2011, മേയ് 19, വ്യാഴാഴ്‌ച

തീയറ്ററിലെ ക്കുള്ള വഴി .........

ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ കൂടി മലയാള സിനിമ അതിന്റെ നേട്ടം ആവര്‍ത്തിച്ചിരിക്കുന്നു. മികച്ച നടനായി ശ്രീ സലിംകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് അര്ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. മികച്ച ചിത്രമായി ആദാമിന്റെ മകന്‍ അബുവും , മികച്ച മലയാള ചിത്രമായി വീട്ടിലേക്കുള്ള വഴിയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒട്ടേറെ മികച്ച ചിത്രങ്ങളുമായി മത്സരിച്ചു പുരസ്കാരം നേടിയ ഈ ചിത്രങ്ങളെ കുറിച്ച് ജൂറിക്കും രണ്ടു അഭിപ്രായമില്ല . നമുക്ക് അഭിമാനിക്കാം. പക്ഷെ എന്ത് കൊണ്ട് ഇത്തരം നല്ല ചിതങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നില്ല. ആദാമിന്റെ മകന്‍ അബുവും, വീട്ടിലേക്കുള്ള വഴിയും വളരെ നാളായി പ്രദര്‍ശനത്തിനു വേണ്ടി ശ്രമിക്കുകയാണ്. എന്നാല്‍ വിതരണക്കാരയോ , തീയട്ടെരോ കിട്ടാതെ ഈ ചിത്രങ്ങള്‍ ഇരുട്ടില്‍ തന്നെയാണ്. ഇത്തരം ചിത്രങ്ങള്‍ കാണണമെന്നും, വിലയിരുത്തണമെന്നും ആഗ്രഹിക്കുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ എങ്കിലുമുണ്ട്. ഇത്തരം ചിത്രങ്ങളുടെ വിതരണത്തിനും, പ്രദര്‍ശനത്തിനും, വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടതാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള തീയട്ടരുകളില്‍ കൂടി എങ്കിലും ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകണം. മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായി വരുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രോത്സാഹനം എങ്കിലും നമുക്ക് ചെയ്തു കൊടുക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്നാ കഴമ്പില്ലാത്ത പരത്തി പറഞ്ഞിരിക്കാന്‍ നമുക്ക് എന്ത് അവകാശമാണ് ഉള്ളത്. ആദാമിന്റെ മകന്‍ അബുവും, വീട്ടിലേക്കുള്ള വഴിയും എത്രയും പെട്ടെന്ന് തീയട്ടരിലെക്കുള്ള വഴി കാണട്ടെ എന്ന് ആശംസിക്കുന്നു. അവാര്‍ഡിന് അര്‍ഹരായ മുഴുവന്‍ മലയാളികള്‍ക്കും അഭിനന്ദനങ്ങള്‍.........

19 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Congrats Jayaraj,
One could expect more for cinema from the new cultural minister of Kerala.

K A Solaman

African Mallu പറഞ്ഞു...

ജയരാജ്‌ അവസരോചിതമായ പോസ്റ്റ്‌ ..ആദമിന്റെ മകന്‍ അബു കാണുവാന്‍ കാത്തിരിക്കുന്നു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR...... cinemayude valarchaykku upakarikkunna theerumanangal undakatte. ee sneha varavinum, prothsahanathinum orayiram nandhi............

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai AFRICAN MALLUJI...... theerchayayum nalla chithrangalkku prekshaka pinthunayum undavendathu athyavashyamanu...... ee niranja snehathinum , prothsahanathinum orayiram nandhi........

MOIDEEN ANGADIMUGAR പറഞ്ഞു...

അഭിനന്ദനങ്ങൾ ജയരാജ്. നല്ല പോസ്റ്റ്.

ഏപ്രില്‍ ലില്ലി. പറഞ്ഞു...

തുട്ടുണ്ടാക്കാന്‍ സഹായിക്കുന്ന പടങ്ങളെയേ വിതരണക്കാരും മാറും പ്രോത്സാഹിപ്പിക്കൂ. എന്നാലും ഈ അംഗീകാരം കാരണം ചിലപ്പോള്‍ ഈ നല്ല പടങ്ങള്‍ നമ്മുടെ മുന്‍പില്‍ എത്തിയേക്കാം. സലിം കുമാറിന് അഭിനന്ദനങ്ങള്‍. തീര്‍ച്ചയായും പ്രതിഭ ഉള്ള നടന്‍ ആണ്. നല്ല പോസ്റ്റ്‌ ജയരാജ്.

Vayady പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Vayady പറഞ്ഞു...

ഈ വിഷയം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. എഴുതാനുള്ള മടി കാരണം മാറ്റിവെച്ചു. ഏതായലും ജയരാജ് നന്നായി എഴുതി. സലിം കുമാര്‍ ഞാനിഷ്ടപ്പെടുന്ന നടനാണ്‌. അദ്ദേഹത്തിനെ പ്രതിഭ ഇനിയെങ്കിലും മലയാളം സിനിമാ സം‌വിധായകര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. "ആദാമിന്റെ മകന്‍ അബു" കാണാനായി കാത്തിരിക്കുന്നു.

keraladasanunni പറഞ്ഞു...

വളരെ പ്രസക്തമായ കാര്യം. നല്ല സിനിമകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.

ഭായി പറഞ്ഞു...

നല്ല ചിത്രങൾ എന്നും പെട്ടിയിൽ തന്നെ...!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MOIDEENJI.... ee sneha varavinum, abhiprayathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai APRIL LILLYJI.... valare shariyanu, ee niranja snehathinum, thuranna prathikaranathinum orayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai VAYADIJI..... ee hridhya sannidhyathinum, nalla vakkukalkkum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai UNNIJI..... ee saumya sameepyathinum, prothsahanathinum orayiram nandhi...........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai BHAIJI..... ee sneha sannidhyathinum,abhiprayathinum orayiram nandhi.....

Unknown പറഞ്ഞു...

:)

abhinandanangal, salim kumarinu

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NISHASURABHIJI..... ee niranja snehathinum, prothsahanathinum orayiram nandhi......

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇത്തരം ചിത്രങ്ങളുടെ വിതരണത്തിനും, പ്രദര്‍ശനത്തിനും, വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടതാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള തീയട്ടരുകളില്‍ കൂടി എങ്കിലും ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകണം

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANJI...... ee sneha varavinum, prothsahanathinum orayiram nandhi.......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️