ഒരു വര്‍ഷം 50,000 ത്തോളം പേര്‍ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നു.
ഈവര്‍ഷം ആഗോളതലത്തില്‍ ഏകദേശം 120 ലക്ഷം ആളുകള്‍ പുതുതായി കാന്‍സര്‍ രോഗബാധിതരാവുകയും, 70 ലക്ഷം പേര്‍ മരണമടയുകയും ചെയ്യാം എന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത് ഈ വര്‍ഷം 10 ലക്ഷം പേര്‍ക്ക് കാന്‍സര്‍ വരുവാനുള്ള സാധ്യതയുണ്ട്.
കേരളത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഒരു വര്‍ഷം 50,000 ത്തോളം പേര്‍ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നു. നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന 30 ശതമാനം കാന്‍സര്‍ രോഗങ്ങളും വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ നമുക്ക് സാധിക്കും.
കൂടാതെ മൂന്നിലൊന്ന് കാന്‍സറുകള്‍ നേരത്തേയുള്ള രോഗനിര്‍ണയത്തിലൂടെയും ശരിയായ രോഗചികിത്സയിലൂടെയും പൂര്‍ണമായും ഭേദമാക്കുവാന്‍ സാധിക്കും. എന്നാല്‍ നമ്മുടെ നാട്ടിലുണ്ടാകുന്ന ഭൂരിപക്ഷം കാന്‍സറുകളുടെയും കാരണങ്ങള്‍ വൈദ്യശാസ്‌ത്രത്തിന് അറിവുള്ളതിനാല്‍ കാന്‍സര്‍ പ്രതിരോധം താരതമ്യേന എളുപ്പമാണ്.
പുകയില വില്ലന്‍
കാന്‍സറിന് മുഖ്യ കാരണം പുകയിലയാണ്. 30-35 ശതമാനം കാന്‍സര്‍ രോഗത്തിനുള്ള ഹേതു പുകയിലയ്‌ക്കാണ്. പുകവലിക്കുക, മുറുക്കുക, പൊടിവലിക്കുക തുടങ്ങി ഏത് വിധത്തിലുമുള്ള ഉപയോഗം കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പുകയില വിവിധ തരത്തിലുള്ള പതിമൂന്ന് കാന്‍സറുകള്‍ ഉണ്ടാക്കുവാന്‍ കാരണമാകുന്നു.
വായ, തൊണ്ട, മൂക്ക്, ശ്വാസകോശം, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, വൃക്ക, മൂത്രാശയം എന്നീ അവയവങ്ങളെയാണ് പുകയിലയുടെ ഉപയോഗം കൂടുതല്‍ ബാധിക്കുന്നത്. 85-90 ശതമാനം ശ്വാസകോശ കാന്‍സര്‍ രോഗികളും പുകവലിക്കുന്നവരാണ്.
വായിലെ കാന്‍സറിന്റെ പ്രധാന കാരണം പുകയില ചവയ്‌ക്കുന്നതോ മറ്റ് ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നതോ മൂലമാണ്. പുകയില ഉപയോഗിക്കാതിരുന്നാല്‍ രാജ്യത്തുണ്ടാകുന്ന കാന്‍സര്‍ രോഗികളില്‍ 30-35 ശതമാനം കുറവ് വരും എന്നുള്ളത് തീര്‍ച്ചയാണ്. പുകയിലയില്‍ നാലായിരത്തോളം രാസവസ്‌തുക്കള്‍ ഉണ്ട്.
ഇതില്‍ 70 ഓളം കാന്‍സര്‍ പ്രേരിത വസ്‌തുക്കളാണ്. 15 ശതമാനം സ്‌ക്കൂള്‍ വിദ്യാര്‍ഥികളും പുകയില എപ്പോഴെങ്കിലും രുചിച്ചിട്ടുള്ളവരാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൗമാരത്തില്‍ പുകയില രുചിച്ച് നോക്കുന്നവരില്‍ നല്ലൊരു ശതമാനവും ഈ ദുശീലം അവരുടെ പിന്നീടുള്ള ജീവിതത്തില്‍ തുടരുന്നു. തുടര്‍ന്ന് അകാല മരണത്തിന് കീഴ്‌പ്പെടുന്നു.
പുകവലിക്കാത്തവരില്‍ ഉണ്ടാവുന്ന 15 ശതമാനം ശ്വാസകോശ അര്‍ബുദത്തിന്റെയും കാരണം നിഷ്‌ക്രിയ പുകവലിയാണ്. രാജ്യത്ത് ഒരിക്കലും പുകവലിക്കാത്തവരില്‍ 45 ശതമാനവും നിഷ്‌ക്രിയ പുകവലിക്ക് വിധേയരാകുന്നതാണ്. കുട്ടികള്‍, സ്‌ത്രീകള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് മറ്റുള്ളവരുടെ പുകവലികൊണ്ടുള്ള ദോഷഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നവര്‍.
പൂസാകുമ്പോള്‍ ഓര്‍മ്മിക്കുക
കേരളീയരുടെ മറ്റൊരു ദുശീലമായ മദ്യപാനം 5 ശതമാനം കാന്‍സറുകള്‍ക്കും കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മാരകമായ ലിവര്‍ കാന്‍സര്‍ വരവാന്‍ മദ്യം സഹായിക്കുന്നു.
കൂടാതെ വായ്, തൊണ്ട, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലും കാന്‍സര്‍ വരുവാന്‍ മദ്യം കാരണമാകുന്നു. രോഗാണുക്കള്‍ ഏകദേശം 18 ശതമാനം കാന്‍സറുകളേയുടേയും കാരണമാകുന്നു.
അന്തരീക്ഷ മലിനീകരണവും തൊഴില്‍ ജന്യ കാന്‍സറും
വായു, മണ്ണ്, ജലം എന്നിവ മലിനീകരിക്കുന്ന രാസവസ്‌തുക്കള്‍ പല വിധത്തിലുള്ള കാന്‍സറുകള്‍ക്ക് കാരണമാകുന്നു. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന 5 ശതമാനം കാന്‍സറും തൊഴിലുമായി ബന്ധപ്പെട്ടവയാണ്. കാന്‍സര്‍ പ്രേരിത വസ്‌തുക്കളുമായി ഇടപഴകുന്നവരില്‍ വിവിധ തരത്തിലുള്ള അര്‍ബുദങ്ങള്‍ വരുവാനുള്ള സാധ്യതയുണ്ട്.
പ്രതീക്ഷയുടെ നീലാകാശം നിറയെ
കാന്‍സര്‍ രോഗ ചികിത്സ അത്രമാത്രം പുരോഗമിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റ് രോഗങ്ങളെ അപേക്ഷിച്ച് കാന്‍സര്‍ ചികിത്സയുടെ ഫലം, രോഗം ഏത് അവസ്‌ഥയില്‍ കണ്ടു പിടിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഇവിടെയാണ് കാന്‍സര്‍ സ്‌ക്രീനിങ്ങിന്റെ പ്രാധാന്യം.
എന്നാല്‍ പലരും ഇക്കാര്യം വിസ്‌മരിക്കുന്നു .
പ്രതീക്ഷകളാണ് ചുറ്റും. ഡോക്‌ടര്‍മാരുടെ വാക്കുകളില്‍, രോഗിയുടെ കണ്ണുകളില്‍, ബന്ധുക്കളുടെ ഹൃദയങ്ങളില്‍ എല്ലാം പ്രതീക്ഷകള്‍. ആ പ്രതീക്ഷകളൊന്നും അസ്‌ഥാനത്താകുന്നില്ല എന്നതാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചനകള്‍.
കാന്‍സര്‍ രോഗ ചികിത്സ അത്രമാത്രം പുരോഗമിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റ് രോഗങ്ങളെ അപേക്ഷിച്ച് കാന്‍സര്‍ ചികിത്സയുടെ ഫലം, രോഗം ഏത് അവസ്‌ഥയില്‍ കണ്ടു പിടിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.
ഇവിടെയാണ് കാന്‍സര്‍ സ്‌ക്രീനിങ്ങിന്റെ പ്രാധാന്യം. എന്നാല്‍ പലരും ഇക്കാര്യം വിസ്‌മരിക്കുന്നു. അതിന്റെ ഫലമായി രോഗം ഏറ്റവും അവസാന നിമിഷം മാത്രം തിരിച്ചറിയാന്‍ സാധിക്കുകയും ചികിത്സയുടെ ഗുണം വേണ്ടവിധം ഫലിക്കാതെ പോവുകയും ചെയ്യുന്നു.
മൂന്‍കൂട്ടിയുള്ള പരിശോധനയിലൂടെ കാന്‍സറിന്റെ ഭീകരത വളരെയേറെ കുറയ്‌ക്കാനാവും. പ്രത്യേകിച്ച് സ്‌തനാര്‍ബുദം പോലെ സാധാരണ കണ്ടുവരുന്ന കാന്‍സറിന്റെ കാര്യത്തില്‍.
സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്
സ്‌തനാര്‍ബുദം അല്ലെങ്കില്‍ ഭാവിയില്‍ സ്‌തനാര്‍ബുദമായി മാറിയേക്കാവുന്ന വ്യതിയാനങ്ങള്‍ സ്‌തനങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നും (പ്രത്യേകിച്ചും പാരമ്പര്യമായി കുടുംബത്തില്‍ സ്‌തന - അണ്ഡാശയ കാന്‍സറുകള്‍ ഉള്ള ആളുകളില്‍) തിരിച്ചറിയുവാന്‍ സ്‌ത്രീനിംങ് ടെസ്‌റ്റ് കൊണ്ട് സാധിക്കുന്നു.
മാമ്മോഗ്രാം എന്നാണീ പരിശോധനാ രീതിയുടെ പേര്. പ്രത്യേകതരത്തില്‍ ഏറ്റവും റോഡിയേഷന്‍ കുറഞ്ഞ രീതിയിലാണ് മാമ്മോഗ്രാം എടുക്കുന്നത്. ഇതുവഴി സ്‌തനങ്ങളിലുണ്ടാകുന്ന ഏറ്റവും പ്രാരംഭ മാറ്റങ്ങള്‍ പോലും കണ്ടുപിടിക്കപ്പെടുന്നു. ഇപ്പോള്‍ എം.ആര്‍. ഐ സ്‌കാനിങ് വഴിയും (എം.ആര്‍. മാമ്മോഗ്രാം) സ്‌തനങ്ങളിലെ മാറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും.
ഇന്നത്തെ അംഗീകരിക്കപ്പെട്ടിട്ടുള്ള ചികിത്സാവിധിയനുസരിച്ച് 40 വയസു കഴിഞ്ഞ എല്ലാ സ്‌ത്രീകളും വര്‍ക്ഷത്തില്‍ ഒരിക്കല്‍ മാമ്മോഗ്രാം ചെയ്യേണ്ടതാണ്. പാരമ്പര്യമായി സ്‌തന - അണ്ഡാശയ കാന്‍സര്‍ രോഗമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ ഇത് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.
അമ്മ, സഹോദരി, മകള്‍, അച്‌ഛന്‍, സഹോദരന്‍ (പുരുഷന്മാര്‍ 100 ല്‍ ഒരാള്‍ക്ക് സ്‌തനാര്‍ബുദം കണ്ടുവരുന്നു.) എന്നിവരില്‍ ആര്‍ക്കെങ്കിലും സ്‌തനാര്‍ബുദം വന്നിട്ടുണ്ട് എങ്കില്‍ ആ വ്യക്‌തിയക്ക് സ്‌തനാര്‍ബുദം വരുവാനുള്ള സധ്യത ഇരട്ടിയോളമാണ്. അങ്ങിനെയെങ്കില്‍ ഇങ്ങനെയുള്ള ആളുകള്‍ വളരെ കൃത്യമായിതന്നെ സ്‌ക്രീനിങ് ടെസ്‌റ്റുകള്‍ നടത്തേണ്ടതാണ്.
അതുപോലെ മലത്തിലെ രക്‌തത്തിന്റെ അളവ് വച്ച് വന്‍കുടലിലെ കാന്‍സര്‍,ൗ രക്‌തത്തിലെ പി.എസ്.എ എന്നതിന്റെ അളവ് വച്ച് പ്രോസ്‌റ്റേറ്റ് കാന്‍സറും പാപ്പ് സ്‌മിയര്‍ പരിശോധനയിലൂടെ ഗര്‍ഭാശയമുഖയെത്ത കാന്‍സറിന്റെ സാന്നിധ്യ, നമുക്ക് വളരെ മുമ്പേ തന്നെ കണ്ടുപിടിക്കാം എന്നത് നാം എല്ലാവരും അറിയേണ്ടതുണ്ട്. വന്‍കുടലിന്റെ കാന്‍സര്‍ പാമ്പര്യമായി ഉള്ള ഒരു വ്യക്‌തി എന്‍ഡോസ്‌കോപി പരിശോധന 50 വയസിലോ അല്ലെങ്കില്‍ അതിനു മുമ്പുതന്നെയോ ആരംഭിക്കേണ്ടതാണ്.
ചികിത്സയിലെ പ്രതീക്ഷകള്‍
സര്‍ജറി, റേഡിയേഷന്‍ എന്നിവ കാന്‍സര്‍ ചികിത്സയുടെ നെടും തൂണായി കണക്കാക്കപ്പെടുന്നു. കാന്‍സറിനെ രണ്ട് ഘട്ടങ്ങളായായണ് തിരിച്ചിരിക്കുന്നത്. കാന്‍സര്‍, അതിനെ ബാധിച്ച അവയവത്തില്‍ തന്നെ നില്‍ക്കുന്നത് ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടമായി കണക്കാക്കാം. അടുള്ള കഴലകളിലേക്കോ ആ അവയവത്തിന്റെ മുഴുവന്‍ ഭാഗത്തോ അസുഖം കാണുകയാണെങ്കില്‍ അത് മൂന്നാം ഘട്ടമായി കണക്കാക്കുന്നു.
1 അഭിപ്രായം:
നന്ദി. ഉപകാര പ്രദമായ പോസ്റ്റ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ