മഴ പെയ്യണം.........
വരണ്ട മണ്ണിലും
ഇരുണ്ട മനസ്സിലും
മഴ പെയ്യണം.........
വിദ്വേഷത്തിന്റെ കനലുകള്‍ കെടാന്‍
പകയുടെ ചോരപ്പാടുകള്‍ കഴുകിടാന്‍
മഴ പെയ്യണം.........
പുകയുന്ന മനസ്സിലും
വിങ്ങുന്ന ഹൃത്തിലും
മഴ പെയ്യണം........
ഭീതിയില്‍ വിയര്‍ക്കാതെ ഉറങ്ങുവാന്‍
സ്വപ്‌നങ്ങള്‍ തന്‍ മഴവില്ല് കാണുവാന്‍
മഴ പെയ്യണം.......
കാഹളങ്ങള്‍ക്ക് മേല്‍
ശുദ്ധ സംഗീതമാവാന്‍
വിരഹാഗ്നി ജ്വാലയില്‍
പ്രണയ നീര്‍ തൂകാന്‍
മഴ പെയ്യണം.......
ക്ഷണിക ജീവിത നീര്‍ക്കുമിള പൊട്ടും മുന്‍പേ
ചേര്‍ത്ത് പിടിച്ച കൈ വിരലുകള്‍ നിശ്ചലമാവും മുന്‍പേ
മതിയാവോളം നനഞ്ഞിടാന്‍
മഴ പെയ്യണം .......... സ്നേഹ മഴ.
2012, മേയ് 30, ബുധനാഴ്‌ച
2012, മേയ് 20, ഞായറാഴ്‌ച
പ്രിയപ്പെട്ട അഞ്ജലിമേനോനു ..............
പ്രിയപ്പെട്ട അഞ്ജലിമേനോന്‍, മഞ്ചാടിക്കുരു പോലെ ഗ്രിഹാതുരമായ ഒരു ചിത്രം സമ്മാനിച്ചതിന് ആദ്യം തന്നെ നന്ദി പറയുന്നു, ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും. ഇന്നലെ തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ ആണ് ചിത്രം കണ്ടത്. എത്ര പേര്‍ ചിത്രം കാണാന്‍ എന്ന് ആശങ്ക ഉണ്ടായിരുന്നു . എന്നാല്‍ എന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് എല്ലാ വിഭാഗത്തിലും പെട്ട നിരവധി പേര്‍ ചിത്രം കാണാന്‍ എത്തി. എടുത്തു പറയേണ്ട കാര്യം കൂടത്തില്‍ യുവാക്കള്‍ ആയിരുന്നു കൂടുതല്‍. പുത്തന്‍ തലമുറ എന്നാ ലേബലില്‍ തളചിടുമ്പോഴും ഇത്തരം നല്ല ചിത്രങ്ങള്‍ കാണാന്‍ പുതു തലമുറ തയ്യാറാകുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു. ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ബാല്യത്തിന്റെ നിഷ്കളങ്കതയും, ബന്ദങ്ങളുടെ വിള്ളലുകളും, ഇഴയടുപ്പങ്ങളും എത്ര മനോഹരമായാണ് ചിത്രത്തില്‍ വരച്ചു കാട്ടുന്നത് എന്നത് വാക്കുകളില്‍ പറയാന്‍ തന്നെ ബുദ്ധിമുട്ടാണ്. അത്രമേല്‍ ചാരുതയോടെയും, ഹ്രിദ്യവും ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തീര്‍ച്ചയായും ഈ ചിത്രത്തിന്റെ ഭാഗമായ ഓരോ വ്യക്തികള്‍ക്കും അഭിമാനിക്കാം. ഇത്തരം ഒരു ചിത്രത്തിന്റെ ഭാഗം ആക്കാന്‍ കഴിയുക തന്നെ ഭാഗ്യമാണ്. ചിത്രത്തിലെ ഓരോ മേഘലയിലും പ്രവര്‍ത്തിച്ചവര്‍ അവരുടെ പരമാവധി നല്‍കുവാന്‍ ശ്രമിച്ചിട്ടുണ്ട് , അതില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്. ബാല താരങ്ങള്‍ ഉള്‍പ്പെടെ തിലകന്‍ , മുരളി, പ്രിത്വിരാജ് , റഹ്മാന്‍, ഉര്‍വശി, സിന്ധു മേനോന്‍ , ബിന്ദു പണിക്കര്‍ , കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാര്‍....... ആരുടേയും പേര് ഒഴിവ്വാക്കാന്‍ കഴിയാത്ത വിധം അസാധ്യ പ്രകടനമാണ് ചിത്രത്തില്‍ ഉടനീളം. ഈ ചിത്രം എല്ലാ പ്രേക്ഷകരിലും എത്തേണ്ടത് അത്യാവശ്യമാണ് കാരണം ഇത് പോലുള്ള നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കൂടിയേ തീരു. ബഹുമാനപ്പെട്ട സിനിമ മന്ത്രി ശ്രീ ഗണേഷ് കുമാര്‍ സാറിനോട് പറയാനുള്ളത് നന്മ നിറഞ്ഞ ഈ ചിത്രത്തിന് നികുതി ഇളവു നല്‍കണം എന്നാണ്. അങ്ങയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്ന വലിയ കാര്യമായിരിക്കും അത്. നല്ല ചിത്രങ്ങളുടെ നിര്‍മ്മാണത്തിന് അത് പ്രോത്സാഹനമാകും. കൂടാതെ രാഷ്ട്രീയ തിരക്കുകള്‍ ഉണ്ടെങ്കിലും, ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയും, പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും, കല ,സാംസ്കാരിക , സാഹിത്യ രംഗം ഉള്‍പ്പെടെ എല്ലാ മേഘലയിലും പെട്ട ആളുകള്‍ ചിത്രം കണ്ടു വിലയിരുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നല്ല ചിത്രങ്ങള്‍ വേണം എന്ന് ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകനും ഈ ചിത്രം കാണാതിരിക്കരുത്. കാരണം അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന നന്മയാണ് ഈ ചിത്രം. ഈ ചിത്രത്തിനെ അവസാനം പ്രിത്വിരാജ് പറയുന്ന ഒരു വാചകം ഉണ്ട്, നല്ല നിറമുള്ള , കാണാന്‍ ചന്തമുള്ള മഞ്ചാടിക്കുരുക്കള്‍ എല്ലാവരും ശ്രദ്ധിക്കും എന്നാല്‍ അതിനിടയില്‍ ചെറു പുരണ്ടു അധികം ചന്തമില്ലാത്ത ചില മഞ്ചാടി മണികളും കാണും ഒരു പക്ഷെ ആ മഞ്ചാടി കുരുക്കളാണ് പിന്നീട് ആയിരം മഞ്ചാടി മണികള്‍ പൊഴിക്കുന്ന മരങ്ങളായി വളരുന്നത്...... അതുപോലെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ചിത്രങ്ങള്‍ക്കിടയില്‍ നിശബ്ദമായി എത്തുന്ന മഞ്ചാടിക്കുരു പോലുള്ള ചിത്രങ്ങള്‍ ആവും മലയാള സിനിമയുടെ യശസ്സ് ലോകം എങ്ങും എത്തിക്കുന്നത്........ പ്രിയപ്പെട്ട അഞ്ജലി മേനോന്‍ ഒരിക്കല്‍ക്കൂടി നന്ദിയും അഭിനന്ദനങ്ങളും...... താങ്കളെ നേരില്‍ കണ്ടു അഭിനന്ദിക്കണം എന്നുണ്ട്, സാധിക്കാത്ത പക്ഷം ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഇടറി വീണ ഈ അക്ഷരങ്ങള്‍ താങ്കള്‍ സ്വീകരിക്കുമല്ലോ..........
2012, മേയ് 9, ബുധനാഴ്‌ച
ഹീറോ - പ്രിഥ്വിരാജിന്റെ പുതിയ മുഖം ..........
പുതിയ മുഖം എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം ശ്രീ ദീപന്‍ അണിയിച്ചു ഒരുക്കുന്ന യുവ സൂപ്പര്‍ താരം പ്രിത്വിരാജിന്റെ ഹീറോ തീറ്റെരുകളിലേക്ക്. ശ്രീ വിജയകുമാര്‍ നിര്‍മ്മിച്ച് വിനോദ് ഗുരുവായൂരിന്റെ രചനയില്‍ ദീപന്‍ സംവിധാനം നിര്‍വഹിക്കുന്ന ഹീറോ വര്‍ത്തമാനകാല മലയാള സിനിമയുടെ ഉണര്‍വ്വിന് കൂടുതല്‍ ഊര്‍ജ്ജം പകരും. ടാര്‍സന്‍ ആന്റണി എന്ന ഡുപ്പിനെ യാണ് പ്രിത്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . മലയാള സിനിമയില്‍ സംഘട്ടന രംഗങ്ങളില്‍ ഡൂപ്പായി നില്‍ക്കുന്നവരുടെ കഥകള്‍ വളരെ അപൂര്‍വ്വം ആയെ വന്നിട്ടുള്ളൂ. ഫാന്റം എന്ന ചിത്രത്തില്‍ ശ്രീ മമ്മൂട്ടിയാണ് ഇതിനു മുന്‍പ് അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. പലപ്പോഴും നായക കഥാപാത്രങ്ങളെക്കാള്‍ ത്യാഗങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നവരാണ് ഡൂപ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍. എന്നിരുന്നാലും അവര്‍ക്ക് അതിനു അര്‍ഹമായ പ്രതിഫലമോ , പരിഗണനയോ ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഏറെ ബുദ്ധിമുട്ടുകളും കഷ്ട്ടപ്പാടുകളും അനുഭവിക്കുന്ന ഈ വിഭാഗത്തിന്റെ പേരുകള്‍ അക്ഷരങ്ങള്‍ ആയോ, ചിത്രങ്ങള്‍ ആയോ സ്ക്രീനില്‍ തെളിയാറുമില്ല. ഇത്തരത്തില്‍ അവഗണ നേരിടുന്ന ഡൂപ്പുകളുടെ ജീവിതം പലപ്പോഴും പുറം ലോകം അറിയാറുമില്ല. ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവരുടെ പക്ഷത് നിന്നാണ് ദീപന്‍ ഹീറോ എന്ന ചിത്രം ഒരുക്കുന്നത്. ഡൂപ്പിള്‍ നിന്നും ഹീറോ യിലേക്കുള്ള ടാര്‍സന്‍ ആന്റണിയുടെ വളര്‍ച്ചയുടെ കഥയാണ് ഹീറോ. പുതിയ മുഖം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച ദീപന്‍ ഹീറോയിലൂടെ അതിലും വലിയ വിജയം നേടുമെന്ന് ഉറപ്പാണ്. പ്രിത്വിരാജ് എന്ന താരത്തിനു കൂടുതല്‍ കരുത്തു നല്‍കാന്‍ ടാര്‍സന്‍ ആന്റണി സഹായകമാവുക തന്നെ ചെയ്യും. പ്രിത്വിരാജ് , ശ്രീകാന്ത്, യമി ഗൌതം, തലൈവാസ്സല്‍ വിജയ് , ബാല , അനൂപ് മേനോന്‍, അനില്‍ മുരളി , ഇന്ദ്രന്‍സ് , മാളവിക തുടങ്ങിയ ശക്തമായ താര നിര പ്രതീക്ഷ നല്‍കുന്നു. ഗോപി സുന്ദറിന്റെ മനോഹരമായ ഈണങ്ങളും , ഭരണി . കെ. ധരന്റെ ചായാഗ്രഹണവും ചിത്രത്തിന് മുതല്‍കൂട്ടാണ്. വാണിജ്യ സിനിമയുടെ ചേരുവകള്‍ പാകത്തില്‍ കൂട്ടിയോജിപ്പിച്ച ഹീറോ മലയാള സിനിമയുടെ സാമ്പത്തിക അടിത്തറക്ക് കൂടുതല്‍ കരുത്തു നല്‍കും. പ്രിത്വിരജിന്റെ കരിയറിന് കൂടുതല്‍ ശക്തി നല്‍കാനും ചിത്രത്തിന് സാധിക്കും. ഇത്തരം വാണിജ്യ ചിത്രങ്ങളുടെ ഭാഗം ആകുമ്പോള്‍ തന്നെ ആകാശത്തിന്റെ നിറം, മഞ്ചാടിക്കുരു തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിക്കുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. പ്രിത്വിരജിന്റെ മറ്റൊരു പുതിയ മുഖവുമായി എത്തുന്ന ഹീറോയെ വരവേല്‍ക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിക്കഴിഞ്ഞു....... ചിത്രത്തിന് വിജയാശംസകള്‍..................
2012, മേയ് 6, ഞായറാഴ്‌ച
സിനിമയും , പ്രേക്ഷകരും ആവശ്യപ്പെടുന്നത്............
വര്ഷം പകുതിയോടു അടുക്കുമ്പോള്‍ മലയാള സിനിമ ഉയരങ്ങളിലേക്ക് ആണ് എന്ന് നിസംശയം പറയാം. ഈ അടുത്ത കാലത്ത് , സെക്കന്റ് ഷോ തുടങ്ങി വിരലില്‍ എന്നാവുന്ന വിജയങ്ങളില്‍ ഒതുങ്ങി നിന്ന മലയാള സിനിമ കിംഗ് ആന്‍ഡ് കമ്മിഷണര്‍ , ഓര്‍ഡിനറി , മാസ്റെര്സ്, മയമോഹിനി, കോബ്ര, ഡയമണ്ട് നെക്ക്ലസ് , മല്ലുസിംഗ് , ഗ്രാന്‍ഡ് മാസ്റെര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന കാര്യാമണത്. ഈ വിജയങ്ങള്‍ എല്ലാം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ് , സാധാരണ പ്രേക്ഷകനെ തിയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് ഈ സിനിമകളുടെ വിജയം. സിനിമ കാണാന്‍ പ്രേക്ഷകര്‍ മടിക്കുന്നു എന്ന് പറയാന്‍ ഇനി നമുക്ക് സാധിക്കില്ല. കാരണം സിനിമയെ സൂക്ഷ്മം നിരീക്ഷിക്കുന്ന ആള്‍ എന്നാ നിലയില്‍ നഗരത്തിലും, ഗ്രാമത്തിലും സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരുമായി ഏറെ ചര്‍ച്ചകള്‍ ചെയ്യാറുണ്ട്. കഠിനംകുളം പോലുള്ള തീര പ്രദേശങ്ങളില്‍ പോലും ഏറെ നാളുകളായി സിനിമ കാണാന്‍ പോകാതിരുന്ന സാധാരണക്കാര്‍ ഓര്‍ഡിനറി, മയമോഹിനി തുടങ്ങിയ ചിത്രങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്നത് നേരിട്ട് കണ്ടതാണ്. കാരണം സിനിമ സ്ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകനും സിനിമയുമായി സംവേദനം നടക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ന് സ്ക്രീനില്‍ സിനിമ നടക്കുമ്പോള്‍ പ്രേക്ഷകര്‍ അതില്‍ നിന്ന് മാറി മറ്റു പല കാര്യങ്ങളും ചിന്തിക്കുന്ന നിലയാണ് ഉള്ളത്. രണ്ടു മണിക്കൂര്‍ എല്ലാം മറന്നു പ്രേക്ഷകനും സിനിമയുമായി പൂര്‍ണ്ണമായ സംവേദനം നടക്കുമ്പോഴാണ് ആ ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തുന്നത്. ഒരു പ്രതേക വിഭാഗത്തിന് വേണ്ടി സിനിമ ഒരുക്കുംബോഴാണ് അത് എല്ലാ വിഭാഗം പ്രേക്ഷകനും എത്താതെ പോകുന്നത്. സിനിമ അത് എല്ലാ വിഭാഗം പ്രേക്ഷകരെയും മുന്നില്‍ കണ്ടു ഒരുക്കുംബോഴാണ് വിജയത്തില്‍ എത്തുന്നത്. വന്‍ വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ എല്ലാം എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും ഒരേ പോലെ കാണാന്‍ എത്തിയത് കൊണ്ടാണ് സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു വിഭാഗം പ്രേക്ഷകര്‍ മാത്രം വിചാരിച്ചാല്‍ ഒരു സിനിമയും ഉദേശിച്ച വിജയം നേടില്ല. മലയാള സിനിമ പ്രഗല്ഭാന്മാരായ ആളുകളാല്‍ സമ്പന്നമാണ്. മമ്മൂടി, മോഹന്‍ലാല്‍, പ്രിത്വിരാജ് , ദിലീപ്, സുരേഷ്ഗോപി , ജയറാം, മുകേഷ് , കുഞ്ചാക്കോ ബോബന്‍ , ഇന്ദ്രജിത്ത്, ജയസുര്യ , തുടങ്ങിയ മുന്‍ നിരക്കാരില്‍ തുടങ്ങി അസിഫ് അലി,ഫഹദ് , ഉണ്ണി മുകുന്ദന്‍ വരെ എത്തി നില്‍ക്കുന്ന നായകനിരയും, കാവ്യ ,സംവൃത , റീമ കല്ലിങ്ങല്‍ ,ശ്വേത ,മമത, ഭാവന,ആന്‍ അഗസ്റിന്‍ , മീര നന്ദന്‍,ഭാമ , അനന്യ, രമ്യ, മൈഥിലി തുടങ്ങിയ ശക്തമായ നായിക നിരയും മറ്റേതു ഭാഷയിലെ അഭിനേതാക്കള്‍ക്കും ഉയരെയാണ്. സംവിധാന രംഗത്ത് പേരെടുത്തു പറയാന്‍ കഴിയാത്ത വിധം പ്രഗല്‍ഭാമതികളുടെ ഒരു നീണ്ട നിര തന്നെ മലയാള സിനിമയില്‍ ഉണ്ട്. ഒരു പക്ഷെ ലോക സിനിമയില്‍ തന്നെ ഇത്രയും പ്രഗല്‍ഭ സംവിധായകരുടെ കൂട്ടായ്മ കാണാന്‍ കഴിയില്ല, നിലവിലെ പ്രഗല്‍ഭരായ സംവിധയകരോടൊപ്പം തന്നെ അരുണ്‍കുമാര്‍ രാജേഷപിള്ള, ആഷിക്ക് അബു തുടങ്ങിയ യുവ സംവിധായകരും നിലയുറപ്പിക്കുന്നു. അതെ മലയാള സിനിമ ഉയരങ്ങളിലേക്ക് തന്നെയാണ്. നല്ല സിനിമകള്‍ ഉണ്ടാവുകയും അത് വിജയിക്കുകയും ചെയ്യേണ്ടത് സിനിമയുടെയും, പ്രേക്ഷകരുടെയും നില നിലപ്പിനു അത്യാവശ്യമാണ് . സാധരണ പ്രേക്ഷകന്‍ തന്നെയാണ് സിനിമയുടെ വിജയത്തിന്റെ യദാര്‍ത്ഥ അവകാശി എന്ന് സമീപകാല മലയാള സിനിമ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന ഈ വേളയില്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും ഈ യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സിനിമയും പ്രേക്ഷകനും ആവശ്യപ്പെടുന്നത് നല്‍കുമ്പോള്‍ വിജയം കൂടെ വരും...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്ഡോസള്ഫാന് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്ഷം പഴക്കമുള്ള മുല്ലപ്പെരിയാര് അണക്കെട്ടില് ആശങ്കയുടെ വിള്ളലുകള്, അത് മനസ്സുകളില് അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്ക്ക് നേരെ നീട്ടിയപ്പോള് അവളുടെ കൈകള് വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല് ചടങ്ങിന്റെ ടെന്ഷന് അവ...