2008, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ഇരുട്ട്

നമുക്കു പരസ്പരം കാണാനാവുന്നില്ലല്ലോ , നമ്മുടെ മുന്‍പില്‍ വന്‍ മതിലുകളില്ല , പിന്നെ എന്താണ് നമുക്കു പരസ്പരം കാണാന്‍ സാധിക്കാത്തത് . ഒന്നു സ്പര്സിക്കാന്‍ , ഒന്നു പുണരാന്‍ എന്തെ നമുക്കു ഇനിയുമാവുന്നില്ല , നിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ , നിന്റെ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ നീ എന്റെ ഏറ്റവും അടുത്താണെന്ന് എനിക്കറിയാം , അതിലേറെ നീ എന്റെ മനസ്സിലും , ഹൃദയത്തിലുമുണ്ട് , എന്നാലും ഒന്നു തലോടാന്‍ ,അസ്വ്സ്സിപ്പിക്കാന്‍ , നിന്റെ കൈകളില്‍ പിടിച്ചുകൊണ്ടു ഈ വഴികളിലുടെ നടക്കാന്‍ ഇനിയും നമുക്കവുന്നില്ല, കംപുട്ടെരിന്റെ , ലാപ്ടോപ്പിന്റെ , മോബിലെഫോനിന്റെ മോനിറെരുകളില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നും സ്വതന്ത്രരായി നമുക്കു പുറത്തു വരാം , നീയ് ഞാനുമാല്ലാതെ നമ്മളായി മാറാന്‍ ........

കണ്ണാടി മനസ്സു

കണ്ണാടിയില്‍ നോക്കി നില്‍ക്കെ എനിക്ക് എന്റെ സൌന്ദര്യത്തില്‍ അഭിമാനം തോന്നി . എല്ലാവരുടെയും മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ചു നിന്നു . കവലകളില്‍ നിന്നുള്ള നോട്ടങ്ങള്‍ എന്റെ നേരെ മാത്രമായി . പെണ്‍കിടാങ്ങള്‍ അവരുടെ നോട്ടം എനിക്കായി മാത്രം മാറ്റി വച്ചു . ഞാന്‍ എന്നെ തന്നെ മറന്നു . ഞാന്‍ ഏറ്റവും കുടുതല്‍ ഇഷ്ടപ്പെടുന്ന ഭുമിയിലെ വസ്തു കണ്ണാടി ആയി മാറി . എന്നാല്‍ അധികം താമസിയാതെ ഞാനൊരു സത്യം മനസ്സിലാക്കി . എന്റെ സൌന്ദര്യത്തിനു ഇളക്കം സംഭവിച്ചിരിക്കുന്നു . എന്റെ പ്രതിബിംബതിലാകെ കറുപ്പ് പടര്‍ന്നിരിക്കുന്നു . ചുളിവുകളും വരകളും നിറഞ്ഞ എന്റെ മുഖവും നര കയറിയ തല മുടിയും ,എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി . കണ്ണാടി എറിഞ്ഞു ഉടക്കനമെന്നു തോന്നി . പലവട്ടം കണ്ണാടി തുടച്ചു വൃത്തിയാക്കുകയും എന്റെ മുഖം മിനുക്കുകയും ചെയ്തിട്ടും എന്റെ വൈരുപ്യത്തിനു മാറ്റമുണ്ടായില്ല . ഏറെ ആലോചിച്ചപ്പോള്‍ എനിക്ക് സത്യം മനസ്സിലായി . കണ്ണാടിയുടെ പുറമെ അല്ല അകത്താണ് കറുപ്പ് അടിഞ്ഞിരിക്കുന്നത്‌ . ഞാന്‍ കണ്ണാടി പതുക്കെ കൈയിലെടുത്തു . അതിന്റെ പുറം ചട്ട പൊളിച്ചു മാറ്റി . വെറുപ്പും വിധേശവും ,അഹന്കാരവും ,അഹംഭാവവും എല്ലാം കുടിചെര്‍ന്നു അഴുക്കു പിടിച്ചിരിക്കുന്നു . അത്തരം മാലിന്യങ്ങളൊക്കെ പതുക്കെ തുടച്ചു മാറ്റി .അവിടെ നന്മയുടെ ,സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ , ദയയുടെ മിശ്രിതം കൊണ്ടു ഒരു പുതിയ പുറം ചട്ട പ്രതിഷ്ഠിച്ചു . വെറുപ്പും ,വിധേശവും , അഹന്കാരവും , അഹംഭാവവും ,അകന്ന നന്മയും, സ്നേഹവും, കാരുണ്യവും, ദയയും നിറഞ്ഞ മനസ്സുമായി വളരെ ആശന്കയോടെ ഞാന്‍ കണ്ണാടിയിലേക്ക് പാളി നോക്കി . എനിക്ക് എന്റെ കണ്ണുകളെ വിസ്വ്സ്സിക്കനായിലാ , കാരണം ഞാന്‍ മുന്പതെതിലും സുന്ധരനായിരിക്കുന്നു . പിന്നെയും ഞാന്‍ കണ്ണാടിയെ സ്നേഹിക്കാന്‍ തുടങ്ങി, നന്മനിറഞ്ഞ മനസ്സുമായി ...........

2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

ജനനി


മഴക്കാര് മാന്ജോരാ സായാന്ന സന്ദ്യയില്‍
പീടികതിന്നതന്‍ ഒരു കൊച്ചു കോണിലായി
അമ്മേ ഞാന്‍ നിന്നെ തിരിച്ചറിഞ്ഞു
കീറി മുഷിന്ജോരാ വേഷവും
വിയര്‍പ്പുകണം നിറഞ്ഞ മുഖവും
നിന്‍ മടിത്തട്ടില്‍ മയങ്ങുന്ന പൈതലും
അതിനടുത്തായി ഉറങ്ങുന്ന ശുനകനും
ആര്‍ദ്രമാം ഓര്‍മ പോലോടിയെതുന്നു
ധീനമാം മുഖമോടെ കേഴുന്നോരാ കുഞ്ഞിനെ
താരാട്ട് പാടി ഉറക്കിടുമ്പോള്‍
ശുസ്ഴ്കിചോരാ മുല പൈതലുട്ടിക്കുടിക്കുമ്പോള്‍
നിന്മുഖം മാതൃ സാഭല്യപ്പുനിലാ പാലോഴുക്കി
മാതൃ-ശിശു ദിന ഘോഷയാത്രക്കുട്ടങ്ങള്‍
കവലകല്താണ്ടിക്കടന്നുപോകുമ്പോഴും
മാതാവിന്നിടരിയതാരാട്ടുപാട്ടും
പൈതലിന്‍ ധീനരോധനവും
ആഘോഴമാഴയില്‍ കുതിര്‍നുപോയി
ഏതോ നടുക്കുന്ന ഓര്മ്മ വെട്ടയാടുമ്പോഴും
കുഞ്ഞിനെ മാരോട് ചേര്ത്തു നിര്ത്തി
നിനിലം ചുടു പകര്ന്നു നല്കി
ഭാരത സ്ട്രീത്വ പ്രതീകമാം അമ്മേ
കോടി പ്രനമാങ്ങലര്‍പ്പിചിടുന്നു
നിന്‍ കാല്ക്കലര്‍പ്പിക്കും കന്നുനീര്മുതുകള്‍
മാലയായി കോര്‍ത്ത്‌ കഴുതലനിഞ്ഞു
നിന്നിലെ പുതുശക്തി തൊട്ടുണര്‍ത്തി
മുന്നില്പ്പരക്കുന്ന പുതുയുങപ്രാവിന്റെ
ചിരകില്‍ക്കരേരി പറന്നുയര്

2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

തിരക്കഥ, സുബ്രഹ്മന്യപുരം,പിന്നെ ഐ ടി യുവത്വവും

ഈ അടുത്ത് കണ്ട രണ്ടു സിനിമകളാണ് ഇതെഴുതാന്‍ പ്രചോതനമായത് .ഒരേ തിയറ്ററില്‍ ഒരേ സീറ്റില്‍ ആരെ അന്തരീസ്ക്ഷതിലാണ് ഈ രണ്ടു സിനിമകളും കണ്ടത് . സുബ്രഹ്മന്യപുറത്തെ കുറിച്ചു പറയുമ്പോള്‍ ,നല്ല സിനിമ ,മികച്ച സന്ദെസ്വമ്നല്കുന്ന ചിത്രം .വാളെടുത്തവന്‍ വാളാല്‍ ,അക്രമം ഒന്നിനും പരിഹാരമല്ല,തുടങ്ങിക്കഴിഞ്ഞാല്‍ അതിന് അവസ്സനവുമില്ല എന്ന് ഓര്‍മിപ്പിക്കുന്ന ഒരു നല്ല ചിത്രം . എന്നാല്‍ ചിത്രം നല്കുന്ന സന്ടെസ്സം യുവത്വം സരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്നില്ല . അക്രമ രണ്ങങളെല്ലാം കൈയ്യടിയോടെ സീകരിക്കുന്ന യുവത്വം ചിത്രത്തെ തെട്ടിധരിക്കുകയാണ്. ഇനി തിരക്കധയെക്കുരിച്ചു പറയുമ്പോള്‍ കവിതപോലെ മനോഹരമായ ചിത്രം .വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന സിനിമ.ഈ ചിത്രം ഒരുക്കിയ രേഞ്ഞിതിനു അഭിനന്ദനങ്ങള്‍ ഒപ്പം സ്ഥിരം നായക സങ്കല്‍പ്പങ്ങളെ പോളിചെഴുതിയ പ്രിത്വിക്കും പ്രിയാമാനിക്കും അനൂപിനും അഭിനന്ദനനങ്ങള്‍, പ്രിതിരാജിനെക്കുരിച്ചു പറയുമ്പോള്‍ ഏറെ അടുപ്പമുള്ള ,ഒരുപാടു ആശയങ്ങള്‍ കൈമാരിയിട്ടുള്ള നല്ല സുഹൃത്ത്. രഞ്ജിത് സാറുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല .അനൂപിനെക്കുരിച്ചു പറയുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധ കാരണം തിരക്കഥ രേലീസ്സാകുന്നതിനു ദിവസ്സങ്ങള്‍ക്ക് മുന്പ് താന്കളും മോഹന്‍ലാലും അഭിനയിക്കുന്ന പകല്നക്ഷ്ട്രങ്ങള്‍ എനാ ചിത്രത്തിനെ സെറ്റില്‍ വച്ചു താങ്കളെ കണ്ടെന്കിലും തിരക്കഥ പുറത്തു വരാത്തതിനാല്‍ അഭിപ്രായം പറയാന്‍ സാധിച്ചില്ല ,വൈകിയാനെന്കിലും പറയട്ടെ മനോഹരമായി തന്കലുട പ്രകടനം.ഇനി ഐ ടി യുവത്വത്തെ ഇവിടെ പരാമര്സിക്കാന്‍ കാരണം ഞാന്‍ ചിത്രം കാണുന്ന സമയം എന്റെ സമീപം കുറെ ഐ ടി സ്നേഹിതന്മാര്‍ ഉണ്ടായിരുന്നു .തുടക്ക മുതല്‍ ഓരോ അരോചകമായ കമന്റുകളുമായി അവര്‍ ചിത്രത്തെ സമീപിക്കുകയായിരുന്നു .കുടുംബമായി ചിത്രം കാണാന്‍ വന്ന പ്രേക്ഷകരെ പരിഗണിക്കാതെ നടത്തുന്ന ഇത്തരം ബാളിസമായ പ്രവര്‍ത്തികളാണ് അവരെ ഇവിടെ പരാമര്സിക്കാന്‍ കാരണം .മുഹമ്മു‌ടിയനിഞ്ഞ ഈ ചെറുപ്പം കുടുംബ ബെന്ടങ്ങളെയും വൈകാരികതക്കും നേരെ മുഹമ തിരിക്കുന്ന കാഴ്ച ലജ്ജാകരമാണ് .സ്നേഹബന്ധങ്ങളുടെ ഉഷ്മലാത്ത കാണിക്കുന്ന രണ്ങങളെ പുചിക്കുന്ന ഇവര്‍ ഹിന്ടിസിനിമാകളിലെ പെക്ക്‌ുതുകള്‍ കണ്ടു സഭാഷ് പറയുന്നു. എസ്സെമ്മസ്സുകളിലൂടെ പന്ചാര നിറക്കുകയും ഐസ്ക്രീം പര്ലരുകളിലും എന്തിന് നടുരോടുകളില്‍പ്പോലും കൊണ്ചിക്കുഴയുന്ന ഈ ഐ ടികള്‍ ആ സമയം മുഹമ്മൂടിയെക്കുരിച്ചു ഓര്‍ക്കാറില്ല .ഒരു pennu തുറിച്ചു നോക്കിയാല്‍ ച്ചുളിപ്പോകുന്ന ,ചെറിയ ഒരു വിഷമം വന്നാല്‍ ജീവിതത്തില്‍ നിന്നു ഒളിച്ചോടുന്ന ഐ ടി കളെ നിങ്ങള്‍ അണിഞ്ഞിരിക്കുന്ന മുഹമു‌ടി വലിചെരിയുവിന്‍ .കുടുംബബന്ധങ്ങള്‍ക്കും സ്നേഹത്തിനും സൌഹൃദങ്ങള്‍ക്കും വില കൊടുക്ക്‌ .കുടുംബബന്ധങ്ങലോടും സ്നേഹത്തോടും സൌഹൃടങ്ങലോടും പുറം തിരിഞ്ഞു നില്‍ക്കുന നിങ്ങള്‍ ലൈങ്ങികത എണ്ണ ഒറ്റ വികാരം മാത്രമേ പ്രകടിപ്പിക്കാരുല്ല് .എന്തിനേയും ലൈങ്ങികതയുടെ കന്നോടുകൂടികാനുന്ന ഐ ടി കളെ .ഒരു നല്ല പ്രവര്‍ത്തി ഒരാള്‍ ചെയ്താല്‍ അതിനെ നല്ലതെന്ന് പറയാനുള്ള മനസ് വളര്തിയെടുക്ക് . സ്നേഹബന്ധങ്ങള്‍ക്ക്‌ വില നല്കുന്ന ഒരു നല്ല മലയാള സിനിമ കണ്ടാല്‍ അത് നല്ലതാണെന്ന് പറയ്‌ ,അങ്ങനെ പറഞ്ഞ്നാല്‍ എന്തൊക്കെയോ കുറഞ്ഞു പോകുമെന്ന മിഥ്യാബോധം കലയു‌, പച്ചയായ ജീവിതയാധര്തെങ്ങളിലേക്ക്

നടന്നിരങ്ങു,അവിടെ നിങ്ങളിലെ മനുഷനെ കണ്ടെത് , ഒരു പക്സ്കെ അവിടെ മാത്രമെ നിനിങ്ങള്‍ക്ക് നിങ്ങളെ കണ്ടെതാനാക് ,വലിയൊരു തിരിച്ചറിവിന്റെ നിമിഷമായിരിക്കും അത് .ഇനിയെന്കിലും നന്മയെ തിരിച്ചറിയ് ,നല്ലതിനെ നല്ലതെന്ന് പറയാന്‍ മനസ്സു കൊണ്ടു തയ്യരെടുക്ക് , വീടുമുട്ടത് മുല്ലപ്പൂവ് വിരിയുമ്പോള്‍ അതിന്റെഅഴകും സുഗന്തവും വിളിച്ചുപറയാന്‍ എന്തിന് മടിക്കണം, നമുക്കു ഒരേ സ്വരത്തില്‍ വിളിച്ചു പറയാം ഉറക്കെ വാളരെ ഉറക്കെ മുറ്റത്തെ മുല്ലക്ക് മണമുണ്ട് .............അതെ മുറ്റത്തെ മുല്ല ഹൃദയം നിറഞ്ഞു ചിരിക്കട്ടെ

2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

അതിര്

ജീവിതവും മരണവും
വിശ്വാസ്വവും അവിശ്വാസവും
നന്മയും തിന്മയും
സ്നേഹവിധേഷേങ്ങളും
വേര്‍തിരിക്കുന്ന അതിരെവിടെ
ചിലനിമിഷങ്ങളില്‍
വിശ്വാസികള്‍ അവിശാസി കള്‍ആകാം
അവിശ്വാസം വിശ്വാസത്തിനു മുന്നില്‍ പോല്ലിഞ്ഞിടാം
ചിലനിമിഷങ്ങളില്‍ നന്മ തിന്മയായി വരാം
തിന്മ നന്മതന്‍ നടക്കല്‍ വീണു തകരാം
ചില നിമിഷങ്ങളില്‍ സ്നേഹം വിദ്വേഷമായി മാറാം
വിദ്വേഷമോ സ്നേഹത്തിന്‍ മുന്നില്‍ ഒന്നുമല്ലാതാകും

ചില നിമിഷങ്ങളില്‍
അല്ല എല്ലായ്പോഴും
ജീവിതം മരണത്തിനു മുന്നില്‍ കീഴടങ്ങും
എന്നാലും എപ്പോഴും നന്മ ചൈതീടുകില്‍
മരണം ജീവിതത്തിന്‍ തിളക്കം ഏറ്റും

സ്വപ്നം

സ്വപ്‌നങ്ങള്‍ പലപ്പോഴും പൂമോട്ടുകളപ്പോലെയാണ്. വിരിയാനായി ,പൂര്തീകരനത്തിനായിഏറെ മോഹിചലുമ്. പൂമൊട്ടിന്റെ അവസ്ഥയില്‍ നിന്നു പുഷ്പത്തിന്റെ നിര്വൃതിയി ലെ ത്താതെ അടര്‍ന്നു പോ കുന്നു. എന്നാലും പുതിയ സ്വപ്നമുകുളങ്ങള്‍ വീണ്ടും വീണ്ടും ജനിക്കുന്നു . തീര്ച്ചയായും അവയിലോന്നെന്കിലും പൂര്‍ നതയില്‍ എതിചെരും . കാലം അതിന് സാകഷ്യംവഹിക്കുമ്പോള്‍ നാം പോ ലും അത്ഭുതപ്പെട്ടുപോകും . എല്ലാവരുടെയും സ്വപ്നങ്ങള്‍ ഒരു പൂവ് വിരിയുംബോലെ സഭലമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

2008, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

നിലാവ് പുഴയോട് പറഞ്ഞതു

ഈ നിലാ രാത്രിയില്‍ മഞ്ഞിന്തുള്ളികള്‍ നിറഞ്ഞ താഴ്വരത്തിലൂടെ നടക്കാന്‍ എന്ത് രസമാണ് . അങ്ങകലെ തെളിഞ്ഞ വാനില്‍ പുഞ്ചിരി പൊഴിക്കുന്ന പൂര്‍ണചന്ദ്രന്‍ .പകുതി വിടര്‍ന്ന പൂമോട്ടുകളില്‍നിന്നിട്ടിട്ടു വീഴുന്ന മഞ്ഞുകണങ്ങള്‍ .അവയിലോരോന്നിലും മഴവില്ലിന്റെ നിറചാര്‍ത്ത്‌.നിലാവിന്റെ തലോടലെട്ട്ടു ശാന്തമായി,ഉണ്മെഷവതിയായിഒഴുകുന്ന പുഴ .ഓളങ്ങളില്‍ ചന്ദ്രബിംബം തുള്ളിക്കളിക്കുന്നു.ഈ രാവില്‍ നിലാവ് പുഴയോട് കാതില്‍ പറഞ്ഞതെന്തവും ............

നിന്റെ തെളിവാര്‍ന്ന മനസ്സു ഞാനറിയുന്നു ,അതില്‍ നിറയെ എന്റെ പ്രതിബിംബമല്ലേ ,ഹെ സുന്ദരീ നിനക്കു ഞാന്‍ അത്രമേല്‍ പ്രിയമുള്ള വനാണോ..................

മഴ പെയ്യുകയാണ്

തെങ്ങോലതലപ്പുകളെ തലോടുന്ന ഇളം കാറ്റ് .കുടമുല്ലപൂ വിരിയുന്ന സുഗന്ധം . തൊടിയിലെവിടെയോ പാടുന്ന രാപ്പാടി. മഴക്ക് ജീവന്‍ വയ്ക്കുകയാണ് .നേര്ത്ത രാഗങ്ങളില്‍ നിന്നു ആര്രോഹ നങ്ങളിലേക്ക് .മഴക്ക് ജീവന്‍ വയ്ക്കുകയാണ്. കാറ്റിന്റെ ശക്തി കൂടുകയാണ് .

രാപ്പാടി പാട്ടു നിര്ത്തി . മഴക്ക് ജീവന്‍ വയ്ക്കുകയാണ് . വരണ്ട മനസ്സിനെ കുളിരനിയിച്ചുകൊണ്ട് മഴ പെയ്യുകയാണ്. വരണ്ട മനസ്സുകളെ നിങ്ങളും ഏറ്റുവാങ്ങുക .........ഈ .....മഴയെ

2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

ഓര്‍മ്മയിലെ പൊന്നോണം

പ്രിയ സ്നേഹിതാ
സ്നേഹത്തിന്റെ ഒരുമയുടെ സാഹോദര്യത്തിന്റെ ഓര്‍മ്മപ്പെടുതലുമായി ഒരു ഓണം കുടി കടന്നുപോകുന്നു ,ജീവിതത്തിന്റെ ഇടനാഴികളിലെവിടെയോ നഷ്ട്ടപ്പെട്ട ബാല്യകൌമാരയ്യവ്വനങളുടെ
മയില്‍പ്പീലിത്തുണ്ടുകള്‍ പെറുക്കിയെടുക്കുമ്പോള്‍ആ നല്ല നാളുകളിലേക്ക് മനസ് കൊണ്ടു ഒരു മടക്കയാത്ര വരാനിരിക്കുന്ന നല്ല നാളെകളെ നിങ്ങള്‍ക്കായി മനസ്സിന്റെ ചെപ്പില്‍ ആ മയില്‍പ്പീലിത്തുണ്ടുകള്‍ സൂക്ഷിചു വയ്ക്കാം

സ്നേഹത്തോടെ
ജയരാജ്മുരുക്കുംപുഴ

ആ ശലഭം പറന്നു പൊയ്ക്കോട്ടേ

എന്‍ മാനസോദ്യാനതിലെന്നും
വിരുന്നുന്ന്നുവാനെത്തും വര്ര്‍ണശലഭമേ
നിന്നെ സ്വന്തമാക്കീടുവാന്‍ എറെ നാളായി കൊതിക്കുകയഅനേന്‍ മനം
നിന്‍ വര്നശ്രബളിമയെത്രമോഹ നം
അഴകേര്‍റണ്നോര നിന്‍ മൃദു മേനിയില്‍
ഈ വിസ്വസൌന്ധര്യം കുടിയിരുപ്പൂ
വര്നചിരകുകള്‍ വീശി മെല്ലെ
ആനന്ദ നൃത്തം നീ ചെയ്തിടുമ്പോള്‍
സ്നേഹരാഗത്തിന്‍ നൂലിഴായാല്‍
ബെന്ധിചിടാന്‍ വെമ്ബുന്നു‌ എന്‍ ഹൃത്തടം
എങ്കിലും ഒരു മാത്ര ചിന്തിച്ചു പോയി ഞാന്‍
നിന്‍ സ്വാതത്ര്യത്തെ ഹനിക്കാന്‍ എനിക്കെന്തവകാശം
എന്‍ അന്തരത്മവെന്നോടുമന്ത്രിച്ചു
ആ ശലഭം പരനു‌പോയ്കോട്ടെ

ആര്‍ദ്രം

എന്റെ സ്നേഹാര്‍ദ്രമായ ഒരു പുഞ്ചിരി ,ഒരു നോട്ടം ,ഒരു വാക്ക് നിന്റെ ഹൃദയത്തെ അര്‍ദ്രമാക്കുന്നെന്കില്‍ ,നിന്റെ മനസ്സിന് സാന്ത്വനം നല്കുന്നെന്ന്കില്‍ , നിന്റെ കാതുകള്‍ക്ക് ഇമ്പം നല്കുന്നുവേന്കില്‍ ,നിന്റെ മിഴികള്‍ക്ക് പ്രിയമെകുന്നുവേന്കില്‍ ,ഞാനെന്തിനു മടിക്കണം ,എനിക്കെന്തു നഷ്ടപ്പെടാന്‍ ,നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത എന്റെ സ്നേഹം നിനക്കുള്ളതാകുന്നു പകരമായി നീ ഒന്നും തന്നില്ലെന്കിലും നിന്റെ മിഴികളിലെ തിളക്കം .................അതാണ് ഒരേഒരു സത്യം

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️