2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

അതിര്

ജീവിതവും മരണവും
വിശ്വാസ്വവും അവിശ്വാസവും
നന്മയും തിന്മയും
സ്നേഹവിധേഷേങ്ങളും
വേര്‍തിരിക്കുന്ന അതിരെവിടെ
ചിലനിമിഷങ്ങളില്‍
വിശ്വാസികള്‍ അവിശാസി കള്‍ആകാം
അവിശ്വാസം വിശ്വാസത്തിനു മുന്നില്‍ പോല്ലിഞ്ഞിടാം
ചിലനിമിഷങ്ങളില്‍ നന്മ തിന്മയായി വരാം
തിന്മ നന്മതന്‍ നടക്കല്‍ വീണു തകരാം
ചില നിമിഷങ്ങളില്‍ സ്നേഹം വിദ്വേഷമായി മാറാം
വിദ്വേഷമോ സ്നേഹത്തിന്‍ മുന്നില്‍ ഒന്നുമല്ലാതാകും

ചില നിമിഷങ്ങളില്‍
അല്ല എല്ലായ്പോഴും
ജീവിതം മരണത്തിനു മുന്നില്‍ കീഴടങ്ങും
എന്നാലും എപ്പോഴും നന്മ ചൈതീടുകില്‍
മരണം ജീവിതത്തിന്‍ തിളക്കം ഏറ്റും

1 അഭിപ്രായം:

നരിക്കുന്നൻ പറഞ്ഞു...

"എന്നാലും എപ്പോഴും നന്മ ചൈതീടുകില്‍
മരണം ജീവിതത്തിന്‍ തിളക്കം ഏറ്റും"

നല്ല വരികൾ. ഉൽകൊള്ളേണ്ട വചനങ്ങൾ. ആശംസകൾ

കരുതാം, നാളേയ്ക്കായ് ഒരുതുളളി....

world Water Day, on 22 March every year, is about taking action to tackle the water crisis. Today, 1.8 billion people use a sour...