ഐ എസ് എൽ 2016 സെമിഫൈനലിൽ കടന്ന കേരള ബ്ലാസ്റ്റേഴ്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിലവിൽ സെമിയിൽ കടന്ന കേരള , മുംബൈ , ഡൽഹി , കൊൽക്കത്ത ടീമുകളിൽ കപ്പുയർത്താൻ ഏറ്റവും അനുകൂല ഘടകങ്ങളും സാഹചര്യങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് തന്നെയാണ്. ഡെൽഹിയുമായുള്ള രണ്ടു പാദ സെമിയിൽ ആദ്യത്തേതും ഫൈനലും കൊച്ചിയിൽ ആണെന്നത് തികച്ചും അനുകൂല ഘടകമാണ്. എന്നാൽ അതിലും അപ്പുറം കേരള ബ്ലാസ്റ്റേഴ്സിന്റെ നിശ്ചയദാർട്യവും പോരാട്ട വീര്യവും അക്രമണോത്സുകതയും തന്നെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ചാമ്പ്യൻ പട്ടത്തിനു അർഹതയുള്ളവരാക്കുന്നത്. 11 നു കൊച്ചിയിലും 14 നു ഡെൽഹിയിലുമായാണ് ഡെൽഹിയുമായുള്ള കേരളയുടെ രണ്ടു പാദ സെമി മത്സരങ്ങൾ. ഇതിൽ ആദ്യ പാദം കേരളത്തിൽ നടക്കുന്നത് കൊണ്ട് തന്നെ സ്വന്തം ആരാധകരുടെ മുന്നിൽ നേടുന്ന മികച്ച വിജയവുമായി രണ്ടാം പാദ മത്സരത്തിന് ഡൽഹിയിലേക്ക് ആത്മവിശ്വാസത്തോടെ വണ്ടി കയറാം. ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഡൽഹിയുടെ ഗോൾ നേട്ടം 27 ഉം കേരളത്തിന്റേത് 13 ഉം ആണ്. ബോൾ പോസ്സെഷൻ ഡൽഹി - 54.71 കേരള - 49 .29 . കോർണേഴ്‌സ് ഡൽഹി - 79 കേരള - 63 . ഷോട്സ് ഓൺ ടാർജെറ്റ് ഡൽഹി - 84, കേരള - 57 എന്നിങ്ങനെ യാണ് മറ്റു കളി നിലവാര സൂചനകൾ. ഡെൽഹിയുമായുള്ള ലീഗിലെ രണ്ടു മത്സരങ്ങൾ മാത്രം എടുത്താലും വലിയ വ്യത്യാസം ഒന്നുമില്ല. ഈ കണക്കുകൾ ഒന്നും തന്നെ ഇനി നടക്കാൻ പോകുന്ന മത്സരങ്ങളിൽ ഒരു സ്വാധീനവും ചെലുത്തുന്നവയല്ല. എന്നിരുന്നാൽ തന്നെ മത്സരം ഒട്ടും ലാഘവത്തോടെ എടുക്കരുത് എന്ന സൂചന തന്നെയാണ് ഇവിടെ പ്രകടമാവുന്നത്. വളരെ കൃത്യമായ ഒരുക്കത്തോടെ തന്നെയാവും ഡൽഹി കൊച്ചിയിലേക്ക് വരുന്നത്. വിജയം നേടാൻ കഴിഞ്ഞില്ല എങ്കിൽ തന്നെ കേരളത്തിന്റെ വിജയം ചെറിയ മാർജിനിൽ ഒതുക്കുക അല്ലെങ്കിൽ സമനിലയിൽ തളക്കുക എന്ന തുടങ്ങിയ തന്ത്രങ്ങൾ കളിയുടെ വിവിധ ഘട്ടങ്ങളിൽ അവർ ആവിഷ്‌കരിച്ചേക്കാം. അത് രണ്ടാം പാദ മത്സരത്തിൽ അവർക്കു മേൽക്കൈ ഒരുക്കും . അത്തരം തന്ത്രങ്ങളെ തിരിച്ചറിയുകയും വഴങ്ങികൊടുക്കാതിരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം . മികച്ച മാർജിനിലുള്ള വിജയം അത് ഒന്ന് തന്നെയാവണം കേരളത്തിന്റെ ഒരേ ഒരു ലക്‌ഷ്യം.. സ്വന്തം ഗ്രൗണ്ടിൽ മികച്ച വിജയ ശരാശരിയിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് അത് ഉറപ്പായും സാധിക്കുകയും ചെയ്യും. വലിയ പരാജയങ്ങളിൽ നിന്ന് ആത്മവിശ്വാസവും പോരാട്ട വീര്യവും കൈമുതലാക്കി പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തും സെമിയിലും എത്തിയ ഊർജ്ജവും ശക്തിയും ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിൽ അതേപോലെ നില്ക്കുന്നുണ്ട്. തീർച്ചയായും ആ ഊർജ്ജവും ശക്തിയും ഒട്ടും ചോരാതെ ആത്മവിശ്വാസത്തോടെ പോരാടൂ, മൂന്നു തുടർ വിജയങ്ങൾ കൂടി, കേരള ബ്ലാസ്റെര്സിനെ പോലെ ശക്തിയും പ്രതിഭയും ഒത്തു ചേർന്ന ഒരു ടീമിന് അത് ഉറപ്പായും സാധിക്കും........ ഒരിക്കൽ കൈവിട്ടു പോയ ചാമ്പ്യൻ പട്ടം തിരിച്ചു പിടിക്കാൻ ഇതിലും മികച്ച അവസ്സരം വേറെയില്ല.. ആ തിരിച്ചറിവ് ഒന്ന് മാത്രം മതി ലക്ഷ്യ പ്രാപ്തിയിൽ എത്തുവാൻ ...... നിറഞ്ഞ പിന്തുണയും പ്രാർത്ഥനയുമായി ഒരു ജനത ഒപ്പമുണ്ട് .......
വിജയാശംസകൾ.......... പ്രാർത്ഥനയോടെ .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ