2012, മാർച്ച് 3, ശനിയാഴ്‌ച

സച്ചിന്‍,..... താങ്കള്‍ അത് നേടും............

മറ്റൊരു പരാജയ ഭാരവുമായി ഇന്ത്യന്‍ ടീം മടങ്ങിയെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിടേണ്ടി വന്നതിന്റെ കാരണങ്ങള്‍ പലതാണ്. മുന്‍പ് പല പോസ്റ്റുകളിലും ഇന്ത്യ അഭിമുഖീകരിക്കനിരുന്ന ഈ സാഹചര്യത്തെ കുറിച്ച് വിശദമായി എഴുതിയിരുന്നു. അത് കൊണ്ട് തന്നെ അത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ഈ പര്യടനത്തില്‍ എല്ലാവരും കാത്തിരുന്നത് സച്ചിന്‍ എന്നാ മഹാനായ കളിക്കാരന്റെ നൂറാം സെഞ്ചറി ആണ്. അത് നേടാന്‍ കഴിയാതെ വന്ന പ്പോള്‍ മഹാനായ ആ കളിക്കാരന് ഏറെ വിമര്‍ശനഗല്‍ നേരിടെണ്ടിയും വന്നു. പ്രതിഭാശാലിയായ ആ കളിക്കാരനെ ഇത്തരത്തില്‍ കരൂശിക്കേണ്ട കാര്യമുണ്ടോ, ഇല്ല എന്ന് നിശംസയം പറയാം. കാരണം സച്ചിന്‍ എന്നാ പ്രതിഭയുടെ കരുത്തു ചോര്‍ന്നു പോയിട്ടില്ല, ഇനിയും ആയിരക്കണക്കിനു റണ്‍സുകള്‍ നേടാനുള്ള കരുത്തു ആ പേശികളില്‍ അവശേഷിക്കുന്നു. ഏറെ വൈകാതെ തന്നെ സച്ചിന്‍ ആ നേട്ടം കൈവരിക്കും, അതും സ്വാഭാവികമായ രീതിയില്‍ തന്നെ. നൂറാം സെഞ്ചറി സച്ചിനില്‍ വലിയ സമ്മര്‍ദം ഉണ്ടാക്കി എന്ന് കരുതാന്‍ കഴിയില്ല. കാരണം തന്റെ ഈ യാത്രയില്‍ ഇതിലും വലിയ സമ്മര്‍ദങ്ങള്‍ ധീരമായി എതിരിട്ടു വിജയിച്ച ആളാണ് സച്ചിന്‍. അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന സമ്മര്‍ദങ്ങള്‍ സച്ചിന്‍ എന്നാ താരത്തിന്റെ പ്രകടനത്തില്‍ നിഴലിച്ചു കാണുന്നില്ല. സച്ചിന്‍ അങ്ങയുടെ കരുത്തിലും, പ്രതിഭയിലും ഇന്ദ്യന്‍ ജനത മുഴുവനും ഇപ്പോഴും വിശ്വസിക്കുന്നു. അങ്ങേക്ക് അത് സാധിക്കും, നൂറാം സെഞ്ചറി എന്നാ മഹത്തായ നേട്ടം ഏറെ താമസിയാതെ അങ്ങ് നേടും എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങേക്ക് അത് നേടാന്‍ കഴിയും. അങ്ങ് നൂറാം സെഞ്ചറി നേടുമ്പോള്‍ ഈ വിമര്‍ശകര്‍ തന്നെ പൂമാലയുമായി വരും , ആ മഹത്തായ ദിനം ഏറെ വൈകാതെ തന്നെ വന്നു ചേരും..........

22 അഭിപ്രായങ്ങൾ:

vettathan പറഞ്ഞു...

സമീപകാലത്തെ ടീമിന്‍റെ ദയനീയപരാജയങ്ങള്‍ക്ക് മുഖ്യകാരണം തമ്മിലടിയാണ്.ധോണിക്കു അതില്‍ പ്രധാന പങ്കുണ്ട്.സച്ചിന്‍ ഇപ്പൊഴും പ്രതീക്ഷ നല്കുന്നു.നൂറാം സെഞ്ചുറി അകലെയല്ല.

Cv Thankappan പറഞ്ഞു...

ആശംസകള്‍

khaadu.. പറഞ്ഞു...

സച്ചിന്‍,..... താങ്കള്‍ അത് നേടും............


നേടിയാല്‍ നന്ന്.... ഇനിയിപ്പോ വല്യ പുകിലൊന്നും ഉണ്ടാവില്ല..കാരണം ആ കാത്തിരിപ്പോക്കെ പോയി... ആളുകള്‍ക്കും മടുത്തു തുടങ്ങി....

Geethakumari പറഞ്ഞു...

സച്ചിന്‍ നൂറാം നൂറ് നേടട്ടെ .സന്തോഷം .
ഏവര്‍ക്കും അവരുടെ കാര്യം .നമ്മള്‍ പാവങ്ങള്‍ അവധിയും എടുത്തു കളികാണാന്‍ ഇരിക്കും അവരോ ......
തമ്മില്‍ തല്ലും പ്രാദേശിക പ്രാതിനിത്യവും രാഷ്ട്രിയവും എല്ലാം ക്രിക്കറ്റില്‍ ഉണ്ട്.
ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡി മുഴുവന്‍ കള്ളപ്പണക്കാരെയും ക്ഷണിച്ചുക്കൊണ്ട്‌ വന്നു ടീം ഉണ്ടാക്കി .
പണത്തിന്റെ ഉറവിടമോ മറ്റോ തിരക്കിയോ ?ഇല്ല .
ആശംസകള്‍

വീകെ പറഞ്ഞു...

കോടികളുടെ ഈ കളിയിൽ നമ്മക്കെന്തു കാര്യം..!

ajith പറഞ്ഞു...

സച്ചിന്‍ ദൈവം നൂറടിക്കട്ടെ

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VETTATHANJI...... paranjathu valare shariyanu, ee saumya sannidhyathinum , prothsahanthinum orayiram nandhi..............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai THANKAPPANSIR...... ee niranja snehathinum, prothsahanthinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KHAADUJI..... sachin athu nedum, nammal athu gambheeramayi thanne aghoshikkukayum cheyyum, ee sneha varavinum, prothsahanthinum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai GEETHAJI...... karyangal vyakthamanu, ee hridhya varavinum, prothsahanthinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai V KJI...... nammude nattil nadakkunna karyangalil nammadu idapedal avashyamanu, athu ethu meghala ayalaum.... ee hridhya sandharshanathinum, prothsahanthinum orayiram nandhi..........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AJITHJI...... ee sneha valsalyangalkkum, prothsahanthinum orayiram nandhi...........

K A Solaman പറഞ്ഞു...

"സച്ചിന്‍ എന്നാ പ്രതിഭയുടെ കരുത്തു ചോര്‍ന്നു പോയിട്ടില്ല, ഇനിയും ആയിരക്കണക്കിനു റണ്‍സുകള്‍ നേടാനുള്ള കരുത്തു ആ പേശികളില്‍ അവശേഷിക്കുന്നു. ഏറെ വൈകാതെ തന്നെ സച്ചിന്‍ ആ നേട്ടം കൈവരിക്കും, അതും സ്വാഭാവികമായ രീതിയില്‍ തന്നെ".
You think as many others. I too join with you.
സച്ചിനോളം മികവു പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ളവര്‍ നിലവിലെ ഇന്ത്യന്‍ ടീമിലില്ല എന്നതാണ് എന്റെ സുചിന്തിത അഭ്പ്രായം. ആശംസകള്‍ ജയരാജ് !

-കെ എ സോളമന്‍

Anil cheleri kumaran പറഞ്ഞു...

ഏഷ്യാക്കപ്പിൽ ഉണ്ടാകും.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR.... ee sneha valasalyangalkkum, prothsahanthinum orayiram nandhi.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUMARANJI..... angane sambhavikkatte..... ee niranja snehathinum prothsahanthinum orayiram nandhi......

റിനി ശബരി പറഞ്ഞു...

സച്ചിന്‍ , എന്റേയും പ്രീയങ്കരന്‍ തന്നെ
ക്രിക്കറ്റ് ഒരു മതമാണേല്‍ അതിലേ
എക ദൈവം സച്ചിന്‍ തന്നെ ..
അന്നുമിന്നും വല്ലാതെ വികാരമോടെ
സമീപിക്കുന്നുണ്ട് നാം അദ്ധേഹത്തേ ..
സമ്മര്‍ദ്ധങ്ങളില്‍ സച്ചിന്‍ അടിമപെട്ടു പൊകുന്നു
എന്ന് ചില വാര്‍ത്തകള്‍ തെളിവു നല്‍കുന്നുവെങ്കിലും
എത്ര നിരൂപകരെയും ചിറകരിഞ്ഞു വീഴ്ത്തീ
അദ്ധേഹം തിരിച്ചടിച്ചിട്ടുണ്ട് , ഇനിയുമതുണ്ടാകും
സച്ചിന്‍ അതു നേടും , ഭാരതത്തിലേ കോടികള്‍ക്ക്
സമ്മാനമായീ അതുടനേ കൈവരിക്കാന്‍ സച്ചിനാവട്ടെ ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RINIJI..... ee pratheeksha nirbharamaya vaakkukalkkum, prothsahanthinum orayiram nandhi......

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഇതിലെ കുറെ സിനിമകള്‍ കണ്ടതാണ്. ഇപ്പോള്‍
പഴയ നിലവാരമുള്ള സിനിമകളേതൊണ്ട്. എള്ലാം കോപ്പിയടിയല്ലേ. ഇംഗ്ലീഷില്‍ നിന്നും. ഇല്ലെങ്കിലാരുടേലും കഥ മോഷ്ടിക്കും. അവാര്‍ഡു പൈസ കൊടുത്തുവരെ വാങ്ങുന്നുണ്ടത്രേ.
അവലോകനം കൊള്ളാം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUSUMAMJI...... mukalile postinulla comment anennu manassilayi.... ee sneha varavinum, prothsahanthinum orayiram nandhi.....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇനി ഭാഗ്യമുണ്ടെങ്കിൽ നേടും...!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANJI...... sachin nooraam nooru nedikkazhinju, thanasiyathe nootti onnum nedum . ee sneha varavinum, abhiprayathinum orayiram nandhi.....

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️