2011, നവംബർ 27, ഞായറാഴ്ച
ആശങ്കയുടെ വിള്ളലുകള്‍.................
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള്‍ സൃഷ്ട്ടിചിരിക്കുന്നു. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ചില്‍ ബ്രിടിഷുകാരനായ ജോണ്‍ പെന്നി കികിന്റെ മേല്‍നോട്ടത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അന്ന് ഡാമിന്റെ കാലപ്പഴക്കം അന്‍പത് വര്‍ഷമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്ന് മുല്ലപ്പെരിയാര്‍ നൂറ്റി പതിനാറു വര്‍ഷം പിന്നിട്ടിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഡാമുകള്‍ പോലും അന്‍പതോ, അറുപതോ വര്‍ഷം മാത്രം നിലനില്ക്കുമ്പോള് മുല്ലപ്പെരിയാര്‍ ഇന്നും നിലനില്‍ക്കുന്നത് അവിസ്സ്വസ്സനീയമാണ് . കാലാകാലങ്ങളില്‍ ഉണ്ടായ ബലക്ഷയങ്ങള്‍ക്കും, വില്ലലുകള്‍ക്കും ഉപരിയായി തുടര്‍ തുടരെ ഉണ്ടാകുന്ന ഭൂ ചലനങ്ങള്‍ ഡാമിനെ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ എത്രയും വേഗം പുതിയ ഡാം നിര്മിക്കെണ്ടാതാണ്. ബഹുഭൂരിപക്ഷം വരുന്ന മലയാളികളുടെ ജീവന് ഭീഷണിയായി ഈ പഴയ ദാമിനെ ഇനിയും നിലനിര്‍ത്തുന്നത് ശുദ്ധ അബദ്ധമാണ്. ഇക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. നമ്മുടെ സംസ്ഥാനത്തിന്റെയും, സഹോദരങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മള് ഓരോരുത്തരുടെയും കടമയാണ്. പുതിയ ഡാം പണിയുമ്പോള്‍ നിലവിലുള്ള കരാര്‍ അട്ടിമരിക്കപ്പെടുമോഎന്നതാണ് തമിഴ്നാട് ആശങ്കയോടെ കാണുന്നത്. പുതിയ ഡാം നിലവില്‍ വന്നാലും കരാര്‍ നിലവില്‍ ഉള്ളിടത്തോളം അത് പാലിക്കപ്പെടുമെന്നതും, കേരളത്തിനും, ജനങ്ങള്‍ക്കും ഉണ്ടായിരുക്കുന്ന അരക്ഷിതാവസ്ഥയും തമിഴ്നാടിനെയും, കേന്ദ്രത്തെയും ബോധ്യപ്പെടുത്തി സമവയങ്ങളിലൂടെ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കേണ്ടതാണ്. സുപ്രീം കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ ആവില്ല എന്ന് പറഞ്ഞു ആര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സാധിക്കുകയില്ല. സുപ്രീം കോടതിയുടെ പരഗനയില്‍ ആണെങ്കില്‍ പോലും അടിയതിരമായ വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനു അധികാരമുണ്ട്, ഒരു പക്ഷെ പരിമിത്കള്‍ ഉണ്ടെങ്കില്‍ സുപ്രീം കോടതി തന്നെ എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം ഉണ്ടാക്കട്ടെ. ഒരു ജനതയെ പാടെ തുടച്ചു മാറ്റിയതിനു ശേഷം പ്രശ്ന പരിഹാരം നടത്തിയിട്ട് കാര്യമില്ല. അതിനാല്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും അടിയതിരമായി മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കേണ്ടതാണ്. സമീപ പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ജനങ്ങള്‍ മാനസ്സികമായി ഏറെ വിഷമതകള്‍ നേരിടുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്, ആശങ്കയും ഭീതിയും കുട്ടികളുടെ മാനസ്സിക നിലയെ തളര്‍ത്തുന്നു എന്നും പഠനങ്ങള്‍ കാണിക്കുന്നു. വളരെ ഗൗരവമുള്ള ഈ വിഷയം എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണ്.കക്ഷി രാഷ്ട്രീയ വ്യ്ത്യസ്സമില്ലാതെ നേതാക്കളും ജനങ്ങളും ഈ പ്രശ്നത്തെ ഒരു മനസ്സോടെ സമീപിക്കുന്നത് പ്രതീക്ഷയുനര്തുന്നു. ബഹുമാന്യനായ മന്ത്രി പി. ജെ. ജോസഫു പറഞ്ഞു- മന്ത്രി സ്ഥാനം പോയാലും ഈ പ്രശനത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നു, ഈ വാക്കുകള്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ നേതാക്കളില്‍ നിന്നും ഇത്തരം ഉറച്ച ശബ്ദം ഉയരട്ടെ, കാരണം ജനപക്ഷത് ആത്മാര്‍ഥമായി നിലകൊള്ളുന്നത് കൊണ്ട് സ്ഥാനമാനങ്ങള്‍ പോയാല്‍ പോകട്ടെ എന്ന് വൈക്കണം എന്തെന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി നഷ്ട്ടപ്പെടുതുന്ന സ്ഥാനമാനങ്ങള്‍; ജനങ്ങള്‍ തിരികെ നല്‍കും കാരണം അവരാണ് അന്തിമ വിധി കര്‍ത്താക്കള്‍...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
117 അഭിപ്രായങ്ങൾ:
നന്നായി പറഞ്ഞു..ആശംസകള്‍
പ്രതീക്ഷ പകരുന്ന വാക്കുകളും പ്രവൃത്തികളും ഇനിയും ഉണ്ടാകട്ടെ ....
തീർച്ചയായും ജയരാജ്, ഈ ആശങ്കകൾ പങ്കു വെയ്ക്കുന്നു. നാളെ ഇടുക്കിയിൽ ഹർത്താൽ. പ്രതിഷേധം ഉയരട്ടെ!
ശക്തമായി സപ്പോര്‍ട്ട് ചെയ്യുന്നു. നന്ദി
പ്രിയപ്പെട്ട ജയരാജ്,
സമകാലീന പ്രസക്തിയുള്ള ഒരു വിഷയത്തെ കുറിച്ച് വളരെ നന്നായി എഴുതി. എല്ലാ വിധ പിന്തുണയും നല്കുന്നു. വായനക്കാരെ ബോധവത്കരിച്ചതിനു അഭിനന്ദനങ്ങള്‍.
അക്ഷര തെറ്റുകള്‍ ഒഴിവാക്കുമല്ലോ.
സസ്നേഹം,
അനു
ഇവിടെ പ്രതിഷേധിച്ചതുകൊണ്ട് എന്തെങ്കിലുമുണ്ടാവുമെന്ന് എനിക്കു തോന്നുന്നില്ല....ജനങ്ങള്‍ പ്രതിഷേധിക്കട്ടെ നമുക്ക് അവര്‍ക്കൊപ്പം നില്ക്കാം.....
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെടുന്ന വിഷയം നന്നായി പറഞ്ഞു ...
റീ എഡിറ്റ് ചെയ്തു അക്ഷര തെറ്റുകള്‍ തിരുത്തുക ... ആശംസകള്‍
എല്ലാവരുടേയും ചങ്കിടിപ്പിക്കുന്ന വിഷയം നന്നായി അവതരിപ്പിച്ചതിനു നന്ദി. രാഷ്ട്രീയക്കാരുടെ കണ്ണു തുറപ്പിക്കുന്നതിന് നമ്മളാലാവുന്നത് നമ്മളും. അഭിനന്ദനങ്ങള്‍
@പ്രയാണ്‍ : ചേച്ചി.. ഇവിടെ പ്രതികരിച്ചത് കൊണ്ട് ഒന്നുമാകില്ലായിരിക്കാം. പക്ഷെ ഓരോ ജനങ്ങളും ഇതു പോലെ പ്രതികരിക്കുമ്പോഴേ ഇത് സാദ്ധ്യമാകൂ.. അതുകൊണ്ട് ഈ വിഷയത്തിലെ നമ്മുടെ ധൈന്യതകള് ആരു പറഞ്ഞാലും എവിടെ പറഞ്ഞാലും അത് ഒരു അധികമാവില്ല.
ജയരാജ് : നല്ല കാര്യം. ഈ വിഷയം കൂടുതല്‍ സാധാരണക്കാരിലേക്ക് എത്തട്ടെ.
നമുക്ക് ചെയ്യാന്‍ കഴിയുന്നത് നമ്മള് ചെയ്യുന്നില്ല്യ. കുറ്റകരമായ ആലസ്യത്തിലാണ് നാം ഇപ്പോഴും.
Water for Tamil Nadu..Safety for Kerala..Build new dam @ Mullapperiyar.
ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഡാമുകള്‍ പോലും അന്‍പതോ, അറുപതോ വര്‍ഷം മാത്രം നിലനില്ക്കുമ്പോള് മുല്ലപ്പെരിയാര്‍ നൂറ്റി പതിനാറു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇനി എത്രകാലം ഇതുപ്പോലെ പിന്നിടും ? ആര്‍ക്കും ഒരു ഉറപ്പും തരാന്‍ കഴിയില്ല
സമയം തീരെ ഇല്ല
ഉണരൂ പ്രതികരിക്കു പ്രതിഷേധിക്കു
അണിചേരു പോരാടു
പുതിയ ഡാമിനു വേണ്ടി
നമ്മുടെ രക്ഷക്ക് വേണ്ടി !
പുതിയ ഡാം ഉടന്‍ നിര്‍മ്മിച്ചു
തീര്‍ക്കണം . തീര്‍ക്കണമെന്നു
പറയാന്‍ കാരണം ഇതു പോലുള്ള
പദ്ധതികള്‍ ബന്ധപ്പെട്ടവര്‍ക്കു
ചാകര കൊയ്ത്താണു് .മാത്രമല്ല
നിര്‍മ്മണത്തിനു കാല താമസം
വന്നാല്‍ ഇഞ്ചിനീയര്മാരും
ഉദ്യോഗസ്ഥരുമെന്ന വ്യത്യാസ
മെന്നും ഒഴുകിപ്പാഞ്ഞു വരുന്ന
വെള്ളത്തിനില്ലെന്ന യാഥാര്‍ത്ഥ്യം
ഓര്‍മ്മപ്പെടുത്തുന്നു . പുതിയ
ഡാമിലെ ജലം തമിഴ് നാടിനും
അവകാശപ്പെട്ടതു തന്നെ.
മുല്ലപ്പെരിയാര്‍ 'ഭൂകമ്പം ' 2008 -ല്‍ ഉണ്ടായപ്പോള്‍ ഞാനും ഒന്നു രണ്ടു കത്തുകള്‍ നമ്മുടെ ദേശീയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. 'സേവ് മൈ കേരളം ' എന്നൊരു ബ്ളോഗ് തന്നെ ഒരു കൂട്ടര് തുടങ്ങി. എന്റെ സംഭാവനയും അതില്‍ കാണാം മി ജയരാജ്. പിന്നീടുള്ള മൂന്നു വര്‍ഷം നമ്മുടെ മന്ത്രിമാരും പ്രതികരണ മുന്‍ജഡ്ജിമാരും കൂട്ടഉറക്കത്തിലായിരുന്നു. ശാസ്ത്രജ്ഞന്മാര്ക്കും മിണ്ടാട്ടമില്ലായിരുന്നു. സുനാമിയില്‍ പെട്ടത് പോലെ എല്ലാംകൂടി ഇപ്പോള്‍ ഇളകിവശാകാന് കാരണം പിറവം തെരഞ്ഞെടുപ്പോ ഡാം- 999 സിനിമയോ ?
-കെ എ സോളമന്
മനസ്സില്‍ വളരെ ആശങ്കയുണ്ടെങ്കിലും, (ആശങ്ക- ഇത്രയും മനുഷ്യര്‍ക്കുണ്ടാകാവുന്ന ജീവാപായത്തേയും നഷ്ടങ്ങളേയും ഇത്ര ലഘുവായി മറ്റു മനുഷ്യര്‍ക്കു ഇങ്ങനെ കാണാനാവുന്നു എന്നതിലാണു!) കേരളീയര്‍ ഒറ്റക്കെട്ടായി ഇപ്പോഴെങ്കിലും പ്രതികരിക്കാന്‍ തീരുമാനിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. നിമിഷങ്ങള്‍ക്കു പോലും വില കൊടുത്തു, അത്രയ്ക്കു അടിയന്തിരമായി പരിഹരിക്കേണ്ട ഒരു വിഷയമാണിതു.
നന്നായി എഴുതിയതു.
മനോ ഇതിന്നുവേണ്ടി ഉയരുന്ന ഓരോ ശബ്ദവും വിലയേറിയതാണെന്നറിയാം. പക്ഷേ പുറത്തുള്ള ബഹുകോടിയുടെ നിഷ്ക്രിയത്വം കാണുമ്പോള്‍ സങ്കടം തോന്നുന്നു. അവിടന്നും ഇവിടന്നുമൊക്കെ ആളുകള്‍ ഉണര്ന്നെഴുന്നേല്ക്കാന് തുടങ്ങിയതില്‍ സന്തോഷമുണ്ട്. നമുക്ക് അവരോടൊപ്പം നില്ക്കാം.
നമ്മെക്കൊണ്ടാവുന്നപോലെ പ്രതികരിക്കാം... ഈ പ്രശ്നത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് നമ്മുടെ ഭരണ പ്രതിപക്ഷ എം പി മാര്‍ ഇന്ന് പാര്ലിമെന്റ്റിനു മുന്നില്‍ സത്യാഗ്രഹം ഇരിക്കുന്നുണ്ടല്ലോ... തീരുമാനം എടുക്കേണ്ടവരുടെ കണ്ണ് തുറക്കാന്‍ പ്രാര്‍ത്ഥിക്കാം...
പ്രതികരിക്കാനവട്ടെ ഓരോ മനുഷ്യ മനസാക്ഷിക്കും.. പ്രാര്‍ത്ഥനകള്‍...
കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഈ വിഷയത്തില്‍ ജാഗ്രത കാട്ടിയതിന്റെ തെളിവാണ് 136ല്‍ നിന്ന് 142 ആക്കുവാന് 2006ല്‍ കോടതി വിധിച്ചപ്പോള്‍ അതിനെതിരെ നിയമനിര്‍മ്മാണം നടത്തി 136ല്‍ പിടിച്ച് നിര്‍ത്തിയത്. അവിടെയും നില്‍ക്കാതെ കേരളത്തിന്റെ പൊസിഷന്‍ കൂടുതല്‍ ശക്തമാക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ആരും കാണുന്നില്ല.
സന്തോഷ് പണ്ഡിറ്റിനെ വധിച്ച് തീര്‍ന്നപ്പോഴാണ് പല എഫ്.ബി. ഷെയറുകാര്ക്കും ബോധം ജനിക്കുന്നത്!!! പിന്നെ പതിവ് പോലെ രാഷ്ട്രീയക്കാരെ തെറിയും വിളിച്ച് രംഗ പ്രവേശനമായി. എങ്കില്‍ ഈ ആത്മരോഷക്കാര് മുല്ലപെരിയാര്‍ പ്രശ്നത്തിന്റെ ചരിത്രം നോക്കുവാന്‍ ഒന്ന് തയ്യാറായിരുന്നുവെങ്കില്‍!!!
എന്തിന് കൂടുതല്‍ പറയുന്നു 2009 മുതല്‍ ഈ വിഷയത്തില്‍ സജീവമായ ഒരു കക്ഷി മൈക്ക് കയ്യില്‍ കിട്ടിയപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തകരാണ് കേമന്മാര് രാഷ്ട്രീയക്കാര്‍ ഇത് വരെ നിര്‍ജീവമാണെന്ന് വിളിച്ച് പറഞ്ഞതായി വായിച്ചു!!!! അപ്പോള്‍ എഫ്.ബി. സ്റ്റാറ്റസ്സുകള്‍ ഷെയര്‍ ചെയ്ത് മാത്രം പരിചയമുള്ള ആത്മരോഷക്കാരുടെ കാര്യം പിന്നെ പറയേണ്ടതുണ്ടോ!!!
പുതിയ ഡാം പണിയുക എന്നതല്ല ഏറ്റവും ആദ്യം ചെയ്യേണ്ടത്. ഡാം പൊട്ടുന്നുവെങ്കില്‍ അതിന്റെ രൂക്ഷത കുറയ്ക്കുവാന്‍ എന്ത് ചെയ്യാം എന്നതാണ് നോക്കേണ്ടത്. ഡാം കെട്ടാം എന്ന് പ്രഖ്യാപിക്കുന്നത് കേട്ടാല്‍ ഉടനെ പ്രകൃതി സുല്ല് പറഞ്ഞ് വിശ്രമത്തില്‍ പോകുമോ?
ഒരു ഡാം പുതിയത് കെട്ടുവാന്‍ അനുവാദം കിട്ടുക, പണിയുവാന്‍ ആഗോള ടെണ്ടര്‍ വിളിക്കുക, പണിയുക, കമ്മീഷന് ചെയ്യുക എത്ര വര്‍ഷം വേണം ഇതിനൊക്കെ?
സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത് പോലെ ജലനിരപ്പ് 120ല്‍ ആക്കുവാന് ഉടനെ നടപടിയെടുക്കണം. പിന്നീടുള്ളത് അതിന് പുറകേ ചെയ്യുക.
പിന്നെ പുതിയ ഒരു ഡാം കെട്ടിയാല്‍ 50-100 വര്‍ഷത്തിന് ശേഷം വീണ്ടും ഈ പ്രശനങ്ങള്‍ അന്നത്തെ തലമുറ നേരിടും എന്ന് മുങ്കൂട്ടി കണ്ട് കൊണ്ട് തന്നെ നമ്മള് പ്രവര്‍ത്തിക്കണം. കൂടാതെ 10-20 കൊല്ലത്തിനുള്ളില്‍ ഇടുക്കി ആര്‍ച്ച് ഡാം ഇത് പോലെ തന്നെ നമ്മുടെ മുന്നില്‍ ചോദ്യ ഛിഹ്നമാകും എന്ന് തീര്‍ച്ചയല്ലേ! അതിനും കൂടി ഇപ്പോഴേ പരിഹാരം കണ്ടെത്തുവാന്‍ കഴിയണം.
100 അടിക്ക് മുകലിലുള്ള ഡാമുകള്‍ ഭൂചലനങ്ങള്‍ക്ക് കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. ഇടുക്കിയില്‍ ഇപ്പോള്‍ അടിക്കടി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ സൂചിപ്പിക്കുന്നത് ഇടുക്കി പഴയ പോലെ സുരക്ഷിതമല്ല എന്നതാണ്. അങ്ങിനെയുള്ള ഒരു സ്ഥലത്ത് പുതിയ ഡാം പണിതാലും അത് എത്രമാത്രം സുരക്ഷിതമാകും എന്നും കണ്ടറിയേണ്ടതാണ്!!!!
പക്ഷേ ഇപ്പോള്‍ ആവശ്യം മുല്ലപെരിയാര്‍ ഡാം അപകടം മൂലം ഉണ്ടാകാവുന്ന നാശനഷ്ടങ്ങളുടെ ശക്തി കുറയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്യുക എന്നതാണ്.
പോസ്റ്റ് നന്നായി.
ആശങ്കകള്‍ പരസ്പരം പങ്കു വയ്ക്കാമെന്നല്ലാതെ എന്തു ചെയ്യാം ?
ശരിയാണ് പൊട്ടിക്കഴിഞ്ഞിട്ടു പുതിയ ഡാം കെട്ടാം . പഴയതില്‍ നിന്നു കിട്ടുന്ന കല്ലും മണലുമുപയോഗിച്ച് ചിലവും ചുരുക്കാമല്ലോ... ഉറപ്പിന്നു ഇടക്ക് കുറെ ശവങ്ങളും തിരുകിക്കൊടുക്കാം.
kootm kulathil kendram pettu. ini mullaperiyaaril veezhilla. keralathil bharikkunnath koottukashikal aarenkilumaayirunnenkil kendran enne nilapaadu etuthene. thamizhar aanu kendrathe niyandrikkunnath. pandu utar pradesh pole
ഒരു മഹാദുരന്തത്തിന്റെ ഭീതമായ ഉല്‍ക്കണ്ഠയില്‍ ജീവിക്കുന്ന ജനതയുടെ ദുഖത്തില്‍ പങ്കു ചേരുന്നു.
ശരിക്കും പ്രതിഷേധിക്കാം , ശക്തമായ പ്രതിഷേധത്തിലൂടെ മാത്രമേ പ്രതീക്ഷക്ക് വകയുള്ളു. അനേക ലക്ഷം ജനങ്ങളൂടെ ( ഞാനുൾപ്പെടെ) ആശങ്ക എത്രയും വേഗം പരിഹൃതമാവട്ടെ.
ഇനിയും നന്നായി എഴുതാന്‍ കാഴിയട്ടെ
നമ്മളാല്‍ കഴിയുന്ന പ്രതിശേദങ്ങള് നമുക്കും ചെയ്യാം അല്ലെ
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പൊടുന്നനെ ജനത്തെ ഇളക്കി വിടേണ്ട കാര്യമെന്തെന്ന് രാഷ്ട്രീയ നേതൃത്വം ചിന്തിക്കണം. പുരച്ചി തലൈവിക്കു ഡാമിന്റെ ഗുരുതരാവസ്ഥ മനസ്സിലാകില്ലെന്നുണ്ടോ ? തമിഴ് നാടിനു വെള്ളം നിഷേധിക്കില്ലെങ്കില്‍ അവര്‍ എന്തിനു പുതിയ ഡാമിന് എതിരുനില്കണം? ജനത്തെ തെരുവിലറക്കാതെ പ്രശനം പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നതു രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേട് . പെട്ടെന്നു പുതിയ ഡാം നിര്‍മിക്കാന്‍ സാധ്യത കുറവായതിനാല്‍ , ജലനിരപ്പ് കുറച്ചു നിര്‍ത്തുകയാണ് അവശ്യം വേണ്ടത്.
ശാസ്ത്രജ്ഞന്മാര് ഉറപ്പിക്കുന്ന പക്ഷം അപകട സാധ്യത കണക്കിലെടുത്തു ഡാം പൊളിച്ചു നീക്കണം. 30 ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തമിഴ് നാടിന്റെ പച്ചക്കറി കൃഷി.
-കെ എ സോളമന്
very much disturbing subject,,nicely wroted...we should support
പ്രതിഷേധങ്ങൾ ഉയരട്ടെ.. നമുക്ക് കൂടെ നിൽക്കാം
അണയാത്ത ആശങ്ക അഗ്നിയായി ജ്വലിക്കട്ടെ..!!
Solidarity to ur Vision & Mission.
എല്ലാവരും പങ്കു വയ്ക്കുന്നത് ആശങ്കകള്‍ മാത്രം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരും ജനപ്രതിനിധികളും ജനങ്ങളെ ആശങ്കയുടെ മുള്‍മുനയിലേക്ക് കൂടുതല്‍ തള്ളി വിടുകയല്ല വേണ്ടത്. ക്രിയാത്മകമായ നടപടികളിലൂടെ പ്രതിബദ്ധതയും ഇച്ചാശക്തിയും തെളിയിക്കുകയാണ്. അതിനു അത്തരം നേതാക്കള്‍ നമുക്കുണ്ടയിരുന്നെങ്കില് ഈ പ്രശ്നം ഇങ്ങനെ തിളച്ചു മറിയില്ലായിരുന്നല്ലോ അല്ലെ? ഈ നാടിനെ ദൈവം തന്നെ രക്ഷിക്കട്ടെ..
എനിയ്ക്കിതിന്റെ മുഴുവൻ ശാസ്ത്രവശങ്ങളും അറിയാത്തതുകൊണ്ട് അഭിപ്രായപ്പെടുന്നില്ല.
well written..appreciate your efforts..hope the crisis gets solved as quickly as possible.
അതെ!
ആശങ്കകൾ പങ്കുവെയ്ക്കുന്നു.
ആശംസകള്‍...ജയരാജ്...
അപകടം സംഭവിച്ച ശേഷം അന്യോന്യം
പഴി പറയുന്നതില്‍ അര്‍ത്ഥമില്ല ( അങ്ങിനെ സംഭവിക്കാതിരിക്കട്ടെ ). കേരളം വേറൊരു അണക്കെട്ട് പണിയണം. ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ ഏറെക്കാലം നിര്‍ത്തരുത്.
നല്ല ചുവടുവെയ്പ്പ്.
തോളോട് ചേര്‍ന്ന് നില്ക്കുന്നു.
നന്മകള്.
ആശങ്കകൾ മാത്രം പങ്കുവെച്ച് നാം സമയം പാഴാക്കി കളയുകയാണെന്ന് മാത്രം.
കക്ഷിഭേദമില്ലതെ കേരളത്തിലെ വെറും 20% ജനങ്ങൾ മനസ്സുവെച്ചൊന്നിച്ച് ഒറ്റദിനം തെരുവിലിറങ്ങി ഒരുസമരം നടത്തിയാൽ മതി.
അതിന് നുമ്മ മലയാളികൾക്കാ ഒത്തൊരുമയില്ലല്ലോ..അല്ലേ
ഇത് ഒരു തലമുറയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഒന്നും സംഭവിച്ചില്ലെങ്കിലും (സംഭവിക്കാതിരിക്കട്ടെ) ഏതോ ഒരു വന്‍ വിപത്ത് വരാനിരിക്കുന്നു എന്ന തോന്നലില്‍ നിന്നുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ ചെറുതായി കാണാന്‍ പറ്റില്ല. അടിയന്തിരമായി ജനമാനസ്സുകളിലെ ഭീതി തീര്‍ക്കാന്‍ വേണ്ടപെട്ടവര് തയ്യാറാകേണ്ടി യിരിക്കുന്നു. നമുക്കൊരുമിച്ചു മുന്നേറാം .. സ്നേഹിതന് വളരെ ഭംഗിയായി കാര്യങ്ങളെ അവതരിപ്പിച്ചു. എല്ലാ വിധ പിന്തുണയും
നമ്മുടെ നാടിനു വേണ്ടി നമ്മുടെ കൂടപിറപ്പുകള്‍ക്ക് വേണ്ടി നമ്മുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം പോരാടാം ..
പുതിയ ഡാമിനെ എതിര്‍ക്കുന്ന തമിഴ് നാടിന്റെ രാഷ്ട്രിയ ചിന്തകളെ കുറിച്ചുള്ള എന്റെ ലേഖനത്തിലേക്ക് സ്വാഗതം :
നാടിനെ രാഷ്ട്രിയ ദുരന്തം മാടി വിളിക്കുമ്പോ
ആശങ്കപ്പെടുക മാത്രമല്ല, ഉറങ്ങാന്‍ വരെ സാദ്ധ്യമല്ലാത്ത നിലയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍ . ജലനിരപ്പ്, സുരക്ഷിതമായ നിലയിലേക്ക് കുറച്ചുകൊണ്ടുവരിക എന്നുള്ളത് തന്നെയാണ് ഉടനടി എടുക്കേണ്ട നടപടി.
കാലത്തിനു മുന്‍പേ ഗമിക്കുന്നു, ഈ പോസ്റ്റു.
ആശംസകള്‍..
നന്നായി, എല്ലാവരും പ്രതികരിക്കട്ടെ. ഊര്ജ്ജമുണ്ടാവേണ്ടത് ഈ ദ്രവ്യങ്ങളില്‍ നിന്നാണ്.
ലേഖനം നന്നായിരിക്കുന്നു… ഉടനടി പരിഹാരം കാണേണ്ട പ്രശ്നം.. പുതുതായി ഡാം ഉണ്ടാക്കിയാലും നേരാം വണ്ണം പണ്ടെത്തെ ഉറപ്പോടെയും ബലത്തോടെയും ഉണ്ടാക്കിയാൽ മതിയായിരുന്നു…പണ്ട് അമ്പത് വർഷം എന്നു പറഞ്ഞിട്ട് നൂറ്റിപ്പതിനാറു വർഷം കഴിഞ്ഞു.. ഇന്ന് നാൽപ്പതു വർഷം എന്നു പറഞ്ഞിട്ട് കെട്ടുന്ന പലതും ഒന്നാം വർഷത്തോടെ ചോർച്ച തുടങ്ങും!
Dam construction is not making ‘dosa’.
“The 116-year-old Mullaperiyar dam at Vallakkadavu in Kerala’s Idukki district would soon explode” is the finding of politicians to thattukada vendors. This is vicious. Where from these people got this information? People are worried about the panic campaign being carried out minister P J Joseph of the Kerala Cabinet to the last grade servant in the local village office.
The people who make shock among people have no immediate remedy for dam havoc as it is not easy a construct a dam like making a ‘dosa’ . It would make years to complete the construction work of new dam and in that context the Kerala politicians should have taken restraint not to make the people scared. TV news channels, just like in many stupid issues, are unfair in their coverage of the Mullaperiyar situation. Almost every Malayalam news channel has special campaign programmes on Mullaperiyar and almost all of them are emphasizing on the likelihood of the dam-collapse. The channels have identified that Mullaperiyar shows are more thrilling to people than their usual Kunjalikutty-Rauf- Kiliroor-Paravoor sex scandals.
The present crisis might have been the outcome of canvassing viewers for Sohan Roy’s Hollywood flop “Dam 999” and to equip people for Piravam by-election, and more likely whole uproar would subside after the election. And thereafter the people of Kerala would sleep for another three years with the same old dam at the same location. If earth quakes are the reason for the damage of the present dam then who could guarantee a newly constructed dam would withstand tremors of 5.0 or above on Rictor scale?
The spread of fire on dam havoc was splintered by none other than Kerala Water Resources Minister PJ Joseph, who is badly in need of his image lost after the infamous tremor in an aeroplane and a later minor SMS tremor. Interestingly, the Kerala Congress Mani group is only political party in Kerala that is really worried about the lives of 35 lakh people. The statistics of 35 lakh lives is also ridiculous as the four ‘washed-out’ districts viz. Alappuzha, Idukki, Ernakulam and Kottayam together hold a total population of 8488640.
K A Solaman
മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി..പക്ഷെ ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ടില്ലായിരുന്നു എന്ന് മാത്രം...സാധാരണ ജനങ്ങളുടെ ഇടയില്‍ അവബോധം ഉണര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന് തന്നെ പറയാം...
അപകടം മുന്നില്‍ കണ്ടുകൊണ്ട് അത് ഒഴിവാക്കാന്‍ ശ്രമിക്കുക അതിനായ് നമ്മുടെ ശബ്ദം ഉയര്‍ത്തുക എന്നതാണ് നമ്മുക്ക് ചെയ്യാന്‍ കഴിയുന്നത്....പ്രതിഷേധങ്ങള്‍ ഉയരട്ടെ....
പോസ്റ്റ് നന്നായി....പക്ഷെ അക്ഷരത്തെറ്റ് തിരുത്തുക...എന്നാലെ ഒരു ഗൌരവം ഉണ്ടാകൂ....
പ്രിയ ജയരാജ്.. ബ്ലോഗുകള്‍ കഥകള്‍ക്കും കവിതകള്‍ക്കും മാത്രമല്ല, ഇത്തരം പ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ പറ്റിയ വേദി കൂടിയാണ് എന്ന് താങ്കളുടെ ഈ പോസ്റ്റ് വീണ്ടും ഓര്‍മിപ്പിക്കുന്നു. അഭിനന്ദനങ്ങള്‍.
നമുക്ക് വേണ്ടത് ഒരു അണ്ണാ ഹസരെയാണ്...ഡാം പുതുക്കി പണിയുന്നത് വരെ ഡല്‍ഹിയില്‍ സമരാഗ്നി ആളിക്കത്തിക്കാന്‍ പോന്ന ഒരാള്‍...!
ചുരുങ്ങിയ വാക്കുകളില്‍ നന്നായി എഴുതി.....നന്മകള് നേരുന്നു...!
Yes, we 've to do as early as possible..
Make aware the people about it..
All wishes..
ശക്തമായി സപ്പോര്‍ട്ട് ചെയ്യുന്നു
കൊള്ളം നന്നായിട്ടുണ്ട്........... ഡാം നിര്‍മാണത്തിന് തന്നാലാവുന്നത് ചെയ്തു..... ആശംസകള്‍
എല്ലാവരുടെയും എല്ലാ ശ്രമങ്ങളും ഫലവത്താകട്ടെ
ഇനി ആരുടേയും അനുമദിക്ക് കാത്തു നിൽക്കാതെ പ്രത്യേക അധികാരം ഉപയോഗിച്ച് ഡാം പിടിച്ചെടുത്ത് നിർവ്വീര്യമാക്കുകയും (ഏറ്റവും വലിയ ‘വാട്ടർ ബോംബ്’-ആറ്റം ബോംബിനേക്കാൾ ആൾ നാശം വരുത്താൻ ശക്തിയുള്ളതാണല്ലൊ മുല്ലപ്പെരിയാർ..) അതോടൊപ്പം പുതിയ ഡാം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയും ചെയ്യണം. തമിഴ്നാടിന് വെള്ളം ആവശ്യമായത് പുതിയ കലാഘട്ടത്തിനു യോജിച്ച രീതിയിൽ- തമിഴ്നാടും കർണ്ണാടകയും ചേർന്നുള്ള കരാർ പോലെ- ഒത്തു തീർപ്പുണ്ടാക്കി കൊടുക്കണം.
കുടുതൽ പേരുടെ പ്രതിഷേധം ഉയരട്ടെ...
അഭിവാദ്യങ്ങൾ...
നിങ്ങളോടൊപ്പം ഞങള്‍ ഉണ്ട് ..ഞങള്‍ പ്രവാസികള്‍ക്ക് പ്രാര്‍ഥനകള്‍ കൊണ്ട് ഒപ്പം നില്‍ക്കാനേ കഴിയൂ .....നന്നായി പറഞ്ഞു ..ഒരു വിപത്തും വരാതിരിക്കാന്‍ ഒറ്റക്കെട്ടായി പ്രാര്‍ഥിക്കാം .....
ജയരാജ്
സമകാലീനമായ വിഷയത്തെക്കുറിച്ചുള്ള പോസ്റ്റ് നന്നായി. എല്ലാവിധ ആശംസകളും.
പിന്നെ കുറച്ചധികം അക്ഷരതെറ്റുകള്‍ കണ്ടു. ഒന്ന് തിരുത്തൂ.
സജീവ്
പ്രതിഷേധങ്ങൾ ഉയര്ന്നുകൊണ്ടിരിക്കട്ടെ....
പ്രതികരിക്കാനാകട്ടെ ഓരോ മനുഷ്യനും... നമുക്കും കൂടെ നിൽക്കാം....പ്രാര്‍ഥിക്കാം...
സുപ്രീം കോടതി ആര്‍ക്കു വേണ്ടിയാണ്.
ഒരു നീതിന്യായക്കൊടതിക്ക് മുന്നില്‍ ഇതിലും അടിയന്തിരമായി പരിഗണിക്കേണ്ട എന്ത് വിഷയമാണ് ഇന്നുള്ളത്?
ഇതോ കോടതികള്‍....
ശക്തമായി സപ്പോര്‍ട്ട് ചെയ്യുന്നു...
ശക്തമായി സപ്പോര്‍ട്ട് ചെയ്യുന്നു. ആശംസകള്‍
ഉയരട്ടെ പ്രധിഷേധാഗ്നി ....
എന്തായാലും ഈ വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അല്ലകില്‍ ആയിരിക്കണം വരും തലമുറയുടെ വോട്ടിങ്ങും പാര്‍ടി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും. പാര്‍ടികള്‍ എടുത്ത നിലപാടുകള്‍ എത്ര ചീപായിപ്പോയാലും തലമറന്ന് എണ്ണ തേകുന്ന സമീപനമാണ് നാളിതുവരെ ജനങ്ങള്‍ കൈകൊണ്ടത്. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയക്കാരെകൊണ്ട് നാടിനോ നാടുകാര്ക്കോ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നമുക്ക് തിരിച്ചറിയാം...
എല്ലാം നേരിട്ട് മുന്നോട്ടു പോകാനുള്ള ശക്തി നമ്മുടെ സര്‍ക്കാരിനു ഉണ്ടാകട്ടെ ?
wells said dude...........
ഒരു ജനതയെ പാടെ തുടച്ചു മാറ്റിയതിനു ശേഷം പ്രശ്ന പരിഹാരം നടത്തിയിട്ട് കാര്യമില്ല.
It better to start new dam now along with restoration of old one. Otherwise it is like a disaster is waiting to happen.
Hope everything gets resolved soon. Prayer for all in Kerala.I am just 150 Kms from this dam.
കാലിക വിഷയം. കൃത്യമായ വാക്കുകള്‍.. അധികൃതരുടെ അനാസ്ഥ മൂലം ഒരു സമൂഹം അപ്രത്യക്ഷമാകുന്ന ഭീതിദമായ അവസ്ഥ ഇല്ലാതിരിക്കട്ടെ പ്രാര്‍ഥിക്കാം നമുക്ക്; ഒപ്പം പ്രവര്‍ത്തനവും..ആശംസകള്‍..വീണ്ടും പ്രതീക്ഷിക്കുന്നു ഈടുറ്റ ലേഖനങ്ങള്ക്കായ്..
www.paadheyam.blogspot.com/
നമ്മള്‍ക്ക് ഇങ്ങനെ എഴുതി പ്രതിഷേധിക്കാം ജയരാജ്.
നമുക്ക് ബ്ലോഗേര്‍സിനെ ഒന്ന് ഒത്തു കൂട്ടി പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരു ഐഡിയ ഇടുക ജയരാജ്.
വളരെ ശക്തമായ ജനകീയ മുന്നേറ്റം കൊണ്ടേ ഈ ഭീഷണിക്ക് പരിഹാരം ഉണ്ടാകൂ
തമിഴ്നാടിന്റെ ധിക്കാരത്തെ ജനകീയ കൂട്ടായ്മയിലൂടെ നേരിട്ടേ പറ്റൂ............
ബൂലോകത്തുള്ള നമുക്ക് നമ്മുടെ ഭാഗധേയം നിറവേറ്റാം. അതിനു ഒത്തുരുമയോടെ അണിചേരുക.... മുന്നേറുക.
അവസരോചിതമായി ജയകുമാര്‍ ഈ ലേഘനം !! ഭരണാധികാരികളില്‍ പ്രതീക്ഷയര്‍പ്പിച്ച് നമുക്ക് കാത്തിരിക്കാം !!
ഇനിയും കണ്ണ് തുറക്കാത്തവര് തുറക്കട്ടെ. എല്ലാവിധ പ്രോത്സാഹനങ്ങളും ഉണ്ട്. ആശംസകള്‍ .
പ്രതീക്ഷ പകരുന്ന വാക്കുകള്‍ ആശംസകള്‍ .സസ്നേഹം,
ആശങ്കയിലും ഭീതിയിലും തന്നെ ജയരാജ് . .
എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം
ഉണ്ടാകട്ടെയെന്നാണ്
പ്രാര്‍ത്ഥന
hmmmmmmmmm....
A nightmare to all the domiciles of Kerala, a headache to the government and a striking challenge to the civil engineering pundits of our country....
ആശങ്കയിലും ഭീതിയിലും തന്നെ ജയരാജ് . .
എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം
ഉണ്ടാകട്ടെയെന്നാണ്
പ്രാര്‍ത്ഥന
പ്രശനത്തിനു വേഗം ക്രിയാത്മകമായ പരിഹാരമാവട്ടെ എന്നാഗ്രഹിക്കാം പ്രതീക്ഷകൾ കൈവെടിയാതെ.. ഈ ലേഖനത്തിലെ ആശങ്കകൾ ഏവരുടെയും ആശങ്കകൾ തന്നെ
ഈ നല്ല പോസ്റ്റ് കാണാതെ പോയതില്‍ ദു:ഖിക്കുന്നു.വേദനിക്കുന്നു.ഇപ്പോള്‍ നമ്മുടെ ബ്ലോഗുകളിലും മറ്റും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകളാണ്.അഭിനന്ദിക്കുന്നു.കൂടെ 'നാട്ടുപച്ചയില് ' " കേഴുക ,പ്രിയ നാടേ.."എന്ന എന്റെ ഒരു കവിതയുണ്ട്.അതു വായിച്ചു താങ്കളുടെ വിലപ്പെട്ട അഭിപ്രായം കുറിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുകായും ചെയ്യുന്നു.വിഷയം ഇതു തന്നെയാണ്.
www.nattupacha.com
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നു...
കുട്ടി മാഷിന്റെ ബ്ലോഗ്ഗില്‍ നിന്നാണ് വരുന്നത് .. വായിച്ചു ..
നാട്ടില്‍ ഉള്ളവര്‍ അവരാല്‍ കഴിയുന്ന രീതിയില്‍ പ്രതികരികട്ടെ ..
"മുല്ലപ്പെരിയാര്‍ ഡാം ജല ബോംബാണ്. അതു പൊളിച്ച് പുതിയത് നിര്‍മ്മിക്കുക എന്നാല്‍ ഉഗ്രസ്ഫോടക ശേഷിയുള്ള ബോംബ് നിര്‍വ്വീര്യമാക്കിയിട്ട് പുതിയത് ഒന്നു നിര്‍മ്മിച്ച് സൂക്ഷിക്കുന്നതു പോലെ അപകടകരമാണ്. ഡാം ഇല്ലാതാവുകയാണ് നാട്ടിന്റെ സുരക്ഷക്ക് ആവശ്യം. കേരളത്തിനു ജീവനും തമിഴ് നാടിനു വെള്ളവും എന്ന മുദ്രാവാക്യത്തിനു പകരം "ഡാമിന്റെ സുരക്ഷിത മരണവും കേരളത്തിനു ഭീതിയില്‍ നിന്നുള്ള മോചനവും"എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം."
കടപ്പാട്: അഞ്ചല്ക്കാരന്
:)))
നമുക്ക് ചെയ്യാനാവുനത് ചെയ്യാം !
valare nannayirikkunnu. aashamsakal
ജീവന് രക്ഷിക്കാന്‍ വേണ്ടിയുള്ള ജനകീയ പ്രക്ഷോഭത്തില്‍ ഞാനും പങ്കു ചേരുന്നു.
ഓരോ മലയാളിയുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന വിഷയം . നന്നായി എഴുതി . പ്രാര്‍ത്ഥനകള്‍ .
വരാന്‍ വൈകി ജയരാജ് ...ഈ വിഷയം ഇപ്പോള്‍ തന്നെ ഒരുപാടു ചര്‍ച്ച ചെയ്യപ്പെടുന്നതും വളരെ പ്രധാന്യമര്‍ഹിക്കുന്നതുമാണ്. പക്ഷെ എന്റെ കാര്യത്തില്‍ ഇവിടെ ഇരുന്നു സപ്പോര്ട്ടാന് മാത്രമേ ഇപ്പോള്‍
കഴിയു . കാര്യാ ഗൌരവത്തോടെ അണിചേരുവാനും പ്രവര്‍ത്തിക്കാനും കഴിയട്ടെ എന്നാശംസിക്കുന്നു .
അണ്ണാറകണ്ണനും തന്നാലായത്....പ്രാര്‍ത്ഥനകള്‍..!
പിന്തുണയുണ്ട്, ഏതു മാര്‍ഗത്തിലൂടെയും പിന്തുണക്കും
ഉറങ്ങുന്നവരെ ഉണര്‍ത്താം, പക്ഷെ ഉറക്കം നടിക്കുന്നവരെയോ??
നല്ല പോസ്റ്റ്. നന്നായി പറഞ്ഞു.
പ്രതീക്ഷ കൈവിടാതെ നമുക്ക് കാത്തിരിക്കാം.
Prathishedhathinu aashamsakal
ഇന്ന് എല്ലാവരും ഭയപ്പെടുന്ന ഒരു വിഷയം.അപകടം ഒന്നും ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു അതിനായി പ്രാർഥിക്കുന്നു.ഈ വിഷയം ഒരു പോസ്റ്റ് ആക്കുകയും ബൂലോകത്തിലെ അഭിപ്രായങ്ങൾ ശേഖരിച്ച് വേറെ ഏതെങ്കിലും മാധ്യമങ്ങലൾ വഴി എത്തേണ്ടിടത്ത് എത്തിക്കയും വേണം.
കറച്ചു നാൾ മുൻപ് ഏതോ ഒരു ബ്ലൊഗ്ഗെർ ഒരു പോസ്റ്റിട്ടു.മലയളത്തിലെ ഒരു നടന്റെ വിവാഹം ആയിരുന്നു വിഷയം. ആയിരത്തിനോടറ്റുത്തു കമന്റ്സിട്ടു നമ്മുടെ ബൂലോകം. ഈ ബൂലോക സംഭവം ആ നടൻ അറിയുകയും ടി വി ചാനലുകൽ വഴി പ്രതികരിക്കയും ചെയ്തു.അത്ര നിസ്സര ഒരു കാര്യം പോലും ഇത്ര സീരിയസ്സായി കണ്ട നമ്മുടെ ബൂലോകം കേരളത്തെ തകർക്കാൻ പോകുന്ന ഈ വിഷയവും കാര്യമായി എടുക്കണം പ്രതികരിക്കണം എത്തേണ്ടയിടത്ത് എത്തിക്കണം.
നല്ലതു വരാൻ വേണ്ടി പ്രാർഥിക്കാം.
നല്ല വിഷയം തിരഞ്ഞെടുത്തു നന്നായി അവതരിപ്പിച്ചു ജയരാജ്.നന്ദി
പ്രതീക്ഷയുടെ വരികള്‍.. നന്നായി പറഞ്ഞു.
ഈ മുല്ലപ്പെരിയാറും, അപകട സാധ്യതയും ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലല്ലോ; ദീര്‍ഘവീക്ഷണവും, കാര്യക്ഷമവുമില്ലാത്ത ഓരോ മന്ത്രിസഭയും അവരുടെ അനുചരസംഘങ്ങളും.. വികാരവിവശനാകാന് മലയാളിയെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ.. പക്ഷെ ഈ വികാരം പ്രകടനം സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തിലും, മുല്ലപ്പെരിയാറിന്റെ കാര്യത്തിലും ഒരുപോലെ.. എന്തെങ്കിലും ആയാല്‍ ആയി..
ഓള് ദ ബെസ്റ്റ് ബഡി..
കൊച്ചുമുതലാളി
നല്ല പോസ്റ്റ്.. ഇപ്പോളും കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് .
എല്ലാ വിധ പിന്തുണയും,ജയരാജ്...
ലക്ഷക്കണക്കിനു് ജിവിതങ്ങൾക്കു് ഒരു വിലയുമില്ലേ ഇവിടെ?
ശ്രദ്ധേയമായ എഴുത്ത്
നന്ദി
Good..
ഐക്യദാർഢ്യം...!!
Integrity must be the hallmark of any nation let alone a nation that decorated an awesome place on the world map being the biggest democratic country today.
Notwithstanding, the so-called democracy is being mishandled (butchered?) by the uncanny power-brokers (megalomaniacs?) having torn apart the country into innumerable pieces of land (division?). Without a common goal or any unified purpose every piece of land is rigidly confined within linguistic fence of barbed wire (excuse me for this hyperbolic expression) upholding its own agenda- predominantly of monoculture.
Obviously, here’s a crisis now- one that’s catastrophic! Apparently the quandary is grave and the plight of people is certainly grim.
As it is, the globally established procedure, I suppose one would expect, to have been pursued under this circumstance ought to be:
1. Listen to the grievance of people.
2. Assess the genuineness of the grievance and report the reality of the problem to the concerned authority.
3. A team of engineering experts (a neutral committee) is nationally delegated to identify the actual problem.
4. The committee then objectively examines, identifies the problem, and presents an unbiased report, earnestly alerting with the emergence of the situation underscoring all the imperatives of an immediate remedial operation.
5. Prepare and submit the complete step by step plan that to be executed for effectively eradicating the impending danger.
6. Commence the operation immediately on priority basis.
But, right now things are happening haphazardly. Owing to the shamefully disintegrated state of nation and the immorally polluted political environment, instead of seeking solutions for a crucial issue that threatens with mortal blow to myriad domiciles the enforcement authorities bicker recklessly in the corridors of law court leaving the decision for the Supreme Court Judge.
While the responsible State government leaders are engaged with duck and dive tactics those chieftains living cosily around the parliament house in Delhi pretend deaf and blind.
Fix when it breaks? Will there remain anything to fix then, one wonders!
“Prevention is better than cure.” In this case we can definitely underline the axiom.
ഇതൊരു ഉശിരന്‍ വിഷയം തന്നെയാണ് . പക്ഷെ നമ്മുടെ ഭരണാധികാരികള്‍ നമ്മേ ബോധ്യപ്പെടുത്താന്‍ മാത്രം കാട്ടി ക്കൂട്ടുന ചില വിക്രീയകള്‍ കാണുമ്പോള്‍ അക്ഷരങ്ങളെ തീക്കൂട്ടി എഴുതേണ്ട വിഷയമാണിത്. പ്രകാശ്കാരാട്ടിനെ... പിള്ള രാമചന്ദ്രനെ..., കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കരുത്... വരലാര് രവി, ആന്റണി, അഹമ്മദ്... ഇത്യാദി ജീവജാലങ്ങള്‍ ഈ ഒരു കാര്യത്തില്‍ രാജിവെച്ചു തിരിച്ചു പോന്നില്ലെങ്കില്‍ പിന്നെന്നാണ്... രാജിയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്... ഈ വിഷയത്തില്‍ എന്റെ ബ്ലോഗിലൊരു കുറിപ്പുണ്ട് സ്വാഗതം..
ഐക്യദാര്‍ഢ്യം ...
solidarity ...
വരാന്‍ വൈകി ജയരാജ്, ഈ വിഷയത്തിന് ഇപ്പോള്‍ തന്നെ പല മാനങ്ങള്‍ കൈവന്നുകഴിഞ്ഞു. രാഷ്ട്രീയ കളികള്‍ ഒരു വശത്ത് മറുവശത്ത് അതിര്‍ത്തിഗ്രാമങ്ങളില്‍ അക്രമപരമ്പരകള്‍ അരങ്ങേറുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്നോ എന്നൊരു ആശങ്ക മാത്രമാണിപ്പോള്‍ ബാക്കി...
പ്രിയ ജയരാജ്, ക്ഷണിച്ചതിനു നന്ദി . താങ്കളുടെ ലേഖനം മനസ്സിരുത്തി വായിച്ചു .നാടിനു വരാനിരിക്കുന്ന ദുരന്തത്തിന്റെ വ്യാകുലതകളും ആകുലതകളും മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ദേശ സ്നേഹത്തിന്റെ തെളിവും, മാനുഷിക ധര്‍മ്മത്തിന്റെ ഭാഗവുമാണ് . ആ കടമ താങ്കള്‍ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു . പക്ഷെ അത് എഴുത്തിന്റെ ഗണത്തില്‍ പെടുത്തി വായനയ്ക്ക് വിധേയമാക്കുമ്പോള്‍ കാര്യത്തിന്റെ ഗൌരവവും ,തീഷ്ണതയും ചോര്‍ന്ന് അക്ഷരത്തെറ്റുകളുടെ ആലയമായി മാറി താങ്കളുടെ ആലേഖനം . സ്തുതി ഗീതങ്ങളുടെ ആലസ്യങ്ങളില്‍ മുഴുകാതെ ഗൌരവമായ എഴുത്തിന്റെ മേഖലയിലേയ്ക്ക് പ്രവേശിക്കുക . ഭാവുകങ്ങള്‍ .
ശരിക്കും പ്രതിഷേധിക്കാം , ശക്തമായ പ്രതിഷേധത്തിലൂടെ മാത്രമേ പ്രതീക്ഷക്ക് വകയുള്ളു.ഈ ആശങ്കകൾ പങ്കു വെയ്ക്കുന്നു.ശക്തമായി സപ്പോര്‍ട്ട് ചെയ്യുന്നു.എല്ലാ വിധ പിന്തുണയും നല്കുന്നു. വായനക്കാരെ ബോധവത്കരിച്ചതിനു അഭിനന്ദനങ്ങള്‍.
മുല്ലപെരിയാരിനെ കുറിച്ചുള്ള പുതിയ ലേഖനം
മനസിലാക്കുന്നതും മനസിലാക്കാത്തതും
PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........
ചര്‍ച്ചകളും ചര്‍ച്ചകള്‍ക്ക് മേല്‍ ചര്‍ച്ചകളും അല്ലാതെ മറ്റൊന്നും ഇപ്പോള്‍ നടക്കുന്നില്ല.
പുതിയ ഡാം കെട്ടിയാല്‍ തമിഴ് നാടിന് വെള്ളം കൊടുക്കണോ? എന്തിന് കൊടുക്കണം..?
ചിന്തിക്കേണ്ട വിഷയമാണ്.?
ആശംസകള്‍
pratheekshakal shakthi pakarunavaachakangal...lakshyam kandu madanganulla aathmarthatha.lakshyam kanum suhrithe
പ്രതിഷേധങ്ങൾക്കൊപ്പം ...
ഭീതിതമായ ദുരന്തം സംഭവിക്കാതിരിക്കട്ടെ !
ഇവിടെ എത്താന്‍ വൈകിപ്പോയി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൂടുതല്‍ സംഭവ വികാസങ്ങള്‍ ഇതിനിടയില്‍ നടന്നു കഴിഞ്ഞു .എങ്കിലും പറയട്ടെ - ഉജ്വലമായി! ആശംസകള്‍ ! അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു
വൈകി ആണെങ്കിലും ഒട്ടും വൈകിയിട്ടില്ല ആ കൂടെ ചേരുന്നതില്‍.
ആശംസകള്‍
ജയരാജ്,വരാന്‍ വൈകി.നാട്ടില്‍ പോയിരിക്കുകയായിരുന്നു.എന്നും ടി വി യില്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ കാണുന്നുണ്ടായിരുന്നു.ത്രിശ്ശൂരില് ഇതിനായി സ്കൂള്‍ കുട്ടികള്‍ നടത്തുന്ന പ്രതിക്ഷേധ ജാഥ കാണാന്‍ ഇടയായി.ഇരുകൂട്ടരും തമ്മില്‍ ഒരു സഖ്യം ഉണ്ടാക്കി പ്രതിവിധി കണ്ടെത്തുമെന്ന് നമുക്ക് ആശിക്കാം.പ്രതിക്ഷേധത്തിന്റെ സ്വരങ്ങള്‍ ഉയരട്ടെ.
അങ്ങനെ ചിതംബരവും നമുക്കെതിരെ തിരിഞ്ഞു ..എന്താകും മലയാളിയുടെ അവസ്ഥ .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ