നമ്മുടെ സാമൂഹിക മുന്നേറ്റത്തിന് മാധ്യമങ്ങൾ വഹിക്കുന്ന പങ്കു വളരെ വലതുതാണ്. തീർച്ചയായും മാധ്യമങ്ങൾ അവരുടെ ഉത്തരവാദിത്തം നിർബാധം നിവ്വഹിക്കുന്നും ഉണ്ട്. എന്നിരുന്നാലും ചില മാധ്യമങ്ങളുടെ എങ്കിലും പ്രതേക അജണ്ടയിൽ നിന്ന് കൊണ്ടു , ഒരു പ്രേതെക ചട്ടക്കൂടിൽ നിന്ന് കൊണ്ടുള്ള പ്രവർത്തനങ്ങൾ നിരാശപ്പെടുത്തുന്നതും മതിപ്പു കെടുത്തുന്നവയുമാണ്. ചില പ്രേതെക വിഷയങ്ങളിൽ ചില മാധ്യമങ്ങൾ കാണിക്കുന്ന അമിത താല്പര്യം പിന്നീട് തെറ്റാണു എന്ന് തുടർ സംഭവങ്ങൾ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ചുംബന സമരത്തിന്റെ തന്നെ കാര്യമെടുത്താൽ നമ്മുടെ മാധ്യമങ്ങൾ അതിനു നൽകിയ അമിത പ്രാധാന്യവും പിന്തുണയും എത്ര അബദ്ധം ആയിരുന്നു എന്ന് പിൽക്കാല സംഭവങ്ങൾ തെളിയിക്കുന്നു. ഇപ്പോൾ തന്നെ ഫിലിം ഫെസ്റ്റിവലിലെ ദേശീയ ഗാനത്തോടുള്ള അനാദരവ് പോലുള്ള സമീകാലത്തെ ചില സംഭവങ്ങൾ പോലും ചില മാധ്യമങ്ങളുടെ എങ്കിലും തെറ്റായ സമീപനം കൊണ്ട് കൂടിതന്നെയാണ് സംഭവിച്ചത്. നിയമങ്ങൾ എല്ലാവരും അനുസരിക്കേണ്ടത് തന്നെയാണ്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരുമാണ് . ആ ഒരു വസ്തുതക്കാണ് മാധ്യമങ്ങൾ പ്രാധാന്യം നൽകേണ്ടിയിരുന്നത്. എന്നാൽ പുത്തൻ തലമുറയുടെ ചില തെറ്റായ തീരുമാനങ്ങൾക്ക് എടുത്തു ചാടി പിൻതുണ നൽകുമ്പോൾ ദീർഘവീക്ഷണത്തോടെയുള്ള ഉൾക്കാഴ്ച കൂടി നടത്തേണ്ടതാണ്. ഇപ്പോൾ പുത്തൻ തലമുറയുമായി ബന്ധപ്പെട്ടു വരുന്ന പല സംഭവങ്ങളിലും നവ മാധ്യമങ്ങളുടെ പ്രഭാവത്തിനൊപ്പം നിന്ന് കൊണ്ട് ചില മാധ്യമങ്ങൾ പിന്തുണ നൽകുകയും, പിന്നീട് യഥാർത്ഥ വശം വെളിവാകുമ്പോൾ ഇളിഭ്യരാകുകയും ചെയ്യുന്ന അവസ്ഥ ഉണ്ട്. കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രീ പിണറായി വിജയനെ ടാർജെറ് ചെയ്തു കൊണ്ടുള്ള ചില മാധ്യമങ്ങളുടെ വിമർശങ്ങൾ കാണുമ്പോഴും ഇത് തന്നെയാണ് തോന്നുന്നത്. ഒരു ജനകീയ സർക്കാരിനെയും ജനകീയ മുഖ്യമന്ത്രിയെയും വിമർശിക്കാൻ പഴുതുകളില്ലാതെ വരുമ്പോൾ ചില മാധ്യമങ്ങൾ നടുത്തുന്ന അന്തി ചർച്ചകൾ സഹതാപം ജനിപ്പിക്കുന്നവയാണ്. എന്തിനും ഏതിനും മുഖ്യമന്ത്രി വിമർശിക്കുക എന്ന പ്രേതെക അജണ്ട മാത്രമാണ് ഇത്തരം ചില മാധ്യമങ്ങൾ നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാണുന്ന ഇത്തരം അർത്ഥമില്ലാത്ത വിമർശനങ്ങളും ഒരു പ്രേതെക ചട്ടക്കൂടിൽ നിന്ന് സൃഷ്ടിക്കപ്പെടുന്നവയാണ്. യഥാർത്ഥ വസ്തുതകൾ മറച്ചു വയ്ക്കപ്പെടുകയും ഇത്തരം വിശകലങ്ങൾ ബോധപൂർവ്വം ഉണ്ടാക്കുന്നവ തന്നെയാണ്. എന്നാൽ ഇത്തരം ചർച്ചകൾക്ക് ഇവർ അവലംബിക്കുന്ന നവ മാധ്യമങ്ങൾ തന്നെ യഥാർത്ഥ കാരണങ്ങളും പുറത്തു കൊണ്ട് വരുന്നുണ്ട്. അത് ജനം അറിയുന്നതും ഉണ്ട്. അപ്പോഴും ഇളിഭ്യരാകുന്നത് എടുത്തുചാടി ചർച്ചകൾ നടത്തുന്ന മാധ്യമങ്ങളാണ്. ഇന്നിപ്പോൾ ഏതൊരു വർത്തയുടെയും യഥാർത്ഥ വശങ്ങൾ ഒളിപ്പിച്ചു വച്ച് കൊണ്ട് ഏതൊക്കെ മാധ്യമങ്ങൾ ചർച്ചകൾ നടത്തിയാലും അതിന്റെ യഥാർത്ഥ വശങ്ങൾ അറിയുവാനുള്ള സംവിധാനങ്ങൾ പൊതുജനങ്ങൾക്കും ലഭ്യമാണ് എന്ന യാഥാർഥ്യം ഇത്തരം മാധ്യമങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ചില മാധ്യമങ്ങളുടെ യാഥാർഥ്യത്തിൽ നിന്നും അകന്നു മാറിയുള്ള വിമർശനങ്ങളുടെ പൊള്ളത്തരം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഇത്തരം കഴമ്പില്ലാത്ത ചർച്ചകളും വിമർശനങ്ങളും ജനങ്ങൾ അർഹിക്കുന്ന അവഗണയോടെ തള്ളിക്കളയ്‌യുകയും ചെയ്യുന്നു. കേരളത്തിന്റെ ജനകീയ സർക്കാരിനും മുഖ്യമന്ത്രിക്കും നിറഞ്ഞ പിന്തുണ .
അഭിവാദ്യങ്ങൾ.......
2 അഭിപ്രായങ്ങൾ:
തെറ്റിദ്ധരിയ്ക്കപ്പെട്ട ഒരു രാഷ്രീയനേതാവാണ് പിണറായി. ഗിമ്മിക്കുകളും കപട നാട്യങ്ങളും ഇല്ലാത്തതാണ് കാരണം. വി.എസിനേക്കാൾ എന്തുകൊണ്ടും ആദരണീയൻ ..എഴുത്ത് അവസരോചിതവും നല്ലതും ..ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ