2013, ഏപ്രിൽ 3, ബുധനാഴ്‌ച

ഒരു നിമിഷം ...........

എവിടെ തുടങ്ങണം എങ്ങിനെ പറയാം എന്നൊന്നും പിടികിട്ടുന്നില്ല, പറഞ്ഞു വരുന്നത് നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥയെ കുറിച്ച് തന്നെയാണ്. വളരെ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ള ഒരു വ്യക്തിയാണ് ഞാനും, പക്ഷെ അത്തരം ഒരു കാഴ്ചപ്പാടിന്റെ പക്ഷം ചേർന്ന് കൊണ്ടല്ല ഇത് എഴുതുന്നത്‌. ., ഇന്നത്തെ ഈ സാഹചര്യത്തിൽ ഏതൊരു സാധാരണ പൌരനേയും പോലെ നിരാശനാണ് ഞാനും . നമ്മുടെ കൊച്ചു കേരളം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾ നമുക്ക് മുന്നില് ഒരു പരിഹാരവും കാണാതെ കിടക്കുന്നു. പക്ഷെ ഇവിടെ ഒരു രാഷ്ട്രീയ കഷികളും അത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നതായി കാണുന്നില്ല. ഭരണ പക്ഷമായാലും , പ്രതിപക്ഷമായാലും ഇത്തരം ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെട്ടു പ്രവർത്തിച്ചാൽ മാത്രമേ ജനങ്ങളുടെ പിന്തുണ ഉണ്ടാകൂ. ഇത് ആരെയും കുറ്റപ്പെടുത്താൻ വേണ്ടി എഴുതുന്നതല്ല, മരിച്ചു ഒരു ഒര്മ്മപ്പെടുത്തൽ മാത്രമാണ്. കാരണം സാധാരണ ജനങ്ങള് വളരെ നിരാശരാണ്. ഇന്ന് അവര്ക്ക് ആരെയും വിശ്വാസം ഇല്ലാതായിരിക്കുന്നു. ഇത് ഇത്ര ഉറപ്പിച്ചു പറയാൻ കാരണം, ട്രെയിനിലും , ബസിലും ഒക്കെയായി എന്നും വളരെ യാത്ര ചെയ്യുന്ന വ്യക്തിയാണ് ഞാൻ അപ്പോഴൊക്കെ ആളുകളുടെ സംസാരവും മറ്റും ശ്രദ്ധിക്കാറുണ്ട് , കൂടാതെ ഹൊട്ടെലുകലിൽ, പീടികകളിൽ , മർകെറ്റുകലിൽ ഒക്കെ പോയി സാധനങ്ങൾ വാങ്ങുന്ന ഒരാൾ എന്നാ നിലക്ക് അവിടങ്ങളിൽ നടക്കുന്ന സംഭാഷണങ്ങൾക്ക് സാക്ഷിയാകരും ഉണ്ട്. അതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം മൊത്തത്തിൽ ഒരു നിരാശ സാധാരക്കര്ക്ക് ഉണ്ട് എന്നുള്ളതാണ്. ആ നിരാശ ഭരണപക്ഷതിനോടും , പ്രതിപക്ഷതിനോടും ഒരു പോലെ തന്നെ ഉണ്ട് താനും. അത് കൊണ്ട് തന്നെയാണ് ആരെയും വിശ്വാസം ഇല്ലാ എന്നാ നിലയിലേക്ക് അവർ എതിചെർന്നിരിക്കുന്നത്. ഇവിടെ എന്നും ഒരു ഭരണ പക്ഷവും പ്രതിപക്ഷവും ആവശ്യമാണ് , അത് മാറി മാറി വരും എങ്കിലും , പക്ഷെ രണ്ടു കൂട്ടരും ജനങ്ങളുടെ പ്രശ്നങ്ങളോട് കൂടുതൽ ചേർന്ന് നിന്ന് പ്രവര്ത്തിക്കേണ്ടത് ഉണ്ട് . തീര്ച്ചയായും ഭരണപക്ഷത് ഉള്ളവരും പ്രതിപക്ഷത് ഉള്ളവരും ആര് തന്നെ ആയിരുന്നാലും കുറച്ചു കൂടി ജനകീയ പ്രശ്നങ്ങള്ക്ക് മുന്ഗണന കൊടുക്കുക ഇന്നത്തെ സാഹചര്യത്തിൽ പരമപ്രധാനമാണ്. ഒരു കക്ഷിയെയും കുറ്റം പറയുന്നത് അല്ല മറിച്ച് ജനങ്ങളുടെ പ്രതികരങ്ങളുടെ വെളിച്ചത്തില ഒരു ഒര്മ്മപ്പെടുത്തൽ മാത്രമാണ് ഇത് , കാരണം സാധരക്കാരന്റെ വിശ്വാസം ആര്ജ്ജിക്കുന്ന ഒരു ഭരണ പക്ഷവും, പ്രതിപക്ഷവും നമ്മുക്ക് കൂടിയേ തീരു............

1 അഭിപ്രായം:

K A Solaman പറഞ്ഞു...

രാഷ്ട്രീയം എന്നത് ജനത്തിന് ആവശ്യമില്ലാത്ത ചരകക്കായ് മാറിക്കൊണ്ടിരിക്കുന്നു ജയരാജ്

ചിങ്ങപ്പുലരിയിൽ ആശംസകൾ....

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. കാര്‍മേഘങ്ങളുടേയും ഇല്ലായ്‌മകളുടേയും...