2016, ഡിസംബർ 20, ചൊവ്വാഴ്ച

സേവ് കെ എസ് ആർ ടി സി ....




വീഴ്ചകളുടെയും നഷ്ട്ടങ്ങളുടെയും കണക്കുമാത്രമെ കേരളത്തിന്റെ പൊതുഗതാഗത മാർഗമായ കെ എസ് ആർ ടി സി ക് ഏറെ കാലങ്ങളായി പറയുവാനുള്ളു. തീർച്ചയായും ഇന്നോ ഇന്നലെയോ അല്ല പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കെ എസ് ആർ ടി സി ഇത്തരം ഒരു അവസ്ഥാ വിശേഷത്തിൽ എത്തിച്ചേർന്നിരുന്നു എന്നതാണ് യാഥാർഥ്യം. പകുതി മുങ്ങിയ ഒരു കപ്പൽ പോലെ. പലപ്പോഴും കപ്പലിനെ പൂർവ്വ അതിഥിയിൽ  കൊണ്ട് വരുന്നതിനു പകരം പകുതി മുങ്ങിയ നിലയിൽ എങ്കിലും നിലനിർത്തുക എന്ന അലംഭാവ മനോഭാവമാണ് ഇന്ന് പൂർണ്ണമായും മുങ്ങുന്ന അവസ്ഥയിൽ കെ എസ് ർ ടി സി യെ കൊണ്ട് എത്തിച്ചിരിക്കുന്നത്. കപ്പലിൽ തുള വീണപ്പോൾ തുള അടയ്ക്കുന്നതിന് പകരം വെള്ളം കോരി കളയുകയായിരുന്നു എളുപ്പ മാർഗ്ഗം . പിന്നീട് തുള അടക്കാൻ പോലും കഴിയാത്ത വിധം വെള്ളത്തിന്റെ പ്രവാഹം കൂടിയപ്പോൾ കപ്പൽ ഒന്നാകെ മുങ്ങിപ്പോയി. ഒരു പക്ഷെ നഷ്ടത്തിന്റെ കണക്കുകൾ പറയുമ്പോഴും ഇപ്പോഴും ഒരു ദിവസത്തെ കളക്ഷനും ചെലവും മാത്രം എടുത്തു നോക്കിയാൽ ഇന്നും കെ എസ് ർ ടി സി ലാഭത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നതാണ് യാഥാർഥ്യം . പിന്നെ എങ്ങനെയാണു നഷ്ടത്തിന്റെ വ്യാപ്തി വർധിക്കുന്നത്, കാലാ കാലങ്ങളിൽ അനുവർത്തിച്ചു പോന്ന മാർഗ്ഗങ്ങൾ തന്നെയായിരുന്നു. ഇതിനു എല്ലാവരും ഉത്തരവാദികളാണ്. എന്നാൽ ഈ സ്ഥിതിക്ക് മാറ്റം വന്നേ തീരു. അതിനു വേണ്ടുന്ന പ്രവർത്തനങ്ങളും മാർഗ്ഗ നിർദേശങ്ങളും രൂപീകരിച്ച പറ്റൂ. പൊതുവെ  പറയുംപോലെ നമ്മളിൽ കൂടുതൽ പേരും നല്ല മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിലും  വളരെ കുറച്ചു പേര് മാത്രമാണ് നല്ല മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നത്. എന്നാൽ ബഹുഭൂരിപക്ഷവും കരുതുന്നത് നല്ല മാറ്റങ്ങൾക്കായി മറ്റാരെങ്കിലും പ്രവർത്തിച്ചോളും നമ്മുക്ക് ഇതിൽ കാര്യമില്ല എന്ന മട്ടിലാണ്. തീർച്ചയായും ഈ ചിന്താഗതിക്ക് മാറ്റം വന്നേ തീരു. പൊതുവായ പ്രശ്ന പരിഹാരങ്ങൾക്കു നമുക്ക് ഓരോരുത്തർക്കും ബാധ്യത ഉണ്ട്. ഇപ്പോൾ തന്നെ സ്വന്തം വാഹനങ്ങളിലും വിമാനത്തിലും ഒക്കെ യാത്ര ചെയ്യുന്നവർ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേ അല്ല എന്ന് കരുതുന്നു, ഒരു സിനിമയെ കുറിച്ചോ കളിയെ കുറിച്ചോ  ഒക്കെ അഭിപ്രായം പറയുന്നവർ പോലും ഇക്കാര്യങ്ങളിൽ ഒന്നും പറയാറില്ല.  ഇപ്പൊ കൊച്ചിയിൽ നടന്ന ഐ എസ് എൽ കാണാൻ എല്ലാവരും സ്വന്തം വാഹനങ്ങളിൽ അല്ല വന്നത്, ഒരു സിനിമ കാണാൻ കെ എസ് ആർ ടിസി ബസിൽ  യാത്ര ചെയ്തു വരുന്നവർ അനവധി ഉണ്ട്. ഇത്തരത്തിൽ പ്രത്യക്ഷമായല്ല എങ്കിലും പരോക്ഷമായി നമ്മുടെ പരമ്പരാഗത ഗതാഗത  മാർഗ്ഗങ്ങൾ എല്ലാ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെ പ്രാധാന്യം കുറഞ്ഞ വിഷയങ്ങൾ പോലും വലിയ വിവാദങ്ങൾ ആക്കി മാറ്റി അഭിപ്രായ പ്രകടങ്ങൾ നടത്തുന്ന ഇന്നത്തെ യുവത ഇത്തരം പ്രാധാന്യമേറിയ വിഷയങ്ങളിൽ കൂടി മാർഗ്ഗ നിർദേശങ്ങൾ നൽകേണ്ടതുണ്ട്. എന്തായാലും 34 മില്യൺ മലയാളി സമൂഹത്തിനു ഒരു രൂപ ഇനത്തിൽ പോലും വലിയൊരു സഹായം കെ എസ് ആർ ടി സി ക്കു നൽകുവാൻ സാധിക്കും . സേവ് കെ എസ് ആർ ടി സി പദ്ധതിയിലൂടെ ഇത്തരത്തിൽ ധനസമാഹരണം നടത്തുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം. ഒപ്പം സേവ് കെ എസ് ആർ ടി സി എന്ന പേരിൽ ലോട്ടറി പദ്ധതിയും ആരംഭിക്കാം തദ്ദേശ സ്ഥാപനങ്ങൾ വഴിയും സർക്കാർ സ്ഥാപനങ്ങൾ വഴിയും അവയുടെ വിപണനം നടത്തുകയും ചെയ്യാം.  യാത്ര ടിക്കറ്റിനൊപ്പം കണ്ടക്ടർ മാർക്കും ഇത്തരത്തിലുള്ള ലോട്ടറി ടിക്കറ്റുകൾ യാത്രക്കാർക്ക് വിറ്റഴിക്കുവാനുള്ള രീതി നടപ്പിലാക്കണം.നമ്മുടെ പൊതു സമൂഹത്തിൽ നിന്നും ഇത്തരത്തിൽ അനവധി നിർദേശങ്ങൾ രൂപീകരിക്കാൻ കഴിയും .  പലതുള്ളി പെരുവെള്ളം എന്ന് പറയുംപോലെ ചെറിയ ചെറിയ പ്രവർത്തങ്ങളിലൂടെ കേരളത്തിന്റെ ഏറ്റവും പ്രധാന ഗതാഗത മേഖലയെ രക്ഷിച്ചെടുക്കാം.  . അതിനായി കരുതലോടെ നീങ്ങണം. പുതിയ രക്ഷകർ അവതരിക്കുന്നത് കാത്തിരിന്നിട്ടു കാര്യമില്ല. നമ്മൾ തന്നെ നമുക്ക് രക്ഷകരാകണം ........

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️