2012, മേയ് 20, ഞായറാഴ്‌ച

പ്രിയപ്പെട്ട അഞ്ജലിമേനോനു ..............

പ്രിയപ്പെട്ട അഞ്ജലിമേനോന്‍, മഞ്ചാടിക്കുരു പോലെ ഗ്രിഹാതുരമായ ഒരു ചിത്രം സമ്മാനിച്ചതിന് ആദ്യം തന്നെ നന്ദി പറയുന്നു, ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും. ഇന്നലെ തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ ആണ് ചിത്രം കണ്ടത്. എത്ര പേര്‍ ചിത്രം കാണാന്‍ എന്ന് ആശങ്ക ഉണ്ടായിരുന്നു . എന്നാല്‍ എന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് എല്ലാ വിഭാഗത്തിലും പെട്ട നിരവധി പേര്‍ ചിത്രം കാണാന്‍ എത്തി. എടുത്തു പറയേണ്ട കാര്യം കൂടത്തില്‍ യുവാക്കള്‍ ആയിരുന്നു കൂടുതല്‍. പുത്തന്‍ തലമുറ എന്നാ ലേബലില്‍ തളചിടുമ്പോഴും ഇത്തരം നല്ല ചിത്രങ്ങള്‍ കാണാന്‍ പുതു തലമുറ തയ്യാറാകുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു. ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ബാല്യത്തിന്റെ നിഷ്കളങ്കതയും, ബന്ദങ്ങളുടെ വിള്ളലുകളും, ഇഴയടുപ്പങ്ങളും എത്ര മനോഹരമായാണ് ചിത്രത്തില്‍ വരച്ചു കാട്ടുന്നത് എന്നത് വാക്കുകളില്‍ പറയാന്‍ തന്നെ ബുദ്ധിമുട്ടാണ്. അത്രമേല്‍ ചാരുതയോടെയും, ഹ്രിദ്യവും ആയാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്. തീര്‍ച്ചയായും ഈ ചിത്രത്തിന്റെ ഭാഗമായ ഓരോ വ്യക്തികള്‍ക്കും അഭിമാനിക്കാം. ഇത്തരം ഒരു ചിത്രത്തിന്റെ ഭാഗം ആക്കാന്‍ കഴിയുക തന്നെ ഭാഗ്യമാണ്. ചിത്രത്തിലെ ഓരോ മേഘലയിലും പ്രവര്‍ത്തിച്ചവര്‍ അവരുടെ പരമാവധി നല്‍കുവാന്‍ ശ്രമിച്ചിട്ടുണ്ട് , അതില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്. ബാല താരങ്ങള്‍ ഉള്‍പ്പെടെ തിലകന്‍ , മുരളി, പ്രിത്വിരാജ് , റഹ്മാന്‍, ഉര്‍വശി, സിന്ധു മേനോന്‍ , ബിന്ദു പണിക്കര്‍ , കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാര്‍....... ആരുടേയും പേര് ഒഴിവ്വാക്കാന്‍ കഴിയാത്ത വിധം അസാധ്യ പ്രകടനമാണ് ചിത്രത്തില്‍ ഉടനീളം. ഈ ചിത്രം എല്ലാ പ്രേക്ഷകരിലും എത്തേണ്ടത് അത്യാവശ്യമാണ് കാരണം ഇത് പോലുള്ള നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കൂടിയേ തീരു. ബഹുമാനപ്പെട്ട സിനിമ മന്ത്രി ശ്രീ ഗണേഷ് കുമാര്‍ സാറിനോട് പറയാനുള്ളത് നന്മ നിറഞ്ഞ ഈ ചിത്രത്തിന് നികുതി ഇളവു നല്‍കണം എന്നാണ്. അങ്ങയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുന്ന വലിയ കാര്യമായിരിക്കും അത്. നല്ല ചിത്രങ്ങളുടെ നിര്‍മ്മാണത്തിന് അത് പ്രോത്സാഹനമാകും. കൂടാതെ രാഷ്ട്രീയ തിരക്കുകള്‍ ഉണ്ടെങ്കിലും, ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയും, പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും, കല ,സാംസ്കാരിക , സാഹിത്യ രംഗം ഉള്‍പ്പെടെ എല്ലാ മേഘലയിലും പെട്ട ആളുകള്‍ ചിത്രം കണ്ടു വിലയിരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നല്ല ചിത്രങ്ങള്‍ വേണം എന്ന് ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകനും ഈ ചിത്രം കാണാതിരിക്കരുത്. കാരണം അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന നന്മയാണ് ഈ ചിത്രം. ഈ ചിത്രത്തിനെ അവസാനം പ്രിത്വിരാജ് പറയുന്ന ഒരു വാചകം ഉണ്ട്, നല്ല നിറമുള്ള , കാണാന്‍ ചന്തമുള്ള മഞ്ചാടിക്കുരുക്കള്‍ എല്ലാവരും ശ്രദ്ധിക്കും എന്നാല്‍ അതിനിടയില്‍ ചെറു പുരണ്ടു അധികം ചന്തമില്ലാത്ത ചില മഞ്ചാടി മണികളും കാണും ഒരു പക്ഷെ ആ മഞ്ചാടി കുരുക്കളാണ് പിന്നീട് ആയിരം മഞ്ചാടി മണികള്‍ പൊഴിക്കുന്ന മരങ്ങളായി വളരുന്നത്‌...... അതുപോലെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ചിത്രങ്ങള്‍ക്കിടയില്‍ നിശബ്ദമായി എത്തുന്ന മഞ്ചാടിക്കുരു പോലുള്ള ചിത്രങ്ങള്‍ ആവും മലയാള സിനിമയുടെ യശസ്സ് ലോകം എങ്ങും എത്തിക്കുന്നത്........ പ്രിയപ്പെട്ട അഞ്ജലി മേനോന്‍ ഒരിക്കല്‍ക്കൂടി നന്ദിയും അഭിനന്ദനങ്ങളും...... താങ്കളെ നേരില്‍ കണ്ടു അഭിനന്ദിക്കണം എന്നുണ്ട്, സാധിക്കാത്ത പക്ഷം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഇടറി വീണ ഈ അക്ഷരങ്ങള്‍ താങ്കള്‍ സ്വീകരിക്കുമല്ലോ..........

39 അഭിപ്രായങ്ങൾ:

vettathan പറഞ്ഞു...

നല്ല സിനിമയ്ക്കു ലേബലുകളുടെ ആവശ്യമില്ല.ജനം തന്നെ വന്നു കണ്ടോളും.

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

well said..

Unknown പറഞ്ഞു...

ന്നാ കാണാൻ പറ്റുമോന്ന് നോക്കട്ടെ

ajith പറഞ്ഞു...

ഓക്കേ

അജ്ഞാതന്‍ പറഞ്ഞു...

നല്ല എഴുത്ത് സഹോദരാ ... പടം കണ്ടില്ല, തീര്‍ച്ചയായും കാണും, ഇന്നോ നാളെയോ.
അഞ്ജലി മേനോന്റെ, കേരള കഫേയിലെ ഖണ്ഡം (ഹാപ്പി ജേണി) ആണ് ഞാന്‍ മുമ്പു കണ്ടിട്ടുള്ളത്. അതൊരറുപിന്തിരിപ്പന്‍ സിനിമയായിരുന്നു. ജനകീയപ്രശ്‌നങ്ങളെ പരിഹസിക്കുകയും സമരങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന ഒന്ന്. ഈ പടം എന്തായാനും അങ്ങനെയൊന്നല്ലെന്നറിയുന്നതില്‍ സന്തോഷം.
നന്ദി.

ദിശ
നാവ്‌

Cv Thankappan പറഞ്ഞു...

നല്ലതിനെ ചൂണ്ടിക്കാണിക്കുന്ന ശ്രമത്തിന്
അഭിനന്ദനം.
ആശംസകളോടെ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് വേട്ടതാന്‍ സര്‍ ...... തീര്‍ച്ചയായും മഞ്ചാടിക്കുരു പോലെ ഒരു ചിത്രം ഒരിക്കലും മാറ്റി നിരത്തപ്പെടെണ്ട ചിത്രം അല്ല. നല്ല സിനിമ ആഗ്രഹിക്കുന്ന എല്ലാ പ്രേക്ഷകരും തീര്‍ച്ചയായും ഈ ചിത്രം കാണേണ്ടതാണ്...... ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് പ്രവീണ്‍ ജി..... ഈ നിറഞ്ഞ സ്നേഹത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സുമേഷ്ജി...... തീര്‍ച്ചയായും കാണണം, കാരണം ഈ സിനിമ കണ്ടു എന്നതിന്റെ പേരില്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല...... ഈ ഹൃദയ വരവിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് പേര് പിന്നെ പരയാംജി....... തീര്‍ച്ചയും മഞ്ചാടിക്കുരു സന്തോഷം നല്‍കുന്ന അനുഭവം ആയിരിക്കും...... ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി........................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍...... തീര്‍ച്ചയായും കാണണം...... ഒത്തിരി നല്ല ഓര്‍മ്മകള്‍ തിരികെ കിട്ടും........ ഈ സൌമ്യ സാന്നിധ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മുഹമ്മട്ജി......... തീര്‍ച്ചയായും കാണണം....... മഞ്ചാടിക്കുരു പോലെയുള്ള നല്ല സിനിമകള്‍ പ്രോത്സാഹിപ്പിക്ക പ്പെടണം, ഈ നല്ല മനസ്സിനും, സാന്നിധ്യത്തിനും ഒരായിരം നന്ദി..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് തങ്കപ്പന്‍ സര്‍...... തീര്‍ച്ചയായും ഇത്തരം ശ്രമങ്ങള്‍ തുടരും, നല്‍കുന്ന പിന്തുണക്കും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........

Kannur Passenger പറഞ്ഞു...

ഈ ലേഖനം വായിച്ചപ്പോള്‍ സിനിമ കാണാന്‍ പോകാന്‍ തോന്നുന്നു.. ഈ ആഴ്ച എങ്ങനെ വന്നാലും പോയിരിക്കും.. :)

തിര പറഞ്ഞു...

വിവരണം നന്നായി...പറ്റൂമെങ്കില്‍ കാണണം....ഇത്തരം നല്ല സിനിമകള്‍ ശ്രദ്ധിക്ക പ്പെടാതെ പോകരുത് ....വിവരണത്തിന് നന്ദി

യുധിഷ്ഠിരന്‍ പറഞ്ഞു...

നല്ല സിനിമയാണെന്ന്'അറിഞ്ഞതില്‍ സന്തോഷം..കാണാം എന്ന് വിചാരിക്കുന്നു.

African Mallu പറഞ്ഞു...

Well nice to know such good news

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ഫിറോസ്‌ ജി....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് തിരാജി...... പറ്റുമെങ്കില്‍ അല്ല തീര്‍ച്ചയായും കാണണം, അല്ലെങ്കില്‍ വലിയ നഷ്ട്ടം തന്നെയാണ്..... ഈ ഹൃദയ സാന്നിധ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് യുധിഷ്ട്ടിരന്‍ ജി..... ഈ സൌമ്യ സാന്നിധ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ആഫ്രിക്കന്‍ മല്ലുജി....... ഈ നന്മ നിറഞ്ഞ സാന്നിധ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ഉണ്ണി പറഞ്ഞു...

കാണാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രം..
നന്ദി ജയരാജ്‌......

K A Solaman പറഞ്ഞു...

നല്ല വിവരണം, നല്ല വാക്കുകള്‍. ആശംസകള്‍ ജയരാജ്.
മഞ്ചാടിക്കുരു ഞാന്‍ കാണുന്നുണ്ട്

കെ എ സോളമന്‍

K A Solaman പറഞ്ഞു...

ഇത്രയും സ്നേഹമസൃണമായ, പ്രേമാദ്രമായ വാക്കുകള്‍ ആദ്യമായിട്ടായിരിക്കാം മി. മേനോന്‍ ഒരന്യ പുരഷനില്‍ നിന്നു കേള്‍ക്കുന്നതത്. മേനോന്‍ തിരക്കി വരുമോ?, ആശമ്സകള്‍

കെ എ സോളമന്‍

MOIDEEN ANGADIMUGAR പറഞ്ഞു...

ഒരു ഇടവേളക്ക് ശേഷമാണു ഞാൻ ജയരാജിന്റെ ബ്ലോഗിൽ.
വിവരണം അസ്സലായിട്ടുണ്ട്.ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് നിഖില്ജി......... തീര്‍ച്ചയായും കാണണം....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍....... മഞ്ചാടി ക്കുരു കണ്ടു വിലയേറിയ അഭിപ്രായം പറയണേ........ ഈ ഹൃദയ സാമീപ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍ ......... നമ്മള്‍ മലയാളികള്‍ വാ തോരാതെ സംസാരിക്കുന്നവര്‍ ആണെങ്കിലും, ആരെയെങ്കിലും കുറിച്ചോ, എന്തിനെയെങ്കിലും പറ്റിയോ നല്ലത് പറയാന്‍ നമുക്ക് വലിയ പിശുക്ക് ആണ്...... ഒരു വാക്കിന്റെ ശക്തി വളരെ വലുതാണ്.... ഈ നല്ല വാക്കുകള്‍ അഞ്ജലി മേനോന് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെങ്കില്‍ വലിയ സന്തോഷം..... ഈ സ്നേഹ വല്സല്യങ്ങള്‍ക്കും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മോയിദീന്‍ ജി..... തീര്‍ച്ചയായും നമ്മള്‍ തിരക്കുകളില്‍ ആണ് , എങ്കിലും നമ്മുടെ ബന്ധങ്ങള്‍ നില നിര്‍ത്തുക തന്നെ വേണം..... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

krishnakumar513 പറഞ്ഞു...

വിവരണത്തിന് നന്ദി.ജയരാജ്.ഈ സിനിമ കാണുകതന്നെ ചെയ്യും..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് കൃഷണകുമാര്‍ ജി....... തീര്‍ച്ചയായും കാണണേ..... ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.........................

ente lokam പറഞ്ഞു...

ശരി കണ്ടു നോക്കട്ടെ ജയരാജ് ...
ഈ സിനിമയെപ്പറ്റി മുമ്പും കേട്ടിരുന്നു ..

മഴത്തുള്ളികള്‍ പറഞ്ഞു...

കാണണം എന്നു കരുതി ഇരിക്കുകയായിരുന്നു. ഇനിയിപ്പോൾ കണ്ടിട്ടേ ഉള്ളൂ

Achu's Amma's Kitchen പറഞ്ഞു...

trailors kandappol nalla cinema annennu thonni.Nice blog.Niceto follow u and excellent notes

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അച്ചുസ് അമ്മാജി ......... തീര്‍ച്ചയായും മഞ്ചാടിക്കുരു ഇനിയും ഒത്തിരി നേട്ടങ്ങള്‍ മലയാള സിനിമയ്ക്കു നേടിത്തരും എന്നത് ഉറപ്പാണ്‌........, ഈ ഹൃദ്യ സാമീപ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....

Suja Manoj പറഞ്ഞു...

Manjadikuru kanam ennu agraham mundu,eniyum ethupole nalla padangal undavatte.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സുജ ജി...... തീര്‍ച്ചയായും മഞ്ചാടിക്കുരു ഒത്തിരി നല്ല ഓര്‍മ്മകള്‍ നല്‍കും...... ഈ നിറഞ്ഞ സ്നേഹത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി.............

Deepu George പറഞ്ഞു...

ഞങ്ങള്‍ കാണാന്‍ ആഗ്രഹിച്ചിരിക്കുന്ന ഒരു സിനിമ ആണ് ഇത് .....ആദ്യമേ നല്ല ഒരു അഭിപ്രായം കേട്ടതില്‍ ഒത്തിരി സന്തോഷം .

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദീപുജി.......... തീര്‍ച്ചയായും കാണേണ്ട സിനിമ തന്നെയാണ്, മഞ്ചാടിക്കുരു..... ഇപ്പോള്‍ തിരുവനന്തപുരം ശ്രീ തിയേറ്ററില്‍ മഞ്ചാടിക്കുരു കളിക്കുന്നുണ്ട്....... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...