2016, ഡിസംബർ 30, വെള്ളിയാഴ്‌ച

പുതുവത്സരാശംസകൾ !!!!



കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മുന്നില്‍ മറ്റൊരു പുതു വർഷം കൂടി. ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു കൊണ്ട് ശുഭ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേക്ക് പദമൂന്നാം . സ്നേഹത്തില്‍ അധിഷ്ടടിതമായ ജീവിതചര്യയിലുടെ നാളെകള്‍ കൂടുതല്‍ സുന്ദരമാക്കി മാറ്റാം. തെറ്റുകള്‍ തിരുത്താനും പൊറുക്കാനും മറക്കാനും സ്നേഹം വഴിയൊരുക്കുന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ വിമുഖത കാണിക്കുന്നവരാണ് നമ്മിലധികംപേരും. പ്രകടിപ്പിക്കാത്ത സ്നേഹം ഇല്ലാത്ത സ്നേഹത്തിനു തുല്യമാണ്. പങ്കു വൈക്കാത്ത സ്നേഹം അപൂര്‍ണവുമാണ്. ഒരിക്കലും ഈ ലോകത്ത് വിദ്വേഷം കൊണ്ട് വിദ്വേഷം ഇല്ലാതാകുന്നില്ല, സ്നേഹം കൊണ്ടേ വിദ്വേഷം ഇല്ലാതാകുന്നുള്ളു . ആധുനിക ലോകത്ത് വ്യക്തി ബന്ധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അസ്സമാധാനം വളര്‍ന്നു കഴിഞ്ഞു . മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദുര്‍ബലമാകുന്നു. വിവാഹം, കുടുംബം തുടങ്ങിയ സാമൂഹ്യ സങ്കല്‍പ്പങ്ങള്‍ കലഹരണപ്പെട്ടെന്നും  ആധുനിക ജീവിതത്തില്‍ അവയ്ക്ക് പ്രസ്സക്തി ഇല്ല എന്നും ചിലര്‍ കരുതുന്നു. കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന ഈ ആധുനിക വല്‍ക്കരണത്തിന്റെ ഫലമായി കുടുംബ ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും തകരുന്നു. ഇവയ്ക്കുള്ള പരിഹാരം മനസ്സില്‍ സ്നേഹം നിറയ്ക്കുക എന്നത് മാത്രമാണ്. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നാമറിയാതെ നമ്മുടെ വ്യക്തി ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും ശക്തിപ്പെടുന്നു. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നമുക്കും നമ്മുടെ  ചുറ്റു പാടുകള്‍ക്കും മാറ്റം സംഭവിക്കുന്നു. നമ്മുടെ ചുറ്റുപാടുകള്‍ കൂടുതല്‍ സുന്ദരമായി തോന്നുന്നു. പൂക്കള്‍ കൂടുതല്‍ മനോഹരവും സുഗന്ധം ഉള്ളവയായും, പക്ഷികളുടെ കൊഞ്ചല്‍ മധുരതരമായും അനുഭവപ്പെടുന്നു. സൌഹൃദങ്ങള്‍ ഇളം കാറ്റുപോലെ ആശ്വാസകരമാകുന്നു . , വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും കൂടുതല്‍ ദൃഢം  ആകുന്നു. അതുകൊണ്ടുതന്നെ ആധുനിക വല്‍ക്കരണവും വികസ്സനവും മാറ്റങ്ങളും സ്വാഗതം ചെയ്യുന്നതിനൊപ്പം മനസ്സുകള്‍ സ്നേഹം കൊണ്ട് നിറയ്ക്കാം . സ്നേഹമുണ്ടെങ്കില്‍ എല്ലാമുണ്ട്, എല്ലാമുണ്ടെങ്കിലും സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല. അതിനാല്‍ ഈ പുതുവര്‍ഷം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമായി നമുക്ക് മാറ്റി വയ്ക്കാം.
ഈ പുതു വര്‍ഷ പുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ സൌഹൃദങ്ങൾ  പനിനീര്‍ മുകുളങ്ങൾ ആയി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരനിയിക്കട്ടെ . അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകലായി നമ്മുടെ സൌഹൃദങ്ങൾ  സ്നേഹത്തിന്റെ പരിമളം പരത്തട്ടെ. നഷ്ട്ടപ്പെട്ട സൌഹൃദങ്ങൾ  തിരിച്ചു പിടിക്കാനും പുതിയ സൌഹൃദങ്ങളുടെ ഊഷ്മളത  ഒന്നു കുടി ഊട്ടി  ഉറപ്പിക്കുവാനും നമുക്കീ പുതു വര്‍ഷ പ്പുലരി പ്രയോജനപ്പെടുത്താം .നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൾ . ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്ന ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

2016, ഡിസംബർ 21, ബുധനാഴ്‌ച

അഭിവാദ്യങ്ങൾ !!!!




നമ്മുടെ സാമൂഹിക മുന്നേറ്റത്തിന് മാധ്യമങ്ങൾ വഹിക്കുന്ന പങ്കു വളരെ വലതുതാണ്. തീർച്ചയായും മാധ്യമങ്ങൾ അവരുടെ ഉത്തരവാദിത്തം നിർബാധം നിവ്വഹിക്കുന്നും   ഉണ്ട്. എന്നിരുന്നാലും ചില മാധ്യമങ്ങളുടെ എങ്കിലും പ്രതേക അജണ്ടയിൽ നിന്ന് കൊണ്ടു , ഒരു പ്രേതെക ചട്ടക്കൂടിൽ നിന്ന് കൊണ്ടുള്ള പ്രവർത്തനങ്ങൾ നിരാശപ്പെടുത്തുന്നതും മതിപ്പു കെടുത്തുന്നവയുമാണ്. ചില പ്രേതെക വിഷയങ്ങളിൽ ചില മാധ്യമങ്ങൾ കാണിക്കുന്ന അമിത താല്പര്യം പിന്നീട് തെറ്റാണു എന്ന് തുടർ സംഭവങ്ങൾ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ചുംബന സമരത്തിന്റെ തന്നെ കാര്യമെടുത്താൽ നമ്മുടെ മാധ്യമങ്ങൾ അതിനു നൽകിയ അമിത പ്രാധാന്യവും പിന്തുണയും എത്ര അബദ്ധം ആയിരുന്നു എന്ന് പിൽക്കാല സംഭവങ്ങൾ തെളിയിക്കുന്നു. ഇപ്പോൾ തന്നെ ഫിലിം ഫെസ്റ്റിവലിലെ ദേശീയ ഗാനത്തോടുള്ള അനാദരവ്  പോലുള്ള സമീകാലത്തെ ചില സംഭവങ്ങൾ പോലും ചില മാധ്യമങ്ങളുടെ എങ്കിലും തെറ്റായ സമീപനം കൊണ്ട് കൂടിതന്നെയാണ് സംഭവിച്ചത്. നിയമങ്ങൾ എല്ലാവരും അനുസരിക്കേണ്ടത് തന്നെയാണ്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരുമാണ് . ആ ഒരു വസ്തുതക്കാണ് മാധ്യമങ്ങൾ പ്രാധാന്യം നൽകേണ്ടിയിരുന്നത്.  എന്നാൽ പുത്തൻ തലമുറയുടെ ചില തെറ്റായ തീരുമാനങ്ങൾക്ക് എടുത്തു ചാടി പിൻതുണ നൽകുമ്പോൾ ദീർഘവീക്ഷണത്തോടെയുള്ള ഉൾക്കാഴ്ച കൂടി നടത്തേണ്ടതാണ്. ഇപ്പോൾ പുത്തൻ തലമുറയുമായി ബന്ധപ്പെട്ടു വരുന്ന പല സംഭവങ്ങളിലും നവ മാധ്യമങ്ങളുടെ പ്രഭാവത്തിനൊപ്പം നിന്ന് കൊണ്ട് ചില മാധ്യമങ്ങൾ പിന്തുണ നൽകുകയും, പിന്നീട് യഥാർത്ഥ വശം വെളിവാകുമ്പോൾ ഇളിഭ്യരാകുകയും ചെയ്യുന്ന അവസ്ഥ ഉണ്ട്. കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രീ പിണറായി വിജയനെ ടാർജെറ് ചെയ്തു കൊണ്ടുള്ള ചില മാധ്യമങ്ങളുടെ വിമർശങ്ങൾ കാണുമ്പോഴും ഇത് തന്നെയാണ് തോന്നുന്നത്. ഒരു ജനകീയ സർക്കാരിനെയും ജനകീയ മുഖ്യമന്ത്രിയെയും വിമർശിക്കാൻ പഴുതുകളില്ലാതെ വരുമ്പോൾ ചില മാധ്യമങ്ങൾ നടുത്തുന്ന അന്തി ചർച്ചകൾ  സഹതാപം ജനിപ്പിക്കുന്നവയാണ്. എന്തിനും ഏതിനും മുഖ്യമന്ത്രി വിമർശിക്കുക എന്ന പ്രേതെക അജണ്ട മാത്രമാണ് ഇത്തരം ചില മാധ്യമങ്ങൾ നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാണുന്ന ഇത്തരം അർത്ഥമില്ലാത്ത വിമർശനങ്ങളും ഒരു പ്രേതെക ചട്ടക്കൂടിൽ നിന്ന് സൃഷ്ടിക്കപ്പെടുന്നവയാണ്. യഥാർത്ഥ വസ്തുതകൾ മറച്ചു വയ്ക്കപ്പെടുകയും ഇത്തരം വിശകലങ്ങൾ ബോധപൂർവ്വം ഉണ്ടാക്കുന്നവ തന്നെയാണ്. എന്നാൽ ഇത്തരം ചർച്ചകൾക്ക് ഇവർ അവലംബിക്കുന്ന നവ മാധ്യമങ്ങൾ തന്നെ യഥാർത്ഥ കാരണങ്ങളും പുറത്തു കൊണ്ട് വരുന്നുണ്ട്. അത് ജനം അറിയുന്നതും  ഉണ്ട്. അപ്പോഴും ഇളിഭ്യരാകുന്നത് എടുത്തുചാടി ചർച്ചകൾ നടത്തുന്ന മാധ്യമങ്ങളാണ്. ഇന്നിപ്പോൾ ഏതൊരു വർത്തയുടെയും യഥാർത്ഥ വശങ്ങൾ ഒളിപ്പിച്ചു വച്ച് കൊണ്ട് ഏതൊക്കെ മാധ്യമങ്ങൾ ചർച്ചകൾ നടത്തിയാലും അതിന്റെ യഥാർത്ഥ വശങ്ങൾ അറിയുവാനുള്ള സംവിധാനങ്ങൾ പൊതുജനങ്ങൾക്കും ലഭ്യമാണ് എന്ന യാഥാർഥ്യം ഇത്തരം മാധ്യമങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ചില മാധ്യമങ്ങളുടെ യാഥാർഥ്യത്തിൽ നിന്നും അകന്നു മാറിയുള്ള വിമർശനങ്ങളുടെ  പൊള്ളത്തരം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.     ഇത്തരം കഴമ്പില്ലാത്ത ചർച്ചകളും വിമർശനങ്ങളും ജനങ്ങൾ അർഹിക്കുന്ന അവഗണയോടെ തള്ളിക്കളയ്‌യുകയും ചെയ്യുന്നു. കേരളത്തിന്റെ ജനകീയ സർക്കാരിനും മുഖ്യമന്ത്രിക്കും നിറഞ്ഞ പിന്തുണ .
അഭിവാദ്യങ്ങൾ.......

2016, ഡിസംബർ 20, ചൊവ്വാഴ്ച

സേവ് കെ എസ് ആർ ടി സി ....




വീഴ്ചകളുടെയും നഷ്ട്ടങ്ങളുടെയും കണക്കുമാത്രമെ കേരളത്തിന്റെ പൊതുഗതാഗത മാർഗമായ കെ എസ് ആർ ടി സി ക് ഏറെ കാലങ്ങളായി പറയുവാനുള്ളു. തീർച്ചയായും ഇന്നോ ഇന്നലെയോ അല്ല പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കെ എസ് ആർ ടി സി ഇത്തരം ഒരു അവസ്ഥാ വിശേഷത്തിൽ എത്തിച്ചേർന്നിരുന്നു എന്നതാണ് യാഥാർഥ്യം. പകുതി മുങ്ങിയ ഒരു കപ്പൽ പോലെ. പലപ്പോഴും കപ്പലിനെ പൂർവ്വ അതിഥിയിൽ  കൊണ്ട് വരുന്നതിനു പകരം പകുതി മുങ്ങിയ നിലയിൽ എങ്കിലും നിലനിർത്തുക എന്ന അലംഭാവ മനോഭാവമാണ് ഇന്ന് പൂർണ്ണമായും മുങ്ങുന്ന അവസ്ഥയിൽ കെ എസ് ർ ടി സി യെ കൊണ്ട് എത്തിച്ചിരിക്കുന്നത്. കപ്പലിൽ തുള വീണപ്പോൾ തുള അടയ്ക്കുന്നതിന് പകരം വെള്ളം കോരി കളയുകയായിരുന്നു എളുപ്പ മാർഗ്ഗം . പിന്നീട് തുള അടക്കാൻ പോലും കഴിയാത്ത വിധം വെള്ളത്തിന്റെ പ്രവാഹം കൂടിയപ്പോൾ കപ്പൽ ഒന്നാകെ മുങ്ങിപ്പോയി. ഒരു പക്ഷെ നഷ്ടത്തിന്റെ കണക്കുകൾ പറയുമ്പോഴും ഇപ്പോഴും ഒരു ദിവസത്തെ കളക്ഷനും ചെലവും മാത്രം എടുത്തു നോക്കിയാൽ ഇന്നും കെ എസ് ർ ടി സി ലാഭത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നതാണ് യാഥാർഥ്യം . പിന്നെ എങ്ങനെയാണു നഷ്ടത്തിന്റെ വ്യാപ്തി വർധിക്കുന്നത്, കാലാ കാലങ്ങളിൽ അനുവർത്തിച്ചു പോന്ന മാർഗ്ഗങ്ങൾ തന്നെയായിരുന്നു. ഇതിനു എല്ലാവരും ഉത്തരവാദികളാണ്. എന്നാൽ ഈ സ്ഥിതിക്ക് മാറ്റം വന്നേ തീരു. അതിനു വേണ്ടുന്ന പ്രവർത്തനങ്ങളും മാർഗ്ഗ നിർദേശങ്ങളും രൂപീകരിച്ച പറ്റൂ. പൊതുവെ  പറയുംപോലെ നമ്മളിൽ കൂടുതൽ പേരും നല്ല മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിലും  വളരെ കുറച്ചു പേര് മാത്രമാണ് നല്ല മാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നത്. എന്നാൽ ബഹുഭൂരിപക്ഷവും കരുതുന്നത് നല്ല മാറ്റങ്ങൾക്കായി മറ്റാരെങ്കിലും പ്രവർത്തിച്ചോളും നമ്മുക്ക് ഇതിൽ കാര്യമില്ല എന്ന മട്ടിലാണ്. തീർച്ചയായും ഈ ചിന്താഗതിക്ക് മാറ്റം വന്നേ തീരു. പൊതുവായ പ്രശ്ന പരിഹാരങ്ങൾക്കു നമുക്ക് ഓരോരുത്തർക്കും ബാധ്യത ഉണ്ട്. ഇപ്പോൾ തന്നെ സ്വന്തം വാഹനങ്ങളിലും വിമാനത്തിലും ഒക്കെ യാത്ര ചെയ്യുന്നവർ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേ അല്ല എന്ന് കരുതുന്നു, ഒരു സിനിമയെ കുറിച്ചോ കളിയെ കുറിച്ചോ  ഒക്കെ അഭിപ്രായം പറയുന്നവർ പോലും ഇക്കാര്യങ്ങളിൽ ഒന്നും പറയാറില്ല.  ഇപ്പൊ കൊച്ചിയിൽ നടന്ന ഐ എസ് എൽ കാണാൻ എല്ലാവരും സ്വന്തം വാഹനങ്ങളിൽ അല്ല വന്നത്, ഒരു സിനിമ കാണാൻ കെ എസ് ആർ ടിസി ബസിൽ  യാത്ര ചെയ്തു വരുന്നവർ അനവധി ഉണ്ട്. ഇത്തരത്തിൽ പ്രത്യക്ഷമായല്ല എങ്കിലും പരോക്ഷമായി നമ്മുടെ പരമ്പരാഗത ഗതാഗത  മാർഗ്ഗങ്ങൾ എല്ലാ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെ പ്രാധാന്യം കുറഞ്ഞ വിഷയങ്ങൾ പോലും വലിയ വിവാദങ്ങൾ ആക്കി മാറ്റി അഭിപ്രായ പ്രകടങ്ങൾ നടത്തുന്ന ഇന്നത്തെ യുവത ഇത്തരം പ്രാധാന്യമേറിയ വിഷയങ്ങളിൽ കൂടി മാർഗ്ഗ നിർദേശങ്ങൾ നൽകേണ്ടതുണ്ട്. എന്തായാലും 34 മില്യൺ മലയാളി സമൂഹത്തിനു ഒരു രൂപ ഇനത്തിൽ പോലും വലിയൊരു സഹായം കെ എസ് ആർ ടി സി ക്കു നൽകുവാൻ സാധിക്കും . സേവ് കെ എസ് ആർ ടി സി പദ്ധതിയിലൂടെ ഇത്തരത്തിൽ ധനസമാഹരണം നടത്തുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം. ഒപ്പം സേവ് കെ എസ് ആർ ടി സി എന്ന പേരിൽ ലോട്ടറി പദ്ധതിയും ആരംഭിക്കാം തദ്ദേശ സ്ഥാപനങ്ങൾ വഴിയും സർക്കാർ സ്ഥാപനങ്ങൾ വഴിയും അവയുടെ വിപണനം നടത്തുകയും ചെയ്യാം.  യാത്ര ടിക്കറ്റിനൊപ്പം കണ്ടക്ടർ മാർക്കും ഇത്തരത്തിലുള്ള ലോട്ടറി ടിക്കറ്റുകൾ യാത്രക്കാർക്ക് വിറ്റഴിക്കുവാനുള്ള രീതി നടപ്പിലാക്കണം.നമ്മുടെ പൊതു സമൂഹത്തിൽ നിന്നും ഇത്തരത്തിൽ അനവധി നിർദേശങ്ങൾ രൂപീകരിക്കാൻ കഴിയും .  പലതുള്ളി പെരുവെള്ളം എന്ന് പറയുംപോലെ ചെറിയ ചെറിയ പ്രവർത്തങ്ങളിലൂടെ കേരളത്തിന്റെ ഏറ്റവും പ്രധാന ഗതാഗത മേഖലയെ രക്ഷിച്ചെടുക്കാം.  . അതിനായി കരുതലോടെ നീങ്ങണം. പുതിയ രക്ഷകർ അവതരിക്കുന്നത് കാത്തിരിന്നിട്ടു കാര്യമില്ല. നമ്മൾ തന്നെ നമുക്ക് രക്ഷകരാകണം ........

2016, ഡിസംബർ 18, ഞായറാഴ്‌ച

മലയാള സിനിമ തളിർക്കട്ടെ!!!!




കലയും സംസ്കാരവും ഒരു പോലെ ഇഴ ചേർന്നതാണ് മലയാളിയുടെ ജീവിത പശ്ചാത്തലം. അതിൽ തന്നെ സിനിമ മലയാളി സാംസ്‌കാരിക മണ്ഡലത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അത് കൊണ്ട് തന്നെയാണ് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പെരുമ ലോകരാജ്യങ്ങളുടെ പോലും ശ്രദ്ധ ആകർഷിക്കുന്നത്.തങ്ങൾ ആരാധിക്കുന്ന താരങ്ങൾ വ്യത്യസ്തരാകാം, തങ്ങൾ പ്രൊമോട്ട് ചെയ്യുന്ന ചിത്രങ്ങൾ വ്യത്യസ്തങ്ങൾ ആകാം , എങ്കിലും നല്ല ചിത്രങ്ങളെ ഓരോ മലയാളിയും നെഞ്ചേറ്റുന്നു. അത് കൊണ്ടാണല്ലോ  ക്ലാഷ് പോലൊരു ക്ലാസ് സിനിമ ഫിലിം ഫെസ്റ്റിവലിൽ അഞ്ചു തവണ പ്രദര്ശിപ്പിക്കേണ്ടി വരുന്നത്. വിപണി ഏരിയ കുറവായിട്ടും പുലിമുരുഗൻ പോലൊരു ചിത്രം 100  കോടിയിലേറെ കളക്ഷൻ നേടുന്നത്. അങ്ങെനെ സമൂഹവും സിനിമയുമായി അഭേദ്യമായി ബന്ധം പുലർത്തുന്നിടത്താണ് ഇടയ്ക്കിടെ സമര പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നതു. അത് നമ്മുടെ വ്യവസായത്തിന് ഒട്ടും ഗുണകരമല്ല താനും. ക്രിസ്ത്മസ് പോലൊരു ഉത്സവ കാലം  ഇത്തരം സമരങ്ങൾക്കായി തിരഞ്ഞെടുക്കുന്ന അനൗചിത്യം അത്ഭുതകരമാണ്. സിനിമ കണ്ടില്ലെങ്കിൽ മലയാളിയുടെ ശ്വാസം നിലച്ചു പോകില്ല പക്ഷെ പൊരി വെയിലത്ത് മണിക്കൂറുകളോളം കുടുംബവുമായി വന്നു ക്ഷമയോടെ കാത്തു  നിൽക്കുന്ന പ്രേക്ഷകന്റെ വികാരങ്ങൾ കൂടി മാനിക്കപ്പെടണം. നിങ്ങളുടെ ആവശ്യങ്ങൾ ന്യായമായിരിക്കാം അത് ചർച്ചയിലൂടെ പരിഹരിക്കപ്പെടുകയും വേണം എന്നാൽ നിങ്ങൾ തീരുമാനിക്കുന്ന സമയം മാത്രം പ്രേക്ഷകർ സിനിമ കണ്ടാൽ മതി എന്ന് നിർബന്ധം പിടിക്കുന്നത് അനൗചിത്യമാണ് . വിഭവ സമൃദ്ധമായ സദ്യക്കും കുപ്പായത്തിനും ഓണവും പെരുന്നാളും ക്രിസ്തുമസും കാത്തിരിക്കുന്ന വലിയൊരു വിഭാഗം ഇന്നും നമ്മുടെ ഇടയിലുണ്ട്. അത്തരം വേളകളിലാണ്‌ കുടുംബവുമൊത്തു ഒരു സിനിമ കാണാൻ അവർ തീയേറ്ററിൽ എത്തുന്നുന്നതും . അവർക്കു മുന്നിൽ ആസ്വാദനത്തിന്റെ വാതിലുകൾ കൊട്ടിയടക്കുന്നതു ന്യായമല്ല. കഴിഞ്ഞ കുറെ വര്ഷങ്ങളായി ഇത്തരം ദുഷ്പ്രവണതകൾ മലയാള സിനിമ രംഗത്ത് തുടർച്ചയായി കാണപ്പെടുന്നുണ്ട്. പ്രതേകിച്ചു ഉത്സവ വേളകളിലും അന്യഭാഷാ ചിത്രങ്ങൾ ഇറങ്ങുന്ന സമയം അവയെ സംരക്ഷിക്കുന്നതിനും വേണ്ടി. തീർച്ചയായും ഇത്തരം പ്രവണതകൾ മലയാള സിനിമയിൽ ആണ് കൂടുതലായി കണ്ടു വരുന്നത്. തീർച്ചയായും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സിനിമ മന്ത്രിയും ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

നന്ദി സച്ചിൻ, നന്ദി കേരള ബ്ലാസ്റ്റേഴ്‌സ് ....... അഭിനന്ദനങ്ങൾ ഗാംഗുലി , അഭിനന്ദനങ്ങൾ കൊൽക്കത്ത.........




2014 ഐ എസ് എൽ ആദ്യ സീസൺ കഴിഞ്ഞപ്പോൾ 2014 ഡിസംബർ 20 ന് ഇതേ തലക്കെട്ടിൽ ബ്ലോഗിൽ എഴുതിയ  കുറിപ്പ്.
അതേ വികാര വായ്പോടെ വീണ്ടും😢


ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് തിരശീല വീണു. കൊൽക്കത്ത ആദ്യ ഐ എസ് എൽ ചാമ്പ്യന്മാർ ആയി. ആദ്യം തന്നെ അഭിനന്ദനങ്ങൾ..... പിന്നെ നമ്മുടെ സ്വന്തം കേരള, തീര്ച്ചയായും പൊരുതി തന്നെയാണ് കീഴടങ്ങിയത്. ആദ്യ കളി മുതൽ ഇങ്ങു ഫൈനൽ വരെയും ഒട്ടും കുറയാത്ത പോരാട്ട വീര്യം തന്നെയാണ് നമ്മുടെ കേരള പുറത്തെടുത്തത്. ഫൈനലിലും കേരളം തന്നെയാണ് നന്നായി കളിച്ചത്, പക്ഷേ വീണു കിട്ടിയ അവസ്സരം കൊൽക്കത്തയ്ക്ക്  കിരീടം നേടിക്കൊടുത്തു.  ഒരു പാട് നന്ദിയുണ്ട് സച്ചിനോടും കേരള ബ്ലാസ്റെര്സിനോടും കാരണം കേരളത്തിലെ ഫുട്ബാൾ മാത്രമല്ല ഇന്ത്യയിലെ ഒന്നാകെ ഫുട്ബാൾ ഉണര്വ്വിനു കേരള ബ്ലാസ്റെര്സ് നിര്ണായക പങ്കു വഹിച്ചു. ഒരു പക്ഷെ ലോക കപ്പു ഫുട്ബാളിൽ ഒരുനാൾ ഇന്ത്യയും കളിക്കും എന്ന് ആത്മ വിശ്വസ്സത്തോടെ പറയാൻ എതൊരു ഇന്ത്യക്കാരനും കഴിയും എന്ന നിലയിലേക്ക് ഇന്ത്യൻ ഫുട്ബാളിനെ ഉയരങ്ങളിൽ എത്തിക്കാൻ ഐ എസ് എൽ നു സാധിച്ചു. അതിൽ സച്ചിന്റെയും കേരളയുടെയും പങ്കു തന്നെയാണ് ഏറ്റവും പ്രധാനം. അത് കൊണ്ട് തന്നെയാണ് ആദ്യ ഐ എസ് എൽ ലെ പുരസ്കാരങ്ങൾ ഒക്കെയും കേരള നേടിയെടുത്തത്. തീര്ച്ചയായും കേരള ബ്ലാസ്റെര്സ് , നിങ്ങളെ ഓർത്തു  , നിങ്ങളുടെ പ്രകടനത്തിൽ നമ്മൾ ഓരോ മലയാളിയും അഭിമാനിക്കുന്നു. ഇത്തവണ നമുക്ക്  നേടാൻ സാധിക്കാത്തത് അടുത്ത തവണ നമ്മൾ നേടും . തീര്ച്ചയായും ഓരോ മലയാളിയും കേരള ബ്ലാസ്റെര്സിനു ഒപ്പം തന്നെ ഉണ്ടാകും. തളരാത്ത  ആത്മ വിശ്വാസവും  ചോരാത്ത പോരാട്ടവീര്യവുമായി മറ്റൊരു പോരാട്ടത്തിനായി നമുക്ക് മുന്നോട്ടു പോകാം , ഒപ്പം ഓരോ മലയാളിയും ഉണ്ടാകും, ഇതേ സ്നേഹവായ്പോടെ , ഇതേ പിന്തുണയോടെ,........... ആശംസകൾ........

2016, ഡിസംബർ 15, വ്യാഴാഴ്‌ച

സ്നേഹപൂർവ്വം കേരള ബ്ലാസ്റ്റേഴ്സിന് ........





ഐ എസ് എൽ 2016 ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .  കപ്പിൽ  മുത്തമിടാൻ കേരള ബ്ലാസ്റ്റേഴ്‌സ്  ഒരുങ്ങി കഴിഞ്ഞു. അതിനായി ഇനി ഒരു കളി അകലം മാത്രം, ഒരു ഗോൾ അകലം മാത്രം. തീര്ച്ചയായും നമ്മൾ അത് നേടും. "ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക" എന്ന സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങൾക്കും മുഖ്യ പങ്കു വഹിച്ചത്. പരിമിതികൾക്കും വീഴ്ചകൾക്കും നടുവിൽ നിന്ന് ശക്തമായി തിരിച്ചു വന്ന ബ്ലാസ്റ്റേഴ്‌സ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. സ്വന്തം ശക്തി തിരിച്ചറിഞ്ഞു ഒത്തിണക്കത്തോടെയുള്ള മുന്നേറ്റങ്ങൾ കപ്പു നേടാൻ ഏറ്റവും അർഹതയുള്ള ടീമായി കേരള ബ്ലാസ്‌റ്റേഴ്‌സിനെ മാറ്റിയിരിക്കുന്നു. ഫൈനലിൽ നിറഞ്ഞ പിന്തുണയോടെ സ്വന്തം കാണികൾക്കു മുന്നിൽ കപ്പ് നേടുക എന്ന അസുലഭ മുഹൂർത്തത്തിന് കേരള ബ്ലാസ്റ്റേഴ്സിന് അവസ്സരം വന്നു ചേർന്നിരിക്കുന്നു. കേരള ബ്ലാസ്റെര്സിനെ പോലെ ശക്തിയും പ്രതിഭയും ഒത്തു ചേർന്ന ഒരു ടീമിന് അത് ഉറപ്പായും സാധിക്കും. സാഹചര്യങ്ങൾ എല്ലാം കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ് എങ്കിലും ഒരിക്കലും മത്സരം ലാഘവത്തോടെ കാണാൻ പാടില്ല. അവസ്സരങ്ങൾക്കായി കാത്തിരിക്കുക എന്നതിലും അപ്പുറം മികച്ച അവസ്സരങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നതാണ് പ്രധാനം.  കൊൽക്കത്ത എല്ലാ തയ്യാറെടുപ്പുകളോടും തന്നെയാവും കൊച്ചിയിൽ എത്തുക. മുംബൈക്കെതിരെ അവർ നടത്തിയ ആക്രമണ വീര്യം അത് സാക്ഷ്യപ്പെടുത്തുന്നു. ഇയാൻ ഹ്യുമിനെ പോലെ കൊച്ചിയെ അടുത്തറിയാവുന്ന , അപ്രതീക്ഷിത നീക്കവുമായി ഗോൾമുഖത്തേക്കു ഓടിക്കയറുന്ന ഒരു താരത്തെ പിടിച്ചു കെട്ടുക തന്നെ വേണം.. ഒരിക്കൽ കൈവിട്ടു പോയ ചാമ്പ്യൻ പട്ടം തിരിച്ചു പിടിക്കാൻ ഇതിലും മികച്ച അവസ്സരം വേറെയില്ല..   ആ തിരിച്ചറിവ് ഒന്ന് മാത്രം മതി ലക്ഷ്യ പ്രാപ്തിയിൽ എത്തുവാൻ ......കീഴടങ്ങാത്ത പോരാട്ട വീര്യം, ഇളക്കം തട്ടാത്ത ആത്മവിശ്വാസം, തളരാത്ത ആക്രമണോത്സുകത അതെ ഐ എസ് എൽ 2016 കേരളത്തിനുള്ളതാണ് .നമ്മുടെ പ്രിയപ്പെട്ട സച്ചിൻ എപ്പോഴും പറയുന്നത് പോലെ " അവർ കളിക്കട്ടെ". തീർച്ചയായും കേരള ബ്ലാസ്റ്റേഴ്‌സ്  കളിക്കും, കേരള ബ്ലാസ്റ്റേഴ്‌സ്   വിജയിക്കും , കേരള ബ്ലാസ്റ്റേഴ്‌സ്   കപ്പിൽ മുത്തമിടും. ചരിത്രം എപ്പോഴും  അങ്ങിനെയാണ് വിജയികളുടെ പേരാണ് ഏറ്റവും മുകളിൽ രേഖപ്പെടുത്തുക , 2014 കൊൽക്കത്ത , 2015 ചെന്നൈ..... 2016  കേരള ബ്ലാസ്റ്റേഴ്‌സ് , അതെ ചരിത്രം അതിന്റെ എല്ലാ സവിശേഷതകളോടും കൂടി വിജയികളുടെ പട്ടികയിൽ  കേരളത്തിന്റെ പേര് എഴുതി ചേർക്കാൻ ഒരുങ്ങി കഴിഞ്ഞു. ആ നിമിഷത്തിനായി  നിറഞ്ഞ പിന്തുണയും പ്രാർത്ഥനയുമായി മലയാളക്കര മുഴുവനും കാത്തിരിക്കുന്നു ....... ആരവങ്ങൾ നിലക്കാത്ത , ആഘോഷത്തിന്റെ മനോഹര രാവിലേക്കു ഇനി അധിക ദൂരമില്ല.
വിജയാശംസകൾ..........  പ്രാർത്ഥനയോടെ .......  

2016, ഡിസംബർ 13, ചൊവ്വാഴ്ച

💓✨ ജയ് ഹിന്ദ് 💓✨





✨💓Respect 💓✨

ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ,

പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ,

വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ,

തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ,

ഗാഹേ തവജയഗാഥാ,

ജനഗണമംഗലദായക ജയഹേ ഭാരത ഭാഗ്യവിധാതാ.

ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ!

 ✨💓സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

2016, ഡിസംബർ 12, തിങ്കളാഴ്‌ച

സ്നേഹപൂർവ്വം കേരള ബ്ലാസ്റ്റേഴ്സിന് .......





ഐ എസ് എൽ 2016 കപ്പിൽ മുത്തമിടാൻ ഇനി ഒരു ചുവടു കൂടി . ആദ്യ പാദ സെമിയിൽ ഡൽഹിക്കെതിരെ ഉജ്ജ്വല വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സിന് ഹൃദയ നിറഞ്ഞ അഭിനന്ദനങ്ങൾ. തീർച്ചയായും മികച്ച കളിയാണ് കേരളം പുറത്തെടുത്തത്. ഒന്നിലേറെ ഗോളുകൾക്ക് വിജയിക്കേണ്ട മത്സരം തന്നെയായിരുന്നു അത്. ഈ പോരാട്ട വീര്യവും ആത്മവിശ്വാസവും ഡൽഹിയിലെ കളി മൈതാനത്തും തുടരുക. വിജയം മാത്രമാവണം ലക്‌ഷ്യം. സ്വാഭാവികമായും ഡൽഹിയിലെ മത്സരം കടുപ്പമേറിയതാകും. നിലവിൽ ആദ്യ പാദത്തിൽ കേരളം ഒരു ഗോളിന് വിജയിച്ചു നിൽക്കുന്നത് കൊണ്ട്  ആദ്യം മുതൽ തന്നെ ആക്രമിച്ചു കളിച്ചു കൊണ്ട് തുടക്കത്തിൽ തന്നെ ഗോൾ നേടി കേരളത്തെ സമ്മർദത്തിൽ ആക്കുക എന്നതായിരിക്കും ഡൽഹിയുടെ പ്രധാന തന്ത്രം. അതെ സമയം ആദ്യം ഗോൾ നേടുക കേരളം ആണെങ്കിൽ ഡൽഹി അധിക സമ്മർദത്തിലേക്കു നീങ്ങും. അത്തരം സാഹചര്യത്തിൽ കൂടുതൽ അവസ്സരങ്ങൾ കേരളത്തിന് തുറന്നു കിട്ടാൻ സാധ്യതയും ഉണ്ട്. അത് കൊണ്ട് തന്നെ തുടക്കത്തിൽ നേടുന്ന ഗോൾ നിർണായകം ആവാൻ സാധ്യതയുണ്ട്. എന്നിരുന്നാലും 90 മിനിട്ടു കളിയിൽ മുൻവിധികൾക്കു അനുസരിച്ചു കളിയ്ക്കാൻ പരിമിതികൾ ഉണ്ട്. അതിനാൽ അവസാന വിസിൽ വരെയും ആത്മവിശ്വാസത്തോടെ പോരാടുക. വിജയം മാത്രമാവണം ലക്‌ഷ്യം. കേരള ബ്ലാസ്റെര്സിനെ പോലെ ശക്തിയും പ്രതിഭയും ഒത്തു ചേർന്ന ഒരു ടീമിന് അത് ഉറപ്പായും സാധിക്കും........ ഒരിക്കൽ കൈവിട്ടു പോയ ചാമ്പ്യൻ പട്ടം തിരിച്ചു പിടിക്കാൻ ഇതിലും മികച്ച അവസ്സരം വേറെയില്ല..   ആ തിരിച്ചറിവ് ഒന്ന് മാത്രം മതി ലക്ഷ്യ പ്രാപ്തിയിൽ എത്തുവാൻ ......കീഴടങ്ങാത്ത പോരാട്ട വീര്യം, ഇളക്കം തട്ടാത്ത ആത്മവിശ്വാസം, തളരാത്ത ആക്രമണോത്സുകത അതെ ഡൽഹി ഓപ്പറേഷൻ നമ്മൾ വിജയിക്കും.  മികച്ച വിജയവുമായി ഡൽഹിയിൽ നിന്ന് കേരളത്തിന്റെ സ്വന്തം തട്ടകമായ കൊച്ചിയിലേക്ക് പറന്നിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനായി നിറഞ്ഞ പിന്തുണയും പ്രാർത്ഥനയുമായി മലയാളക്കര മുഴുവനും കാത്തിരിക്കുന്നു .......
വിജയാശംസകൾ..........  പ്രാർത്ഥനയോടെ .......  

2016, ഡിസംബർ 7, ബുധനാഴ്‌ച

സ്നേഹപൂർവ്വം കേരളം ബ്ലാസ്റ്റേഴ്സിന് ......






ഐ എസ് എൽ 2016 സെമിഫൈനലിൽ കടന്ന കേരള ബ്ലാസ്റ്റേഴ്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിലവിൽ സെമിയിൽ കടന്ന കേരള , മുംബൈ , ഡൽഹി , കൊൽക്കത്ത  ടീമുകളിൽ കപ്പുയർത്താൻ ഏറ്റവും അനുകൂല ഘടകങ്ങളും സാഹചര്യങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ്. ഡെൽഹിയുമായുള്ള രണ്ടു പാദ സെമിയിൽ ആദ്യത്തേതും ഫൈനലും കൊച്ചിയിൽ ആണെന്നത് തികച്ചും അനുകൂല ഘടകമാണ്. എന്നാൽ അതിലും അപ്പുറം കേരള ബ്ലാസ്റ്റേഴ്സിന്റെ നിശ്ചയദാർട്യവും പോരാട്ട വീര്യവും അക്രമണോത്സുകതയും തന്നെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ചാമ്പ്യൻ പട്ടത്തിനു അർഹതയുള്ളവരാക്കുന്നത്.  11 നു കൊച്ചിയിലും 14 നു ഡെൽഹിയിലുമായാണ് ഡെൽഹിയുമായുള്ള കേരളയുടെ രണ്ടു പാദ സെമി മത്സരങ്ങൾ. ഇതിൽ ആദ്യ പാദം കേരളത്തിൽ നടക്കുന്നത് കൊണ്ട് തന്നെ സ്വന്തം ആരാധകരുടെ മുന്നിൽ നേടുന്ന മികച്ച വിജയവുമായി രണ്ടാം പാദ മത്സരത്തിന് ഡൽഹിയിലേക്ക് ആത്മവിശ്വാസത്തോടെ വണ്ടി കയറാം. ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഡൽഹിയുടെ ഗോൾ നേട്ടം 27 ഉം കേരളത്തിന്റേത് 13  ഉം ആണ്. ബോൾ പോസ്സെഷൻ  ഡൽഹി - 54.71 കേരള - 49 .29 . കോർണേഴ്‌സ് ഡൽഹി - 79 കേരള - 63 . ഷോട്സ് ഓൺ ടാർജെറ്റ് ഡൽഹി - 84, കേരള - 57  എന്നിങ്ങനെ യാണ് മറ്റു കളി നിലവാര സൂചനകൾ.  ഡെൽഹിയുമായുള്ള ലീഗിലെ രണ്ടു മത്സരങ്ങൾ മാത്രം  എടുത്താലും വലിയ വ്യത്യാസം ഒന്നുമില്ല.  ഈ കണക്കുകൾ  ഒന്നും തന്നെ ഇനി നടക്കാൻ പോകുന്ന മത്സരങ്ങളിൽ ഒരു സ്വാധീനവും ചെലുത്തുന്നവയല്ല. എന്നിരുന്നാൽ തന്നെ മത്സരം ഒട്ടും ലാഘവത്തോടെ എടുക്കരുത് എന്ന സൂചന തന്നെയാണ് ഇവിടെ പ്രകടമാവുന്നത്.  വളരെ കൃത്യമായ ഒരുക്കത്തോടെ തന്നെയാവും ഡൽഹി കൊച്ചിയിലേക്ക് വരുന്നത്. വിജയം നേടാൻ കഴിഞ്ഞില്ല എങ്കിൽ തന്നെ  കേരളത്തിന്റെ വിജയം ചെറിയ മാർജിനിൽ ഒതുക്കുക അല്ലെങ്കിൽ സമനിലയിൽ തളക്കുക എന്ന തുടങ്ങിയ തന്ത്രങ്ങൾ കളിയുടെ വിവിധ ഘട്ടങ്ങളിൽ അവർ ആവിഷ്‌കരിച്ചേക്കാം. അത് രണ്ടാം പാദ മത്സരത്തിൽ അവർക്കു മേൽക്കൈ ഒരുക്കും . അത്തരം തന്ത്രങ്ങളെ തിരിച്ചറിയുകയും വഴങ്ങികൊടുക്കാതിരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം . മികച്ച മാർജിനിലുള്ള വിജയം അത് ഒന്ന്  തന്നെയാവണം കേരളത്തിന്റെ ഒരേ ഒരു ലക്‌ഷ്യം.. സ്വന്തം ഗ്രൗണ്ടിൽ മികച്ച വിജയ ശരാശരിയിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് അത് ഉറപ്പായും സാധിക്കുകയും ചെയ്യും. വലിയ പരാജയങ്ങളിൽ  നിന്ന് ആത്മവിശ്വാസവും പോരാട്ട വീര്യവും കൈമുതലാക്കി പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തും സെമിയിലും എത്തിയ ഊർജ്ജവും ശക്തിയും ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിൽ അതേപോലെ നില്ക്കുന്നുണ്ട്. തീർച്ചയായും ആ ഊർജ്ജവും ശക്തിയും ഒട്ടും ചോരാതെ ആത്മവിശ്വാസത്തോടെ പോരാടൂ, മൂന്നു തുടർ വിജയങ്ങൾ കൂടി,   കേരള ബ്ലാസ്റെര്സിനെ പോലെ ശക്തിയും പ്രതിഭയും ഒത്തു ചേർന്ന ഒരു ടീമിന് അത് ഉറപ്പായും സാധിക്കും........ ഒരിക്കൽ കൈവിട്ടു പോയ ചാമ്പ്യൻ പട്ടം തിരിച്ചു പിടിക്കാൻ ഇതിലും മികച്ച അവസ്സരം വേറെയില്ല..  ആ തിരിച്ചറിവ് ഒന്ന് മാത്രം മതി ലക്ഷ്യ പ്രാപ്തിയിൽ എത്തുവാൻ ...... നിറഞ്ഞ പിന്തുണയും പ്രാർത്ഥനയുമായി ഒരു ജനത ഒപ്പമുണ്ട് .......
വിജയാശംസകൾ..........  പ്രാർത്ഥനയോടെ .......  

2016, ഡിസംബർ 1, വ്യാഴാഴ്‌ച

എൽ ക്ലാസിക്കോ!!!!






ബാർസലോണ - റയൽ മാഡ്രിഡ്
03/12/16
8:45 PM IST at Camp NouLa Liga

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകളായ എഫ്.സി. ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള ഏതൊരു മത്സരത്തേയും എൽ ക്ലാസിക്കോ  എന്ന് വിളിക്കപ്പെടുന്നു. മുമ്പ് ലാ ലിഗയിലെ റയൽ - ബാഴ്സാ പോരാട്ടം മാത്രമേ എൽ ക്ലാസിക്കോ എന്നറിയപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ്, കോപ ഡെൽ റേ തുടങ്ങി എല്ലാ റയൽ-ബാഴ്സാ മത്സരവും എൽ ക്ലാസിക്കോ എന്നറിയപ്പെടുന്നു.

റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള വൈരം വളരെ പ്രശസ്തമായതിനാലാണ് ഈ മത്സരത്തിന് പ്രത്യേക പേരും ജനശ്രദ്ധയും ലഭിക്കുന്നത്. സ്പെയിനിലെ ഏറ്റവും വലിയ നഗരങ്ങളായ മാഡ്രിഡും ബാഴ്സലോണയുമാണ് ഈ ക്ലബ്ബുകളുടെ ആസ്ഥാനങ്ങൾ. ലോകത്തിലെത്തന്നെ ഏറ്റവും സമ്പന്നമായ, സ്വാധീനമേറിയ, വിജയകരമായ രണ്ട് ക്ലബ്ബുകൾ കൂടിയാണ് റയലും ബാഴ്സയും. കായിക പോരാട്ടം എന്നതിലുപരി റയൽ-ബാഴ്സാ പോരാട്ടത്തിന് രാഷ്ട്രീയ മാനങ്ങളുമുണ്ട്. റയൽ സ്പാനിഷ് ദേശീയതയെ പ്രതിനിധീകരിക്കുമ്പോൾ ബാഴ്സ കറ്റാലനിസത്തിന്റെ പ്രതീകമാണ്. ലോകത്തിലെ ഏറ്റവും വലിയ കായിക പോരാട്ടമായി എൽ ക്ലാസിക്കോയെ പരിഗണിക്കപ്പെടുന്നു.

ഇതുവരെ 227 ഔദ്യോഗിക മത്സരങ്ങളിൽ റയലും ബാഴ്സയും ഏറ്റുമുട്ടിയപ്പോൾ റയൽ 91 തവണയും ബാഴ്സ 88 തവണയും വിജയിച്ചിട്ടുണ്ട്. എന്നാൽ മൊത്തം മത്സരങ്ങൾ പരിഗണിക്കുമ്പോൾ 260 തവണ ഏറ്റുമുട്ടിയതിൽ ബാഴ്സ 107 തവണയും റയൽ 95 തവണയുമാണ് വിജയിച്ചിട്ടുള്ളത്.

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️