പ്രശസ്ത ഛായാഗ്രാഹകനായ സുജിത് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രമാണ് ജയിംസ് ആന്‍ഡ് ആലീസ്. നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ച വ്യക്തിയാണ് സുജിത് വാസുദേവ്. പുണ്യാളന്‍ അഗര്‍ബത്തീസ്, മെമ്മറീസ്, ദൃശ്യം, പാപനാശം, അനാര്‍ക്കലി തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ സജികുമാറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കൃഷ്ണന്‍ സേതുകുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. വേദിക നായികയായി എത്തുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ജയിംസും ആലീസും. ആഡ് ഫിലിം മേക്കറാണ് ജയിംസ്. ആലീസാകട്ടെ ബാങ്കുദ്യോഗസ്ഥ. ഒരു ന്യൂ ജന്‍ സ്വഭാവത്തിന്റെ ഉടമയാണ് ജയിംസ്. രൂപത്തിലും വേഷത്തിലുമെല്ലാം ഇതു പ്രകടവുമാണ്.
തിരക്കേറിയ ഈ കാലഘട്ടത്തിലെ ജീവിതത്തിനിടയില്‍ പരസ്പരം തിരിച്ചറിയാതെ പോകുന്ന, ഓരോ കുടുംബത്തിലും സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പലപ്പോഴും അശ്രദ്ധകൊണ്ടു മാത്രം സംഭവിക്കുന്ന നിസാര പ്രശ്‌നങ്ങള്‍ വളര്‍ന്നു വലുതാകുന്നു. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍.. ഇതെല്ലാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
സായ്കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഖദ, ജോണ്‍ സാമുവല്‍, സിജോയ് വര്‍ഗീസ്, മഞ്ജു പിള്ള, ഷാജു, പാര്‍വതി നായര്‍, ഉമാ നായര്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
സുജിത് വാസുദേവിന്റേതാണ് കഥ. ഛായാഗ്രഹണവും ഇദ്ദേഹംതന്നെ നിര്‍വഹിക്കുന്നു. ഡോ. എസ്. ജനാര്‍ദ്ദനനാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
കൊച്ചി, ഇടുക്കി, തിരുവല്ല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ