2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

പ്രതിബദ്ധത കൂടിയേ തീരൂ ........


തീര്ച്ചയായും കലാകാരന് സമൂഹത്തോട് പ്രതിബദ്ധത ഉണ്ട്. ഇപ്പോൾ  ഇത് പറയാൻ കാരണം ഈയിടെ തന്റെ സിനിമകളെ  കുറിച്ച് വിമര്ശനം ഉയർന്നപ്പോൾ ഒരു യുവ സംവിധയകാൻ പറയുന്ന കേട്ടു, ഞാൻ സമൂഹത്തെ ഉധരിക്കാനല്ല സിനിമ എടുക്കുന്നത്, മറിച്ച് സാമ്പത്തിക നേട്ടം തന്നെയാണ് ലക്‌ഷ്യം എന്ന്. ഇത്തരം വാക്കുകൾ ഒരു യഥാര്ത കലാകാരന് ചേര്ന്നതല്ല. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് എന്ത് മൂല്യ ച്ചുതിയും  ചിത്രീകരിക്കാൻ തയ്യാറാകുമ്പോൾ  സമൂഹം അതിനെതിരെ പ്രതികരിക്കും . നിങളുടെ ഒരുചിത്രത്തിന്റെ പരാജയം , മികച്ച രീതിയിൽ മറ്റൊരു സിനിമ ഉണ്ടാക്കുന്നതിലൂടെ മാറാവുന്നത്തെ ഉള്ളു, എന്നാൽ നിങ്ങൾ ഒരു ചിത്രത്തിലൂടെ സമൂഹത്തില എത്തിക്കുന്ന തെറ്റായ സന്ദേശങ്ങളും, മൂല്യ ച്യുതികളും എളുപ്പം മായ്ച്ചു കളയാൻ കഴിയുന്നതല്ല. കാരണം സിനിമ പോലുള്ള ഒരു മാധ്യമത്തിനു അത്രയും സ്വാധീനം ഉണ്ട് എന്നത് തന്നെ. തെറ്റായ സന്ദേശങ്ങളും മൂല്യ ശോഷണവും , തെറി വിളികളുമായി വരുന്ന സിനിമകളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്താൻ മാധ്യമങ്ങളും , പ്രേക്ഷകരും തയ്യാറാകണം. സെൻസർ ബോർഡിൽ തങ്ങളുടെ ബന്ധുക്കളോ, വേണ്ടപ്പെട്ടവരോ ഉണ്ടെങ്കിൽ എന്ത് അസംബന്ധവും ചിത്രീകരിക്കാനും തെറിവിളികൾ ഉള്പ്പെടുതനും , ഒന്ന് രണ്ടു ബീപ് ശബ്ദങ്ങള കേള്പ്പിച്ചു കൊണ്ട് ചിത്രം പ്രദര്ശനത്തിന് എത്തിക്കാം എന്ന് കരുതുന്നവർക്ക് മാധ്യമങ്ങളും, പ്രേക്ഷകരും ചുട്ട മറുപടി കൊടുക്കണം. രാജാവ്‌ നഗ്നൻ ആണ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ സമൂഹത്തിനും, പ്രേക്ഷകര്ക്കും മാധ്യമങ്ങള്ക്കും ഉണ്ട് എന്ന കാര്യം ഓര്ക്കുക.......

ന്യൂ ജനറേഷൻ തെറി പ്പടങ്ങൾ എന്നപേരിൽ ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി ഇൽ വന്ന ലേഖനം ചുവടെ..........

ന്യൂജനറേഷന്‍ തെറിപ്പടങ്ങള്‍
http://eastcoastdaily.com/new/writers-corner/item/6734-new-gerneration-films
വാരാന്ത്യം പ്രമാണിച്ച്‌ കുടുംബസമേതം ഒരു സിനിമയ്ക്ക്‌ പോവാമെന്നു വിചാരിച്ചു. അടുത്ത ടൗണിലെ നാലു തിയേറ്ററുകളിലും ഓടുന്നത്‌ നവതലമുറസിനിമകള്‍.! തമ്മില്‍ ഭേദമെന്നു തോന്നിയ ഒരു ബാനര്‍ തീരുമാനിച്ച്‌ ഞങ്ങള്‍ തിയേറ്ററിലെത്തി ടിക്കറ്റ്‌ എടുത്ത്‌ ഹാളില്‍ പ്രവേശിച്ചു. സീറ്റുകള്‍ പകുതിയേ നിറഞ്ഞിട്ടുള്ളു. എല്ലാം ടീനേജുകാര്‍. കോളേജില്‍ നിന്നും ക്ലാസ്‌ കട്ട്‌ ചെയ്തു വന്നതോ മറ്റോ ആയ ആണ്‍ പെണ്‍ കൂട്ടങ്ങള്‍. ലൈറ്റുകള്‍ മെല്ലെ അണഞ്ഞു. സിനിമ തുടങ്ങുകയായി. ടൈറ്റിലുകള്‍ തെളിഞ്ഞുതുടങ്ങി. തിരക്കഥാകൃത്തിനെയും നിര്‍മ്മാതാവിനെയും ഗാനരചയിതാവിനെയുമൊന്നും മുന്‍ പരിചയം വരുന്നില്ല. എല്ലാവരും പുത്തന്‍ കൂറ്റുകാരാവണം. അവസാനം സംവിധായകന്റെ പേരെഴുതിക്കാണിച്ചു. ഹാളില്‍ കയ്യടികള്‍, വിസിലടികള്‍.. ഒന്നുരണ്ട്‌ സിനിമകള്‍ തരക്കേടില്ലാതെ നിര്‍വ്വഹിച്ച ആളാണു കക്ഷി.

ഒന്നാം സീനില്‍ തന്നെ മുട്ടനൊരു തെറിയുടെ അകമ്പടിയോടെ നായകനെത്തുകയായി. ഗ്രാമ്യഭാഷയിലുള്ള ആ തെറിവാക്കു കേട്ടയുടന്‍ ഹാളില്‍ വീണ്ടും കയ്യടി. ഞാനൊന്ന് പാളിനോക്കി. മക്കള്‍ ആവേശത്തോടെ സ്ക്രീനും നോക്കിയിരുപ്പാണ്‌. പിന്നെയങ്ങോട്ട്‌ സിനിമ തീരുവോളം പുട്ടിനു തേങ്ങയെന്നപോലെ ഓരോ പത്തു മിനിട്ടിലും ഓരോ തെറിവാക്കു വീതം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സ്ക്രീനില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഒപ്പം കയ്യടിയും. ആസ്വദിയ്ക്കാനോ, ചിന്തിയ്ക്കാനോ, ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒറ്റ സീന്‍ പോലുമില്ലാതിരുന്ന ആ സിനിമ അവസാനിയ്ക്കുമ്പോള്‍ കഥാതന്തു എന്താണെന്നുപോലും മനസ്സിലാക്കാനാവാതെ നഷ്ടപ്പെട്ടുപോയ ടിക്കറ്റ്‌ കാശിനെയോര്‍ത്ത്‌ വിഷാദവാനായി.

“ന്യൂ ജനറേഷന്‍ സിനിമകള്‍ മലയാളചലച്ചിത്രമേഖലയില്‍ എല്ലാ അര്‍ത്ഥത്തിലും സമഗ്രമായ നവോത്ഥാനമാണ് സൃഷ്ടിച്ചത്. ഈ പാതയിലൂടെ മലയാളസിനിമയ്ക്ക് കുറേദൂരം സഞ്ചരിക്കേണ്ടതുണ്ട്.” ഇതെന്റെ വാക്കുകളല്ല, പ്രസിദ്ധമായ ഡിസി ബുക്ക്‌സിന്റെ ബ്ലോഗില്‍ കണ്ട വരികളാണ്. മലയാള സിനിമയുടെ പ്രതിസന്ധിഘട്ടത്തിലാണത്രേ ന്യൂജനറേഷന്‍ സിനിമകള്‍ രക്ഷകരായി എത്തിയത്. മലയാളത്തിലെ സാമ്പ്രദായിക രീതിയിലുള്ള ചലച്ചിത്രാഖ്യാനത്തെ ചോദ്യം ചെയ്തും തച്ചുടച്ചുമാണ് ഈ ചിത്രങ്ങള്‍ എത്തിയതെന്നും ഈ ബ്ലോഗ് വിലയിരുത്തുന്നു. ഇത് അംഗീകരിക്കാം, എല്ലാ ന്യൂജനറേഷന്‍ ചിത്രങ്ങളും തെറി സിനിമകളാണെന്ന അഭിപ്രായവും എനിക്കില്ല. എന്നാല്‍ സാമ്പ്രദായിക രീതികളെ തച്ചുടച്ച് വരുമ്പോള്‍ തെറിയഭിഷേകം മാത്രമായി മാറുന്ന സിനിമകളെ ന്യൂജനറേഷന്‍ എന്ന ചലച്ചിത്രസംഘത്തില്‍ ഉള്‍പ്പെടുത്തി. ന്യൂജനറേഷന്‍ എന്ന വാക്കിന്റെ വിലകൂടി കളയണമോയെന്നത് ഈ ചലച്ചിത്രത്തിന്റെ അണിയറക്കാര്‍ തന്നെ തീരുമാനിക്കേണ്ടുന്ന ഒന്നാണ്.

വാസ്‌തവത്തില്‍ എന്താണ്‌ ഈ ന്യൂ ജനറേഷന്‍ സിനിമ? ആദിമധ്യാന്തങ്ങളില്ലാതെ, കൃത്യമായ സീന്‍ ഓര്‍ഡര്‍ പോലുമില്ലാതെ വൃത്തികെട്ട വാക്കുകളും ആംഗ്യങ്ങളും വാരിവിതറി രണ്ടര മണിക്കൂര്‍ എന്തെങ്കിലും കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയാല്‍ അതിനെ സിനിമയെന്ന് വിളിയ്ക്കാമോ? ഗാനങ്ങള്‍ അരോചകവും അര്‍ത്ഥമില്ലാത്തതുമായ കുറെ ശബ്ദഘോഷങ്ങള്‍ മാത്രം. കലാമൂല്യം തെല്ലുമില്ലാത്ത വിരസമായ ഇത്തരം സിനിമകളുടെ ഒരു തരംഗമാണ്‌ ന്യൂ ജനറേഷന്‍ എന്ന പേരില്‍ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. അധികം താമസിയാതെ ഈ അസംബന്ധചിത്രങ്ങള്‍ കെട്ടടങ്ങി ജീവിതഗന്ധികളായ പ്രമേയങ്ങളുമായി, ശ്രവണസുഖമുള്ള ഗാനങ്ങളുമായി പഴയ വസന്തകാലം മലയാളസിനിമ തിരിച്ചുപിടിച്ചില്ലായെങ്കില്‍ കുടുംബപ്രേക്ഷകരെ നഷ്ടപ്പെട്ട്‌ ഈ വ്യവസായം അന്യം നിന്നുപോകും. പദ്മരാജനും ഭരതനുമൊക്കെ സ്വര്‍ഗ്ഗലോകത്തിരുന്ന് കണ്ണീര്‍ വാര്‍ക്കുകയാവണം. ഗ്രഹണം പിടിച്ച മലയാളസിനിമയുടെ അപചയകാലമോര്‍ത്ത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...