2012, ജൂൺ 27, ബുധനാഴ്‌ച

ഈ മഴ എനിക്ക് സ്വന്തം .............

സ്നിഗ്ധമാം നിന്‍ മേനി തന്‍
ഇളം ചൂടില്‍ അലിഞ്ഞു
നിദ്ര തന്‍ തീരങ്ങള്‍ തേടവേ
ജാലകങ്ങള്‍ക്കപ്പുറം രാത്രി മഴ
നേര്‍ത്ത രാഗങ്ങള്‍ മീട്ടി വന്നെത്തുന്നു
ഇനി എനിക്കുറങ്ങാന്‍ ആവതില്ല മല്‍സഖി
ഒരു വേള എന്നില്‍ പൊറുക്ക നീ
മനസ്സില്‍ പ്രണയം നിറഞ്ഞതല്ല
ഉള്ളില്‍ വിരഹം ഉറഞ്ഞതല്ല
ചോര്‍ന്നോലിക്കും ചെറു കൂരയ്ക്ക് കീഴിലായി
അമ്മതന്‍ മടിയില്‍ വിറയാര്‍ന്നു ഉറങ്ങാത്ത
ബാല്യത്തിന്‍ ശീലമാം വേദന
രാത്രി മഴയായി പൈയ്തിറങ്ങുമ്പോള്‍
എനിക്ക് ഉറങ്ങുവാന്‍ ആവതെങ്ങനെ
പുലരോളം ഈ മഴ എനിക്ക് സ്വന്തം ........

16 അഭിപ്രായങ്ങൾ:

റിനി ശബരി പറഞ്ഞു...

ഓര്‍മകള്‍ നനക്കുന്ന ഈ മഴ ..
പ്രണയാദ്രമായ് ചിന്തകളേ ഉണര്‍ത്തുന്നു ..
അമ്മയുടെ ഇളം ചൂടില്‍ പറ്റി പിടിച്ച ബാല്യകാലം
ഇന്ന് ഈ മഴിയിലൂടെ മിഴികളില്‍ വന്നു പെയ്തു തുടരുന്നു ..

K A Solaman പറഞ്ഞു...

ജാലകത്തിനപ്പുറത്തെ മഴ സുഖമുള്ളതാകാം. പക്ഷേ അങ്ങനെയല്ലല്ലോ, ജയരാജ് ചുമടെടുക്കുന്നവര്‍ക്ക്, വണ്ടി വലിക്കുന്നവര്‍ക്ക്. ആശംസകള്‍, കവിക്കും,കവിതയ്ക്കും

-കെ എ സോളമന്‍

ajith പറഞ്ഞു...

പുലരുവോളം ഈ മഴ എനിക്ക് സ്വന്തം....നന്നായിരിക്കുന്നു

Cv Thankappan പറഞ്ഞു...

മധുരനൊമ്പരമുണര്‍ത്തുന്ന മനോഹരമായൊരു കവിത.
ആശംസകള്‍

chitra പറഞ്ഞു...

Nice one. I miss rains. Miss kerala.

K A Solaman പറഞ്ഞു...

എല്ലാവര്ക്കും മഴയോട് എന്തു സ്നേഹം. നനഞ്ഞു കുളിരാതെ നോക്കണേ, പനി വരും

കെ എ സോളമന്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് റിനി ജി..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍..... സത്യമാണ്..... ഈ ഹൃദയ സാന്നിധ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍ .... ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് തങ്കപ്പന്‍ സര്‍..... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ചിത്ര ജി..... ഒത്തിരി നാളായല്ലോ , ഒത്തിരി സന്തോഷം...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

.
ഹായ് സോളമന്‍ സര്‍..... ഈ സ്നേഹ വാല്സല്യങ്ങള്‍ക്കും പ്രോത്സഹനഗള്‍ക്കും ഒരിക്കല്‍ കൂടി ഒരായിരം നന്ദി.............

ദീപ എന്ന ആതിര പറഞ്ഞു...

ഈ മഴ ഇങ്ങനെ പെയ്തു കൊണ്ടിരിക്കട്ടെ ...ആശംസ മഴ

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നല്ല കവിത

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദീപാജി..... ഈ നിറഞ്ഞ സ്നേഹത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി....................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് കുസുമം ജി..... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...