2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

പറയാതെ വയ്യ...........

സംവിധായകൻ ശ്രീ രഞ്ജിത്ത് ഫേസ് ബുക്കിനെ കുറിച്ച് പരാമര്ശം നടത്തിയത് വലിയ വിവാദം ആയ സാഹചര്യത്തിൽ ആണ്   ഇത്തരം ഒരു കുറിപ്പ് എഴുതുന്നത്‌. ഇന്നലെ ഏതാണ്ട് ഉച്ച കഴിഞ്ഞ സമയത്താണ് ചില ഓണ്‍ലൈൻ മാധ്യമങ്ങൾ ഇത്തരത്തിൽ ഒരു വാർത്ത‍ കൊടുത്തത്. ഫേസ് ബുക്ക്‌ നിറയെ മനോരോഗികളാണ് , ടോയിലേറ്റ് ചുമരിൽ എഴുതുന്ന ഭാഷയാണ് അവർ ഉപയോഗിക്കുന്നത് , കൂലിക്ക് വേണ്ടി എഴുതുന്നവർ ആണ് ഇത്തരക്കാർ എന്നിങ്ങനെ മൂന്നോ നാലോ വരികൾ മാത്രം. സത്യം പറഞ്ഞാൽ ഇത് വായിച്ചപ്പോൾ വലിയ വിഷമം തോന്നി. ഉടൻ തന്നെ ദ്രിശ്യ മാധ്യമങ്ങൾ പരിശോധിച്ചു, അപ്പോൾ അവിടെയും ജസ്റ്റ്‌ ഇൻ, ബ്രീകിംഗ് ന്യൂസ്‌ ഈ തലക്കെട്ടുകളിൽ ഫേസ് ബുക്ക്‌ നിറയെ മനോരോഗികൾ - രഞ്ജിത് എന്നാ സ്ക്രോല്ലിംഗ് ന്യൂസ്‌ കാണിക്കുന്നു. അത് കൂടി കണ്ടപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമായി . എന്നാലും രഞ്ജിത് സാറിനെ പോലെ ഒരാള് ഇങ്ങനെ പറഞ്ഞതിന്റെ വാസ്തവം അന്വോഷിക്കാൻ തന്നെ തീരുമാനിച്ചു . അങ്ങനെ ആ വാര്ത്താ സമ്മേളനത്തിന്റെ പൂര്ന്ന രൂപം കേട്ടു. അപ്പോൾ ഒരു കാര്യം മനസ്സിലായി രഞ്ജിത് സർ അങ്ങനെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് പക്ഷെ അത്തരം ഭാഷ ഉപയോഗിച്ച് എഴുതുകയും അടിസ്ഥാനമില്ലാത്ത വിമർശനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കുറിച്ചുള്ള ചോദ്യങ്ങള്ക്ക് മറുപടി ആയാണ് അദ്ദേഹം അത് പറഞ്ഞത് . കൂടാതെ വര്താ സമ്മേളനം തുടങ്ങിയത് തന്നെ ഫേസ് ബുക്ക്‌ പോലുള്ള ഓണ്‍ലൈൻ മാധ്യമങ്ങള്ക്ക് നന്ദി പറഞ്ഞു കൊണ്ട് കൂടിയാണ്. പക്ഷെ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞത് അദ്ധേഹത്തിന്റെ ചില വാചകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും , റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തപ്പോഴാണ്. എന്നാൽ ഏതു സന്ദർഭത്തിൽ ആണ് അദ്ദേഹം ഇത് പറഞ്ഞത് എന്ന് ഈ മാധ്യമങ്ങൾ ഒന്നും പറഞ്ഞതുമില്ല. ഇത് കേട്ട പാടെ ഫേസ് ബുക്ക്‌ ഉള്പ്പെടെയുള്ള മാധ്യമങ്ങളിൽ ശ്രീ രണ്ജിതിനു എതിരെ വിമർശങ്ങൾ ഉയര്ന്നു തുടങ്ങി. അത് അതിന്റെ മൂര്ധന്യതയിൽ എത്തുകയും ചെയ്തു. ചില ദ്രിശ്യ മാധ്യമങ്ങൾ നീണ്ട ചർച്ചകൾ തന്നെ സംഘടിപ്പിച്ചു . ഇവിടെ ആര്ക്കാണ് പിഴച്ചത്, വാർത്ത‍ സമ്മേളനം നടത്തുമ്പോൾ ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവര്തകര്ക്കോ ? ചോദ്യങ്ങള്ക്ക് വ്യക്തമായി ഉത്തരം പറഞ്ഞ ശ്രീ രണ്ജ്ജിതിനോ ? രഞ്ജിത്ത് പറഞ്ഞ ചില വാചകങ്ങൾ മാത്രം റിപ്പോർട്ട്‌ ചെയ്താ മാധ്യമങ്ങല്ക്കോ ? മാധ്യമ റിപ്പോർട്ടുകൾ കണ്ടു പ്രതികരിക്കാൻ ഇറങ്ങിയ ഞാൻ ഉള്പ്പെടെയുള്ള ഓണ്‍ലൈൻ വക്താക്കൾക്കോ? അതോ ഈ വിഷയവുമായി നീണ്ട ചർച്ചകൾ നടത്തുമ്പോഴും ശ്രീ രഞ്ജിത് നടത്തിയ വാർത്താ സമ്മേളനത്തിന്റെ പൂര്ന്ന രൂപം കാണിക്കാത്ത വാർത്താ മാധ്യമങ്ങല്ക്കോ ?............  ശരിക്കും ചര്ച്ച വേണ്ടത് മുകളിൽ സൂചിപ്പിച്ച ചോദ്യങ്ങളുടെ ഉത്തരം തേടിയാണ്. കാരണം ഇന്നലെ മറ്റൊരാൾ , ഇന്ന് രഞ്ജിത്ത് , നാളെ നമ്മളിൽ ആരുമാകാം , സന്ദര്ഭികമായി പറയുന്ന കാര്യങ്ങളിൽ ചിലത് മാത്രം അടര്തിയെടുക്കപ്പെടുമ്പോൾ തകര്ന്നു വീഴുന്നത് ഒട്ടേറെ ബന്ധങ്ങളുടെ ഇഴയടുപ്പം ആകാം...... അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ അതിര് കടന്ന വിവാദങ്ങളിൽ കൊണ്ട് എത്തിക്കുന്നതിൽ  നമ്മളെല്ലാം ഒരേ പോലെ പങ്കാളികൾ ആണ്....... കാര്യങ്ങളുടെ നിജസ്ഥിതി അറിയാനുള്ള സാവകാശവും സഹിഷ്ണുതയും നമ്മൾ ഓരോരുത്തരും പ്രകടിപ്പിക്കുക തന്നെ വേണം..ഒരു പുനര് വിചിന്തനം അത്യാവശ്യമാണ്. .......

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️