2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

എ. ആര്‍. റഹുമാന്‍ ഒരു പാഠപുസ്തകം ...........

വീണ്ടും എ.ആര്‍. റഹുമാന്‍. രാജ്യത്തിന്‍റെ യശസ്സ് വാനോളം ഉയര്‍ത്തിക്കൊണ്ട് ഗ്രാമി പുരസ്കാരത്തിലൂടെ എ. ആര്‍. റഹുമാന്‍ വീണ്ടും. ഗോള്ടെന്‍ ഗ്ലോബ് , ബാഫ്ഫ്ട, ഓസ്കാര്‍ എന്നീ പുരസ്കാരങ്ങള്‍ക്ക് പിറകെ സംഗീത ലോകത്തെ അത്യുന്നത ബഹുമതിയായ ഗ്രാമിയുടെ രണ്ടു പുരസ്കാരങ്ങള്‍ നേടി റഹുമാന്‍ സംഗീത ലോകത്തിന്റെ നെറുകയില്‍. ഒരാള്‍ രണ്ടു തരത്തില്‍ മഹത്വ വല്ക്കരിക്കപ്പെടാം, ഒരു മഹാന്റെ മകനോ ,മകളോ ആയി ജനിക്കുക വഴി ജന്മന മഹത്വവല്‍ക്കരിക്കപ്പെടുന്നവരും , സ്വന്തം കഴിവുകളില്‍ കൂടി മഹത്വം ആര്ജ്ജിക്കുന്നവരും. ഇതില്‍ രണ്ടാമത്തെ ഗണത്തിലാണ് രഹുമാന്റെ സ്ഥാനം. പ്രശസ്ത സന്ഗീതഞ്ഞനായ ആര്‍. കെ . ശേഖരിന്റെ മകനായി പിറന്നിട്ട്ടും , പട്ടിണിയും, ദാരിദ്രവും നിറഞ്ഞ പൊള്ളുന്ന ജീവിത യാധര്ത്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ, ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റി പകല്‍ മുഴുവന്‍ വിവിധ ട്രൂപ്പുകളില്‍ പണി ചെയ്തും , രാവിന്റെ നിശബ്ദ യാമങ്ങളില്‍ തന്റെ കീ ബോര്‍ഡില്‍ തീര്‍ത്ത താളലയങ്ങള്‍ ലോകം കീഴടക്കാനായി അദ്ദേഹം കരുതി വയ്ക്കുകയുമാണ് ചെയ്തത്. ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി തന്റെ സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന വിഷാദം ബാല്യകാലത്തെ നൊമ്പരങ്ങള്‍ ആണെന്ന്. നമ്മള്‍ സ്വയം പരിമിതികള്‍ കല്‍പ്പിച്ചു അതിന്ള്ളില്‍ തളക്കപ്പെടുമ്പോള്‍ ,പരിമിതികള്‍ക്ക്‌ അപ്പുറം എത്രത്തോളം വളരാന്‍ കഴിയുമെന്ന് റഹുമാന്‍ കാട്ടി തരുന്നു. കഠിനദ്വാനവും, പരിശ്രമവും കൊണ്ട് ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുംപോളും പിന്നിട്ട വഴികള്‍ അദ്ദേഹം മറക്കുന്നില്ല. വയറു നിറയെ കഴിക്കുന്നവന്‍ വിശപ്പിന്റെ വില അറിയുന്നില്ല , വിശപ്പിന്റെ വില അറിയുന്നവനെ മറ്റുള്ളവരുടെ വിശപ്പടക്കാന്‍ മനസ്സ് ഉണ്ടാവൂ, എന്നധേഹം പറയുന്നു. സംഗീതലോകത്ത്‌ ഒരു വ്യക്തിക്ക് ഉയരാന്‍ കഴിയുന്നതിന്റെ പരംമാവധി ഉയരത്തില്‍ നില്‍ക്കുമ്പോഴും വിനയം കൊണ്ട്, അദ്ധേഹത്തിന്റെ തല കുനിയുന്നു. ഒരു കവി പാടിയത് പോലെ ഫലങ്ങള്‍ നിറയുമ്പോള്‍ വൃക്ഷത്തിന്റെ കൊമ്പ് താഴുന്നതുപോലെ ഓരോ പുരസ്കാരങ്ങളും അദ്ധേഹത്തെ കൂടുതല്‍, കൂടുതല്‍ വിനയാന്നിതന്‍ ആക്കി തീര്‍ക്കുന്നു. ചെറിയൊരു സ്ഥാന ലബ്ധിയില്‍ പോലും സ്വയം മറക്കുകയും, അഹന്തയും ഗര്‍വ്വുമോക്കെയായി മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാന്‍ പോലും സാധിക്കാത്ത ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനു വിലയേറിയ ഒരു പാഠപുസ്തകമാണ് എ.ആര്‍. റഹുമാന്‍. ........................................

24 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

താണ നിലത്തേ നീരോടു അവനേ ദൈവം തുണയുള്ളു എന്നു കേട്ടിട്ടില്ലെ, ചെറുപ്പത്തില്‍ കഷ്ടപ്പെടുന്നവര്‍ എല്ലാം വളര്‍ ന്നു വലിയവര്‍ ആകും കാരണം അവനെ മുന്നോട്ടു നയിക്കുന്ന ഇഛാശക്തി അതേ സമയം സുഖ സംര്‍ധിയില്‍ കഴിയുന്ന പല യുവതീ യുവാക്കളും ഒരു പ്രേമം പൊളിഞ്ഞു അല്ലെങ്കില്‍ ഒരു പരീക്ഷയില്‍ തോറ്റു എന്ന നിസ്സാര കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യുന്നത്‌ കാണുന്നില്ലേ എന്‍ ജിനീയറിംഗ്‌ പഠിക്കുന്ന രണ്ടു പിള്ളേര്‍ അവരവരുടെ വീട്ടില്‍ തൂങ്ങി മരിച്ചു പഠനം പൂര്‍ത്തിയാക്കി ഒരു ജോലി ഒപ്പിച്ചാല്‍ അച്ചന്‍ അമ്മമാര്‍ എതിര്‍ത്താലും കല്യാണം കഴിച്ചു കൂടെ കോടമ്പക്കത്തെ പൈപ്പു വെള്ളം കുടിച്ച്‌ വെയിലത്ത്‌ തെണ്ടി നടന്നാണു ജഗതി ശ്റീകുമാറ്‍ ഇന്നു വലിയ താരം ആയത്‌ യേശു ദാസ്‌ തൈക്കാട്‌ ഉച്ചുമാളി അമ്മന്‍ കോവിലിനു മുന്നിലെ പൈപ്പ്‌ വെള്ളം കുടിച്ച കാര്യം ഇപ്പോഴും പറയാന്‍ മടിക്കാറില്ല

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai aarushi sathya sandhamaaya ee kaazhchappaadinu oru paadu nandi.............

അജ്ഞാതന്‍ പറഞ്ഞു...

valare nalla post

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

thanks for your visit..................

ശ്രീ പറഞ്ഞു...

പോസ്റ്റ് നന്നായി; ഇനിയും ഒരുപാട് പുരസ്കാരങ്ങള്‍ റഹ്മാനെ കാത്തിരിയ്ക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai sree , sneham niranja ee abhiprayathinu valare nandi.............

Umesh Pilicode പറഞ്ഞു...

post nannayrikkunnu aasamsakal.........

പട്ടേപ്പാടം റാംജി പറഞ്ഞു...

പോസ്റ്റ്‌ നന്നായിരിക്കുന്നു.
ആശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai umeshpilikode, ee sneha saannidhyathinu hridayam niranja nandi.............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai pattepadamramji, ee sneha valsalyangalkku orayiram nandi.............

Soumya പറഞ്ഞു...

samoohathilae nalla kaaryangalae ingae uyarthi kaattunna itharam blogukal iniyum pratheekshichukondu.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai soumya, nanma niranja ee nalla vaakkukalkku oru paadu nandi.............

അജ്ഞാതന്‍ പറഞ്ഞു...

nanmaniranja ee post valare nannayi..................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ee sneha sandharshanathinu nandhi............

മണിഷാരത്ത്‌ പറഞ്ഞു...

ചെറിയൊരു സ്ഥാന ലബ്ധിയില്‍ പോലും സ്വയം മറക്കുകയും, അഹന്തയും ഗര്‍വ്വുമോക്കെയായി മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാന്‍ പോലും സാധിക്കാത്ത ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനു വിലയേറിയ ഒരു പാഠപുസ്തകമാണ് എ.ആര്‍. റഹുമാന്‍. ............................
അതേ പോലെ വിജയങ്ങളുടെ വേദപുസ്തകം കൂടിയാണ്‌..എഡിസണ്‍,ലിങ്കണ്‍,മറഡോണ....കഠിനദ്ധ്വാനവും ആവേശവും ലക്ഷ്യബോധവും..... ഇവരില്‍ നിന്നെല്ലാം പഠിക്കേണ്ടിയിരിക്കുന്നു

anupama പറഞ്ഞു...

Dear Jayaraj,
Good Evening!
Thanks for your visit to my site.
the important event is teh awards given to the great A.R.RAHMAN.I simply admire this simple and humble person.his life can be an inspiring lesson to many who want to tread on the path of success.
Keep writing;good luck.
Wishing you a beautiful evening,
Sasneham,
Anu

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

bahumanam niranja manisharathsir........,, vilayeriya ee abhipraya prakadanathinu hridayam niranja nandi.........................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai anu,thanks for your visit and comments, . ithrayum manoharavum artha poornnavumaaya bloginteyum , hridayathinteyum udamayaaya anuvinu ellaa mangalangalum nerunnu......snehathode


jayarajmurukkumpuzha

ramanika പറഞ്ഞു...

ജയ്‌ ഹോ റഹമാന്‍ .....
പോസ്റ്റ്‌ വളരെ നന്നായി

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai ramanikasir, vilayeriya ee sneha vaakkukalkku hridayam niranja nandi.................................

Unknown പറഞ്ഞു...

റഹ്മാന്‍ അത് തികച്ചും അര്‍ഹിക്കുന്നു.
നന്ദി, ആശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai thechikkodan................. ee snehavaakkukalkku oraayiram nandhi....

sm sadique പറഞ്ഞു...

വളര്‍ച്ചയില്‍ എളിമ ഏറുന്നവന്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

hai sm sadiquesir ee vilayeriya ee abhiprayathinu orayiram nandhi.........

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️