2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച
അയ്യപ്പന് കാലത്തിന്റെ കാവ്യ നീതി...........
ഒടുവില്‍  ശ്രീ  അയ്യപ്പനും   വിട പറഞ്ഞു.    മലയാള  കാവ്യ   ലോകത്ത്  വേറിട്ട   വഴികളിലൂടെയുള്ള    യാത്രയുടെ   അവസാനവും   വേറിട്ടതായി.    അയ്യപ്പന്‍റെ   മരണാനന്തര   ചടങ്ങുകള്‍   വിവാദമായത്  കാണുമ്പോള്‍   കാലം  അതിന്റെ കാവ്യ നീതി   നടപ്പാക്കിയതായി കണ്ടു   അയ്യപ്പന്‍റെ  ആത്മാവ്   ആഹ്ലാദിച്ചിരിക്കണം.   കാരണം  ജീവിച്ചിരുന്നപ്പോള്‍   തന്നെ  കണ്ടാല്‍  , കാശു   ചോദിക്കും  എന്ന് കരുതി സുഹൃത്തുക്കള്‍   വഴി മാറി  നടക്കുന്ന കാര്യം  അയ്യപ്പന്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.  അയ്യപ്പന്  ആശാന്‍  സമ്മാനം  ലഭിച്ചപ്പോള്‍ ഒരു നല്ല വാക്ക്  പറയാന്‍ പോലും മടി കാണിച്ചവരാന് പലരും.  അയ്യപ്പന്‍   പല തവണ   ആശുപത്രികളില്‍   കഴിച്ചു കൂട്ടിയപ്പോള്‍  ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും  കൂട്ടാക്കാത്തവര്‍  ആണ്   പലരും. അയ്യപ്പന്‍  ജീവിച്ചിരുന്നപ്പോള്‍   അയ്യപ്പനെ കണ്ടില്ലെന്നു നടിച്ച  മാധ്യമങ്ങള്‍   , അയ്യപ്പന് ആശാന്‍ സമ്മാനം ലഭിച്ചപ്പോള്‍   ചെറിയ  കോളം    വാര്‍ത്തയില്‍ ഒതുക്കിയവര്‍. പക്ഷെ അയ്യപ്പന്‍ ആരോടും  പരിഭവിച്ചില്ല . ആരെയും കുറ്റം പറഞ്ഞുമില്ല. പക്ഷെ കാലം  അതിന്റെ കുമ്പസാരം   നടത്തിയിരിക്കുന്നു.  അയ്യപ്പനെ അവഗണിച്ച  സുഹൃത്തുക്കളും,   മാധ്യമങ്ങളും,   ശവ ദാഹത്തിന്റെ   പേരില്‍  അനാവശ്യ വിവാദങ്ങള്‍   അഴിച്ചു വിടുമ്പോള്‍,   അയ്യപ്പന്‍ ചിരിക്കുന്നുണ്ടാകും,  കാരണം അയ്യപ്പന് അറിയാമായിരുന്നു,  തന്നെ മുഖം തിരിച്ചു നടക്കുന്നവര്‍   നാളെ തന്നെ  പാടി  പുകഴ്ത്തുമെന്ന്  , അത്  ശവ  ദാഹത്തിന്റെ  പേരില്‍ അല്ലെങ്കില്‍  മറ്റൊരു  കാരണം പറഞ്ഞു, അവര്‍ക്ക് വേണ്ടത് സ്വാര്‍ത്ഥ   ലാഭങ്ങളും,  മാധ്യമ   ശ്രദ്ധയും,.   സാംസ്‌കാരിക  കേരളം  ഉചിതമായ   യാത്ര  അയപ്പ് നല്‍കി   അയ്യപ്പന്  ആദരവു  നല്‍കിയിരിക്കുന്നു.  ശ്രീ അയ്യപ്പന്    അര്‍ഹമായ ആദരവു   നല്‍കിയ  സാംസ്‌കാരിക വകുപ്പിന്  നന്ദി.......   
2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച
അഗ്നിയായ് അന്‍വര്‍ , ചേലോടെ ചേകവര്‍ ............
ശ്രീ അമല്‍ നീരദ്   സംവിധാനം  ചെയ്തു  പ്രിത്വിരാജ്   നായകനായ   അന്‍വര്‍   തിയെടരുകളില്‍  അഗ്നിയായി  ജ്വലിക്കുന്നു.   അന്താരാഷ്ട്ര  തലത്തില്‍  ചര്‍ച്ച ചെയ്യപ്പെടുന്ന    തീവ്രവാദം  എന്ന കാലിക  പ്രസക്തിയുള്ള  വിഷയം  വളരെ    പക്വതയോടെയും,  കൈയടക്കതോടെയും   ആവിഷ്കരിക്കാന്‍   ശ്രീ  അമലിനു സാധിച്ചിരിക്കുന്നു. തീവ്രവാദം   അത് എന്തിന്റെ  പേരിലാണെങ്കിലും  തീവ്രവാദം തന്നെയാണ്,   ന്യായീകരണങ്ങള്‍   അര്‍ഹിക്കാത്ത തീവ്രവാദം മനുഷ്യ നന്മയ്ക്ക്  എതിരാണ്., എന്ന യാഥാര്‍ത്ഥ്യം   അന്‍വര്‍  തുറന്നു കാണിക്കുന്നു.  അന്‍വര്‍  എന്നാല്‍  വെളിച്ചം  കാട്ടുന്നവന്‍ , തീര്‍ച്ചയായും പേര് സൂചിപ്പിക്കും പോലെ  അന്‍വര്‍   ഇരുള്‍ നിറഞ്ഞ  മനസ്സുകള്‍ക്ക് വെളിച്ചം പകരുന്നു.   സൂക്ഷ്മതയോടെ   കൈകാര്യം  ചെയ്തില്ലെങ്കില്‍  പാളിപ്പോകുമായിരുന്ന   വിഷയം , ഒരു  പാളിച്ചകള്‍ക്കും  പഴുത് നല്‍കാത്ത    വിധം   നൂറു ശതമാനവും   കൃത്യതയോടെ  ആവിഷ്കരിക്കാന്‍    സാധിച്ചതാണ്   അന്‍വറിന്റെ   വിജയം. പ്രിത്വിരജിനു  അഭിമാനിക്കാം.  സ്വന്തം   കലയിലൂടെ സമൂഹത്തിനു  ഉദ്ധരണം   നല്‍കുക എന്നതാണ്   ഒരു കലാകാരന്റെ   ഉത്തമ ധര്‍മം . അന്‍വര്‍  എന്ന ചിത്രത്തിലൂടെ  പ്രിത്വിരാജ് തന്റെ  ധര്‍മം നിര്‍വഹിച്ചിരിക്കുന്നു . ഒരു കലാകാരനോട്  ജനങ്ങള്‍ക്ക്   ആദരവ്  തോന്നുന്ന  നിമിഷങ്ങളാണ്  അനവരിലൂടെ   പ്രിത്വിരാജ് സമ്മാനിക്കുന്നത്.  ഈ ചെറിയ   പ്രായത്തിലും  സമൂഹത്തോടുള്ള   പ്രതിബദ്ധത   നിര്‍വഹിക്കാന്‍   പ്രിത്വിരാജ്  നടത്തുന്ന ശ്രമങ്ങള്‍    അഭിനന്ദനം  അര്‍ഹിക്കുന്നു.   പ്രതേകിച്ചു   യുവാക്കള്‍ക്ക്   നല്ലൊരു   സന്ദേശം  നല്കാന്‍  പ്രിത്വിരാജ് എന്ന യുവാവിനു  സാധിച്ചിരിക്കുന്നു.  അഭിനയത്തിന്റെ കാര്യത്തില്‍  പ്രിത്വിരാജ്  വീണ്ടും ഉയരങ്ങള്‍ കീഴടക്കുന്നു.  തികഞ്ഞ പക്ക്ക്വതയോടെ  , എന്നാല്‍  വികാരങ്ങള്‍ അമിതമാകാതെ  ,  മികച്ച  കൈ അടക്കത്തോടെ  പ്രിത്വിരാജ് അന്‍വര്‍  ആയി  മാറിയിരിക്കുന്നു.  പ്രകാശ്  രാജ്   , ലാല്‍,  മമത  തുടങ്ങി  എല്ലാ താരങ്ങളും തങ്ങളുടെ  മികച്ചത് തന്നെ  നല്‍കിയിരിക്കുന്നു.  സൂപ്പര്‍ പതിനാറു, പതിനേഴു , മുപ്പത്തി അഞ്ചു  തുടങ്ങിയ കാമറ കളില്‍  കൂടി ചിത്രം കാണുമ്പോള്‍ സാങ്കേതിക മികവില്‍ ഹോളിവുട്   പോലും അതിശയിക്കുന്ന്‍ . ഇമ്പമാര്‍ന്ന   സംഗീതമാണ്  ചിത്രത്തിനെ  മറ്റൊരു സവിശേഷത. ഗാനങ്ങള്‍  ഹിറ്റ് ചാര്‍ട്ടില്‍   ഇടം നേടി കഴിഞ്ഞിരിക്കുന്നു.   ജാതി  , മത, ഭാഷ ഭേദമന്യേ    എല്ലാവരും  കണ്ടിരിക്കേണ്ട ചിത്രമാണ് അന്‍വര്‍.  അന്‍വര്‍ നല്‍കുന്ന   വെളിച്ചം  മാനവ രാശിക്ക് തന്നെ  വഴി കാട്ടിയാകും. അന്‍വര്‍  നല്‍കുന്ന   വെളിച്ചത്തില്‍  നന്മയുടെ പാത നമുക്ക്  മുന്നില്‍ തെളിഞ്ഞു കാണാം , ആ പാതയിലൂടെ സമാധാനത്തിന്റെ   പുതിയ ഒരു ലോകം കെട്ടിപ്പടുക്കാം. അന്‍വര്‍  എന്ന ചിത്രം വിജയിപ്പിക്കേണ്ടത്  നമ്മള്‍ ഓരോ പ്രേക്ഷകരുടെയും   കടമയാണ്.   അതുപോലെ  ശ്രീ  സജീവന്‍ സംവിധാനം   നിര്‍വഹിച്ചു   ഇന്ദ്രജിത്ത്   നായകനായ   ചേകവര്‍   ശ്രദ്ധിക്കപ്പെടുന്നു.      അനീതിക്കെതിരെ  അനവരധം   പോരാടുന്ന    കാശിനാഥന്‍   എന്ന കഥാപാത്രത്തിലൂടെ   ഇന്ദ്രജിത്ത്   സൂപ്പര്‍  സ്റ്റാര്‍  പദവിയിലേക്ക്.    കറതീര്‍ന്ന   അഭിനയത്തിലൂടെ   സൂപ്പര്‍ സ്റ്റാര്‍ പദവിക്ക്  തന്‍ തികച്ചും  അര്‍ഹനാണെന്ന്   ഇദ്രജിത്  തെളിയിചിരിക്കുന്ന്‍.   എല്‍സമ്മ യില്‍   നിന്നും ചെകവരിലേക്ക്   എത്തുമ്പോള്‍   ഇന്ദ്രജിത്തിന്റെ  അഭിനയ വൈവിധ്യം  പ്രേക്ഷകര്‍ക്ക് വിസ്മയമാകുന്നു . ഇന്ദ്രജിത്ത്  പാടിയ ചെകവരാനെ എന്ന ഗാനം    ഗായകന്‍   എന്ന  പ്രതിഭയും  തെളിയിക്കുന്നതാണ്. ഫോട്ടോ സോണിക്  ക്യാമറയില്‍ കൂടിയുള്ള  സംഘട്ടന  രംഗങ്ങള്‍  ഉള്‍പ്പെടെ സാങ്കേതികതയിലും ചിത്രം വളരെ മുന്നിലാണ്.   കലാഭവന്‍  മണി, സംവൃത ,  സര യു , തുടങ്ങിയവര്‍  മികച്ച പ്രകടനം   കാഴ്ച വയ്ക്കുന്നു.  സംവൃതയെ  പോലെ  മലയാളത്തോട്  ചേര്‍ന്ന് നില്ക്കാന്‍  ഇഷ്ട്ടപ്പെടുന്ന   മികച്ച കലാകാരിക്ക്   അവര്‍  അര്‍ഹിക്കുന്ന  സ്ഥാനം  നല്കാന്‍  മലയാള സിനിമ  ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.  അനവരിന്റെയും,  ചെകവരുടെയും   വിജയം ഒരു കാര്യം ഉറപ്പിക്കുന്നു,  പ്രിത്വിരാജ് , ഇന്ദ്രജിത്ത്  എന്നീ   താര  സഹോദരന്മാരുടെ  കൈകളില്‍  മലയാള സിനിമയുടെ ഭാവി  ഭദ്രമാണ്.............. ആശംസകള്‍..........
2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച
സ്നേഹ നിറവിന്റെ രണ്ടു വര്‍ഷങ്ങള്‍ ............
സ്നേഹഗീതം  എന്ന   എന്റെ   ബ്ലോഗു   മൂന്നാം  വര്‍ഷത്തിലേക്ക് കടക്കുകയാണ്.   കഴിഞ്ഞ  രണ്ടു വര്‍ഷങ്ങളിലും    വളരെ സജീവമായി തന്നെ   ഈ രംഗത്ത് തുടരാന്‍   സാധിച്ചതില്‍  അതിയായ സന്തോഷം.   എന്നിലെ എന്നെ കൂടുതല്‍  അറിയാനും,  എന്നിലെ ചിതറിയ  ചിന്തകളും,  സ്വപ്നങ്ങളും, സന്തോഷങ്ങളും, സന്താപങ്ങളും, പ്രതിഷേധവുമൊക്കെ  പ്രതിഫലിപ്പിക്കുവാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്   എന്ന് കരുതുന്നു.  എന്റെ ആദ്യ പോസ്റ്റു  ആയ ആര്‍ദ്രം  മുതല്‍ അവസാനം എഴുതിയ    എങ്കിലും, ക്ഷമിക്കൂ  ഉഷേ...എന്ന പോസ്റ്റ് വരെ  വായനയിലൂടെയും,  പ്രതികരണം  വഴിയും പ്രോത്സാഹിപ്പിച്ച   എല്ലാ നല്ല  മനസ്സുകള്‍ക്കും   നന്ദി അറിയിക്കുന്നു.  പലപ്പോഴും  എഴുത്തില്‍ നിന്ന്  പിന്തിരിഞ്ഞു  നടക്കാന്‍ തുടങ്ങുമ്പോള്‍  ഈ നല്ല മനസ്സുകള്‍   നല്‍കിയ  സ്നേഹത്തിന്റെയും, പ്രോത്സഹനത്തിന്റെയും  ഊര്‍ജ്ജം  മുന്നോട്ടുള്ള  യാത്രയ്ക്ക്  തുണയായി.  ഈ നിറഞ്ഞ സ്നേഹവും, പ്രോത്സാഹനവും  എന്നെ കൂടുതല്‍ കര്മ്മനിരതന്‍  ആക്കുന്നു.  ഇന്ത്യ  കൂടാതെ  എന്നെ വളരെ ഏറെ  പ്രോത്സാഹിപ്പിച്ച  റഷ്യ,  ചിലി, മാള്‍ട്ട,   സ്പെയിന്‍, കാനഡ, ജപ്പാന്‍ , ഫ്രാന്‍സ്,  ഡെന്മാര്‍ക്ക്, ആഫ്രിക്ക, ഇംഗ്ലണ്ട്,  അമേരിക്ക, ശ്രീലങ്ക, ഇറാഖ , യു. എ .ഇ   , ഓസട്രലിയ,  നുസ്സിലണ്ട്,  തുടങ്ങിയ  വിദേശ രാജ്യങ്ങളിലെയും  നല്ല മനസ്സുകള്‍ക്ക്  പ്രത്യേക   നന്ദി  അറിയിക്കുന്നു. കൂടാതെ  സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രിയ , സിനിമ, സ്പോര്‍ട,  സാഹിത്യം, കല, മാധ്യമം, സംഗീതം  തുടങ്ങിയ വിവിധ  മേഖലകളില്‍ പെട്ട  ബഹുമാന്യ  വ്യക്തിത്വങ്ങള്‍ക്കും  എന്റെ പ്രണാമം .  നിങ്ങള്‍ നല്‍കുന്ന സ്നേഹത്തിന്റെ, പ്രോത്സാഹനത്തിന്റെ   ഊര്‍ജ്ജത്തില്‍  സ്നേഹഗീതം  യാത്ര  തുടരുന്നു............
2010, ഒക്‌ടോബർ 3, ഞായറാഴ്‌ച
എങ്കിലും ക്ഷമിക്കൂ ഉഷേ................
കോമന്‍ വെല്‍ത്ത്  ഗൈമ്സിനു  തിരി  തെളിഞ്ഞു.  ലോകത്തിനു മുന്നില്‍  ഇന്ത്യയുടെ  സംസ്കാരത്തിന്റെ  , മതേതരത്വത്തിന്റെ  , ഐക്യത്തിന്റെ , ശക്തി  ബോധ്യപ്പെടുത്താന്‍  നമ്മള്‍  ഓരോ ഇന്ത്യക്കാര്‍ക്കും  പ്രാര്‍ത്ഥിക്കാം, പ്രയത്നിക്കാം,. നിരവധി  വിവാദങ്ങളും, വീഴ്ചകളും,   കടന്നു ഗൈമ്സ്   അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍  ഇന്ത്യ  എന്നാ വിസ്മയം  ലോക രാജ്യങ്ങള്‍ക്ക്  മാതൃക  ആകും എന്നതില്‍  സംശയം  വേണ്ട.  ഒരു കായിക മാമാങ്കം   എന്നതിലുപരി   വിവിധ സംസ്കാരങ്ങളുടെ ഒത്തുചേരല്‍  , ഇന്ത്യയെപ്പോലെ  നാനാത്വത്തില്‍  ഏകത്വം  പുലര്‍ത്തുന്ന  ഒരു രാജ്യത്തിന് എളുപ്പത്തില്‍  ഉള്‍ക്കൊള്ളാന്‍  കഴിയും  എന്നത് തന്നെയാണ് ഈ ഗൈമ്സിന്റെ   വിജയത്തിന്റെ അടിസ്ഥാന  ഘടകം.   എന്നിരുന്നാലും,  പി.ടി. ഉഷയെപോലുള്ള  ലോകോത്തര  നിലവാരമുള്ള മുന്‍ താരങ്ങള്‍ക്ക്   അര്‍ഹമായ ക്ഷണം  നല്‍കാതിരുന്നത്  വലിയ വീഴ്ചയാണ്.  ഗേംസ്  വില്ലജിനെ  പറ്റി ഒട്ടേറെ  പരാതികള്‍ ഉയര്‍ന്നപ്പോള്‍   അതിനെതിരെ ആദ്യം  പ്രതികരിച്ചത് ഉഷയാണ്. താന്‍ ഉള്‍പ്പെടെയുള്ള   ഇന്ത്യന്‍ താരങ്ങള്‍ക്ക്  മറ്റു രാജ്യങ്ങളിലും  ഇത് പോലുള്ള  സൌകര്യങ്ങള്‍ മാത്രമേ  ലഭിച്ചിട്ടുള്ളൂ,  അത് കൊണ്ട് ഇവിടെ പറയത്തക്ക  പോരായ്മകള്‍   ഇല്ല എന്ന്  ശക്തമായി  തന്നെ ഉഷ പറഞ്ഞിരുന്നു.  ഇത്തരത്തില്‍ ഇന്ത്യയുടെ  കായിക രംഗവുമായി  ഇത്രയേറെ  ചേര്‍ന്ന് നില്‍ക്കുന്ന ഉഷയെപോലുള്ള  കായികതാരങ്ങള്‍ക്ക്  അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത്  സങ്കടം തന്നെ. മുന്‍പ് ഞാന്‍ , ഇന്ത്യയില്‍  ഉസൈന്‍ ബോള്‍ട്ടുമാര്‍  ഉണ്ടാകാത്തത്  എന്തുകൊണ്ട്? എന്നാ ലേഖനത്തില്‍   പറഞ്ഞതുപോലെ  ഉഷയെപോലുള്ള  താരങ്ങളുടെ കണ്ണുനീര്‍ വീഴുന്ന   അവസ്ഥ  തുടരുന്ന കാലത്തോളം  ഇന്ത്യയില്‍  ഉസ്സൈന്‍  ബോള്‍ടുമാര്‍   ഉണ്ടാകുമെന്ന് തോന്നുന്നില്ല.   വലിയ  തെറ്റ്  തന്നെ , എങ്കിലും  ക്ഷമിക്കൂ  ഉഷേ ,  ഇന്ത്യക്കാര്‍  എന്നാ നിലയില്‍  എല്ലാം പൊറുത്തു കൊണ്ട്  വലിയൊരു മുന്നേറ്റത്തിനായി   നമുക്ക് കൈകോര്‍ക്കാം.   ഉഷയുടെ  ശിഷ്യ  ആയ  ടിന്റു ലൂക്കാ  സ്വര്‍ണ്ണം നേടട്ടെ  എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു...............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
- 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
