2008, ഡിസംബർ 29, തിങ്കളാഴ്‌ച

മഞ്ഞുതുള്ളിപോലെ ...പുതുവര്‍ഷ ചിന്തകള്‍

കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ മുമ്പില്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കുടി. സമാധാനത്തിന്റെ സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ ഈ പുതു പ്രഭാതത്തെ പ്രാര്‍ത്ഥനയോടെ നിറഞ്ഞ മനസ്സോടെ നമുക്കു വരവേല്‍ക്കാം . ലോകമോന്നടന്കം തീവ്രവാദത്തിന്റെയും ഭീകരതയുടെയും പിടിയിലമാര്‍നിരിക്കുനാ ഈ നാളുകളില്‍ സ്നേഹത്തില്‍ അധിഷ്ട്ടിതമായ ഒരു നവ ലോക സൃഷ്ടിക്കായി നമുക്കു ഒരുമിച്ചു പരിശ്രമിക്കാം. തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നലെകളില്‍ എവിടെയൊക്കെയോ നഷ്ട്ടപ്പെട്ടുപോയ സൌഹ്രിതങ്ങള്‍ ഒരു നൊമ്പരമായി ഒരു നോവായി മനസ്സില്‍ അവസ്സെഷിക്കുന്നു. എങ്കിലും കാലം ഏറെ കഴിഞ്ഞാലും സൌഹ്രി ദത്തിന്റെ ഉഷ്മലതക്കും ദ്രിടതക്കും ഒരു കോട്ടവും സംഭവിക്കുകയില്ല എന്ന് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം നിന്നെ ഇന്നലെ കണ്ടു മുട്ടിയപ്പോള്‍ എനിക്ക് ഒന്നു കുടി ബോധ്യപ്പെട്ടു. കലാലയ ജീവിതത്തിലെ സൌഹ്രി ധ കുട്ടയ്മകളിലെ സജീവ സാന്ന്നിധ്യമയിരുന്ന നീ വര്‍ഷങ്ങള്‍ക്കു ശേഷം ഇനാലെ കണ്ടു മുട്ടിയപ്പോള്‍ എനീ അല്‍ഭുതപ്പെടുത്തി. കണ്ട മാത്രയില്‍ ഓടി അരികിലെത്തി സ്നേഹം പങ്കു വച്ചപ്പോള്‍ പഴയ സൌഹ്രി ദത്തിന്റെ ഇഴയടുപ്പം അന്നതെതിലും ശക്തമാണെന്ന് മനസ്സിലായി. ആ നിമിഴം നഷ്ട സൌഹ്രി ധന്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ നമുക്കു പ്രേരണയായി. മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുകയാണ് എന്ന് ഡോക്ടര്‍ ജോണ്‍ പ്ലോച്കേര്‍ പറഞ്ഞതു എത്ര ശരിയാണ്. അരാഷിതരായിരിക്കുമ്പോള്‍ ആരാണ് നിങ്ങള്ക്ക് സംരക്ഷണം നല്കുന്നത് കഴ്ട്ടതയുടെയും പീടനതിന്റെയും മദ്യത്തില്‍ നിങ്ങളെ കൈ വിടാതിരിക്കുനാത് ആരാണ് നിങ്ങള്ക്ക് വേണ്ടി പ്രാണന്‍ വടിയാന്‍ പോലും തയ്യാറാകുന്നത് ആരാണ് തിന്മ പ്രവതിക്കുന്നതില്‍ നിന്നും നിങ്ങളെ പിടിച്ചു നിര്തിന്നത് ആരാണ് നന്മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങളോടൊപ്പം സഹകരിക്കുന്നത് ആരാണ് സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു തരുന്നത് ആരാണ് അയാളാണ് യഥാര്‍ത്ഥ സ്നേഹിതന്‍. സൈന്റ് പോല്‍ സ്നേഹത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു എഇതെല്ലാം തരത്തിലുള്ള സിദ്ധി വിശേഷങ്ങള്‍ ഉണ്ടയിരുനാലും , വിഞ്ഞനമോ , മലകളെ നീക്കാന്‍ പോന്ന പോരുന്ന വിസ്വസ്സമോ ഉണ്ടായിരുന്നാലും സര്വ്വസ്സ്വവും ദാനം ചെയ്യുകയോ സ്വന്തം ശരീരം ഹോമാഗ്നിയില്‍ ധതിപ്പിക്കുന്നതിനു ആഎല്‍പ്പിച്ചു കൊടുക്കുകയോ ചെയ്താലും സ്നേഹം ഇല്ലന്കില്‍ ഒന്നുമില്ലാതവരാന് , സ്നേഹമില്ലെന്കില്‍ ഒന്നും നേടുവാനും പോകുന്നില. ഈ പുതു വര്‍ഷ പുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ സൌഹ്രി ധന്ങള്‍ പനിനീര്‍ മുകുലങ്ങളായി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരനിയിക്കട്ടെ. അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകലായി നമ്മുടെ സൌഹ്രി ധന്ങള്‍ സ്നേഹത്തിന്റെ പരിമളം പരത്തട്ടെ. നഷ്ട്ടപ്പെട്ട സൌഹ്രി തങ്ങള്‍ തിരിച്ചു പിടിക്കാനും പുതിയ സൌഹ്രി തങ്ങളുടെ ഉഷ്മലാത്ത ഒന്നു കുടി ഉട്ടി ഉറപ്പിക്കുവാനും നമുക്കീ പുതു വര്‍ഷ പ്പുലരി പ്രയോജനപ്പെടുത്താം . എന്റെ എല്ലാ പ്രിയ സ്നേഹിതര്‍ക്കും ഐശ്വര്യവും നന്മയും നിറഞ്ഞ പുതു വല്സ്സരം അസ്സംഷിക്കുന്നു. നിങ്ങളുടെ സ്നേഹമാണ് എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്. നിങ്ങളില്‍ ചിലര്‍ അവശ്യ പ്പെട്ടതുപോലെ എന്റെ ഫോണ്‍ നമ്പര്‍ നല്കുന്നു.....9349025945

2008, ഡിസംബർ 13, ശനിയാഴ്‌ച

നവംബറിന്റെ ദുഖം

തീവ്ര വാധമേ നിന്റെ ധുക്ഷിച്ച മനസ്സിന്
സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്വസ്സം ഇല്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മസ്സങ്ങലുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക്‌ തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദ്രബധിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കുട്ടിനായി കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .

2008, ഡിസംബർ 8, തിങ്കളാഴ്‌ച

ഞാനോ നീയോ നമ്മളോ ?

തുറന്നിട്ടിരിക്കുന്ന ജനല്പ്പാള്ളികള്‍ക്ക് ഇടയിലുടെ പ്രഭാത സുര്യന്റെ കിരണങ്ങള്‍ മുറിയിലേക്ക് അരിച്ചു ഇറങ്ങി . കട്ടിലില്‍ കിടന്നു കൊണ്ടു തന്നെ മനു ജനല്‍ പളിക്കപ്പുറത്തെ ആകാശ പരപ്പിലേക്ക് നോക്കി . ഒഴിവു ദിനത്തിന്റെ ആലസ്യത്തില്‍ പതിവു ദിന ചര്യകള്‍ വേണ്ടെന്നു വച്ചു. അല്ലെങ്കില്‍ ഇതുപോലെ അല്ല മനുവിന്റെ ദിവസ്സങ്ങള്‍ ആരംഭിക്കുന്നത് . പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. ട്രാക്ക് സൂട് അണിഞ്ഞു പതിവായുള്ള നടത്തം , നടത്തം കഴിഞ്ഞു മടങ്ങുമ്പോള്‍ വീട്ടിനടുത്തെ തട്ട് കടയില്‍ നിന്നൊരു ചായ . പിന്നീട് പത്രം വായന , വീടിലേക്ക്‌ ഒരു ഫോണ്‍ കാള്‍ . പിന്നെ ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പ്. ഒഴിവു ദിവസ്സങ്ങളില്‍ പ്രത്യകിച്ച് ഞായറാഴ്ച കളില്‍ പൊതുവെ ഈ ശീലത്തിന് മാറ്റം വരുത്താറുണ്ട്. എങ്കിലും വീട്ടിലേക്കുള്ള ഫോണ്‍ കാള്‍ അത് ഒഴിവാക്കാന്‍ പറ്റില്ല . കാരണം എന്നും കൃത്യ സമയത്തു വിളിചോലാം എന്ന് വാക്കു കൊടുത്തിട്ടുണ്ട്‌. അല്ലെങ്കില്‍ അവര്‍ പിണങ്ങും. കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ അന്നത്തെ പ്രോഗ്ര്മുകള്‍ക്ക് മനു രൂപം കൊടുത്തു. ഒരു ഫിലിമിനു പോയാലോ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒന്നിച്ചു അഭിനയിക്കുന്ന പടം റിലീസ് ആയിട്ടുണ്ട്‌. വളരെ മികച്ച എന്റെര്ട്രിനെര്‍ എന്നാണു കേട്ടത്. അമലിനെ യും ജ്ഹോനിനെയും വിളിച്ചു നോക്കാം പട്ടുമെന്കില്‍ നൂന്ശോവ്ക്ക് പോകാം ,വലിയ തിരക്കാനത്രേ സിറ്റിയില്‍ നാല് തീടരുകളില്‍ റിലീസ് ആയിട്ടുണ്ട്‌. എനാലും തിരക്കിനു കുറവില്ല . നല്ല കഥ ഉണ്ടെങ്കില്‍ ഒരു ചിത്രവും നമ്മള്‍ പ്രേഷകര്‍ നിരകരിക്കില്ലല്ലോ . സുര്യന്‍ കുടുതല്‍ പ്രകാശിച്ചു തുടങ്ങി. മനു പതിയെ എഴുന്നേറ്റു. ജനലിനു അടുത്ത് ചെന്നു പുറത്തേക്ക് നോക്കി . റോഡില്‍ പതിവു പോലെ തിരക്കില്ല. ടുശന് പോകുന്ന കുട്ടികള്‍ , ചില്ലറ കച്ചവടക്കാര്‍ , . നിരത്തുകള്‍ ഒന്നും സജീവമായിട്ടില്ല. റോഡ് അരുകിലെ തട്ട് കടയും തുറന്നിട്ടില്ല. ഇനി ചായ കുടിക്കാന്‍ ജന്ക്ഷന്‍ വരെ പോണം . മനു ഹിറ്റര്‍ ഓണ്‍ ചെയ്തു. കാപ്പി തിളപ്പിച്ച് . അത്യാവശ്യത്തിനു കാപ്പി പൊടിയും പന്ച്ചസ്സരയും കരുതിയിട്ടുണ്ട്. വല്ല ലൊടുക്കു പാര്‍ടികളും ഹര്‍ത്താലോ ബന്ധോ പ്രത്യപിച്ചാല്‍ ചായ കുടി മുട്ടരുതല്ലോ. ഹര്‍ത്താലിനും ബന്ദിനും ഒരു പഞ്ഞവും ഇല്ലാത്ത നാടല്ലെ നമ്മുടേത്. അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല . ആവി പറക്കുന്ന കാപ്പിയുമായി മനു സിറ്റ് ഔട്ടില്‍ വന്നു. പത്രം വന്നു കിടപ്പുണ്ട് . പത്രം വൈക്കുന്നതിന്‌ ഉള്ള ബോക്സ് സ്ടാപിച്ചിട്ടുണ്ട് എങ്കിലും അത് വലിച്ചെറിഞ്ഞു ശീലിച്ചു പോയി. മഴ ആണെന്കില്‍ പല കഷണങ്ങള്‍ ആയിട്ടായിരിക്കും പത്രം കിട്ടുക. മനു ഗേറ്റിനു അടുത്ത് ചെന്നു ചിതറി കിടക്കുന്ന പത്രങ്ങള്‍ പെറുക്കി എടുത്തു . തിരികെ സിറ്റ് ഔട്ടില്‍ എത്തി. കാപ്പി കുടിച്ചു കൊണ്ടു പത്രത്തില്‍ കണ്ണോടിച്ചു. പെട്ടന്നാണ് പത്രത്തിലെ ഒരു ചിത്രം മനുവിന്റെ കണ്ണില്‍ ഉടക്കിയത്. അക്രമികളുടെ തോക്കിന്‍ കുഴളിനും വല്തലപ്പിനും മുന്‍പില്‍ ജീവന് വേണ്ടി യാചിച്ചു കൊണ്ടു നിര കണ്ണുകളോടെ തൊഴുതു നില്ക്കുന്ന യുവാവിന്റെ ചിത്രം . അക്രമികളുടെ തോക്കിന്‍ കുഴളിനും വാല്തലപ്പിനും മുന്നില്‍ നിസ്സഹായനായി നില്ക്കുന്ന യുവാവിന്റെ മുഖത്തെ ധൈന്യധ മനുവില്‍ ഭയപ്പടുണ്ടാക്കി. ആ ചിത്രം നോക്കിയിരിക്കും തോറും മനുവിന്റെ നെഞ്ചു ഇടിപ്പ് കുടി. ശ്വാസ ഗതി വര്‍ദ്ധിച്ചു. വിയര്‍പ്പു പൊടിയാന്‍ തുടങ്ങി. വല്ലാത്ത ഒരു അസ്വസ്ഥത . മനു ഒന്നു കുടി ആ ചിത്രത്തിലേക്ക് നോക്കി . ആയുവാവ് മറ്റാരും അല്ല ഞാന്‍ തന്നെ അല്ലെ . മനുവിന് ഭ്രാന്ത് പിടിക്കുന്നത്‌ പോലെ തോന്നി . അതെ അത് ഞാന്‍ തന്നെ ആണ്. മതത്തിന്റെയും ജാതിയുടെയും പോലുള്ള ഭീകരതകളുടെ തോക്കിന്‍ കുഴലുകളില്‍ നിന്നും വാല്തലപ്പുകളില്‍ നിന്നും നമ്മള്‍ ആരും മുക്താര്‍ അല്ലല്ലോ. ആ യുവാവിന്റെ സ്ഥാനത്ത് നാളത്തെ പത്രങ്ങളില്‍ നമ്മളും പ്രതിഷ്ട്ടിക്കപ്പെടില്ലെന്നുടോ ?അതിനാല്‍ ആ ചിത്രത്തിലെ യുവാവ് ഞാന്‍ തന്നെ അല്ലെ നിങ്ങള്‍ തന്നെ അല്ലെ നമ്മള്‍ തന്നെ അല്ലെ ?pettennanu മനുവിന്റെ മൊബൈല് റിങ്ങ് ചെയ്തത് ചിന്തകളുടെ ലോകത്ത് നിന്നു മനു ഉണര്‍ന്നു. വീട്ടില്‍ നിന്നുള്ള കാള്‍ ആണ് അങ്ങോട്ട് വിളിക്കേണ്ട സമയം കഴിഞ്ഞു ഇനി പരിഭവമാകും . മനു പതുക്കെ മൊബൈല് കൈയില്‍ എടുത്തു മിസ്സെദ് കാള്‍ നമ്പറിലേക്ക് ഔട്ട് കാള്‍ ചെയ്തു ചെവിയോര്‍ക്കാന്‍ തുടങ്ങി ..............

2008, നവംബർ 29, ശനിയാഴ്‌ച

ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്

മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എണ്ണ സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയുമുല്ല് .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോധതമായ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌

മാനിഷാദ

തീവ്രവാദം അത് എന്തിന് വേണ്ടി ആയാലും എവിടെ നിന്നായാലും തുടച്ചു മാടപെടെണ്ടാതാണ്. ജാതിയുടെയും മതത്തിന്റെയും രാജ്യങ്ങളുടെയും പേരില്‍ നമ്മുടെ മനസ്സിന്റെ വാതിലുകള്‍ കൊട്ടി അടക്കുമ്പോള്‍ ഒന്നോര്‍ക്കുക, ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും നമ്മളാരും മുക്തരല്ല. ഇന്നു മുംബയിലെ ടാജിലും തൃടെന്റിലും നരിമാനിലും നടന്ന ആക്രമണങ്ങളില്‍ എല്ലാം നഷ്ട്ടപ്പെട്ടവര്‍ . അവരുടെ സ്വപ്‌നങ്ങള്‍ പ്രതീക്ഷകള്‍ അത് അവരുടേത് മാത്രമല്ല അവരുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് അവിടെ പൊലിഞ്ഞു പോയത്. അച്ഛന്റെ അമ്മയുടെ സഹോദരന്റെ സഹോദരിയുടെ കുട്ടുകാരന്റെ കുട്ടുകാരിയുടെ സാമീപ്യം ആഗ്രഹിച്ചവര്‍ക്ക് അവരെയൊക്കെ നഷ്ട്ടപ്പെട്ടു ഒപ്പം നിറമുള്ള സ്വപ്നങ്ങളും. നാളെ അതിന്റെ ഇരകള്‍ നമ്മലാകാം . സ്വാര്‍ത്ഥ താല്‍പര്യങ്ങളിലേക്ക് ഒതുങ്ങിക്കുടുമ്പോള്‍ മനസ്സിന്റെ വാതിലുകള്‍ കൊട്ടി അടക്കുമ്പോള്‍ ഒന്നോര്‍ക്കുക ഇന്നു നമ്മുടെ അയല്‍ക്കര്‍ക്കുണ്ടായ അനുഭവം നാളെ നമുക്കുമുണ്ടാവാം . കാരണം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വേരുകള്‍ അത്ര മാത്രം ശക്തിപ്പെട്ടിരിക്കുന്നു. ഇതിനെ ചെറുക്കാന്‍ നാം ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. അന്യന്റെ വേദന നമ്മുടെ വേദന ആയി കാണാം . പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വാതായനങ്ങള്‍ തുറന്നു കൊണ്ടു നമ്മുടെ ചുറ്റുപാടും കുടുതല്‍ സുരക്ഷിതമാക്കി മാറ്റം . ഹെ തീവ്രവാദി നീ ഒന്നോര്‍ക്കുക നീ യുദ്ധം ചെയ്യുന്നത് നിന്നോട് തന്നെയാണ് അതില്‍ നിന്നു നീ ഒന്നും നേടാന്‍ പോകുന്നില്ല , നിന്റെ തന്നെ നാശം മാത്രം.

2008, നവംബർ 14, വെള്ളിയാഴ്‌ച

മലയാളം ചന്ദ്രയാന്‍ ട്വന്റി ട്വന്റി ഒബാമ

മലയാളത്തെ അവഗണിച്ച് കൊണ്ടു മറ്റു തെന്നിന്ത്യന്‍ ഭക്ഷകള്‍ക്ക് ക്ലാസ്സിക് പദവി നല്‍കിയിരിക്കുന്നു. വിശ്വ സാഹിത്യത്തിലേയും വിശ്വ സിനിമകളിലെയും മഹത്തായ കഥകളും കഥാപാത്രങ്ങളും മലയാളത്തി നിന്നാണ് ഉണ്ടായിട്ടുലാത് . അവര്‍ ലോകത്തോട്‌ സവടിച്ചത് മലയാളത്തിലായിരുന്നു. ലോകത്തിലെ മറ്റേതൊരു ഭക്ഷയെക്കളും സംസ്കാരത്തിന്റെ ശുദ്ധിഅര്‍ഹിക്കുന്നത് മലയാളമാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് മലയാളം അപമാനിക്കപ്പെട്ടത് .മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഇതു ഉള്‍ക്കൊള്ളാന്‍ കഴിയില്ല . മലയാളമേ നമുക്കൊന്നായി ഇതിനെതിരെ പ്രതികരിക്കാം .


ഒടുവില്‍ നമ്മളത് നേടി , ഇന്ത്യന്‍ ബഹിരാകാശ സംഹടനയുടെ ചെയര്‍മാന്‍ ഡോക്ടര്‍ ജി മാധവന്നയര്‍ ലോകത്തോട്‌ വിളിച്ചു പറഞ്ഞ ആ ഒറ്റ വാചകത്തില്‍ തന്നെ നമ്മുടെ നേട്ടത്തിന്റെ വ്യാപ്തി അടങ്ങിയിരിക്കുന്നു. ചന്ദ്രനില്‍ ഭാരതീയന്‍ കാല് കുത്തുന്ന നിമിഴം , അതും നമ്മള്‍ നേടും ..........


ലോക സിനിമക്കു മാതൃകയായി മലയാളം സമ്മാനിച്ച മികച്ചൊരു എനെര്ട്രിനരാന് ട്വന്റി ട്വന്റി . കലാപരമായ പോരായ്മകളും വീഴ്ചകളും ചര്ച്ച ചെയ്യപ്പെടേണ്ട കാര്യമില്ല. കാരണം മലയാള സിനിമയുടെ കുട്ടായ്മയുടെ ഈ വിജയത്തില്‍ നമുക്കും പങ്കു ചേരാം.


കാലഘട്ടത്തിന്റെ അനിവാര്യമായി ഒബാമ പ്രസിടന്റ്റ് പദവിയില്‍ എത്തി. കാലം ചെയ്താ പിഴകള്‍ക്ക് കാലം തന്നെ തിരുത്തല്‍ നല്കുന്ന ഈ നിമിഴങ്ങള്‍ ഇവിടെ അവസ്സാനിക്കുകയില്ല , ഇത്തരം തിരുത്തലുകള്‍ ഇനിയും ഉണ്ടാകും , ഉണ്ടാവണം , ഉണ്ടാവട്ടെ , നമുക്കു പ്രാര്‍ത്ഥിക്കാം.

2008, നവംബർ 1, ശനിയാഴ്‌ച

നേരറിവ്

ജീവിതമരണ നുല്‍പ്പാലം തകരും മുന്പേ
ഏറെ പരയുവാനുന്ടെനിക്ക്
അതിലേറെ ചെയ്തു തീര്‍തീടുവാനും
എനിക്കായി മാത്രമല്ല അതൊന്നുമെന്കിലും
എന്നെ സ്നെഹിപ്പൊര്ക്കു നല്‍കാന്‍ അത് വേണം
ഉരുകിഉരുകി സ്വരുപം വെടിഞ്ഞെന്നാലും
ചുറ്റും പ്രകാശം പൊഴിക്കും മെഴുക് തിരിപോലെ
എന്‍ പ്രിയ ജനങ്ങള്‍ തന്‍ ഹൃദയത്തില്‍
നിത്യ പ്രകാശമായ് പൈതിരനഗീദനം
ഒരു നാള്‍ നിന്‍ കരവലയത്തില്‍ അലിയുമ്പോള്‍
നിന്‍ മൃദു ചുംബനങ്ങള്‍ ഏറ്റുവാന്ഗീടുമ്പോള്‍
നിര്‍വികാരനായി ഞാന്‍ ഉറങ്ഗീടും
ആ നിമിഷം അനയുന്നതിന്‍ മുന്പേ
നിറവാര്‍ന്ന കണ്കലാല്‍ ഭുമിയെ കാണാനും
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ തലോലിച്ചുരങ്ങാനും
പുലരിമാഞ്ഞിന്റെ കുളിരനിയാനും
ഉഴാസ്സിന്റെ വെള്ളിതെരിലെരാനും
നിശാഗന്ധി വിരിയുന്ന നില രാത്രി കാണാനും
ഏറെ മോഹമുന്ടെന്‍ മനസ്സിലെന്കിലും
എപ്പോഴും കൂടെ ഉള്ലോര സത്യമായി നീ നില്പൂ

2008, ഒക്‌ടോബർ 7, ചൊവ്വാഴ്ച

കൊയ്ത്തുകാലം

ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവനിപ്പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു . കതിരുകള്‍ നിറഞ്ഞു നില്ക്കുന്ന പാടം. കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക് . പുഴയില്‍ തോര്‍ത്തുമുണ്ട് കൊണ്ടു മീന്‍ പിടിക്കുന്ന കുട്ടികള്‍ . പുഅതയുടെ ഇരു വസങ്ങളിലുമായി വിശാലമായ നെല്‍പ്പാടങ്ങള്‍. കാട്ടുചെമ്ബിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍ . പുഅഴയില്‍ ഒളികന്നിടു‌ നോക്കുന്ന മാനതുകന്നികള്‍ . ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍ . കൂട്ടമായി വന്നെത്തുന്ന കുളക്കൊഴിക്ഴ്ല്‍. തെങ്ങോലതുംബുകളില്‍ ഇളകിയാടുന്ന തുക്കനാം കുരുവിക്ക്‌ുട്ടംനെല്‍കതിരുകള്‍ കൊതിപ്പരക്കുന്ന പണം തത്തകള്‍ . കൊയ്തുകഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കുട്ടം . അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ടവാലനും കൊട്ടികളുംപുഴയുടെ ഒരു ഓരത്ത് കുളിക്കുകയും തുണി അലക്കുകയുംചെയ്യുന്ന പെണ്‍കൊടികള്‍ . തലയില്‍ കത്ടയുമായിപോകുംമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കര്‍ . അവരെ കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന ചിലര്‍ . തോപ്പിപ്പലയുമായി പൊരിവെയിലില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകര്‍ . വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി കാത്തു നില്ക്കുന്ന സ്ത്രീകളും കുട്ടികളും . വരമ്പോരതിരുന്നു കഞ്ഞി കുടിക്കുന്നവര്‍ കുറച്ചുകൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്‍ . ചെന്നനും അവരിലോരലാണ് . പാടവും പുഴയോരവും ആത്മാവിന്റെ അമ്സങ്ങളായി മാത്രം കരുതുന്ന സാതികന്‍ . ഇപ്പൊ തീരെ അവസ്സനാണ് . എന്നാലും സ്വപ്നങ്ങളില്‍ പാടവും കാതുകളില്‍ തെക്കുപാട്ടിന്റെ ഈരടികലുമാണ് . പെട്ടെന്നാണ് വെളിപാട് ഉണ്ടായതു പോലെ ചെന്നാന്‍ ചാടി എഴുന്നേറ്റത്‌ . പ്രായത്തിന്റെ അവസ്സത തളര്തുമ്പോഴും എവിടെ നിന്നോ പകര്ന്നു കിട്ടിയ ഉര്‍ജവുമായി മേല്ക്ക്‌ുരയില്‍ തിരുകി വച്ചിരുന്ന കൊയ്ത്തരിവാള്‍ ഉരിയെടുത്തു . എന്തോ നിസ്ച്ചയിച്ചുരച്ചത് പോലെ അവ്വ നിപ്പടതെക്ക് നടന്നു . വഴിയില്‍ കണ്ടവരൊന്നും ചെന്നനെ തടഞ്ഞില്ല , അവരൂരോരുതരും ചെന്നാണ് വഴിമാറിക്കൊടുത്തു . കാരണം ഇതു ആധ്യമായ്ല്ല ചെന്നാന്‍ ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍കണ്ടാവരെയൊന്നും ശ്രദ്ധിക്കാതെ ചെന്നാന്‍ ആവനിപാടത്തെത്തി . കൊയ്തരിവാലുമായി ചെന്നാന്‍ പാടതെക്കിറങ്ങി , പെട്ടെന്ന് സോബോധം തിരിച്ചു കിട്ടിയതുപോലെ ചെന്നാന്‍ കാല് പുറകോട്ടു വച്ചു . യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ കവിളിലേക്കു ഒഴുകിയിറങ്ങി . തന്റെ മുന്നില്‍ ആവനിപ്പടം ഇല്ല പകരം നിര നിര ആയി വാനോളം ഉയര്ന്നു നില്ക്കുന്ന ഫ്ലാറ്റുകള്‍ .തന്റെ കൈയിലിരിക്കുന്ന തുരുമ്പു പിടിച്ച കൊയ്തരിവളിലും മുന്നില്‍ ഉയര്ന്നു നില്ക്കുന്ന ഫാട്ടുകളിലുമായി നോക്കി നെടുവീര്‍പ്പിട്ടു . പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്കയ്യാത്ര . കുടിലില്‍ തിരിച്ചെത്തിയ ചെന്നാന്‍ തുരുമ്പു പിടിച്ച കൊയ്തരിവല്‍ വളരെ ഭദ്രമായി മേല്‍ക്കൂരയില്‍ തിരികിവച്ചു . കാരണം സോബോധം നഷ്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്ത്തരിവാള്‍ താന്‍ വീണ്ടും തേടുമെന്ന് ചെന്നനരിയാം......എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ച്ചകലുമായിരുന്നു .

2008, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ഇരുട്ട്

നമുക്കു പരസ്പരം കാണാനാവുന്നില്ലല്ലോ , നമ്മുടെ മുന്‍പില്‍ വന്‍ മതിലുകളില്ല , പിന്നെ എന്താണ് നമുക്കു പരസ്പരം കാണാന്‍ സാധിക്കാത്തത് . ഒന്നു സ്പര്സിക്കാന്‍ , ഒന്നു പുണരാന്‍ എന്തെ നമുക്കു ഇനിയുമാവുന്നില്ല , നിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ , നിന്റെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ നീ എന്റെ ഏറ്റവും അടുത്താണെന്ന് എനിക്കറിയാം , അതിലേറെ നീ എന്റെ മനസ്സിലും , ഹൃദയത്തിലുമുണ്ട് , എന്നാലും ഒന്നു തലോടാന്‍ ,അസ്വ്സ്സിപ്പിക്കാന്‍ , നിന്റെ കൈകളില്‍ പിടിച്ചുകൊണ്ടു ഈ വഴികളിലുടെ നടക്കാന്‍ ഇനിയും നമുക്കവുന്നില്ല, കംപുട്ടെരിന്റെ , ലാപ്ടോപ്പിന്റെ , മോബിലെഫോനിന്റെ മോനിറെരുകളില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നും സ്വതന്ത്രരായി നമുക്കു പുറത്തു വരാം , നീയ് ഞാനുമാല്ലാതെ നമ്മളായി മാറാന്‍ ........

കണ്ണാടി മനസ്സു

കണ്ണാടിയില്‍ നോക്കി നില്‍ക്കെ എനിക്ക് എന്റെ സൌന്ദര്യത്തില്‍ അഭിമാനം തോന്നി . എല്ലാവരുടെയും മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ചു നിന്നു . കവലകളില്‍ നിന്നുള്ള നോട്ടങ്ങള്‍ എന്റെ നേരെ മാത്രമായി . പെണ്‍കിടാങ്ങള്‍ അവരുടെ നോട്ടം എനിക്കായി മാത്രം മാറ്റി വച്ചു . ഞാന്‍ എന്നെ തന്നെ മറന്നു . ഞാന്‍ ഏറ്റവും കുടുതല്‍ ഇഷ്ടപ്പെടുന്ന ഭുമിയിലെ വസ്തു കണ്ണാടി ആയി മാറി . എന്നാല്‍ അധികം താമസിയാതെ ഞാനൊരു സത്യം മനസ്സിലാക്കി . എന്റെ സൌന്ദര്യത്തിനു ഇളക്കം സംഭവിച്ചിരിക്കുന്നു . എന്റെ പ്രതിബിംബതിലാകെ കറുപ്പ് പടര്‍ന്നിരിക്കുന്നു . ചുളിവുകളും വരകളും നിറഞ്ഞ എന്റെ മുഖവും നര കയറിയ തല മുടിയും ,എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി . കണ്ണാടി എറിഞ്ഞു ഉടക്കനമെന്നു തോന്നി . പലവട്ടം കണ്ണാടി തുടച്ചു വൃത്തിയാക്കുകയും എന്റെ മുഖം മിനുക്കുകയും ചെയ്തിട്ടും എന്റെ വൈരുപ്യത്തിനു മാറ്റമുണ്ടായില്ല . ഏറെ ആലോചിച്ചപ്പോള്‍ എനിക്ക് സത്യം മനസ്സിലായി . കണ്ണാടിയുടെ പുറമെ അല്ല അകത്താണ് കറുപ്പ് അടിഞ്ഞിരിക്കുന്നത്‌ . ഞാന്‍ കണ്ണാടി പതുക്കെ കൈയിലെടുത്തു . അതിന്റെ പുറം ചട്ട പൊളിച്ചു മാറ്റി . വെറുപ്പും വിധേശവും ,അഹന്കാരവും ,അഹംഭാവവും എല്ലാം കുടിചെര്‍ന്നു അഴുക്കു പിടിച്ചിരിക്കുന്നു . അത്തരം മാലിന്യങ്ങളൊക്കെ പതുക്കെ തുടച്ചു മാറ്റി .അവിടെ നന്മയുടെ ,സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ , ദയയുടെ മിശ്രിതം കൊണ്ടു ഒരു പുതിയ പുറം ചട്ട പ്രതിഷ്ഠിച്ചു . വെറുപ്പും ,വിധേശവും , അഹന്കാരവും , അഹംഭാവവും ,അകന്ന നന്മയും, സ്നേഹവും, കാരുണ്യവും, ദയയും നിറഞ്ഞ മനസ്സുമായി വളരെ ആശന്കയോടെ ഞാന്‍ കണ്ണാടിയിലേക്ക് പാളി നോക്കി . എനിക്ക് എന്റെ കണ്ണുകളെ വിസ്വ്സ്സിക്കനായിലാ , കാരണം ഞാന്‍ മുന്പതെതിലും സുന്ധരനായിരിക്കുന്നു . പിന്നെയും ഞാന്‍ കണ്ണാടിയെ സ്നേഹിക്കാന്‍ തുടങ്ങി, നന്മനിറഞ്ഞ മനസ്സുമായി ...........

2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ജനനി


മഴക്കാര് മാന്ജോരാ സായാന്ന സന്ദ്യയില്‍
പീടികതിന്നതന്‍ ഒരു കൊച്ചു കോണിലായി
അമ്മേ ഞാന്‍ നിന്നെ തിരിച്ചറിഞ്ഞു
കീറി മുഷിന്ജോരാ വേഷവും
വിയര്‍പ്പുകണം നിറഞ്ഞ മുഖവും
നിന്‍ മടിത്തട്ടില്‍ മയങ്ങുന്ന പൈതലും
അതിനടുത്തായി ഉറങ്ങുന്ന ശുനകനും
ആര്‍ദ്രമാം ഓര്‍മ പോലോടിയെതുന്നു
ധീനമാം മുഖമോടെ കേഴുന്നോരാ കുഞ്ഞിനെ
താരാട്ട് പാടി ഉറക്കിടുമ്പോള്‍
ശുസ്ഴ്കിചോരാ മുല പൈതലുട്ടിക്കുടിക്കുമ്പോള്‍
നിന്മുഖം മാതൃ സാഭല്യപ്പുനിലാ പാലോഴുക്കി
മാതൃ-ശിശു ദിന ഘോഷയാത്രക്കുട്ടങ്ങള്‍
കവലകല്താണ്ടിക്കടന്നുപോകുമ്പോഴും
മാതാവിന്നിടരിയതാരാട്ടുപാട്ടും
പൈതലിന്‍ ധീനരോധനവും
ആഘോഴമാഴയില്‍ കുതിര്‍നുപോയി
ഏതോ നടുക്കുന്ന ഓര്മ്മ വെട്ടയാടുമ്പോഴും
കുഞ്ഞിനെ മാരോട് ചേര്ത്തു നിര്ത്തി
നിനിലം ചുടു പകര്ന്നു നല്കി
ഭാരത സ്ട്രീത്വ പ്രതീകമാം അമ്മേ
കോടി പ്രനമാങ്ങലര്‍പ്പിചിടുന്നു
നിന്‍ കാല്ക്കലര്‍പ്പിക്കും കന്നുനീര്മുതുകള്‍
മാലയായി കോര്‍ത്ത്‌ കഴുതലനിഞ്ഞു
നിന്നിലെ പുതുശക്തി തൊട്ടുണര്‍ത്തി
മുന്നില്പ്പരക്കുന്ന പുതുയുങപ്രാവിന്റെ
ചിരകില്‍ക്കരേരി പറന്നുയര്

2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

തിരക്കഥ, സുബ്രഹ്മന്യപുരം,പിന്നെ ഐ ടി യുവത്വവും

ഈ അടുത്ത് കണ്ട രണ്ടു സിനിമകളാണ് ഇതെഴുതാന്‍ പ്രചോതനമായത് .ഒരേ തിയറ്ററില്‍ ഒരേ സീറ്റില്‍ ആരെ അന്തരീസ്ക്ഷതിലാണ് ഈ രണ്ടു സിനിമകളും കണ്ടത് . സുബ്രഹ്മന്യപുറത്തെ കുറിച്ചു പറയുമ്പോള്‍ ,നല്ല സിനിമ ,മികച്ച സന്ദെസ്വമ്നല്കുന്ന ചിത്രം .വാളെടുത്തവന്‍ വാളാല്‍ ,അക്രമം ഒന്നിനും പരിഹാരമല്ല,തുടങ്ങിക്കഴിഞ്ഞാല്‍ അതിന് അവസ്സനവുമില്ല എന്ന് ഓര്‍മിപ്പിക്കുന്ന ഒരു നല്ല ചിത്രം . എന്നാല്‍ ചിത്രം നല്കുന്ന സന്ടെസ്സം യുവത്വം സരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നില്ല . അക്രമ രണ്ങങളെല്ലാം കൈയ്യടിയോടെ സീകരിക്കുന്ന യുവത്വം ചിത്രത്തെ തെട്ടിധരിക്കുകയാണ്. ഇനി തിരക്കധയെക്കുരിച്ചു പറയുമ്പോള്‍ കവിതപോലെ മനോഹരമായ ചിത്രം .വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന സിനിമ.ഈ ചിത്രം ഒരുക്കിയ രേഞ്ഞിതിനു അഭിനന്ദനങ്ങള്‍ ഒപ്പം സ്ഥിരം നായക സങ്കല്‍പ്പങ്ങളെ പോളിചെഴുതിയ പ്രിത്വിക്കും പ്രിയാമാനിക്കും അനൂപിനും അഭിനന്ദനനങ്ങള്‍, പ്രിതിരാജിനെക്കുരിച്ചു പറയുമ്പോള്‍ ഏറെ അടുപ്പമുള്ള ,ഒരുപാടു ആശയങ്ങള്‍ കൈമാരിയിട്ടുള്ള നല്ല സുഹൃത്ത്. രഞ്ജിത് സാറുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല .അനൂപിനെക്കുരിച്ചു പറയുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധ കാരണം തിരക്കഥ രേലീസ്സാകുന്നതിനു ദിവസ്സങ്ങള്‍ക്ക് മുന്പ് താന്കളും മോഹന്‍ലാലും അഭിനയിക്കുന്ന പകല്നക്ഷ്ട്രങ്ങള്‍ എനാ ചിത്രത്തിനെ സെറ്റില്‍ വച്ചു താങ്കളെ കണ്ടെന്കിലും തിരക്കഥ പുറത്തു വരാത്തതിനാല്‍ അഭിപ്രായം പറയാന്‍ സാധിച്ചില്ല ,വൈകിയാനെന്കിലും പറയട്ടെ മനോഹരമായി തന്കലുട പ്രകടനം.ഇനി ഐ ടി യുവത്വത്തെ ഇവിടെ പരാമര്സിക്കാന്‍ കാരണം ഞാന്‍ ചിത്രം കാണുന്ന സമയം എന്റെ സമീപം കുറെ ഐ ടി സ്നേഹിതന്മാര്‍ ഉണ്ടായിരുന്നു .തുടക്ക മുതല്‍ ഓരോ അരോചകമായ കമന്റുകളുമായി അവര്‍ ചിത്രത്തെ സമീപിക്കുകയായിരുന്നു .കുടുംബമായി ചിത്രം കാണാന്‍ വന്ന പ്രേക്ഷകരെ പരിഗണിക്കാതെ നടത്തുന്ന ഇത്തരം ബാളിസമായ പ്രവര്‍ത്തികളാണ് അവരെ ഇവിടെ പരാമര്സിക്കാന്‍ കാരണം .മുഹമ്മു‌ടിയനിഞ്ഞ ഈ ചെറുപ്പം കുടുംബ ബെന്ടങ്ങളെയും വൈകാരികതക്കും നേരെ മുഹമ തിരിക്കുന്ന കാഴ്ച ലജ്ജാകരമാണ് .സ്നേഹബന്ധങ്ങളുടെ ഉഷ്മലാത്ത കാണിക്കുന്ന രണ്ങങളെ പുചിക്കുന്ന ഇവര്‍ ഹിന്ടിസിനിമാകളിലെ പെക്ക്‌ുതുകള്‍ കണ്ടു സഭാഷ് പറയുന്നു. എസ്സെമ്മസ്സുകളിലൂടെ പന്ചാര നിറക്കുകയും ഐസ്ക്രീം പര്ലരുകളിലും എന്തിന് നടുരോടുകളില്‍പ്പോലും കൊണ്ചിക്കുഴയുന്ന ഈ ഐ ടികള്‍ ആ സമയം മുഹമ്മൂടിയെക്കുരിച്ചു ഓര്‍ക്കാറില്ല .ഒരു pennu തുറിച്ചു നോക്കിയാല്‍ ച്ചുളിപ്പോകുന്ന ,ചെറിയ ഒരു വിഷമം വന്നാല്‍ ജീവിതത്തില്‍ നിന്നു ഒളിച്ചോടുന്ന ഐ ടി കളെ നിങ്ങള്‍ അണിഞ്ഞിരിക്കുന്ന മുഹമു‌ടി വലിചെരിയുവിന്‍ .കുടുംബബന്ധങ്ങള്‍ക്കും സ്നേഹത്തിനും സൌഹൃദങ്ങള്‍ക്കും വില കൊടുക്ക്‌ .കുടുംബബന്ധങ്ങലോടും സ്നേഹത്തോടും സൌഹൃടങ്ങലോടും പുറം തിരിഞ്ഞു നില്‍ക്കുന നിങ്ങള്‍ ലൈങ്ങികത എണ്ണ ഒറ്റ വികാരം മാത്രമേ പ്രകടിപ്പിക്കാരുല്ല് .എന്തിനേയും ലൈങ്ങികതയുടെ കന്നോടുകൂടികാനുന്ന ഐ ടി കളെ .ഒരു നല്ല പ്രവര്‍ത്തി ഒരാള്‍ ചെയ്താല്‍ അതിനെ നല്ലതെന്ന് പറയാനുള്ള മനസ് വളര്തിയെടുക്ക് . സ്നേഹബന്ധങ്ങള്‍ക്ക്‌ വില നല്കുന്ന ഒരു നല്ല മലയാള സിനിമ കണ്ടാല്‍ അത് നല്ലതാണെന്ന് പറയ്‌ ,അങ്ങനെ പറഞ്ഞ്നാല്‍ എന്തൊക്കെയോ കുറഞ്ഞു പോകുമെന്ന മിഥ്യാബോധം കലയു‌, പച്ചയായ ജീവിതയാധര്തെങ്ങളിലേക്ക്

നടന്നിരങ്ങു,അവിടെ നിങ്ങളിലെ മനുഷനെ കണ്ടെത് , ഒരു പക്സ്കെ അവിടെ മാത്രമെ നിനിങ്ങള്‍ക്ക് നിങ്ങളെ കണ്ടെതാനാക് ,വലിയൊരു തിരിച്ചറിവിന്റെ നിമിഷമായിരിക്കും അത് .ഇനിയെന്കിലും നന്മയെ തിരിച്ചറിയ് ,നല്ലതിനെ നല്ലതെന്ന് പറയാന്‍ മനസ്സു കൊണ്ടു തയ്യരെടുക്ക് , വീടുമുട്ടത് മുല്ലപ്പൂവ് വിരിയുമ്പോള്‍ അതിന്റെഅഴകും സുഗന്തവും വിളിച്ചുപറയാന്‍ എന്തിന് മടിക്കണം, നമുക്കു ഒരേ സ്വരത്തില്‍ വിളിച്ചു പറയാം ഉറക്കെ വാളരെ ഉറക്കെ മുറ്റത്തെ മുല്ലക്ക് മണമുണ്ട് .............അതെ മുറ്റത്തെ മുല്ല ഹൃദയം നിറഞ്ഞു ചിരിക്കട്ടെ

2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

അതിര്

ജീവിതവും മരണവും
വിശ്വാസ്വവും അവിശ്വാസവും
നന്മയും തിന്മയും
സ്നേഹവിധേഷേങ്ങളും
വേര്‍തിരിക്കുന്ന അതിരെവിടെ
ചിലനിമിഷങ്ങളില്‍
വിശ്വാസികള്‍ അവിശാസി കള്‍ആകാം
അവിശ്വാസം വിശ്വാസത്തിനു മുന്നില്‍ പോല്ലിഞ്ഞിടാം
ചിലനിമിഷങ്ങളില്‍ നന്മ തിന്മയായി വരാം
തിന്മ നന്മതന്‍ നടക്കല്‍ വീണു തകരാം
ചില നിമിഷങ്ങളില്‍ സ്നേഹം വിദ്വേഷമായി മാറാം
വിദ്വേഷമോ സ്നേഹത്തിന്‍ മുന്നില്‍ ഒന്നുമല്ലാതാകും

ചില നിമിഷങ്ങളില്‍
അല്ല എല്ലായ്പോഴും
ജീവിതം മരണത്തിനു മുന്നില്‍ കീഴടങ്ങും
എന്നാലും എപ്പോഴും നന്മ ചൈതീടുകില്‍
മരണം ജീവിതത്തിന്‍ തിളക്കം ഏറ്റും

സ്വപ്നം

സ്വപ്‌നങ്ങള്‍ പലപ്പോഴും പൂമോട്ടുകളപ്പോലെയാണ്. വിരിയാനായി ,പൂര്തീകരനത്തിനായിഏറെ മോഹിചലുമ്. പൂമൊട്ടിന്റെ അവസ്ഥയില്‍ നിന്നു പുഷ്പത്തിന്റെ നിര്വൃതിയി ലെ ത്താതെ അടര്‍ന്നു പോ കുന്നു. എന്നാലും പുതിയ സ്വപ്നമുകുളങ്ങള്‍ വീണ്ടും വീണ്ടും ജനിക്കുന്നു . തീര്ച്ചയായും അവയിലോന്നെന്കിലും പൂര്‍ നതയില്‍ എതിചെരും . കാലം അതിന് സാകഷ്യംവഹിക്കുമ്പോള്‍ നാം പോ ലും അത്ഭുതപ്പെട്ടുപോകും . എല്ലാവരുടെയും സ്വപ്നങ്ങള്‍ ഒരു പൂവ് വിരിയുംബോലെ സഭലമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

2008, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

നിലാവ് പുഴയോട് പറഞ്ഞതു

ഈ നിലാ രാത്രിയില്‍ മഞ്ഞിന്തുള്ളികള്‍ നിറഞ്ഞ താഴ്വരത്തിലൂടെ നടക്കാന്‍ എന്ത് രസമാണ് . അങ്ങകലെ തെളിഞ്ഞ വാനില്‍ പുഞ്ചിരി പൊഴിക്കുന്ന പൂര്‍ണചന്ദ്രന്‍ .പകുതി വിടര്‍ന്ന പൂമോട്ടുകളില്‍നിന്നിട്ടിട്ടു വീഴുന്ന മഞ്ഞുകണങ്ങള്‍ .അവയിലോരോന്നിലും മഴവില്ലിന്റെ നിറചാര്‍ത്ത്‌.നിലാവിന്റെ തലോടലെട്ട്ടു ശാന്തമായി,ഉണ്മെഷവതിയായിഒഴുകുന്ന പുഴ .ഓളങ്ങളില്‍ ചന്ദ്രബിംബം തുള്ളിക്കളിക്കുന്നു.ഈ രാവില്‍ നിലാവ് പുഴയോട് കാതില്‍ പറഞ്ഞതെന്തവും ............

നിന്റെ തെളിവാര്‍ന്ന മനസ്സു ഞാനറിയുന്നു ,അതില്‍ നിറയെ എന്റെ പ്രതിബിംബമല്ലേ ,ഹെ സുന്ദരീ നിനക്കു ഞാന്‍ അത്രമേല്‍ പ്രിയമുള്ള വനാണോ..................

മഴ പെയ്യുകയാണ്

തെങ്ങോലതലപ്പുകളെ തലോടുന്ന ഇളം കാറ്റ് .കുടമുല്ലപൂ വിരിയുന്ന സുഗന്ധം . തൊടിയിലെവിടെയോ പാടുന്ന രാപ്പാടി. മഴക്ക് ജീവന്‍ വയ്ക്കുകയാണ് .നേര്ത്ത രാഗങ്ങളില്‍ നിന്നു ആര്രോഹ നങ്ങളിലേക്ക് .മഴക്ക് ജീവന്‍ വയ്ക്കുകയാണ്. കാറ്റിന്റെ ശക്തി കൂടുകയാണ് .

രാപ്പാടി പാട്ടു നിര്ത്തി . മഴക്ക് ജീവന്‍ വയ്ക്കുകയാണ് . വരണ്ട മനസ്സിനെ കുളിരനിയിച്ചുകൊണ്ട് മഴ പെയ്യുകയാണ്. വരണ്ട മനസ്സുകളെ നിങ്ങളും ഏറ്റുവാങ്ങുക .........ഈ .....മഴയെ

2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

ഓര്‍മ്മയിലെ പൊന്നോണം

പ്രിയ സ്നേഹിതാ
സ്നേഹത്തിന്റെ ഒരുമയുടെ സാഹോദര്യത്തിന്റെ ഓര്‍മ്മപ്പെടുതലുമായി ഒരു ഓണം കുടി കടന്നുപോകുന്നു ,ജീവിതത്തിന്റെ ഇടനാഴികളിലെവിടെയോ നഷ്ട്ടപ്പെട്ട ബാല്യകൌമാരയ്യവ്വനങളുടെ
മയില്‍പ്പീലിത്തുണ്ടുകള്‍ പെറുക്കിയെടുക്കുമ്പോള്‍ആ നല്ല നാളുകളിലേക്ക് മനസ് കൊണ്ടു ഒരു മടക്കയാത്ര വരാനിരിക്കുന്ന നല്ല നാളെകളെ നിങ്ങള്‍ക്കായി മനസ്സിന്റെ ചെപ്പില്‍ ആ മയില്‍പ്പീലിത്തുണ്ടുകള്‍ സൂക്ഷിചു വയ്ക്കാം

സ്നേഹത്തോടെ
ജയരാജ്മുരുക്കുംപുഴ

ആ ശലഭം പറന്നു പൊയ്ക്കോട്ടേ

എന്‍ മാനസോദ്യാനതിലെന്നും
വിരുന്നുന്ന്നുവാനെത്തും വര്ര്‍ണശലഭമേ
നിന്നെ സ്വന്തമാക്കീടുവാന്‍ എറെ നാളായി കൊതിക്കുകയഅനേന്‍ മനം
നിന്‍ വര്നശ്രബളിമയെത്രമോഹ നം
അഴകേര്‍റണ്നോര നിന്‍ മൃദു മേനിയില്‍
ഈ വിസ്വസൌന്ധര്യം കുടിയിരുപ്പൂ
വര്നചിരകുകള്‍ വീശി മെല്ലെ
ആനന്ദ നൃത്തം നീ ചെയ്തിടുമ്പോള്‍
സ്നേഹരാഗത്തിന്‍ നൂലിഴായാല്‍
ബെന്ധിചിടാന്‍ വെമ്ബുന്നു‌ എന്‍ ഹൃത്തടം
എങ്കിലും ഒരു മാത്ര ചിന്തിച്ചു പോയി ഞാന്‍
നിന്‍ സ്വാതത്ര്യത്തെ ഹനിക്കാന്‍ എനിക്കെന്തവകാശം
എന്‍ അന്തരത്മവെന്നോടുമന്ത്രിച്ചു
ആ ശലഭം പരനു‌പോയ്കോട്ടെ

ആര്‍ദ്രം

എന്റെ സ്നേഹാര്‍ദ്രമായ ഒരു പുഞ്ചിരി ,ഒരു നോട്ടം ,ഒരു വാക്ക് നിന്റെ ഹൃദയത്തെ അര്‍ദ്രമാക്കുന്നെന്കില്‍ ,നിന്റെ മനസ്സിന് സാന്ത്വനം നല്കുന്നെന്ന്കില്‍ , നിന്റെ കാതുകള്‍ക്ക് ഇമ്പം നല്കുന്നുവേന്കില്‍ ,നിന്റെ മിഴികള്‍ക്ക് പ്രിയമെകുന്നുവേന്കില്‍ ,ഞാനെന്തിനു മടിക്കണം ,എനിക്കെന്തു നഷ്ടപ്പെടാന്‍ ,നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത എന്റെ സ്നേഹം നിനക്കുള്ളതാകുന്നു പകരമായി നീ ഒന്നും തന്നില്ലെന്കിലും നിന്റെ മിഴികളിലെ തിളക്കം .................അതാണ് ഒരേഒരു സത്യം

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️