2011, ഒക്ടോബർ 26, ബുധനാഴ്ച
കുട്ടനും, മുട്ടനും പിന്നെ മലയാള സിനിമയും .............
ഇന്ന് തിരുവനതപുരത്ത് നിന്ന് മുരുക്കുംപുഴയിലേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ തമിഴ് നാട്ടിലാണോ, മുംബൈയില്‍ ആണോ ഞാന്‍ നില്‍ക്കുന്നത് എന്ന് ശങ്കിച്ച് പോയി. കാരണം മറ്റൊന്നുമല്ല എല്ലായിടത്തും വിജയിന്റെയും, സുര്യയുടെയും, ഷാരൂഖിന്റെയും പോസ്റ്ററുകള്‍ . ഈ ചിത്രങ്ങള്‍ കളിക്കുന്ന തിയട്ടെരുകള്‍ക്ക് മുന്പില് വന്‍ ജനക്കൂട്ടം. കഴക്കൂട്ടം എത്തിയപ്പോള്‍ കൃഷണയില്‍ രാ വന്‍ , കഠിനം കുളം വി ട്രക്ക്സില്‍ ഏഴാം അറിവ്, വെട്ടുറോഡ് ഹരിശ്രീയില്‍ വേലായുധം , നഗരത്തില്‍ മാത്രമല്ല ഗ്രാമങ്ങളും തമിലും, ഹിന്ദിയും നിറഞ്ഞിരിക്കുന്നു. മലയാള സിനിമ വ്യവസായത്തിന് ഉപകരിക്കേണ്ടുന്ന കോടികള്‍ അന്യ ഭാഷകള്‍ കൊണ്ട് പോകുന്നത് കണ്ടു വല്ലാത്ത വിഷമം തോന്നി. മലയാള സിനിമയില്‍ എന്നും സമര പ്രഖ്യാപനങ്ങള്‍ക്ക് മാത്രം യാതൊരു കുറവും ഇല്ല. പണ്ട് ചെറിയ ക്ലാസ്സില്‍ കുട്ടനും, മുട്ടനും എന്ന് പേരുള്ള രണ്ടു അട്ടിന്കുട്ടികളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചതിയന്‍ ചെന്നായുടെ പാഠം പഠിച്ചത് ഓര്‍മ്മയുണ്ട്. ഇന്ന് മലയാള സിനിമയ്ക്കും ഈ ഗതിയാണ്. ഇവിടെ നൂറായിരം സംഘടനകള്‍ , ആ സംഘടനകളില്‍ തന്നെ മറ്റൊരയിരം ചേരി തിരിവുകള്‍. ഓരോ സംഘടനക്കരും തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ വ്യഗ്രതയിലും. ഇവിടെ ഓരോ സംഘടനയുടെയും തലപ്പത്തിരിക്കുന്നവര്‍ വര്‍ഷങ്ങളായി ഈ മേഘലയില്‍ പ്രവര്‍ത്തിച്ചു സാമ്പത്തിക ഭദ്രത ഉണ്ടാക്കിയവര്‍ ആണ്. ഒരു മാസമോ, ഒരു വര്‍ഷമോ സിനിമ മുടങ്ങിയാലും അവര്‍ക്ക് ഒരു കുഴപ്പവും ഇല്ല. എന്നാല്‍ ടിക്കറ്റ് നല്കുന്നവര് , പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ , ലൈറ്റ് ബോയ്സ്, ടച് അപ്പ് ബോയ്സ് ത്ടങ്ങി ഒരു ദിവസ്സത്തെ കൂലി മുടങ്ങിയാല്‍ പട്ടിണിയി ആകുന്ന ഒരു ബഹുപൂരിപക്ഷം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്, അവരുടെ കാര്യം എന്തെ നിങ്ങള്‍ മറന്നു പോകുന്നു. ഇവിടെ അഭിനയത്തെ വിലക്കാനും, നിര്‍മ്മാണം നിര്‍ത്തി വൈക്കാനും, തെയെട്ടരുകള്‍ അടച്ചിടാനും ഒക്കെ ആഖ്വാനം ചെയ്യുന്നവര്‍ ഈ ബഹുഭൂരിപക്ഷത്തെ ഓര്‍ക്കാത്തത് എന്തെ. ഈ സംഖടനകള്‍ കൊണ്ട് സിനിമ വ്യവസ്സയത്തിനു എന്ത് നേട്ടം ഉണ്ടായി. ഈ വ്യവസായത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ അല്ലാതെ എന്ത് നേടി. ഈ സംഘടനകളുടെ തലപ്പത് ഇരിക്കുന്നവര്‍ എല്ലാം തന്നെ കാലാകാലങ്ങളായി അവിടെ അള്ളി പിടിച്ചിരിക്കാന്‍ ശ്രമിക്കുന്നു അല്ലാതെ അവര്‍ ഈ വ്യവസ്സയത്തിനു ഗുണപരമായ എന്തു നല്കി. ഈ സംഘടനകള്‍ പിരിച്ചു വിടണം. മലയാള സിനിമയുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണം. സിനിമാ താരം കൂടിയായ മന്ത്രി ശ്രീ ഗണേശന്റെ വാക്കുകള്‍ പ്രതീക്ഷ നല്കുന്നു. ഈ സംഘടനകള്‍ പിരിച്ചു വിട്ടു മലയാള സിനിമയുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കാനും, അത് വഴി മലയാള സിനിമയുടെ നല്ല കാലം തിരിച്ചു പിടിക്കാനും അങ്ങേക്ക് സാധിക്കട്ടെ. അതിനു പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. കാരണം ഇതൊക്കെ കണ്ടു കേട്ടും പ്രേക്ഷകര്‍ക്ക് മടുത്തിരിക്കുന്നു. ഈജിപ്ത്, ടുണിഷ്യ , ലിബിയ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭം ഉണ്ടായി നേതാക്കള്‍ അധികാരം വിടുകയോ, പലായനം ചെയ്യുകയോ ചെയ്തതുപോലെ സാംസ്കാരിക രംഗങ്ങളിലും ബഹുജന പ്രക്ഷോഭങ്ങള്‍ ഉണ്ടായി കൂടാ എന്നില്ല. പ്രേക്ഷകരെ അത്തരം പ്രക്ഷോഭങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്ന പ്രവര്തനഗളില്‍ നിന്ന് എല്ലാവരും പിന്തിരിയട്ടെ. അല്ലെങ്കില്‍ പരസ്പരം വിലക്കാന്‍ മത്സരിക്കുന്ന നിങ്ങളെ ഒന്നടങ്കം വിലക്കാനുള്ള ശക്തിയും, അര്‍ഹതയും, സ്വാതന്ത്യവും ഞങ്ങള്‍ പ്രേക്ഷര്‍ക്കു ഉണ്ട് എന്നാ യാദാര്‍ത്ഥ്യം നിങ്ങള്‍ മറക്കാതിരിക്കുക. കുട്ടനും മുട്ടനും കഥയില്‍ ചെന്നയ്ക്ക് സംഭവിച്ചത് പോലെ ചിലത് സംഭവിക്കുമ്പോള്‍ മാത്രമേ മലയാള സിനിമ രക്ഷപ്പെടുകയുള്ളൂ. അല്ലാത്തിടത്തോളം മലയാള സിനിമയുടെ സ്നേഹ വീട്ടില്‍ നിന്നും കോടിക്കണക്കിനു ഇന്ത്യന്‍ രുപീകള്‍ അന്യ ഭാഷക്കാര്‍ കൊണ്ട് പൊയ്ക്കൊണ്ടിരിക്കും .........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
29 അഭിപ്രായങ്ങൾ:
നല്ല ലേഖനം...ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞ് വേണ്ടത് ചെയ്തിരുന്നെങ്കില്‍ നന്നായേനെ
വളരെ പ്രസക്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.മലയാള സിനിമ പല കാരണങ്ങള്‍ കൊണ്ട് വഴി മുട്ടി നില്ക്കുന്നു.
ഇത്തരം അപചയത്തിന് യുവ ജനം നല്കിയ മറുപടിയാണ് സന്തോഷിന്റെ കൃഷ്ണനും രാധയും എന്ന സിനിമയുടെ വിജയം.പെണ്ണ് കിട്ടിയില്ലെങ്കില്‍ പെങ്ങളെ കേട്ടുമോ എന്ന പഴയ ചോദ്യത്തിന് കെട്ടും എന്ന മറുപടിയാണ് ഈ സിനിമാ വിജയിപ്പിച്ചതിലൂടെ ജനം നല്‍കിയത്.
കുട്ടനും, മുട്ടനും കഥ ഓര്‍മയുണ്ട്.മറ്റൊരു കഥകൂടി ഓര്മ വരുന്നു. ചൈത്രനും ,മൈത്രനും .ചിലര്‍ക്കെങ്കിലും ആ കഥാസാരം അറിയാം.
സമരം ചെയ്യുന്ന ഈ സിനിമ സംഘടനക്കാര്‍ അറിയുന്നില്ല ഇരിക്കും കൊമ്പാണ് അവര്‍ മുറിക്കുന്നത് എന്ന്..നല്ല ലേഖനം
"എന്നാല്‍ ടിക്കറ്റ് നല്കുന്നവര് , പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ , ലൈറ്റ് ബോയ്സ്, ടച് അപ്പ് ബോയ്സ് തുടങ്ങി ഒരു ദിവസത്തെ കൂലി മുടങ്ങിയാല്‍ പട്ടിണിയി ആകുന്ന ഒരു ബഹുപൂരിപക്ഷം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്, അവരുടെ കാര്യം എന്തെ നിങ്ങള്‍ മറന്നു പോകുന്നു. ഇവിടെ അഭിനയത്തെ വിലക്കാനും, നിര്‍മ്മാണം നിര്‍ത്തി വൈക്കാനും, തിയറ്ററുകള്‍ അടച്ചിടാനും ഒക്കെ ആഹ്വാനം ചെയ്യുന്നവര്‍ ഈ ബഹുഭൂരിപക്ഷത്തെ ഓര്‍ക്കാത്തത് എന്തെ?"
I think this is the best part of your writing. Congrats, Sri Jayaraj. See you.
With regards.
-K A Solaman
Read as ബഹുഭൂരിപക്ഷം instead of 'ബഹുപൂരിപക്ഷം'in my comment. Thank you
-K A Solaman
see jayaraj.. many regional language movies perished eg. sindhi doesn't have their films now due to hindhi movie popularity .Marathi movies are struggling.So its not far that keralites in future will be watching hindhi and tamil movies.In that case we will even learn telugu or kannada because thier entertainment value is high.Regarding "Krishnanum Radhayum" as they discarded good malayalam movies by promoting tamil and western intellectual movies ( all those intellectuals will talk about kim ki duk and kurosova) so its good let krishnanum radhayum become a hit and its a slap on keralites.Still malayalis want to download malayalam movies are watched by downloading from torrent and written reviews comparing with western movies.Thats why still torrent has most of malayalm movies rather than any languages . So may be another ten years and we will tell our children once there was malayalam movies.
A relevant subject,well said !!
ബിരിയാണി ആവശ്യപ്പെടുന്നവന് പുളിച്ച കഞ്ഞിയും വളിച്ച ചമ്മന്തിയിയും കൊടുത്താല്‍ ഇങ്ങനിരിക്കും ... അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
Hai AJITHSIR....... ee sneha varavinum, prothsahanathinum orayiram nandhi.......
Hai NISSARJI..... parajathu valare shariyanu. vilakku kalppikkunna melalanmarkku nereyulla pallilichu kanikkal thanneyanu krishnanum radhayum..... ee niranja snehathinum, prathikaranathinum orayiram nandhi.........
Hai DUBAIKKARANJI....... ee hridhya sannidhyathinum, vaakkukalkkum orayiram nandhi......
Hai SOLAMANSIR...... ee nanma niranja sameepyathinum , prothsahanthinum orayiram nandhi......
Hai SOLAMANSIR..... athu type chaithappol enikku pattiya pizhavanu.... kshamikkumallo... ee niranja snehathinum , prothsahanathinum orayiram nandhi......
Hai AFRICANMALLUJI...... thankalude nireekshanangalkku vila kalppikkunnu. ee sneha varavinum, thuranna abhiprayathinum orayiram nandhi.......
Hai SASIKUMARJI...... ee hridhya varavinum, prothsahanthinum orayiram nandhi.......
Hai ARUNLALJI..... kanjiyum chammandhiyum athra moshamayi karuthenda. malayalikal nithyavum biriyani mathramalla bhakshikkunnathu. pakshe kanjiyum chammandhiyum athinte hridhyamaya swadilum pakathilum vilambiyal ethu biriyaniyum athinte purakile varoo. aa sathyam manassilakkathe kanjiyilum chammandhiyilum yojikkatha pareekshanangal nadathumbozhanu athinu swadhu kurayunnathu. ee sneha varavinum, abhiprayathinum orayiram nandhi.......
പ്രസക്തമായ ഒരു വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നൂ..
പിന്നെ..ജയരാജ് , ചെറിയ ലേഖനങ്ങളാണെങ്കിലും പാരഗ്രാഫ് തിരിച്ചെഴുതിയാൽ നല്ല വായനാസുഖവും,ഭംഗിയും ഓരൊ ആർട്ടിക്കിളിനും കൈവരും കേട്ടൊ
Hai MUKUNDANSIR....... ee hridhya sannidhyathinum, prothsahanthinum orayiram nandhi.... theerchayayum nirdeshangal palikkaam.
മലയാള ചിത്രങ്ങള്‍ ജനം കാണാത്തത് എന്തുകൊണ്ട് ?
ഇവിടെ സുപ്പറുകളുടെ സിനിമക്ക് പോയാല്‍ കൂവല്‍ മാത്രമേ കേള്‍ക്കാന്‍ സാധിക്കു അതുകൊണ്ടുതന്നെ പടം കാണാന്‍ "കുടുംബം " എത്താറില്ല
ചെറിയ സിനിമകള്‍ നല്ലതായാലും വേണ്ട പബ്ലിസിറ്റി കിട്ടാറില്ല
പിന്നെ വഴിതെറ്റി ട്രാഫിക്കും പാസഞ്ചര്‍ ഉം ഉണ്ടാവുന്നു
താരാധിപത്യം മലയാസിനിമയെ തകര്‍ക്കുന്നു താരങ്ങള്‍ ശ്രദ്ധിച്ചാല്‍ വീണ്ടും ജനം മലയാള സിനിമ കാണും !
Hai RAMANIKAJI....... manninte manamulla cinemakalanu malayala prekshakar agrahikkunnathu. thanima nashttappeduthi hindiyum, thamizhum pole malayala cinema edukkan thudanguyathanu malayala cinemayude parajayathinte mukhya karanam athinte utharavadithwathil ninnu tharangalkkum ozhinju maran kazhiyilla. ee niranja snehathinum, abhiprayathinum orayiram nandhi.......
വളരെ പ്രസക്തമായ വിഷയം. സംഘടനകളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. അവർക്കാണെങ്കിൽ തമ്മിലടിക്കാണെ നേരമുള്ളൂ.
Aashamsakal
നല്ല ലേഖനം
...
സന്തോഷ് പണ്ഡിറ്റ് ലോകത്തുള്ള സകല ഭാഷകളിലും സിനിമ എടുത്ത് വിസ്മയം സൃഷ്ടി ക്കുമെന്ന് പറഞ്ഞു കേള്‍ക്കുന്നു .. ഹി ഹി
Hai RAMANIKAJI...... ee sneha varavinum, prothsahanathinum orayiram nandhi...........
Hai EZHUTHUKARICHECHI....... ee sneha sameepyathinum, nalla vakkukalkkum orayiram nandhi...........
Hai SHUKOORJI....... ee sneha varavinum, aashamsakalkkum orayiram nandhi..........
Hai MANAVADHWANIJI...... ee sneha sannidhyathinum, prathikaranathinum orayiram nandhi...........
മാറാന്‍ തയാര്‍ ആകാതെ , കുറെ കിളവന് സംവിധായകരും , കിളവന് നടന്മാരും ഇവിടം ഭരിക്കുകയാണ് , ഒരുകാലത്ത് ഇന്ത്യന്‍ സിനിമയില്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടായികൊണ്ടിരുന്ന മലയാളം ഭാഷയും സിനിമയും നശിക്കുന്ന കാഴ്ച വേദനയോടെ കണ്ടിരിക്കുന്നു...ആശംസകള്‍
Hai PUNYALANJI..... ivide samvidayakarudeyo, abhinethakkaludeyo parayam polulla vishayangal alla prashnam. yadartha prashnam enthanu ennu vachal IVIDE CINEMA RANGATHULLA ORO SAMGHADANAYUM ONNO RANDO PERUDE THALPARYANGALKKU VENDI MAATHRAM PRAVARTHIKKUNNAVAYANU, BAKKIYULLA BHOORIBHAGAVUM ADICHAMARTHAPPETTAVARE POLE NISSAHAYARAYI NILKKUNNU. EE STHITHIKKU MAATTAM VARANAMENKIL SAMGHADANAKALE NIRODHICHU MMALAYALA CINEMAYE POORNNAMAYUM SARKKARINU KEEZHIL KONDU VARANAM. ALLENKIL PANDU BRITISHKAR IVIDE DIVIDE AND RULE ERPPEDUTHI NAMMUDE RAJYATHINTE SHAKTHI CHORTHIYATHU POLE MALAYALA CINEMAYUM SOSHIKKUM..... ee niranja snehathinum prothsahanthinum orayiram nandhi........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ