2012, ഡിസംബർ 4, ചൊവ്വാഴ്ച

ആസ്വാദനത്തിന്റെ നിറവില്‍........

 അത്യപൂര്‍വ്വമായ  ഒരു ആസ്വാദന  നിറവിലാണ്  തലസ്ഥാനം. സംസ്ഥാന നാടന്‍ കലോത്സവം , ഡിസംബര്‍ നാല് മുതല്‍ ഏഴു വരെ നടക്കുന്ന  സംസ്ഥാന സ്കൂള്‍ കായിക മേള, ഈ ആഴ്ച തുടങ്ങുന്ന അന്താരാഷ്‌ട്ര  ചലച്ചിത്രോത്സവം  ,ഡിസംബര്‍ ആര് മുതല്‍ ഒന്‍പതു വരെ ചന്ദ്ര ശേഖരന്‍ നായര്‍  സ്റെടിയത്തില്‍ നടക്കുന്ന രാജ്യാന്തര ആയോധന കല മേള, തിരുവനന്തപുരം പാങ്ങോട് മിലിട്ടറി  ക്യാമ്പില്‍  എട്ടു , ഒന്‍പതു തീയതികളില്‍ നടക്കുന്ന ആര്‍മി മേള ജില്ല , ഉപജില്ല സ്കൂള്‍ കലോത്സവങ്ങള്‍  തുടങ്ങി  ആസ്വാദകര്‍ക്ക്  ഒട്ടേറെ സുന്ദര മുഹൂര്‍ത്തങ്ങള്‍ ............

ഡിസംബര്‍  മൂന്നു മുതല്‍ ആര് വരെ  മുരുക്കുംപുഴയില്‍  സംസ്ഥാന നാടന്‍ കലോത്സവം നടക്കുകയാണ്. നാടന്‍ കലകള്‍ക്ക് വേണ്ടത്ര പ്രോത്സാഹനവും, വേദിയും  ലഭിക്കാത്ത ഇക്കാലത്ത്  അത്തരം കലകള്‍ ആത്മാവിന്റെ അംശമായി കൊണ്ട് നടക്കുന്ന കലാകാരന്മാര്‍ക്ക്  അവരുടെ ആത്മ പ്രകാശനത്തിന്റെ വേദിയാണ് ഇത്തരം കലോത്സവങ്ങള്‍ സമ്മാനിക്കുന്നത്. മുരുക്കുംപുഴയില്‍ നടക്കുന്ന നാടന്‍ കലോത്സവത്തിന് വന്പിച്ച ജന പങ്കാളിത്തമാണ് ഉണ്ടാവുന്നത്.  മാറുന്ന ഈ ലോകക്രമാതിലും ഇത്തരം നന്മകള്‍ ഇനിയും നമ്മുടെ മനസ്സുകളില്‍ അവശ്ശെഷിക്കുന്നു എന്നത് തന്നെയാണ്  ഈ വന്പിച്ച ജനപിന്തുണ സൂചിപ്പിക്കുന്നത്. ഇത്തരം നാടന്‍ കലകളുടെ പ്രോത്സഹനതിനായി മുരുക്കുംപുഴയെ തിരെഞ്ഞെടുതത്തില്‍ അഭിമാനമുണ്ട് , ഒപ്പം അധികാരികളോട് നന്ദിയും.......

അതുപോലെ സംസ്ഥാന സ്കൂള്‍ കായിക മേള പുരോഗമിക്കുകയാണ്. കായിക ആസ്വാദനത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിച്ച്‌ കൊണ്ട് കൌമാരം കുതിക്കുകയാണ്. പി ടി. ഉഷയില്‍ തുടങ്ങി ടിന്റു ലൂക്കയില്‍ എത്തി നില്‍ക്കുന്ന നമ്മുടെ ദേശിയ താരങ്ങള്‍ എല്ലാം സ്കൂള്‍ മേളകളുടെ കണ്ടെതലുകലാണ്. ഇത്തരം മേളകളില്‍ ഒട്ടനവധി പ്രതിഭകള്‍ ഉയര്‍ന്നു വരുന്നുണ്ട് എങ്കിലും പിന്നീട് അവരില്‍ പലരെയും ഈ രംഗത്ത്  കാണാറില്ല . പരിശീലനത്തിന്റെ കുറവോ, സാമ്പത്തിക  ബുദ്ധിമുട്ട് കളാലോ  ഈ രംഗം വിടുന്നവരന് പലരും. ഇത്തരം കൊഴിഞ്ഞു പോവലുകള്‍ തടയാന്‍ ഈ രംഗത്ത് നാം കുറേക്കൂടി  ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു . സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നു എങ്കിലും അവയെല്ലാം ഫലപ്രടമാകുന്നുണ്ടോ എന്ന്  പര്ശോധിക്കെണ്ടിയിരിക്കുന്നു.........

ലോകത്തിലെ തന്നെ ഏറ്റവും മികച്ച മേള എന്ന് പേര് കേട്ട കേരളത്തിന്റെ അന്താരഷ്ട്ര ചലച്ചിത്രോത്സവം  ഈ ആഴ്ച തുടങ്ങുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഒട്ടേറെ ആസ്വാദകര്‍ മേളയിലേക്ക് എത്തിതുടങ്ങിയിരിക്കുന്നു. പലപ്പോഴും നടത്തിപ്പിന്റെയും മറ്റും പേരില്‍ വിവാദങ്ങള്‍ ഉണ്ടാകാറുണ്ട് എങ്കിലും ഓരോ വര്ഷം കഴിയും തോറും ചരിത്രത്തില്‍ ഇടം പിടിക്കും വിധം മേള കൂടുതല്‍ ഉയരങ്ങളിലേക്ക് തന്നെയാണ് .
വിവാദങ്ങളും, കുറ്റപ്പെടുത്തലുകളും ഒരു ഭാഗം മാത്രമാവുമ്പോള്‍ എന്നും നമ്മുടെ ചലച്ചിത്ര മേള ആസ്വാദകര്‍ക്ക് ആവേശം തന്നെയാണ്. ഇത്തവണയും ഈ ആവേശം കൂടുന്നതലാതെ ഒട്ടും കുറയുന്നില്ല. ബഹുമാനപ്പെട്ട സിനിമ മന്ത്രി ശ്രീ ഗണേഷ് കുമാറിന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ മേളയെ  കൂടുതല്‍ തിളക്കമുള്ളതു ആക്കി മാറ്റും എന്ന് പ്രതീക്ഷിക്കാം.. അതോടൊപ്പം തന്നെ ശ്രീ തിലകന്‍, ശ്രീ ടി എ ശാഹിദ് തുടങ്ങി മണ്മറഞ്ഞ പ്രതിഭകള്‍ക്ക് അര്‍ഹമായ ആദരം  ഈ മേള നല്‍കുമെന്ന് കരുതാം. ചലച്ചിത്രമേള  വന്‍ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു.........

6 അഭിപ്രായങ്ങൾ:

K A Solaman പറഞ്ഞു...

മേളകളും പൂരങ്ങളും മൂലം കുട്ടികളുടെ പഠനം ഒരു പരുവത്തിലാണ്. എല്ലാം വേണം, ഒന്നും അധികമാകരുത്.
-കെ എ സോളമന്‍

ajith പറഞ്ഞു...

ആഹാ, ഇപ്പോ കലാമേള നടന്നുകൊണ്ടിരിക്കുകയാണല്ലേ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍...... ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍ ... ഈ സ്നേഹ വരവിനും, അഭിപ്രായത്തിനും ഒരായിരം നന്ദി..............

K A Solaman പറഞ്ഞു...

ഫേസ്ബുക്കില്‍ സജീവമായതിനാല്‍ ബ്ലോഗെഴുത്തു മതിയായോ?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍..... തീര്‍ച്ചയായും ബ്ലോഗില്‍ സജീവമായി തുടരും, കൂടുതല്‍ സാമൂഹ്യ പ്രസക്തമായ വിഷയങ്ങളുമായി കൂടുതല്‍ സജീവമാകും..... ഈ കരുതലിന് ഒരായിരം നന്ദി......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️