2012, മേയ് 6, ഞായറാഴ്‌ച

സിനിമയും , പ്രേക്ഷകരും ആവശ്യപ്പെടുന്നത്............

വര്ഷം പകുതിയോടു അടുക്കുമ്പോള്‍ മലയാള സിനിമ ഉയരങ്ങളിലേക്ക് ആണ് എന്ന് നിസംശയം പറയാം. ഈ അടുത്ത കാലത്ത് , സെക്കന്റ്‌ ഷോ തുടങ്ങി വിരലില്‍ എന്നാവുന്ന വിജയങ്ങളില്‍ ഒതുങ്ങി നിന്ന മലയാള സിനിമ കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ , ഓര്‍ഡിനറി , മാസ്റെര്സ്, മയമോഹിനി, കോബ്ര, ഡയമണ്ട് നെക്ക്ലസ് , മല്ലുസിംഗ് , ഗ്രാന്‍ഡ്‌ മാസ്റെര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന കാര്യാമണത്. ഈ വിജയങ്ങള്‍ എല്ലാം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്‌ , സാധാരണ പ്രേക്ഷകനെ തിയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് ഈ സിനിമകളുടെ വിജയം. സിനിമ കാണാന്‍ പ്രേക്ഷകര്‍ മടിക്കുന്നു എന്ന് പറയാന്‍ ഇനി നമുക്ക് സാധിക്കില്ല. കാരണം സിനിമയെ സൂക്ഷ്മം നിരീക്ഷിക്കുന്ന ആള്‍ എന്നാ നിലയില്‍ നഗരത്തിലും, ഗ്രാമത്തിലും സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരുമായി ഏറെ ചര്‍ച്ചകള്‍ ചെയ്യാറുണ്ട്. കഠിനംകുളം പോലുള്ള തീര പ്രദേശങ്ങളില്‍ പോലും ഏറെ നാളുകളായി സിനിമ കാണാന്‍ പോകാതിരുന്ന സാധാരണക്കാര്‍ ഓര്‍ഡിനറി, മയമോഹിനി തുടങ്ങിയ ചിത്രങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്നത് നേരിട്ട് കണ്ടതാണ്. കാരണം സിനിമ സ്ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകനും സിനിമയുമായി സംവേദനം നടക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ന് സ്ക്രീനില്‍ സിനിമ നടക്കുമ്പോള്‍ പ്രേക്ഷകര്‍ അതില്‍ നിന്ന് മാറി മറ്റു പല കാര്യങ്ങളും ചിന്തിക്കുന്ന നിലയാണ് ഉള്ളത്. രണ്ടു മണിക്കൂര്‍ എല്ലാം മറന്നു പ്രേക്ഷകനും സിനിമയുമായി പൂര്‍ണ്ണമായ സംവേദനം നടക്കുമ്പോഴാണ് ആ ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തുന്നത്‌. ഒരു പ്രതേക വിഭാഗത്തിന് വേണ്ടി സിനിമ ഒരുക്കുംബോഴാണ് അത് എല്ലാ വിഭാഗം പ്രേക്ഷകനും എത്താതെ പോകുന്നത്. സിനിമ അത് എല്ലാ വിഭാഗം പ്രേക്ഷകരെയും മുന്നില്‍ കണ്ടു ഒരുക്കുംബോഴാണ് വിജയത്തില്‍ എത്തുന്നത്‌. വന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ എല്ലാം എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും ഒരേ പോലെ കാണാന്‍ എത്തിയത് കൊണ്ടാണ് സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു വിഭാഗം പ്രേക്ഷകര്‍ മാത്രം വിചാരിച്ചാല്‍ ഒരു സിനിമയും ഉദേശിച്ച വിജയം നേടില്ല. മലയാള സിനിമ പ്രഗല്ഭാന്മാരായ ആളുകളാല്‍ സമ്പന്നമാണ്. മമ്മൂടി, മോഹന്‍ലാല്‍, പ്രിത്വിരാജ് , ദിലീപ്, സുരേഷ്ഗോപി , ജയറാം, മുകേഷ് , കുഞ്ചാക്കോ ബോബന്‍ , ഇന്ദ്രജിത്ത്, ജയസുര്യ , തുടങ്ങിയ മുന്‍ നിരക്കാരില്‍ തുടങ്ങി അസിഫ് അലി,ഫഹദ് , ഉണ്ണി മുകുന്ദന്‍ വരെ എത്തി നില്‍ക്കുന്ന നായകനിരയും, കാവ്യ ,സംവൃത , റീമ കല്ലിങ്ങല്‍ ,ശ്വേത ,മമത, ഭാവന,ആന്‍ അഗസ്റിന്‍ , മീര നന്ദന്‍,ഭാമ , അനന്യ, രമ്യ, മൈഥിലി തുടങ്ങിയ ശക്തമായ നായിക നിരയും മറ്റേതു ഭാഷയിലെ അഭിനേതാക്കള്‍ക്കും ഉയരെയാണ്. സംവിധാന രംഗത്ത് പേരെടുത്തു പറയാന്‍ കഴിയാത്ത വിധം പ്രഗല്‍ഭാമതികളുടെ ഒരു നീണ്ട നിര തന്നെ മലയാള സിനിമയില്‍ ഉണ്ട്. ഒരു പക്ഷെ ലോക സിനിമയില്‍ തന്നെ ഇത്രയും പ്രഗല്‍ഭ സംവിധായകരുടെ കൂട്ടായ്മ കാണാന്‍ കഴിയില്ല, നിലവിലെ പ്രഗല്‍ഭരായ സംവിധയകരോടൊപ്പം തന്നെ അരുണ്‍കുമാര്‍ രാജേഷപിള്ള, ആഷിക്ക് അബു തുടങ്ങിയ യുവ സംവിധായകരും നിലയുറപ്പിക്കുന്നു. അതെ മലയാള സിനിമ ഉയരങ്ങളിലേക്ക് തന്നെയാണ്. നല്ല സിനിമകള്‍ ഉണ്ടാവുകയും അത് വിജയിക്കുകയും ചെയ്യേണ്ടത് സിനിമയുടെയും, പ്രേക്ഷകരുടെയും നില നിലപ്പിനു അത്യാവശ്യമാണ് . സാധരണ പ്രേക്ഷകന്‍ തന്നെയാണ് സിനിമയുടെ വിജയത്തിന്റെ യദാര്‍ത്ഥ അവകാശി എന്ന് സമീപകാല മലയാള സിനിമ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന ഈ വേളയില്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ഈ യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സിനിമയും പ്രേക്ഷകനും ആവശ്യപ്പെടുന്നത് നല്‍കുമ്പോള്‍ വിജയം കൂടെ വരും...........

23 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഈ ചിത്രങ്ങളിൽ സെക്കൻറ്റ് ഷോ, വെള്ളരിപ്രാവിന്റെ, ഓർഡിനറി, 22 FK ഒക്കെ ഒഴിച്ച് ഏതെങ്കിലും നന്നായി എന്ന് തോന്നിയില്ല സുഹ്യത്തേ...

ഷംസീര്‍ melparamba പറഞ്ഞു...

thaankal ezuthiya cinemakil cobra adakkam pala cinemakalum nashtathil aanu...

ഷംസീര്‍ melparamba പറഞ്ഞു...

thaankal ezuthiya cinemakil cobra adakkam pala cinemakalum nashtathil aanu...

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

ഒരു സിനിമ അവലോകനം എന്ന് പറഞ്ഞാല്‍ പരിഗണിക്കേണ്ട കാര്യങ്ങളില്‍ ചെറിയ ഒരു ഘടകം മാത്രമാണ് സിനിമയ്ക്കു ജനങ്ങളില്‍ നിന്നും കിട്ടുന്ന പ്രതികരണം. അത് താങ്കള്‍ ഇവിടെ പറഞ്ഞ എല്ലാ സിനിമക്കും ചിലപ്പോള്‍ കിട്ടിയിരിക്കാം, പക്ഷെ സിനിമയുടെ നിലവാരം ആയിരുന്നു ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചത് എങ്കില്‍ ഇപ്പറഞ്ഞ ഘടകങ്ങള്‍ മാത്രം പോരായിരുന്നു.

തിയ്യേട്ടരുകളിലേക്ക് ആളുകള്‍ തള്ളി കയറി വന്നത് മാത്രമാണ് എഴുതാന്‍ ഉദ്ദേശിച്ചിരുന്നത് എങ്കില്‍ സന്തോഷ്‌ പണ്ടിട്ടിന്റെ "കൃഷ്ണനും രാധയും" കൂടി ഉള്‍പ്പെടുത്താമായിരുന്നു.

എഴുതുന്ന വിഷയത്തെ ഉള്‍ക്കൊണ്ടു കൊണ്ട് കുറച്ചു കൂടി പൂര്‍ണതയിലേക്ക്‌ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു എങ്കില്‍ വളരെ നല്ല ലേഖനമായി ഇത് മാറിയേനെ.

ഇനിയും നന്നായി എഴുതുക. ഞാന്‍ തുറന്നു സംസാരിച്ചെന്നു കരുതി മുഷിവു തോന്നില്ല എന്ന് വിചാരിക്കുന്നു. ആശംസകള്‍.

പട്ടേപ്പാടം റാംജി പറഞ്ഞു...

സിനിമ ഉഷാറാവട്ടെ.

K A Solaman പറഞ്ഞു...

ദിലീപിന്റെ മായമോഹിനി കാണാനുള്ള പ്രായം കഴിഞ്ഞിതിനാല്‍ അതിനു പോയില്ല. കുഞ്ചാക്കോയുടെ ഓര്‍ഡിനറി കണ്ടു. ഗവിയിലേക്ക് തള്ളികേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതു സിനിമയുടെ വിജയം . ഈ നടന്‍ മസ്സില്‍ പെരുപ്പിച്ചില്ലെങ്കില്‍ പിടിച്ചുനിന്നേക്കും.
-കെ എ സോളമന്‍

ajith പറഞ്ഞു...

അമ്മേ...മാക്ടാ...രക്ഷിക്കണേ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സുമേഷ്ജി........ , വ്യക്തിപരമായ ഇഷ്ട്ടങ്ങള്‍ അല്ല ഞാന്‍ ഇവിടെ പരാമര്‍ശിച്ചത്. ഈ പറഞ്ഞ ചിത്രങ്ങളില്‍ എനിക്ക് ഇഷ്ട്ടമായതും, അല്ലാത്തതുമായ ചിത്രങ്ങളും ഉണ്ട് , എന്നാല്‍ തിയേറ്റര്‍ റിപ്പോര്‍ട്ട്‌, കളക്ഷന്‍ ചാര്‍ട്ട്, പ്രേക്ഷകരുടെ പ്രതികരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ചിത്രങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചത്. വ്യക്തിപരമായ ഇഷ്ട്ടങ്ങള്‍ അംഗീകരിക്കുന്നു. ഈ സ്നേഹ വരവിനും, പ്രതികരണത്തിനും ഒരായിരം നന്ദി......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ഷംസീര്‍ജി ...... കോബ്ര അടക്കം മേല്‍ പറഞ്ഞ ചിത്രങ്ങള്‍ ഇപ്പോഴും റിലീസ് കേന്ദ്രങ്ങളില്‍ തുടരുന്നുണ്ട്, അന്തിമ വിലയിരുത്തലിനു സമയമായിട്ടില്ല, എങ്കിലും നിലവിലെ സ്ഥിതി വച്ചുള്ള വിലയിരുത്തലില്‍ മേല്പറഞ്ഞ ചിത്രങ്ങള്‍ പ്രേക്ഷക പിന്തുണ നേടിയിട്ടുണ്ട് എന്ന് കാണാം...... ഈ നിറഞ്ഞ സ്നേഹത്തിനും, അഭിപ്രായത്തിനും ഒരായിരം നന്ദി..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് പ്രവീന്‍ജി...... കാര്യങ്ങള്‍ തുറന്നു പറയുന്നത് കൊണ്ട് ഒരു മുഷിവും ഇല്ല, ഇവിടെ സിനിമകളുടെ അവലോകനം അല്ല ഉദേശിച്ചത്‌, പകരം നിലവിലെ ആസ്വാദനത്തിന്റെ അവസ്ഥകളെ കുറിച്ച് പറയാനാണ് ശ്രമിച്ചത്. എല്ലാ വിഭാഗം പ്രേക്ഷകരും ആഗ്രഹിക്കുന്ന സിനിമകളുടെ കൂട്ട് എങ്ങനെയാവണം എന്നത് ചര്‍ച്ച ചെയ്യപ്പെടണം എന്നെ കരുതിയുള്ളു. കൃഷ്ണനും രാധയും എല്ലാ വിഭാഗം പ്രേക്ഷകരും സ്വീകരിച്ച ചിത്രമല്ല, ഒരു പ്രതേക വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് കൃഷ്ണനും രാധയും പെടുന്നത്. അത് കൊണ്ട് അതിനെ കുറ്റം പറയുന്നില്ല ആ ചിത്രത്തിന് അരഹമായ സ്ഥാനത് അത് നില്‍ക്കുന്നുണ്ട്........ സിനിമകളുടെ അവലോകനം എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാം....... ഈ സ്നേഹ സാന്നിധ്യത്തിനും, അഭിപ്രായത്തിനും ഒരായിരം നന്ദി............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് രാംജിസര്‍....... തീര്‍ച്ചയായു, സിനിമ കൂടുതല്‍ കൂടുതല്‍ ശക്തമാകട്ടെ , പ്രേക്ഷകരുടെ പിന്തുണ എന്നുമുണ്ടാവും . ഈ സ്നേഹ സാമീപ്യത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി................

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് സോളമന്‍ സര്‍.......... ആസ്വാദനത്തിനു പ്രായ പരിധി കല്പ്പിക്കണോ..... സര്‍നു അത്ര പ്രായം ആയി എന്ന് ബൂലോഗത്ത്‌ ഉള്ള ആരും സമ്മതിച്ചു തരില്ല കേട്ടോ...... ഓര്‍ഡിനറി കണ്ടു എന്നറിഞ്ഞതില്‍ സന്തോഷം..... നല്ല സിനിമകള്‍ക്ക്‌ എന്നും പ്രേക്ഷക പിന്തുണ ഉണ്ടാവും........ ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് അജിത്‌ സര്‍..... ഈ സ്നേഹ സാന്നിധ്യത്തിനും , പ്രോത്സാഹനത്തിനും ഒരായിരം നന്ദി..........

vettathan പറഞ്ഞു...

ഒരു സെന്‍സും ഇല്ലാത്ത ചിത്രങ്ങളിറക്കി ജനങ്ങളെ തിയേറ്ററില്‍ നിന്നു ഓടിച്ചത് നമ്മുടെ സിനിമാക്കാര്‍ ത്തന്നെയാണ്.അടുത്ത കാലത്ത് ചില നല്ല പടങ്ങള്‍ ഇറങ്ങുന്നുണ്ടെന്നത് ആശ്വാസകരം തന്നെ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് വെട്ടതാന്‍ജി ..... ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഇതൊന്നും കണ്ടില്ല. ഒറ്റക്ക് പോകാന്‍ പറ്റാത്തതാണ് കാര്യം. തിരക്കാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന നല്ലതു ചിലതു കാണണം.
നല്ല അവലോകനം

ജ്വാല പറഞ്ഞു...

കച്ചവട പരമായി സിനിമയെ സമീപിക്കുന്നവര്‍ കൂടി വരുന്നു, അതിനാല്‍ തന്നെ നിലവാരത്തകര്‍ച്ച ഉണ്ടാകുന്നു, കഴിഞ്ഞവര്‍ഷം ഞാന്‍ കണ്ടതില്‍ എനിക്ക് ഇഷ്ടപെട്ട സിനിമ റ്റി ഡി ദാസന്‍ ആയിരുന്നു. ലാല്‍ ജോസിന്റെ സ്പാനിഷ്‌ മസാല വളരെ താല്പര്യത്തോടെ കാണാന്‍ തുടങ്ങിയെങ്കിലും ലാല്‍ ജോസിന്റെ പ്രതിഭ അവിടെങ്ങും കാണാന്‍ കഴിഞ്ഞില്ല, ആദ്യ പതിനഞ്ചു മിനിട്ടിനു മുമ്പ് തന്നെ കഥയുടെ ഏകദേശ രൂപം പിടികിട്ടി , പിന്നെ ഇഴഞ്ഞു ഇഴഞ്ഞു പോകുന്നതിനിടക്ക് എവിടെയെക്കയോ കൊള്ളാത്ത ചില തമാശകളും..

കുറച്ചു കൂടി വിശദമായി അവലോകനം നടത്തൂ.. ആശംസകള്‍...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് കുസുമംജി........... ഈ സ്നേഹ വരവിനും , പ്രോതസഹനതിനും ഒരായിരം നന്ദി...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് ജ്വലാജി....... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി......

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സിനിമ അത് എല്ലാ വിഭാഗം പ്രേക്ഷകരെയും മുന്നില്‍ കണ്ടു ഒരുക്കുംബോഴാണ് വിജയത്തില്‍ എത്തുന്നത്‌. വന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ എല്ലാം എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും ഒരേ പോലെ കാണാന്‍ എത്തിയത് കൊണ്ടാണ് സംഭവിച്ചത്.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് മുകുന്ദന്‍ സര്‍..... ഈ നിറഞ്ഞ സ്നേഹത്തിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി...............

kanakkoor പറഞ്ഞു...

താങ്കളോട് പൂര്‍ണ്ണമായും യോജിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. താങ്കള്‍ സൂചിപ്പിച്ച ഒന്നുരണ്ടു പടങ്ങള്‍ കണ്ടു. സ്ഥിരം ഫോര്‍മുല വിടുവാന്‍ ഇന്നും മലയാള സിനിമക്ക് മടിയാണ് എന്ന സത്യം നിലനില്‍ക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ഹായ് കണക്കൂര്‍ജി....... മാറ്റങ്ങള്‍ ആവശ്യമാണ്.... പക്ഷെ അത് നമ്മുടെ സ്വത്വം കൈവിടതെയുള്ള മാറ്റങ്ങള്‍ ആവണം എന്നേയുള്ളു........ ഈ ഹൃദയ വരവിനും, പ്രതികരണത്തിനും ഒരായിരം നന്ദി.........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...