2016, മേയ് 6, വെള്ളിയാഴ്‌ച

പുഞ്ചിരിയിൽ തുടങ്ങാം !


നമുക്ക് ചുറ്റുമുള്ള കാഴ്ചകളിലേക്ക് ഒന്ന് കണ്ണോടിച്ചിരുന്നു എങ്കിൽ, ഉയര്ന്നു കേൾക്കുന്ന നിലവിളികൾക്കു ചെവിയോർത്തിരുന്നു എങ്കിൽ എത്രയോ ദുരന്തങ്ങൾ നമുക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നു. എല്ലാം സംഭവിച്ചു കഴിഞ്ഞിട്ട് കുറച്ചു മെഴുകു തിരികൾ കത്തിച്ചതുകൊണ്ട്, പ്ലക്കാർഡുകൾ പിടിച്ചു നെടുനീളൻ വാചക കസർത്ത് നടത്തിയിട്ട് എന്ത് ഫലം.
രക്ഷക്കായി നിലവിളിക്കുമ്പോൾ അപായ ചങ്ങലയിലേക്കു കൈ എത്തിക്കാൻ മടിക്കുന്ന നമ്മൾ, കണ്മുന്നിൽ ചോരവാർന്നു കിടക്കുന്ന സഹജീവിയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത നമ്മൾ, അയൽപക്കത്ത്‌ ഒരു നിലവിളി കേട്ടാൽ അതിന്റെ കാരണം അന്വോഷിക്കാൻ കൂട്ടാക്കാത്ത നമ്മൾ. പരസ്പരം കാണുമ്പോൾ അബദ്ധത്തിൽ പോലും ഒന്ന് പുഞ്ചിരിക്കാതിരിക്കാൻ ബലമായി ചുണ്ടുകൾ ചേർത്ത് പിടിക്കുന്ന നമ്മൾ

കത്തിക്കാനെടുത്ത മെഴുകു തിരികളിൽ കുറച്ചു ബാക്കി വച്ചേക്കുക, പ്ലക്കാർഡുകൾ സൂക്ഷിച്ചു വയ്ക്കുക , നെടുനീളൻ വാചകങ്ങൾ പലയാവർത്തി മനപാഠം ആക്കുക , കാരണം അവ വീണ്ടും  നമുക്ക് ഉപയോഗിക്കേണ്ടി വരും.

നമ്മുടെ സ്വാർത്ഥത, മനോഭാവം, സമീപനം ഇവയിൽ മാറ്റം വരുതാതിടത്തോളം  ദുരന്തങ്ങൾ തുടർക്കഥ ആകും. ഇനിയും ഒരു ദുരന്തം ഉണ്ടാകതെയിരിക്കട്ടെ . ചുറ്റുപാടുമുള്ള കാഴ്ചകളിലേക്ക് നമുക്ക് കണ്ണോടിക്കാം , ഉയർന്നു കേൾക്കുന്ന നിലവിളികൾക്കു കാതോർക്കാം. മറ്റുള്ളവരെ നോക്കി ഹൃദ്യമായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിക്കാം. ആ പുഞ്ചിരിയിൽ നിന്നാകട്ടെ മാറ്റത്തിന്റെ ആദ്യ തുടക്കം !

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️