2017, ഫെബ്രുവരി 2, വ്യാഴാഴ്‌ച

സ്ത്രീത്വം ( ലക്ഷ്മി നായർ ) അക്രമാക്കിക്കപ്പെടുമ്പോൾ .....ലാ അക്കാദമിയിലെ കുട്ടികൾ ബഹുമാനപ്പെട്ട ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സാറിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്, നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നു എന്നാൽ പ്രിൻസിപ്പാളിനും അവരുടേതായ ഭാഗം പറയാൻ ഉണ്ടാകും . നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾ തന്നെ പരിഹരിക്കണം, മുതലെടുപ്പ് നടത്താൻ പിന്തുണയുമായി വരുന്ന രാഷ്ട്രീയ നേതാക്കളെ വിശ്വസിക്കരുത് എന്ന്. ഇപ്പോൾ ഇത് പറയാൻ കാരണം ലാ അക്കാദമി സമരം തുടങ്ങിയപ്പോൾ മുതൽ വിദ്യാര്ഥികളുടയും പ്രിൻസിപ്പാളിന്റെയും ഭാഗത്തു നിന്നാണ് ഞാനും സംസാരിച്ചത്. എന്നാൽ ലക്ഷ്മി നായരുടെ  കൂടി ഭാഗം പറഞ്ഞു എന്ന നിലയിൽ എനിക്കും പലഭാഗത്തും നിന്നും പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. ലക്ഷ്മി നായർ എന്ന വ്യക്തിയോട് എനിക്ക് ബഹുമാനമാണ്, കാരണം അത്രമേൽ പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ലക്ഷ്മിനായർക്കു കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെ. ജിഷ്ണു പ്രണോയ് മരിച്ച നെഹ്‌റു കോളേജ് , ടോംസ് കോളേജ്  അല്ലെങ്കിൽ വര്ഷങ്ങളായി വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുകയും ആത്മഹത്യാ ചെയ്യുകയും ചെയ്‌ത കേരത്തിലെ അങ്ങോളമിങ്ങോളം ഉള്ള സ്വാശ്രയ കോളേജുകൾ, ഇവിടെയുള്ള അല്ലെങ്കിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്ന പ്രിൻസിപ്പാളിന്റെ പേരുകൾ എത്ര പേർക്ക് അറിയാം. അവിടെയെല്ലാം പ്രിൻസിപ്പാൾ മാർ ഉണ്ട്, ഉണ്ടായിരുന്നു . പിന്നെ അത് പോലുള്ള സംഭവങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ലക്ഷ്മി നായർ മാത്രം ആക്രമിക്കപ്പെടുന്നു. ഞാൻ മുൻപേ പറഞ്ഞത് പോലെ അവർ ഒരു സ്ത്രീ ആയി പോയി എന്നതും ഒരു കാരണമാണ്. എന്നാൽ ഈ വിഷയത്തിൽ അതിലുപരി മറ്റു ചില അജണ്ടകൾ ഉണ്ട്. ഒരുകാര്യത്തിൽ വിദ്യാർത്ഥികളെ തെറ്റ് പറയുന്നില്ല എന്തെന്നാൽ അവർക്കു അക്കാദമിക് തലത്തിൽഎന്തെങ്കിലും ബിദ്ധിമുട്ടുകൾ നേരിടുന്നു എങ്കിൽ അത് പരിഹരിക്കപ്പെടുക തന്നെ വേണം. എന്നാൽ മറ്റൊരു തരത്തിൽ വിദ്യാർത്ഥികൾ തെറ്റുകാരുമാണ്, തങ്ങളുടെ പ്രിൻസിപ്പലിനെ വ്യക്തിപരമായി ആക്രമിക്കാൻ മാധ്യമങ്ങൾക്കും സമൂഹത്തിനും വിട്ടു  നൽകി  എന്ന വിധത്തിൽ. അവിടെയാണ് മറ്റു ചില വശങ്ങൾ കൂടി പരിശോധിക്കേണ്ടി  വരുന്നത്. മാധ്യമങ്ങൾ ഈ വിഷയത്തിൽ എന്ത് കൊണ്ട് ഇത്രയേറെ ആവേശം കാണിക്കുന്നു , ഉത്തരം ലളിതമാണ് ലാ അക്കാദമി ആയതു കൊണ്ട് തന്നെയാണ്. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നത് നമുക്കെല്ലാം ബോധ്യമുള്ളതാണല്ലോ. അപ്പോൾ പിന്നെ അഭിഭാഷക സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന ലാ അക്കാദമി യെ പോലെ ഒരു സ്ഥാപനത്തിന് എതിരെ പ്രവർത്തിക്കാൻ കിട്ടുന്ന അവസ്സരം അവർ പാഴാക്കുമോ. കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വരുക എന്ന തന്ത്രപരമായ സമീപനം ആണ് ഇക്കാര്യത്തിൽ മാധ്യമങ്ങൾ നടത്തുന്നത്. ഒരാളെക്കുറിച്ചു അല്ലെങ്കിൽ ഒരു വിഷയത്തെക്കുറിച്ചു നിരന്തരം മോശം അഭിപ്രായം സമൂഹത്തിൽ  അവതരിപ്പിക്കുമ്പോൾ ചെറിയ അളവിൽ ലഹരി മരുന്ന് കുത്തി വച്ച് അതിനു അടിമയാക്കുന്ന സൈക്കോളജിക്കൽ പ്രവർത്തനമാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും  ഇത്തരം പ്രവർത്തനങ്ങളിലൂടെ ചിലർ നടത്തുന്നത്. പിന്നെ ഇതിനു പിന്നിലെ രാഷ്ട്രീയ മുതലെടുപ്പ് അത് നമ്മൾ കണ്ടു കൊണ്ടിരിക്കുകയുമാണല്ലോ. വിദ്യാർത്ഥികൾക്കുണ്ടായ പ്രശ്നത്തിൽ എസ എഫ് ഐ ഇടപെട്ട് നടത്തിയ പരിഹാരം അഭിന്ദനം അർഹിക്കുന്നു. എല്ലാ വിദ്യാർത്ഥി സംഘടനകളും ചർച്ചയിൽ പങ്കെടുത്തതും എസ എഫ്ഇ ഐ ഒഴികെ മറ്റുള്ളവർ ഇറങ്ങിപ്പോയതും , ചർച്ച  തുടരാൻ സന്നദ്ധമായ സംഘടനാ എന്ന നിലയിൽ എസ എഫ് ഐ അവരുടെ ആവശ്യങ്ങൾ നേടിയെടുത്തതും എല്ലാം സമൂഹം കാണുന്നുണ്ട്. നിർഭയയും സൗമ്യയും ജിഷയുമെല്ലാം അക്രമിക്കപ്പെട്ടപ്പോൾ ശക്തമായി ശബ്ദമുയർത്തിയ ആൾ ആണ് ഞാൻ ഇന്നിപ്പോൾ ലക്ഷ്മി നായരെ വ്യക്തി പരമായി തേജോവധം ചെയ്യുന്നത് കാണുമ്പോഴും ശക്തമായി തന്നെ പ്രതികരിക്കുന്നു. ഒരു സ്ത്രീയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തേജോവധം ചെയ്യുന്നതും കാണുമ്പോൾ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയിൽ മിണ്ടാതിരിക്കാൻ കഴിയില്ല. ലക്ഷ്മി നായരുടെ ഔദ്യോഗികമായ വീഴ്ചകൾ ഉണ്ടെങ്കിൽ വിമർശിക്കാം എന്നാൽ വ്യക്തിപരമായി അവരെ തേജോവധം ചെയ്യുന്നത് ന്യായമാണോ. ലക്ഷ്മി നായരെ വിമർശിക്കുന്ന എത്രപേർ അവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെ കുറിച്ച് ശബ്ദിച്ചു. സ്ത്രീ പ്രവർത്തകർ ഉൾപ്പെടയുള്ളവർ ഈ വിഷയത്തിൽ പ്രതികരിച്ചു കണ്ടില്ല. ഏതെങ്കിലും ഒരു ചാനെൽ പാനലിൽ കുറച്ചു സ്ത്രീകളെ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ കുറിച്ചുള്ള ന്യൂസ് ചർച്ചകൾ സംഘടിപ്പിച്ചില്ല. ലക്ഷ്മി നായർ ഒരു സ്ത്രീ എന്ന നിലയിൽ താങ്കളോട് ബഹുമാനമാണ്. ഔദ്യോഗികവും കലാപരവുമായ മേഖലകളിൽ ഒരേ സമയം വ്യക്തി മുദ്ര പതിപ്പിച്ച അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ലക്ഷ്മി നായർ. പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും അത്തരം സന്ദർഭങ്ങളിൽ ആണ് നമ്മൾ ഒപ്പമുള്ളവരെ തിരിച്ചറിയുന്നത്. ഒരു പക്ഷെ ഇത് അതിനുള്ള ഒരു അവസരമായി കരുതിയാൽ മതി. സ്ത്രീയുടെ കരുത്തും സ്വാതന്ത്ര്യവും വ്യക്തിത്വവും ചിന്തകളും എന്നും ഉയർത്തിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ.........

അഭിപ്രായങ്ങളൊന്നുമില്ല:

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali