2016, മേയ് 26, വ്യാഴാഴ്‌ച

ജെയിംസ്‌ ആൻഡ്‌ ആലീസ് !!!!

ഏതൊരു കലാരൂപം ആയാലും അത് അനുവാചകരുടെ ചിന്താ സരണിയിലേക്ക്‌, മനസ്സിലേക്ക് ആഴത്തിൽ പതിപ്പിച്ചു കൊണ്ട് കടന്നു പോകുമ്പോഴാണ് അതിനു പൂർണ്ണത ഉണ്ടാകുന്നതു. പലരും പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ സിനിമ എടുക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല  സാമ്പത്തിക ലാഭം തന്നെയാണ് മുഖ്യം എന്ന്.  എന്നാൽ കച്ചവട നിറക്കൂട്ടുകളും ചിന്ഹങ്ങളും വേണ്ടുവോളം തിരുകി കയറ്റുമ്പോഴും ഒരു കല നിര്വ്വഹിക്കേണ്ട ചില ധർമ്മങ്ങളും ഉത്തരവാദിത്വങ്ങളും വളരെ സമർത്ഥമായി പ്രതിഫലിപ്പിക്കാൻ ചില കലാകാരന്മാര്ക്ക് സാധിക്കാറുണ്ട്. അവിടെയാണ് ഒരു ചിത്രം കലാപരമായും സാമ്പത്തികമായും മുന്നില് നിൽക്കുന്നത്. തീര്ച്ചയായും ജെയിംസ്‌ ആൻഡ്‌ ആലീസ് അത്തരത്തിൽ കലാപരമായും സാമ്പത്തികമായും വളരെ ഉയരങ്ങളിൽ തന്നെയാണ്,.  സംവിധയകാൻ സുജിത് വാസുദേവിനും പ്രിത്വിരാജിനും ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തർക്കും അക്കാര്യത്തിൽ അഭിമാനിക്കാം. നിങ്ങളുടെ ശ്രമം പൂർണ്ണമായും വിജയിച്ചിരിക്കുന്നു. ഇവിടെ ജയിംസും ആലീസും വെറും കമിതാക്കളോ ദമ്പതികളോ മാത്രമല്ല മറിച്ചു അവർ രണ്ടുപേരും ഓരോ പ്രതീകങ്ങൾ ആണ്. ഒരു പക്ഷെ നമ്മളെ ഓരോരുത്തരെയും അവർ പ്രതിനിധാനം ചെയ്യുന്നു.  ഈ ജീവിതം എത്ര ക്ഷണികം ആണെന്നും , ആ സമയത്തിനുള്ളിൽ തന്നെ ഒരു വേള തിരുത്താൻ കഴിയുമായിരുന്ന എത്രയോ  തെറ്റുകളിൽ കൂടി നമ്മൾ നിരന്തരം യാത്ര ചെയ്യുന്നു എന്നുമുള്ള ഓർമ്മപ്പെടുത്തൽ. ഈ ചിത്രം വളരെയേറെ ചിന്തിപ്പിച്ചു . തീര്ച്ചയായും മനുഷ്യ സഹജമായ ദൌർബല്യങ്ങൾ എത്രയോ തെറ്റുകളിൽ കൂടി എന്നെയും വഴി നടത്തിയിട്ടുണ്ട്. ഒരു പക്ഷെ പലതും ഒഴിവാക്കാൻ കഴിയുമായിരുന്നവ. ചിത്രത്തിൽ ഒന്ന് രണ്ടു സന്ദർഭങ്ങൾ മാത്രം സൂചിപ്പിക്കുമ്പോഴും നമ്മുടെ  ജീവിത യാത്രയുടെ കണക്കു എടുക്കാൻ ഒരു പീറ്റെർ വരുകയാണെങ്കിൽ ഏതാണ്ട് മുക്കാൽ പങ്കും തിരുത്തലിന്റെ വഴി കാട്ടി  തന്നേനെ. ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും പ്രായഭേദമോ ലിംഗ ഭേദമോ കൂടാതെ ഇത്തരത്തിൽ ഒരു തിരിച്ചറിവ് ഉണ്ടാകുന്നു എന്നത് തന്നെയാണ് ജെയിംസ്‌ ആൻഡ്‌ ആലീസ് എന്നാ ചിത്രത്തിന്റെ വിജയം.
ഒരു പക്ഷെ ജീവിതത്തിന്റെ വെറും പുറം കാഴ്ചകളിലും നിറക്കൂട്ടുകളിലും   മാത്രം മാത്രം അഭിരമിക്കുന്നവർക്ക് ഈ ചിത്രവുമായി എളുപ്പത്തിൽ സമരസപ്പെടാൻ സാധിച്ചു എന്ന് വരില്ല.  എന്നാൽ ചിത്രം പൂർണ്ണം ആകുമ്പോൾ അത്തരത്തിൽ ഉള്ളവർക്ക് പോലും കയ്പ്പ് നിറഞ്ഞതും നിറങ്ങളില്ലാതതുമായ ജീവിത യാദര്ത്യങ്ങളെ  കുറിച്ച് അന്ഗീകരിക്കേണ്ടി വരുന്നു . ആത്മാർഥമായി തന്നെ പറയട്ടെ സമീപകാലത്ത് ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ ഇത്രയേറെ സ്വാധീനിച്ച ഒരു ചിത്രം വേറെ ഇല്ല.. ഒന്ന് തിരിഞ്ഞു നോക്കിയാൽ തിരുത്താൻ കഴിയുമായിരുന്ന ഒട്ടേറെ തെറ്റുകളോ സാഹചര്യങ്ങളോ എന്റെ ജീവിതത്തിലും നിങ്ങളുടെ ജീവിതത്തിലും ഉണ്ട് !
കാണുക ! അനുഭവിച്ചറിയുക !

അഭിപ്രായങ്ങളൊന്നുമില്ല:

✨Happy Diwali✨

Happy Diwali ദീപാവലി ദീപങ്ങളുടേതാവണം, ശബ്ദങ്ങളുടേതാവരുത് Celebrate Pollution Free Diwali