2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ഉള്‍ക്കടലിരംബങ്ങള്‍ ...........

മലയാള സിനിമയുടെ സൗമ്യ തേജസ്സു ശ്രീ വേണു നാഗവള്ളിയും ചമയങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് വിട വാങ്ങിയിരിക്കുന്നു. പ്രണയത്തിന്റെ ഉള്‍ക്കടല്‍ ഇരമ്പങ്ങള്‍ മലയാളി മനസ്സില്‍ നോവിന്റെയും വിരഹത്തിന്റെയും വേണുഗാനമായി പൈയ്തു ഇറങ്ങിയ നാളുകള്‍ മലയാളിക്കിനി ദീപ്തമായ ഓര്‍മ്മ മാത്രം. വിഷാദ കാമുകന്‍ എന്നാ ലേബലില്‍ തളചിടുമ്പോഴും പ്രണയത്തിന്റെ വിഷാദ ഭാവങ്ങള്‍ ഓരോ ചിത്രത്തിലും വ്യത്യസ്തമായി കോറിയിടാന്‍ സാധിച്ചതാകണം വേണു നാഗവള്ളി എന്നാ നടന്റെ വിജയം. പൂര്‍ണ്ണതയില്‍ എത്തിയ പ്രണയങ്ങളെക്കാളും ത്യജിക്കപ്പെടെണ്ടി വരുന്ന പ്രണയങ്ങളാണ് ജീവിത കാലം മുഴുവന്‍ മനസ്സില്‍ ഒരു നോവായി നിറയുന്നത്. ഒരു പക്ഷെ അത് കൊണ്ടാകണം വേണു നാഗവള്ളി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എക്കാലവും മലയാള സിനിമാ പ്രേക്ഷകരെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നതും. ഒരു പക്ഷെ ഇന്നത്തെ പ്പോലെ ആശയ വിനിമയത്തിന് മൊബൈല് ഫോണ്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാതിരുന്ന സമയത്തെ പ്രണയിതാക്കളുടെ വിഹ്വലതകളും ,സ്വപ്നങ്ങളും, പ്രതീക്ഷകളും , പുഞ്ചിരിയും, കണ്ണീരും ചാലിച്ചെടുത്ത പ്രണയ സുഗന്ധം നിറഞ്ഞ കഥകള്‍ കാണാന്‍ ഇനിയും വേണു നാഗവള്ളി ചിത്രങ്ങള്‍ മാത്രം ബാക്കിയാവുന്നു. ഗായകനായും, അവതരകനായും, കഥാകാരനായും , സംവിധായകനായും, സമസ്ത മേഘലകളിലും വ്യക്തി മുദ്ര പതിപ്പിച്ച മഹാനായ കലാകാരന്‍ വിട വാങ്ങുമ്പോള്‍ , ഒരു അഭിനേതാവെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ നല്‍കാന്‍ നമുക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോകുന്നു, വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം........

16 അഭിപ്രായങ്ങൾ:

മുകിൽ പറഞ്ഞു...

വളരെ ശരിയാണു, ജയരാജ്. മലയാള സിനിമാലോകത്തു ഒരുപാടു കൊഴിച്ചിലുകൾ. വിഷമം തോന്നുന്നു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKILJI....... ee saumya saannidhyathinum, abhiprayathinum orayiram nandhi......

ramanika പറഞ്ഞു...

വേണു നാഗവള്ളി തന്റെ ഒരു ശൈലി ഉണ്ടാക്കി എടുത്തു അതു തന്നെയാണ് ആളുടെ വിജയവും
നല്ലൊരു നടനെ, തിരകഥ രചയിതാവിനെ, സംവിധായകനെ , മനുഷ്യനെ നഷ്ട്ടമായി .....

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai RAMANIKAJI....... ee saanthwana sparshathinum, nanma niranja vaakkukalkkum orayiram nandhi......

Kalavallabhan പറഞ്ഞു...

മാധവിക്കുട്ടിയിൽ നിന്നു തുടങ്ങി സ്വർണ്ണലതയിൽ എത്തി നില്ക്കുന്നു ഈ കൊഴിച്ചിൽ

മാനവധ്വനി പറഞ്ഞു...

താങ്കൾ പറഞ്ഞത്‌ ശരിയാണ്‌... വേണു നാഗവള്ളിക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നു

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai KALAVALLABHANJI..... theerchayaum ,venu nagavalliyudeyum, swarnnalathayudeyumokke viyogam valare dhukhakaramaaanu, ee varavinum, nalla vaakkukalkkum orayiram nandhi........

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MANAVADHWANIJI.... ee saannidhyathinum, abhiprayathinum orayiram nandhi.............

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എല്ലാകഴിവുകളും ഉണ്ടായിരുന്നിട്ടും വേണു നാഗവള്ളി എന്നും വിഷാദങ്ങളിൽ മുങ്ങിതാഴുന്നവനായിരുന്നുവെന്ന് ആ ഭാവങ്ങളിൽ തോന്നുമായിരുന്നൂ.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MUKUNDANJI........ valare shariyanu....... ee sneha sparshanathinum, abhiprayathinum orayiram nandhi.......

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

മാന്യനായ ഒരു മനുഷ്യസ്നേഹി
വിഷാദഭാവം തുളുമ്പുന്ന മുഖമുള്ള വേണു നാഗവള്ളിക്ക് പ്രണയ നൈരാശ്യത്തിന്റെ എപ്പോഴും ഭാവമായിരുന്നു.
ഏറെ ഇഷ്ടപ്പെട്ടിരുന്നു ജാടകളില്ലാത്ത ആ സാധാരണ വ്യക്തിത്വത്തെ.
ബാഷ്പാഞ്ജലികള്‍

Pranavam Ravikumar പറഞ്ഞു...

I have posted comment for this post here in this blog... Please check as soon as your time permits...

http://enikkuthonniyathuitha.blogspot.com/


Thanks & Regards

Pranavam Ravikumar

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai JAYETTA ... ee sneha saannidhyathinum, nanma niranja vaakkukalkkum orayiram nandhi.......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai PRANAVAMJI.... ee sneha varavinum, abhiprayathinum orayiram nandhi......... blog nokkaam ketto.......

mayflowers പറഞ്ഞു...

വേണു നാഗവള്ളിയുടെ കഥാപാത്രങ്ങള്‍ ആരും ഇഷ്ടപ്പെട്ടു പോകുന്നവയായിരുന്നു.അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

Hai MAYFLOWERS...... ee saannidhyathinum, abhiprayathinum orayiram nandhi.......

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...