2013, ജനുവരി 28, തിങ്കളാഴ്‌ച

ജെ സി ഡാനിയേലും , വിഗതകുമാരനും സെല്ലുലോയിടില്‍ എത്തുമ്പോള്‍........................

മലയാള സിനിമയുടെ പിതാവ്  ശ്രീ ജെ സി ദാനിയേലിന്റെ  ജീവിത കഥ പറയുന്ന ശ്രീ കമലിന്റെ സെല്ലുലോയിട്  എന്നാ ചിത്രം  പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുകയാണ. ആദ്യ മലയാള ചിത്രമായ  വിഗതകുമാരന്‍  , ആ ചിത്രത്തിന്റെ സമഗ്ര വിഭാഗങ്ങളും  കൈകാര്യം ചെയ്തത്. ശ്രീ ദാനിയേല്‍ ആയിരുന്നു.  വിഗതകുമാരന്‍ എന്നാ വാക്കിന്റെ അര്‍ഥം നഷ്ട്ടപ്പെട്ടു പോയ മകന്‍ എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ  ഒരു മകനെ നഷ്ട്ടപ്പെട്ട  ഒരു കുടുംബത്തിന്റെ  കഥയാണ്‌  വിഗതകുമാരന്‍ . ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ആ മകനെ തിരിച്ചു കിട്ടുമ്പോള്‍  വിഗത കുമാരന്‍  പൂര്‍ത്തിയാകുന്നു. ശ്രീ ഡാനിയേല്‍ കഥയും തിരക്കഥയും  സംഭാഷണവും, ക്യാമറയും എഡിറ്റിങ്ങും നിര്‍മ്മാണവും സംവിധാനവും മാത്രമല്ല ചിത്രത്തിലെ നായക് കഥാപാത്രത്തെയും അവതരിപ്പിച്ചു. നായികയായി അഭിനയിച്ചത് തിരുവനതപുരം തൈക്കാടു  സ്വദേശി  റോസി എന്നാ ദളിത്‌ യുവതി ആയിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്തെ കപിടോള്‍ തിയേറ്ററില്‍ ആണ് നടന്നത്. വലിയ ആഘോഷത്തോടെ പ്രദര്‍ശനം തുടങ്ങി എങ്കിലും റോസിയെ സ്ക്രീനില്‍ കണ്ടതോടെ യാഥാഷ്ടികാരായ ആളുകള്‍ ബഹളം തുടങ്ങി.  ഒരു സ്ത്രീ സിനിമയില്‍ അഭിനയിക്കുന്നു എന്നത് അന്നത്തെ സമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല . മാത്രമല്ല റോസി എന്നാ ദളിത്‌ യുവതി നായര്‍ സ്ത്രീ ആയി അഭിനയിക്കുകയു ചെയ്ത. ആദ്യ പ്രദര്‍ശനം തന്നെ തടസ്സപ്പെട്ടു. ആളുകള്‍ സ്ക്രീന്‍ കുത്തിക്കീറി . പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നായികയായ റോസി തമിഴ് നാട്ടിലേക്ക് ഓടിപ്പോയി. ആളുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദാനിയേലും  തന്റെ സ്വപ്‌നങ്ങള്‍ ഉപേഷിച്ച് തമിള്‍ നാട്ടിലേക്ക് പോയി അവിടെ അദ്ദേഹം ജോലി ചെയ്തു കുടുംബം പുലര്‍ത്താന്‍ തുടങ്ങി. ആദ്യ ചിത്രത്തിന്റെ വിധി സാമ്പത്തികമായി അദ്ധേഹത്തെ വളരെ കഷ്ട്ട സ്ഥിതിയില്‍ ആക്കി എങ്കിലും അദ്ധേഹത്തിന്റെ മനസ്സില്‍ എന്നും സിനിമ തന്നെ ആയിരുന്നു. അടി തടി മുറൈ  എന്നാ ഒരു ഹ്രസ്വ ചിത്രം കൂടി അദ്ദേഹം ചെയ്തെങ്കിലുംസാമ്പത്തികമായി അദ്ദേഹം തകര്‍ന്നു പോയി. പലപ്പോഴും കേരള സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചു എങ്കിലും തമിഴ്നാട്‌ സര്‍ക്കാരിനോട്  സഹായം ചോദിക്ക് എന്നാണ് അദ്ദേഹത്തിന് മറുപടി കിട്ടിയത്. ജീവിത സായന്തനത്തില്‍ തന്റെ സിനിമ സ്വപനങ്ങളും താലോലിച്ചു കൊണ്ട്  ഈ ലോകത്ത് ആരോടും പരിഭവവും പരാതിയുമില്ലാതെ അദ്ദേഹം കഴിഞ്ഞു കൂടി..... പിന്നീട് അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ നമ്മള്‍ മലയാളികള്‍ അദ്ധേഹത്തെ മലയാള സിനിമയുടെ പിതാവായി അന്ഗീകരിക്ക്കയും, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ സമഗ്ര സംഭാവന നല്‍കുന്നവര്‍ക്ക് ജെ സി ദനിയൈ എന്നാ പേരില്‍ അവാര്‍ഡു ഏര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ ഈ വര്ഷം മുതല്‍ ശ്രീമതി റോസിയുടെ പേരിലും അവാര്‍ഡു നല്‍കും എന്ന് മുഖ്യമന്ത്രി പറയുക ഉണ്ടായി . തീര്‍ച്ചയായും വളരെ ഉചിതമായ തീരുമാനം. എന്തായാലും ശ്രീ കമല്‍ സെല്ലുലോയിദ് എന്നാ ചിത്രത്തില്‍ മലയാള സിനിമയുടെ പിതാവിന്റെ ജീവിത കഥയുമായി വരുമ്പോള്‍ നമ്മള്‍ മലയാളികള്‍ക്ക്  ഇരു കൈയും നീട്ടി സ്വീകരിക്കാം. ഇന്ന് താരങ്ങളും സിനിമ പ്രവര്‍ത്തകരും നേടുന്ന ആദരവും  ബഹുമാനവും ജനപിന്തുണയും  ജെ സി ഡാനിയേല്‍ എന്നാ മഹത് വ്യക്തിയുടെ ജീവ ത്യാഗത്തിന്റെ ഫലമാണ്. അത് കൊണ്ട് തന്നെ ഈ ചിത്രം മലയാളികള്‍ എത്റെടുക്കക്കുക തന്നെ വേണം , അത് അധെഹതോടുള്ള ആദരവിന് പുറമേ ഒരു പശ്ചാത്താപ ക്രിയ കൂടിയാണ്.............................. സെല്ലുലോയിദ് എന്നാ ചിത്രത്തിന് എല്ലാ വിജയ ആശംസകളും നേരുന്നു.........................

16 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പഴയ സിനിമാ ചരിത്രം ആവിഷ്കരിച്ചത് നന്നായിട്ടുണ്ട് കേട്ടൊ ജയരാജ്

Deepu George പറഞ്ഞു...

സെല്ലുലോയിട് ഒരു നല്ലചിത്രമാകും എന്ന് പ്രതീക്ഷിക്കുന്നു ..പ്രത്യേകിച്ച് കമലിന്റെ ചിത്രം ആകുമ്പോള്‍ ..നന്നായി എഴുതി ,ആശംസകള്‍

ajith പറഞ്ഞു...

സെല്ലുലോയിഡ് നന്നായി വരട്ടെ

മനോജ് ഹരിഗീതപുരം പറഞ്ഞു...

നല്ലത്

Cv Thankappan പറഞ്ഞു...

നന്നായിരിക്കുന്നു എഴുത്ത്
നന്നായി വരാന്‍ ആശംസിക്കുന്നു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മുകുന്ദന്‍ സര്‍ ..... ഈ സ്നേഹ വരവിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി........................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദീപുജി ..... തീര്‍ച്ചയായും..... ഈ ഹൃദയ വരവിനും ആശംസകള്‍ക്കും ഒരായിരം നന്ദി..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍....... ഈ സ്നേഹ സാന്നിധ്യത്തിനും ആശംസകള്‍ക്കും ഒരായിരം നന്ദി........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് .. .... മനോജ്‌ ജി...... ഈ സ്നേഹവരവിനും, ആശംസകള്‍ക്കും ഒരായിരം നന്ദി..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് തങ്കപ്പന്‍ സര്‍ ...... ഈ സ്നേഹ സാന്നിധ്യത്തിനും ആശംസകള്‍ക്കും ഒരായിരം നന്ദി...............

drpmalankot പറഞ്ഞു...

വിഗതകുമാരനെക്കുറിച്ചും, പുതിയ സിനിമയെക്കുറിച്ചും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മാലന്ക്കോട് സര്‍........ ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...................

aboothi:അബൂതി പറഞ്ഞു...

സെല്ലുലോയിഡ് നന്നായി വരട്ടെ :)

K A Solaman പറഞ്ഞു...

A significant work or Director Kamal

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അബൂതി ജി... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി....................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍.... ഈ ഹൃദയ വരവിനും, നല്ല വാക്കുകള്‍ക്കും ഒരായിരം നന്ദി................

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️