികസനം

-കെ എ സോളമന്‍

K A Solaman പറഞ്ഞു...

ആശംസകള്‍ ജയരാജ്!

ajith പറഞ്ഞു...

കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ എന്ന് പറഞ്ഞപോലെ, ഓരോ വികസനമെന്ന കോഴിക്കൂട്ടില്‍ നിന്നും ഒരു കോഴിയെ പിടിയ്ക്കാനുള്ള ആക്രാന്തവുമായി ചില മനുഷ്യരുണ്ട്. അവരാണ് യഥാര്‍ത്ഥപ്രശ്നം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദീപ ജി..... എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കാം..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രതികരണത്തിനും ഒരായിരം നന്ദി............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍..... സര്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ പ്രസക്തമാണ്‌....... ഈ സ്നേഹ സാന്നിധ്യത്തിനും, പ്രതികരണത്തിനും ഒരായിരം നന്ദി...............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍...... ഹൃദയം നിറഞ്ഞ ആശംസകള്‍..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍..... വളരെ ശരിയാണ്..... ഈ സ്നേഹ വരവിനും, പ്രതികരണത്തിനും ഒരായിരം നന്ദി...........

രാഹുല്‍ പറഞ്ഞു...

തീര്‍ച്ചയായും ജയരാജ്‌, താങ്കളോട് യോജിക്കുന്നു.
പക്ഷെ ഞാനടക്കമുള്ള കേരളജനത ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ല,
എല്ലാവരും പറഞ്ഞത് പോലെ നാം എല്ലാം ചര്‍ച്ചയില്‍ ഒതുക്കുന്നു,
നമ്മുടെ പ്രവൃത്തികള്‍ അവിടെ തീരുന്നു.
"നമുക്ക് വേണ്ടി" എന്ന ബോധത്തോടെ ചെയ്യാനായാല്‍, നാം ഒരുമിച്ചുനിന്നാല്‍ എല്ലാം നടക്കും.
ആശംസകള്‍ ജയരാജ്‌

മാനവധ്വനി പറഞ്ഞു...


മാലിന്യ നിർമ്മാർജ്ജനം എങ്ങിനെ വേണമെന്ന് ഈയ്യിടെ ഒരിടത്ത് ഫ്ലാറ്റുകാർ കൂടി ജർമ്മൻ ടെക്നോളജിയോ മറ്റോ ഉപയോഗിച്ചു പ്രവ്ര്ത്തിക്കുന്ന മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്വയം സ്ഥാപിച്ച് ഉദാഹരണ സഹിതം കാണിച്ചു തന്നു…. അവിടെ അതിനകത്തു നിന്നു ചായ പോലും അവർക്ക് കുടിക്കാൻ കഴിയുന്നു… ഒരു മണവുമില്ലാതെ അവർക്ക് അവിടെ ഇരിക്കാൻ കഴിയുന്നു.. എവിടെയാണെന്ന് ഓർക്കുന്നില്ല…

എന്നിട്ടും മാലിന്യത്തിന്റെ പേരിൽ കോടികൾ പൊടിച്ചു കളയുന്ന സർക്കാർ മാലിന്യ സംസ്ക്കരണത്തിനു വേണ്ടി എന്താണ് ചെയ്യുന്നത്…?
റോഡുകളുടെ കാര്യത്തിലും അഴിമതി കൊണ്ടാണ് റോഡുകൾ നന്നാവാത്തത്…

വികസ്സനം നേതാക്കന്മാരുടേയും മേലാളന്മാരുടേയും പോക്കറ്റാകുന്നതാണ് പല പ്രശ്നങ്ങൾക്കും കാരണം…. അഴിമതി എല്ലാ പാർട്ടികളിലുമായി..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് രാഹുല്‍ജി........ വളരെ ശരിയാണ്...... ഈ നിര സാന്നിധ്യത്തിനും, അഭിപ്രായത്തിനും ഒരായിരം നന്ദി................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മനവധ്വനി ജി..... നമുക്കും അത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതെയുള്ള്.... പക്ഷെ അത്തരം ചര്‍ച്ചകള്‍ക്കൊന്നും ആര്‍ക്കും നേരമില്ല......... ഈ സ്നേഹ സാമീപ്യത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി...........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️