കേരള സെക്രെട്ടറിയെറ്റ് എംപ്ലോയീസ് അസോസിയേഷൻ സാംസകാരിക വിഭാഗം രചന സംഘടിപ്പിച്ച ടാലെന്റ്റ് ടൈം 2015 കഥാ മത്സരത്തിൽ പുരസ്കാരത്തിന് അർഹമായ എന്റെ കഥ " ഒരു തീവണ്ടി യാത്ര"....... പ്രിയപ്പെട്ടവര്ക്കായി സമര്പ്പിക്കുന്നു......
തീവണ്ടി കുതിച്ചു പായുകയാണ്. ഒപ്പം വഴിയോര കാഴ്ചകൾ പിന്നിലേക്ക് ഓടി മറയുന്നു . മാധവ് ഒന്നുകൂടി സീറ്റിൽ ഇളകി ഇരുന്നു. തന്റെ ചുറ്റുപാടും നടക്കുന്നതൊന്നും അയാൾ ശ്രദ്ധിക്കുന്നതേ ഇല്ല. ഹൃദയത്തിൽ വല്ലാത്തൊരു നെരിപ്പോടുമായാണ് മാധവിന്റെ യാത്ര . ആകെ അസ്വസ്ഥനാണ് അയാൾ. ഏതാണ്ട് രണ്ടു മാസം മുൻപ് ഇതുപോലെ ഒരു തീവണ്ടി യാത്ര തന്റെ ജീവിതം അപ്പാടെ മാറ്റി മറിക്കുമെന്ന് അയാൾ കരുതിയതെ ഇല്ല. തീവണ്ടിയുടെ ഗതിവേഗത്തിനും അപ്പുറം മാധവിന്റെ ചിന്തകളും ഓര്മ്മകളുടെ ആഴങ്ങളിലേക്ക് യാത്രയായി .. ഏതാണ്ട് രണ്ടു മാസം മുൻപ് ഔദ്യോഗിക ആവശ്യം കഴിഞ്ഞു വീട്ടിലേക്കുള്ള മടക്ക യാത്രയിൽ തീവണ്ടിയിൽ കയറുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. തന്റെ സീറ്റ് കണ്ടു പിടിച്ചു ഒരു ദീർഘ നിശോസ്വതോടെ ഇരുന്നു . തന്റെ ബോഗിയിൽ ഉള്ളവർ അവരവരുടെ ലോകത്താണ്. ഏറെ വൈകിയാണെങ്കിലും പത്രത്തിലും മാഗസിനുകളിലും കണ്ണ് നട്ടിരിക്കുന്നവർ, മൊബൈലിലും, ലപ്റ്റൊപിലും ഫൈസ്ബുക്കും വാട്ട്സ് ആപ്പും നോക്കി സമയം കളയുന്നവർ, മറ്റു ചിലര് ഇപ്പോൾ തന്നെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തീവണ്ടി സ്റ്റഷൻ വിട്ടു കഴിഞ്ഞു. മാധവ് തന്റെ വിന്ഡോ സീറ്റിൽ ഇരുന്നു വഴിയോര കാഴ്ചകളിലേക്ക് കണ്ണ് നട്ടു. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട് , കൂടെ ചെറിയ ചാറ്റൽ മഴയും. മഴ എന്നും തനിക്കു പ്രിയപ്പെട്ടതാണ് .പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നൊമ്പരമോ , ആഹ്ലാദമോ ഒക്കെ നല്കിയാണ് ഓരോ മഴയും കടന്നു പോകുന്നത്. പലപ്പോഴും മനസ്സില് പ്രണയം നിറയ്ക്കുന്നതും ഈ മഴ തന്നെ ആണ്. ദീപ്തിക്കു അറിയാം താൻ പുലര്ച്ചെ മാത്രമേ എത്തുകയുള്ളൂ എന്ന് . അച്ഛനെ കാത്തിരുന്നു ഉണ്ണിമോൻ ഉറങ്ങി കാണും . ചിലപ്പോൾ വാശി പിടിച്ചു കരഞ്ഞിട്ടുണ്ടാവാം. അവനു വാങ്ങിയ മിട്ടായിയും കളിപ്പാട്ടവും ബാഗിൽ ഉണ്ട്. ചുറ്റും ഉള്ളവര് എല്ലാം ഉറക്കമായി. ഉറക്കം ചെറുതായി കണ്ണുകളെ തഴുകുന്നുണ്ട്, എങ്കിലും ഈ മഴ കാഴ്ചകൾ കണ്ടു മതിയായിട്ടില്ല , അലപനേരം കൂടി ഇരിക്കാം. എത്ര സറെഷനുകൾ പിന്നിട്ടു എന്നറിയില്ല തീവണ്ടി അപ്പോഴും ലക്ഷ്യത്തിലേക്ക് പായുകയാണ്. പെട്ടെന്നാണ് അടുത്ത ബോഗിയിൽ നിന്ന് ഒരു നിലവിളി കേട്ടത്. ഒരു പെണ്‍കുട്ടിയുടെ ശബ്ദമാണ്. വല്ലാത്തൊരു അലര്ച്ച ആയിരുന്നു. മാധവ് ചാടി എണീറ്റു. ഉറക്കത്തിൽ ആയിരുന്ന മറ്റു ചിലരും ഉണര്ന്നു എണീറ്റു.ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ല. എന്ത് പറ്റി എന്ന് എല്ലാവരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു. അടുത്ത ബോഗിയിൽ നിന്നാണ് നിലവിളി കേട്ടത് എന്തായാലും അപായ ചങ്ങല വലിച്ചു നോക്കാം , മാധവിന്റെ കൈകൾ അപായ ചങ്ങലയിലേക്കു നീങ്ങി. പെട്ടെന്ന് മറ്റു ചിലർ എതിർത്തു, ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ലല്ലോ , മാത്രമല്ല ഇപ്പോൾ തന്നെ ഏറെ വൈകി ഒരു പക്ഷെ അപായ ചങ്ങല വലിച്ചു വണ്ടി നിർത്തിയാൽ സമയത്ത് ലക്ഷ്യങ്ങളിൽ എത്താനും കഴിയില്ല. ഭൂരിപക്ഷ അഭിപ്രായത്തിനു മുൻപിൽ മാധവും തീരുമാനം മാറ്റി. തീവണ്ടി അപ്പോഴും കുതിച്ചു പായുകയാണ് . ഏതാണ്ട് പുലരാർ ആയപ്പോഴേക്കും മാധവ് ഉറക്കച്ചടവ് വിട്ടു എഴുന്നേറ്റു. ഇനി ഒരു സ്റ്റഷൻ കൂടി മാതമേ ഉള്ളു. നിർത്തി ഇട്ടിരിക്കുന്ന സ്റെഷനിൽ ഇറങ്ങി തണുത്ത വെള്ളത്തിൽ മുഖം കഴുകി. ഒരു കോഫിയും പത്രവും വാങ്ങി തിരികെ സീറ്റിൽ എത്തി. ഇനി ബോഗിയിൽ രണ്ടു മൂന്നു പേര് മാത്രമേ ഉള്ളു. അവരെല്ലാം സ്റേഷൻ എത്തിയിട്ട് എനീൽക്കാം എന്ന് കരുതിയാവും ഇപ്പോഴും കിടക്കുകയാണ്. ജീവിതമാകുന്ന യാത്രയും അങ്ങനെ തന്നെയാണ്, പരിചയമുള്ള പല സഹ യാത്രികരും അപ്രതീക്ഷിതമായി യാത്ര അവസാനിപ്പിച്ചു പോകാറുണ്ട്, ഒപ്പം പുതിയ സഹയാത്രികർ ഒപ്പം ചെരാറും ഉണ്ട്, എവിടെയോ വച്ച് എപ്പോഴോ എന്റെ ഈ യാത്രയും അവസാനിപ്പിച്ചു വിട പറയേണ്ടതുണ്ട് . മാധവ് കോഫി ഒന്ന് സിപ് ചെയ്തു പത്രത്തിൽ കണ്ണോടിക്കാൻ തുടങ്ങി. പെട്ടെന്ന് മാധവിന്റെ കണ്ണുകൾ ഒരു വാർത്തയിൽ ഉടക്കി. താൻ യാത്ര ചെയ്യുന്ന തീവണ്ടിയിൽ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുതിയിരിക്കുന്നു. ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന ദുരന്തം പ്രധാന വാർത്തയായി തന്റെ മുന്നില് എത്തിയിരിക്കുന്നു. വാർത്ത വിശദമായി തന്നെ കൊടുത്തിരിക്കുന്നു. സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം ഇന്സൈട്ടിൽ കൊടുത്തിരിക്കുന്നു. ഒപ്പം യാത്ര ചെയ്തിരുന്നവരുടെ സ്വാർത്ഥത കാരണമാണ് പെണ്‍കുട്ടിയെ രക്ഷിക്കാൻ കഴിയാത്തത് എന്ന് പരാമർശവും ഉണ്ട്. മാധവിനു തല ചുറ്റുന്നത് പോലെ തോന്നി , ഹൃദയമിടിപ്പ് കൂടി ,ശ്വാസ്സഗതി വര്ദ്ധിച്ചു. ദൈവമേ നിലവിളി കേട്ട സമയം അപായ ചങ്ങല വലിച്ചാൽ മതിയായിരുന്നു. അപായ ചങ്ങലയിലേക്കു നോക്കിയപ്പോൾ അത് തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ പരിഹസിക്കുന്നത് പോലെ പുശ്ചിക്കുന്നത് പോലെ മാധവിനു തോന്നി . താൻ ഉള്പ്പെടയുള്ള ചിലരുടെ സ്വാർത്ഥത കാരണം ഒരു പെണ്‍കുട്ടിക്ക് ഈ ദുരന്തം സംഭവിച്ചല്ലോ എന്നാ ചിന്ത മാധവിനെ വേട്ടയാടാൻ തുടങ്ങി. അപ്പോഴേക്കും വണ്ടി സ്റെഷനിൽ എത്തിയിരുന്നു. എത്രയും വേഗം വീട്ടില് എത്തണം. എല്ലായിടത്തും ചര്ച്ച ഈ സംഭവം തന്നെ ആണ്. വീട്ടില് എത്തിയപ്പോഴും മാധവ് ആകെ അസ്വസ്ഥനായിരുന്നു. ദീപ്തിയോടു ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ദീപ്തിയുടെ പിന്തുണയും സാന്ത്വനവും മാത്രമായിരുന്നു ആശ്വാസം. എങ്കിലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഒക്കെ ഈ സംഭവങ്ങൾ നിറയുമ്പോൾ അഞ്ജാത സാന്നിധ്യമായി താനും അതിന്റെ ഭാഗം ആയി മാറുന്നു എന്നാ യാദര്ത്യം മാധവ് തിരിച്ചറിഞ്ഞു.ഒരു പക്ഷെ അവർ ഉദെഷിക്കുന്ന ആൾ താൻ ആണ് എന്ന് അറിയാത്തവർ അപായ ചങ്ങല വലിക്കാത്ത ആളിനെ ശപിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും മാധവ് സാക്ഷി ആകേണ്ടി വന്നിട്ടുണ്ട്. അജ്ഞാതനായ ആ മനുഷ്യനുമേൽ എല്ലാവരും ശാപ വാക്കുകൾ കേൾക്കുമ്പോൾ കുറ്റബോധം നിറഞ്ഞ മനസ്സുമായി നിസ്സന്ഗ്ഗനായി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ.മനസ്സ് ആകെ കലുഷിതമായി ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിയാതെ , ഉറക്കമില്ലാതെ ഭ്രാന്ത് പിടിച്ച അവസ്ഥ കണ്ടിട്ട് ദീപ്തിക്കു ഭയമായി . ആ പെണ്‍കുട്ടിയുടെ വീട്ടില് ഒന്ന് പോകാനും അവളുടെ ശവകുടീരത്തിൽ ഒരു പനിനീര് പൂവ് അര്പ്പിച്ചു പ്രാർത്ഥിക്കുവാനും ദീപ്തിയാണ് മാധവിനു ഉപദേശം നല്കിയത്. ദീപ്തിയുടെ നിര്ബന്ധത്തിനു വഴങ്ങിയാണ് തന്റെ ഈ യാത്ര . തീവണ്ടി സ്റെഷനിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. ആ കുട്ടിയുടെ വീട്ടിൽ ചെന്നിട്ടു ഇന്ന് തന്നെ മടങ്ങണം. കവലയിൽ എത്തി പെണ്‍കുട്ടിയുടെ വീട് ചോദിച്ചപ്പോഴേ കൃത്യമായി മറുപടി കിട്ടി. അന്നാട്ടുകര്ക്ക് എല്ലാം പ്രിയപ്പെട്ടവളായിരുന്നു അവൾ.അവരുടെ മറുപടിയിലും പ്രതികരണത്തിലും അത് വെളിവായിരുന്നു. നീറുന്ന മനസ്സോടെ ആ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ഏക സഹോദരനെയും കണ്ടു. ആരാണ് അയാൾ എന്ന് അവർ അന്വോഷിച്ചില്ല , എന്നും ആരെങ്കിലും ഒക്കെ അവളുടെ ശവകുടീരം സന്ദര്ശിക്കുക പതിവായിരുന്നു. മാത്രമല്ല അവര്ക്ക് അയാൾ ആരാണ് എന്ന് അന്വോഷിക്കേണ്ട കാര്യവും ഇല്ല, കാരണം ഏതൊരു ആശ്വസ്സ വചനങ്ങള്ക്കും , സാന്നിധ്യങ്ങല്ക്കും നികത്താൻ കഴിയാത്തതു ആണല്ലോ അവ്ര്ക്കുണ്ടായ നഷ്ട്ടം.കുറ്റബോധം പേറുന്ന മനസ്സുമായി ആ പെണ്‍കുട്ടിയുടെ ശവകുടീരത്തിനു മുൻപിൽ നിൽക്കുമ്പോൾ അറിയാതെ മാധവിന്റെ കണ്ണുകൾ നിറഞ്ഞു, എന്നോട് പൊറുക്കുക സോദരീ , സ്വാർത്ഥമായ ഈ ലോകത്തിന്റെ രക്തസാക്ഷിയാണ് നീ , എന്നിൽ പൊറുക്കുക .ഒരു പാട് സ്വാർത്ഥ ജന്മങ്ങളുടെ കണ്ണ് തുറപ്പിക്കുവാൻ നിന്റെ ജീവിതം ബലി കഴിക്കേണ്ടി വന്നു . കൈയിൽ കരുതിയിരുന്ന പനിനീര്പൂവ് ആ പെണ്‍കുട്ടിയുടെ ശവ കുടീരത്തിൽ അര്പ്പിച്ചു പ്രാർത്ഥനയോടെ കണ്ണുകൾ അടച്ചു നിന്നപ്പോൾ ഒരു ഇളം കാറ്റ് മാധവിനെ തഴുകി കടന്നു പോയി . ഇപ്പോൾ ഹൃദയത്തിന്റെ ഭാരം വല്ലാതെ ഒഴിഞ്ഞത് പോലെ അയാള്ക്ക് തോന്നി. ആ പെണ്‍കുട്ടിയുടെ അമ്മയോടും സഹോദരനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ സമയം സന്ധ്യ മയങ്ങിയിരുന്നു.. ഒപ്പം ചെറിയ ചാറ്റൽ മഴയും ............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ