2010, ജൂലൈ 31, ശനിയാഴ്‌ച
മലയാള സിനിമയിലെ വര്‍ത്തമാനകാല ചിന്തകള്‍..
ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമ വീണ്ടും സജീവമാവുകയാണ്. അതോടൊപ്പം തന്നെ താരാധിപത്യം, പുതുമുഖങ്ങളുടെ പ്രാധാന്യം, പുത്തന്‍ പരീക്ഷണങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. തിക്കുറിശി സുകുമാരന്‍ നായരില്‍ നിന്ന് തുടങ്ങി സത്യന്‍, നസീര്‍, മമ്മൂട്ടി , മോഹന്‍ലാല്‍ , എന്നിവരിലുടെ ഇന്ന് പ്രിത്വിരാജില്‍ എത്തി നില്‍ക്കുന്ന താരപദവി മലയാളത്തിന്റെ മാത്രം പ്രത്യേകത അല്ല. ലോകത്ത് ഏതൊക്കെ ഭാഷകളില്‍ സിനിമ ഇറങ്ങുന്നുണ്ടുന്കിലും ആ ഭാഷകളില്‍ എല്ലാം താരപദവികള്‍ ഉണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. ഒരു താരത്തിനും സ്വയം സൂപ്പര്‍ സ്റ്റാര്‍ പദവി കല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ജനങ്ങള്‍ തന്നെയാണ് അവര്‍ക്ക് ആ പദവി നല്‍കുന്നത്. എന്ന് കരുതി അവര്‍ നല്‍കുന്ന എന്തും ഒരേ മനസ്സോടെ സ്വീകരിക്കാനും അവര്‍ തയ്യാറാവില്ല. കാരണം ജനങ്ങള്‍ സൂപ്പര്‍ താര പദവി കല്പിച്ചു നല്‍കുമ്പോള്‍ തന്നെ ആ താരങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരം ഉണ്ടായില്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ തള്ളി കളയുക തന്നെ ചെയ്യും. മമ്മൂട്ടിയെയോ, മോഹന്‍ലാലിനെയോ, പ്രിത്വിരജിനെയോ എടുക്കുമ്പോള്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് സമകാലികരായി വന്ന എത്രയോ താരങ്ങള്‍, പക്ഷെ എന്തുകൊണ്ട് അവര്‍ക്ക് ഇവരുടെ നിരയിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല എന്ന് ചിന്തിക്കുമ്പോള്‍ , മമ്മൂടിയുടെയും, മോഹന്‍ലാലിന്റെയും, പ്രിത്വിരജിന്റെയുമൊക്കെ കഠിനദ്വാനവും, പ്രതിഭയുമോക്കെയാണ് അവരെ സൂപ്പര്‍ താര പദവിയില്‍ എത്തിച്ചത് എന്ന് കാണാം. ഇത് പോലെ തന്നെ എലാ ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ ഉണ്ട്. സിനിമ രംഗത്ത് മാത്രമല്ല ഏതു രംഗം ആയിരുന്നാലും അവരവരുടേതായ മേഘലകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവര്‍ ആ മേഘലകളിലെ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് താരപദവി എല്ലാക്കാലത്തും നിലനില്‍ക്കും, അത് അതിനു അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുകയും ചെയ്യും, പുതുമുഖങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ഈയിടെ ചില തല മുതിര്‍ന്ന സംവിധായകരുടെ ഭാഗത്ത് നിന്നും , പുതു മുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കണം , പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവണം എന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ കേട്ടു. എന്പതുകളിലും, തൊണ്ണൂറുകളിലും , സജീവമായിരുന്ന ഈ സംവിധായകരുടെ മിക്കവാറും, എല്ലാ ചിത്രങ്ങളിലും നായകന്മാരയത്, മമ്മൂട്ടിയോ , മോഹന്‍ലാലോ ആണ്. എന്നാല്‍ ഇന്ന് ആ താരങ്ങള്‍ തങ്ങള്‍ക്കു അപ്രാപ്യര്‍ ആയി എന്ന് തോന്നിയത് കൊണ്ടോ, അവര്‍ക്ക് വേണ്ട ചിത്രങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തത് കൊണ്ടോ ആണ് ആ സംവിധായകരില്‍ നിന്നും ഈ വൈകിയ വേളയില്‍ ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടായതു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും, പുതെന്‍ പരീക്ഷണങ്ങള്‍ വേണമെന്നും ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ ആണെങ്കില്‍ തങ്ങളുടെ നാളിതു വരെയുള്ള ചിത്രങ്ങളില്‍ അതിനു വേണ്ടുന്ന സാഹചര്യങ്ങള്‍ ഒരുക്കണം ആയിരുന്നു. അല്ലാതെ കിട്ടാത്ത മുന്തിരി പുളിക്കും എന്നാ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ട് വരുന്നത് ഭംഗിയല്ല. അത് പോലെ മലര്‍വാടി ആര്‍ട്സ് ക്ലാബ്ബു ഇറങ്ങിയപ്പോള്‍ വിനീത് ശ്രീനിവാസനെപ്പോലെ എന്ത് കൊണ്ട് ചെറുപ്പക്കാര്‍ ധൈര്യമായി മുന്നോട്ടു വരുന്നില്ല എന്നാ ചോദ്യം പലയിടത് നിന്നും ഉയര്‍ന്നു കേട്ടു. വിനീതിനെ പോലെ കഴിവും, പ്രതിഭയും ഉള്ള ഒരു കലാകാരന്‍ മലയാള സിനിമയ്ക്ക് മുതല്‍കൂട്ടാണ്. പക്ഷെ വിനീതിന് കിട്ടിയ പിന്തുണ അത് നിര്‍മാതാവിന്റെ ഭാഗത്ത് നിന്നായാലും, മറ്റു സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നായാലും , അതുപോലെ പുതുതായി കടന്നു വരുന്ന എത്ര പേര്‍ക്ക് പിന്തുണ ലഭിക്കും. എന്റെ തന്നെ പല സുഹൃത്തുക്കളും വര്‍ഷങ്ങളായി സഹ സംവിധായകര്‍ ആയ്യി പ്രവര്തിക്കുന്നുട്. അവരുടെ കൈ വശം മനോഹരമായ കഥകളും , തിരക്കഥകളും ഉണ്ട് . പക്ഷെ അവര്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കുവാനും, മറ്റു സഹകരനങ്ങള്‍ക്കും എത്ര പേര്‍ തയ്യാറാവും. വിനീതിന്റെ മലര്‍വാടിയില്‍ ഒരു രംഗം ഉണ്ട്, നായകന്മാര്‍ ജനാര്‍ധനനെ സമീപിച്ചു നമുക്ക് ക്കൂടി ഒരു ചാന്‍സ് തരണം എന്ന് പരയ്മ്പോള്‍ , ന്നിങ്ങളെ മുന്‍പ് ഒരിടത്തും കണ്ടിട്ടില്ലല്ലോ എന്ന് ജനാര്‍ധനന്‍ പറയുന്നു. അപ്പോള്‍ അതില്‍ ഒരു ചെറുപ്പക്കാരന്‍ യുവജനോത്സവത്തില്‍ പാടുന്ന ഒരു ഫോട്ടോ കാണിക്കുന്നു, അത് കണ്ടു ജനാര്‍ധനന്‍ പരിഹസിച്ചു ചിരിക്കുന്നു, . ഒരു പക്ഷെ കഴിവുള്ള ഒട്ടേറെ പുതുമുഖങ്ങള്‍ ഈ പരിഹാസ്സചിരിക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെ ആവുമ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കുന്നതിനു മുന്‍പ് തങ്ങള്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ , കഥയോ, തിരക്കഥയോ, പാട്ടോ, സംഗീതമോ, അഭിനയമോ , ഏതു മേഖലയും ആയിക്കോട്ടെ ഒരു പുതുമുഖത്തെ എങ്കിലും ഉള്‍പ്പെടുത്താന്‍ ഈ സംവിധായകര്‍ ശ്രദ്ധിക്കട്ടെ. അഭിനയിക്കാന്, പാട്ടുപാടാനും, കഥ എഴുതാനും, പാട്ട് എഴുതാനുമൊക്കെ പുതുമുഖങ്ങള്‍ വരണം എന്ന് പത്ര സമ്മേളനം നടത്തുന്ന സംവിധായകരുടെ ശ്രദ്ധക്കായി എന്റെ മൊബൈല്‍ നമ്പര്‍ ഇവിടെ കൊടുക്കുന്നു, . ഇനി എന്റെ മൊബൈലിനു വിശ്രമം ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം, കാരണം അത്ര ആത്മാര്തം ആയാണല്ലോ അവര്‍ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്നത്....... ഒന്ന് നില്‍ക്കണേ എന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു ഏതോ സംവിധായകന്‍ ആയിരിക്കും, ഒന്ന് നോക്കട്ടെ.........
2010, ജൂലൈ 25, ഞായറാഴ്‌ച
മാധ്യമങ്ങള്‍ അറിയാതെ പോകുന്നത് ...........
ഐക്യ രാഷ്ട്ര സഭയുടെ പഠനം അടിസ്ഥാനമാക്കിയുള്ള പുതിയ വെളിപ്പെടുത്തല്‍ അനുസ്സരിച്ച് ക്ഷേമ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. മുഴുവന്‍ സംസ്ഥാനങ്ങളുടെയും ദാരിദ്ര്യ സൂചിക കണക്കില്‍ എടുക്കുമ്പോള്‍ കേരളത്തിലാണ് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ് കാണപ്പെടുന്നത്. ഇന്ത്യയിലെ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ കേരളത്തില്‍ ഇത് പതിനാറു ശതമാനം മാത്രം ആണെന്നും പഠനം വെളിപ്പെടുത്തുന്നു. യു . എന്‍. ഡി . പി പുറത്തിറക്കാന്‍ പോകുന്ന മനുഷ്യ വികസ്സന റിപ്പോര്‍ട്ടിന്റെ ഇരുപതാം വാര്‍ഷിക എഡിഷനില്‍ ആണ് പുതിയ കണക്കു വെളിപ്പെടുത്തുന്നത്. ഓക്സ്ഫോര്‍ഡ് പോവര്ടി ആന്‍ഡ് ഹുമന്‍ ടെവലെപ്മെന്റ്റ് ഇനിഷിഅടിവ് തയ്യാറാക്കിയ ദാരിദ്ര്യ സൂചിക അടിഷ്ടനമാക്കിയാണ് കണക്കെടുപ്പ് നടത്തിയത്. വിദ്യാഭ്യാസം , ആരോഗ്യം , വൈദ്യുതി, ശുചിത്വം, കുടിവെള്ളം, തുടങ്ങി പത്തു സൂചികയാണ് കണക്കെടുപ്പിനു ആധാരം ആക്കിയത്. ഇന്ത്യയിലെ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദരിദ്രര്‍ ആണെന്ന് യു. എന്‍. ഡി. പി. പറയുന്നു. പോഷക ആഹാര കുറവ് ആണ് ഇന്ത്യയിലെ ദാരിദ്ര്യത്തിന് പ്രധാന കാരണം എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. ബീഹാറില്‍ എണ്‍പത്തിഒന്ന് ശതമാനവും, ജാര്ഖണ്ടില്‍ എഴുപത്തി ഏഴു ശതമാനവും ദരിദ്രരാണ്. ഇന്ത്യയില്‍ അന്‍പത്തി അഞ്ചു ശതമാനം ജനങ്ങള്‍ ദരിദ്രര്‍ ആകുമ്പോള്‍ പാകിസ്താനില്‍ അന്‍പത്തി ഒന്ന് ശതമാനവു, ബംഗ്ലാദേശില്‍ അന്‍പത്തി എട്ടു ശതമാനവും, നേപ്പാളില്‍ അറുപത്തി അഞ്ചു ശതമാനവും ദരിദ്രരുടെ പട്ടികയില്‍ ആണ്. ഈ പട്ടിക വിശദമായി അപഗ്രധിക്കുമ്പോള്‍ മാത്രമേ കേരളത്തിന്റെ മെച്ചപ്പെട്ട അവസ്ഥയെ കുറിച്ച് നമുക്ക് മനസ്സില്‍ ആക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത് പരിമിതമായ വിഭവങ്ങള്‍ മാത്രം ലഭ്യമാകുന്ന കേരളം പോലെ ഒരു കൊച്ചു സംസ്ഥാനം കൈവരിച്ച ഈ നേട്ടം രാജ്യത്തിന് മൊത്തം മാതൃകയാണ്. വിദ്യാഭ്യാസം , ആരോഗ്യം, ശുചിത്വം, വൈദ്യുതി, തുടങ്ങി എലാ മേഘലകളിലും കേരളം വളരെ മുന്നിലാണെന്ന് ഈ അന്താരാഷ്ട്ര സര്‍വ്വേ വെളിപ്പെടുത്തുന്നു. ഏതൊരു മലയാളിക്കും തല ഉയര്‍ത്തിപ്പിടിച്ചു ലോകത്തിനു മുന്‍പില്‍ നില്ക്കാന്‍ അര്‍ഹതയും, അവകാശവും ഉണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ , കേരളത്തിലെ ഒരു മാധ്യമങ്ങളും ഇത്തരം ഒരു നേട്ടത്തെ എടുത്തു കാണിക്കുകയോ , ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയോ ചെയ്തു കണ്ടില്ല. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി പോലും മണിക്കൂറുകള്‍ ചര്‍ച്ച നടത്തുകയും, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇത്തരം യാധര്ത്യങ്ങള്‍ കൂടി അന്ഗീകരിക്കുവാനും, നമ്മുടെ നേട്ടങ്ങളെ മറ്റുള്ളവരെ അറിയിക്കുവാനും ,ചര്‍ച്ചകള്‍ക്ക് വിധേയമാക്കുവാനും കൂടി തയ്യാറാകേണ്ടതുണ്ട്. നമ്മുടെ നേട്ടങ്ങള്‍ നമ്മള്‍ പോലും അന്ഗീകരിക്കുവാന്‍ തയ്യാര്‍ അല്ലെങ്കില്‍ പിന്നെ ആരാണ് അതിനു തയ്യാര്‍ ആവുക...........
2010, ജൂലൈ 18, ഞായറാഴ്‌ച
കുല മഹിമയുടെ ചോര പൂക്കള്‍.............
പ്രണയ വിവാഹം കഴിച്ച മകളെ കുല മഹിമയും, കുടുംബ മഹിമയും നിലനിര്‍ത്താന്‍ അച്ഛനും, സഹോദരന്മാരും തന്നെ കൊല്ലുന്ന സംഭവങ്ങള്‍ ഉത്തര ഇന്ത്യയില്‍ സാധാരണം ആയി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രണയത്തിന്റെ കണ്ണീര്‍ നദികള്‍ ഉത്തര ഇന്ത്യ യാകെ ഒഴുകി പടരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കണ്ണീര്‍ വറ്റാത്ത മിഴികളും,, നീറുന്ന ഹൃദയവുമായി കഴിയുന്ന നിസ്സഹായരായ ഒട്ടേറെ അമ്മമാര്‍.......... ആ അമ്മമാര്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു................
അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ് അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................
അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ട്‌രിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പെറ്റുനോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നൈതതും
ഓമനിചൂട്ടിവളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ് അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗധ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോഈ അമ്മതന്‍ തലവിധി .................
2010, ജൂലൈ 12, തിങ്കളാഴ്‌ച
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍...........
ജേതാക്കളുടെ പുഞ്ചിരിയും, പരാജിതരുടെ കണ്ണീരുമായി ലോകകപ്പ് ഫുട്ബാളിന് കൊടിയിറങ്ങി . ഈ ആരവങ്ങള്‍ക്കു ഇടയില്‍ നമുക്ക് ചില വിലമതിക്കാനാകാത്ത നഷ്ട്ടങ്ങളും, നേട്ടങ്ങളും ഉണ്ടായി, ആ നിമിഷങ്ങളിലേക്ക്........ സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ എന്നെന്നേക്കുമായി ഇടം നേടിയ ശ്രീമതി അടൂര്‍ പങ്കജതിന്റെ മരണത്തിലുടെഒരു കാലഘട്ടത്തിന്റെ നിറം തന്നെ യാണ് നമുക്ക് നഷ്ട്ടംയിരിക്കുന്നത്.ഒരു പക്ഷെ അഭിനയ കലയെ ആവേശത്തോടെ വാരിപ്പുനരുംബോഴും അടിസ്ഥാന ജീവിത സൌകര്യങ്ങള്‍ പോലും തങ്ങളുടെ സംബാധ്യത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയാതിരുന്ന ഒരു കാലഘട്ടത്തിലെ ഒരു കൂട്ടം പ്രതിഭകളുടെ പ്രതിനിധിയാണ് ശ്രീമതി അടൂര്‍ പങ്കജം. പകരം വയ്ക്കാന്‍ കഴിയാത്ത നഷ്ട്ടം തന്നെയാണ് ആ അമ്മയുടെ വിയോഗം സൃഷ്ട്ടിചിരിക്കുന്നത്. അതുപോലെ മലയാളത്തിനെ ലളിതവും , ശലീനവുമായ ഈനങ്ങല്ലുംമായി ഓരോ മലയാളിയുടെയും ഹൃദയത്തിന്റെ ഭാഗമായി മാറിയ ശ്രീ എം. ജി. രാധാകൃഷ്ണന്‍ . മലയാളിയും , മലയാളവും നിലനില്‍ക്കുന്നിടത്തോളം അദ്ദേഹം പകര്‍ന്നു നല്‍കിയ നാദധാര കാലനുവര്തിയായി നിലകൊള്ളും. ഒരു ലളിത സ്ന്ഗീതം പോലെ ആ ജീവിതവും, ഗാനങ്ങളും എന്നും നമ്മെ പിന്തുടരുക തന്നെ ചെയ്യും. പക്ഷെ ഈ പ്രതിഭകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ നമ്മള്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല ഈന്നത് സത്യമാണ്. ഒരു പക്ഷെ എന്തിനെയും സംശയ ധ്രിഷ്ട്ടിയോട്ടെയും, വിപരീത അര്തതോടെയും നോക്കി കാണുന്ന മലയാളിയുടെ ഇടുങ്ങിയ ചിന്താഗതി തന്നെ ആക്യിരിക്കാം അതിനു കാരണം. സാധാരണ പറയുമ്പോലെ പകുതി വെള്ളം നിറഞ്ഞിരിക്കുന്ന ഒരു ഗ്ലാസ്സിനെ നമുക്ക് രണ്ടു തരത്തില്‍ വീക്ഷിക്കാം, ഒന്നാമതായി ആ ഗ്ലാസില്‍ പകുതി വെള്ളം നിറഞ്ഞിരിക്കുന്നു എന്ന് പറയുമ്പോള്‍ , രണ്ടാമതായി ആ ഗ്ലാസില്‍ പകുതി നിറഞ്ഞിട്ടില്ല എന്നും പറയാം, ഒരു പക്ഷെ മലയാളികള്‍ രണ്ടാമത് പറഞ്ഞ അഭിപ്രായമേ പറയൂ. കാരണം ഒരാള്‍ക്ക് പ്രതേകിച്ചു ഒരു മലയാളിക്ക് എത്ര കഴിവ് ഉണ്ടെങ്കിലും അത് അന്ഗീകരിക്കാതെ അയാള്‍ക്ക് എന്തെല്ലാം കുറവുകള്‍ ഉണ്ട് എന്ന് കണ്ടു പിടിക്കാനാവും മലയാളി ശ്രമിക്കുക. ഞാന്‍ തന്നെ മുന്‍പ് ഒരു ലേഖനത്തില്‍ പറഞ്ഞത് പോലെ ഒരാള്‍ മരിച്ചു കഴിഞ്ഞു , കണ്ണീര്‍ വാര്ത് കൊണ്ട് അയാളെക്കുറിച്ച് വാ തോരാതെ പറയുന്നതിനെക്കാളും എത്രയോ മഹത്തരമാണ് ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ നല്‍കുന്ന പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന ആദരം നല്‍കുക എന്നത്....... ഈ നഷ്ട്ടങ്ങള്‍ക്ക് ഇടയിലും നമുക്ക് അഭിമാനകരമായ നേട്ടം നല്‍കിയത് സൈനനഹ്വല്‍ ആണ്,. ബാട്മിന്റാനില്‍ ചെന്നൈ ഓപ്പണും, സിങ്ങപൂര്‍ ഓപ്പണും , ഇന്തോനേഷ്യന്‍ ഓപ്പണും, നേടുക വഴി ഇന്ത്യുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുന്നു നമ്മുടെ കൊച്ചു സൈന. ഒരു പക്ഷെ ക്രിക്കെട്ടിന്റെയും,ടെന്നിസ്സിന്റെയുംഗ്ലാമറിനും, പണക്കൊഴിപ്പിനും നേടിത്തരാന്‍ കഴിയാത്ത ഉജ്ജ്വലവും , അനുപമവും, അഭിമാനാര്‍ഹവുമായ നേട്ടം നല്‍കിയ സൈനയ്ക്ക് ആ കൊച്ചു മിടുക്കി അര്‍ഹിക്കുന്ന ആദരം യഥാസമയം നല്കാനെങ്കിലുംനമുക്ക് കഴിഞ്ഞെങ്കില്‍..........
2010, ജൂലൈ 3, ശനിയാഴ്‌ച
നിറമില്ലാത്തവര്‍ ................
ലോകകപ്പ് ഫുട്ബാളിന് മുന്‍പ്
നമുക്ക് ഒരേ നിറമായിരുന്നു
ലോകകപ്പ് ഫുട്ബാളിന് ഇപ്പുറം
ഞാന്‍ നീല നിറവും , നീ മഞ്ഞ നിറവും ചൂടി
എന്റെ നീലയാണ് ഉജ്ജ്വലമെന്നു ഞാനും,
നിന്റെ മഞ്ഞയാണ് കേമമെന്ന് നീയും വീമ്പിളക്കി
പക്ഷെ ഇന്നലെ പൈതൊരാ പേമാരിയില്‍
എന്റെ നീലയും, നിന്റെ മഞ്ഞയും
ഒരുമിച്ചു ഒഴുകി ഒലിച്ചു പോയി
ഇന്നിതാ വീണ്ടും നാം നിറം ഇല്ലാത്തവരായി മാറി.
ഇനിഒരു നിറം മാറ്റത്തിനായി
വീണ്ടും ഒരു ലോക കപ്പിനായി കാത്തിരിക്കാം...........
നമുക്ക് ഒരേ നിറമായിരുന്നു
ലോകകപ്പ് ഫുട്ബാളിന് ഇപ്പുറം
ഞാന്‍ നീല നിറവും , നീ മഞ്ഞ നിറവും ചൂടി
എന്റെ നീലയാണ് ഉജ്ജ്വലമെന്നു ഞാനും,
നിന്റെ മഞ്ഞയാണ് കേമമെന്ന് നീയും വീമ്പിളക്കി
പക്ഷെ ഇന്നലെ പൈതൊരാ പേമാരിയില്‍
എന്റെ നീലയും, നിന്റെ മഞ്ഞയും
ഒരുമിച്ചു ഒഴുകി ഒലിച്ചു പോയി
ഇന്നിതാ വീണ്ടും നാം നിറം ഇല്ലാത്തവരായി മാറി.
ഇനിഒരു നിറം മാറ്റത്തിനായി
വീണ്ടും ഒരു ലോക കപ്പിനായി കാത്തിരിക്കാം...........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...