2011, മേയ് 12, വ്യാഴാഴ്‌ച

സ്നേഹപൂര്‍വ്വം ചിത്രചേച്ചിക്ക്...........

എവിടെ തുടങ്ങണം , എങ്ങനെ തുടങ്ങണം എന്ന് അറിയില്ല. ജീവിത യാത്രയില്‍ ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ നാം പകച്ചു പോകുന്നു.ദുഖത്തിന്റെ സ്ഥാനം സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും അപ്പുറത്ത് ആകുമ്പോള്‍ നമ്മള്‍ എല്ലാവരും നിസ്സഹായരായി തീരുന്നു. അതുവരെ നമ്മള്‍ പിന്തുടര്‍ന്ന പാതയും, മുന്നോട്ടുള്ള പാതയും കണ്ണുനീരിനാല്‍ മറയ്ക്കപ്പെടുന്നു. സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും പകരം വൈക്കന്‍ കഴിയാത്ത നഷ്ട്ടങ്ങള്‍. പക്ഷെ നമുക്ക് പരസ്പരം ആശ്വസ്സിപ്പിച്ചേ തീരു, സാന്ത്വന്‍ വാക്കുകള്‍ പറഞ്ഞെ മതിയാകൂ. മുന്നോട്ടുള്ള പാതയെ മറച്ചിരിക്കുന്ന കണ്ണുനീര്‍ തുടച്ചു മാറ്റുക തന്നെ വേണം . കാരണം ഇനിയും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ വിഷമ സന്ധികളില്‍ ഒന്നില്‍ കൂടിയാണ് ചേച്ചി കടന്നു പോകുന്നത് എന്ന് അറിയാം. സംഗീതത്തിന്റെ വഴികളിലേക്കുള്ള ചേച്ചിയുടെ മടക്കതിനായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്നു. ഇന്നലയോളം എന്തെന്ന് അറിഞ്ഞില്ല, നാളെയും എന്തെന്ന് അറിയില്ല, പക്ഷെ ഇതിനു രണ്ടിന്റെയും നടുവിലുള്ള ഇന്ന് നമുക്ക് ജീവിച്ചേ മതിയാകൂ. നമ്മില്‍ നിഷിപ്തം ആയിരിക്കുന്ന കര്‍മ്മങ്ങള്‍ പൂര്തീകരിച്ചേ തീരു. ദൈവം തന്ന വരദാനം ആയം സംഗീതത്തിന്റെ ലോകത്ത് ചേച്ചിക്ക് ചെയ്തു തീര്‍ക്കാന്‍ ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ചേച്ചിയുടെ താരാട്ട് പാട്ട് കേട്ടാണ് ഉറങ്ങുന്നത്. അവര്‍ക്ക് താരാട്ട് പാടിക്കൊടുക്കുന്ന അമ്മയാണ് ചേച്ചി. ഇനിയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും താരാട്ട് പാടിക്കൊടുക്കേണ്ട അമ്മയാണ് ചേച്ചി. അത് കൊണ്ട് എത്രയും വേഗം ചേച്ചി മടങ്ങി വരണം. ഒന്നും ഒരിടത്തും അവസ്സനിക്കുന്നില്ല. ഓരോ അവസാനവും മറ്റൊന്നിന്റെ തുടക്കമാണ്‌. അസ്തമയം ഉദയത്തിന്റെ മുന്നോടിയാണ്. നമ്മുടെ യാത്രയില്‍ നിറയെ കല്ലും, മുള്ളും ആണ്. മുള്ള് കാലില്‍ തറച്ചത് കൊണ്ടോ , മുള്ള് കാലില്‍ തറക്കും എന്നാ ഭയം കൊണ്ടോ നാം യാത്ര അവസ്സനിപ്പിക്കേണ്ട കാര്യമില്ല. കാരണം നമുക്ക് മുന്‍പേ കടന്നു പോയവര്‍ എല്ലാം ഇത്തരം ദുര്‍ഘട പാതകള്‍ പിന്നിട്ടവര്‍ ആണ്. വിപരീതമായ ജീവിത അനുഭവങ്ങളില്‍ പോലും നമുക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന എന്തെങ്കിലും ദൈവം കരുതി വച്ചിട്ടുണ്ടാകും. ഓട്ടം നിലച്ച ഒരു ഘടികാരത്തിന്റെ കാര്യം എടുത്താല്‍ പോലും അത് ദിവസ്സത്തില്‍ രണ്ടു തവണ കൃത്യ സമയം കാണിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. സംഗീത ലോകത്തേക്ക് എത്ര വേഗം മടങ്ങി വരന്‍ കഴിയുമോ അത്രയും വേഗം ചേച്ചി മടങ്ങി വരണം. ചേച്ചി മടങ്ങി വരുമ്പോള്‍ , ഓ ഇവള്‍ വന്നോ എന്ന് ചിലര്‍ പുരികം ച്ചുളിചെക്കാം, അത് കാര്യം ആക്കണ്ട, കാരണം പന്തീരാണ്ട് കഴിഞ്ഞാലും ചിലരുടെ പുരികങ്ങള്‍ ചുളിഞ്ഞു തന്നെ ഇരിക്കും. മലയാളി മനസ്സുകളുടെ എല്ലാവിധ പ്രാര്‍ത്ഥനയും , പിന്തുണയും ചേച്ചിയോടൊപ്പം ഉണ്ട്. ആ സ്നേഹത്തിന്റെ കരുത്തില്‍ ചേച്ചിയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നു..........

37 അഭിപ്രായങ്ങൾ:

pushpamgad kechery പറഞ്ഞു...

സ്വര മാധുരികൊണ്ട് നമ്മുടെ ഹൃദയം കീഴടക്കിയ ഗായികയാണ് ചിത്ര .
അതുകൊണ്ട് ഈ വേദന നമ്മുടെ കൂടിയാണ് .
തിരിച്ചു വരവ് എല്ലാവരും കാത്തിരിക്കുന്നു .

chitra പറഞ്ഞു...

Nice post jayaraj.
This incident has made every one sad and as everyone feels she is their own. Let's hope and pray for her return. But at the same time she needs some time for herself. Let's wait patiently.

ആളവന്‍താന്‍ പറഞ്ഞു...

പാവം ചേച്ചി.

ഏപ്രില്‍ ലില്ലി. പറഞ്ഞു...

പ്രയാസങ്ങളെ അതി ജീവിക്കാന്‍ ചിത്ര ചേച്ചിക്കാവട്ടെ.

Ashraf Ambalathu പറഞ്ഞു...

ശരിക്കും ആശ്വാസം പകരുന്ന വാക്കുകള്‍. ചിത്രചേച്ചി ഇത് കാണട്ടെയെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
ഒരു കുട്ടിയുടെ വിയോഗത്തില്‍ കേരളം ഒന്നടങ്കം ഏറ്റവും കൂടുതല്‍ കണ്ണുനീര്‍ ഒഴുക്കിയിട്ടുള്ളത് നന്ദനയുടെ കാര്യത്തിലായിരിക്കും. എന്നീട്ടും എനിക്ക് തോന്നി ഇത്രയ്ക്കു പോരായിരുന്നു നന്ദനയുടെ വേര്‍പ്പാടില്‍ നമ്മള്‍ പ്രഘടിപ്പിക്കേണ്ടിയിരുന്ന ദുഃഖം - ചിത്രയുടെ ഒരുപാട്ടെങ്കിലും ഒരു ദിവസം കേള്‍ക്കാത്ത മലയാളി ഉണ്ടാവില്ല. ഒരുപാട് കുട്ടികളെ താരാട്ട് പാടി ഉറക്കിയ അമ്മയാണ് ഈ വാനമ്പാടി. മലയാളിയുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് ഈ ഗായിഗ. അവരുടെ പതിനഞ്ചു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ദൈവം കനിഞ്ഞേകിയതായിരുന്നു നന്ദനയെ. ആ വിയോഗത്തില്‍, അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുഃഖം എത്രയാണെന്ന് ഊഹിക്കാന്‍ പോലും നമുക്ക് കഴിയില്ല. അങ്ങിനെ നമ്മളെ ഒരുപാട് പാട്ടുകള്‍ കൊണ്ട് സന്തോഷിപ്പിക്കുകയും, സമാധാനിപ്പിക്കുകയും ചെയ്ത ചിത്ര യുടെ മകളുടെ വേര്‍പാഡിനോട്, തൊട്ടുവന്ന വിഷു ദിവസം ആഘോഷങ്ങളില്ലാതെ കടന്നു പോകേണ്ടിയിരുന്നു. മലയാളം ചാനലുകളെങ്കിലും അങ്ങിനൊരു തീരുമാനമെടുക്കെണ്ടിയിരുന്നു. എത്രമാത്രം മലയാളികള്‍ ചിത്രയെ സ്നേഹിക്കുന്നു വെന്ന് ലോക ജനതയ്ക്ക് നമ്മള്‍ കാണിച്ചു കൊടുക്കണമായിരുന്നു.

K A Solaman പറഞ്ഞു...

All deaths are sorrowful. But Nandana’s death is more sorrowful. K S Chithra's daughter Nandana’s drowning in a pool was heard with shock and sorrow by the people all over the globe.

Let the God Almighty give Chithra and her husband all the mental strength to endure their great loss.
Obviously Jayaraj's words have a soothing touch.
Good wishes Jayaraj, see you
K A Solaman
K A Solaman

ഷംസീര്‍ melparamba പറഞ്ഞു...

കുട്ടികാലം മുതല്‍...ഏകദേശം മൂന്നാം ക്ലാസ്‌ മുതല്‍ ഞാന്‍ ചിത്രചേച്ചി ആയ മഹത്തായ കലാ കാരി പറ്റി അറിയാം...അന്ന് തന്നെ ഏറെ ഇഷ്ട പെട്ട ചേച്ചിയെ കൂടുതല്‍ അറിയുമ്പോഴേക്കും കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങി.മഹത്തായ കല കാറി എന്ന് മാത്രമല്ല..നിഷ്കളങ്ക...ലാളിത്യം...സ്വഭാവ മഹാതം കൊണ്ടൊക്കെ യോതോരാള്‍ക്കും മാത്രക ആണ് ചേച്ചി...ചേച്ചിയുടെ ദുഖത്തില്‍ അവരോടൊപ്പം ഞാന്‍ പങ്കു ചെരുന്നതോടപ്പം നല്ല നാലയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു....

jayarajmurukkumpuzha പറഞ്ഞു...

Hai APRILLILYJI..... adhyameythi prathikaranam nalkiyathil valiya santhosham, theerchayayum chithrachechi valare vegam madangi varumennu pratheekshikkaam. ee sneha varavinum, nanma niranja abhiprayathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai ASHARAFJI..... theerchayayum ullilulla sneham vaakkukalil prakadamanu. ethrayum vegam chithrachechi madangi varan nammude support kondu kazhiyum. sneha vakkukalkku nammal enthinu madikkanam athu kelkkunnavarkku aswassam nalkumenkil....... ee niranja snehathinum, nanma niranja vaakkukalkkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR...... theerchayayum verpadukal srishttikkunna shoonyatha valare valuthanu. pakshe namukku cheyyendunna karmmangal poorthikariche theeru, chithrachechi ethrayum vegam madangi varum ennu thanne karutham. ithrayum alukal snehathode vilikkumbol chechikku varathirikkan kazhiyumo..... thanks a lot for your kind visit and such agreat support.... thanks....

jayarajmurukkumpuzha പറഞ്ഞു...

Hai SHAMSEERJI..... ullile nanmayum snehavum vakkukalil nirayunnundu. theerchayayum snehikkunnavarude shakthiyil chithrachechi valare pettennu madangi varum ennu pratheekshikkaam. ee sneha varavinum, hridayathil ninnulla vaakkukalkkum orayiram nandhi.....

Swathi പറഞ്ഞു...

You are absolutely correct, loss which chitra had is not easily forgetting one. praying that god will her mental strength to cope up with what she is going through.

ശ്രീ പറഞ്ഞു...

ശരിയാണ്. മലയാളികളുടെ എല്ലാവിധ പ്രാര്‍ത്ഥനയും പിന്തുണയും എന്നും ചിത്രചേച്ചിയ്ക്കൊപ്പം ഉണ്ടാകും

jayarajmurukkumpuzha പറഞ്ഞു...

Hai SWATHIJI...... once again warm welcome, thanks a lot for your kind visit and such a great support... thanks...

jayarajmurukkumpuzha പറഞ്ഞു...

Hai SREEJI..... ee saumya sannidhyathinum, nanma niranja vaakkukalkkum orayiram nandhi.....

ramanika പറഞ്ഞു...

മനസ്സ് മൂകമാകുമ്പോള്‍ ആശ്വാസം തരുന്നത് ദാസെട്ടെന്റെയും ചിത്ര ചേച്ചിയുടെയും പാട്ടുകളാണ്
ചേച്ചിക്കും സംഗീതം ആശ്വാസം തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .......

Lipi Ranju പറഞ്ഞു...

>>ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ചേച്ചിയുടെ താരാട്ട് പാട്ട് കേട്ടാണ് ഉറങ്ങുന്നത്.<< പാവം ആ ചേച്ചിക്ക് ദൈവം ഇങ്ങനെ ഒരു വിധി കൊടുത്തല്ലോ... ജയരാജ് പറഞ്ഞപോലെ ആശ്വസിക്കാന്‍ വക നല്‍കുന്ന എന്തെങ്കിലും ദൈവം കരുതി
വച്ചിട്ടുണ്ടാകും.... ചിത്ര ചേച്ചിക്കുള്ള ഈ തുറന്ന കത്ത് അവര്‍ കണ്ടിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു...

Thooval.. പറഞ്ഞു...

ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ നാം പകച്ചു പോകുന്നു.ദുഖത്തിന്റെ സ്ഥാനം സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും അപ്പുറത്ത് ആകുമ്പോള്‍ നമ്മള്‍ എല്ലാവരും നിസ്സഹായരായി തീരുന്നു.

good.

jayarajmurukkumpuzha പറഞ്ഞു...

Hai RAMANIKAJI..... valare shariyanu, tension niranja ee jeevithathil sangeetham valiya aaswassamanu. ee hridhya sameepyaathinum, nalla vakkukalkkum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai LIPIJI...... theerchayayum prathisandhikalil parasparam thangayi ninnilllenkil pinne enthanu ee jeevithathinte artham. ee niranja snehathinum, nalla vaakkukalkkum orayiram nandhi........

AFRICAN MALLU പറഞ്ഞു...

It was an unfortunate event.Jayaraj so nice of you to write thi

jayarajmurukkumpuzha പറഞ്ഞു...

Hai THOOVALJI..... ethrayum vegam chithrachechi madangi varum ennu namukku karuthaam..... ee sneha varavinum, nalla vakkukalkkum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai AFRICANMALLIJI..... ee sneha sandharshanathinum, nanma niranja vaakkukalkkum orayiram nandhi......

chitra പറഞ്ഞു...

I had posted a comment here, I think it vanished after recent blogspot problem.

മാനവധ്വനി പറഞ്ഞു...

വിഷമങ്ങളെ അതിജീവിക്കാൻ ചിത്രച്ചേച്ചിക്കാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു...

kazhchakkaran പറഞ്ഞു...

ഈ പോസ്റ്റ് കാണാൻ ഞാൻ ഒരുപാട് വൈകിയോ എന്ന് സംശയിക്കുന്നു..

ചിത്രചേച്ചിയുടെ സങ്കടത്തിൽ പങ്കുചേരുന്നു. അതോടൊപ്പം തന്നെ താങ്കളുടെ ഈ ആശ്വാസവാക്കുകൾ ചിത്രചേച്ചിയുടെ ആരാധകരായ ഞങ്ങൾക്കും ആശ്വാസം പകരുന്നതാണ്. നന്ദനയുടെ വേർപാട് ചിത്രചേച്ചിയെ തളർത്താതിരിക്കട്ടെ. എത്രയും പെട്ടെന്ന് സംഗീതലോകത്തേക്ക് അവർ മടങ്ങി വരട്ടെ. അതെ.. കുഞ്ഞുങ്ങൾ ദൈവത്തിൻറെ സന്താനങ്ങളാകുന്നു. നന്ദന ദൈവത്തിൻറെ മടിത്തട്ടിൽ ഇരുന്ന് നമ്മളെയൊക്കെ കാണുന്നുണ്ടാവാം. പ്രിയപ്പെട്ട നന്ദനക്കുട്ടീ നീ എന്തിനു ഞങ്ങളെ പിരിഞ്ഞു...

jayarajmurukkumpuzha പറഞ്ഞു...

Hai CHITRAJI..... aa comment enikku vayikkanum pattiyilla, randu dhivassathe blog panimudakku kazhinjappol pala commentukalum aprathyakshamayi.... ennalum veendum vannathinum, abhiprayam paranjathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai MANAVADWANIJI..... theerchayayum namukku prarthikkaam... ee sneha varavinum, prathikaranathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai KAZHCHZKZRZNJI...... theerchayayum, santhwana vakkukalum, snehathinte kaithangum jeevithathe veendum thaliranaiyikkum... ee hridhyamaya varavinum, nanma niranja vaakkukalkkum orayiram nandhi..........

വി കെ ബാലകൃഷ്ണന്‍ പറഞ്ഞു...

ചിത്രചേച്ചിയുടെ സങ്കടത്തിൽ പങ്കുചേരുന്നു!

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

തീര്‍ച്ചയായും ഞാനും!

jayarajmurukkumpuzha പറഞ്ഞു...

Hai BALAKRISHNANJI...... ee niranja snehathinum, abhiprayathinum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai SANKARANARAYANJI...... ee sneha varavinum, nalla vakkukalkkum orayiram nandhi......

നിശാസുരഭി പറഞ്ഞു...

ആയിടയ്ക്ക് ഒരു അഭിമുഖം വായിച്ചതോര്‍ക്കുന്നു, ഏതോ പേപ്പറില്‍. പഴയത്, മകളെപ്പറ്റിയൊക്കെ പറയുന്നത്.

അവരുടെയൊക്കെ ഔചിത്യ ബോധം, ഹ് മം.

jayarajmurukkumpuzha പറഞ്ഞു...

Hai NISHASURABHIJI.... ee sneha varavinim, prathikaranathinum orayiram nandhi.......

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നല്ല ലേഖനം..ചേച്ചിക്ക് ആശ്വാസം പകരുന്ന വാക്കുകള്‍..എത്രയും പെട്ടെന്ന് ചേച്ചി തിരിച്ചു വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

jayarajmurukkumpuzha പറഞ്ഞു...

Hai DUBAIKARANJI...... ee hridya varavinum, nanma niranja vaakkukalkkum orayiram nandhi.......

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...