2017, ജനുവരി 15, ഞായറാഴ്‌ച

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആശംസകൾ......






ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ  കേരള സംസ്ഥാന  സ്കൂൾ കലോത്സവത്തിന്  ജനുവരി 16 മുതൽ 22  വരെ കണ്ണൂരിൽ തിരി തെളിയുകയാണ്. ഇനിയുള്ള ഏഴു നാളുകൾ കൗമാര കലയുടെ രാഗ താള വർണ വിസ്മയങ്ങൾ . 1956-ൽ ഈ കൗമാര കലാമേള ആരംഭിച്ചത് മുതൽ  2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. നദികളുടെ പേരിൽ അറിയപ്പെടുന്ന 20  വേദികളിലാണ് ഇത്തവണ കൗമാര കലാമേള അരങ്ങേറുന്നത്.വേദികൾക്കു നദികളുടെ പേര് നൽകിയതും അഭിന്ദനാർഹമാണ്‌. ജലക്ഷാമം നേരിടുന്ന വർത്തമാനകാലത്തു വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഇത്. തീർച്ചയായും കലാ കേരളത്തിന്റെ എല്ലാ കണ്ണുകളും ഇനിയുള്ള ഏഴു നാളുകൾ കണ്ണൂരിലെ കലോത്സവ വേദികളിൽ ആയിരിക്കും. ഹൃദയം നിറഞ്ഞ ആശംസകൾ .
പ്രാർത്ഥനയോടെ....

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അരങ്ങേറുന്നത്.വേദികൾക്കു
നദികളുടെ പേര് നൽകിയതും അഭിന്ദനാർഹമാണ്‌.
ജലക്ഷാമം നേരിടുന്ന വർത്തമാനകാലത്തു വലിയൊരു
ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഇത്

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️