2012, ജനുവരി 14, ശനിയാഴ്ച
കൊയ്തുകാലം...............
ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണിപാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു. കതിരുകള്‍ നിറഞ്ഞു നില്ക്കുന്ന പാടം, കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക്. പുഴയില്‍ തോര്‍ത്ത് മുണ്ട് കൊണ്ട് മീന്‍ പിടിക്കുന്ന കുട്ടികള്‍ , പുഴയുടെ ഇരു വശങ്ങളിലുമായി വിശാലമായ നെല്പാടങ്ങള്, കാട്ടു ചെമ്പിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന് തുള്ളികള്‍, പുഴയില്‍ ഒളി കണ്ണിട്ടു നോക്കുന്ന മാനത് കണ്ണികള്‍, ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍, കൂട്ടമായി വന്നെത്തുന്ന കുളക്കോഴികള്‍ , തെങ്ങോല തലപ്പുകളില്‍ ഇളകിയാടുന്ന തൂക്കണാം കുരുവി കൂട്ടം,നെല്‍കതിരുകള്‍ കൊത്തി പറക്കുന്ന പനംതത്തകള്‍ , കൊയ്തു കഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കൂട്ടം ,അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ട വാലനും, കൊറ്റികളും, പുഴയുടെ ഓരത്ത് കുളിക്കുകയും, തുണി അലകകുകയും ചെയ്യുന്ന പെണ്‍കൊടികള്‍ , തലയില്‍ കറ്റകളുമായി പോകുമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കാര്, അവരുടെ വല്ലാത്ത നോട്ടം കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന പെണ്‍കൊടികള്‍. തൊപ്പി പാളയും വച്ച് പൊരി വെയിലില്‍ പോന്നു വിളയിക്കുന്ന കര്‍ഷകര്‍, വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി നില്ക്കുന്ന സ്ത്രീകളും, കുട്ടികളും. വരമ്പത്ത് ഇരുന്നു കഞ്ഞി കുടിക്കുന്നവര്‍ , കുറച്ചു കൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്....... ചേന്നനും അവരില്‍ ഒരാളാണ് . പാടവും പുഴയോരവും ആത്മാവിന്റെ അംശങ്ങളായി മാത്രം കാണുന്ന സാത്വികന് . ഇപ്പോള്‍ തീരെ അവശനാണ്. എന്നാലും സ്വപ്നങ്ങളില്‍ ആവണി പാടവും , കാതുകളില്‍ തേക്ക് പാട്ടിന്റെ ഇരടികളും മാത്രം. പെട്ടെന്നാണ് വെളിപാട് ഉണ്ടായത് പോലെ ചേന്നന് ചാടി എഴുന്നേറ്റത്. പ്രായത്തിന്റെ അവശത തളര്തുമ്പോഴും എവിടെ നിന്നോ പകര്‍ന്നു കിട്ടിയ ഊര്‍ജ്ജവുമായി മേല്കൂരയില് തിരുകി വച്ചിരുന്ന കൊയ്തു അരിവാള്‍ ഊരിയെടുത്തു. എന്തോ നിശ്ചയിച്ചു ഉറപ്പിച്ചത് പോലെ ആവണി പാടത്തേക്കു നടന്നു .വഴിയില്‍ കണ്ടവര്‍ ഒന്നും ചേന്നനെ തടഞ്ഞില്ല. അവര്‍ ഓരോരുത്തരും ബഹുമാനത്തോടെ ചെന്ന്നു വഴി മാറിക്കൊടുത്തു. കാരണം ഇത് ആദ്യമായല്ല ചേന്നന് ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍ കണ്ടവരെ ഒന്നും ശ്രദ്ധിക്കാതെ ചേന്നന് ആവണി പാടത് എത്തി. കൊയ്തു അരിവാളുമായി ചേന്നന് പാടത്തേക്കു ഇറങ്ങി , നെല്‍ക്കതിരുകള്‍ കൊയ്യാനായി അരിവാള്‍ നീട്ടി, പെട്ടെന്ന് സ്വബോധം തിരിച്ചു കിട്ടിയത് പോലെ ചേന്നന് കാലുകള്‍ പുറകോട്ടു വച്ചു. യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ചേന്നന്റെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഒഴുകാന്‍ തുടങ്ങി. തന്റെ മുന്നില്‍ ആവണി പാടം ഇല്ല പകരം നിര നിര ആയി വാനോളം ഉയര്‍ന്നു നില്ക്കുന്ന ഫ്ലാറ്റുകള്‍ .തന്റെ കൈയില്‍ ഇരിക്കുന്ന തുരുമ്പ് പിടിച്ച കൊയ്തു അരിവാളിലെക്കും മുന്നില്‍ ഉയര്‍ന്നു നില്ക്കുന്ന ഫ്ലാറ്റുകളിലും മാറിമാറി നോക്കി നെടുവീര്‍പ്പിട്ടു.പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്ക യാത്റ. കുടിലില്‍ തിരിച്ചു എത്തിയ ചേന്നന് തുരുമ്പ് പിടിച്ച അരിവാള്‍ വളരെ ഭദ്രമായി മേല്കൂരയില് തിരുകി വച്ചു കാരണം സ്വബോധം നഷ്ട്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്തു അരിവാള്‍ വീണ്ടും താന്‍ തേടുമെന്ന് ചെന്ന്നു അറിയാം......... എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു.............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
36 അഭിപ്രായങ്ങൾ:
thozhilali thozhilaliyayi thnne thutarunnu ennano? keralathilenkilum ithu sariyalallo
അതി മനോഹരമായിരിക്കുന്നു. പണ്ട് എന്റെ ഗ്രാമത്തില്‍ ഉണ്ടായിരുന്ന അവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച തന്നെയിത്. അവിടെയും ഇപ്പോള്‍ കൊയ്തോ കിളികളോ ഈ പറഞ്ഞ സന്ഗത്തില്‍ ഒന്നും തന്നെയോ ഇല്ല.
വല്ലാത്ത ദുഃഖം തോന്നുന്നു.... ഇതൊക്കെ എപ്പോഴേ പോയ്മറഞ്ഞു...
നല്ല എഴുത്ത്...
ഭാവുകങ്ങള്‍!
വളരെ നന്നായിരിക്കുന്നു.
വായിക്കുമ്പോള്‍ പണ്ട് പാടത്ത് കണ്ടു
മറന്ന കാഴ്ചകള്‍ ഓര്‍മ്മകളിലൂടെ
ഓടിനടക്കുകയായിരുന്നു!!!
ആശംസകളോടെ,
സി.വി.തങ്കപ്പന്
വളരെ നന്നായി തുടങ്ങി ,നല്ല ഒഴുക്ക് ലാളിത്യം എല്ലാം പക്ഷെ ഒടുക്കം അത്ര നന്നായില്ലന്നു തോന്നി. ചേന്നന് ഇത്രയും കാലം ഉറക്കത്തിലായിരുന്നോ ഫ്ലാറ്റുകള്‍ ഒറ്റ രാത്രി കൊണ്ട് ഉയരില്ലല്ലോ .
പറയാന്‍ വന്ന ആശയം പിടികിട്ടി.
അമര്‍ഷം സുന്ദരമായി അവതരിപ്പിച്ചു. ഓര്‍മ്മകളില്‍ ഒരിക്കലും മായാതെ തിളങ്ങുന്ന ഓര്‍മ്മകള്‍ തന്നെ എല്ലാം. നെല്ല് കൊത്തിപ്പെറുക്കാന്‍ എത്തുന്ന തത്തകള്‍. ഇപ്പോള്‍ ഒന്നോര്‍ത്ത് നോക്ക്. അതിന്റെ തെളിമയും സൌന്ദര്യവും.
വളരെ നന്നായിരിക്കുന്നു ജയരാജ്.
nannaayittundu...bhavukangal
Hai SANKALPANGALJI....... ee niranja snehathinum, prothsahanthinum orayiram nandhi........
Hai MANEFJI...... ee hridhya varavinum, aashamsakalkkum orayiram nandhi...............
Hai THANKAPPANSIR...... ee sneha sameepyathinum, prothsahanathinum orayiram nandhi..............
Hai AFRICANMALLUJI...... flatukal vannittu kaalam ereyayi pakshe manassinte thalam thettunna avassarangalilanu chennan iprakaram padathekku pokunnathu. athukondanu kadhayil paranjathu chennane kanda aalukal bahumanathode vazhi maari koduthu kaaranam ithu adhyamayalla chennan iprakaram cheyyunnathu ennu. ippol vyakthamayai ennu karuthunnu. samshayam choondi kanichathinu nandhi. ee niranja snehathinum, prothsahanthinum orayiram nandhi............
Hai RAMJISIR..... ee niranja snehathinum, prothsahanthinum orayiram nandhi...........
Hai PARAPPANADANJI...... ee sneha sannidhyathinum , aashamsakalkkum orayiram nandhi...........
ഗൃഹാദുരത്വം ഉളവാക്കുന്നതാണ് ആദ്യ പകുതി. ബാക്കി യാഥാര്‍ത്യവും. കവിത പോലുണ്ട്,അല്ല കവിതയാണ്, അഭിനന്ദനങ്ങള്‍ .
-കെ എ സോളമന്
കവിത പോലെ സുന്ദരമായ ആദ്യ പകുതി... പിന്നെ പെട്ടെന്ന് അവസാനിപ്പിച്ച പോലെ തോന്നി...
എന്തായാലും നന്നായി എഴുതി...
murukkumpuzhayilae kadavinaduthulla pazhaya madalu cheeyaan idunna sthalam innu tourist kadavu aayi.... kayar thozhilaalikalkku aenthu swambhavichu? vikasanthintae paeril paadangal nikannu pokumbol chennan maar thaalam thettunna manasukalumaayi innum kazhinju koodunnathu naam manapoorvam marannu kalayunnu :( nikathi kittiya panavumaayi paadathintae udamakal city il vilasunnundaakum....
Hai SOLAMANSIR..... ee nira sannidhyathinum, prothsahanthinum orayiram nandhi...........
Hai KHADUJI..... ee sneha varavinum , prothsahanthinum orayiram nandhi.........
Hai mANOJJI..... valare sathyam... murukkumpuzhakkararaya namukku itharam karayngal nerittu arivullathu thanneyanu.... ee sneha sannidhyathinum prothsahanthinum orayiram nandhi.........
oru padu nashttabodham thonnunnu
നല്ല എഴുത്ത്...
ഭാവുകങ്ങള്‍!
ജയരാജ്,വിവരണം വളരെ മനോഹരമായിരിക്കുന്നു.ഞാന്‍ 30വര്‍ഷത്തിലേറെയായി പട്ടണജീവിതം തുടങ്ങിയിട്ട്-എങ്കിലും ‘നാട്ടിന്‍പുറം നന്മകളാല് സമ്രദ്ധം...എന്ന് എന്നും വിശ്വസിക്കുന്നു.എന്റെ ഗ്രാമവും ഈ കാലത്തിനിടെ പട്ടണമായി മാറി.ഇന്ന്, ആ പച്ചപാടങ്ങളെ തഴുകിയിരുന്ന കാറ്റ് മസസ്സില് കുളിരുകോരുന്ന ഓര്‍മ്മയാണ്.
ഗ്രാമീണ സൗന്ദര്യത്തിന്റെ പച്ചയായ ആവിഷ്കാരം .. നല്ല എഴുത്ത് ജയരാജ് ഭായ് .. സ്നേഹാശംസകള്‍
You put in nice way about the current situation of our villages.
Hai RAMANIKAJI..... ee hridhya varavinum, prothsahanthinum orayiram nandhi...............
Hai JYOJI..... ee nira sannidhyathinum, nanma niranja vaakkukalkkum orayiram nandhi................
Hai RISHADJI..... ee sneha sameepyathinum prothsahanthinum orayiram nandhi..............
Hai SWATHIJI..... ee hridhya sannidhyathinum, prothsahanthinum orayiram nandhi...............
പലരും പറയുന്ന നൊസ്റ്റാള്‍ജിയ തന്നെ. ചേന്നന് അങ്ങനെ സ്വപ്നം കാണാം. പക്ഷേ, അതുതന്നെ ശരി എന്ന അഭിപ്രായം പാടില്ല. കാരണം നാമോരുത്തരും ഓരോ ചേന്നന്മാരാണ്. നമ്മള് നമ്മുടെ 'അരിവാള്‍' എന്നോ ഉപക്ഷേിച്ച് ബ്ളോഗും ഫേസ്ബുക്കുമായി കഴിയുന്നു.
എങ്കിലും ഈ എഴുത്ത് നന്നായി. ജയരാജ് സുന്ദരമായി എഴുതി. ഭാഷാ പ്രയോഗങ്ങളില്‍ ചില തെറ്റുകളുണ്ട്. 'ആവണിപ്പാടം' എന്നുതന്നെ പറയണം. പിന്നെ ഒരു എളിയ നിര്‍ദ്ദേശം. കാര്യമായൊന്നും പറയാനില്ലെങ്കില്‍ മറുപടി ഒരോരുത്തര്‍ക്കുമായി കൊടുക്കരുത്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരാളുടെ പടം പ്രദര്‍ശിപ്പിക്കുന്നത് ശരിയോ?
ഗ്രാമീണ നന്മകളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന കുറിപ്പ്
ആശംസകള്‍..
Hai SANKARANARAYANJI.... ivide vannu prothsahanam tharunna oro vyakthikalkkum nandhi ariyikkanam ennathu kondanu prathekam prethekam parayunnathu. ee niranja snehathinum, prothsahanthinum orayiram nandhi...............
Hai KAITHAPPUZHAJI...... ee hridhya varavinum, aashamsakalkkum orayiram nandhi.................
ഇതിരി കൂടി നന്നാക്കാമായിരുന്നു, പേരഗ്രഫ് തിരിച്ച് വൃത്തിയാക്കാമായിരുന്നു..ധൃതി കൂട്ടി അവസാനിപ്പിച്ച പോലെ തോന്നി ഇനിയും എഴുതണം..വീണ്ടും വരാം..
Hai GAURINADHANJI.... ee hridhya varavinum, prothsahanthinum orayiram nandhi.............
വായിച്ചപ്പോള്‍ ..ചേന്നന്...എന്റെ ഹൃദയത്തിലും കുടിയേറി .....ഒരു അരിവാളുമായി
പ്രകൃതിയെ ,നമുക്ക് നഷ്ട്ടമായ നന്മ്മകളെ സ്നേഹിക്കുന്ന എല്ലാവരിലും ചേന്നന് കുടിയേറട്ടെ
ആശംസകള്‍
Hai SUNILJI..... ee niranja snehathinum prothsahanthinum orayiram nandhi...............
വളരെ നന്നായി പറഞ്ഞിരിക്കുന്നൂ...!
Hai MUKUNDANSIR..... ee sneha sameepyathinum, prothsahanthinum orayiram nandhi..........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ