2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

മദ്യ നിരോധനം - ചില ചിന്തകൾ........

ഒരു കഥയിൽ നിന്ന് തുടങ്ങാം ..
അച്ഛനും അമ്മയും രണ്ടു ആണ്‍ മകളും അടങ്ങുന്ന ഒരു കുടുംബം . അച്ഛൻ തികഞ്ഞ ഒരു മദ്യപാനി. ഉത്തരവാദിത്തങ്ങളും കടമകളും മറക്കുകയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുകയും ചെയുന്ന ആൾ. പാവപ്പെട്ട ആ അമ്മ എല്ലാം സഹിച്ചു കൊണ്ട് തന്റെ രണ്ടു മക്കളെയും വളര്ത്തി വലുതാക്കി. പക്ഷെ മൂത്ത മകൻ അച്ഛനെ പോലെ തന്നെ മദ്യപാനി ആയി മാറി , കുടുംബത്തിനും സമൂഹത്തിനും പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു . എന്നാൽ രണ്ടാമത്തെ മകൻ ആ നാട്ടിലെ തന്നെ ഏറ്റവും മര്യാദയും നന്മയും ഉള്ളവനായി മാറി . ഒരേ കുടുംബത്തിൽ ഒരേ പശ്ചാത്തലത്തിൽ പിറന്ന രണ്ടു പേര് എങ്ങിനെ ഇത്രയും വ്യത്യസ്ത സ്വഭാവ വിശേഷങ്ങൾക്ക് പാത്രമായി ......
നമുക്ക് അവരോടു തന്നെ ചോദിക്കാം...
മൂത്ത മകൻ - എനിക്ക് ഓര്മ്മ വച്ച നാൾ മുതൽ ഞാൻ കാണുന്ന കാഴ്ച എന്റെ  അച്ഛൻ മദ്യപിച്ചു വരുന്നതും ഇത്തരത്തിൽ പെരുമാറുന്നതും ആണ് , സ്വാഭാവികമായും ഞാനും അങ്ങിനെ ആയി.......
രണ്ടാമത്തെ മകൻ - എനിക്ക് ഓര്മ്മ വച്ച നാൾ മുതൽ ഞാൻ കാണുന്ന കാഴ്ചയും എന്റെ  അച്ഛൻ മദ്യപിച്ചു വരുന്നതും ഇത്തരത്തിൽ പെരുമാറുന്നതും തന്നെ ആണ് എന്നാൽ അത് മൂലം എന്റെ അമ്മയ്ക്കും ഞങ്ങൾ രണ്ടു മക്കള്ക്കും അനുഭവിക്കേണ്ടി വന്ന വിഷമങ്ങൾ എത്ര വലുതാണ്. അത് കൊണ്ട് അച്ഛന്റെ വഴി പിന്തുടരാതെ നന്നായി പഠിക്കുകയും  എത്രയും വേഗം  ഒരു ജോലി നേടുകയും എന്റെ അമ്മയുടെയും കുടുംബത്തിന്റെയും വിഷമങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യണം എന്നാ ചിന്ത ആണ്  എന്നെ ഇത്തരം ഒരു മനുഷ്യൻ ആക്കി മാറ്റിയത്.......
തീര്ച്ചയായും മുകളിൽ പറഞ്ഞ കഥ വളരെ പ്രസക്തമാണ്. കാരണം കാഴ്ചപ്പാടിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാത്തിനും കാരണം. ഏതു കാര്യമായാലും നമ്മൾ അതിനെ എങ്ങിനെ കാണുന്നു എന്നത് പരമ പ്രധാനമാണ്.
ഇന്നിപ്പോൾ മദ്യ നിരോധനത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന സമയമാണ്. തീര്ച്ചയായും മുകളിൽ പറഞ്ഞ പോലെ ഈ വിഷയതോടും നമ്മൾ സമീപിക്കുന്ന രീതിയും കാഴ്ചപ്പാടും വളരെ വ്യത്യസ്തങ്ങൾ ആയിരിക്കാം.എന്നിര്ക്കിലും അത്യന്ധികമായി അതിൽ വരുന്ന നന്മ നമ്മൾ തിരിച്ചറിയുക തന്നെ വേണം. ഒരു പക്ഷെ ഒരു ഭരണ സംവിധാനത്തിന് രാഷ്ട്രീയ പരമായോ, സാമുദായിക പരമായോ , സംഘടനാ പരമായോ ഒക്കെ ഉള്ള പരിമിതികളോ, നിയന്ത്രനങ്ങലോ ഇത്തരം വിഷയങ്ങളിൽ ഉണ്ടാവുക സ്വാഭാവികം മാത്രം എന്നാൽ അവയ്ക്കെല്ലാം ഉപരി ആയി സമൂഹത്തോടുള്ള പ്രധിബധതയും ഉത്തരവാദിത്വവും തന്നെ ആണ് ഇത്തരം വിഷയങ്ങളിൽ മുന്നില് നില്ക്കേണ്ടത്. മദ്യപിക്കുന്നവർ തന്നെ പല വിഭാഗങ്ങൾ ഉണ്ട്. മദ്യത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു വിഭാഗമാണ് അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വിഭാഗം. ഇത്തരം ആളുകളുടെ എണ്ണം ഇന്ന് ക്രമാതീതമായി വര്ധിചിരിക്കുന്നു. അത് പോലെ തന്നെ ശരാശരി കുടിയന്മാരുടെ എണ്ണവും  മുന്പെന്നതെക്കളും കൂടിയിരിക്കുന്നു. അത്യാവശ്യത്തിനു മാത്രം മ്ധ്യപിക്കുന്നവർ മുകളിൽ പറഞ്ഞ രണ്ടു വിഭാഗങ്ങളിലുമായി മാരിക്കൊണ്ടിരിക്കുകയം ചെയ്യുന്നു. തീര്ച്ചയായും ആശങ്ക ഉണര്ത്തുന്ന ഒരു സാഹചര്യം തന്നെ ആണ് ഇത്. അത് കൊണ്ട് തന്നെ നടപടികൾ തീര്ച്ചയായും കൈകൊള്ളേണ്ട സന്ദര്ഭം തന്നെ ആണിത്. ബാറുകളുടെ അടച്ചു പൂട്ടലുകലോടൊപ്പം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉണ്ട് . ഓരോ ഗ്രാമങ്ങൾ എടുത്തു നോക്കിയാൽ പുലര്ച്ചെ ആളുകൾ ഒരു പ്രതേക ദിക്ക് നോക്കി പോകുന്നത് കാണാം . കൂലി പണിക്കു പോകുന്നതിനു മുൻപ് മദ്യപിക്കുന്നതിനു  വേണ്ടി ഏതോ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പോകുന്ന കൂട്ടര് ആണു അവർ. ഓരോ പഞ്ചായത്തിലും ഇത്തരത്തിൽ അനവധി നിയമ ലങ്ഘന മദ്യ വില്പന കേന്ദ്രങ്ങൾ നമ്മൾ അറിയാതെ നടക്കുന്നുണ്ട്. ഇപ്പോൾ തന്നെ മദ്യ നിരോധനത്തെ പറ്റി പലരോടും ചോദിച്ചപ്പോൾ , എങ്കിൽ ഞങ്ങൾ ഉണ്ടാക്കി കുടിക്കും എന്നാ മറുപടി കേട്ടു, തീര്ച്ചയായും  ഇത്തരം നിയമ ലങ്ഘന കേന്ദ്രങ്ങൾ ഉള്ളത് തന്നെ ആണ് ആളുകളെ കൊണ്ട് ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. തീര്ച്ചയായും നമ്മുടെ ഗ്രാമങ്ങളിൽ ഓരോ പഞ്ചായത്തിലും ഉള്ള ഇത്തരം നിയംലന്ഘ്ന മദ്യ കേന്ദ്രങ്ങൾ എടുത്താൽ അവ ഓരോന്നും ചെയ്യുന്ന കാര്യങ്ങൾ ഏതു വലിയ ബാറുകൾ ചെയ്യുന്ന കാര്യങ്ങൾക്കും അപ്പുറമുള്ള പ്രവര്തികളാണ്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ നിയമം ലങ്ഘിച്ചു മദ്യം ഉണ്ടാക്കുന്നവരെയും  വിൽക്കുന്നവരെയും വാങ്ങുന്നവരെയും ശക്തമായ്  നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരണം. നിയമങ്ങൾ ഇപ്പോൾ തന്നെ നിലവിൽ ഇല്ല എന്നല്ല . നിയമങ്ങൾ അത് എല്ലാക്കാലത്തും ഉണ്ട് എന്നാൽ അത് അര്ജ്ജവത്തോടെ നടപ്പിലാക്കുവാനുള്ള ഇച്ചാശക്തി ആണ് വേണ്ടത്. ഒരു പക്ഷെ പലപ്പോഴും ഇത്തരത്തിലുള്ള നിയമലന്ഘിത മദ്യ കേന്ദ്രങ്ങൾ നമ്മൾ കണ്ടില്ലെന്നു നടിക്കുന്നു , അവര്കെതിരെ നടപടി എടുക്കാൻ അലംഭാവം കാണിക്കുകയും ചെയ്യുന്നു. താഴെ തട്ടിൽ നടക്കുന്ന ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ സൃഷ്ട്ടിക്കു്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ഇത്തരത്തിൽ ഉള്ള നിയമ ലങ്ഘിത മദ്യം ഉണ്ടാക്കുന്നവര്ക്കും അത് ഉപയോഗിക്കുന്നവര്ക്കും കേസ് ചുമതുന്നതിനു ഒപ്പം  നിശ്ചിത തുക പിഴ ഈടാക്കണം . വീണ്ടും അവർ ഇത്തരം പ്രവർത്തികൾ തുടർന്നാൽ കഠിന തടവും  വൻ തുക പിഴ ,ഈടാക്കുകയും വേണം . കൂടാതെ ബോധവല്ക്കരണം ഊര്ജ്ജിതമാക്കുകയും വേണം. മദ്യം മാത്രമല്ല മറ്റു ലഹരി വസ്തുക്കളുടെ കാര്യത്തിലും നമ്മൾ കൂടുതൽ ജാഗ്രത പാലിക്കുക തന്നെ വേണം.ഗ്രാമങ്ങളിലും മറ്റും പ്രതേക ബോധവല്ക്കരണ യുണിട്ടുകൾ  തുടങ്ങുകയും  വേണം. അവയുടെ പ്രവര്ത്തനം മികച്ച രീതിയിൽ നടക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം. ഇത്തരത്തിൽ മാതൃക പരമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചെറിയ ചുവടു വൈപ്പ് നമുക്ക് തുടങ്ങാം. ആശംസകൾ..........

അഭിപ്രായങ്ങളൊന്നുമില്ല:

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali