2010, നവംബർ 18, വ്യാഴാഴ്‌ച

അതെ ഇത് ശരിക്കും ത്രില്ലറാണ് ..................

ശ്രീ സാബു ചെറിയാന്‍ നിര്‍മിച്ചു , ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ത്രില്ലെര്‍ പേര് സൂചിപ്പിക്കുംപോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റമറ്റ രീതിയില്‍ ഒരു കുറ്റാന്വോഷണ ചിത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നതില്‍ ശ്രീ ഉണ്ണികൃഷ്ണന്‍ വിജയിച്ചിരിക്കുന്നു. സമകാലിക വിഷയങ്ങള്‍ സിനിമ ആക്കുമ്പോള്‍ ഒരു ചലച്ചിത്രകാരന്‍ ഒട്ടേറെ വെല്ലു വിളികള്‍ നേരിടാറുണ്ട്. അത്തരം വെല്ലുവിളികളെ ധൈര്യപൂര്‍വ്വം ഏറ്റെടുക്കുകയും , ശക്തമായ കഥയും, അതിലും ശക്തമായ തിരക്കഥയും, സംഭാഷണങ്ങളും നല്‍കി സംവിധായക കലയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയ ഉണ്ണികൃഷ്ണന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഡി. സി. പി. നിരഞ്ജന്‍ എന്നാ പോലീസെ വേഷത്തില്‍ പ്രിത്വിരാജ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കഥാപാത്രങ്ങളെ ഏതു രീതിയില്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചാലും ഏതൊരു അഭിനേതാവിന്റെയും ശരീര ഭാഷ ചില പോരായ്മകള്‍ വിളിചോതാറുണ്ട്, എന്നാല്‍ പ്രിത്വിരാജ് എന്നാ വ്യക്തിക്ക് അപ്പുറം നിരഞ്ജന്‍ എന്നാ കഥാപാത്രത്തെ മാത്രമേ ത്രില്ലറില്‍ പ്രേക്ഷകര്‍ക്ക്‌ കാണാന്‍ സാധിക്കുന്നുള്ളൂ. ഒരു അഭിനേതാവിനെ സംബന്ധിച്ച് പൂര്‍ണ്ണതയില്‍ എത്തിയ പ്രകടനം നടത്തിയാല്‍ മാത്രമേ അത്തരം ഒരു നിലയിലേക്ക് എത്തപ്പെടുക സാധ്യമാകൂ. ആ രീതിയില്‍ പ്രിത്വിരാജ് പരിപൂര്‍ണ്ണമായ പ്രകടനമാണ് കാഴ്ച വൈക്കുന്നത്. വര്‍ത്തമാന കാല മലയാള സിനിമയില്‍ ഇത്രയേറെ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍, അതിന്റെ സൂക്ഷ്മ തലങ്ങളെ പോലും പഠിക്കുകയും, നൂറു ശതമാനം നല്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. ലാലൂഅലക്സ്, സിദിഖ് , വിജയരാഘവന്‍ ,പ്രജന്‍, തുടങ്ങി അഭിനേതാക്കളെല്ലാംമികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഭരണി ധാരന്റെ ചായാഗ്രഹണം, മനോജിന്റെ എഡിറ്റിംഗ്, ഹരിനാരയനിന്റെ ഗാനങ്ങള്‍, ധരന്റെ സംഗീതം എന്നിവ ചിത്രത്തിന് മാറ്റ് കൂട്ടുന്നു. അനല്‍ അരസ്ന്റെ നേതൃത്വത്തില്‍ സംഘട്ടന രംഗങ്ങള്‍ ഉജ്ജ്വലം ആയിട്ടുണ്ട്‌. തികച്ചും അപ്രതീക്ഷിതമായ ക്ലൈമാക്സ്‌ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അവസാന ഷോട്ട് വരെയും സസ്പെന്‍സ് നിലനിര്‍ത്തി പേര് സൂചിപ്പിക്കും പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ത്രില്ലറിന് സാധിച്ചിരിക്കുന്നു.സാങ്കേതികമായി ചിത്രം ഉന്നത നിലവാരം പുലര്‍ത്തുന്നു. കുറ്റഅന്വോഷണം ആകുമ്പോള്‍ കഥയിലോ , തിരക്കഥയിലോ ഉണ്ടാകുന്ന ചെറിയ പാളിച്ചകള്‍ പോലും ചിത്രത്തെ പ്രതികൂലമായി ബാധിക്കും , എന്നാല്‍ യാതൊരു പിഴവുകള്‍ക്കും ഇടം കൊടുക്കാതവി വിധം , വളരെ സമര്‍ത്ഥമായി ചിത്രത്തെ അതിന്റെ ശരിയായ പാതയില്‍ എത്തിക്കാന്‍ ത്രില്ലരെന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുന്നു. ത്രില്ലെര്‍ അതെ ഇത് ശരിക്കും ത്രില്ലെര്‍ തന്നെയാണ്...........

35 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

thnx 4 visiting my blog

Abdulkader kodungallur പറഞ്ഞു...

അപ്പോള്‍ സിനിമാ നിരൂപണവും വഴങ്ങും എന്ന് തെളിയിച്ചു . ചില അക്ഷരത്തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട് . അതു തിരുത്തുന്നതും നല്ലതല്ലേ .

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ANIRUDHJI... ee sneha sandarshanathinu orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ABDULKADERSIR...... ee sneha sameepyathinum prothsahanathinum orayiram nandhi..... , nirdeshangal palikkan shramikkaam, nandhi.....

shajkumar പറഞ്ഞു...

അപ്പോള്‍ സിനിമാ നിരൂപണവും വഴങ്ങും എന്ന് തെളിയിച്ചു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SHAJISIR... ee nira snehathinum, prothsahanathinum orayiram nandhi.....

വില്‍സണ്‍ ചേനപ്പാടി പറഞ്ഞു...

സിനിമ നിരൂപണം നന്നായി.
ഞാന്‍ ത്രില്ലര്‍ കാണാന്‍ പോവുകയാ
പൊളിയാണേല്‍ ടിക്കറ്റിന്റെ ചാര്‍ജ്
തന്നേക്കണം.
നമ്മുടെ സ്ഥലത്തുവന്ന് അഭിപ്രായം പറഞ്ഞതിനു
നന്ദി

MOIDEEN ANGADIMUGAR പറഞ്ഞു...

നിരൂപണം നന്നായിട്ടുണ്ട്.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

വരട്ടെ. ഒന്ന് കാണണം എന്ന് ഈ നിരൂപണം വായിച്ചിട്ട് തോന്നുന്നു.
ഇനി എനിക്ക് പിടിച്ചില്ലെങ്കില്‍ ഞാന്‍ ഒന്നൂടെ വരും മാഷേ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai WILSONJI..... ee niranaja snehathinum, prothsahanathinum orayiram nandhi...... , cinema kandittu theerchayayum abhiprayam parayanam.........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MOIDEENJI.... ee saannidhyathinum, prothsahanathinum orayiram nandhi......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai CHERUVADIJI... ee sameepyathinum, abhiprayathinum orayiram nandhi.... cinema kandittu theerchayayum abhiprayam ariyikkanam.....

K A Solaman പറഞ്ഞു...

Dear Jayaraj,
Happy to see that you are good film viwer. Here is my latest comment about the present trend in Malayalam cinema. Will you agree?


'Rathinirvedam' in the remake


The Malayalam Film industry is on its way to the worst. The latest in this direction is the remake of old adult only films. First of these species is "Neelathamara" remade last year. Next is the remake of movie "Rathinirvedam" released 32 years ago. It is awfully repulsive to make alert the younger age band about the sex lessons of older generation.

There should be some legislation preventing all not to remake old films and remix time-tested film songs.

K A Solaman

വീകെ പറഞ്ഞു...

ഏതായാലും പടം കാണാനുള്ള ഒരു മൂട് തന്നിട്ടുണ്ട്... ഇനി ഇവിടെ വരുമ്പോൾ കാണാൻ നോക്കണം.

ആശംസകൾ.....

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

Good work. Keep writing...

Pranavam Ravikumar പറഞ്ഞു...

നല്ല നിരൂപണം.. ഇപ്പോഴൊക്കെ സിനിമ കാണുന്നതിനു മുമ്പേ ഇവിടെ നോക്കിയിട്ടേ പോകാറുള്ളു... കാശു നഷ്ടമാക്കണ്ടല്ലോ.... :-)

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SOLAMANSIR.... ee sneha varavinum abhiprayathinum orayiram nandhi....... sir ellaa chithrangalum remake cheyyunnathinudu yojippilla, pakshe valare nalla chithrangal puthu thalamurakalkku koodi parichayappedanum aswadhikkanum avassaram labhikkunnathu nalla kaaryam thanne..... valare nandhi....rjmurukkumpuzha7@gmail.com

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai V.KJI..... ee saannidhyathinum prothsahanathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JAYEETTA... ee sameepyathinum prothsahanathinum orayiram nandhi.....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRANAVAMJI.... ee niranja snehathinum nanma niranja vaakkukalkkum orayiram nandhi.....

Swathi പറഞ്ഞു...

Good review,

മാനവധ്വനി പറഞ്ഞു...

നിരൂപണം നന്നായി.. അഭിനന്ദനം

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

കൊള്ളാം ജയരാജ് നന്നായി നിരൂപണം നടത്തിയിരിയ്ക്കുന്നു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai SWATHIJI.... thanks alot for your kind visit and encouragement....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANAVADHWANIJI... ee varavinum, aashamsakalkkumorayiram nandhi....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KUSUMAMJI... ee saannidhyathinum, aashamsakalkkum orayiram nandhi.....

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

Nannayirikkunnu. Aashamsakal!!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai NJANJI... ee sneha varavinum, aashamsakalkkum orayiram nandhi........

അജ്ഞാതന്‍ പറഞ്ഞു...

ആര്‍ക്കാണ് സംശയം പ്രിത്വിരാജ് സൂപ്പെര്‍ സ്റ്റാര്‍ ആണെന്നുള്ളത് .....?
1 , ഉറുമി - സന്തോഷ്‌ ശിവന്‍
2 , ഉലകം ചുറ്റും വല്ലഭന്‍ - സജി സുരേന്ദ്രന്‍
3 , കിംഗ്‌ കമ്മീഷണര്‍ - ഷാജി കൈലാസ്
4 ,വിദ്യാധനം - എം മോഹനന്‍
5 ,സിംഗാര വേലവന്‍ - ദീപന്‍
6 ,അത് ജീവിതം - ബ്ലെസ്സി
7 ,വേയി രാജാ വെയി - അന്‍വര്‍
8 ,രഗുപതി രാഘവ രാജാറാം - ഷാജി കൈലാസ്
9 , കോസ്റ്റ് ഗാര്‍ഡ് - ആഷിക് അബു
10 ,മാണിക്ക്യകല്ല്‌
and much more suspenzes on the way letz wait & seee

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai ANJATHA SUHRUTHE.... theerchayayum PRITHVIRAJ supertharam thanneyanu, athil vimarshakarkku polum shamsayam illa. ithra cheriya prayathinullil ithrayum valiya thalathilekku uyaruvan PRITHVIRAJ enna cheruppakkaranu sadhichenkil athinu bhagyathinte pinbalam maathram alla, kadina adwanathinteyum, praythnathinteyum, athmasamarppanathinteyum pinthuna kondu koodiyanu. athu kondu yadharthyangal kaanathirikkunnathil arhtamilla. PRITHVIRAJ enna cheruppakkaran nediya vijayangalum, nettangalum ellaa yuakkalkkum prachodanamanu. ella nanmakalum, aarogyavum, aa cheruppakkaranu undakate ennu ella malayalikalum prarthikkunnu.......

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇത് വായിക്കുമ്പോ..ഒരു ത്രില്ലൊക്കെയുണ്ട്...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANJI..... ee saannidhyathinum , prothsahanathinum orayiram nandhi.....

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...