വീണ്ടും പീഡനം , വീണ്ടും,ബലാത്സംഗം ........ വീണ്ടും, വീണ്ടും എന്ന് തുടങ്ങി ഇത്തരം വാർത്തകൾക്ക് കണ്ണും കാതും കൊടുക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി, എന്തുകൊണ്ട് ഇങ്ങനെ വീണ്ടും വീണ്ടും ...... സംഭവങ്ങൾ ആവര്തിക്കപ്പെടുന്നു. നമ്മുടെ രാജ്യത്ത് ശക്തമായ നിയമങ്ങളും അത് പാലിക്കുവാൻ വേണ്ട സംവിധാനങ്ങളും ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് ഇത്തരം സംഭവങ്ങൾ തുടരെ ഉണ്ടാകുന്നു. ഒന്നുകിൽ നമ്മുടെ നിയമങ്ങളുടെ ശക്തിയില്ലയ്മയോ, അതിന്റെ ന്യൂനത കളോ ആകാം, അതുമല്ലെങ്കിൽ ഇത്തരം നിയമങ്ങൾ നടപ്പില വരുത്തുന്നതിൽ നമുക്ക് പിഴവ് സംഭവിക്കുന്നതോ ആകാം. ഇവിടെ ശക്തമായ ഒരു നിയമത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അത്തരം നിയമങ്ങള്‍ക്ക് പഴുതുകളും ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങുന്നു അവിടെയാണ് നമ്മുടെ നിയമ സംവിധാനത്തിന് പിഴവ് പറ്റുന്നത്. ബലാത്സംഗ കേസുകൾക്കു വധശിക്ഷ നല്‍കണം എന്ന് ആവശ്യം ഉയർന്നപ്പോൾ തന്നെ അത് പാടില്ല മാനുഷിക വശങ്ങൾ കണക്കില എടുക്കണം എന്ന് പറഞ്ഞു ഒരു വിഭാഗം എതിര്‍പ്പുമായി എത്തി. പിഞ്ചു കുഞ്ഞിനെ ഉള്‍പ്പെടെ ഒരു മനുഷ്യത്വവും ഇല്ലാതെ പീടിപ്പിക്കുന്നവർക്ക് എന്തിന്റെ പേരിലാണ് മനുഷ്യത്വം പരിഗണിക്കേണ്ടത്. അത്തരക്കാർക്കു വധ ശിക്ഷ തന്നെ നല്‍കണം . ഒരു പക്ഷെ വധ ശിക്ഷയെ എതിർക്കുന്നവർ തങ്ങളുടെ മകള്‍ക്കോ , ചെറു മകള്‍ക്കോ ഇത്തരം അനുഭവം ഉണ്ടായാൽ മാനുഷിക പരിഗണ പറഞ്ഞു കൊണ്ട് വെറുതെ ഇരിക്കുമോ. ഒരിക്കലും ഇല്ല അപ്പോൾ അവനവനു വരുമ്പോൾ മാത്രമേ അതിന്റെ ഭീകര അവസ്ഥ മനസ്സില്‍ ആകുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷ തന്നെ നല്‍കണം അതിനു പരിമിതി ഉണ്ടെങ്കിൽ അവരുടെ ലിംഗം ചേദിച്ചു കളയണം , അതുമല്ലെങ്കിൽ അത്തരം കുറ്റം ചെയ്യുന്നവരുടെ ലൈംഗിക ശേഷി പൂര്‍ണ്ണമായും തളര്തുക തന്നെ വേണം. ഇത്തരത്തിൽ കര്‍ശനമായ നിയമങ്ങള പാലിക്കാൻ കഴിഞ്ഞാല ഇത്തരം കുറ്റ കൃത്യങ്ങൾ പൂര്ന്നമയും തടയാൻ കഴിയും, അതിനു ഉതകുന്ന നിയമ നിര്‍മ്മാണം നടത്താനുള്ള ആര്‍ജ്ജവം അധികാരികല്ക്ക് ഉണ്ടാവണം. ഇത്തരം നിയമങ്ങള നിര്‍മ്മിക്കുവാനും ,അത് നടപ്പിലാക്കുവാനും വേണ്ട ഇടപെടലുകൾ സമൂഹത്തില നിന്ന് ഉണ്ടാവണം. ഒരു സമൂഹ ജീവി എന്നാ നിലയില നമ്മൾ ഓരോരുത്തരും നമ്മുട കടമകൾ നിര്വ്വഹിക്കെണ്ടിയിരിക്കുന്നു. ഇന്ന് ഒരാള്‍ക്കു ഉണ്ടായ അനുഭവം അത് നാളെ നമ്മളിൽ ഏതൊരാള്‍ക്കും ഉണ്ടാകാം എന്നാ ബോധത്തോട് കൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കുക തന്നെ വേണം. വീണ്ടും വീണ്ടും........ തുടങ്ങിയ വാർത്തകൾ ഇനി ഉണ്ടാകാതെ ഇരിക്കണം എങ്കിൽ നമ്മൾ ഓരോരുത്തരും കൂടുതൽ ജാഗ്രത കാട്ടിയെ തീരു.... അവസാനമായി ഒരിക്കൽ കൂടി പറയട്ടെ ഇത്തരം പീഡനങ്ങളും ബലത് സന്ഗങ്ങളും നടുതുന്നവർക്ക് അര്‍ഹമായ ശിക്ഷ അതിവേഗത്തിൽ നടപ്പിലാക്കണം. നിയമങ്ങള നടപ്പിലാക്കുന്നതിൽ ഉള്ള കാലതമാസ്സവും നിയമത്തിന്റെ പോരായ്മയാണ്. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് തൊട്ടടുത്ത ദിവസ്സം തന്നെ ശിക്ഷ വിധിക്കണം, അത് വധ ശിക്ഷയോ , ലിന്ഗ ചെദനമൊ, ലൈംഗിക ശേഷി തളര്തുകയോ ചെയ്യുന്നത് തന്നെ ആവുകയും വേണം , അതിൽ കുറഞ്ഞ ഒരു ശിക്ഷ ഇനി വേണ്ട തന്നെ.............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
7 അഭിപ്രായങ്ങൾ:
പറഞ്ഞു പറഞ്ഞ് പഴകിയ വിഷയം ,അധികാരികളുടെ പുല്ലുവില കല്‍പ്പിക്കാത്ത സമീപനം മടുത്തു ജയരാജ് ,എങ്കിലും നമുക്ക് പറഞ്ഞ് കൊണ്ടെയിരിക്കാം !
എനിക്കറിയില്ല, എന്താ പറയേണ്ടതെന്നു്. ലജ്ജ തോന്നുന്നു.
കതിരിനു വളം വെയ്ക്കുന്നതാണു തൂക്കി കൊല്ലലും മറ്റും... വേണ്ടത് ചികിത്സയാണു... തുടങ്ങേണ്ടത് വിദ്യാലയങ്ങളിൽ നിന്നാണു... അധ്യാപകരും മറ്റും കുട്ടികളെ കൂടുതൽ അടുത്ത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു... പ്രശ്നങ്ങൾ കാണുന്നവർക്ക് കൌൺസിലിങ് കൊടുക്കണം... വിദ്യാലയം കഴിഞ്ഞിട്ടെങ്കിൽ രക്ഷിതാക്കളും കൂട്ടുകാരും ബന്ധുക്കളും ശ്രദ്ധിക്കണം... തുടക്കത്തിലേ ചികിത്സിച്ചാൽ ഈ രോഗം പെട്ടെന്ന് ഭേദമാക്കുവാൻ കഴിയും.. ഇപ്പോൾ തുടക്കമിട്ടാൽ വരും തലമുറയ്ക്കെങ്കിലും സ്വസ്ഥമായി ജീവിക്കാം...
നമ്മള് എന്നു സാമാന്യവല്‍ക്കരിക്കാതെ. അധികാരി വര്‍ഗ്ഗം അഴിമതിയില്‍ മുങ്ങിയാലുള്ള ദുരന്തമാണിത്.
നമുക്കിങ്ങനെ പറഞ്ഞുകൊണ്ടിരിക്കാം.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ