2008, നവംബർ 29, ശനിയാഴ്‌ച

മാനിഷാദ

തീവ്രവാദം അത് എന്തിന് വേണ്ടി ആയാലും എവിടെ നിന്നായാലും തുടച്ചു മാടപെടെണ്ടാതാണ്. ജാതിയുടെയും മതത്തിന്റെയും രാജ്യങ്ങളുടെയും പേരില്‍ നമ്മുടെ മനസ്സിന്റെ വാതിലുകള്‍ കൊട്ടി അടക്കുമ്പോള്‍ ഒന്നോര്‍ക്കുക, ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും നമ്മളാരും മുക്തരല്ല. ഇന്നു മുംബയിലെ ടാജിലും തൃടെന്റിലും നരിമാനിലും നടന്ന ആക്രമണങ്ങളില്‍ എല്ലാം നഷ്ട്ടപ്പെട്ടവര്‍ . അവരുടെ സ്വപ്‌നങ്ങള്‍ പ്രതീക്ഷകള്‍ അത് അവരുടേത് മാത്രമല്ല അവരുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് അവിടെ പൊലിഞ്ഞു പോയത്. അച്ഛന്റെ അമ്മയുടെ സഹോദരന്റെ സഹോദരിയുടെ കുട്ടുകാരന്റെ കുട്ടുകാരിയുടെ സാമീപ്യം ആഗ്രഹിച്ചവര്‍ക്ക് അവരെയൊക്കെ നഷ്ട്ടപ്പെട്ടു ഒപ്പം നിറമുള്ള സ്വപ്നങ്ങളും. നാളെ അതിന്റെ ഇരകള്‍ നമ്മലാകാം . സ്വാര്‍ത്ഥ താല്‍പര്യങ്ങളിലേക്ക് ഒതുങ്ങിക്കുടുമ്പോള്‍ മനസ്സിന്റെ വാതിലുകള്‍ കൊട്ടി അടക്കുമ്പോള്‍ ഒന്നോര്‍ക്കുക ഇന്നു നമ്മുടെ അയല്‍ക്കര്‍ക്കുണ്ടായ അനുഭവം നാളെ നമുക്കുമുണ്ടാവാം . കാരണം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വേരുകള്‍ അത്ര മാത്രം ശക്തിപ്പെട്ടിരിക്കുന്നു. ഇതിനെ ചെറുക്കാന്‍ നാം ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. അന്യന്റെ വേദന നമ്മുടെ വേദന ആയി കാണാം . പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വാതായനങ്ങള്‍ തുറന്നു കൊണ്ടു നമ്മുടെ ചുറ്റുപാടും കുടുതല്‍ സുരക്ഷിതമാക്കി മാറ്റം . ഹെ തീവ്രവാദി നീ ഒന്നോര്‍ക്കുക നീ യുദ്ധം ചെയ്യുന്നത് നിന്നോട് തന്നെയാണ് അതില്‍ നിന്നു നീ ഒന്നും നേടാന്‍ പോകുന്നില്ല , നിന്റെ തന്നെ നാശം മാത്രം.

1 അഭിപ്രായം:

പഥികന്‍ പറഞ്ഞു...

പാടിക്കൊണ്ടേയിരിക്കുക മാനിഷാദകള്‍....

അവ കുറഞ്ഞപക്ഷം, നമ്മളെത്തന്നെയെങ്കിലും മനുഷ്യനായി നിലനിര്‍ത്താന്‍ സഹായിക്കും.

നന്നായിട്ടുണ്ട്

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali