2013, മാർച്ച് 5, ചൊവ്വാഴ്ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ  മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

16 അഭിപ്രായങ്ങൾ:

വീ കെ പറഞ്ഞു...

മഴയെ എനിക്കും ഒരുപാടിഷ്ടമാ...
ഒരുപാടൊരുപാടു സ്നേഹിക്കുന്നു ഞാനും മഴയെ..

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി.......

aboothi:അബൂതി പറഞ്ഞു...

കൊള്ളാം വളരെ നന്നായിട്ടുണ്ട്

Cv Thankappan പറഞ്ഞു...

നന്നായിരിക്കുന്നു രചന
ലാളിത്യമാര്‍ന്ന വരികള്‍
ആശംസകള്‍

Deepu George പറഞ്ഞു...

നന്നായിട്ടുണ്ട് ട്ടോ ...മഴ ഇല്ലാത്തപ്പോള്‍ മഴയെ എനിക്കും ഒരുപാടു ഇഷ്ടം ആണ് ...പക്ഷെ പെയ്തു കഴിഞ്ഞാല്‍ ..ശേ ശേ ....

SREEJITH NP പറഞ്ഞു...

പ്രണയമണിതൂവല്‍ കോഴിയും പവിഴ മഴ.
ആ പാട്ട് ഓര്മ വന്നു.
കവിത നന്നായി.

മിനി പി സി പറഞ്ഞു...

മഴ പോലെ ഹൃദ്യമായ കവിത

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് വി കെ ജി...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മുകുന്ദന്‍ സര്‍...... ഈ ഹൃദയ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അബൂതി ജി...... ഈ സ്നേഹ സാന്നിധ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് തന്ക്കപ്പന്‍ സര്‍..... ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദീപുജി..... ഈ സ്നേഹ സാന്നിധ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ശ്രീജിത്ത്‌ ജി ...ഈ നിറഞ്ഞ സ്നേഹത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മിനി ജി..... ഈ സ്നേഹ വരവിനും, നന്മ നിറഞ്ഞ വാക്കുകള്‍ക്കും ഒരായിരം നന്ദി.......

ദീപ എന്ന ആതിര പറഞ്ഞു...

മഴ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകുമോ ?? ഉണ്ടാവും മഴയിലൊരു കൂര ഇല്ലാത്തവര്‍ ...എങ്കിലുമീ മഴ കവിത എനിക്ക് ഇഷ്ടമായി

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദീപാ ജി...... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.......

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...