2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

എത്രയോ മുൻപേ സച്ചിൻ വിടപറഞ്ഞിരുന്നു ! ! !

 ഇപ്പോൾ ഔദ്യോഗികമായി  വിടപറയൽ പ്രഖ്യാപനം നടത്തി എങ്കിലും ,തീര്ച്ചയായും  മാനസ്സികമായി വളരെ മുൻപേ തന്നെ സച്ചിൻ ക്രിക്കെട്ടിനോട്  വിട പറഞ്ഞിരുന്നു, ഇന്ന് ഇന്ത്യൻ ക്രിക്കെട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അപച്ചയത്തോട് അത്രമാത്രം അമര്ഷവും വേദനയും സച്ചിന് ഉണ്ടായിരുന്നു. ബി സി സി ഐ യുടെ പ്രവർത്തനങ്ങളിൽ സച്ചിന് അതൃപ്തി ഉണ്ടായിരുന്നു. അത് കൊണ്ടാണ് ഐ പി എല് ചാമ്പ്യൻ ട്രോഫി യുമായി ശ്രീനിവാസ്സൻ സമീപിച്ചപ്പോൾ സച്ചിൻ അവഗണിച്ചു കൊണ്ട് പിന്മാരിയതും അത് കണ്ടു ശ്രീനിവാസ്സൻ ഇളിഭ്യൻ ആയി മടങ്ങിയത്. ലോകം മുഴുവൻ അത് കണ്ടതാണ്. തീര്ച്ചയായും സച്ചിനെ പോലെ മാന്യൻ ആയ ഒരു കളിക്കാരന് ധോനിയെ പോലെ സ്വര്തമതിയും , ശ്രീനിവസ്സനെ പോലെ സ്വേച്ചധി പധിയും, ബി സി സി ഐ യെ പോലെ അഴിമതിയിൽ മുങ്ങി ന് ഇളക്കുന്ന ഒരു കായിക സംവിധാനത്തിൽ തുടരാൻ കഴിയുന്നത്‌ വളരെ പ്രയാസ്സകാരം തന്നെ ആണ്. ശ്രീശാന്തിനെ പോലെ യുള്ള ഒരു കളിക്കാരനെ ബലിയാടാക്കി കൈകഴുകാം എന്നാ തീരുമാനം തന്നെ സച്ചിൻ എതിര്തിരുന്നു. എന്തായാലും സച്ചിൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. ശ്രീശാന്തിന്റെ വിലക്കോടെ തന്നെ ക്രിക്കെറ്റ് മൽസരങ്ങൾ കാണുന്നത് നിരത്തിയ എന്നെ പോലെ ഒരു ക്രിക്കെറ്റ് ആരാധകനു സച്ചിന്റെ തീരുമാനം കൂടിയാകുമ്പോൾ ക്രിക്കെട്ടിനോടുള്ള അകലം വര്ധിക്കുന്നു. ..........

2 അഭിപ്രായങ്ങൾ:

nalina kumari പറഞ്ഞു...

അത്രയ്ക്ക് ഇഷ്ടമാണോ ശ്രീയെ?

സംഗീത് പറഞ്ഞു...

കുട്ടിക്കാലത്ത് ക്രിക്കറ്റ് ശരിക്കും ഭ്രാന്ത് തന്നെയായിരുന്നു... ഏകദിന മാച്ചുകള്‍ എല്ലാം ഒരോവര്‍ പോലും വിടാതെ കാണുമായിരുന്നു... ഇന്ന് പിറ്റേ ദിവസത്തെ പേപ്പറില്‍ വാര്‍ത്ത വായിക്കും...അതും ചിലപ്പോള്‍ മാത്രം...

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali