2011, മേയ് 6, വെള്ളിയാഴ്‌ച

മാണിക്യകല്ലും , ഭക്തജനങ്ങളുടെ ശ്രദ്ധക്കും ..........

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയവുമായി രണ്ടു ചിത്രങ്ങള്‍, ശ്രീ മോഹനന്‍ സംവിധാനം ചെയ്താ മാണിക്യകല്ലും , ശ്രീ പ്രിയനന്ദന്‍ സംവിധാനം ചെയ്താ ഭക്ത ജനങ്ങളുടെ ശ്രദ്ധക്കും. ഗൗരവമുള്ള വിഷയങ്ങളെ അതിന്റെ പ്രാധാന്യം ഒട്ടും ചോര്‍ന്നു പോകാതെ വളരെ ലളിതമായും ശക്തമായും ആവിഷ്കരിക്കുന്നതില്‍ രണ്ടു ചിത്രങ്ങളും വിജയം കൈ വരിചിരിക്കുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അധ്യാപകരും, രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും , പൊതു സമൂഹം മൊത്തത്തില്‍ തന്നെയും എത്രത്തോളം ഉത്തരവാദിത്വം പുലര്‍ത്തേണ്ടത് ഉണ്ടെന്നു ചിത്രം അടിവരയിട്ടു പറയുന്നു. തങ്ങള്‍ ഓരോരുത്തരും അവരവരുടെ ഉത്തരവാദിതവങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ സാമൂഹിക ഉന്നമനം താനെ കൈ വരുന്നു. നന്മ നിറഞ്ഞ സന്ദേശം പകര്‍ന്നു നല്‍കുന്നതിലൂടെ മാണിക്യ കല്ല്‌ എല്ലാ വിഭാഗം പ്രേക്ഷകരുടെയും അഭിനന്ദനനം ഏറ്റു വാങ്ങുന്നു. കഥ പറയുമ്പോള്‍ എന്നാ ചിത്രത്തിന് ശേഷം ശ്രീ മോഹനന്‍ മാണിക്യ കല്ലിന്റെ കഥയുമായി എത്തുമ്പോള്‍ പേര് പോലെ തന്നെ ചിത്രത്തിന്റെ ഉദ്ധേശ ശുദ്ധിയും വ്യക്തമാണ്‌. ഓരോ വിദ്യാര്‍ത്ഥികളും മാണിക്യ കല്ലുകളാണ്, അവരുടെ അറിയപ്പെടാത്ത കഴിവുകള്‍ പുറത്തു കൊണ്ട് വരുമ്പോള്‍, അവര്‍ക്ക് സ്നേഹത്തിന്റെയും, നന്മയുടെയും വെളിച്ചം പകര്‍ന്നു നല്‍കുന്നതിലൂടെ അവരെ തിളക്കമുള്ള മാണിക്യ കല്ലുകള്‍ ആക്കി മാറ്റാം. ശ്രീ പ്രിത്വിരജിന്റെ ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത പുതിയ മുഖമാണ് മാണിക്യ കല്ലിലൂടെ വെളിവാകുന്നത്. വളരെ തന്മയത്തത്തോടെ , പക്വതയോടെ വിനയച്ചന്ദ്രന്മാഷ് എന്നാ കഥാപാത്രത്തെ പ്രിത്വിരാജ് അവതരിപ്പിച്ചിരിക്കുന്നു. സാധാരണ പ്രേക്ഷകര്‍ക്ക്‌ അപ്രാപ്യമായ കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന നടന്‍ എന്ന് വിമര്ഷിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ്‌ പ്രിത്വിരജിന്റെ ഈ ചിത്രത്തിലെ വിനയചന്ദ്രന്‍ മാഷ്‌ എന്നാ കഥാപാത്രം. നമ്മുടെ അയല്‍ക്കാരനായ സാധാരണക്കാരനായി പ്രിത്വിരാജ് മികച്ച അഭിനയം കാഴ്ച്ചവൈക്കുന്നു. സ്വാഭാവികവും, മിതത്വവുമായ അഭിനയത്തിലൂടെ സംവൃത വീണ്ടും തിളങ്ങുന്നു. ശ്രീ ജയചന്ദ്രന്റെ സംഗീതവും, ഇമ്പമാര്‍ന്ന ഗാനങ്ങളും ചിത്രത്തിന് മുതല്‍കൂട്ടാണ്. അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു ചിത്രമാണ്‌ ശ്രീ പ്രിയനന്ദന്‍ സംവിധാനം ചെയ്താ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്. ലളിതമായ ഭാഷയില്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗൗരവമുള്ള ഒരു വിഷയം ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നു. വിശ്വാസം അത് എത്രത്തോളം ആകാമെന്നും, വിശ്വസ്സതിന്റെ അതിര്‍ വരംബുകള്‍ക്ക് അപ്പുറത്ത് അന്ധമായ ആരാധനകളുടെ ഭവിഷ്യതുകളെ കുറിച്ചും ചിത്രം വെളിവാക്കുന്നു. കുടുംബ ബന്ധത്തില്‍ പുലര്‍ത്തേണ്ട ഉത്തരവാദിതങ്ങളെകുറിച്ചും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. വളരെ കാലിക പ്രസക്തമായ വിഷയം പ്രമേയമാക്കി എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ശ്രീ രഞ്ജിത്തിന്റെ ശക്തമായ രചനയും എടുത്തു പറയേണ്ടതാണ്‌. സുമഗലഎന്നാ കഥാപാത്രം കാവ്യയുടെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്. ശരാശരിയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രകടനത്തിലൂടെ കാവ്യാ വീണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു. ഇര്ശാധിന്റെ പ്രകടനവും മികച്ചതാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ എന്നാ രീതിയില്‍ മാണിക്യ കല്ലും, ഭക്ത ജനങ്ങളുടെ ശ്രദ്ധക്കും എല്ലാ പ്രേക്ഷകരും കണ്ടിരിക്കേണ്ട ചിത്രങ്ങള്‍ തന്നെയാണ്. നന്മയുടെ സന്ദേശങ്ങള്‍ തരുന്ന ഈ ചിത്രങ്ങള്‍ അര്‍ഹിക്കുന്ന അനുമോദനങ്ങളും, പുരസ്കാരങ്ങളും നേടും എന്ന് തന്നെ കരുതാം...........

33 അഭിപ്രായങ്ങൾ:

chitra പറഞ്ഞു...

Good reviews Jayaraj. I think Mannikkakal will be a good movie to watch.

ഒരില വെറുതെ പറഞ്ഞു...

നല്ല റിവ്യൂ.
ഇത്തിരി കൂടി ആളത്തിലേക്ക്
പോവാമായിരുന്നു.
അടുത്തതിലാവാം ല്ലേ...

moideen angadimugar പറഞ്ഞു...

‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് ’ ഓരോ മലയാളിയും കാണേണ്ട ചിത്രമാണെന്നു തോന്നുന്നു.ഈ ചിത്രത്തെക്കുറിച്ച് സംവിധായകൻ ഈയിടെ മാധ്യമങ്ങളോട് ഏറെ വിശദീകരിക്കുകയുണ്ടായി.

kazhchakkaran പറഞ്ഞു...

നല്ല കഥകളുള്ള നല്ല മലയാളം സിനിമകള്‍ ഇറങ്ങട്ടെ. ഇപ്പോഴുള്ള മിക്ക സിനിമകളും ഒരേ തീം തന്നെയാണ്. സൂപ്പര്‍ സ്റ്റാര്‍ കഥകളും കൊണ്ട് നടക്കുന്ന നമ്മുടെ തിരക്കഥകൃത്തുക്കള്‍ ഇതൊക്കെ കാണട്ടെ. എന്നിട്ട് മണ്ണിന്റെ മണമുള്ള സ്നേഹത്തിന്റെയും നല്ല കഥകള്‍ ഇറക്കട്ടെ. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രേക്ഷകര്‍ മുന്നോട്ടിറങ്ങി വരട്ടെ. ഇല്ലെങ്കില്‍ നാളെ നമ്മള്‍ തമിഴ് സിനിമകളില്‍ മാത്രം അഭയം കാണേണ്ടി വരും.

jayarajmurukkumpuzha പറഞ്ഞു...

Hai CHITRAJI..... once again warm welcome... theerchayayum MANIKYAKALLU poornnamayum oru clean entertainer anu, ellavarum kandirikkenda chithram... thanks alot for your kind visit and such a wonderful encouragement..... thanks...

jayarajmurukkumpuzha പറഞ്ഞു...

Hai ORILA VERUTHEJI... .... chithrathinte kadha parachil ozhivakkiyathanu, karanam kanumbol kooduthal hridyamayi anubhavappedatte ennu karuthi. ee nira snehathinum, prothsahanathinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai MOIDEENJI..... theerchayayum, MANIKYAKALLUM, BHAKTHA JANANGALUDE SHRADHAKKUM , valare samoohya pradhibathatha pularthunna chithrangal anu. ee hridya sameepyathinum, prathikaranathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai KAZHCHAKKARANJI..... theerchayayum, nalla chithrangal venam ennu agrahikkunna prekshakarkku thripthi nalkunna chithrangal anu MANIKYAKALLUM, BHAKTHA JANANGALUDE SHARADHAKKUM. ee sneha varavinum, nalla vaakkukalkkum orayiram nandhi......

Veejyots പറഞ്ഞു...

theerchayayum randu padangalum kanum.. tks ... for the review

shajkumar പറഞ്ഞു...

അനുമോദനങ്ങളും, പുരസ്കാരങ്ങളും

K A Solaman പറഞ്ഞു...

Somvritha is a good actress.
Congratulations, take care Mr Jayaraj.

K A solaman

pushpamgad kechery പറഞ്ഞു...

randum vijayikate ennasamsikunu.

jayarajmurukkumpuzha പറഞ്ഞു...

Hai VEEJYOTSJI...... ee niranja snehathinum, nanma niranja vaakkukalukkum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai SHAJIKUMARJI...... ee sneha sameepyathinum, prothsahanathinum orayiram nandhi.....

jayarajmurukkumpuzha പറഞ്ഞു...

Hai SOLAMANSIR..... valare shariyanu , SAMVRUTHA valare mikacha nadiyanu. MANIKYAKALLIL SAMVRITHA valare swabhavikamaya prakadanam kazhcha vachirikkunnu. SAMVRITHAyude kazhivukale samvidhayakar kooduthal upayogappeduthendathanu. mattu bhashakalekkalum malayalathe snehikkunna ee nadikku kooduthal avassarangalum, kadhapathrangalum nalkan malayala chalachithralokam shradhikkendiyirikkunnu. thanks a lot for your kind visit and such a wonderful encouragement. thanks...

jayarajmurukkumpuzha പറഞ്ഞു...

Hai PUSHPAMGADJI..... theerchayayum nalla cinemakal ellam ava arhikkunna vijayam nedatte, MANIKKAKALLnte vijayam oru soochanayanu, bandhangaludeyum, nanmayudeyum kadhakalilekku malayal cinema thirivhu varenda pradhanyam soochippikkunna vijayamanu MANIKYAKALLintethu..... ee sneha varavinum, aashamsakalkkum orayiram nandhi.....

PrAThI പറഞ്ഞു...

ഇത് "ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്" എന്ന ചിത്രം നല്‍കുന്ന സന്ദേശത്തിനു വളരെ പ്രസക്തിയുള്ള സമയം. ആള്‍ ദൈവങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചില്‍ .
--
നല്ല റിവ്യു.
ആശംസകള്‍ !

ഭായി പറഞ്ഞു...

അപ്പോൾ ഇത് കാണാം അല്ലേ..!!!
റിവ്യൂവിന് നന്ദി.

jayarajmurukkumpuzha പറഞ്ഞു...

Hai PrAThlji..... paranjathu valare shariyanu, MANIKYAKALLum valare prasakthamaya vishayamanu kaikaryam cheyyunnathu. ee niranja snehathinum, nanma niranja vaakkukalkkum orayiram nandhi....

jayarajmurukkumpuzha പറഞ്ഞു...

Hai BHAIJI..... theerchayayum, MANIKYAKALlum , BHAKTHA JANAGALUDE SHARADHAykum kanenda chithrangal thanneyanu. ee sneha varavinum, niranja prothsahanathinum orayiram nandhi.....

കലാം പറഞ്ഞു...

Thanks for the Good reviews.
Keep it up!

മാനവധ്വനി പറഞ്ഞു...

കണ്ടിട്ടില്ല.താങ്കൾ ആരോടും പൈസയൊന്നും വാങ്ങിയില്ലല്ലോ അല്ലേ?... ചുമ്മാ പറഞ്ഞതാണ്‌!
..നല്ല റിവ്യൂ...
ആശംസകള്‍ !

jayarajmurukkumpuzha പറഞ്ഞു...

Hai KALAMJI...... tahanks a lot for your kind visit and encouragement... thanks.....

jayarajmurukkumpuzha പറഞ്ഞു...

Hai MANAVADHWANIJI..... shamsayam thonnunnathil kuzhappamilla, pakshe njan blog ezhuthi thudangunnathinu munpum, njan blog ezhuthu nirthiyal athinu seshavum nalla chithrangal vijayikkum, njan ezhuthiyathu kondu oru chithram vijayichu ennu njan vicharichal athu ahanthyo,ahankaramo kondu enikku thonnunnathavum, appo pinne enikku arenkilum anchu paisa tharumo, ethu rangathaylum nallathu sambhavikkatte enneyullu.... PINNE ORU KARYAM ORU CINEMAYUM MOSHAMANENNU ORIKKALUM NJAN EZHUTHIYITTILLA, CHILA CHITHRANGAL PARAMARSHIKKAPPEDA ARHATHA UNDU ENNU KARUTHI AVAYE KURICHU EZHUTHUNNU . ee niranja snehathinum, nanmaniarnja vaakkukalkkum orayiram nandhi....

rafeeQ നടുവട്ടം പറഞ്ഞു...

രണ്ട് സിനിമകളെ സംബന്ധിച്ചുള്ള വിലയിരുത്തല്‍ നന്നായി.
പക്ഷേ, നിരൂപണക്കുറിപ്പില്‍ ഉടനീളം ധാരാളം അക്ഷരപ്പിശകുകള്‍.
പ്രസിദ്ധീകരണത്തിന് മുമ്പ് പരിശോധന അത്യാവശ്യം.
(വിജയം കൈ വരിചിരിക്കുന്നു.) ഈ വാക്ക്, അകലവും(space) 'കൈ' യും ഒഴിവാക്കി ''വിജയം വരിച്ചിരിക്കുന്നു'' എന്ന് മതിയല്ലോ..

jayarajmurukkumpuzha പറഞ്ഞു...

Hai RAFEEQJI.....ee hridhya sannidhyathinum, nirdeshangalkkum, prothsahanathinum orayiram nandhi....

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

നല്ല ഒരു വിശകലനം...സത്യം പറയാല്ലോ ഞാനീപടമൊന്നും കണ്ടില്ല..
എന്നാലും താങ്കളുടെ ഈ ശൈലി സൂപ്പര്‍....
അഭിനന്ദിക്കാതെവയ്യ...

ഒത്തിരിയാസംസകള്‍.....!!

http://pularipoov.blogspot.com/2011/02/blog-post.html

jayarajmurukkumpuzha പറഞ്ഞു...

Hai PRABHANJI........ ee hridhyamaya varavinum, abhinandanangalkkum orayiram nandhi.....

jyo പറഞ്ഞു...

ജയ് രാജ്,ഈ റെവ്യൂവിന് നന്ദി.
ഇവിടെ കെനിയായില്‍ മലയാളം CD ഒന്നും ലഭ്യമല്ലാത്തതിനാല്‍ നാട്ടില്‍ പോകുമ്പോള്‍ നല്ല ചിത്രങ്ങള്‍ കുറേ വാങ്ങി കൊണ്ടു വരും.അടുത്ത മാസം പോകുമ്പോള്‍ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റില്‍ ഈ രണ്ടു പേരും ഉല്‍പ്പെടുത്തി.

jayarajmurukkumpuzha പറഞ്ഞു...

Hai JYOJI...... ee niranja snehathinum, prothsahanathinum, aashamsakalkkum orayiram nandhi.....

ഏപ്രില്‍ ലില്ലി. പറഞ്ഞു...

ഹായ് ജയരാജ്... റിവ്യൂ കൊള്ളാം. അപ്പൊ ഇന്ന് ഇതു പടം കാണണം എന്ന ചോദ്യത്തിന് ഉത്തരമായി. കണ്ടവരും പറഞ്ഞു മനിക്യക്കല്ല് നല്ല പടം ആണെന്ന്.

jayarajmurukkumpuzha പറഞ്ഞു...

Hai JYOJI...... randu divassam google pani mudakkiyathinal nerathe nalkiya comment delete ayi poyi . ee sneha varavinum, prothsahanathinum orayiram nandhi......

jayarajmurukkumpuzha പറഞ്ഞു...

Hai APRIL LILLYJI..... theerchayayum manikyakallu valare nalla chithramanu. ee hridyamaya varavinum , prothsahanathinum orayiram nandhi.....

കുല മഹിമയുടെ ചോരപ്പൂക്കൾ....

പ്രിയപ്പെട്ടവരേ..... എന്റെ നാൽപത് കവിതകൾ അടങ്ങിയ പ്രഭാത് ബുക്ക് ഹൗസ് പുറത്തിറക്കിയ  പ്രണയമാണെനിക്ക് എന്ന ഏറ്റവും പുതിയ കവിതാ സമാ...