2016, മേയ് 19, വ്യാഴാഴ്‌ച

🌟ജനവിധി 2016🌟



ജനവിധി വന്നു ! വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതു പക്ഷം അധികാരത്തിൽ! ആദ്യം തന്നെ  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ! ഒപ്പം എല്ലാം ശരിയാകും എന്ന പ്രതീക്ഷയും പ്രാർത്ഥനയും !
ഇരു മുന്നണികളുടെ പരമ്പരാഗതമായ ഭരണമാറ്റം എന്നതിലപ്പുറം വളരെ ഗൗരവമായി കാണേണ്ടുന്ന  ചില വസ്തുതകൾ ഈ തിരെഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. രണ്ടു മുന്നണികൾ എന്നതിൽ അപ്പുറത്തേക്ക് വോട്ടുകൾ മറ്റൊരു പക്ഷത്തേക്ക് കൂടി മാറിയിരിക്കുന്നു എന്നത് യാഥാര്തയമാണ് . വോട്ടു കച്ചവടം , വോട്ടു മറിക്കൽ എന്നിങ്ങനെ ഉപരിപ്ലവമായ പ്രധിരോധിക്കലുകൾക്ക് അപ്പുറം  ചില വസ്തുതകൾ ചര്ച്ച ചെയ്യപ്പെടേണ്ടത് ഉണ്ട്.  കാരണം ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്നതിന് ഉപരി മൂന്നാമത് ഒന്ന് കൂടി വളരെ പ്രത്യക്ഷമായി ജനങ്ങളുടെ മുന്നില് എത്തിയപ്പോൾ ഉണ്ടായ ആശയ കുഴപ്പം  വളരെ  പ്രകടമാണ് ഈ തിരെഞ്ഞെടുപ്പിൽ . ഒരു പക്ഷെ രണ്ടു പ്രധാനമുന്നികളെ സംശയ ദ്രിഷ്ട്ടിയോടെ സമീപിച്ചിരുന്ന ഒരു വിഭാഗത്തിന്റെ സമീപനവും തെളിഞ്ഞു കാണാം . കാരണം കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് ബോധ്യപ്പെട്ട വസ്തുത തന്നെയാണിത്. ഇത്തരത്തിൽ ആശയക്കുഴപ്പമോ സംശയമോ പ്രകടിപ്പിച്ചവരുടെ കൂട്ടത്തിൽ പാർട്ടികളിൽ ഉറച്ചു വിശ്വസിക്കുന്നവർ മുതൽ നിഷ്പക്ഷമതികൾ വരെ ഉണ്ട് താനും . എന്തായാലും പാർട്ടികളിൽ വിശ്വസിക്കുന്നവർ എന്തൊക്കെ അഭിപ്രായങ്ങൾ പറഞ്ഞാലും മറിച്ചു വോട്ടു ചെയ്യും എന്ന് കരുതേണ്ട . കാരണം വോട്ടിംഗ് യന്ത്രത്തിന് മുന്നില് നിൽക്കുമ്പോൾ സ്വാഭാവികമായും അവരുടെ വിരലുകൾ അവർ വിശ്വസിക്കുന്ന ചിന്ഹ്നങ്ങളിലേക്ക് തന്നെ നീളും. എന്നാൽ ഇത്തരം സംശയങ്ങളും ആശയകുഴപ്പവുമായി വോട്ടിംഗ് യന്ത്രത്തിന് മുന്നിലേക്ക്‌ എത്തുന്ന     നിഷ്പക്ഷമതികളുടെ വിരലുകൾ ചിലപ്പോൾ ഏതു ചിഹ്നതിലേക്കും നീളാം. ഒരു പക്ഷെ അന്തിമ വിധി നിർണ്ണയിക്കുന്നതിൽ അവരുടെ പങ്കു വളരെ വലുതും ആയിരിക്കാം. . ഇത്തരം യാഥാര്ത്യങ്ങളെ ഉപരിപ്ലവമായ കാര്യങ്ങൾ പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചാൽ ഭാവിയിൽ അത് കൂടുതൽ വിപരീത ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. അത് കൊണ്ട് തന്നെ വളരെ ആഴത്തിൽ വിശകലനം ചെയ്യേണ്ട വസ്തുത തന്നെയാണ് ഇത് എന്ന കാര്യം പ്രസക്തമാണ്‌ !
💥💥💥💥💥

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️