2013, ജനുവരി 27, ഞായറാഴ്‌ച

ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് അനിവാര്യം..........

മലയാളി താരം ശ്രീശാന്തിന്റെ സാന്നിധ്യം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്. ഗാംഗുലി ,സിദ്ധു  തുടങ്ങിയ മുന്‍കാല താരങ്ങള്‍ ഇത് ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ ആയി. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഉള്ള ഏതൊരു ബോവ്ലെരെക്കളും മികവു പ്രകടിപ്പിക്കുന്ന താരമാണ് ശ്രീശാന്ത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ കാര്യം തന്നെ  എടുത്താല്‍ ഒട്ടേറെ പരാജയങ്ങളില്‍ കൂടി കടന്നു പോകുന്ന കാലമാണ്. ടീമില്‍ ഇപ്പോള്‍ നിലവില്‍ ഉള്ള കളിക്കാര്‍ തന്നെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ മികവു പുലര്‍ത്തുകയും മറ്റുള മത്സരങ്ങളില്‍ അമ്പേ പരജയപ്പെദുകയുമാനു ചെയ്യുന്നത്. എങ്കില്‍ പോലും അത്തരം കളിക്കാര്‍ക്ക്‌ വീണ്ടും പരിഗണന നല്‍കുകയും ഒരു ചാന്‍സ് കൂടി നല്‍കാം എന്നാ ഉദാര സമീപനം നല്‍കുകയുമാണ് ചെയ്യുന്നത്. ശ്രീശാന്തിനെ സംബന്ധിച്ച്  പറയുകയാണെങ്കില്‍ പ്രതിഭ വേണ്ടുവോളം ഉണ്ടെങ്കിലും ഒരു മലയാളി ആയി ജനിച്ചു പോയി എന്നതാണ്. ടീം തിരെഞ്ഞെടുപ്പിലും മറ്റും ഇന്നും തുടരുന്ന ഇത്തരം ദുഷ് പ്രവണതകളെ ചോദ്യം ചെയ്യാനോ , തങ്ങളുടെ കളിക്കാര്‍ക്ക്‌ അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കുന്നതിണോ കേരള ക്രിക്കെറ്റ് അസ്സോസ്ഷ്യഷന് പോലും കഴിയുന്നില്ല. പകരം ശ്രീശാന്തിനെ പോലെ ഉള്ള പ്രതിഭാശാലികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അപ്പുറം മറ്റു കളിക്കാരെ താലപ്പൊലിയും നെറ്റിപ്പട്ടവും കെട്ടി എഴുന്നള്ളിക്കാനും, അത്തരക്കാരുടെ ഏറാന്‍ മൂളികള്‍ ആയി നില കൊല്ലാനും മാത്രമേ കേരള ക്രിക്കെറ്റ് അസ്സോസ്ഷ്യഷന് കഴിയുന്നുള്ളൂ. ഈ അടുത്ത് പ്രഖ്യാപിച്ച പദമാ പുരസ്കാരങ്ങളില്‍ പോലും മലയാളികള്‍ ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യാക്കാര്‍ തഴയപ്പെട്ടു. കായിക താരങ്ങളെ തിരെഞ്ഞു എടുക്കുമ്പോഴും, ദേശിയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോഴും മലയാളികള്‍ ഇത്തരത്തില്‍ അവഗണന നേരിടാറുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തുടരുന്ന അശ്വിന്റെ കാര്യം എടുത്താല്‍ ഒട്ടു മിക്ക കളികളില്‍ പരാജയപ്പെട്ടിട്ടും ഇപ്പോഴും ടീമില്‍ തുടരുന്നത് ശ്രീകാന്തിന്റെ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ്. എന്നാല്‍ ശ്രീശാന്തിന്റെ കാര്യം വരുമ്പോള്‍ കെ സി എ പോലും മുഖം തിരിക്കുകയാണ് ചെയ്യുന്നത്. ഒരു പക്ഷെ മറ്റു വല്ല സംസ്ഥാനങ്ങളിലും  ആണ് ജനിചിരുന്നത് എങ്കില്‍ ശ്രീശാന്തിനു ഇതിലും പരിഗണന കിട്ടിയേനെ. ഇനി വരുന്ന മലസരങ്ങളില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുക തന്നെ വേണം .ധോനിയുടെ ധാര്‍ഷ്ട്ട്യത്തിന                        മുന്നില്‍ ഏറാന്‍ മൂളികളായി നില്‍ക്കാതെ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്താന്‍ കെ സി എ തയ്യാറാകണം. ഒരു കളിക്കാരന് അയാളുടെ കളിമികവിന്റെ ഉന്നതിയില്‍ ആണ് ടീമില്‍ ഇടം നല്‍കേണ്ടത് . അടുത്ത ടീം തിരെഞ്ഞെടുപ്പില്‍ ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ,തീര്ച്ചയായം ഉണ്ടാവുക തന്നെ വേണം.............................
ഇന്ത്യ ട്വന്റി ട്വന്റി  ലോക കപ്പു നേടിയപ്പോള്‍ അവസാന പന്ത്  തന്റെ കൈയില്‍  കുടുക്കി   ഇന്ത്യയ്ക്ക് കപ്പു നേടി തന്നത് ശ്രീശാന്ത് ആണ്. അത് പോലെ ലോകകപ്പ്‌  മത്സരങ്ങളില്‍ ധോണി ശ്രീശാന്തിനെ പുറത്തിരുത്തി എന്നാല്‍ ഫൈനലില്‍ ശ്രീശാന്തിനെ കളിപ്പിച്ചു , ഇന്ത്യ കപ്പും നേടി...... ശ്രീയുടെ സാന്നിധ്യം ആണ്  ഇന്ത്യയുടെ വിജയത്തിന് കാരണം ... അതുപോലെ ഈ അട്ത്  പാകിസ്ഥാനുമായും ഇന്ഗ്ലാണ്ടുമായും കളികള്‍ തോറ്റു  നിന്നപ്പോള്‍ ആണ് കൊച്ചി ഏകദിനം വന്നത് , കൊച്ചി ഏകദിനത്തിന്റെ  തലേന്ന്  ഇന്ത്യന്‍ ടീം ശ്രീശാന്തിനെ വിളിച്ചു വരുത്തുകയും നെറ്റ്സില്‍ പന്ത് എരിയിക്കുകയും ചെയ്തു..... ശ്രീയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ ഉണ്ടായതോടെ വീണ്ടും ഇന്ത്യ വിജയം നേടിത്തുടങ്ങി........ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു........  ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ശ്രീ തന്നെയാണ്.......

15 അഭിപ്രായങ്ങൾ:

റിനി ശബരി പറഞ്ഞു...

സംഗതികളൊക്കെ ശരിയാണ് ..
എതൊരു മലയാളിക്കു കിട്ടുന്നതിനേക്കാള്‍
പ്രധാന്യം ക്രിക്കറ്റില്‍ ശ്രീശാന്തിന് ലഭിച്ചിരുന്നു
എസ് കേ നായര്‍ വഴി , പക്ഷേ തലക്കനവും അഹങ്കാരവും
ശകലം കുറക്കുവാന്‍ പഠിക്കണം ശ്രീശാന്ത് ..
സച്ചിനോടു പോലും അഭ്യാസമിറക്കിയ ഇദ്ധേഹത്തിന്
കാലം പണി കൊടുത്തതാകാം ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് റിനി ജി ........ തലക്കനവും, അഹങ്കാരവും എന്ന് നമ്മള്‍ പറയുന്നത് കുറച്ചു വൈകാരികമായി പെരുമാറുന്നത് കൊണ്ടല്ലേ....? പക്ഷെ അത്രമേല്‍ ആത്മാര്‍ത്ഥത ഉള്ളത് കൊണ്ട് മാത്രമുള്ള പ്രതികരനമല്ലേ അത്. മറ്റു ടീമുകളില്‍ ഉള്ള കളിക്കാര്‍ ഇതിലും വൈകാരികമായി പെരുമാരുന്നുണ്ടല്ലോ.... അത് നമ്മള്‍ കാണുന്നുണ്ടല്ലോ . പിന്നെ തുടക്കത്തില്‍ കുറച്ചു വൈകാരികമായി പെരുമാറി എങ്കിലും നമ്മുടെ സഹോദരനെ പിന്തുണക്കാനുള്ള മനസ്സ് നമുക്ക് ഉണ്ടാവണം....... ഈ നിറഞ്ഞ സ്നേഹത്തിനും, അഭിപ്രായത്തിനും ഒരായിരം നന്ദി.........

വീ കെ പറഞ്ഞു...

ശ്രീശാന്ത് ടീമിലുണ്ടാവണമെന്നത് എന്റേയും ആഗ്രഹമാണ്. പക്ഷെ, കളിക്കളത്തിലെ ചില കയ്യിലിരിപ്പുകൾ കാണുമ്പോൾ നാണക്കേട് തോന്നാറുണ്ട്...! അതിലും ഭേദം ഇല്ലാതിരിക്കുന്നതു തന്നാ..!

ajith പറഞ്ഞു...

വിവേകമില്ലാത്ത ചെറുപ്പക്കാരന്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

അഹങ്കാരത്തിനു കയ്യും കാലും വെച്ചവരെ സഹോദരനെന്ന രൂപേണ പിന്തുണക്കാന്‍ ഇപ്പോഴത്തെ മലയാളികള്‍ക്കു കഴിയുമെന്ന് തോന്നുന്നില്ല.

Deepu George പറഞ്ഞു...

ഒരു മലയാളിക്ക് സാധാരണ കിട്ടുന്ന പരിഗണനക്ക് അപ്പുറം കിട്ടിയ ഒരാളാണ് ശ്രീശാന്ത്‌ ,പക്ഷെ എല്ലാവരും പറഞ്ഞത് പോലെ അഹങ്കാരത്തിന്

കൈയും കാലും വെച്ച ഒരു മലയാളി ആയി പോയി എന്നതാണ് പ്രശ്നം ,,പലപ്പോഴും മലയാളികള്‍ക് നാണക്കേടാണ് ഇയാളെ പറ്റി

മറ്റു നാട്ടിലെ സുഹൃത്തുക്കള്‍ സംസാരിക്കുമ്പോള്‍ തോന്നാറുള്ളത്

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് വി കെ ജി....... തീര്‍ച്ചയായും ശ്രീശാന്ത് ടീമില്‍ ഉണ്ടാവണം , കളിയോടുള്ള ആത്മാര്‍ത്ഥത കൊണ്ടല്ലേ ചിലപ്പോള്‍ അങ്ങനെയൊക്കെ പെരുമാറുന്നത്...... ഈ സ്നേഹ വരവിനും, പ്രതികരണത്തിനും ഒരായിരം നന്ദി.....................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍...... അതൊക്കെ ക്ഷമിക്കവുന്നതല്ലേ ഉള്ളു........ ഈ നിറഞ്ഞ സ്നേഹത്തിനും, അഭിപ്രായത്തിനും ഒരായിരം നന്ദി.....................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് രാംജി സര്‍...... അങ്ങനെ പറയരുതേ...... എന്തെങ്കിലും പിഴവുകള്‍ കാട്ടിയാലും ശ്രീ നമ്മുടെ സ്വന്തം കുട്ടി അല്ലെ , അപ്പോള്‍ പിന്നെ നമ്മുടെ സഹോദരന്‍ തന്നെ അല്ലെ..... തീര്‍ച്ചയായും പിന്തുണ കൊടുക്കണം .... ഈ ഹൃദയ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ദീപുജി......... ഇത്രത്തോളം കുറ്റ പ്പെടുതെണ്ട കാര്യം ഉണ്ടോ........ നമ്മുടെ കളിക്കാരന് നമ്മള്‍ പ്രോത്സാഹനം കൊടുക്കേണ്ടേ , ശ്രീശാന്ത് തീര്‍ച്ചയായും തിരിച്ചു വരും, നിങ്ങളെക്കൊണ്ട് നല്ലത് പറയിക്കുകയും ചെയ്യും,,, ഈ സ്നേഹ സാമീപ്യത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.....................

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

നമ്മുടെ ശ്രീക്ക് ഒട്ടും ശ്രീയുണ്ടായില്ല..
അതല്ലെ സത്യം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മുകുന്ദന്‍ സര്‍... ഇന്ന് ശ്രീശാന്തിനെ റസ്റ്റ്‌ ഓഫ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി എന്നാ വാര്‍ത്ത‍ വന്നിരിക്കുന്നു..... എല്ലാം നന്നായി വരൂ.... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

മുംബൈക്ക് എതിരെ ഇറാനി ട്രോഫ്യ്ക്കുള്ള റസ്റ്റ്‌ ഓഫ് ഇന്ത്യ ടീമില്‍ ശ്രീശാന്ത് ഇടം നേടി........ ഇനി അടുത്ത ഇന്ത്യന്‍ ടീം തിരെഞ്ഞെടുപ്പിലും ശ്രീശാന്ത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഇന്ത്യ ട്വന്റി ട്വന്റി ലോക കപ്പു നേടിയപ്പോള്‍ അവസാന പന്ത് തന്റെ കൈയില്‍ കുടുക്കി ഇന്ത്യയ്ക്ക് കപ്പു നേടി തന്നത് ശ്രീശാന്ത് ആണ്. അത് പോലെ ലോകകപ്പ്‌ മത്സരങ്ങളില്‍ ധോണി ശ്രീശാന്തിനെ പുറത്തിരുത്തി എന്നാല്‍ ഫൈനലില്‍ ശ്രീശാന്തിനെ കളിപ്പിച്ചു , ഇന്ത്യ കപ്പും നേടി...... ശ്രീയുടെ സാന്നിധ്യം ആണ് ഇന്ത്യയുടെ വിജയത്തിന് കാരണം ... അതുപോലെ ഈ അട്ത് പാകിസ്ഥാനുമായും ഇന്ഗ്ലാണ്ടുമായും കളികള്‍ തോറ്റു നിന്നപ്പോള്‍ ആണ് കൊച്ചി ഏകദിനം വന്നത് , കൊച്ചി ഏകദിനത്തിന്റെ തലേന്ന് ഇന്ത്യന്‍ ടീം ശ്രീശാന്തിനെ വിളിച്ചു വരുത്തുകയും നെറ്റ്സില്‍ പന്ത് എരിയിക്കുകയും ചെയ്തു..... ശ്രീയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ ഉണ്ടായതോടെ വീണ്ടും ഇന്ത്യ വിജയം നേടിത്തുടങ്ങി........ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു........ ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ശ്രീ തന്നെയാണ്.......

Nishpakshan പറഞ്ഞു...

Leave alone his അഹങ്കാരം but his perfomance is below par in domestic circuit. I have seen rest of india match. his bowling is very poor. As you said he may be a good omen for the team. so we can invite him to sit in the team dressing room whenver INDIA plays.
Now Kerala captain
Sachin Baby is playing very well. Hope to see him soon in IPL with some good show which can earn him national team entry.

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...